സ്വപ്നത്തിന്റെ ഹാംഗോവറിൽ നിന്നും മോചിതയാവാൻ അവള്‍ക്ക് കുറച്ച് സമയമെടുത്തു. കിടക്കയില്‍ നിന്നും എഴുന്നേറ്റ്‍…

രണ്ട് അതിഥികൾ….

Story written by Shaan Kabeer

==============

ഒരു കുതിരയെപ്പോലെ അവളുടെ ശരീ രത്തിലൂടെ ഷാൻ കുതിച്ചു പാഞ്ഞു. തന്റെ പന്തയ കുതിര ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോഴുള്ള വാതുവെപ്പുകാരന്റെ അവസ്ഥയായിരുന്നു അവള്‍ക്ക്. നീട്ടി വളര്‍ത്തി ചായം തേച്ച് മിനുക്കിയ നഖങ്ങൾ ഷാനിന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങി. ആവേശത്തിന്റെ ഫിനിഷിംഗ് പോയിന്റിലേക്ക് അവനേയും കൊണ്ട് കുതിച്ചു പായുമ്പോഴാണ് അവളുടെ കാതില്‍ അലാറത്തിന്റെ ശബ്ദം മുഴങ്ങിയത്. നിറുത്താതെയുള്ള അലാറത്തിന്റെ അലർച്ച സുന്ദരമായ ആ സ്വപ്നത്തിൽ നിന്നും അവളെ വലിച്ചുണർത്തി…

സ്വപ്നത്തിന്റെ ഹാംഗോവറിൽ നിന്നും മോചിതയാവാൻ അവള്‍ക്ക് കുറച്ച് സമയമെടുത്തു. കിടക്കയില്‍ നിന്നും എഴുന്നേറ്റ്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് തന്റെ ശരീര സൗന്ദര്യം തിരിഞ്ഞും, മറിഞ്ഞും നോക്കി ആസ്വദിച്ചു. ദൈവം ഒരു ശിൽപിയായി തങ്കത്തിൽ കൊത്തിയെടുത്തതാണോ അവളുടെ ശരീരം എന്ന് പലരും ആശ്ചര്യപ്പെട്ടിരുന്നു. അതി സുന്ദരി ആയിരുന്നു. വിവാഹിതയും പത്ത് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ അമ്മകൂടിയാണ് അവള്‍.

വേലി ചാടാൻ മുട്ടി നില്‍ക്കുന്ന എല്ലാ കൊച്ചമ്മമാരുടെയും  പോലെ ബിസിനസ്സ് ബിസിനസ്സ് എന്ന് പറഞ്ഞ്  നെട്ടോട്ടമോടുന്ന ഒരു ഭർത്താവായിരുന്നു അവളുടേതും. താന്‍‍ ആശിച്ചത് പോലത്തെ സുഖവും ജീവിതവും കൊടുക്കാന്‍ പറ്റാത്ത ഭർത്താവിനോട് അവള്‍ക്ക് പുച്ഛമായിരുന്നു, പരമ പുച്ഛം. തന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത സുഖവും സംതൃപ്തിയും തേടി അലഞ്ഞ അവള്‍ ഒടുവില്‍  അത് കണ്ടെത്തിയത് അടുത്ത വീട്ടിൽ താമസിക്കുന്ന ഷാൻ കബീർ എന്ന പൈങ്കിളി എഴുത്തുകാരനിൽ ആയിരുന്നു….

ഷാനുമായി അന്ന് രാത്രി ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ആ സ്വപ്നം. ഷാനുമായി അവള്‍ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ഫോണ്‍ കോളിന് പ്രത്യേകതകൾ ഏറെയായിരുന്നു.

