ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് പത്തിരുപത്തിയഞ്ച് വർഷമായില്ലേ എനിക്കറിയില്ലേ നിന്നെ…

ദൈവത്തിൻ്റെ സമ്മാനം

എഴുത്ത്: സ്നേഹ സ്നേഹ

================

അമ്മയുടെ മടിയിൽ തല വെച്ച് ഇങ്ങനെ കിടാക്കാനെന്തു രസമാണന്നോ അനന്തു അമ്മയുടെ കൈയ്യെടുത്ത് തലയിൽ വെച്ചു കൊണ്ട് അമ്മയോട് പറഞ്ഞു.

ഒന്നു പോയേനെടാ ചെറുക്കാ എനിക്ക് നൂറു കൂട്ടം പണി ഉണ്ട്.

എന്തായാലും അമ്മക്ക് നൂറം കൂട്ടം പണി ചെയ്യണ്ടേ ഇതും കൂടെ കൂട്ടി നൂറ്റി ഒന്ന്
ആകട്ടെ

എൻ്റെ പൊന്നുമോൻ ഇങ്ങനെ കിടക്കാതെ തൊടിയിൽ പോയി ആ പശുനെ കൊണ്ടുവന്ന് തൊഴുത്തിൽ കെട്ട് അങ്ങനെ എന്തേലും ചെയ്ത് എന്നെ സഹായിക്കാനുള്ള ചെറുക്കൻ ചുമ്മാ കൊഞ്ചുന്നോ

അമ്മേ ഇത്തിരി നേരം മതിയമ്മേ അതു കഴിഞ്ഞ് ഞാൻ അമ്മയെ സഹായിക്കാം

തിന്ന് ആയിരിക്കും സഹായിക്കുക.

കൊച്ചു കള്ളി അത് മനസ്സിലായല്ലേ

ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് പത്തിരുപത്തിയഞ്ച് വർഷമായില്ലേ എനിക്കറിയില്ലേ നിന്നെ. അതും പറഞ്ഞ് അമ്മ എൻ്റെ മുടിയിലൂടെ തലോടാൻ തുടങ്ങി

എന്ത് രസാമ്മേ ഇങ്ങനെ കിടന്നുറങ്ങാൻ

അച്ഛൻ വരട്ടെ അപ്പൂസേ അച്ഛനോട് പറയാം പറ്റിയ ഒരാളെ പ്പെട്ടന്ന് തന്നെ കണ്ട് പിടിക്കാൻ

ഈ അമ്മേടെ ഒരു കാര്യം അതും മനസ്സിലാക്കിയല്ലേ എന്നും പറഞ്ഞ് ഞാൻ പൊട്ടി ചിരിച്ചു.

അമ്മയുടെ വിരലുകൾ എൻ്റെ മുടിയിലൂടെ പതിയെ മസാജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മ ഈ ലോകത്ത് ഒന്നും അല്ലാന്ന് എനിക്ക് തോന്നി.

അമ്മ എന്താ സ്വപ്നം കാണുകയാണോ

അമ്മ ഒന്നും മിണ്ടിയില്ല

എന്നാൽ അമ്മ സ്വപ്നം കാണ് അപ്പഴേക്കും ഞാനൊന്ന് ഉറങ്ങാം.

**********************

നന്ദേട്ടൻ്റെ ആലോചന വന്നപ്പോ ഏറെ സന്തോഷിച്ചത് അച്ഛനായിരുന്നു

രമണി നാളെ ലക്ഷ്മിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടേ

ഏട്ടാ ഏട്ടനിതെന്താ ഈ പറയുന്നത് ലക്ഷ്മിയെ പെണ്ണുകാണാൻ വരുന്നെന്നോ

എന്താ നിനക്ക് ചെവി കേട്ടു കൂടെ

അല്ല ഏട്ടാ ഇതിപ്പോ എത്രാമത്തെയാ എത്ര പേർ വന്നു പോയി.അവർക്കെല്ലാം പൊന്നും പണവും മതി .

ഇതങ്ങനെയല്ലടി അവർക്ക് പൊന്നും പണവും ഒന്നും വേണ്ടന്ന്. അവർക്ക് പൊന്നും പണവും ആവശ്യത്തിന് ഉണ്ടത്രേ. അവർക്ക് നല്ലൊരു പെണ്ണിനെ മതിയെന്ന് .അങ്ങനെ രാമുണ്ണിയേട്ടൻ നമ്മുടെ ലക്ഷ്മി മോളെ കുറിച്ച് അവരോട് പറഞ്ഞിട്ടുണ്ട്.

ഉം നാളെ അവരു വന്നാൽ അറിയാം എന്തൊക്കെയാ അവരുടെ ഡിമാൻ്റ് എന്ന്.

ഇതെങ്കിലും നടന്നാൽ മതിയായിരുന്നു.

അച്ഛൻ്റേയും അമ്മയുടെയും സംസാരം കേട്ടുകൊണ്ടാണ് ഞാൻ അവിടേക്ക് ചെന്നത്.

ലക്ഷമി, മോളെ നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് ഇത് നടക്കും

ഞാനൊന്നു മൂളുക മാത്രം ചെയ്തു. അച്ഛൻ എത്രയാ കഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വേണ്ടി എൻ്റെ കല്യാണം കഴിഞ്ഞാലും എനിക്കിളയത് 2 പേർ കൂടി ഉണ്ട്. അച്ഛൻ്റെ സാമ്പദ്യം ഞങ്ങൾ മൂന്നു പെൺമക്കളും അരയേക്കർ പുരയിടവും ഈ വീടും മാത്രമേയുള്ളു. പുറത്തൊന്നും അച്ഛൻ പണിക്ക് പോകുന്നില്ല. അച്ഛനും അമ്മ പശുവിനെ വളർത്തിയും. അരയേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തും ഒക്കെയാ ഞങ്ങളെ മൂന്നു പേരെ പഠിപ്പിച്ചതും വളർത്തിയതും. അച്ഛൻ അമ്മയെ കെട്ടുമ്പോൾ തന്നെ അച്ഛൻ ഒരു ആസ്മ രോഗിയായിരുന്നു. അമ്മക്ക് അതിൽ ഒരു പരാതിയോ പരിഭവമോ ഇല്ല.പരാതിപ്പെട്ടിട്ടു കാര്യമില്ല. ആരോട് പരാതി പറയും പരാതിയും പറഞ്ഞോണ്ട് ചെല്ലാൻ അമ്മയുടെ വീട്ടിലെ സ്ഥിതിയും അത്ര മെച്ചമല്ലായിരുന്നു. എന്തായാലും നാളെ വരുന്നവർ വന്നിട്ടു പോകട്ടെ ഇതും കൂടി നടന്നില്ലങ്കിൽ എന്തേലും പണിക്കിറങ്ങണം.

