അവൻ വെള്ളം എടുത്ത് അവരുടെ മുഖത്ത് തളിച്ചതും പതിയെ അവർ മിഴികൾ ചിമ്മി തുറന്നു…

Story written by Smitha Reghunath

==================

ദോശക്കല്ലിലേക്ക് എണ്ണ തൂവി ദോശയ്ക്കൂള്ള മാവ് കോരിയൊഴിച്ചിട്ട് ചട്ടുകം കയ്യിലെടുത്ത് കൊണ്ട് നിൽക്കുമ്പൊൾ  ക്കല്ലിൽ നിന്ന് ദോശ മുരിയുന്ന മണം മൂക്കിലേക്ക് അടിച്ചതും സവിധയ്ക്ക് അടിവയറ്റിൽ നിന്നൊര് മനംപുരട്ടൽ വന്നതും അവള് വായും പൊത്തി പിടിച്ച് കൊണ്ട് വാഷ് ബെയിസിന് അരികിലേക്ക് ഓടി.

കൊഴുത്ത മഞ്ഞ വെള്ളം ശർദ്ദിച്ചതും..അവൾ കുഴഞ്ഞ് പോകുന്ന ശരീരം ബാലൻസ് കിട്ടാൻ വേണ്ടി ഭിത്തിയിലേക്ക് അള്ളി പിടിച്ചൂ…

ശർദ്ദിൽ ശബ്ദം കേട്ടതും രാവിലത്തെ വർക്ക് ഔട്ടും കഴിഞ്ഞെത്തി സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിച്ചിരുന്ന മകൻ സായൂജ് ഓടി അവൾക്കരുകിൽ എത്തി…

എന്താ അമ്മേ എന്താ പറ്റിയത് അവൻ വേപുഥയോടെ അമ്മയെ പിടിച്ച് കൊണ്ട് ചോദിച്ചതും ഒന്നുമില്ല.. മനംപിരട്ടി അതാ… അമ്മയ്ക്ക് വല്ലാത്തൊര് ക്ഷീണം ഞാനൊന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് തിരിഞ്ഞതും അവൾ പുറകിലേക്ക് വേച്ചതു ഒന്നിച്ചായി സായൂജ് വേഗം കയറി അമ്മേ ന്ന് വിളിച്ചൂ കൊണ്ട് അവരെ പിടിച്ചൂ” ”

അമ്മയെ താങ്ങി പിടിച്ച് സെറ്റിയിലേക്ക് ഇരുത്തിയിട്ട് അവൻ വേഗം ഉമ്മറത്തേക്ക് ചെന്ന് അടുത്ത വീട്ടിലെ ചേച്ചിയെ വിളിച്ചൂ”

അവർ പരിഭ്രന്തമായ അവന്റെ ശബ്ദം കേട്ട് ഓടി വന്നു..

എന്താ.. എന്താ ..?..

ഏച്ചി അമ്മ അമ്മ മയങ്ങി വീണൂ …

അവർ വേഗം വന്നു…

സവിധേ ,,,,, സവിധേ … ന്ന് കുലുക്കി വിളിച്ചതും കണ്ണ് തുറക്കാതെ കിടക്കുന്ന അവരെ നോക്കിയിട്ട് ഡൈനിംഗ് ടേബിളിൽ ഇരുന്ന് വെള്ളം എടുക്കാൻ മകനോട് പറഞ്ഞൂ

അവൻ വെള്ളം എടുത്ത് അവരുടെ മുഖത്ത് തളിച്ചതും പതിയെ അവർ മിഴികൾ ചിമ്മി തുറന്നു ചുറ്റും നിൽക്കുന്ന മുഖങ്ങളിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി…

അവളുടെ മിഴികൾ മകനിൽ തന്നെ തറഞ്ഞ് നിന്നൂ…

അമ്മേ….സായൂജ് അവരുടെ ചുമലിൽ തൊട്ട് വിളിച്ചതും ”

ഒ..ന്നു..മില്ലടാ.. അവർ പിടഞ്ഞ് സ്വരത്തോടെ പറഞ്ഞതും എല്ലാം കണ്ട് നിന്ന അയല്പക്കക്കാരി സായൂജിനെ നോക്കി പറഞ്ഞു

അച്ചൂ…

അവരുടെ നീട്ടിയുള്ള വിളി കേട്ടതും അവൻ അവരെ നോക്കി..

(സായുജിന്റെ വീട്ടിലെ ചെല്ല പേരാണ് അച്ചൂ )

നോക്കി നിൽക്കാതെ വണ്ടിയെറക്ക് അച്ചൂ നമുക്ക് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.