മാസത്തില്‍ അഞ്ചു ദിവസമെങ്കിലും അവളുടെ ഭർത്താവ് ബിസിനസ്സ് ടൂറിലായിരിക്കും. അപ്പോഴൊക്കെ തന്റെ കുഞ്ഞിനെ ഉറക്കി കിടത്തി ഷാനിനെ വീട്ടിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സദാചാര പോലീസിനെ ഭയന്ന് അവള്‍ അതിന് മടിച്ചു. ഇപ്പോൾ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാൻ അവള്‍ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ്…

ഭർത്താവ് അടുത്ത ആഴ്ച ബിസിനസ്സ് ആവശ്യത്തിനു വേണ്ടി വിദേശത്ത് പോവുകയാണ്. മകന്‍ സ്കൂളില്‍ നിന്ന് ടൂറും പോവുകയാണ്. ഈ സുവർണ്ണാവസരത്തിൽ അവളും തീരുമാനിച്ചു ഒരു യാത്ര പോകാൻ. തന്റെ മനസ്സിളക്കിയ ഷാൻ കബീറിനോടൊപ്പമുള്ള യാത്ര….

തന്റെ ഉറക്കം കെടുത്തിയിരുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാൻ വേണ്ടിയുള്ള യാത്ര.

ഭർത്താവും മകനും പോയ ദിവസം തന്നെ അവൾ സ്വന്തം കാറില്‍ ഷാനുമൊന്നിച്ച് സുഖം തേടിയുള്ള യാത്ര ആരംഭിച്ചു. സ്വന്തം നാട് കഴിയുന്നതുവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നു. നാട് കഴിഞ്ഞതും ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിറുത്തിയിട്ട് അവർ പരസ്പരം ലീ ലാവി ലാസങ്ങൾ ആരംഭിച്ചു.

പക്ഷെ കാറിനുള്ളിലെ കേ ളി രണ്ടു പേർക്കും അത്ര ബോധിച്ചില്ല. ആരെങ്കിലും കണ്ടാലോ എന്നുള്ള ഭയം കാരണം പൂര്‍ണ സമർപ്പണത്തിന് രണ്ടു പേർക്കും സാധിച്ചില്ല. നാലു ചുവരുകൾക്കുള്ളിൽ ആരെയും ഭയക്കാതെ തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ അവര്‍  തീരുമാനിച്ചു. അവര്‍ യാത്ര തുടര്‍ന്നു. തണുപ്പും തേടി അവര്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ചു.

ചിരിയും കളിയുമായി അവര്‍ ഒരുപാട് ദൂരം സഞ്ചരിച്ചു. ചീറി പാഞ്ഞു പോയിരുന്ന കാർ പെട്ടെന്ന് നിശ്ചലമായി. അവര്‍  എത്ര ശ്രമിച്ചിട്ടും കാർ സ്റ്റാർട്ട് ആയില്ല. അപ്പോഴാണ്‌ അവരുടെ അടുത്തേക്ക് അറുപതിനോട് അടുത്ത് പ്രായമുള്ള ഒരു വൃദ്ധൻ കടന്ന് വരുന്നത്. അയാള്‍ കാര്യം തിരക്കിയപ്പോൾ കാർ ബ്രേക്ക് ഡവ്ൻ ആയ കാര്യം അവര്‍ പറഞ്ഞു.അയാൾ കാർ സ്റ്റാർട്ടാക്കി കൊടുത്തു. നന്ദി പറഞ്ഞ്‍ പോകാനൊരുങ്ങിയപ്പോൾ അവരോട് അയാള്‍ ഒരു സഹായം ആവശ്യപ്പെട്ടു

“ഇനിയങ്ങോട്ട് കാട്ടിലൂടെയുള്ള യാത്രയാണ് ഈ കാട് കഴിഞ്ഞാല്‍ എന്റെ വീടാണ്. അതുവരെ എന്നെ നിങ്ങളുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുമോ..?”