മോളെ ലക്ഷ്മി ആ ചുമപ്പിൽ പച്ച ബോർഡുള്ള സാരി ഉടുത്തോ ആ സാരി ഉടുക്കുമ്പോൾ നിന്നെ കാണാൻ ഒരു പ്രത്യേക ചന്തമാണ്.

കുളി കഴിഞ്ഞ് നീണ്ട് ഇടതൂർന്ന മുടി കുളി പിന്നൽ പിന്നി അഴിച്ചിട്ടു.അമ്മ പറഞ്ഞ സാരി ഞൊറിഞ്ഞുടുത്തു കണ്ണാടിയിൽ നോക്കിയപ്പോ എനിക്കും തോന്നി അമ്മ പറഞ്ഞത് ശരിയാ ഒരു ചന്തമൊക്കെയുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് കുറി തൊടാൻ തുടങ്ങിയപ്പോഴെക്കും അനിയത്തിമാർ മുറിയിലേക്ക് കയറി വന്നു.

ഞാൻ തൊട്ടു തരാം ലക്ഷമിയേച്ചി

ഇപ്പോ ലക്ഷമിയേച്ചിയെ കണ്ടാൽ സാക്ഷാൽ ലക്ഷമി ദേവിയെ പോലെയുണ്ട്.

പോടി ഒന്ന്.

രമണി അവരെത്തിയട്ടോ നീ മോളെ വിളിക്ക്

അച്ഛൻ അമ്മയോട് പറയണ കേട്ടതേ എന്തോ ഇതിന് മുൻപ് തോന്നാത്ത ഒരു ചങ്കിടിപ്പ് .

നന്ദേട്ടനോടൊപ്പം അമ്മയും രാമുണ്ണിയേട്ടനും മാത്രമേയുള്ളു.

പെണ്ണിനെ ഇഷ്ടപ്പെട്ടു വേറെ ഡിമാൻ്റ് ഒന്നും ഇല്ലന്ന് നന്ദേട്ടൻ്റെ അമ്മ പറഞ്ഞപ്പോ എന്തോ എൻ്റെ ഉള്ളം അറിയാതെ ഒന്നു തുള്ളിയോ.?

കാണാൻ സുന്ദരനായിരുന്നു നന്ദേട്ടൻ .ഒരു നിഷ്കളങ്ക ഭാവമായിരുന്നു നന്ദേട്ടൻ്റമുഖത്തിന്

നന്ദേട്ടൻ്റെ ഒപ്പം കത്തിച്ച നിലവിളക്കുമായി വലതുകാൽ വച്ച് കേറിയപ്പോൾ ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു ഒരിക്കലും സങ്കടപ്പെടുത്തരുതേ എന്ന്.

വലിയ വീട്, കാർ ,സ്നേഹമുള്ള അമ്മയും നന്ദേട്ടനും ,എല്ലാം കൊണ്ടും ഞാൻ ഭാഗ്യവതിയാണന്ന് അഹങ്കരിച്ചു.

നന്ദേട്ടൻ ഓഫിസിൽ പോയി കഴിഞ്ഞാൽ അമ്മയും ഞാനും മാത്രം. വീട്ടിലെ പണിയെല്ലാം കഴിഞ്ഞാൽ പിന്നെ ഞാനും അമ്മയും പഴയ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കും

നന്ദേട്ടന് ഒരു വയസുള്ളപ്പോൾ നന്ദേട്ടൻ്റെ അച്ഛൻ മരിച്ചു. അറ്റാക്കായിരുന്നു അന്ന് അമ്മയേയും നന്ദേട്ടനെയും അച്ഛൻ്റെ വീട്ടിൽ നിന്നിറക്കി വിട്ടു. അച്ഛനെ കൊല്ലാൻ ജനിച്ച അസുര ജന്മമാണ് നന്ദേട്ടൻ്റെയെന്ന്. അവിടെ നിന്നാൽ ഇനിയും ആരുടെയെങ്കിലും ജീവൻ പോയാലൊ എന്ന് അച്ഛൻ്റെ വീട്ടുകാർക്ക് ഭയം. ആങ്ങളമാരുടെ ഏക പെങ്ങളായിരുന്നു അമ്മ അതുകൊണ്ട് അമ്മയുടെയും നന്ദേട്ടൻ്റേയും സംരക്ഷണം അവരേറ്റടുത്തു. ആങ്ങളമാരുടെ വിവാഹം കഴിഞ്ഞപ്പോൾ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ അമ്മക്ക് സമ്മതമല്ലായിരുന്നു. എത്ര നിർബന്ധിച്ചിട്ടും അമ്മ വഴങ്ങില്ലന്നറിഞ്ഞ ആങ്ങളമാർ
അമ്മക്ക് ഭാഗമായി കിട്ടിയ വീതത്തിൽ നല്ലൊരു വീടും വെച്ചു കൊടുത്തു. വീത പറമ്പിൽ എല്ലാ അദായങ്ങളും ഉണ്ടായിരുന്നതുകൊണ്ട് അമ്മക്ക് ഒന്നിനും ബുദ്ധിമുട്ടിയില്ല. നന്ദേട്ടനെ നന്നായി പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം.

ഞാൻ നന്ദേട്ടനെ നല്ലപോലെ സ്നേഹിക്കുന്നതുകൊണ്ടായിരിക്കും അമ്മക്ക് എന്നോടും ഭയങ്കര സ്നേഹമാണ്. എന്നോട് മാത്രമല്ല എൻ്റെ വീട്ടുകാരെ സഹായിക്കുന്നതിലും അമ്മക്ക് ഇഷ്ടമായിരുന്നു.

ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും വിശേഷം ആകാത്തോണ്ട് . അമ്മ തന്നെയാണ് എന്നോട് പറഞ്ഞത് നല്ലൊരു Drകാണാൻ.

നന്ദേട്ടാ ഞാനൊരു കാര്യം പറയട്ടെ

ഉം പറ ലക്ഷ്മി

നമുക്കൊരു Drകണ്ടാലോ

എന്തിന്

നന്ദേട്ടാ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോ ഒരു വർഷം കഴിഞ്ഞു ഇതുവരെ വിശേഷമൊന്നും ആയില്ലാലോ

ലക്ഷ്മി ഒരു വർഷമല്ലേ ആയുള്ളു ഇനിയും സമയമുണ്ടല്ലോ നമുക്ക് നോക്കാം

ഉം നന്ദേട്ടൻ പറയുമ്പോലെ ആകട്ടെ

ലക്ഷ്മി ഞാനൊരു കാര്യം പറയാൻ മറന്നു.

