അവൾ ഉമ്മറത്ത് ചെല്ലൂമ്പൊൾ വാതോരാതെ പിന്നെയും പിന്നെയും അവളെ കുറ്റപ്പെടുത്തുന്ന അമ്മാവന്റെ മുഖത്തേക്ക് നോക്കി…

Story written by Smitha Reghunath

=============

“എന്നാലും സാവിത്രി പെൺകുട്ടിൾക്ക് ഇത്രയും അഹമ്മതി പാടില്ല…”

സാവിത്രിയമ്മയുടെ ജ്യേഷ്ഠനായ സോമശേഖരൻ കസേരമേൽ ഒന്നുകൂടി അമർന്ന് ഇരുന്ന് കൊണ്ട് ഉടപെറന്നോളെ നോക്കി കൊണ്ട് പറഞ്ഞു…

കുറ്റപ്പെടുത്തുന്ന ഏട്ടന്റെ വാക്കുകൾ കണ്ണ് നനയ്ക്കൂമ്പൊഴും അവരുടെ ഉള്ളവും വെന്തരുകുകയായിരുന്നു

കാർന്നോൻമാര് പറയൂന്നത് ശരിയല്ലേ, പെൺകുട്ട്യോള് അടങ്ങി ഒതുങ്ങി കുടുംബത്ത് കഴിയണം അല്ലാണ്ട് ബന്ധം പിരിഞ്ഞ് ഉണ്ടായ കുട്ടിയെ കൊണ്ട് വീട്ടിൽ വരുകയല്ല. അഹമ്മതി അല്ലാണ്ട് എന്താ പറയൂക ഇതിനൊക്കെ…കയ്യൊഴിയുന്നത് പോലെ അയാൾ പറഞ്ഞത് കേട്ടതും സാവിത്രിയമ്മ നേര്യതിന്റെ തൂമ്പ് ഉയർത്തി മിഴികൾ ഒപ്പി…

ഇതേ സമയം അകത്തെ മുറിയിൽ സരയൂ മടിയിൽ ഇരുന്ന് മകൾ നന്ദൂട്ടിയെ ഇറുകെ പിടിച്ച് ഇരിക്കുക യായിരുന്നു…അവള് എല്ലാം കേട്ടിരിക്കുകയായിരുന്നു. ഇനിയും അത് കേട്ടിരിക്കാനുള്ള ക്ഷമ ഇല്ലാത്തതിനാൽ അവൾ എഴുന്നേറ്റൂ..തന്നെ കുറ്റപ്പെടുത്തുന്ന അമ്മാവന്റെ അടുക്കലേക്ക് അവൾ നടന്നു…

അവൾ ഉമ്മറത്ത് ചെല്ലൂമ്പൊൾ വാതോരാതെ പിന്നെയും പിന്നെയും അവളെ കുറ്റപ്പെടുത്തുന്ന അമ്മാവന്റെ മുഖത്തേക്ക് നോക്കി…

ഉറച്ച ശബ്ദത്തോടെ ചോദിച്ചൂ

അമ്മാവന് പറയാനുള്ളത് മുഴുവൻ പറഞ്ഞ് കഴിഞ്ഞോ ?

അയാൾ ഈർഷ്യയോടെ അവളുടെ മുഖത്തേക്ക് നോക്കി…

നോക്കിയെ അവളുടെ ധിക്കാരം…താലിയറുത്തിട്ടൂ ഒരു വിഷമവൂ ഇല്ലല്ലോ സാവിത്രി നിന്റെ മോൾക്ക്…

