മീര തന്റെ ഉറക്കം പോയതിന്റെ ദേഷ്യം പ്രകടമാകും വിധം കൈ കൊണ്ട് ആംഗ്യം കാട്ടി…

വാട്ടർ ബോയ്

Story written by Magi Thomas

===================

ജീവിതത്തിൽ ചിലതൊക്കെ സംഭവിക്കുമ്പോൾ നമ്മൾ അറിയാതെ വിധിയെ പഴിക്കും എനിക്ക് ഇങ്ങനെ വന്നല്ലോ എന്ന് ചിന്തിക്കും.  പക്ഷെ അതൊക്കെ നമ്മുടെ നല്ലതിന് വേണ്ടിയാണു എന്ന് പിന്നീട് നമുക്ക് തോന്നും…

മീര അതിരാവിലെ എണിറ്റു തന്റെ ഭർത്താവിന് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ടിഫിൻ ബോക്സ്‌ റെഡി ആക്കുകയാണ്…ഒപ്പം മകന് സ്കൂളിലേക്കുള്ള ലഞ്ചും…

അതിനിടയിൽ മകനേ അമ്മ തന്നെ ഒരുക്കണം എന്ന് അവന് വാശി..

നിനക്ക് കുറുമ്പിത്തിരി കൂടുതലാ എന്ന് പറഞ്ഞു അവനെ എടുത്തോണ്ട് പോയി വേഗം തന്നെ യൂണിഫോം ഇടിപ്പിച്ചു അതിനിടയിൽ ഭർത്താവ് തന്റെ ബ്രേക്ഫസ്റ്റിനായി കാത്തുനിൽക്കുന്നു..

വേഗം തന്നെ വീണ്ടും അടുക്കളയിലേക് ഓടി..പുട്ടും കറിയും റെഡി ആക്കി തീൻ മേശയിലേക്ക്…

ഉടനെ എനിക്ക് പുട്ട് വേണ്ട മമ്മി എന്ന് മകൻ…അവന് വേണ്ടി രണ്ട് ദോശയും ഉണ്ടാക്കി വന്നപ്പോൾ ഭർത്താവ് കൈകഴുകി പോകാനുള്ള ബാഗും എടുത്തു…..

ഞാൻ ഇറങ്ങുന്നു..മോനെ നീ ബസ് കേറ്റി വിട്ടോളു…ഇനിയും നിന്നാൽ ഞാൻ ലേറ്റ് ആകും..

അങ്ങനെ മകനെ കഴിപ്പിച്ചു കൈ കഴുകുമ്പോൾ കേൾക്കാം ബസിന്റെ ഹോൺ….പിന്നെ ഒന്നും നോക്കിയില്ല അവനെയും കയ്യിലെടുത്തു ഒരു ഓട്ടമാണ്…..തിരികെ വന്നു ഉച്ചകത്തേക്കുള്ള ഫുഡ്‌ റെഡി ആക്കാൻ ഉള്ള തയ്റെടുപ്പിലാണ് അമ്മയുടെ കാൾ…പിന്നെ നാട്ടിലെ വിശേഷമൊക്കെ പറഞ്ഞു…ഫോൺ വിളിച്ചു കഥ പറഞ്ഞു കട്ടിലിൽ കിടന്നു പോയി…

കിടന്നാൽ പിന്നെ വളരെ പെട്ടെന്നു ഉറക്കം വരും..അമ്മ ഫോൺ വെച്ചപ്പോൾ എന്നാ ഇനി ഇത്തിരി നേരം കിടക്കാം എന്ന് കരുതി…നല്ല ഉറക്കം…അതിരാവിലെ എണീറ്റത്തിന്റെ എല്ലാ ക്ഷീണവും ഉണ്ട്…

നല്ല ഉറക്കത്തിലാണ് കാളിങ് ബെൽ മുഴുങ്ങുന്ന ശബ്ദം ചെവിയിൽ തുളച്ചു കേറിയത്.