എന്താനന്ദേട്ടാ

ഞായറാഴ്ച നമ്മുടെ മിനാക്ഷിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടന്ന് നീ അച്ഛനെ വിളിച്ച് പറയണം

എവിടുന്നാ നന്ദേട്ടാ എവിടാ ചെറുക്കൻ്റ വീട്.

എൻ്റെ കൂടെ എൻ്റെ ഓഫീസിലാവർക്ക് ചെയ്യുന്നത്

എവിടാ വീട്

വീട് മൂവാറ്റുപുഴയിലാ ചെറുക്കൻ്റെ വീട്ടിൽ ചെറുക്കനും അച്ഛനും അമ്മനും ഒരനിയനും ഉണ്ട്.

ഞാനിപ്പോ തന്നെ വിളിച്ച് പറയാം അച്ഛനെ

ഇപ്പോ പറയണ്ട ഇപ്പോ നീ അച്ഛനെ വിളിച്ച് പറയാൻ പോയാൽ എൻ്റെ കാര്യം കഷ്ടത്തിലാകും എന്നും പറഞ്ഞ് എന്നെ കെട്ടിപിടിച്ചു.

അങ്ങനെ മീനാക്ഷിയുടെ കല്യാണം നടന്നു. എല്ലാറ്റിനും മുന്നിൽ നിന്നത് നന്ദേട്ടനായിരുന്നു. നല്ലൊരു തുക സ്ത്രീധനമായി നൽകിയാണ് നന്ദേട്ടൻ അവളെ ദേവൻ്റെ വീട്ടിലേക്കയച്ചത്.

നന്ദേട്ടാ നന്ദേട്ടൻ എന്തിനാ എന്നെ ഇത്ര സ്നേഹിക്കുന്നത്.

ഞാൻ പിന്നെ ആരെയാടി സ്നേഹിക്കേണ്ടത് അപ്പുറത്തെ വിട്ടിലെ വിലാസിനിയെ സ്നേഹിച്ചാലോ

കൊല്ലും ഞാൻ ഇടിച്ച് ഇടിച്ച് കൊല്ലും ഞാൻ

എന്നാൽ പിന്നെ വടക്കേടത്തെ മേരി ചേച്ചിയെ സ്നേഹിക്കാം

നന്ദേട്ടാ ഇടികൊള്ളുവേ

പിന്നെ ഞാൻ ആരെ സ്നേഹിക്കും നിന്നെ സ്നേഹിക്കുന്നത് എന്തിനാന്ന് വിലാസിനിയെയും മേരി ചേച്ചിയേയും സ്നേഹിച്ചാ നീ എന്നെ കൊ ല്ലും

അതല്ല നന്ദേട്ടാ ഒരു സ്ത്രിധനവും വാങ്ങാതെ എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്ന് ഒരു രാജകുമാരിയെ പോലെ നോക്കുന്നു. ദാ ഇപ്പോ നല്ല സ്ത്രി ധനം കൊടുത്ത് എൻ്റെ അനുജത്തീടെ വിവാഹവും നടത്തി.അച്ഛൻ്റെ ചികിത്സയും ശ്രി പാർവ്വതിയുടെ പഠന ചിലവും നന്ദേട്ടൻ നടത്തുന്നു

എൻ്റെ ലച്ചു നിൻ്റെ അച്ഛനും അമ്മയും അനുജത്തിമാരും എൻ്റെയും കൂടെയല്ലേ അതുകൊണ്ട് ചെയ്തു എന്നേയുള്ളു.

ഞാൻ എന്ത് പുണ്യമാ നന്ദേട്ടാ ചെയ്തത് നന്ദേട്ടനെ എനിക്ക് കിട്ടാനായിട്ട്.

ഞാനല്ലേ ലച്ചു പുണ്യം ചെയ്തത് ഇതുപോലെയൊരു പെണ്ണിനെ കിട്ടാൻ .ഈ പെണ്ണിനെ കിട്ടിയതോണ്ടല്ലേ എനിക്ക് രണ്ട് അനുജത്തിമാരെ കിട്ടിയത്. അച്ഛൻ്റെ സ്നേഹം കിട്ടാത്ത എനിക്ക് ഒരച്ഛനെ കിട്ടിയത്.

ലെച്ചു നീ ചോദിച്ചതിന് ഉത്തരം കിട്ടിയില്ലേ ഇനി ഞാനൊന്ന് സ്നേഹിച്ചോട്ടെ എൻ്റെ ലച്ചുനെ

ഒരു ദിവസം രാവിലെ അമ്മ വിളിച്ചാ സന്തോഷം അറിയിച്ചു.മിനാക്ഷിക്ക് വിശേഷം ഉണ്ടന്ന്.

എത്ര മാസമായി അമ്മേ

തുടങ്ങിയേയുള്ളു. ശർദ്ധിയും ക്ഷീണവും ആണന്ന്. അവളു ഇപ്പോ വിളിച്ച് വെച്ചേയുള്ളു.

ശരി അമ്മേ നാളെ ഞാനും നന്ദേട്ടനും പോകാം മീനാക്ഷിയെ കാണാൻ

ഫോൺ വെച്ചിട്ട് അമ്മേ….. നന്ദേട്ടാ….

അമ്മേ…

എന്താ ലച്ചു എന്തു പറ്റി എന്തിനാ രാവിലെ തന്നെ ഇങ്ങനെ വിളിച്ച് കൂവുന്നത്

നന്ദേട്ടാ ന ..നമ്മുടെ ലക്ഷ്മി

എന്താ എന്ത് പറ്റി ലക്ഷ്മിക്ക് എന്നും ചോദിച്ച് അമ്മ അങ്ങോട് വന്നു.

അമ്മേ ലക്ഷമിക്ക് ഒന്നു പറ്റിയില്ല ലക്ഷ്മിക്ക് വിശേഷം ഉണ്ട്

ആണോ എൻ്റെ ദേവി നീ കാത്തു.

ഓ ഇതാണോ ഇത്ര വല്യ കാര്യം

ഇത് വല്യ കാര്യമല്ലേ

ഞാനിത് അറിഞ്ഞിട്ട് 2 ദിവസമായി

എന്നിട്ടെന്താ നന്ദേട്ടൻ എന്നോട് പറയാതിരുന്നത്.

