എന്തുകൊണ്ടാണ് ആറു മാസം മുൻപ് മുതൽ ബന്ധത്തിൽ ഇടിവ് വന്നത്. നിന്നോട് പിരിയാം എന്ന് അവൾ പറഞ്ഞിരുന്നോ…

പ്രണയം എന്ന വിലങ്ങ്

Story written by Kannan Saju

=================

ആ പെൺകുട്ടിയുടെ കണ്ണുകൾ കു ത്തി എടുക്കപ്പെട്ടിരുന്നു…ക ത്തി കൊണ്ടാവണം…തലയിൽ ഇരുമ്പ് ദൻഡ് പോലെ എന്തോ വെച്ച് അടിച്ചതിന്റെ ക്ഷ തങ്ങൾ വ്യക്തമാണ്…ഒരുപക്ഷെ അവളെ ബോധ രഹിതയാക്കാൻ ആദ്യം ചെയ്തത് അതാവണം. ഒറ്റയടിക്ക് വീഴ്ത്തുക! ഒരു നിലവിളിക്കുള്ള സമയം പോലും കൊടുക്കാതെ. ചേതനയറ്റു കിടക്കുന്ന ആ ഇരുപത്തി മൂന്നുകാരി സഫയുടെ ശരീരത്തെ നോക്കികൊണ്ട്‌ രോഷ്നി ips കുന്തം കാലിൽ അങ്ങനെ ഇരുന്നു…

“ജനലിന് അഭിമുഖം തിരിഞ്ഞിരുന്നു എന്തോ ചെയ്യുക ആയിരുന്നിരിക്കണം ” മുഖമുയർത്തി ഉനൈസിനെ നോക്കികൊണ്ട്‌ രോഷ്നി പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാണ് മാഡം തോന്നുന്നത്…അടി കിട്ടിയിരിക്കുന്നത് കട്ടില് ചുമരിനോട് ചേർന്ന് കിടക്കുന്ന വശത്തു നിന്ന് ആണ്…വീണു കിടക്കുന്ന ദൂരം വെച്ച് നോക്കുമ്പോൾ കട്ടിലിന്റെ ഇങ്ങേ തലക്കൽ ഇരുന്നിരിക്കാൻ തന്നെയാണ് സാധ്യത “

രോഷ്നി അ റു ത്തെ ടുക്കപ്പെട്ട അവളുടെ മോതിര വിരലിന്റെ ബാക്കി ഭാഗം നോക്കി നിവർന്നു കൊണ്ട് ” ഉനൈസിനു എന്താണ് തോന്നുന്നത്? “

“മോതിര വിരൽ അറുത്തെടുത്തിട്ടുണ്ടങ്കിൽ പ്രണയ നൈരാശ്യവും പകയും തന്നെ ആവും കാരണം “

“എക്സക്റ്റലി!….സഫയുടെ ഫോൺ? “

“പരിശോധിച്ചുകൊണ്ടിരിക്കുകയാണ് മാസം “

മറ്റൊരു പോലീസുകാരൻ അകത്തേക്ക് വന്നു ” മാഡം ഫോറെൻസിക് ടീം എത്തിയിട്ടുണ്ട് “

“ഉം…അവരോടു തുടങ്ങിക്കോളാൻ പറഞ്ഞോളൂ “

“ഓക്കേ മാഡം “

ഉനൈസും റോഷണിയും വീടിനു പുറത്തേക്കു ഇറങ്ങി. പുറകുവശത്തെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു…

മറ്റൊരു പോലീസുകാരൻ ഒരാളുമായി അടുത്തേക്ക് വന്നു “മാഡം, ഇയ്യക്കു മാഡത്തോട് എന്തോ പറയാൻ ഉണ്ടന്ന് “

രോഷ്നി അയ്യാളുടെ മുഖത്തേക്ക് നോക്കി….മഞ്ഞ കണ്ണുകൾ കുടിച്ചു കുടിച്ചു മുഖം ചീർത്തിരിക്കുന്നു