അയാളെ തങ്ങളുടെ കൂടെ യാത്ര ചെയ്യിക്കാൻ അവര്‍ക്ക് അത്ര താല്‍പ്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ആപത്തിൽ സഹായിച്ചയാളെല്ലേ എന്നു കരുതി  മനസ്സില്ലാ മനസ്സോടെ അവര്‍  സമ്മതിച്ചു. തന്റെ പക്കലുള്ള രണ്ട് ചെറിയ പെട്ടികൾ കാറിന്റെ ഡിക്കിയിൽ വെച്ച് അയാള്‍ അവരോടൊപ്പം യാത്ര ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന കാട്ടിലൂടെയുള്ള യാത്ര.

അയാള്‍ ഒരു പ്രവാസിയാണന്ന് കയ്യിലെ പെട്ടികൾ കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി. എയര്‍ പോർട്ടിലേക്ക് വീട്ടുകാരൊന്നും വന്നില്ലേ എന്ന് ഷാൻ തിരക്കിയപ്പോൾ വീട്ടുകാര്‍ എന്നു പറയാന്‍ ഒരുപാട് പേരൊന്നുമില്ലന്നും ആകെ സ്വന്തമെന്ന് പറയാനുള്ളത് വയസ്സിയായ തന്റെ ഭാര്യ മാത്രമേ ഒള്ളൂ എന്നും പറഞ്ഞ് അയാള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.

അയാളുടെ സംസാരങ്ങളിൽ നിന്നും അവര്‍ക്ക് ഒരു കാര്യം വ്യക്തമായി. അയാള്‍ തന്റെ ജീവനേക്കാൾ ഏറെ ഭാര്യയെ സ്നേഹിക്കുന്നുണ്ടെന്ന്.

അയാളോട് ഷാൻ ഓരോ കാര്യങ്ങള്‍ താൽപര്യത്തോടെ ചോദിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ വിവാഹം പ്രണയ വിവാഹമോ അതോ വീട്ടുകാര്‍ ആലോചിച്ച് നടത്തിയതോ. എന്നിങ്ങനെയുള്ള ഷാനിന്റെ ചോദ്യങ്ങള്‍ അവള്‍ക്ക് അത്ര രസിച്ചില്ല. എത്രയും പെട്ടെന്ന് കാടൊന്നു കഴിഞ്ഞ് കിട്ടിയാല്‍ മതിയായിരുന്നു എന്ന് അവൾ മനസ്സില്‍ പിറുപിറുത്തു…

തങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നില്ല എന്നും, വർക്ക് ഷോപ്പ് തൊഴിലാളിയായ തനിക്ക് വേണ്ടി വീട്ടുകാര്‍ കണ്ടു പിടിച്ചു തന്ന മാലാഖയാണ് തന്റെ ഭാര്യ എന്നും പറഞ്ഞ് അയാള്‍ വാചാലനായി

“സാധാരണ കല്യാണത്തിനു മുമ്പ് കാമുകീ കാമുകൻ മാരുടെ പ്രധാന ശത്രുക്കൾ അവരുടെ വീട്ടുകാര്‍ തന്നെയാണല്ലോ, പക്ഷെ  കല്യാണത്തിനു ശേഷം അവരായിരിക്കും അടുത്ത മിത്രവും. പക്ഷെ എന്റെയും ഭാര്യയുടെയും ജീവിതത്തില്‍ ഇതിന് നേരെ വിപരീതമായിരുന്നു സംഭവിച്ചത്. കല്യാണത്തിനു മുമ്പ് മിത്രങ്ങളായിരുന്ന ഞങ്ങളുടെ വീട്ടുകാര്‍ വിവാഹത്തിനു ശേഷം അഗാത പ്രണയത്തിലായിരുന്ന ഞങ്ങളെ വേർപിരിക്കാൻ ശ്രമിച്ചു. അതിനുള്ള വീട്ടുകാരുടെ കാരണവും ശക്തമായിരുന്നു.കല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ സാധിക്കാത്തത് കൊണ്ട് വീട്ടുകാരുടെ നിര്‍ദേശ പ്രകാരം ഒരു ഡോക്ടറെ പോയി കണ്ടു. എനിക്ക് ഒരിക്കലും ഒരു കുട്ടിയുടെ അച്ഛന്‍ ആകാന്‍ സാധിക്കില്ല എന്ന എന്ന സത്യം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍  ഒരു കുഞ്ഞിക്കാലു കാണാന്‍ കാത്തിരുന്ന അവര്‍ക്ക് അത് വലിയ ഒരു ആഘാതമായി. രണ്ടു പേരുടെയും വീട്ടുകാര്‍ ഒന്നിച്ച് ഒരു തീരുമാനത്തില്‍ എത്തി. വിവാഹ മോചനം”