എന്നിട്ട് വേണം നീ സങ്കടപ്പെടുന്നത് കാണാൻ

എനിക്ക് ഭയങ്കര സന്തോഷമാ നന്ദേട്ടാ നമുക്ക് നാളെ അവിടം വരെ ഒന്നു പോയാലോ

ശരിയാ മോനെ നാളെ നീ ലീവെടുക്ക് ഒന്നു പോയിട്ട് വരാം

ശരി അമ്മേ ലച്ചു നീ ഭക്ഷണമെടുത്ത് വെയ്ക്ക്.

നന്ദേട്ടാ മീനാക്ഷിക്ക് വിശേഷം ഉണ്ടന്ന് പറഞ്ഞിട്ട് എന്താ നന്ദേട്ടന് സന്തോഷമില്ലാത്തത്:

ആരാ പറഞ്ഞത് സന്തോഷമില്ലാന്ന്

എനിക്ക് തോന്നി.

എനിക്ക് നിന്നേ പോലെ തുള്ളിച്ചാടാനൊന്നും എനിക്കറിയില്ല

നന്ദേട്ടാ നമുക്ക് ഒരു Drകണ്ടാലോ

ഉം കാണാം

ഉടനെ തന്നെ കാണണം നന്ദേട്ടാ എനിക്ക് കൊതിയാകുവാനന്ദേട്ടാ ഗർഭിണിയാകാനും പാലൂട്ടാനുമൊക്കെ

എനിക്കും കൊതിയുണ്ട് ലച്ചു

നമ്മൾ കാത്തിരുന്ന് കിട്ടുന്നതു കൊണ്ട് നമുക്ക് ഇരട്ട കുട്ടികളായിരിക്കും അല്ലേ നന്ദേട്ടാ നന്ദേട്ടനെപ്പോലെ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.

നമുക്ക് ഈശ്വരൻ തരും ലച്ചു നിൻ്റെ ആഗ്രഹം പോലെ

നന്ദേട്ടാ എനിക്ക് മീനാക്ഷിയെ ഇപ്പോ തന്നെ കാണാൻ തോന്നുവാ

നാളെ കാണാലോ നീ ഇപ്പോ കിടന്ന് ഉറങ്ങാൻ നോക്ക്.

എന്നത്തേക്കാളും നേരത്തെ എണിറ്റ് വീട്ടിലെ പണികളെല്ലാം തീർത്തു

അമ്മ മീനാക്ഷിക്ക് കൊടുക്കാനായി മാങ്ങ ഉപ്പിലിട്ടതും കടുമാങ്ങ അച്ചാറും ഉണ്ണിയപ്പവും പാക്ക് ചെയ്യണ കണ്ടാൽ തോന്നും അമ്മേടെ മോൾക്കാ ഗർഭം എന്ന് .

നന്ദേട്ടാ ഒന്നു വേഗം വാ എത്ര നേരമായി ഞാൻ ഒരുങ്ങിയിട്ട്. അമ്മ കണ്ടോ അമ്മേ വേറെ എവിടേലും പോകാനായിരുന്നെങ്കിൽ നന്ദേട്ടൻ നേരത്തെ ഒരുങ്ങിയിട്ട് ലച്ചു ഒന്നു വേഗം എന്ന് ഒരായിരട്ടം വട്ടം പറയും.

എൻ്റെ ലച്ചു ഇന്ന് നീ നേരത്തെ ഒരുങ്ങിയത് എൻ്റെ കുഴപ്പമാണോ ഞാൻ എന്നത്തേ പോലെ തന്നെയാ ഇന്നും

മീനാക്ഷി മോളെ മീനാക്ഷി ദാ ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയെ മീനാക്ഷിടെ അച്ഛൻ ഞങ്ങൾ ചെല്ലുമ്പോൾ മുറ്റത്തുണ്ടായിരുന്നു.

വാ അകത്തോട്ടിരിക്കാം

അമ്മയും നന്ദേട്ടനും സെറ്റിയിൽ ഇരുന്നു

എനിക്ക് മിനാക്ഷിയെ ഒന്നു കണ്ടാ മതിയായിരുന്നു. ഞാൻ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും മീനാക്ഷിയും ദേവനും അമ്മയും ഹാളിലേക്ക് വന്നു.

നീ ആകയങ്ങു ക്ഷീണിച്ച് പോയല്ലോ മീനാക്ഷി .

അങ്ങനെയാ ഗർഭിണി ആയാൽ ആദ്യത്തെ മൂന്നു മാസം നല്ല ക്ഷീണമായിരിക്കും. അതൊന്നും പറഞ്ഞാൽ ലക്ഷമിക്ക് മനസ്സിലാകില്ല

മിനാക്ഷിയുടെ അമ്മയുടെ സംസാര കേട്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി ഞാൻ നന്ദേട്ടനെ നോക്കി എനിക്ക് വിഷമമായി എന്നു തോന്നിയതുകൊണ്ടായിരിക്കും നന്ദേട്ടൻ സാരമില്ല എന്ന് കണ്ണടച്ച് കാണിച്ചു.

മിനാക്ഷി ഇത് ഏതാ മാസം നന്ദേട്ടൻ്റെ അമ്മ ചോദിച്ചു

തുടക്കമായിട്ടേയുള്ളു.

ങാ ദേവിയുടെ അനുഗ്രഹം എപ്പോഴും ഈശ്വര ചിന്ത വേണട്ടോ ഈ സമയം

അതെ ദേവിയുടെ അനുഗ്രഹമാണ് ദേവിയുടെ അനുഗ്രഹം കിട്ടണേൽ കുറച്ചൊക്കെ ഭാഗ്യം വേണം.

ശരിയാ ഓമനേ ദേവീടെ അനുഗ്രഹം എല്ലാവർക്കും കിട്ടണമെന്നില്ല. നിങ്ങൾ ഭാഗ്യം ചെയ്തവരാ

അമ്മുടെ സ്വരം ഇടറിയോ എന്നൊരു സംശയം

എന്തായാലും ലക്ഷ്മിക്ക് ആ ഭാഗ്യം ലഭിച്ചില്ലന്ന് തോന്നുന്നു.

അങ്ങനെയല്ല ഓമനേ എല്ലാവർക്കും ദേവീടെ അനുഗ്രഹം കിട്ടും ചിലരേ ദേവി നേരത്തെ അനുഗ്രഹിക്കും ചിലരെ ഇത്തിരി താമസിച്ചേ അനുഗ്രഹിക്കു.

ഇനി എപ്പോ അനുഗ്രഹിച്ചിട്ട് ലക്ഷ്മിക്ക് ഒരു കുഞ്ഞുണ്ടാകാനാ ഇനി അതൊന്നും ആഗ്രഹിക്കണ്ട

എൻ്റെ കണ്ണുനിറഞ്ഞ് നിറഞ്ഞ് വരുന്നത് കണ്ടിട്ടാകണം അമ്മ എൻ്റെ അടുത്തേക്ക് എണീറ്റ് വന്നു.