“പറഞ്ഞോ “

അയ്യാൾ ഭയത്തോടെ പോലീസുകാരെ മാറി മാറി നോക്കാൻ തുടങ്ങി

“എന്നതാ ??? പേടി തോന്നുന്നുണ്ടോ??? “

അയ്യാൾ തലയാട്ടി

രോഷ്നി പോക്കറ്റിൽ നിന്നും മ ദ്യ ത്തിന്റെ ക്യാൻ എടുത്തു അയാൾക്ക്‌ നേരെ നീട്ടി..എന്ത് ചെയ്യണം എന്നറിയാതെ അയ്യാൾ വാ പൊളിച്ചു നിന്നു.

“കുടിച്ചോടോ…എന്നിട്ട് പറയാൻ ഉള്ളതു എന്നാന്നു വെച്ചാ വേഗം അങ്ങോട്ട്‌ പറഞ്ഞേച്ചാ മതി “

അയ്യാൾ അത് വാങ്ങി ഒറ്റ വലിക്കു അകത്താക്കി…. ” മാഡം, കഴിഞ്ഞ ദിവസം ഞാനാ  പറമ്പിൽ കിളച്ചു കൊണ്ടിരിക്കുമ്പോൾ പോസ്റ്റിൽ ആരോ കയറുന്നതു കണ്ടു…അയ്യാൾ കേബിളിൽ നിന്നും മുഹമ്മദിന്റെ അതായതു സഫയുടെ വീട്ടിലേക്കുള്ള കണക്ഷൻ വിടീക്കുകയും ചെയ്തു….അത് കഴിഞ്ഞു അയ്യാൾ കുറെ നേരം പോസ്റ്റിൽ തന്നെ സഫയുടെ വീടും നോക്കി നിന്നു..സഫയും മുഹമ്മടും പുറത്തു പോയപ്പോ അയ്യാൾ കേബിൾ കിട്ടുന്നുണ്ടോ എന്ന് സഫയുടെ ഉമ്മയോട് വിളിച്ചു ചോദിച്ചു..ഇല്ലെന്നു പറഞ്ഞപ്പോ ഇവിടെ കുഴപ്പൊന്നും ഇല്ലല്ലോ അവിടെ നോക്കട്ടെ എന്നും പറഞ്ഞു വീട്ടിലേക്കു കയറി…കുറെ നേരം സഫയുടെ ഉമ്മയും ആയി എല്ലാം സംസാരിച്ചു അവസാനം കേബിൾ ശരിയാക്കി കൊടുക്കണം പോലെ കാണിച്ചു പോയി “

ഇതുകേട്ടു എല്ലാവരും പരസ്പരം നോക്കി

“അയ്യാൾ പോയി കുറച്ചു നേരം കഴിഞ്ഞപ്പോ ശരിക്കുമുള്ള കേബിളുകാരനെ താൻ കണ്ടു കാണും അല്ലെ ???? “

റോഷനിയുടെ ചോദ്യം കേട്ടു ഞെട്ടലോടെ അയ്യാൾ ” അതെ “

“പിന്നെന്തേ ഈ കാര്യം മുഹമ്മദിനോട് പറയാതിരുന്നത്? “

“അത് പിന്നെ ഞാൻ കരുതി വല്ല കള്ളനും ആവും എന്ന്..അല്ലാതെ ആ കുഞ്ഞിനെ കൊ ല്ലാ ൻ ആവുന്നു ചിന്തിച്ചില്ല “

