എഴുത്ത്: സ്നേഹ സ്നേഹ
===============
ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്. പക്ഷേ സന്തോഷിക്കാൻ പറ്റുന്നില്ല എനിക്കും അവൾക്കും
ഗിരിയേട്ടാ എനിക്ക് പേടിയാകുന്നു
പേടിക്കണ്ടന്നെ ഞാനില്ലേ കൂടെ
എന്നാലും ഗിരിയേട്ടാ
നമ്മൾ ചെയ്തത് തെറ്റാന്ന് നിനക്ക് തോന്നുന്നുണ്ടോ.? ഉണ്ടങ്കിൽ ഞാൻ നിന്നെ വീട്ടിലാക്കാം
ഗിരിയേട്ടാ എനിക്ക് ഞാൻ ചെയ്തത് തെറ്റാണന്ന് തോന്നിയിട്ടില്ല 24 വയസ് വരെ ഒരു ചീത്ത പേരും കേൾപ്പിക്കാതെ അച്ഛൻ കണ്ട് പിടിച്ച കല്യാണത്തിന് ഞാൻ സമ്മതിച്ച് നിശ്ചയും കഴിഞ്ഞതല്ലേ. ഞാനിന്ന് വരെ അവരെ ധിക്കരിച്ചിട്ടില്ല. അനുസരിച്ചിട്ടേയുള്ളു
പിന്നെ എന്തിനാ ഇപ്പോ അവരെ എല്ലാം വേദനിപ്പിച്ച് എൻ്റെ കൂടെ ഇറങ്ങി വന്നത്.
ഇപ്പോ എനിക്ക് ഇതാ ശരിയെന്ന് തോന്നി. എനിക്ക് ആരേയും ചതിക്കാനും വഞ്ചിക്കാനും പറ്റാഞ്ഞിട്ടാ ഗിരിയേട്ടാ
എനിക്കും നീയില്ലാതെ പറ്റില്ലാന്ന് ആയി 2 മാസകൊണ്ട് നമ്മൾ ഒരുപാട് അടുത്തു നിൻ്റെ സ്നേഹം ഇല്ലാണ്ട് എനിക്ക് പറ്റില്ല അതാ ഞാൻ നിന്നോട് ചോദിച്ചത് പോരുന്നോ എൻ്റെ കൂടെ എന്ന്.
എനിക്കും ഗിരിയേട്ടനില്ലാതെ പറ്റില്ലാ അതാ ഞാൻ ഇറങ്ങി വന്നത്.
എല്ലാം ശരിയാകും ഇപ്പോ സമാധാനമായി കിടന്ന് ഉറങ്ങ്. അവര് എല്ലാവരും ഒരു ദിവസം നമ്മളെ അംഗികരിക്കും
ഗിരിയേട്ടൻ്റെ നേഞ്ചോട് ചേർന്ന് കിടക്കുമ്പോൾ ഗിരിയേട്ടനും ഞാനും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
********************************
ബി എഡ് പഠനം കഴിഞ്ഞ് ഞാൻ ഇരിക്കുമ്പോൾ എനിക്ക് കല്യാണാലോചനയുമായി ശങ്കരൻ ചേട്ടൻ വീട്ടിൽ വന്നത് പയ്യന് ഗൾഫിൽ ഒരു കമ്പനിയിൽ ജോലി. പയ്യൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഒരു പെങ്ങളും പെങ്ങൾടെ വിവാഹം കഴിഞ്ഞു നല്ല ഒന്നാന്തരം വീട്. കാറ് വീടീൻ്റെ പണി പൂർത്തി ആയതേയുള്ളു. 2 ഏക്കർ സ്ഥലം എല്ലാം കേട്ടപ്പോ അച്ഛന് സന്തോഷമായി.