ഓമനേ നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ മിന്നാക്ഷിടെ അച്ഛൻ ആ അമ്മയോട് ദേഷ്യപ്പെട്ടു.

അല്ല ഞാൻ പറഞ്ഞന്നേയുള്ളു ഇവിടെ അടുത്ത വീട്ടിലെ രണ്ട് ചെക്കൻമാർ കൊണ്ടുവന്ന പെണ്ണുങ്ങൾ ഇതുവരെ പെറ്റു കണ്ടില്ല വർഷം അഞ്ചാറായി.

നന്ദേട്ടൻ പോകാനായി എഴുന്നേറ്റു

അമ്മേ പോകാം നമുക്ക്

അയ്യോ വന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചില്ലല്ലോ

സാരമില്ലച്ഛാ ഞങ്ങൾ വേറെ ഒരു ദിവസം വരാം

നന്ദേട്ടൻ ഇറങ്ങി പുറകെ അമ്മയും ഞാൻ മീനാക്ഷിയുടെ അടുത്തേക്ക് ചെന്നു കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനായി.

പെറാത്ത പെണ്ണുങ്ങൾ അപശകുനങ്ങളാണന്ന് ഓമനാമ്മ പറഞ്ഞപ്പോ ഞാൻ പിടിച്ച കൈകൾ മീനാക്ഷി വിടുവിച്ചു.

കരഞ്ഞുകൊണ്ട് ഞാനും ആ പടിയിറങ്ങി
കാറിൽ കയറിയപ്പോൾ അമ്മ പറയുവാ

അത് എന്തൊരു സത്രിയാ എൻ്റെ ലച്ചൂനെയാ അവർ പറഞ്ഞതൊക്കെ

മനുഷ്യർ അങ്ങനെയാ അമ്മേ

രാത്രി നന്ദേട്ടൻ്റെ നെഞ്ചിൽ മുഖം പൊത്തി ഒരു പാട് കരഞ്ഞു ഒമനാമ്മ പറഞ്ഞതിൽ അല്ല എനിക്ക് സങ്കടം എൻ്റെ മീനാക്ഷിയുടെ പെരുമാറ്റമാണ് എന്നെ സങ്കടപ്പെടുത്തിയത്.

ലച്ചു എന്തായിത് ഇങ്ങനെ കരഞ്ഞിട്ട് വല്ലോ കാര്യമുണ്ടോ നമുക്ക് drകാണാൻ പോകാം

ഞാനൊരു അപശകുനമാണോ നന്ദേട്ടാ

എൻ്റെ ലച്ചു എനിക്കും അമ്മക്കും അപശകുനമല്ല പിന്നെ അവരെന്തേലും പറയട്ടെലച്ചു

നീ സമാധാനമായി കിടന്നുറങ്ങ്

ലച്ചു….ലച്ചു …

എന്താ നന്ദേട്ടാ

നാളെ ഒരിടം വരെ പോകണം

എവിടാ നന്ദേട്ടാ

Dr കാണാനുള്ള അപ്പോയ്മെൻ്റ് എടുത്തിട്ടുണ്ട് നല്ലൊരു ഇൻഫർട്ടി സ്പെഷ്യലിസ്റ്റ ആണ് എൻ്റെ class മേറ്റ് ആണ് പ്രശസത ഗൈനകോളജിസറ്റ് ഡോ സുമിത

ആണോ നന്ദേട്ടാ എനിക്ക് സന്തോഷം അടക്കാനായില്ല.

ലക്ഷ്മി നന്ദൻ

ദാ ഇവിടെ ഉണ്ട് സിസ്റ്റർ

വന്നോളു .

ഹായ് നന്ദൻ ഇരിക്കു 2 പേരും

ഹായ് സുമി

പറയു നന്ദൻ വിശേഷങ്ങൾ

ഗോപു വിളിച്ച് വിവരങ്ങൾ എല്ലാം പറഞ്ഞിരുന്നു.

ഗോപു ആണ് സുമിയെ കാണാൻ പറഞ്ഞത്

വിശദമായ പരിശോധകൾക്കൊടുവിൽ ഞങ്ങളോട് ആ വിവരം പറഞ്ഞു

എനിക്ക് ഒരിക്കലും ഒരമ്മയാകാൻ പറ്റില്ലന്ന് .

Dr മുറിയിൽ നിന്ന് എങ്ങനെയാ പുറത്തിറങ്ങിയെന്നോ വീട്ടിലെത്തിയെന്നോ എനിക്കറിയില്ല

നന്ദേട്ടാ ഇനി ചെയ്യും നന്ദേട്ടാ

എന്ത് ചെയ്യാനാ നമ്മൾക്ക് വിധിച്ചിട്ടില്ല എന്നു കരുതണം പിന്നെ ഡോക്ടർ ടെ വാക്കിനപ്പുറത്ത് ഞാൻ വിശ്വസിക്കുന്നത് ദേവി നമ്മളെ അനുഗ്രഹിക്കും എന്നാണ്.

അമ്മയോട് എന്ത് പറയും നന്ദേട്ടാ നമ്മളെക്കാലും ആഗ്രഹവും പ്രാർത്ഥനയും അമ്മക്കാ ഇന്ന് പ്രതീക്ഷയോടെയാ നമ്മളെ പറഞ്ഞ് വിട്ടത്.

അമ്മയോട് ഇപ്പം ഒന്നും പറയണ്ട ഒരു കള്ളം പറയാം ന മുക്ക്

അതു ശരിയാകില്ല നന്ദേട്ടാ അമ്മയോട് കള്ളം പറയാൻ എനിക്ക് ആകില്ല

പിന്നെ എന്ത് ചെയ്യും സത്യം പറഞ്ഞാൽ അമ്മ എങ്ങനെ സഹിക്കും

ഞാൻ അമ്മയോട് സത്യം പറയും

ഞങ്ങൾ ചെല്ലുന്നതും നോക്കി അമ്മ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.

എന്താ മോളെ Dr പറഞ്ഞത്

അമ്മേ എന്നും വിളിച്ച് ഞാൻ അമ്മയെ കെട്ടി പിടിച്ചു.

