Story written by Sanal Sbt
============
ഫസ്റ്റ് നൈറ്റ് കഴിഞ്ഞതിൻ്റെ ആലസ്യത്തിൽ ഞാൻ ബെഡിൽ തന്നെ മൂടി പുതച്ച് കിടക്കുവാണ് അപ്പോഴാണ് റൂമിന് പുറത്ത് നിന്ന് ആരോ കതകിൽ തട്ടുന്നത് കേട്ടത്.
“ഡാ സനൂ…സനൂ …..”
“ഹോ രാവിലെ തന്നെ തുടങ്ങി….ങ്ങേ നീ ഇത് വരെ എണീറ്റില്ലേ മായെ ഡീ മായെ എണീക്ക് പോയി ആ വാതിൽ തുറന്നെ ചേച്ചിയാന്ന് തോന്നുന്നു. “
“എനിക്ക് വയ്യ ഏട്ടൻ പോയി വാതിൽ തുറക്ക്. “
“ദേ ചുമ്മാ കളിക്കല്ലേ പോയി വാതില് തുറന്നേ…”
“ശ്ശോ ഈ ഏട്ടൻ്റെ ഒരു കാര്യം.”
ബെഡിൽ നിന്നും അവൾ എഴുന്നേറ്റതും ഉടുത്തിരുന്ന സെറ്റ് സാരി മൊത്തം അഴിഞ്ഞ് നിലത്തു വീണു.
“ആ ബെസ്റ്റ് നീ ഈ കോലത്തിൽ ആണോ ചേച്ചിയുടെ മുൻപിലേക്ക് വാതിൽ തുറക്കാൻ പോണേ”
“ദേ രാവിലെ തന്നെ എന്നെ ചുമ്മാ പറയിപ്പിക്കല്ലേ…ഇന്നലെ ഒടുക്കത്തെ വാശിയായിരുന്നില്ലേ സെറ്റ് സാരി ഉടുത്തെ റൂമിലേക്ക് കയറാവൂ എന്ന് അതും പോരാഞ്ഞ് നേരം വെളുക്കുവോളം ഇവിടെ കിടന്ന് കുത്തിമറിഞ്ഞാൽ പിന്നെ ഉടുത്ത സാരി അഴിയാതെ ഇരിക്കുമോ ..ഉം വേഗം വന്ന് എനിക്ക് ഈ സാരിയൊന്ന് ഉടുപ്പിച്ച് തന്നെ ഇതൊന്നും എനിക്ക് വശമില്ല “
“ഓ പിന്നെ നിന്നെ സാരി ഉടുപ്പിച്ച് അണിയിച്ചൊരുരുക്കുന്ന വരെ ചേച്ചി ഇനി റൂമിന് പുറത്ത് താലം പിടിച്ചോണ്ട് നിൽക്കണമായിരിക്കും. “
“എന്നാൽ വേണേൽ പോയി തുറന്നോ.”
“ആ ഞാൻ തുറന്നോളാം. അയ്യേ നീ ഈ കോലത്തിൽ നിൽക്കാതെ ആ ബെഡിൽ പോയി പുതച്ച് കിടക്ക് പോ ത്തെ.”
“ങ്ങാ ശരി ശരി.”
ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു.
“ചേച്ചി വിളിച്ചായിരുന്നോ?”
“എന്ത് ഉറക്കാടാ ഇത് സമയം എത്രയായെന്നാ വിചാരം.”
“അത് പിന്നെ”
“എവിടെ അവൾ എണീറ്റില്ലേ.”
” ഇല്ല അവൾക്ക് തീരെ സുഖമില്ല അതാ.”
“അയ്യോ എന്ത് പറ്റി നോക്കട്ടെ”
“അയ്യോ ചേച്ചി അകത്തേക്ക് വരണ്ട അത് ചെറിയ ഒരു തലവേദന അത്രള്ളൂ. “
” ഉം…അല്ല നിങ്ങൾക്ക് വിരുന്നിന്ന് ഒന്നും പോകണ്ടേ, ബാക്കിയുള്ളവർ എല്ലാം പോകാൻ വേണ്ടി റെഡിയായി നിങ്ങള് രണ്ടും വേഗം കുളിച്ച് താഴത്തേക്ക് വാ കഴിച്ചിട്ട് വേഗം ഇറങ്ങാം.”
“ഒരു പത്ത് മിനിറ്റ് ചേച്ചി ഇപ്പോ വരാം.”
“ആ വരുമ്പോൾ അവളോട് നല്ലൊരു സാരി എടുത്ത് ഉടുത്ത് വരാൻ പറയണേ ?”
” ഇഹ്…ഞാൻ പറയാം.”