ശങ്കരാ അവരോട് പറ വന്ന് പെണ്ണ് കാണാൻ
ശരി സുരേഷേട്ടാ നാളെ തന്നെ അവരോട് വരാൻ പറയാം
പിറ്റേന്ന് ശങ്കരൻ ചേട്ടൻ ചെറുക്കൻകൂട്ടരുമായി പെണ്ണ് കാണാനെത്തി.
ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ചെറുക്കനെ ഇഷ്ടമായി
ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് അവർ തമ്മിൽ സംസാരിക്കട്ടെ എന്നിട്ടാകാം ബാക്കി കാര്യങ്ങൾ എന്ന് ചെറുക്കൻ്റെ അച്ഛൻ പറഞ്ഞു.
ഞങ്ങൾ പരസ്പരം സംസാരിച്ചു.
ശുത്രിയെ എനിക്ക് ഇഷ്ടായി ശ്രുതിക്ക് എന്നെ ഇഷ്ടമായോ
ഇഷ്ടമായി.
എന്നാണ് തൻ്റെ result വരുന്നത്
ഉടൻ’ വരും.
വിവാഹ ശേഷം താൻ വീണ്ടിലിരുന്ന് ബോറടിക്കുകയൊന്നും വേണ്ട ജോലിക്ക് പോകാൻ താത്പര്യം ഉണ്ടങ്കിൽ പോകാട്ടോ
ഉം എനിക്ക് ജോലിക്ക് പോകാൻ ഇഷ്ടമാണ്.
എന്നാൽ ഏതെങ്കിലും സ്കൂളിൽ ഒഴിവ് ഉണ്ടേൽ നമുക്ക് ഇപ്പോ തന്നെ അപേക്ഷിക്കാം cash കൊടുക്കണേൽ അതും കൊടുക്കാം
ഉം.
ഞാൻ April അവസാനം തിരിച്ച് പോകും അതിന് മുൻപ് നമ്മുടെ കല്യാണം നടത്തണം എന്താ തൻ്റെ അഭിപ്രായം
അച്ഛൻ തീരുമാനിക്കും പോലെ
എന്നാൽ ശരി നമുക്ക് കാണാം ഇതാ എൻ്റെ നമ്പർ താൻ വിളിക്ക് നമുക്ക് സംസാരിക്കാം.
അച്ചനും വീട്ടുകാർക്കും ഇഷ്ടമായി ചെറുക്കനേയും ചെറുക്കൻ കൂട്ടരേയും
ഫെബ്രുവരി മാസം ആണ് ചെറുക്കൻ നാട്ടിലെത്തിയത്. 2 മാസത്തെ അവധിയേയുള്ളു. വീട് കേറി താമസവും കല്യാണവും ഒരുമിച്ച് നടത്താനാണ് അവരുടെ പ്ലാൻ.
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. കല്യാണ നിശ്ചയം പെട്ടന്ന് നടത്തി മാർച്ച് 22 ന് വിവാഹവും നടത്താൻ തീരുമാനിച്ചു.പെട്ടന്നാണ് lock down പ്രഖ്യാപിച്ചത്. കല്യാണത്തിൻ്റെ തിയതി മറ്റൊരു നല്ല മുഹുർത്തത്തിൽ നടത്താൻ തീരുമാനിച്ചു.
ഈ സമയം കൊണ്ട് ഞാനും ഗിരിയേട്ടനും മനസ്സ് കൊണ്ട് വല്ലാതെ അടുത്തു ഭാവി കാര്യങ്ങൾ സ്വപ്നം കണ്ടു . ഞാൻ ഇല്ലാതെ ഗിരിയേട്ടനും ഗിരിയേട്ടൻ ഇല്ലാതെ എനിക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥ
ഒരു ദിവസം കൊച്ചച്ചൻമാരും അമ്മാവൻമാരും വീട്ടിലേക്ക് വന്നും എല്ലാവരും കൂടി കാര്യമായി ചർച്ചയാണ് ചർച്ചക്ക് ഒടുവിൽ അവരെന്നെ പൂമുഖത്തേക്ക് വിളിച്ചു
മോളെ ശ്രുതി നമ്മൾ നിശ്ചയിച്ച ഈ കല്യാണം വേണ്ടന്നു വെച്ചു മറ്റന്നാൾ നിന്നെ പെണ്ണ് കാണാനായി ഒരു കൂട്ടർ വരുന്നുണ്ട്.