എന്താ മോളെ എന്തിനാ എൻ്റെ മോള് കരയുന്നത്

അമ്മേ ഞാൻ ഭാഗ്യമില്ലാത്തവളാമ്മേ ഓമനാമ്മ പറഞ്ഞ പോലെ അപശകുനം

അങ്ങനെയൊന്നും പറയാതെ മോളെ നമ്മളെ ദേവി അനുഗ്രഹിക്കും

എനിക്കിനി ജീവിക്കണമെന്നില്ലമ്മേ

അങ്ങനെയൊന്നും പറയാതെ മോളെ

സമാധാനപ്പെട് എന്നിട്ട്മോള് പോയി ഭക്ഷണം കഴിക്ക്

ഡ്രസ്സ് മാറി കുളിക്കാൻ കയറി എത്ര നേരം കരഞ്ഞു എന്നറിയില്ല മനസൊന്നു തണുത്തപ്പോൾ കുളിച്ചിറങ്ങി ഭക്ഷണം കഴിച്ചു.

നന്ദേട്ടാ ഞാനൊരു കാര്യം പറയട്ടെ

ഉം പറ

ഞാൻ പറയുന്ന കാര്യം നന്ദേട്ടൻ ശ്രദ്ധയോടെ കേൾക്കണം എന്നിട്ട് അനുസരിക്കണം

നീ പറ ലച്ചു

നന്ദേട്ടാ കുഴപ്പം എനിക്കാണന്നല്ലേ ഡോക്ടർ പറഞ്ഞത്.

ഉം. നീ അതു മറന്നില്ലേ

അങ്ങനെ മറക്കാൻ പറ്റോ നന്ദേട്ടാ

ഉം
ഞാൻ പൊയ്ക്കോളാം നന്ദേട്ട

എങ്ങോട്ട്

നന്ദേട്ടൻ എന്നെ എൻ്റെ വീട്ടിൽ കൊണ്ടുപോയി ആക്കിയാ മതി

എന്നിട്ട്

നന്ദേട്ടൻ മറ്റൊരു വിവാഹം കഴിക്കണം അമ്മക്ക് എന്ത് ആഗ്രഹം ഉണ്ടന്നറിയോ നന്ദേട്ടൻ്റെ കുഞ്ഞിനെ കാണാനും കൊഞ്ചിക്കാനും .

ലച്ചു നീ നീ എന്താ പറഞ്ഞത് ഒന്നുകൂടി പറഞ്ഞേ

നന്ദേട്ടാ ഞാൻ ഒരു പാട് ആലോചിച്ച് എടുത്ത തീരുമാനമാണ്.

ഞാനൊരു കാര്യം ചോദിക്കട്ടെ ൻ്റെ ലച്ചുനോട്

ഉം ചോദിക്ക്

ഇന്ന് ഡോക്ടർ എനിക്കാ കുഴപ്പം എന്നു പറഞ്ഞിരുന്നെങ്കിൽ നീ എന്നെ ഇട്ടിട്ട് പോകുമായിരുന്നോ

അത് നന്ദേട്ടാ

നീ മറുപടി പറ ലച്ചു

ഞാനങ്ങനെ പോകുമെന്ന് നന്ദേട്ടന് തോന്നുന്നുണ്ടോ

ഇല്ല നീ പോകില്ല എനിക്കറിയാം:

ഞാൻ പോകില്ല നന്ദേട്ടാ നന്ദേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല നന്ദേട്ടാ

എനിക്ക് പറ്റോ നിയില്ലാതെ പറ ലച്ചു

ഇല്ല നന്ദേട്ടനും പറ്റില്ല

നിന്നെ നിൻ്റെ വീട്ടിലാക്കാൻ അമ്മ സമ്മതിക്കോ നീയില്ലാതെ അമ്മക്ക് പറ്റോ നിനക്ക് പറ്റോ

ഇല്ല അമ്മ സമ്മതിക്കില്ല.

എന്നാൽ ഇനി നീ കൂടുതൽ ഒന്നും ആലോചിക്കണ്ട.

പിറ്റേന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞു. ഡോക്ടറെ കണ്ട കാര്യമോ ഡോക്ടറെ പറഞ്ഞ കാര്യങ്ങളൊന്നും ആരും അറിയണ്ടന്ന് അച്ഛനോടും അമ്മയോടു പോലും പറയണ്ടന്ന്.

അതെന്താ മ്മേ

എൻ്റെ മോളെ ആരും പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതുമൊന്നും എനിക്ക് സഹിക്കില്ല

ശരി അമ്മേ

നന്ദേട്ടാ നന്ദേട്ടൻ ഉറങ്ങിയോ

ഇല്ല ലച്ചു എന്താ ലച്ചു

നന്ദേട്ടാ എനിക്ക് ഒരു കാര്യം പറണമെന്നുണ്ട്

ഉം എന്താ ലച്ചു പറയാനുള്ളത്

നന്ദേട്ടൻ എന്നെ വഴക്ക് പറയരുത്

ഞാൻ നിന്നെ വഴക്ക് പറയാറുണ്ടോ ലച്ചു.

നന്ദേട്ടാ എനിക്ക് ഒരു കുഞ്ഞിനെ പ്രസവിച്ച് മൂലൂട്ട നല്ലെ പറ്റില്ലാത്തത്

അതെ അത് എനിക്കറിയാലോ ലച്ചു.

ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ പറ്റുമല്ലോ

നന്ദേട്ടൻ ഒന്നും മിണ്ടാതെ കുറച്ച് നേരം ഇരുന്നു

നന്ദേട്ടാ എന്താ മിണ്ടാത്തത്

ലച്ചു അതൊന്നും ശരിയാകില്ല

അതെന്താ ശരിയാകത്തത് നമുക്ക് ഒരു കുഞ്ഞിനെ വളർത്താൻ ആവശ്യത്തിന് സാമ്പത്തികവും മറ്റു ചുറ്റുപാടുകളും ഉണ്ടല്ലോ

അതല്ല ലച്ചു ഭാവിയിൽ നമുക്ക് ഒരു കുഞ്ഞുണ്ടായാലോ

അതിനെന്താ നന്ദേട്ടാ അങ്ങനെ ഒരു കുഞ്ഞുണ്ടായാൽ നമ്മൾ ഭാഗ്യവാൻമാർ ആകില്ലേ

അപ്പോ ആ കുട്ടിയോ

എൻ്റെ നന്ദേട്ടാ 2 പേരെയും നമ്മൾ വളർത്തും

അപ്പോ നീ ആ കുഞ്ഞിനോട് തിരിച്ചു വിത്യാസം കാണിക്കോ

ഇല്ല നന്ദേട്ടാ ഒരിക്കലും ഇല്ല

നമുക്കാലോചിക്കാം

ഒരു മാസം കഴിഞ്ഞ് ഒരു ദിവസം നന്ദേട്ടൻ വന്നത് എന്നെ സങ്കടപ്പെടുത്തുന്ന വാർത്തയും ആയിട്ടാണ് ഏട്ടന് ട്രാൻസ്ഫർ ദൂരെയാണ് .അമ്മയേയും എന്നേയും കൂട്ടി നന്ദേട്ടൻ്റെ പുതിയ ജോലി സ്ഥലത്തേക്ക്.