വല്ലാത്ത ദേഷ്യം തോന്നി..എണീക്കാൻ മടി…വീണ്ടും വീണ്ടും ബെൽ മുഴങ്ങി..എന്തെന്നില്ലാത്ത ദേഷ്യത്തിൽ എണിറ്റു വാതിൽ തുറന്നു

ഡ്രിങ്കിങ് വാട്ടറുമായി ഒരു പയ്യൻ..

മാഡം യുവർ വാട്ടർ…എന്ന് പറഞ്ഞു അവൻ അവിടെ വെച്ചിരിക്കുന്ന രണ്ടു കുപ്പി കാണിച്ചു..

സൊ വാട്ട്‌???.. അതിവിടെ വെച്ചിട്ട് പൊക്കൂടെ തനിക്ക്!! എന്തിനാ ഇങ്ങനെ ബെൽ അടിച്ചു ശല്യം ചെയ്യുന്നേ???

സോറി മാഡം…ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ജോബ് ഇതെന്റെ ഫസ്റ്റ് ഡേ ആണ്…വാട്ടർ തന്നു എന്നുറപ്പ് വരുത്താൻ വേണ്ടി ഞാൻ മാഡത്തിനെ വിളിച്ചത്..സോറി മാഡം…അവൻ വളരെ നിഷ്കളങ്കമായി പറഞ്ഞു…

ഓക്കേ ഓക്കേ വെച്ചിട്ട് പോ…

മീര തന്റെ ഉറക്കം പോയതിന്റെ ദേഷ്യം പ്രകടമാകും വിധം കൈ കൊണ്ട് ആംഗ്യം കാട്ടി…

താങ്ക്യൂ മാഡം…പയ്യൻ ചെറുപുഞ്ചിരിയോടെ ഓടി പടികൾ ഇറങ്ങി…

വെള്ളത്തിന്റെ ബോട്ടിൽ അകത്തേക്ക് വെച്ചു ഡോർ അടക്കുമ്പോളാണ് പതിവില്ലാത്ത ഒരു മണം…

എന്തെന്നറിയാൻ അടുക്കളയിലേക് ചെന്ന്…ഈശ്വരാ!!!!

മീര കൈ രണ്ടു തലയിൽ വെച്ചുപോയി…പിന്നെ ശരവേഗത്തിൽ ഗ്യാസ് ഓഫ്‌ ചെയ്തു…

ചോറ് ഉണ്ടാക്കാൻ കുക്കറിൽ വെള്ളം വെച്ചപ്പോളാണ് അമ്മയുടെ ഫോൺ വന്നത്…ഫോൺ എടുത്തു സംസാരിച്ചു  ആ കാര്യം മറന്നു…ഗ്യാസിൽ വെള്ളം തിളച്ചു മറിഞ്ഞു….വെള്ളം തീർന്നു കുക്കർ അടിഭാഗം കരിഞ്ഞു തുടങ്ങിയിരിക്കുന്നു…അവൾ ഓർത്തു..

താൻ ഉറങ്ങി പോയിരുന്നെങ്കിൽ??? ആ പയ്യൻ വന്നു വിളിച്ചില്ലായിരുനെങ്ങിൽ????

ഒരു വലിയ വിപത്തു ഒഴിവായി…..

ഈശ്വരന് നന്ദി പറഞ്ഞു ജനാലകളിൽ കൂടി താഴേക്കു നോക്കുമ്പോൾ കണ്ടു അടുത്ത ഫ്ലാറ്റിലും വെള്ളം കൊടുത്തു ഒരു പുഞ്ചിരിയോടെ മടങ്ങുന്ന ആ ദൈവദൂതനെ…..

ചിലപ്പോഴൊക്കെ ചിലതൊക്കെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമുക്ക് ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകും..എന്തിനു ഇങ്ങനെ സംഭവിച്ചു എന്ന് തോന്നും..പക്ഷെ പിന്നീട് മനസിലാകും എല്ലാം നല്ലതിനായിരുന്നു…

–Eveything happens for a reason —have a good day–