അവൻ എഴുന്നേറ്റ് മുറിയിൽ പോയി കാറിന്റെ കീയൂമെടുത്ത് പോർച്ചിലേക്ക് ചെന്ന് വണ്ടി പുറത്തേക്ക് ഇറക്കിയിട്ടും ..

അപ്പഴെക്കും അവന്റെ അമ്മയെ ചേർത്ത് പിടിച്ച് ആ ചേച്ചി പുറത്തേക്ക് ഇറങ്ങി ”

അച്ചു വീട്ടിലേക്ക് കയറി കീ യെടുത്ത് വീടും പൂട്ടി ഇറങ്ങി അവർ ഹോസ്പിറ്റലിലേക്ക് പോയി…

*******************

ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് കാർ പാർക്ക് ചെയ്തിട്ട് അവർ മൂവരും പുറത്തേക്ക് ഇറങ്ങി .. കാഷ്വാലിറ്റിയിൽ വിവരം പറഞ്ഞതും  അവർ ഡ്യൂട്ടിഡോക്ടറെ കാണാൻ പറഞ്ഞതിൻ പ്രകാരം മൂവരും അകത്തേക്ക് ചെന്നൂ ശീതികരിച്ച മുറിയിൽ ഒരു ചെറുപ്പക്കാരിയായ ഡോക്ടർ അവരെ കണ്ടതും പുഞ്ചിരിയോടെ മുന്നിലെ കസേരയിലേക്ക് നോക്കി കൊണ്ട് ഇരിക്കാൻ പറഞ്ഞു …

സായൂജ് അമ്മയെ പരിചയപ്പെടുത്തി കൊണ്ട് ശർദ്ദിച്ചതും തലചുറ്റല് വന്നതും മറ്റും പറഞ്ഞൂ…

സവിധയെ സൂഷ്മമായി നോക്കിയിട്ട് മകനോടും, ഒപ്പമുള്ള ചേച്ചിയോടും പുറത്തിരിക്കാൻ പറഞ്ഞിട്ട് അവർ പരിശോദന തുടങ്ങി…

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവരും കൂടെ ഒരു നേഴ്സും കൂടി പുറത്തേക്ക് വന്നു..

മകനോടും അയല്പക്ക കാരിയോടും ലാബ് വരെ പോയിട്ട് വരാമെന്ന് പറഞ്ഞൂ പോയി… കുറച്ച് സമയത്തിനുള്ളിൽ സവിധ വന്ന് അവർക്കൊപ്പം പുറത്തിരുന്നു…

*******************

സവിധയും മകനും ഡോക്ടർക്ക് മുമ്പിലേക്ക് ചെന്നു.

അവരെ കണ്ടതും ഡോക്ടർ

ഇരിക്കു..

ഒന്നുകൂടി ഫയലിൽ നോക്കിയിട്ട് ഡോക്ടർ സവിധയുടെ മുഖത്തേക്ക് നോക്കി ചോദിച്ചൂ

സവിധയ്ക്ക് ഈയൊര് മകനെയുള്ളോ.?.

അവൾ പകപ്പോടെ മകനെ ഒന്ന് നോക്കിയിട്ട് പറഞ്ഞൂ

ഒറ്റ മോനാ ഡോക്ടർ “സായൂജ്”

ഡോക്ടർ അവനെ നോക്കി പുഞ്ചിരിച്ചൂ..

സായൂജ് എന്ത് ചെയ്യുന്നു ?.

കമ്പ്യൂട്ടർഎൻജീനിയിറിംഗ് രണ്ടാം വർഷം ഡോക്ടർ അവൻ പറഞ്ഞത് കേട്ടതും ഡോക്ടർ തല കുലുക്കീ …

സവിധയുടെ ഹസ്ബന്റ്? വീണ്ടും ഡോക്ടർ ചോദിച്ചതും ..

ചേട്ടൻ ഗൾഫിലാണ്.. കഴിഞ്ഞ മാസമാണ് ലീവിന് വന്നിട്ട് തിരിച്ച് പോയത്…

ഡോക്ടർ ആ അമ്മയെയും മകനെയും സാകൂതം ഒന്നുകൂടി നോക്കി…

പെട്ടെന്ന് സായൂജ് ചോദിച്ചൂ

ഡോക്ടർ അമ്മയ്ക്ക്… അമ്മയ്ക്ക് എന്താ..