അവിടെ ഒരു വീടെടുത്തു. താമസം തുടങ്ങി.

ഒരു ദിവസം അമ്മയും നന്ദേട്ടനും കൂടി പുറത്ത് പോയി. എന്നെ കൂടാതെ എവിടെപോയതാന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല.

നാട്ടിൽ പോക്കില്ല വീട്ടുകാരും നാട്ടുകാരുമായി ഒരു ബന്ധവുമില്ലാതെ ഒരു വർഷം കഴിഞ്ഞപോയി. ഇതിനിടയിൽ മീനാക്ഷി പ്രസവിച്ചു.ഇരട്ടക്കുട്ടികൾ 2 ആൺകുട്ടികൾ ആണന്ന് അമ്മ വിളിച്ചു പറഞ്ഞറിഞ്ഞു കുഞ്ഞുങ്ങളെ കാണാൻ പോകണമെന്നാഗ്രഹം ഉണ്ട് വേണ്ടന്ന് വെച്ചു ആ ആഗ്രഹം.നന്ദേട്ടനോ അമ്മയൊ എന്നെ കുറ്റപെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാറില്ല. അതിന് പകരമായി ഇരട്ടി സ്നേഹിക്കുകയാണ് ചെയ്യുന്നത്.

നന്ദേട്ടാ മീനാക്ഷിക്ക് ഇരട്ട കുട്ടികളാണ് അതിലൊരു കുഞ്ഞിനെ എനിക്ക് തരുമോ ആവോ ചോദിച്ച് നോക്കിയാലോ

എന്തിനാ ലച്ചു നീ അവരോട് ചോദിച്ച് നാണം കെടാൻ പോകുന്നത്.

നന്ദേട്ടാ എനിക്ക് ഒരു കുഞ്ഞിനെ വളർത്താൻ കൊതിയാകുവാ അതുകൊണ്ട് വെറുതെ ആഗ്രഹിച്ച് പോകുവാണ്.

എനിക്കറിയാം ലച്ചു നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം

സത്യമാണോ നന്ദേട്ടാ പറ നന്ദേട്ടൻ പറഞ്ഞത് സത്യമാണോ

സത്യം ലച്ചു നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരു കുഞ്ഞിനെ നമുക്ക് സ്വന്തമാക്കാം

നന്ദേട്ടാ ഉമ്മ ചക്കര ഉമ്മ .ലച്ചു നന്ദനെ അവൾ കെട്ടിപിടിച്ച് അവളുടെ സന്തോഷം പങ്കിടാനായി അവനെ ക്ഷണിച്ചു.

അമ്മേ .,.. :ലച്ചു…. അമ്മേ ഇവരെ വിടാ പോയെ രണ്ടിനേയും കാണാനില്ലാലോ

ലച്ചു…. ലച്ചു

എന്താടാ എന്താ ലച്ചു കുളിക്കുവാ നീ എന്താ ഇന്ന് നേരത്തെ

അതൊക്കെ പറയാം രണ്ട് പേരും വേഗം ഒരുങ്ങ് ഒരിടം വരെ പോകണം

എവിടാ മോനെ

അതൊക്കെ പറയാം അമ്മ വേഗം ഒരുങ്ങ് ഞാൻ പോയി ലച്ചുനോട് പറയട്ടെ

ലച്ചു ലച്ചു

എന്താ നന്ദേട്ടാ

ഒന്നു വേഗം കുളിച്ചിറങ്ങിക്കേ

ദാ ഇപ്പോ വരാം

ലച്ചു നീ വേഗം ഒരുങ്ങ് ഒരിടം വരെ പോകാനുണ്ട്.

എവിടാ നന്ദേട്ടാ

നീ വേഗമൊന്ന് ഒരുങ്ങിയിറങ്ങ് ലച്ചു

പിന്നെ ഒന്നു ചോദിക്കാൻ പോയില്ല കാറിലിരുന്നപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു. അമ്മയും ഒന്നും പറഞ്ഞില്ല. എന്തായാലും നന്ദേട്ടൻ നല്ല സന്തോഷത്തിലാ അതുകൊണ്ട് പേടിക്കേണ്ടതായി ഒന്നുമില്ലന്ന് മനസ്സിലായി.

കാർ ചെന്നു നിന്നത് ഒരു ഓർഫനേജിൻ്റെ മുന്നിലായിരുന്നു. അമ്മയുടെ മുഖത്ത് തല്ല സന്തോഷം

എന്താ നന്ദേട്ടാ ഇവിടെ

നി വാ ലച്ചു

ഞങ്ങളെയും കൂട്ടികൊണ്ട് നന്ദേട്ടൻ ഓഫീസ് മുറിയിലേക്കാ പോയത്. അവിടെ എല്ലാവർക്കും നന്ദേട്ടനെ നല്ല പരിചയം ഉള്ള പോലെ എനിക്ക് തോന്നി.

ഹായ് നന്ദൻ വരു അമ്മയും ഉണ്ടല്ലോ കൂടെ ഒരു സിസ്റ്റർ ഞങ്ങളെ മദർ സുപ്പീരിയറിൻ്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി.

മദർ ഇത് നന്ദനും ഭാര്യയും അമ്മയും

നമസ്കാരം മദർ

നമസ്കാരം, ഇരിക്കു നിങ്ങൾ

ഞങ്ങൾ മൂന്നു പേരും ഇരുന്നു

സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വരാൻ പറയു

മറ്റൊരു സിസ്റ്റർ ഒരു കൈ കുഞ്ഞുമായി വന്നു അമ്മേടെ കൈയിൽ കൊടുത്തു.അമ്മ ആർത്തിയോടെ കുഞ്ഞിനെ ഏറ്റ് വാങ്ങി

നന്ദാ ഇതാ നിങ്ങൾ ആവശ്യപ്പെട്ട പോലെ ഒരു കൈ കുഞ്ഞിനെ .ആൺ കുട്ടിയാണ്.ഇന്നലെ അമ്മതൊട്ടിലിൽ നിന്ന് കിട്ടിയതാ ജനിച്ചിട്ട് 3 ദിവസം പ്രായമേ ആയിട്ടുള്ളു. നിങ്ങൾ ആവശ്യപ്പെട്ടിട്ട് ഒരു വർഷമായെങ്കിലും ഇന്നലെയാണ് കിട്ടിയത്.അതാണ് നിങ്ങളെ വിളിക്കാതിരുന്നത്.

