ചിരുത പെണ്ണിന്റെ കറുത്ത മെയ്യിൽ  മേനോന്റെ വെളുത്ത മെയ് കൂടി ചേരുമ്പോൾ പൊടിയുന്ന വിയർപ്പിനോ ഗന്ധത്തിനോ

_upscale

Story written by Abdulla Melethil

===================

“മേനോൻ സാറേ മകന്റെ ഭാര്യ പ്രസവിച്ചു നല്ലൊരു പേര് പറഞ്ഞു തരണം.. !

തെങ്ങിന്റെ തടം ചെത്തുമ്പോൾ നോക്കി നിൽക്കുന്ന മേനോൻ സാറിനോട് കോരൻ പറഞ്ഞു.

ആ നായര് പെണ്ണിനെ തട്ടി കൊണ്ട് വന്ന് കല്യാണം കഴിച്ച തന്റെ മൂത്ത ചെക്കനല്ലേ അവൾ പ്രസവിച്ചോ..?മേനോൻ മുറുക്കാൻ ഒന്ന് നീട്ടി തുപ്പിയിട്ട് ചോദിച്ചു..

അവൻ തട്ടി കൊടുന്നത് ഒന്നുമല്ല മേനോൻ സാറേ അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു..

‘ഉം..’ മേനോൻ സാറൊന്നു നീട്ടി മൂളി..വന്ന് വന്ന് ആളുകൾക്ക് ജാതിയും മതവും ഒരു പ്രശ്നമല്ലാതെ ആയി മാറിയിരിക്കുന്നു..

‘എന്താണ് കുട്ടി..ആൺ കുട്ടിയാണ്..!

‘എന്നാൽ ചാത്തപ്പൻ എന്നോ കോർമ്മൻ എന്നോ ഇട്ടോളൂ നിന്റെ കാർന്നോന്മാരൊക്കെ ഇട്ടിരുന്ന നല്ല പേരാണ്..ഇതും പറഞ്ഞു മേനോൻ സാർ ഒന്ന് കുലുങ്ങി ചിരിച്ചു..

കോരൻ ഒന്നും മിണ്ടിയില്ല..

‘കേട്ടോ കോരാ..ഞാനൊരു തമാശ പറഞ്ഞതാണ് ഇത് നീ നിന്റെ കമ്മ്യൂണിസ്റ്റകാരനായ മകനോട് പറയുകയൊന്നും വേണ്ട..

അതും പറഞ്ഞു  മേനോൻ കൈയ്യാല ലക്ഷ്യമാക്കി നടന്നു..സുഭദ്ര ഇപ്പോൾ കുളിക്കാൻ കയറിയിട്ടുണ്ടാകും ചിരുത പെണ്ണ് കൈയ്യാലയിൽ തന്നെയും  കാത്ത് നിൽക്കുന്നുണ്ടാകും..ഉച്ച നേരത്തെ തിളച്ച വെയിലിലും ഇരുട്ട് നിറഞ്ഞ കൈയ്യാലയിൽ അതിനേക്കാൾ ഇരുട്ടുമായി ചിരുത പെണ്ണ് നിന്നിരുന്നു..

ചിരുത പെണ്ണിന്റെ കറുത്ത മെയ്യിൽ  മേനോന്റെ വെളുത്ത മെയ് കൂടി ചേരുമ്പോൾ പൊടിയുന്ന വിയർപ്പിനോ ഗന്ധത്തിനോ പുറപ്പെടുവിക്കുന്ന ശബ്ദത്തിനോ ജാതിയുടെ മതിൽ കെട്ടുകൾ ഉണ്ടായിരുന്നില്ല..സുഭദ്രയെക്കാളും നന്നായി ചിരുത മേനോനെ ര തി സുഖത്തിൽ ആറാടിച്ചു..

‘സുഭദ്ര കുളിച്ചു വന്നപ്പോഴേക്കും മേനോനും ഭക്ഷണം കഴിക്കാൻ തയ്യാറായി വന്നിരുന്നു..ഷർട്ട് ഇടാതെ ഇരുന്നിരുന്ന ഭർത്താവിന്റെ വെളുത്ത പുറം ഭാഗത്ത് നഖത്തിന്റെ ചുവന്ന പോറലുകൾ സുഭദ്ര കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു..

‘വൈകീട്ട് കോരൻ പണി കഴിഞ്ഞു പോകുമ്പോൾ സുഭദ്ര കോരന് കൂലി കൊടുക്കുമ്പോൾ നിന്റെ ഇളയ മകനോട് നാളെ ഒന്നിങ്ങോട്ട് വരാൻ പറയണം കുറച്ചു വിറക് വെട്ടാനുണ്ട്..

‘കോരന്റെ മകൻ മുറ്റത്ത് നിന്ന് വിറക് വെട്ടുമ്പോൾ സുഭദ്ര അതും നോക്കി ഉമ്മറത്ത് ഇരുന്നു..

‘സുഭദ്രയുടെ വള കിലുക്കങ്ങളും സാരിയുടെ ചലനങ്ങളും മരം മുറിക്കുന്നതിനിടയിലും കോരന്റെ മകന്റെ ഹൃദയത്തിൽ ചലനങ്ങൾ തീർത്തിരുന്നു..

ബാങ്കിലെ എന്തോ ആവശ്യങ്ങൾക്ക് വേണ്ടി മേനോൻ പുറത്തേക്ക് പോയപ്പോൾ കറുപ്പും വെളുപ്പും മെയ്യുകൾ ചിത്രം വരച്ചത് കൈയ്യലായിലെ ഇരുട്ട് മുറിയിൽ ആയിരുന്നില്ല. ചിരുത പെണ്ണ് തുടച്ചു വൃത്തിയാക്കിയ കിടപ്പ് മുറിയിൽ തന്നെയായിരുന്നു..

ത്രസിക്കുന്ന വികാരങ്ങൾക്കോ ശരീരങ്ങളുടെ ഇച്ഛകൾക്കോ ഒരുകാലത്തും ജാതിയോ മതമോ നിറമോ തടസ്സമായിട്ടില്ല..അവിടെ നിന്നുയരുന്ന സീൽക്കാരങ്ങൾ മതങ്ങളുടെയും ജാതിയുടെയും നിറങ്ങളുടെയും മതിൽ കെട്ടുകൾ പൊളിച്ചെടുക്കിയതിന്റെ ആഘോഷങ്ങൾ ആയിരുന്നു..

രാത്രിയുടെ നിലാവ് പെയ്ത യാമങ്ങളിൽ എപ്പോഴോ സുഭദ്രയെ ചേർത്ത് പിടിക്കുമ്പോൾ ഇന്ന് വേണോ എന്ന് സുഭദ്ര പതിയെ ചോദിച്ചുവെങ്കിലും മേനോൻ സുഭദ്രയെ ബലമായി കെട്ടി പിടിച്ചു..

സുഭദ്രയുടെ മാറിലെ ചുവന്ന പാടുകൾ കണ്ട് മേനോന്റെ ആവേശം തണുത്തു..മേനോൻ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു സുഭദ്രയും തിരിഞ്ഞു കിടന്നു..പക്ഷേ സുഭദ്രയുടെ ചുണ്ടിലെ കോണിൽ ഒരു ചിരി ഊറി നിൽപ്പുണ്ടായിരുന്നു..

****************

~Abdulla Melethil