അതെന്താ ഗിരിയേട്ടനുമായിട്ടുള്ള കല്യാണം വേണ്ടന്ന് വെച്ചത്
അത് മോളെ ഗിരിക്ക് സ്ഥിരമായി ഒരു ജോലിയുണ്ടോ ഇനി ഗൾഫിലേക്ക് ഉടനെ തിരിച്ച് പോക്കും നടക്കില്ല .ഈ നാട്ടിൽ ഒരു ജോലിയും ഇല്ലാത്തവന് നിന്നെ കൊടുക്കാൻ ഞങ്ങൾക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.
എന്നിട്ട് ഈ കാര്യം ഗിരിയേട്ടൻ്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞോ
ഇല്ല പറഞ്ഞില്ല പറയണം. മോളോട് സംസാരിച്ചിട്ടാകാം എന്നു വെച്ചു.
അതു നന്നായി എന്നാൽ ഗിരിയേട്ടൻ്റെ വീട്ടുകാരെ വിളിക്കണ്ട. എനിക്ക് മറ്റൊരു വിവാഹത്തിന് സമ്മതമല്ല. ഗിരിയേട്ടനുമായിട്ടുള്ള വിവാഹം നിങ്ങൾ നടത്തി തന്നാ മതി.
ഏത് കല്യാണം നടത്തണമെന്ന് ഞങ്ങൾ തീരുമാനിക്കും അത് നീ അനുസരിച്ചാൽ മതി.
അച്ഛനും കൊച്ഛച്ചൻമാരും അമ്മാവൻമാരും കൂടി കണ്ട് പിടിച്ചതല്ലേ ഗിരിയേട്ടനേയും. നിങ്ങൾ കണ്ട് പിടിച്ച ചെറുക്കനുമായി വിവാഹ നിശ്ചയവും കഴിഞ്ഞു. അന്ന് ഈ വിവാഹം നടന്നിരുന്നെങ്കിൽ ഇപ്പോ നിങ്ങൾ എന്ത് ചെയ്തനേ
നീ അധികം പ്രസംഗിക്കുകയൊന്നും വേണ്ട ഞങ്ങൾ കല്യാണ നിശ്ചയം നടത്തിയതാണേൽ വേണ്ടാന്ന് വെയ്ക്കാനും ഞങ്ങൾക്കറിയാം
അച്ചനും കൊച്ഛൻമാരും ഒരു കാര്യം മനസ്സിലാക്കണം ഈ 24 വയസ് വരെ ഞാൻ നിങ്ങളെ അനുസരിച്ചാ ജീവിച്ചത്. ഇനിയും അങ്ങനെ ജീവിക്കാനാ ഇഷ്ടവും അതുകൊണ്ടാ ഞാൻ പറയുന്നത്. എനിക്ക് ഗിരിയേട്ടനുമായിട്ടുള്ള വിവാഹം നടത്തി തന്നാ മതി.
കുലിയും വേലയും ഇല്ലാത്ത ഒരുവന് പെണ്ണ് കൊടുക്കാൻ ഇവിടെപ്പെണ്ണില്ല
അപ്പോ പിന്നെ എന്തിനാ ഈ കല്യാണം ഉറപ്പിച്ചത്.