ഉത്കണ്ഠയോടെ യുള്ള  അവൻറെ ചോദ്യം കേട്ടതും  ഡോക്ടർ ഒരു നിമിഷം കൂടി അവനെ സൂക്ഷ്മതയോടെ സൂക്ഷ്മതയോടെ നോക്കി പതിയെ അവരുടെ മിഴികൾ സവിധയുടെ മുഖത്ത് ഉറച്ചൂ…

“..സവിധാ,,, “””

“”‘”താൻ ക്യാരിയിംങ്ങാണ് “””” കൺഗ്രാന്റ്സ്

ഡോക്ടർ പറഞ്ഞത് കേട്ടതും   കാതുകൾ  രണ്ടു കൊട്ടിയടച്ചത് പോലെ സവിധ മുഖം താഴ്ത്തി ഉരുണ്ട് കൂടിയ മിഴിനീര് കണ്ണിൽ നിറഞ്ഞ് കാഴ്ച മങ്ങുന്നത് പോലെ അവൾക്ക് തോന്നി..

ഡോക്ടർ സായൂജിനെ നോക്കി അവന്റെ മുഖത്തെ വിവേചിച്ച് അറിയാത്ത ഭാവത്തിലേക്ക് ഡോക്ടറുടെ ശബ്ദം അവനെ ഇന്നിലേക്ക് തിരികെ എത്തിച്ചൂ…

സായൂജ്…

ആ…ഡോക്ടർ

സായൂജ് അമ്മയ്ക്ക് നല്ല റെസ്റ്റ് വേണം’,, സവിധയുടെ ബോഡി നല്ല വീക്കാണ്: ‘, ക്ഷീണം കാണൂ  ,, നാളെ കഴിഞ്ഞ് ഗൈനക്കോളജിസ്റ്റിനെ ഒന്ന് കാണണം പ്രത്യേകിച്ച് മെഡിസിൻ ഒന്ന് ഞാൻ എഴുതുന്നില്ല .. അവൻ തല കുലുക്കി കൊണ്ട് എഴുന്നേൽക്കാൻ ഭാവിച്ചൂ…

സായൂജ് തനിക്കെന്തെങ്കിലും … അവന്റെ മുഖഭാവം ശ്രദ്ധിച്ച് കൊണ്ട് ഡോക്ടർ ചോദിച്ചതും അവൻ ഒന്നുമില്ല ഡോക്ടർ … ദെൻ ഓക്കെ…

ശരി ഡോക്ടർ അപ്പൊഴും ഒരു ശില പോലെ അനക്കമില്ലാതിരുന്ന അമ്മയുടെ ചുമലിൽ സായുജ് കരതലം വെച്ചതും ഞെട്ടിപിടഞ്ഞ് സവിധ മകനെ നോക്കി…

‘പോകാം അമ്മേ…

അവള് യാന്ത്രികമായ് എഴുന്നേറ്റൂ…മകന് പുറകെ അവൾ പുറത്തേക്ക് പോകൂമ്പൊൾ വരണ്ട് ഉണങ്ങിയ തന്നിലെ പെണ്ണിന് എന്നൊര് പൂർണ്ണത കൈവരൂ എന്നറിയാതെ ആ ഡോക്ടർ നിർവ്വികരതയോടെ ഇരുന്നു…’

🌹🌹🌹🌹🌹🌹

അടക്കിപിടിച്ച തേങ്ങലോടെയുള്ള അവളുടെ ശബ്ദം ഫോണിലൂടെ കേൾക്കൂമ്പൊൾ ഇങ്ങ് ഏഴാം കടലിനിക്കരെ സവിധയുടെ ഭർത്താവ് സാഗർ എന്ത് പറഞ്ഞ് ഭാര്യയെ ആശ്വാസിപ്പിക്കണമെന്നറിയാതെ വിഷണ്ണനായ് ഇരുന്നു …

വർഷങ്ങൾക്കിപ്പുറം തങ്ങൾക്ക് കിട്ടിയ സൗഭാഗ്യത്തെ ഒരിക്കലും നശിപ്പിച്ച് കളയാൻ അയാളുടെ പിതൃഹൃദയത്തിന് ആവില്ലായിരുന്നു ..

അവരുടെ മുന്നിലെ ഏക പ്രതിസന്ധിയായ തങ്ങളുടെ മകന്റെ മുഖം ഓർക്കൂമ്പൊൾ അവന്റെ മനസ്സ് എന്താണന്നറിയാതെ, അവന് അതൊര് നാണക്കേട് ആകുമോ ?.. കൂടുകാരുടെ ഇടയിൽ നാട്ടുകാരുടെ ഇടയിൽ തങ്ങളുടെ മകന് ഒരു നോക്ക് കുത്തിയാകുമോ ?.. അവനതൊര് വിഷമം ആകൂമോ ?.. എന്നിങ്ങനെ അയാളുടെ മനസ്സിൽ ചോദ്യങ്ങളുടെ പെരുമഴ തന്നെ പതിച്ചൂ…