“ബെസ്റ്റ് ” ഉനൈസ് അറിയാതെ പറഞ്ഞു

“അയാളും താനും തമ്മിൽ അത്രക്കും ശത്രുതയിൽ ആയിരുന്നോ? “

“അതെ മാഡം..ആ പോസ്റ്റിനു സൈഡിലൂടെ ഉള്ള ചെറിയ തൊണ്ടേ എന്റെ വീട്ടിലേക്കുള്ളൂ..വഴി ഇല്ല..മുഹമ്മദിനോട് ചോദിച്ചു ചോദിച്ചു മടുത്തു…ഒരു ദിവസം വഴക്കായി എന്റെ ഭാര്യയെടേം മക്കടേം മുന്നിൽ ഇട്ടു അയ്യാളെന്നെ പ ട്ടി.യെ പോലെ തല്ലി..അന്ന് തുടങ്ങിയ പകയാ….കുറെ കട്ടോണ്ടു പോവാണേ പോട്ടെന്നു കരുതി..പക്ഷെ അത് ഞാനും എടുത്തോണ്ട് നടന്നു കുഞ്ഞിനേം കൊണ്ട് പോവുന്നു കരുതീല “

“അയ്യാളെ ഇനിയും കണ്ടാൽ തിരിച്ചറിയോ? നിങ്ങൾ കണ്ട ആ ആൾക്ക് ഏകദേശം എത്ര വയസ്സ് പ്രായം വരും? “

“കണ്ടാൽ അറിയാൻ പറ്റും…പയ്യനാണ്..കൂടി പോയ ഇരുപത്തി അഞ്ചു “

“മാഡം ഫോണിൽ അവസാനം വിളിച്ചിരിക്കുന്നത് കണ്ണൻ എന്നൊരാളാണ്… ഏതാണ്ട് അര മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്. അഡ്രെസ്സ് നോക്കിയപ്പോൾ മുവാറ്റുപുഴ തന്നെ ഉള്ള ആളാണ്… 25 വയസ്സ്. “

“വാട്സ്ആപ്പ് dp ഉണ്ടോ? “

“ഉണ്ട് മാഡം “

“ഇയ്യാളെ കാണിക്കു “

പോലീസുകാരൻ അത് സാക്ഷി പറഞ്ഞ ആളെ കാണിച്ചു

“ഇയ്യാള് തന്നെ ആണ് മാഡം “

“ഉനൈസ്…അറസ്റ്റ് ഹിം “

“യെസ് മാഡം “

“മാഡം, പക്ഷെ അത് മാത്രം അല്ല. അതിനു മുന്നേ മറ്റൊരു നമ്പരിൽ നിന്നും രാത്രി പന്ത്രണ്ട് മണി മുതൽ മ രി ക്കുന്ന വരെ 9 കോളുകൾ വന്നിട്ടുണ്ട്. അതിൽ നാലെണ്ണം വീഡിയോ കോളും “

“ഇട്സ് ഓക്കേ..കാര്യങ്ങൾ ഏറെ കുറെ വ്യക്തമാവുന്നുണ്ട്…അഡ്രെസ്സ് തപ്പി ആ പയ്യനോടും എനിക്ക് സംസാരിക്കാൻ ഉണ്ടന്ന് പറയു…യൂണിഫോമിൽ പോവണ്ട “

“ഓക്കേ മാഡം “

“പിന്നെ, സഫയുടെ റൂം പ്രോപ്പറെറ്റീസ് എല്ലാം ചെക്ക് ചെയ്യണം “

“ആം “

*************************

കണ്ണനെ അറസ്റ്റു ചെയ്തു. അയ്യാൾ കുറ്റം സമ്മതിച്ചു. തെളിവെടുപ്പിനും സഹകരിച്ചു.

ശേഷം റോഷണിയും കണ്ണനും തമ്മിൽ ഉള്ള സംസാരം.