“ഹോ..കണ്ട്…കണ്ട്…ചേച്ചി കണ്ട്…മനുഷ്യനെ നാണം കെടുത്താനായിട്ട് നിന്നോടാരാ അത് എടുത്ത് തറയിൽ ഇടാൻ പറഞ്ഞേ.”
“ദേ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട് കേട്ടോ…ഇന്നലെ രാത്രി ഈ നാണവും മാനവും ഒന്നും ഞാൻ കണ്ടിലല്ലോ..മാറി നിൽക്ക് അങ്ങോട്ട് ഞാൻ പോയി കുളിക്കട്ടെ. “
“ഹോ ഏത് നേരത്താണാവോ ഇതിനെ.”
“ങ്ങാ അത് പത്ത് പതിനാല് കൊല്ലം പ്രേമിച്ച് പുറകെ നടക്കുമ്പോൾ ആലോചിക്കണമായിരുന്നു.”
“മാമൻ്റെ മോളെ നിനക്ക് തരാം ട്ടോ”
“ഡാ സനൂ”
“ഹോ ദാ വര്ണൂ”
“എന്താമ്മേ”
“ഡാ നമ്മുടെ ആദ്യത്തെ വിരുന്നാ ചുരുങ്ങിയത് ഒരു പതിനൊന്ന് കൂട്ടം പലഹാരങ്ങൾ എങ്കിലും കൊണ്ടു പോകണം.”
“അതെന്തിന് അവിടെ ആരേലും പ്രസവിച്ച് കിടക്കുന്നുണ്ടോ? നന്മള് മാമൻ്റെ വീട്ടിലേക്ക് തന്നല്ലേ പോണേ.”
“ഏഴ് ,ഒൻപത് , പതിനൊന്ന് ഇതിനൊക്കെ ഓരോ കണക്കുണ്ട് നിനക്ക് അറിയാത്തോണ്ടാ, ഹാ പിന്നെ അവൻ ഇപ്പോൾ നിൻ്റെ മാമൻ മാത്രമല്ല അമ്മായിയച്ഛൻ കൂടിയാ അത് നീ മറക്കണ്ട. “
“ശ്ശെടാ ഇതിപ്പോ അവളെ ഞാൻ കെട്ടിയെന്ന് വെച്ച് ഒറ്റ ദിവസം കൊണ്ട് മാമനെ കയറി അച്ഛാ എന്ന് വിളിക്കാൻ പറ്റുമോ?”
“അത് നീ മാമാന്ന് തന്നെ വിളിച്ചാൽ മതി എന്നാൽ പിന്നെ നീ പോയി കുളിച്ചിട്ട് വാ നമ്മുക്ക് ഇറങ്ങാൻ നോക്കാം .”
അങ്ങനെ സകലതിനേയും വണ്ടിയിൽ ചവിട്ടിക്കൂട്ടി കയറ്റി ഞങള് അങ്ങ്ട് യാത്ര തിരിച്ചു. സമയം ഏകദേശം പന്ത്രണ്ട് ആയപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിൽ എത്തി.
“എന്താടാ ഇത്ര വൈകിയത്”
” ഹാ നന്മടെ നാട്ടിലെ റോഡല്ലേ ഇത്രം ദൂരം ഓടി എത്തണ്ടേ .”
“ഹാ അല്ലാതെ നിങ്ങളും രണ്ടും രാവിലെ എണീക്കാൻ നേരം വൈകിയതുകൊണ്ടല്ല. “
“അടിപൊളി അപ്പോഴേക്കും അത് ന്യൂസ് 24 ലും വന്നോ “
“നിൻ്റെ അമ്മയെ വിളിച്ചപ്പോൾ പറഞ്ഞതാടാ…അത് പൊട്ടെ വാ എല്ലാവരും കയറി ഇരിക്ക് ‘ “
“മായമ്മൂ അച്ഛൻ്റെ കുട്ടി ഇങ്ങ് വന്നേ. ഇന്നലെ സുഖമായി ഉറങ്ങിയില്ലേ പിന്നെ അവൻ്റെ കൂടയല്ലേ അതാ ഒരു സമാധാനം”
“ഓ പിന്നെ നല്ല സുഖമായി ഉറക്കി മാമൻ്റെ പൊന്നു മോൻ.”
“നിൻ്റെ കഴുത്തിലെ ചുവന്ന കല്ല് വെച്ച ആ വലിയ മാല എന്തിയെ…”
“മാമാ അതെടുത്ത് ഞാൻ പണയം വെച്ചു.”
” ഒന്ന് പോടാ”
“പൊന്നു മാമാ ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പൊലെ എല്ലാം വാരി വലിച്ച് ഇടണ്ട എന്ന് ഞാനാ പറഞ്ഞത് .”
“കാണാതത്തുകൊണ്ട് ചോദിച്ചതാടാ എല്ലാം നിനക്ക് ഉള്ളത് അല്ലേ.”