******************

മുറിയിലെ കട്ടിലിൽ കണ്ണുകൾ അടച്ച് കരതലം കണ്ണുകൾക്ക് മേലേ വെച്ച് കിടക്കൂകയായിരുന്നു സവിധ…

സായൂജ്  മുറിവാതിൽക്കൽ എത്തി നോക്കി… ശേഷം അവൻ അടുക്കളയിലേക്ക് ചെന്നൂ.. അവിടെ രാവിലെ സവിധ വെച്ച് വാർത്തിട്ടിരുന്ന ചോറ് കലം നൂത്ത് വെച്ച് അതിൽ നിന്ന് കുറച്ച് ചോറ് എടുത്ത് കുറച്ച് വെള്ളവും ഒഴിച്ച് ഗ്യാസ് കത്തിച്ച് അതിലേക്ക് വെച്ചൂ… അത് നന്നായി തിളപ്പിച്ച് അതൊര് പാത്രത്തിലേക്ക് ആക്കി,,,ചെറിയൊര് പാത്രത്തിൽ കണ്ണിമാങ്ങ അച്ചാറും ‘, പപ്പടവും എടുത്ത് കൊണ്ട് അവൻ അമ്മയ്ക്കരുകിലേക്ക് ചെന്നു … ടേബിളിലേക്ക് വെച്ചിട്ട് അമ്മയ്ക്കരുകിൽ ഇരുന്നു …

പതിയെ വിളിച്ചു…

അമ്മേ…. അമ്മേ… ഒന്നുകൂടി വിളിച്ചതും സവിധ കരതലം മാറ്റി മകനെ നോക്കി… അവന്റെ മിഴികളെ നോക്കാൻ ശക്തിയില്ലാത്തത് പോലെ അവൾ പെട്ടെന്ന് മുഖം തിരിച്ചൂ…

അമ്മേ… ഇങ്ങനെ കിടന്നാൽ മതിയൊ അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട് അമ്മ പതിയെ എഴുന്നേറ്റെ ദേ ഞാൻ കഞ്ഞി ചൂടാക്കി കൊണ്ട് വന്നിട്ടുണ്ട് … അമ്മ എഴുന്നേറ്റെ അവൻ വീണ്ടും വിളിച്ചതും … സവിധ മകനെ തന്നെ ഉറ്റ് നോക്കി…

അച്ചൂ… മോനെ.”

എന്താ.. അമ്മേ… ആർദ്രതയോടെ അവൻ അമ്മയെ വിളിച്ചു…

മോന് … നാണക്കേട് വരുത്തിവെച്ചൂ ല്ലേ ഈ അമ്മ… ഇനി എന്റെ മോൻ എങ്ങനെ കൂട്ടുകാരുടെയും ,നാട്ടുകാരുടെയും മുഖത്ത് എങ്ങനെ നോക്കും… എല്ലാരൂ കളിയാക്കില്ലേ എന്റെ കുഞ്ഞിനെ വിതുമ്പലോടെ അവൾ പറഞ്ഞതും …

സായൂജ് നിറഞ്ഞ് തുളുമ്പി നിന്ന അവളുടെ മിഴികൾ തുടച്ച് കൊണ്ട് അമ്മയെ നോക്കി…

“”‘അമ്മേ…അമ്മയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നത് .. എന്റെ കൂട്ടുകാര് എന്തിനാ അമ്മേ എന്നെ കളിയാക്കൂന്നത്… എന്റെ യമ്മ ഗർഭിണി ആയതിനാണോ ഇങ്ങനെ വിഷമിക്കൂന്നത് .. എന്റെ ചെറിയ പ്രായത്തിൽ ഒരുപാട് ആഗ്രഹിച്ചതല്ലേ ഞാനൊര് അനുജനെയൊ, അനിയത്തിയെയോ … അന്ന് ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടില്ല ഇന്ന് അത് ഈശ്വരൻ നിറവേറ്റി തരുമ്പൊൾ നമ്മളെന്തിനാ അമ്മേ ഇങ്ങനെ വിഷമിക്കുന്നത് … പിന്നെ നാട്ടുകാരൊ ?. അല്ലെങ്കിൽ എന്റെ കൂട്ടുകാരൊ അല്ല നമുക്ക് ചിലവിന് തരുന്നത് എന്റെ അച്ഛനാണ്… എന്റെ അച്ഛന്റെയും, അമ്മയുടെയും സന്തോഷമാണ് എന്റെയും സന്തോഷം…. അതുകൊണ്ട് എന്റെ അമ്മ ആവിശ്യമില്ലാത്ത ഈ ചിന്തകളൊക്കെ മാറ്റിവെച്ചെ…എഴുന്നേറ്റെ ഞാൻ കഞ്ഞി കോരിതരാം… കുറുമ്പൊടെ അവൻ മൂക്കിൻ തുമ്പിൽ പിടിച്ച് ഉലച്ചതും സവിധ പുഞ്ചിരിച്ചൂ…

