വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ അസുഖകാരിയായ അമ്മയുടെ ഒറ്റ നിർബന്ധത്തിനു മനുവിനു വഴേങ്ങേണ്ടിവന്നു….

Story written by Shafeeque Navaz

===============

പഴയ കാമുകി നൈസായിട്ട് തേച്ചതിന്റെ ക്ഷീണം മാറിവരുന്ന സമയത്താണ്, കൂട്ടുകാരന്റെ കൂടെ കയറ്ററിങ് വർക്കിന്‌ പോയ കല്യാണ പാർട്ടിയിൽ ഐസ്ക്രീം  വിളമ്പുന്ന മനുവിനെ നോക്കി കൂട്ടത്തിൽ ഇരുന്ന പെണ്ണ്

“ചേട്ടാ എനിക്ക് ചേട്ടനെ ഇഷ്ട്ടമാ…i love you എന്ന് പറഞ്ഞത്…”

തിരക്കിനിടയിൽ അവൾ പറഞ്ഞത് ശ്രെദ്ധിക്കാതെ  അടുത്തിരുന്നവർക്കും കൂടി കൈയിലിരുന്ന ഐസ്ക്രീം വിളമ്പി മനു അവന്റെ ജോലിയിലേക്ക് ശ്രെദ്ധ തിരിച്ചു….

തിരക്കുകൾ ഒഴിഞ്ഞപ്പോൾ അവൾ വീണ്ടും അത്‌ പറഞ്ഞ് മനുവിന്റെ മുന്നിൽവന്നു….

“മനുഏട്ടാ എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ് “

അവളെ മനു അടിമുടി ഒന്ന് നോക്കികൊണ്ട് ചോദിച്ചു..നിന്റെ പേരെന്താ ? എന്നെ എങ്ങനെ അറിയാം… ?

“പേര് മാളവിക, അമ്മയെന്നെ മാളുന്ന വിളിക്കാറ്..ഹൈസ്കൂളിൽ ചേട്ടന്റെ  ജൂനിയർ ആയിരുന്നു ഞാൻ…ആ സമയത്തെല്ലാം ചേട്ടനായിരുന്നല്ലോ സ്കൂളിലെ സ്റ്റാർ…പെൺകുട്ടികളുടെ ഹീറോ…”

പക്ഷെ അവളെ ആകാലത്ത് മനു അതികം ശ്രദ്ധിച്ചിരുന്നില്ല….

“ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ഇതേ പ്രണയ അഭ്യർത്ഥനയുമായി വന്ന അവളുടെ മുന്നിൽ മനു അവന്റെ പഴയകഥ ആവർത്തിച്ചു”

പ്രേമവും പ്രണയവും എനിക്ക് തന്ന അനുഭവം എന്നിലെ കാമുകനെ എന്നിൽ നിന്നും ഒരുപാട് ദൂരത്തേക്ക് നാളുകൾക്ക് മുമ്പേ വലിച്ചെറിഞ്ഞുകളഞ്ഞു പെണ്ണെ…

അന്ന് ഞാനെടുത്ത തീരുമാനമാണ്…ഇനി ഒരിക്കലും ഒരു പ്രണയം എന്നിൽ  ഉണ്ടാകില്ലന്നുള്ളത്…

അത്‌ ഇപ്പോൾ ബച്ചനെ ഉപേക്ഷിച്ചു റായി വന്നാലും എന്റെ മനസ്സിൽ നോ ചാൻസ്…

മനു അങ്ങനെ ഉറപ്പിച്ചു പറഞ്ഞത് അവളിൽ ദേഷ്യത്തേകാൽ കൂടുതൽ മനുവിനെ കൊണ്ട് തന്നെ പ്രേമിപ്പിക്കും എന്ന വാശിയോടുള്ള തീരുമാനമാ എടുപ്പിച്ചത്‌….