അന്ന് അവൻ ഗൾഫിൽ ആയിരുന്നല്ലോ ഇനി ഇപ്പോ ഉടനെ ഒരു മടങ്ങിപോക്കുണ്ടാകില്ല
അച്ഛാ എനിക്ക് ഒരു ജോലി കിട്ടാതിരിക്കില്ല. പിന്നെ ഗിരിയേട്ടൻ്റെ വീട്ടിൽ രണ്ടേക്കർ സ്ഥലമുണ്ട് അതുമതി ഞങ്ങൾക്ക് ജീവിക്കാൻ . ഗിരിയേട്ടനും എന്തേലും ജോലി നാട്ടിൽ കിട്ടാതിരിക്കില്ല.
നീ കൂടുതലൊന്നും ഇങ്ങോട് പറയണ്ട എന്താ വേണ്ടത് എന്ന് ഞങ്ങൾ തീരുമാനിച്ചോളാം
അവരോട് തർക്കിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലായി ഞാനവിടെ നിന്ന് പിൻ വാങ്ങി. റൂമിലെത്തി ഗിരിയേട്ടനോട് കാര്യത്തിൻ്റെ ഗൗരവ്വം പറഞ്ഞു.
നീ വിഷമിക്കാതെ ഞാൻ നാളെ അച്ഛനെ വന്ന് കാണാം
ഗിരിയേട്ടന് വിശ്വാസമായിരുന്നു. അച്ഛനെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമെന്ന്
പിറ്റേന്ന് രാവിലെ തന്നെ ഗിരിയേട്ടൻ ഗിരിയേട്ടൻ്റെ അച്ഛനേയും കൂട്ടി വീട്ടിലെത്തി
അച്ഛന് അവരെ കണ്ടിട്ടും യാതൊരു മൈൻഡും ഇല്ല
എന്താ സുരേഷേ നിങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിൻമാറുകയാണന്ന് കേട്ടല്ലോ ശരിയാണോ
ഞാൻ നിങ്ങളെ വിളിക്കാൻ ഇരിക്കുകയായിരുന്നു മോൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് പയ്യൻ സ്കൂൾ മാഷ് ആണ്.
അപ്പോ നിങ്ങൾ എല്ലാം തീരുമാനിച്ചല്ലേ. പിന്നെ എന്തിനായിരുന്നു എൻ്റെ മോനുമായിട്ടുള്ള വിവാഹ നിശ്ചയം നടത്തിയത്.
അന്ന് പയ്യന് പറയാൻ ഒരു ജോലി ഉണ്ടായിരുന്നു ഇന്നോ
സുരേഷേ ഒരു ജോലിയും ഇല്ലേലും തൻ്റെ മോളെ പട്ടിണിക്കിടില്ല ആ ഉറപ്പ് ഞാൻ തരാം ഒന്നും ഇല്ലേലും 2 ഏക്കർ സ്ഥലം ഉണ്ട്.
എനിക്ക് എൻ്റെ മകളെ ഒരു കൃഷിക്കാരന് കൊടുക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്. ങാ പിന്നേ നിങ്ങൾക്ക് നഷ്ടപരിഹാരം തരാനും ഞങ്ങൾ തയ്യാറാണ്.
അർക്ക് വേണം നിങ്ങൾടെ നഷ്ടപരിഹാരം നിങ്ങൾ ഞങ്ങൾക്ക് നഷ്ടപരിഹാരം തരുന്നതിന് മുൻപ് താങ്കളുടെ മകളുടെ മനസ്സ് ഒന്ന് കാണ്.
അതെന്താന്ന് വെച്ചാൽ ഞാൻ ചെയ്തോളാം
അച്ഛാ ഞാനും ശ്രുതിയും മനസ്സ് കൊണ്ട് പിരിയാൻ പറ്റാത്ത അത്ര അടുത്തു എനിക്ക് ആരോഗ്യം ഉള്ളിടത്തോളം കാലം ശ്രുതി പട്ടിണി കിടക്കില്ല. എന്ത് ജോലി ചെയ്യാനുള്ള ആരോഗ്യവും മനസ്സും എനിക്ക് ഉണ്ട്.അച്ഛൻ ഒന്നുകൂടി ഒന്ന് ആലോചിച്ച് തീരുമാനമെടുക്ക്.
