കൂടുമാറ്റം
Story written by Saji Thaiparambu
=================
ക്ളബ്ബിനുളളിലെ അരണ്ട വെളിച്ചത്തിൽ പാശ്ചാത്യ സംഗീതത്തിൽ ലയിച്ച് ഉറക്കാത്ത കാലുകൾ കൊണ്ട് നൃത്തം വയ്ക്കുന്ന കുറെ സ്ത്രീ പുരുഷന്മാർ.
ആ കൂട്ടത്തിലേക്ക് കു ടിച്ച് മ ദോന്മ ത്തനായി തന്റെ ഹസ്ബൻറും എഴുന്നേറ്റ് പോയപ്പോൾ വിശാലമായ തീൻമേശയുടെ അരികിൽ നിർമ്മല തനിച്ചായി.
നാട്ടിൽ നിന്ന് ദീർഘനാളത്തെ ശ്രമഫലമായാണ് ഭർത്താവിനൊപ്പം ഇനിയുള്ള കാലം ജീവിക്കണമെന്ന കൊതിയോടെ ആധുനികതയുടെയും ആഡംബരത്തിന്റെയും പറുദീസയായ ഈ സിറ്റിയിലേക്ക് വന്നത്.
തന്റെയും പ്രതാപിന്റെയും വിവാഹശേഷം വിദേശത്തേക്ക്ക്ക് ജോലി തേടി വന്നതാണദ്ദേഹം.
പിന്നെ അദ്ദേഹം ഇവിടെ തന്നെ സെറ്റിൽഡായി.
ഇടയ്ക്ക് വല്ലപ്പോഴുമൊന്ന് നാട്ടിലേക്ക് വരും.
അങ്ങനെ നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾ.
ഇതിനിടയിൽ ഒരു മോളും പിന്നെയൊരു മോനും ജനിച്ചു.
മോളും മോനും ജനിച്ചപ്പോഴും പിന്നീട് മോളുടെ വയസ്സറിയിച്ചപ്പോഴും അവളുടെ കല്യാണത്തിനുമാണ് പ്രതാപേട്ടൻ നാട്ടിലേക്ക് ആകെ വന്നത്.
താനും മക്കളുമായി അദ്ദേഹം ഏറെയും ചിലവഴിച്ചിട്ടുള്ളത് വീഡിയോ കോളിങ്ങിലൂടെയായിരുന്നു.
ഇപ്പോൾ മോളെ നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ചു.
മോനെ ബാംഗ്ളൂരിൽ എൻജിനിയറിങ്ങിനും ചേർത്തു.
ഇനിയും തനിക്ക് ഇങ്ങനെ ഏകാകിയായി ജീവിക്കാൻ വയ്യ എന്ന ഒറ്റ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം തന്നെയും കൊണ്ട് ഈ പാശ്ചാത്യ രാജ്യത്തിലേക്ക് വന്നത്
പഴയതൊക്കെ.നിർമ്മലയുടെ മനസ്സിലേക്ക് കടന്നു വന്നു.
മുന്നിലിരിക്കുന്ന തണുത്ത പെപ്സിയുടെ ടിന്ന് പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർത്തി പത ഊതി മാറ്റി ചുണ്ടോട് ചേർത്തു
ഇടയ്ക്ക് വീണ്ടും പ്രതാപൻ പോയ ഭാഗത്തേക്ക് നിർമ്മല എത്തിനോക്കി.
അവിടെ സ്ളീവ് ലൈസ്സ് ഗൗൺ ധരിച്ച കൊ.ഴുത്തു രുണ്ട ഒരു സ്ത്രീയുമായി അദ്ദേഹം പോപ്പ് സംഗീതത്തിനൊത്ത് ഡാൻസ് ചെയ്യുന്നു
എന്തോ അത് കണ്ടപ്പോൾ നിർമ്മലയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
ഇങ്ങോട്ട് വരുമ്പോൾ അദ്ദേഹം മുന്നറിയിപ്പ് തന്നിരുന്നു.
“നാട്ടിൻ പുറമല്ലിത്, നിനക്കിവിടെ അഡ്ജസ്റ്റ് ചെയ്യാൻ പ്രയാസമുണ്ടാവും”, എന്ന്.
“സാരമില്ലാ, എത്ര പ്രയാസപ്പെട്ടായാലും ഞാൻ ഇവിടവുമായി പൊരുത്തപ്പെട്ട് പൊയ്ക്കൊള്ളാം, ഇനിയും വയ്യ എനിക്കവിടെ ഒറ്റക്ക് നില്ക്കാൻ.”
“നിങ്ങൾക്കറിയുമോ? നീണ്ട ഇരുപത്തിരണ്ട് വർഷത്തെ യൗവ്വനമാണ് നമുക്ക് നഷ്ടപ്പെട്ടത് “
“ഇനിയുള്ള കാലമെങ്കിലും എനിക്ക് നിങ്ങളോടൊത്ത് ജീവിക്കണം”
അതൊരു വാശിയായിരുന്നു.
ജീവിതത്തിലെ പ്രതികൂലാവസ്ഥയെ അതിജീവിക്കണമെന്ന വാശി.
തോളിൽ ഒരു കരതലം അമർന്നപ്പോൾ നിർമ്മല തല ഉയർത്തി നോക്കി.
ഇടത് കയ്യിൽ മ.ദ്യം നിറച്ച ഗ്ളാസ്സുമായി ഒരു കുറിയ മനുഷ്യൻ.
അയാളുടെ കഷണ്ടിത്തലയിൽ ഡൂം ലൈറ്റിന്റെ വർണ്ണങ്ങൾ വീണ് തിളങ്ങുന്നു.
ഉന്തിയ കുടവയർ തന്റെ ശരീരത്തിലേക്ക് ഉരസ്സുന്നത് അവളറിഞ്ഞു.
അവൾ വേഗം ചെയറിൽ നിന്നെഴുന്നേറ്റു.
“വരൂ ഡാർലിങ്ങ് , പ്ളീസ് ജോയിന്റ് മീ എ ലിറ്റിൽ സ്റ്റെപ്പ് “
അയാളോടൊപ്പം പാശ്ചാത്യ നൃത്തത്തിനാണ് തന്നെ ക്ഷണിക്കുന്നത് എന്ന്, നിർമ്മലക്ക് മനസ്സിലായി.
“ഛെ , കൈയ്യീന്ന് വിടൂ “
അവൾ തന്റെ കയ്യിൽ പിടിച്ച് വലിക്കുന്ന അയാളോട് ദേഷ്യപെട്ടു.
“ഹേയ്, മിസ്സിസ്സ് പ്രതാപൻ , കൂൾ ഡൗൺ താനങ്ങോട്ട് നോക്കു. പ്രതാപനുമായി ഡാൻസ് ചെയ്യുന്നത് , എന്റെ മിസ്സിസ്സാ, ജൂലി .”
ഓഹ് അപ്പോൾ പകരം ആളെ തേടി, വന്നതാണിയാൾ. നിർമ്മല ഓർത്തു.
“എനിക്ക് ഇതൊന്നും ശീലമില്ല , എന്നെ വെറുതെ വിടു”
ഇടയ്ക്ക് പ്രതാപനെ നോക്കിയിട്ട് അയാളോട് അവൾ കർശനമായി പറഞ്ഞു.
“ഞാൻ, എല്ലാം പഠിപ്പിക്കാം , ഇങ്ങോട്ട് ചേർന്ന് നില്ക്കു “
അതും പറഞ്ഞ് അയാൾ വലത് കൈ കൊണ്ട് നിർമ്മലയുടെ നീളമേറിയ വിരലുകൾ കോർത്ത് പിടിച്ച് , ഇടത് കൈ കൊണ്ട് അവളുടെ അരയിൽ ചുറ്റിപ്പിടിച്ചു.
ആദ്യമായി, ഒരു അന്യപുരുഷൻ തന്നെ ബലമായി പിടിച്ചപ്പോൾ അവൾക്ക് അറപ്പും വെറുപ്പുമുണ്ടായി.
സകല ശക്തിയുമെടുത്ത് നിർമ്മല അയാളെ തള്ളിമാറ്റി
എന്നിട്ട് അവൾ തിരിഞ്ഞ് പ്രതാപൻ നിന്ന ഭാഗത്തേക്ക് കുതിച്ചു.
പക്ഷേ പ്രതാപനേയും ആ സ്ത്രീയെയും അവിടെയെങ്ങും കാണുന്നില്ല.
“ഹ ഹ ഹ, നിങ്ങൾ പ്രതാപനെയാണോ നോക്കുന്നത്. അയാളിപ്പോൾ എന്റെ ബംഗ്ളാവിലേക്ക് പോയിട്ടുണ്ടാവും.
കൂടെ എന്റെ ജൂലിയുണ്ടല്ലോ?പേടിക്കണ്ട, അവൾക്ക് മതിയാകുമ്പോൾ പ്രതാപനെ അവൾ വീട്ടിൽ കൊണ്ട് തരും
“ദാ, ഇത് കണ്ടോ? നിങ്ങൾ വന്ന കാറിന്റെ കീ ആണിത്. പ്രതാപൻ തന്നതാ, എന്നാലിനി വൈകിക്കണ്ട, നമുക്കും പോകാം, നിങ്ങളുടെ വീട്ടിലേക്ക് , ഇന്നത്തെ രാത്രി നമുക്കുള്ളതാണ്.”
“കമോൺ ഡിയർ…”
ഒരു ആഭാസന്റെ കൈയ്യിലാണ് താൻ പെട്ടിരിക്കുന്നത് എന്നതിലല്ല , തന്റെ ഭർത്താവ് , തന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് , സുഖം തേടി , മറ്റൊരുവളുമായി പോയല്ലോ എന്നോർത്തപ്പോഴാണ്, നിർമ്മല ശരിക്കും നടുങ്ങിയത്.
പ്രതാപൻ കുടിച്ചിട്ട് ബാക്കി വച്ച് പോയ മ ദ്യക്കുപ്പിയെടുത്ത്, നിർമ്മല ,തന്നെ ചുംബിക്കാനായി തുനിഞ്ഞ അയാളുടെ ത ലമ ണ്ട അടിച്ച് പൊ ട്ടിച്ചു.
ചോ രയിൽ കിടന്ന് പിടയുന്ന അയാളെ, വകവയ്ക്കാതെ, നിർമ്മല കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് പാഞ്ഞു.
കാർ, പാർക്ക് ചെയ്തിരിക്കുന്ന ക്ളബ്ബിന്റെ അണ്ടർ ഗ്രൗണ്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഒരിക്കൽ കൂടി നിർമ്മല ഞെട്ടി.
ഇംഗ്ളീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്ന, ലി പ് ലോ.ക്ക് ചുംബനത്തിൽ മുഴുകി തന്റെ ഭർത്താവും ആ ജൂലിയും നില്ക്കുന്നു.
സകല നിയന്ത്രണവും വിട്ട നിർമ്മല, തങ്ങൾ വന്ന കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു.
നാട്ടിൽ ടൂവീലറിനോടൊപ്പം, കാറിന്റെ ഡ്രൈവിങ്ങ് ലൈസൻസുമെടുത്തിരുന്നു നിർമ്മല
ആ ഒരു ഓർമ്മ വച്ച്, കാർ സ്റ്റാർട്ട് ചെയ്തു.
ഉള്ളിൽ ഉറഞ്ഞ് കൂടിയ പ്രതാപനോടുള്ള ദേഷ്യവും, വെറുപ്പും ഒരു പകയായി മാറിയിരുന്നു. സകല ശക്തിയുമെടുത്ത് ആക്സിലേറ്ററിലേക്ക് കാലമർത്തിപ്പിടിച്ചു. ക്ളച്ച് ചവിട്ടിയതിന് ശേഷം വലത് വശത്തിരുന്ന ഗിയർ ലിവർ വലിച്ചിട്ടു.
തികച്ചും യാന്ത്രികമായിരുന്നു എല്ലാം.
അവൾ ക്ളച്ച് അയച്ചതും ആക്സിലേറ്ററിൽ കാലമർത്തിയതും ഒരു ഘോരശബ്ദത്തിൽ കാറ് മുന്നോട്ട് കുതിച്ചു.
വലിയ കോൺക്രീറ്റ് തൂണിൽ ചാരി, പരിസരം മറന്ന് ചുംബനത്തിൽ ലയിച്ച് നിന്ന പ്രതാപന്റെയും ജൂലിയുടെയും ശരീരത്തിലേക്ക് നിർമ്മല ഓടിച്ചിരുന്ന കാർ പാഞ്ഞ് വന്ന് ഇടിച്ച് നിന്നു.
ഇടിയുടെ ആഘാതത്തിൻ പിൻസീറ്റിലേക്ക് മറിഞ്ഞ് വീണ നിർമ്മലയുടെ മുഖത്തേക്ക് പ്രതാപന്റെയും ജൂലിയുടെയും ചു ടു ര ക്തം തെറിച്ച് വീണു.
കാറിന്റെ ബോണറ്റിലേക്ക് ജീവനറ്റ രണ്ട് ശരീരങ്ങൾ വീഴുന്നത് കണ്ട് നിർമ്മല അട്ടഹസിച്ചു ചിരിച്ചു.
~സജിമോൻ തൈപറമ്പ്.