രണ്ടുദിവസം അവന്റെ  പിന്നാലെയുള്ള തുടർച്ചയായ അവളുടെ ശല്യപെടുത്തലിൽ ഇഷ്ട്ടപെടാതെ വന്നത് കൊണ്ടാ കൈ വലിച്ച് ഒരടി മനുവിൽ നിന്നും അവൾക്കു കിട്ടിയതും മുഖം പൊത്തിപിടിച്ചവൾ ഓടി മറഞ്ഞതും…

അത്‌ ചോദിക്കാൻ ചേട്ടനേയും വിളിച്ചോണ്ട് വരുമെന്ന് കരുതിയ മനു അവളെ പിന്നീട്  കണ്ടതേയില്ല….

*****************

വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ അസുഖകാരിയായ അമ്മയുടെ ഒറ്റ നിർബന്ധത്തിനു മനുവിനു വഴേങ്ങേണ്ടിവന്നു….മനു വിവാഹിതനായി…

“വിവാഹം കഴിഞ്ഞുള്ള മനുവിന്റെ ജീവിതം പരാജയത്തിലേക്ക് നീങ്ങിയത് അമ്മയെ വീണ്ടും അസുഖകാരിയാക്കി”

ചൂണ്ടി കാണിക്കാൻ ഒരു അച്ഛൻ ഇല്ലാതിരുന്നെങ്കിലും എല്ലായിടത്തും ഓടിനടന്ന് ജോലിചെയ്ത് ഒരു കുറവും വരുത്താതെ തന്നെയാ മനുവിനെ അമ്മ വളർത്തിയതും പഠിപ്പിച്ചതും…

വിവാഹത്തിന് ശേഷം ഭാര്യയേക്കാൾ ഏറെ മോൻ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് നിന്റെ ജീവിതത്തിൽനിന്നും സന്തോഷം അകന്നു പോകുന്നത്…എന്ന് അമ്മ മനുവിനോട് എത്ര ആവർത്തി പറഞ്ഞിട്ടും അവൻ അത്‌ കേൾക്കാതെ അമ്മയെ കൂടുതൽ സ്നേഹിച്ചത് കൊണ്ടാണ്..മനുവിന് ഭാര്യയുമായുള്ള ബന്ധം പിരിയേണ്ടി വന്നത്…

ആ ഒരു പ്രേശ്നത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കിടന്ന അമ്മയുടെ അരുകിലിരുന്ന മനുവിനെ ഞെട്ടിച്ചത് അവളായിരുന്നു…നേഴ്‌സ്‌ മാളവിക

“ഒരുകാലത്ത് മനുവിന്റെ പിന്നാലെ നടന്ന പെണ്ണ്…”

മനുവിനെ കണ്ടിട്ട് ഒരു ഭാവമാറ്റവും ഇല്ലാതെ അമ്മയ്ക്ക് മരുന്ന് നൽകി അവൾ…

അമ്മയ്ക്ക് മരുന്ന് നൽകുന്നതോടൊപ്പം അവൾ ചോദിച്ചു…അമ്മയെ നോക്കാൻ പെണ്ണ്മക്കളോ മരുമകളോ ഒന്നുമില്ലേ.. ?

പെൺമക്കളില്ല  ഉള്ളത് ഈയൊരു മകനാണ്. അവന്റെ വിവാഹം കഴിഞ്ഞതാ…പക്ഷെ.. ??

എല്ലാം അറിയാവുന്ന മട്ടിൽ മാളു…ഓഹ്…

തല കുനിച്ചു നിന്ന മനു പതിയെ തലഉയർത്തി ചോദിച്ചു….

കണ്ടിട്ട് ഒരുപാട് നാളായല്ലോ മാളവിക ? പ്രണയവും വാശിയുമെല്ലാം വിട്ടോ…അതോ മറ്റൊരാളെ പ്രേണയിച്ചു കളിപ്പിക്കാൻ  കിട്ടിയോ ?