ഇനി ആലോചിക്കാനൊന്നും ഇല്ല. ശരി എന്നാൽ എനിക്ക് ഇതിൽ കൂടുതലൊന്നും പറയാനില്ല
ശരി സുരേഷേ. ഞങ്ങൾ ഇവിടെ വരെ വന്നതല്ലേ ശ്രുതിയെ ഒന്ന് കാണണം എന്നാഗ്രഹം ഉണ്ട്.
അതൊന്നും ശരിയാകില്ല എന്നും പറഞ്ഞ് അച്ഛൻ അകത്തേക്ക് വന്നു.
ശരിയേട്ടനും അച്ഛനും ആ പടി ഇറങ്ങി പോവുന്നത് ഞാൻ കണ്ണുനീരോടെ നോക്കി നിന്നു.ആ സമയം ഞാൻ മനസ്സിൽ ഒരു തീരുമാനമെടുത്തു ജീവിക്കുന്നെങ്കിൽ അത് ഗിരിയേട്ടനോടൊപ്പം എന്ന്.
വീട്ടിൽ ചെന്ന ഉടനെ ഗിരിയേട്ടൻ എന്നെ വിളിച്ചു. ഞാൻ എൻ്റെ തീരുമാനം ഗിരിയേട്ടനെ അറിയിച്ചു.
ശരിയേട്ടൻ്റേയും തീരുമാനവും അത് തന്നെ ആണങ്കിലും എന്നോട് വെയിറ്റ് ചെയ്യാനാ പറഞ്ഞത്. അച്ഛൻ്റെ മനസ്സ് മാറും എന്നും ആയിരുന്നു ഗിരിയേട്ടൻ്റെ വിശ്വാസം. എന്നാൽ അടുത്ത ദിവസം അച്ഛൻ പറഞ്ഞ മാഷ് പെണ്ണ് കാണാൻ വരുമെന്നറിഞ്ഞിപ്പോൾ ഞാൻ ശിരിയേട്ടനെ വിളിച്ചു.
ഗിരിയേട്ടാ മറ്റന്നാൾ ആ മാഷ് പെണ്ണ് കാണാൻ വരും അതിന് മുൻപ് എന്തേലും ചെയ്യണം.
ഞാൻ വിളിച്ചാൽ നീ വരുമോ എൻ്റെ കൂടെ
വരാം എനിക്ക് ശരിയേട്ടനില്ലാതെ പറ്റില്ല ഗിരിയേട്ടൻ്റെ വരുമാനത്തിൽ ഞാൻ ജീവിക്കാൻ തയ്യാറാണ്
അങ്ങനെയാണ് ഞാൻ ഗിരിയേട്ടനോടൊപ്പം ഇറങ്ങിപ്പോന്നത്
ഗിരിയേട്ടാ ഗിരിയേട്ടാ ഉറങ്ങിയോ
ഇല്ല ഉറക്കം വരുന്നില്ല ശ്രുതി ഉറങ്ങിയില്ലേ
എനിക്കും ഉറക്കം വന്നില്ല. നാളെ രാവിലെ എന്നെ കാണാതാവുമ്പോൾ വീട്ടിലെന്തായിരിക്കും അവസ്ഥ
നീ ഒരു കാര്യം ചെയ്യ് ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ച് പറ
എനിക്ക് പേടിയാ ഗിരിയേട്ടാ
എന്നാൽ ഞാൻ വിളിച്ച് പറയാം.
ഗിരിയേട്ടൻ ഫോണെടുത്ത് അച്ഛൻ്റെ നമ്പർ ഡയൽ ചെയ്തു.
റിംഗ് ഉണ്ട്
എന്ത് പറയും ഗിരിയേട്ടാ
നീ എൻ്റെ കൂടെയുണ്ട്. അവളെൻ്റെ പെണ്ണാണന്ന്. പിന്നെ മറ്റൊന്നും കൂടി പറയും.