അമ്മ ആ കുഞ്ഞിനെ എൻ്റെ കൈകളിലേക്ക് തന്നതും എൻ്റെ നെഞ്ചോടു ചേർത്തു. എൻ്റെ മാറിടങ്ങൾ ചുരന്നോ എന്നൊരു സംശയം. കുഞ്ഞിനേയും ഏറ്റുവാങ്ങി അവിടുത്തെ ഫോർമാലിറ്റീസ് തീർത്ത് അവിടുന്ന് ഇറങ്ങുമ്പോൾ അവിടുത്തെ മദർ സുപ്പീരിയറിലും സിസ്‌റ്റേഴസിലും ദൈവത്തെ ഞാൻ കണ്ടു.

നന്ദേട്ടാ ഒരു പാട് നന്ദി നന്ദേട്ടാ എനിക്ക് ഇങ്ങനെയെങ്കിലും അമ്മയാകാൻ അവസരം തന്നതിന്.

അമ്മക്ക് ഇപ്പോ തിരക്കാണ് മുത്തശ്ശി ആയില്ലേ .നന്ദേട്ടൻ ജോലി കഴിഞ്ഞ് പതിവിലും നേരത്തെ വീട്ടിൽ എത്താൻ തുടങ്ങി – പ്രസവിച്ചില്ലന്നേയുള്ളു ഞാൻ ശരിക്കും എൻ്റെ അപ്പൂൻ്റെ അമ്മയാകുകയായിരുന്നു. ശരിക്കും വീടൊരു സ്വർഗ്ഗമായി മാറി ആ സ്വർഗ്ഗത്തിലെ രാജകുമാരനായി അപ്പൂസ് വളർന്നു.

ശരിക്കും ആ അമ്മയുടെ പ്ലാനിംഗ് ആയിരുന്നു നന്ദേട്ടൻ്റ ഈ ട്രാൻസഫറും ദത്തെടുക്കലിൻ്റേയും ഒക്കെ പിന്നിൽ .അമ്മ എല്ലാവരെയും വിളിച്ച് പറഞ്ഞു ലച്ചു പ്രസവിച്ചു ആൺ കുട്ടിയാണന്ന്. അങ്ങനെ എല്ലാവരും വിശ്വസിച്ചു അപ്പു ഞങ്ങടെ കുട്ടിയാണന്ന്.

അപ്പു വളർന്നു ഞങ്ങൾടെ ജീവനായി.

ഇത്തിരി നേരത്തെ സുഖത്തിന് വേണ്ടി ആരുടെയോ കാ മവെറിയിൽ ജന്മംമെടുത്തതാ എൻ്റെ പൊന്നുമോൻ എന്ന് ഈ ലോകം അറിയണ്ട. ഒരിക്കലും എൻ്റെ മോനും അറിയരുത്. ആ പ്രാർത്ഥനയേയുള്ളു.

എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് ബാഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലിയായി ജോലിക്ക് മുമ്പ് മൂന്നുമാസത്തെ ട്രെയിനിംഗ് കഴിഞ്ഞ് വന്നതേ ഉള്ളു. അമ്മേടെ മടിയിൽ കിടക്കാനുള്ള കൊതി കൊണ്ട് ഓടി വന്നതാ

ഹോണടി ശബ്ദം കേട്ടതും അനന്തു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.

അമ്മേ അവരെത്തി. അമ്മേ ഇത് വരെ സ്വപ്നം കണ്ട് കഴിഞ്ഞില്ലേ എന്ന് ചോദിച്ച് അപ്പൂസ് തട്ടി വിളിച്ചപ്പോഴാണ് സുബോധത്തിലേക്ക് വന്നത്.

gate കടന്ന് കാർ വന്നു നിന്നു കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് അപ്പൂസിൻ്റെ ഇരട്ട സഹോദരിമാരായ അമ്മൂസും അച്ചൂസും ആയിരുന്നു. നന്ദേട്ടൻ വണ്ടി ഒതുക്കി പിൻസീറ്റിൽ നിന്ന് അമ്മയുടെ കൈയിൽ പിടിച്ചിറക്കുന്നു ‘

അച്ഛമ്മേ ദേ ഏട്ടൻ വന്നേ ഏട്ടൻ വന്നേ

അമ്മൂസും അച്ചൂസും ഓടി വന്ന് അപ്പൂനെ കെട്ടിപിടിച്ചു.
രണ്ട് പേരെയും ഇരു സൈഡിലും ചേർത്ത് പിടിച്ച് കൊണ്ട് അപ്പു അച്ഛമ്മേടെ അടുത്ത് എത്തി അച്ഛമ്മേ നെ കെട്ടിപിടിച്ചു

അഹാ ഇതാര് അച്ഛമ്മേടെ അപ്പൂസോ ആപ്പൂസെ എപ്പോ എത്തി

നിങ്ങൾ പോയതിൻ്റെ തൊട്ട് പിറകെ എത്തി.

എൻ്റെ കുട്ടി അപ്പിടിക്ഷീണിച്ച് പോയി ഇനി ഒരിടത്തും പോകണ്ട

ഇല്ല അച്ഛമ്മേ എൻ്റെ പഠിപ്പെല്ലാം കഴിഞ്ഞു.ഇനി ജോലി ആകുന്നതു വരെ ഇവിടെ എല്ലാവരോടും അടിച്ച് പൊളിക്കണം

അങ്ങനെയല്ലെ അച്ഛാ അച്ഛൻ്റെ ആഗ്രഹം. എന്നെ കാണാതിരിക്കാൻ പറ്റില്ലാന്നും പറഞ്ഞ് കിട്ടിയ ജോലിയും കളയിച്ച് അച്ഛൻ വിളിച്ച് വരുത്തിയതാന്ന് തത്കാലം ഇവിടെ ആരും അറിയണ്ട.

ഞാനെത്ര ഭാഗ്യം ചെയ്തവളാ ഒരിക്കലും അമ്മയാകാൻ കഴിയില്ലന്നു പറഞ്ഞ എനിക്ക് ഇന്ന് മൂന്നു മക്കൾ അപ്പൂസും അപ്പൂസിന് 15 വയസായപ്പോൾ എൻ്റെ വയറ്റിൽ ജനിച്ച രണ്ട് പെൺമക്കളും. ദൈവത്തിൻ്റെ സമ്മാനം മൂന്നു മക്കൾ

*************

3 മണിക്കൂർ കൊണ്ട് എഴുതിയതാട്ടോ എന്തേലും ഒന്ന് പറഞ്ഞിട്ട് പോകണേ

~സ്നേഹ സ്നേഹ