ആ.. പിന്നെ അമ്മേ അച്ഛൻ എന്നെ വിളിച്ചിരുന്നു.. അച്ഛനും അമ്മയുടെ പോലത്തെ സംശയം തന്നെയാണ് ഒപ്പം കുറ്റബോധവും:,,, അമ്മ വിഷമിക്കണ്ട അച്ഛനെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചിട്ടുണ്ട് … പാവത്തിന് വരാൻ ഒക്കാത്തതിന്റെ സങ്കടവും ഉണ്ട്.. ഞാൻ അമ്മമ്മയെ വിളിച്ചിരുന്നു… നാളെ കഴിഞ്ഞ് അമ്മമ്മ ഉണ്ടാകൂ നമുക്കൊപ്പം വേറെയൊന്നൂ അമ്മ ആലോചിക്കണ്ട..

മകന്റെ മുഖത്തെ സ്നേഹവായ്പ്പിലും അവന്റെ വാക്കുകളിലെ ആശ്വാസത്തിലും നിറഞ്ഞൊര് പുഞ്ചിരി ഉണ്ടായിരുന്നു സവിധയുടെ ചുണ്ടിൽ …

സവിധയ്ക്ക് താങ്ങും തണലുമായ് എപ്പൊഴും കൂടെ നിന്ന് അവളെ ശുശ്രൂഷിച്ചു സായൂജ് അമ്മയ്ക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊടുത്തും .. അങ്ങനെ അങ്ങനെ ഇടയ്ക്ക് അവന്റെ കൂട്ടുകാരും എത്തും അമ്മയ്ക്ക് ധൈര്യമായി ….

അങ്ങനെ സവിധയെ പ്രസവത്തിനായ് രണ്ട് ദിവസം മുമ്പെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു…

അവിടെയും അമ്മയുടെ ഒപ്പം തന്നെ സായൂജ് നിന്നും താങ്ങായ് …വെളുപ്പിനെയൊടെ സവിധയ്ക്ക് കടുത്ത വേദനയായ് അവളെ ലേബർ റൂമിലേക്ക് മാറ്റി… സമയം ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി… സർവ്വ ഈശ്വരൻമാരെയും വിളിച്ച് പ്രാർത്ഥനയോടെ സായൂജ് നിന്നു….

കുറച്ച് സമയത്തിനുള്ളിൽ ഭൂമിയിലെ മാലാഖ പുറത്തേക്ക് ഇറങ്ങി വന്നു…സവിധയുടെ കൂടെ വന്നവര് എന്ന് ചോദിച്ചതും സായൂജ് വേഗം ഓടിചെന്നു…

സവിധയുടെ പ്രസവം കഴിഞ്ഞൂ മോളാണ് എന്ന് പറഞ്ഞ് കൊണ്ട് ഒരു മാലാഖ വാവേ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്ത് വിറയ്ക്കൂന്ന കൈകളൊടെ അവൻ അവളെ ഏറ്റ് വാങ്ങി ആ കുരുന്ന് മുഖത്തേക്ക് നോക്കി… സന്തോഷം കൊണ്ട് നിറഞ്ഞ് തൂവിയ മിഴിയോടെ അവൻ നോക്കി… തൂവെള്ള പൈതലിന്റെ പിഞ്ചീളം ചൂണ്ട് പിളർത്തിയുള്ള ആ മുഖം ….

അവൻ നിറഞ്ഞ് തൂവിയ മിഴികൾ ഉയർത്തി മാലാഖയെ നോക്കി

””അമ്മ””

സുഖമായിരിക്കുന്നു.. കുഞ്ഞിനെ തന്നോളൂ പാലും കൊടുക്കണം’ ”അവരുടെ കൈകളിലേക്ക് കുഞ്ഞനിയത്തിയെ കൊടുത്തിട്ട് ..അവൻ അമ്മയ്ക്കരുകിൽ എത്തി..അമ്മയുടെ ശിരസ്സിൽ ചുംബിക്കുമ്പോൾ സന്തോഷം കൊണ്ട്  നിറഞ്ഞ് മിഴികൾ തൂവി സവിധയുടെ …

ശുഭം.