ഹലോ അച്ഛാ ഞാനാ ഗിരി
എന്താടാ ഈ പാതിരാത്രി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ
അച്ഛൻ ഞാൻ പറയുന്നത് കേട്ട് സമാധാനമായി ഉറങ്ങിക്കോ
എന്താന്ന് വെച്ച് പറ
ശ്രുതി അച്ഛൻ്റെ മോൾ അതായത് എൻ്റെ പെണ്ണ് അവൾ ഇപ്പോ എൻ്റെ കൂടെയുണ്ട്. നാളെ ഞങ്ങൾടെ രജിസ്റ്റർ കല്യാണം ആണ്. അതൊന്ന് പറയാൻ വിളിച്ചതാ
ങേ നീ എന്താ പറഞ്ഞത്. ശ്രുതിനിൻ്റെ കൂടെ ഉണ്ടന്നോ ? ഇവിടെ ഉറങ്ങാൻ പോയവൾ നിൻ്റെ കൂടെ എങ്ങനെ വന്നു.
ഞാൻ അച്ഛനോട് പറഞ്ഞതല്ലേ ഞങ്ങൾക്ക് പിരിയാൽ പറ്റില്ലന്ന് അപ്പോ അച്ഛന് നാണക്കേട് എനിക്ക് ജോലി ഇല്ലന്ന് .
മോനെ ഗിരി നാണം കെടുത്തരുത്
ഇല്ല അച്ഛാ ഞാൻ നാണം കെടുത്തില്ല എനിക്കും ഒരു സഹോദരി ഉണ്ട് അവള് വീട് വിട്ടിറങ്ങി പോയാൽ ഞങ്ങൾ എത്ര വേദനിക്കും. അതുപോലെ തന്നെയാ ഗ്രുതി പോന്നാൽ അച്ഛൻ്റെയും സങ്കടം ഞാനത് മനസ്സിലാക്കുന്നു. ഞാൻ അവളെ തിരിച്ച് വീട്ടിൽ കൊണ്ടു വന്നാക്കാം പകരം അച്ഛനെനിക്ക് ഒരു വാക്ക് തരണം ശ്രുതി എൻ്റെ പെണ്ണാ അവളെ എനിക്ക് തരും എന്ന്
മോനെ ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ നിങ്ങളുടെ വിവാഹം നടത്തി തരാം.
അച്ഛാ എന്നാൽ ഞങ്ങൾ ഇപ്പോ തന്നെ എത്താം
ശ്രുതി, വാ പോകാം. അച്ഛൻ നമ്മുടെ വിവാഹം നടത്തി തരാം എന്നാം എന്ന് വാക്കു പറഞ്ഞു.
അച്ഛൻ വാക്ക് മാറുമോ ഗിരിയേട്ടാ
എടി മണ്ടി. നിൻ്റെ അച്ഛൻ അത്ര വല്യ ദുഷ്ടനൊന്നും അല്ല എല്ലാ അച്ഛൻമാരും ആഗ്രഹിക്കുന്ന പോലെ തൻ്റെ പെൺമക്കളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണമെന്നേ നിൻ്റെ അച്ഛനും ആഗ്രഹിച്ചിള്ളു.
എന്നാൽ വാ പോകാം നേരം വെളുളുക്കും മുൻപ് വീട്ടിലെത്താം അനിയത്തി അറിയണ്ട ചേടത്തീടെ ഒളിച്ചോട്ട ക്കഥ
അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി മറ്റൊരു നല്ലൊരു മുഹുർത്തരാത്രിയിലേക്ക് മാറ്റി വെച്ച് കൊണ്ട് ഞങ്ങൾ പിരിയുകയാണ് താത്കാലികമായി…
************
അഭിപ്രായം പറയണേ….