അയാള്‍ ഒന്നു നിറുത്തിയിട്ട് വീണ്ടും തുടര്‍ന്നു

“എനിക്കു വേണ്ടി സ്വന്തവും ബന്ധവുമെല്ലാം ഉപേക്ഷിച്ച് അവള്‍ എന്റെ കൂടെ പോന്നു. ആരും തേടി വരാത്ത ഈ കാടിനപ്പുറത്തുള്ള നാട്ടില്‍ ഇന്നും കാമുകീ കാമുകൻമാരായി ഞങ്ങള്‍  ജീവിക്കുന്നു”.

ഇത്രയും പറഞ്ഞ് അയാള്‍ കുറച്ചു സമയം മിണ്ടാതെയിരുന്നു. ഈ സമയത്ത് അയാളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി അവള്‍ ചോദിച്ചു

“ഇത്രയും സ്നേഹിക്കുന്ന ഭാര്യയെ വിട്ട് പിന്നെ എന്തിനാ വിദേശത്തൊക്കെ പോയി കഷ്ടപ്പെടുന്നത്, ഉള്ളത് കൊണ്ട് രണ്ടു പേർക്കും സന്തോഷത്തോടെ ജീവിച്ചാൽ പോരെ, ഭാര്യക്കും കാണില്ലേ ആഗ്രഹവും മോഹവുമൊക്കെ.”

അതിനുള്ള ഉത്തരം വളരെ ലളിതമായി അയാള്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു

“ഈ കെട്ടുബന്ധമെന്നാൽ കട്ടിലില്‍ കിടന്നു ചെയ്യുന്ന ബന്ധം മാത്രമല്ല, അതൊരു സമർപ്പണമാണ്. ജീവിതാവസാനം വരെ തുണയായി വിശ്വാസത്തോടെ ജീവിക്കണം എന്ന ഒരു ആവേശമാണ്.”

അയാളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ അത്രയും നേരം അവളുടെ മനസ്സില്‍ ഇല്ലാതിരുന്ന രണ്ട് മുഖങ്ങള്‍ തെളിഞ്ഞു വന്നു. തന്റെ ഭർത്താവിന്റെയും മകന്റയും മുഖങ്ങള്‍. കാ മം എന്ന വികാരത്തിന് പകരം കുറ്റബോധം എന്ന അവസ്ഥ അവളുടെ മനസ്സില്‍ പ്രവേശിച്ചു, അവളുടെ ചിന്തയില്‍ ഭർത്താവും മകനും മാത്രമായി.

അവള്‍ ആ ഒരു അവസ്ഥയില്‍ മുഴുകിയിരിക്കുമ്പോഴാണ് കാറിന്റെ വെളിച്ചത്തില്‍ ഒരു സ്ത്രീ എതിരെ വന്ന കാറില്‍ നിന്നും തെറിച്ചു വീഴുന്നത് കണ്ടത്. ഷാനിനോട് ഉടന്‍ കാർ നിറുത്താൻ ആവശ്യപ്പെട്ടു. കാർ നിറുത്തി അവര്‍ ആ സ്ത്രീയുടെ അടുത്തേക്ക്  പോയി. ഭാഗ്യത്തിന് അവൾക്ക് ഒന്നും പറ്റിയില്ലായിരുന്നു. അവള്‍ക്ക് കുടിക്കാൻ അവര്‍ വെള്ളം കൊടുത്തു. ഈ കൊടും കാടിന് നടുവില്‍ അവളെ ഉപേക്ഷിച്ചവരെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അവരെ ദയനീയമായി ഒന്നു നോക്കി 