“ഇല്ല മാഡം…! എനിക്കൊരു കുറ്റബോധവും ഇല്ല ! അവളെന്നെ ചതിച്ചു…എട്ടു വർഷത്തെ പ്രണയം…എട്ടു വർഷം! എന്നിട്ട് ഒടുവിൽ മറ്റൊരുത്തനെ കിട്ടിയപ്പോ അവൾ എല്ലാം മറന്നു…എന്നെ ചതിച്ചു…ആ വ ഞ്ച കിയെ കൊ ന്ന തിനാണോ നിങ്ങൾ എന്നെ ശി ക്ഷിക്കാൻ പോവുന്നതു? അപ്പൊ…അപ്പൊ എനിക്ക് ആശ തന്നു എന്നെ പറഞ്ഞു പറ്റിച്ച അവളും ഈ ശിക്ഷ അർഹിക്കുന്നില്ലേ? “

“ഒരു ജീവനാണ് കണ്ണൻ നീ എടുത്തത്…ആത്മാർത്ഥമായി നീ അവളെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും നിനക്കവളെ കൊ ല്ലാ ൻ പോയിട്ട് അവളെ ത ല്ലാ ൻ പോലും നിനക്ക് സാധിക്കില്ലായിരുന്നു “

“ഹും…എനിക്കറിയാം..നിങ്ങൾ പെണ്ണുങ്ങൾ അങ്ങനെ പറയു..നിങ്ങൾ ഒറ്റക്കെട്ടാണ്…അവിഹിതങ്ങളെ ന്യായീകരിക്കാൻ നിങ്ങള്ക്ക് പല ന്യായവും കാണും “

“അത് കണ്ണന്റെ കാഴ്ചപ്പാടിന്റെ പ്രശ്നം ആണ്…നല്ല ഫാമിലി…അദ്ധ്യാപകരായ അച്ഛനും അമ്മയും…പ്രൊഫസർ ആയ ചേച്ചി….എഞ്ചിനീയർ ആയ കണ്ണൻ…എംബിബിസ് നു പഠിക്കുന്ന അനിയത്തി…യാതൊരു ക്രി മി നൽ പശ്ചാത്തലാവും ഇല്ലാത്ത ഫാമിലി.. നീ ചെയ്തു വെച്ചത് സഫയുടെ കുടുംബത്തിനൊപ്പം നിന്റെ കുടുംബത്തെയും ബാധിച്ചില്ലേ??? നിന്റെ പെങ്ങൾക്കാണ് ഇങ്ങനൊരു ഗതി വന്നതെങ്കിലോ???? “

“എനിക്കറിയില്ല…എന്നെ ച തി ച്ച അവളെ എനിക്ക് കൊ ല്ലണ മായിരുന്നു…ഞാൻ കൊ ന്നു…കൊ ന്നു ഞാൻ ” കണ്ണൻ അലറി…

“കഴിഞ്ഞ ആറു മാസം മുന്നേ വരെ നിങ്ങൾ തമ്മിൽ റെഗുലർ കോളുകൾ ഉണ്ടായിരുന്നു..അന്ന് വരെ നിന്നെ അവളാണ് കൂടുതൽ അങ്ങോട്ട്‌ വിളിച്ചിട്ടുള്ളത്…പതിയെ പതിയെ അതിന്റെ എണ്ണം കുറഞ്ഞു വന്നു…കാളുകളുടെ ലെങ്ത് കുറഞ്ഞു വന്നു…നിന്റെ കോളുകൾ പിന്നെ അവൾ എടുക്കാതായി..ഏതാണ്ട് ഒരു മാസം നിന്നെ അവൾ പൂർണ്ണമായും ഒഴിവാക്കി നിർത്തി..അതിനു ശേഷം മാത്രമാണ് അവൾ റിസ്വാനും ആയി മിണ്ടി തുടങ്ങുന്നത്..ഏതാണ്ട് മൂന്നു മാസം കഴിഞ്ഞപ്പോ അവർ തമ്മിൽ സ്ഥിരം കോൺടാക്ട് ആയി..ചുരുക്കി പറഞ്ഞാൽ അവസാന രണ്ടു മാസമായി അവർ എപ്പോഴും ടച്ചിൽ ഉണ്ട്…എനിക്ക് ചിത്രം വ്യക്തമാണ്..എന്നിരുന്നാലും എന്റെ ചോദ്യം നിന്നോട് തന്നെ ചോദിച്ചു ഞാൻ ക്ലിയർ ചെയ്യുന്നു…എന്തുകൊണ്ടാണ് ആറു മാസം മുൻപ് മുതൽ ബന്ധത്തിൽ ഇടിവ് വന്നത്? നിന്നോട് പിരിയാം എന്ന് അവൾ പറഞ്ഞിരുന്നോ? അതിന്റെ കാരണം എന്താണ്? “