“ഹാ അങ്ങിനെ ആയാൽ മതി.”
“എന്നാൽ പിന്നെ ചായ കുടിക്ക്.”
“ഈ നട്ടുച്ചക്ക് ആണോ ഇനി ചായ…”
“എന്നാൽ റൂമിലേക്ക് വാ തണുത്ത ഓരോ നാരങ്ങ വെള്ളം കാച്ചാം”
“ഹോ പിന്നെ ഒന്ന് പോ മാമാ”
“വാടാ സാധനം ഇരിപ്പുണ്ട്…”
“ഹാ ഇന്നലത്തെ ബാക്കി ഏതേലും മാക്രാട്ടി സാധനം ആവും.”
“അല്ലെടാ ഞാൻ അവിടുന്ന് കൊണ്ടുവന്നതാ നിനക്ക് തരാൻ വേണ്ടി മാറ്റി വെച്ചതാ”
“അത് കൊള്ളാലോ ഏതാ സാധനം”
” ശ്രീവാസ്…”
“ങ്ങേ ശ്രീവാസ്റീഗൾ ഇന്ന് ഞാൻ പൊളിക്കും എന്നാൽ”
“ഹാ ബെസ്റ്റ് മാമനും മരുമോനും അടി തുടങ്ങിയോ?”
“ഇല്ലെടി ഭക്ഷണം കഴിക്കാൻ ഒരു എനർജി വേണ്ടേ ഇത് അതിനാ…നീ ഇത്തിരി ചിക്കൻ ഇങ്ങ് എടുത്തേ…”
” ഹാ നടക്കട്ടെ നടക്കട്ടെ.ചിക്കൻ ഒക്കെ എടുത്ത് തരാം പക്ഷേ എനിക്കും വേണം 2 എണ്ണം”
“നിനക്ക് വേണേൽ ബി യറ് തരാം.”
“അത് ഏട്ടൻ അങ്ങ് അടിച്ചാൽ മതി ഹോ ഇന്നലെ രാത്രി ബി യർ അടിച്ചിട്ട് എന്നാ തലവേദന ആയിരുന്നു.”
“ഓ നശിപ്പിച്ച്.”
” ഇഹ് ഞാൻ പോയി ചിക്കൻ എടുത്തിട്ട് വരാവേ.”
അങ്ങിനെ ബി യർ അടിയും വെ ള്ളമടിയും ഒക്കെ കഴിഞ്ഞ് കുറച്ച് കൂർക്ക ഇട്ട് വരട്ടിയ പോർക്കും നല്ല തേങ്ങാ കൊത്ത് ഇട്ട ബീഫും വരട്ടിയ ഞണ്ട് കറിയും പച്ചക്കുരുമുളക് ഇട്ട് പറ്റിച്ച താറാവ് റോസ്റ്റും അല്പം തേങ്ങാപ്പാല് പിഴിഞ്ഞ് വെച്ച മാങ്ങാക്കറിയും ഒക്കെ കൂട്ടി ഞാൻ ഒരു പിടിയങ്ങ് പിടിച്ചു. ഭക്ഷണത്തിന് ശേഷം സുഖമായി ഒരു ഉറക്കം. നാലു മണിയുടെ കാപ്പി കുടിയും കഴിഞ്ഞ് മാമൻ്റെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ആരുടെ മുഖത്തും ഒരു വിഷമമോ സങ്കടമോ ഇല്ല എല്ലാവരും ഹാപ്പി ഞങ്ങൾ രണ്ടു പേരും ഡബിൾ ഹാപ്പി
ഇതാണ് പറയുന്നത് കെട്ടുമ്പോൾ പ്രേമിച്ച് കെട്ടണം ഒരു അറേഞ്ച് മാര്യേജിലൂടെ തന്നെ അതും സ്വന്തം മാമൻ്റെ മോളെ യാ മോനെ ആ ഒരു ഫീലിംങ്ങ് അതൊന്ന് വെറെ തന്നെയാണ് ജീവിതം ഹാപ്പിയാവാൻ ഇതൊക്കെ പോരെ മച്ചാനെ വെറെന്ത് വേണം അതുകൊണ്ടിപ്പോ രാവിലെ ചായേം ഇല്ല കടിയും ഇല്ല ഉച്ചക്ക് കഞ്ഞിയും ഇല്ല ചോറും ഇല്ല രാത്രി ചിക്കനും ഇല്ല ചപ്പാത്തിയും ഇല്ല വേണേൽ പോയി ഉണ്ടാക്കി കഴിക്കുക വല്ലോം പറയാൻ പറ്റുമോ മാമൻ്റെ മോളായിപ്പോയില്ലേ.
എന്നാലും ഞങ്ങൾ ഹാപ്പിയാണ് ല്ലേ മാമൻ്റെ മോളെ…
~സനൽ SBT (കുരുവി )