“ഈ കാട് കഴിഞ്ഞുള്ള അടുത്ത ഗ്രാമത്തിൽ എന്റെ വീടാണ്. അതുവരെ നിങ്ങളുടെ കൂടെ യാത്ര ചെയ്യാന്‍ എന്നെ അനുവദിക്കുമോ..?”

അവളെ ആ കാടിന്റെ നടുക്ക്  വിട്ടു വരാന്‍ അവര്‍ക്കും മനസ്സ് വന്നില്ല. അങ്ങനെ അവരുടെ കാട്ടിലൂടെയുള്ള യാത്രയില്‍ അവളും പങ്ക് ചേര്‍ന്നു.

അവള്‍ ഒരു വേ ശ്യയായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച സ്ത്രീ. ഇപ്പോള്‍ കാടിന്റെ നടുവില്‍ ഒറ്റപ്പെട്ടതും അവളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. മ ദ്യത്തിന്റെ ല ഹരിയിലായിരുന്ന കാ മ പി ശാചുക്കളാണ് അവളെ നടു കാട്ടിൽ തള്ളിയിട്ടത്. അവൾ ഒരു ഒരു വേ ശ്യയാണ് എന്നറിഞ്ഞപ്പോൾ വൃദ്ധൻ അവളോട് ചോദിച്ചു

“എന്തിനാ മോളേ ഇങ്ങനെയുള്ള നീചമായ കാര്യങ്ങള്‍ക്ക് പോകുന്നത്”

ആ ചോദ്യത്തിനുള്ള മറുപടി നിറ കണ്ണുകളോടെയാണ്  അവള്‍ പറഞ്ഞത്

“എന്റെ ഭർത്താവല്ലാതെ ഒരുത്തനുമായും ഞാന്‍ സുഖത്തിനു വേണ്ടി കിടക്ക പങ്കിട്ടിട്ടില്ല. കാശിന് വേണ്ടി ഞാന്‍ കിടന്നതും സുഖത്തിന് വേണ്ടി കിടന്നതും രണ്ടും രണ്ടാണ്. എന്റെ ശരീരം വിറ്റിട്ടായാലും ഒരു കുടുംബത്തെ പട്ടിണിക്കിടാതെ ഞാന്‍ നോക്കുന്നുണ്ട്. എന്റെ ഭര്‍ത്താവ് മരിക്കുന്നത് വരെ ഞാന്‍ അദ്ദേഹത്തെ ചതിക്കുകയോ വഞ്ചിട്ടോ ചെയ്തിട്ടില്ല. ചില കൊച്ചമ്മമാരെപ്പോലെ കാ മം തീർക്കാനല്ല ഞാന്‍ കിടക്ക പങ്കിടുന്നത് പട്ടിണി മാറ്റാനാണ് സാര്‍. വിശന്നു കരയുന്ന എന്റെ കൈകുഞ്ഞിന് മു ലയൂട്ടാൻ വരെ എനിക്ക് വെറുപ്പാണ്. പാ നും, മ ദ്യ വും, സി  ഗററ്റും, ക. ഞ്ചാ വും ഉപയോഗിക്കുന്ന ആളുകള്‍ ആ ല ഹരി നിറഞ്ഞു നില്‍ക്കുന്ന ചുണ്ടുകൾ കൊണ്ട് എന്റെ മാ റ ത്ത് ആർത്തിയോടെ കാ മ കേ ളികൾ നടത്തുമ്പോൾ അതേ മാ റു കൊണ്ട് എന്റെ കുഞ്ഞിനെ ഞാന്‍ എങ്ങനെ മു ലയൂ ട്ടും സാര്‍”

അവള്‍ വിങ്ങി, വൃദ്ധൻ അവളെ ആശ്വസിപ്പിച്ചു.