അവൻ മൗനം പാലിച്ചു

“കണ്ണൻ പറയുന്നുണ്ടോ? അതോ ഞാൻ”

കണ്ണൻ ചിരിച്ചു… “ആറു മാസം മുന്നേ അവൾക്കൊരു എക്സാം ഉണ്ടായിരുന്നു കണ്ണൂർ വെച്ച്…അവളുടെ കസിൻ ബ്രദർ നെ കൂട്ടിയാണ് വാപ്പി അവളെ വിട്ടത്…അന്ന് സ്റ്റേ ചെയ്തപ്പോ അവർ ഒരു റൂമിൽ ആണ് കിടന്നതു…എനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല ഞാൻ ചോദ്യം ചെയ്തു..അവൾക്കതു ഇഷ്ടപ്പെട്ടില്ല..എന്റെ അനിയന്റെ കൂടെ കിടന്ന എന്താ പ്രശ്നം എന്ന് ചോദിച്ചു അവൾ എന്നോട് തട്ടി കയറി…പിന്നെ പിന്നെ അവൾ പലതും എന്നിൽ നിന്നും ഒളിക്കാൻ തുടങ്ങി…കോളേജ് ടൂർ പോയപ്പോ അവൾ രഹാനയുടെ കൂടെ ഇരിക്കുന്നതെന്നു പറഞ്ഞു..വിളിച്ച ഫോൺ എടുക്കില്ല..ആ മൂന്നു ദിവസത്തെ ടൂറിലും അവൾക്കൊപ്പം ഇരുന്നത് ജെയ്‌സൺ ആയിരുന്നു.എന്തിനാ കള്ളം പറഞ്ഞെന്നു ചോദിച്ചപ്പോ സത്യം പറഞ്ഞാൽ നീ ചീത്ത വിളിക്കും സമാധാനം തരില്ല എന്ന് പറഞ്ഞു. പിന്നീട് സ്ഥിരം വഴക്കായി…ഞങ്ങൾ ഒരുമിച്ചു.. ” നിർത്തി

“ഒരുമിച്ചു? “

“ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഉണ്ടാവാറുള്ള പുഴ ഇറമ്പിലെ മോട്ടോർ പുരയിൽ ഒരിക്കൽ അവൾ എന്നെ തടഞ്ഞു..പഴയ പോലെ നിന്നെ കാണാൻ പറ്റില്ലെന്ന് പറഞ്ഞു “

“അപ്പൊ നീ എന്ത് ചെയ്തു? “

അവന്റെ കണ്ണുകൾ താഴ്ന്നു

“എനിക്ക് ബലം പ്രയോഗിക്കേണ്ടി വന്നു “

രോഷ്നി ചാടി എണീറ്റു അവന്റെ കരണത്തു ആഞ്ഞടിച്ചു..അടികൊണ്ടു അവൻ നിലത്തേക്ക് മറിഞ്ഞു വീണു

“നാ ** ന്റെ മോനെ “

“മുൻപും ചെയ്തത് തന്നല്ലേ ഞാൻ അന്നും ചെയ്തത്?? “

രോഷ്നി കസേര എടുത്തു അവനെ അടിക്കാൻ പോയതും ഓടി വന്ന ഉനൈസ് അവളെ പിടിച്ചു മാറ്റി…

*********************

സോഷ്യൽ മീഡിയയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ അലയടിച്ചു.