മതി അമ്മാവാ..കൈ ഉയർത്തി തടഞ്ഞ് കൊണ്ട് സരയൂ അമ്മാവനെ നോക്കി…

“അമ്മാവൻ പറഞ്ഞത് സത്യമാണ് എനിക്കൊര് വിഷമവു ഇല്ല…പകരം ആശ്വാസം ആണ് നേരെ ചൊവ്വേ ശ്വാസം വിടുന്നത് ഇപ്പൊഴാണ്…കാരണം ഞാനും എന്റെ മോളും തടവറയിൽ ആയിരുന്നു എന്റെ ഭർത്താവ് തീർത്ത തടവറയിൽ, പലതും സഹിച്ചും പലപ്പോഴും മനസ്സ് മടുപ്പിക്കുന്ന കാഴ്ചകൾ സ്വന്തം കണ്ണ് കൊണ്ട് കണ്ടിട്ടും കണ്ടില്ലന്ന് നടിച്ചൂ…

എന്റെ ശമ്പളം മുഴുവൻ കണക്ക് പറഞ്ഞ് കൈനീട്ടി അയാൾ വാങ്ങുമ്പൊൾ എനിക്കറിയാമായിരുന്നു അത് ഏതോ പെണ്ണിന്റെ വിയർപ്പിന് കൂലി കൊടുക്കാൻ കൊണ്ട് പോകുകയാണന്ന്….പക്ഷേ ഇനിയും ഇങ്ങനെ വിഡ്ഢി വേഷം കെട്ടാൻ എന്നെ കിട്ടില്ല. സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചൂ..ഞാനൊര് പെണ്ണ് ആയത് കൊണ്ട് എല്ലാം പൊറുത്ത് നിൽക്കണമെന്നാണോ അമ്മാവൻ പറയുന്നത്. നേരെ മറിച്ച് ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ നിങ്ങളൊക്കെ ഇങ്ങനെയാണോ പെരുമാറുന്നത് ?..

അവളുടെ ചോദ്യങ്ങൾക്കൊന്നു അയാളുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു.

അമ്മാവൻ അമ്മായിക്ക് അർഹിക്കുന്ന അംഗീകാരവും, ആദരവും നൽകിയിട്ടുണ്ട്. അതേ പാത തന്നെയാണ് അമ്മാവന്റെ ആൺമക്കളും അവരുടെ ഭാര്യമാർക്ക് നൽകുന്നത്…

എന്നാൽ എന്റെ കാര്യത്തിൽ എനിക്കിതെല്ലാം കിട്ടാക്കനിയാണ്..പല പെണ്ണുങ്ങളുടെയും ചുടും തേടി പോകുന്ന അയാൾ നാളെ എന്റെ മോളെ തേടി വരില്ലന്ന് അമ്മാവന് ഉറപ്പ് തരാൻ കഴിയുമോ? ഞെട്ടലോടെ അയാൾ അനന്തിരവളെ നോക്കി…

ഇല്ലല്ലോ…അയാളിൽ നിന്ന് മോചനം നേടിയതിൽ കൂടി എന്റെ മോൾക്ക് സുരക്ഷ ഒരുക്കുക കൂടിയാണ് ഞാൻ ചെയ്തത് ഒരമ്മ എന്ന നിലയിൽ എന്റെ കുഞ്ഞിനോടും എനിക്കൊര് ഉത്തരവാദിത്വം ഉണ്ട്…

ഇനിയെങ്കിലും എന്റെ ജീവിതം സ്വസ്ഥമായി എന്റെ കുഞ്ഞിനും, അമ്മയ്ക്കും ഒപ്പം അന്തസ്സായി ജീവിക്കണം…

ഒരു വാശിയെന്ന പോലെ അവൾ പറയൂമ്പൊൾ അയാളുടെ മനവും അയാളോട് മന്ത്രിച്ചൂ അവളുടെ ശരികളെ അവളുടെ ഉറച്ച തീരുമാനത്തെ അയാൾക്കും അനുകൂലിക്കേണ്ടി വന്നൂ..കാരണം കയ്പ്പേറിയ അനുഭവത്തിൽ വെന്തുരുകിയവൾ ആണ് അവള്, അഗ്നി പോലെ ജ്വലിക്കും