സുഖം തേടിയുള്ള തന്റെ യാത്രയില്‍  ക്ഷണിക്കപെടാതെ എത്തിയ രണ്ടു അതിഥികളുടെ ജീവിതം അവളിലെ കാ. മത്തെ നശിപ്പിച്ചു. പിന്നെ ആ കാട് തീരുന്നത് വരെ നാലു പേരും നിശബ്ദരായി…

എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോകണം എന്ന അവസ്ഥയില്‍ ആയി അവള്‍.

കാട് കഴിഞ്ഞു, വൃദ്ധന്റെ നാടെത്തി. അവര്‍ അയാളെ അവിടെയിറക്കി. വൃദ്ധൻ മൂന്നുപേരെയും വീട്ടിലേക്ക് ക്ഷണിച്ചു. ഷാനിന് അയാളുടെ ഭാര്യയെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവള്‍ എത്രയും വേഗം വീട്ടിലേക്ക് തിരിച്ചു പോകണം എന്ന അവസ്ഥയിൽ ആയിരുന്നു. തീര്‍ച്ചയായും  ഞങ്ങള്‍ പിന്നീടൊരിക്കൽ വരാം എന്നും പറഞ്ഞ് അവര്‍ പോകാനൊരുങ്ങിയപ്പോൾ അയാള്‍ മറ്റെ സ്ത്രീയെ നോക്കി

“എന്റെ ഈ പെട്ടിയില്‍ കുറച്ച് കളിപ്പാട്ടങ്ങളും മിഠായികളും ഉണ്ട് അത് മോളുടെ മക്കള്‍ക്ക് കൊടുക്കണം. ഞാനും ഭാര്യയും മോളെ വീട്ടില്‍ കൊണ്ടു വിടാം”

അവള്‍ ആ കാറില്‍ നിന്നും ഇറങ്ങി. ഈ യാത്രയില്‍ തനിക്കൊരു മകളെ സമ്മാനിച്ചതിന് അയാള്‍ നിറകണ്ണുകളോടെ അവരോട് നന്ദി പറഞ്ഞു. തനിക്ക് പുതിയൊരു ജീവിതം തന്നതിന് അവളും അവരോട് നന്ദി പറഞ്ഞു.‍ രണ്ടു പേരും നടന്നു നീങ്ങി.

അവര്‍ വണ്ടി നാട്ടിലേക്ക് തിരിച്ചു വിട്ടു. വീട്ടിലേക്കുള്ള യാത്രയില്‍ അവള്‍ ഒരു ക്ഷേത്രത്തില്‍ കയറി തന്റെ ഭര്‍ത്താവിന്റെയും മകന്റെയും ദീർഘായുസ്സിനും, ആരോഗ്യത്തിനും വേണ്ടി വെ ടി വഴിപാട് നേർന്നു. തിരിച്ച് വീട്ടിലെത്തിയ അവള്‍ ആദ്യമായി തന്റെ ഭര്‍ത്താവിനെ സ്വപ്നം കണ്ടുറങ്ങി.

കാ മ വും സ്നേഹവും രണ്ടും രണ്ടാണ് എന്ന് തന്നെ പഠിപ്പിച്ച ആ ക്ഷണിക്കപെടാത്ത അതിഥികളോട് മനസ്സില്‍ ആയിരം വട്ടം അവള്‍ നന്ദി പറഞ്ഞു…

അന്ന് രാത്രി ഷാൻ കബീർ പൊട്ടിക്കരഞ്ഞ് നന്നായി മൂടി പുതച്ച് കിടന്നുറങ്ങി, അവൻ മനസ്സിൽ പിറുപിറുക്കുന്നത് ആരും കേട്ടില്ല

“ആ കിളവനും പെണ്ണിനും വരാൻ കണ്ട നേരം ******* “

~ഷാൻ കബീർ