മരുന്ന് കഴിച്ച് ഷീണിതയായി കിടന്ന് ഉറങ്ങിയ അമ്മയുടെ അരികിൽ നിന്നവൾ പറഞ്ഞു…

പ്രണയവും വാശിയുമെല്ലാം മനസ്സിൽ പോരെ അത്‌ പുറത്ത് പ്രകടിപ്പിക്കണോ?എന്നുപറഞ്ഞവൾ തിരിഞ്ഞു നടന്നു..

“സോറി മാളു….എന്ന മനുവിന്റെ വാക്കുകേട്ടവൾ നടന്നുകൊണ്ടു ചോദിച്ചു… “

എന്തിന് ?

അന്ന് അടിച്ചതിന്…ഞാൻ കരുതി ചേട്ടനേയും വിളിച്ചോണ്ട് വരുമെന്ന്..സോറി അന്ന് പെട്ടന്ന് ദേഷ്യം വന്നപ്പോൾ….

ഒന്ന് നിന്നിട്ട് തിരിഞ്ഞു നോക്കാതെ മാളവിക  പറഞ്ഞു…ഓഹ്..അതോ..അത്‌ സാരമില്ല….വിളിച്ചോണ്ട് വന്ന് തിരിച്ചടിപ്പിക്കാനോ എനിക്ക് വേണ്ടി ചോദിക്കാനോ എനിക്കൊരു ജേഷ്ട്ടനോ അനുജനോ ഇല്ലാ…പിന്നെ നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ഒന്ന്  തല്ലിയാൽ നമ്മൾ ആരോടെങ്കിലും പറയുമോ..?

ഇടറിയ അവളുടെ വാക്കുകൾ അറിയാതെ മനുവിന്റെ കണ്ണൊന്നു നനച്ചിരുന്നു….

മാളവിക മനസ്സിലുള്ളത് വീണ്ടും പറഞ്ഞു..

അന്ന് ചേട്ടന്റെ കയ്യിൽ നിന്നും കിട്ടിയ അടിയിൽ എന്റെ മുഖത്തുപതിഞ്ഞ പാട് എനിക്ക് ആകെയുള്ള  അമ്മകണ്ട് വിഷമിച്ചു കരഞ്ഞാലോ? എന്ന് പേടിച്ച് വീട്ടിൽ ഓടി എത്തിയപ്പോഴാ മരിച്ചു കിടക്കുന്ന അമ്മ ഇത് കണ്ട് കരയില്ലന്ന് ഞാൻ മനസ്സിലാക്കിയത്….ജോലി കഴിഞ്ഞ് വരുംവഴിയിൽ ഒരു അപകടം അമ്മയെന്നെ തനിച്ചാക്കി….

തിരിഞ്ഞുനിന്ന് അത്‌ പറഞ്ഞതോടൊപ്പം അവളുടെ കണ്ണും നിറഞ്ഞിരുന്നു….

പണ്ട് എപ്പഴോ ചതിച്ച പെണ്ണിനെപ്പോലെ എല്ലാപെണ്ണിനേയും ഒരേപോലെ കാണുന്ന മനു.ഏട്ടനെ ഞാൻ മറക്കാൻ ശ്രെമിച്ചു..ഏട്ടന്റെ വിവാഹവും ഏട്ടനെ മറക്കാൻ എന്നെ സഹായിച്ചു….അങ്ങനെ പ്രണയവും വാശിയുമെല്ലാം മനസ്സിൽ ഒളിപ്പിച്ചു…

സഹായഹസ്‌തവുമായി വന്നവരുടെ കനിവിൽ തുടർന്ന് പഠിച്ചു ഒരു ജോലിനേടി..ഇപ്പോൾ പ്രണയം എനിക്കെന്റെ ജോലിയോട് മാത്രം….

അത്രയും പറഞ്ഞ് ഊർന്ന് ഇറങ്ങിയ കണ്ണുനീരിനൊപ്പം മനുവിനോടുള്ള പ്രണയവും മറച്ചു പിടിച്ച്…അടുത്ത രോഗിയുടെ അരുകിലേക്ക് ഒരു മാലാഖയെപോലെ അവൾ നടന്നു നീങ്ങി.

~Shafeeque Navaz