1. അവള് തേച്ചിട്ടല്ലേ??? അത്യാവശ്യ

2. അവനെ തൂ ക്കി ക്കൊ ല്ല ണം

3. ആന കൊടുത്താലും ആശ കൊടുക്കരുതെന്ന…കൊറേ അവളുമാരുണ്ട്

4. അവളുടെ ജീവിതം പോയി അവന്റേം പോയി….കഷ്ടം

5. അവന്റെ പിഞ്ചു മനസ്സ് ആയിരുന്നിരിക്കും…അതിനെ വേദനിപ്പിച്ചിട്ടല്ലേ..

6. കൊ ല പാ തക ത്തെ ന്യായീകരിക്കുക അല്ല..എന്നാലും

അങ്ങനെ അങ്ങനെ….

****************************

റിസ്വാനും റോഷണിയും…

“ഇല്ല മാഡം..ഞങ്ങൾ ഫേസ്ബുക് വഴി പരിചയ പെട്ടതാണ്…പിന്നെ ഇടയ്ക്കു ചാറ്റ് ചെയ്യുമായിരുന്നു..സഫ അധികം ഫ്രണ്ട്‌സ് ഇല്ലാത്ത വ്യക്തി ആണ്..കണ്ണൻ അതിനു സമ്മതിച്ചില്ലെന്നു വേണം പറയാൻ..ഒരു ദിവസം രാത്രി രണ്ടു മണിക്ക് എന്നോട് കുറച്ചു നേരം സംസാരിക്കാൻ പറ്റുമോന്നു ചോദിച്ചു..ഞാൻ നമ്പർ കൊടുത്തു. വിളിച്ചു…അന്നായിരുന്നു മോട്ടോർ പുരയിൽ വെച്ച്. അത് അവൾക്കു വലിയൊരു ഷോക്ക് ആയി മാറി..അവനെ ഒട്ടും അക്‌സെപ്റ്റ് ചെയ്യാൻ പറ്റാതായി..ഒടുവിൽ വെറുപ്പായി..പിന്നെ ലോക്‌ഡൌൺ വന്നപ്പോ ഞാൻ പറഞ്ഞു ബ്ലോക്ക്‌ ചെയ്തു വെക്കു തല്ക്കാലം..നേരിട്ട് വന്നു ശല്ല്യം ചെയ്യാൻ പോകുന്നില്ലല്ലോ എന്ന്..അങ്ങനെ ആ ടൈമിൽ ആണ് ഞങ്ങൾ അടിക്കുന്നത് “

“അപ്പൊ നിങ്ങൾ വിവാഹം കഴിക്കാൻ ഇരിക്കുക ആയിരുന്നോ? “

“അല്ല മാഡം…ഞാൻ ഒരു ഗേ ആണ്..എനിക്ക് ഒരിക്കലും ഒരു പെണ്ണിനോപ്പം ജീവിക്കാൻ കഴിയില്ല…അവൾ എന്റെ ഫ്രണ്ട്ഷിപ് എൻജോയ് ചെയ്തിരുന്നു. അതുകൊണ്ട് ഞാനും അവക്കൊപ്പം നിന്നു അത്ര മാത്രം “

” മം “

*********************

രോഷ്നി മാധ്യമങ്ങളെ കാണുന്നു.

“ഇതിനു വേറെ പരിഹാരങ്ങൾ ഒന്നും ഇല്ല..ഇഷ്ടമാണെന്നു പറയുന്നത് പോലെ തന്നെ കംഫര്ട്ടബിൽ അല്ലെങ്കിൽ നമുക്ക് നിർത്താം എന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും ഉണ്ട്. നമ്മുടെ ആൺകുട്ടികളെ പ്രണയത്തെ കുറിച്ചും സ്ത്രീയെ കുറിച്ചും എല്ലാം പറഞ്ഞു വളർത്തേണ്ടത് നമ്മൾ തന്നെ ആണ്. ഇവിടെ കണ്ണന്റെ കുടുംബം നോക്കിയാൽ ഒരു ക്രി മി നൽ റെക്കോർഡ്സ് പോലും ഇല്ല..കണ്ണന് പോലും…എന്നിട്ടും അയ്യാൾ അത് ചെയ്തു.

പിന്നെ സഫയുടെ കാര്യം..സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതിൽ പോലും സ്വാതന്ത്ര്യം കിട്ടാത്ത അവസ്ഥ ഇനിയും പെൺകുട്ടികൾക്ക് മാറിയിട്ടില്ല…അവർ വലിയൊരു മാറ്റത്തിന്റെ പാതയിൽ ആണ്..സൊ ഏതാണ് ശരി ഏതാണ് തെറ്റ് എന്താണ് ഇപ്പോ ശരിക്കും ചെയ്യണ്ടത് എന്നൊക്കെ അവരും കൺഫ്യൂസ്ഡ് ആണ്. പെൺകുട്ടികൾക്ക് പൂർണമായ സ്വാതന്ത്ര്യം നൽകാൻ നമ്മുടെ മാതാപിതാക്കൾക്കു ഇനിയും കഴിഞ്ഞിട്ടും ഇല്ല. നമ്മുടെ അമ്മമാരോട് എനിക്ക് പറയാൻ ഉള്ളത്, നിങ്ങൾ അനുഭവിച്ച ദുരന്തങ്ങൾ നിങ്ങളുടെ മക്കളെയും അനുഭവിപ്പിക്കാതെ ഇരിക്കുക. നിങ്ങൾ ആഗ്രഹിച്ചിട്ടും കൊതിച്ചിട്ടും കിട്ടാത്തത് നിങ്ങളുടെ മക്കൾക്ക്‌ നേടിക്കൊടുക്കാൻ ശ്രമിക്കുക.

പിന്നെ മക്കൾ ആണായാലും പെണ്ണായാലും മറ്റൊരാളുടെ ഫീലിംഗ്സ് വെച്ച് കളിക്കരുതെന്നും ഒപ്പം അവരും വ്യത്യസ്തരായ മനുഷ്യരാണ് അവരുടെ വികാരങ്ങളെ മാനിക്കണം എന്നും. ഒരിക്കൽ നോ പറഞ്ഞാൽ ആണായാലും പെണ്ണായാലും അവിടെ പിന്നെ നമുക്ക് സ്ഥാനം ഇല്ലെന്നും കടിച്ചു തൂങ്ങി കിടക്കരുതെന്നും പറഞ്ഞു കൊടുക്കണം എനിക്ക് തോന്നുന്നു അതിനുള്ള പക്വത ഇനിയും നമ്മുടെ മാതാ പിതാക്കൾക്ക് വന്നിട്ടില്ലെന്നു.

അതുകൊണ്ട് ഇല്ല സ്കൂളുകളിലും കുട്ടികൾക്ക് സ്ഥിരം കൗൺസിലിംഗ് കൊടുക്കുന്നതിനായി ഒരു സ്റ്റാഫിനെ നിയമിക്കുന്നതും കാലത്തിനും മാറ്റത്തിനും അനുസരിച്ചു അവരെ മാറ്റി എടുക്കുന്നതും ആവും ഏറ്റവും നല്ലത്. എന്തിനു, ഇന്ന് പോലീസുകാർ കാട്ടി കൂട്ടുന്നത് കണ്ടില്ലേ? ഉന്നത തലങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം കുറഞ്ഞത് ആറു മാസം കൂടുമ്പോൾ എങ്കിലും പരിശോധിച്ചിട്ട് വേണം അവരെ ജോലിയിൽ തുടരാൻ അനുവദിക്കാവു എന്നാണ് എന്റെ അഭിപ്രായം.

മാറ്റങ്ങൾ കുടുംബത്തിൽ നിന്നും തുടങ്ങട്ടെ….വിദ്യാലങ്ങളിൽ തുടരട്ടെ…വ്യക്തിത്വങ്ങളിൽ അവസാനിക്കട്ടെ…

ഇനിയും ഒരു സഫയും കണ്ണനും പിറവി എടുക്കാതിരിക്കട്ടെ! “

അവസാനിച്ചു.

~അഥർവ്വ് ❣️ (Kannan Saju)

ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം…