Story written by Shainy Varghese
==================
എൻ്റെ ജീവിതം ഞാനാ ചേച്ചി നശിപ്പിച്ചത്
നീ എങ്ങനെ നിൻ്റെ ജീവിതം നശിപ്പിച്ചെന്നാ നീ പറയുന്നത്.
ഞാൻ പറയാം ചേച്ചി ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ
വികലാംഗനായ പപ്പ അമ്മക്ക് കൂലിപ്പണി മൂന്നു പെൺമക്കളിൽ മൂത്തവൾ ഞാൻ. 18 വയസ് കഴിഞ്ഞ ഞാൻ തുടർന്ന് പഠിക്കാൻ വീട്ടിലെ സാഹചര്യം അനുവധിക്കാത്തതു കൊണ്ട് ടൗണിലെ ടെക്സ്റ്റൈയിൽസ് ഷോപ്പിൽ സെയിൽസ് ഗേൾ ആയി പൊയ്ക്കൊണ്ടിക്കുന്നു. ടൗണിൽ തന്നെ ഇലക്ട്രോണിക്സ് കട നടത്തുന്ന അബിനുമായുള്ള പരിചയം പ്രണയമായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു അബിൻ്റെ കുടുംബം
അച്ഛനും മോനും രണ്ട് സ്റ്റാഫും ഉള്ള കടയിൽ എന്നും നല്ല തിരക്കായിരുന്നു. അധികം സംസാരിക്കാനൊന്നും സമയം കിട്ടാറില്ല. രാവിലെയും വൈകിട്ടുമുള്ള ബസ് യാത്രയിൽ മാത്രം ഫോൺ വിളിച്ച് സംസാരിക്കും അതും അത്യാവശ്യത്തിന് മാത്രം.
അങ്ങനെയിരിക്കെയാണ് വികലാംഗ ഫെഡറേഷൻ വികലാംഗരായവരുടെ പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്നതറിഞ്ഞ് അമ്മ അപേക്ഷ വെയ്ക്കുന്നത്. ഇതൊന്നും അറിയാതെ ഞങ്ങൾ ഞങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയി. വികലാംഗ ഫെഡറേഷൻകാരാണ് ചെറുക്കനെ കണ്ട് പിടിക്കുന്നതും സ്ത്രീധനമായി 5 പവനും ഒരു ലക്ഷം രൂപയും തരുന്നത്.
എനിക്കുള്ള ചെറുക്കനെ അവർ കണ്ടു പിടിച്ചതും കടയിൽ വെച്ച് എന്നെ പെണ്ണ് ഇഷ്ടമായതൊന്നും ഞാൻ അറിഞ്ഞില്ല. വിവാഹം ചെറുക്കൻ്റെ വീട്ടിൽ ഉറപ്പിക്കാൻ പോകുന്നതിൻ്റെ തലേന്നാളാണ് ഞാൻ അറിയുന്നത്. ഞാൻ അമ്മയോട് അബിനുമായിട്ടുള്ള പ്രണയം പറഞ്ഞു ഞാൻ കരഞ്ഞ് കാലു പിടിച്ച് അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു. അമ്മ ഫെഡറേഷൻ കാരെ വിളിച്ച് വിവരം പറഞ്ഞു.
ഫെഡറേഷൻകാർക്ക് ചെറുക്കൻ ആരായാലും കുഴപ്പം ഇല്ല സമൂഹ വിവാഹത്തിൽ പങ്കെടുക്കണം. എന്നു മാത്രം
ഞാൻ അബിനോട് കാര്യങ്ങൾ അവതരിപ്പിച്ചു. അബിൻ വീട്ടിൽ സംസാരിച്ചു പക്ഷേ വീട്ടുകാർ സമ്മതിച്ചില്ല. പക്ഷേ അബിൻ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ആ സമൂഹവിവാഹത്തിൽ വെച്ച് എൻ്റെ കഴുത്തിൽ മിന്നുചാർത്തി.
ഞങ്ങൾ വാടകക്ക് ഒരു വീടെടുത്ത് താമസം തുടങ്ങി കല്യാണം കഴിഞ്ഞ് മുന്നാം മാസം ഞാൻ ഗർഭിണിയാണന്നറിഞ്ഞ് അബിൻ്റെ പപ്പ കട അബിൻ്റെ പേർക്കെഴുതി കൊടുത്തു ഞങ്ങളെ അബിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. ദാരിദ്യം മാത്രം കണ്ട് വളർന്ന ഞാൻ അബിൻ്റെ വീട്ടിലെ ജീവിതം കണ്ട് ഞാൻ മതിമറന്നു
സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ പൊന്നുമോൾ കൂടി വന്നതോടെ ഇരട്ടിയായി സന്തോഷം നിറഞ്ഞ 10 വർഷം സ്വർഗ്ഗതുല്യമായ ജീവിതം
10-ൽ ഒരുമിച്ച് പഠിച്ച് എല്ലാ കുട്ടികളും ഒരുമിച്ച് കൂടി വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. അങ്ങനെയാണ് ഞാനും ഗ്രൂപ്പിൽ അംഗമായത്. എല്ലാവരും ഒത്തുകൂടാൻ തീരുമാനിച്ചു. അങ്ങനെ റീയൂണിയനിന് പോകാനായി എനിക്ക് പുതിയ സാരി വാങ്ങി കൊണ്ടുവന്നു തന്നിട്ട് പറഞ്ഞു.
എൻ്റെ പെണ്ണ് ആയിരിക്കണം അവിടുത്തെ താരം
അങ്ങനെ റീയൂണിയനിൽ പങ്കെടുക്കാനായി പഠിച്ച് സ്കൂളിൽ എല്ലവരും ഒത്തുകൂടി എല്ലാവരേയും കണ്ട് വിശേഷങ്ങൾ പറഞ്ഞ് ചിരിച്ചും സന്തോഷിച്ചും സമയം പോയതറിഞ്ഞില്ല
ആ റീയൂണിയനിൽ വെച്ചാണ് മനീഷിൻ്റെ മാത്രം വിവാഹം കഴിഞ്ഞില്ലന്നറിഞ്ഞത് ഞങ്ങൾ കാരണം തിരക്കി പക്ഷേ അവൻ ഒന്നു പറയാതെ ഒഴിഞ്ഞ് മാറി.
പഠിച്ച് കൊണ്ടിരുന്നപ്പോൾ മനീഷ് എന്നോട് ഇഷ്ടമാണന്ന് പറഞ്ഞിട്ടുണ്ട്. കുട്ടികൾ ഞങ്ങളെ കളിയാക്കാറുമുണ്ടായിരുന്നു .
അവന് പ്രേമനൈരാശ്യം ആയിരിക്കും റീമയെ കിട്ടാത്തതുകൊണ്ട് ആയിരിക്കും
ഇതെല്ലാം കേട്ടിട്ടും അവൻ മിണ്ടാതെ ഇരിക്കുന്നതു കണ്ടപ്പോ എനിക്ക് സങ്കടമായി. അവിടെ വെച്ച് ഞാൻ എൻ്റെ നമ്പർ അവന് കൊടുത്തു വിളിക്കണം എന്നും പറഞ്ഞു.
അങ്ങനെ റീയൂണിയൻ കഴിഞ്ഞ് വന്ന് അബിനോട് എല്ലാ വിശേഷവും പറഞ്ഞു മനീഷിനെ കുറിച്ച് മാത്രം പറഞ്ഞില്ല
പിറ്റേന്ന് മനീഷ് വിളിച്ചു കുറെ സംസാരിച്ചു. പിറ്റേന്നും വിളിച്ചു അങ്ങനെ എല്ലാ ദിവസവും വിളിക്കും അങ്ങനെ ഒരു ദിവസം വിളിച്ചപ്പോ അവനെന്നോട് പറഞ്ഞു അവൻ അന്ന് എന്നോട് ആത്മാർത്ഥമായി പറഞ്ഞതാണന്ന് ഇഷ്ടമാണന്ന്. മറക്കാൻ ഇതുവരെ പറ്റിയില്ലന്ന്
എപ്പഴാണോ എനിക്കറിയില്ല ഞാനറിയാതെ മനീഷിലേക്ക് അടുത്തു അബിൻ്റെ അമ്മക്ക് സംശയ തോന്നിയിട്ട് അബിനോട് എന്നെ കുറിച്ച് പറഞ്ഞെങ്കിലും അബി എന്നെ അവിശ്വസിച്ചില്ല
അബിയും പപ്പയും കടയിൽ പോയി മോള് സ്കൂളിലും പോയി അമ്മ പള്ളിയിൽ ധ്യാനത്തിനും പോയ ഒരു ദിവസം ഞാൻ മനീഷിനെ വീട്ടിലേക്ക് വിളിച്ചു. ആ ദിവസം മനീഷുമായി നടക്കരുതാത്തത് നടന്നു.
ഇങ്ങനെ ആരും ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ മനീഷിനെ വീട്ടിലേക്ക് വിളിക്കും
ഒരു ദിവസം ഞാനും മനീഷും മാത്രമുള്ള ദിവസം അബിയുടെ കസിൻ മരിച്ചു. എന്നേയും മോളേയും കൂട്ടാൻ അബി വീട്ടിലേക്ക് വന്നു അവിടെ വെച്ച് ഞങ്ങൾ പിടിക്കപ്പെട്ടു. അബി ഒന്നും മിണ്ടിയില്ല
മരണാവശ്യം കഴിഞ്ഞ് വന്ന വഴി എന്നെ എൻ്റെ വീട്ടിലാക്കി അബി മോളേയും കൂട്ടി തിരിച്ച് പോന്നു. വീട്ടുകാരോട് അബി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ഗ്രൂപ്പിൽ കുറെ ഫോട്ടോസ് വന്നു. തുറന്ന് നോക്കിയ ഞാൻ ഞെട്ടി പോയി മനീഷിൻ്റെ വിവാഹ ഫോട്ടോ വിവാഹത്തിൽ പങ്കെടുത്തവർ ഷെയർ ചെയ്തതാണ്.
അതിനടുത്ത ദിവസം എനിക്ക് കിട്ടിയത് അബിൻ്റെ ഡിവോഴ്സ് നോട്ടീസാണ്.
ഇനി പറ ഞാനല്ലേ ചേച്ചി എൻ്റെ ജീവിതം നശിപ്പിച്ചത്.
എല്ലാം സ്ത്രികളും പറയുന്ന പോലെ എനിക്ക് എൻ്റെ ജീവിതം നശിക്കാൻ കാരണം ഒന്നും ഇല്ല
എനിക്ക് എൻ്റെ അബിയേയും മോളെയും നഷ്ടപ്പെടാൻ കാരണം ഞാൻ മാത്രമാണ്.
അബി എല്ലാവരേയും എതിർത്ത് എന്നെ വിവാഹം കഴിച്ചു എനിക്ക് നല്ലൊരു ജീവിതം തന്നു ഒരു അനിയത്തിയുടെ വിവാഹം നടത്തി ഇളയ അനിയത്തിയെ പഠിപ്പിച്ച് വക്കീലാക്കി. ആ അനിയത്തിയാണ് എനിക്ക് എതിരായി വാദിച്ചത്. ഇപ്പോ ഞങ്ങൾ ഡിവോഴ്സ് ആയി ചേച്ചി 2 വർഷം കഴിഞ്ഞു.
നാളെ അബിൻ്റെ വിവാഹമാണ്. മോൾടെ ടീച്ചറാണ് വധു. മോൾ പറഞ്ഞ് എല്ലാ കാര്യങ്ങളും ടീച്ചറിന് അറിയാം.
എനിക്കിപ്പോ ആരും ഇല്ലാതായി സ്വന്തം വീട്ടുകാർ പോലും ഇല്ല ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല ചേച്ചി. ജീവിച്ചിരിക്കാൻ എനിക്ക് അർഹതയില്ല.
ജീവിക്കണം ഇവിടെ എത്ര നാൾ വേണേലും റീമക്ക് നിൽക്കാം ഇവിടെ അന്തേവാസികളുടെ മോളായി അവരെ സ്നേഹിച്ച് ഇവരോടൊപ്പം കൂടാം
ചേച്ചി അതിനൊള്ള യോഗ്യത എനിക്കുണ്ടോ?
കഴിഞ്ഞെതെല്ലാം മറക്കണം. വീണ്ടുവിചാരം ഇല്ലാതെ എടുത്ത് ചാടിയതിൻ്റെ ഫലമാണ് ഇപ്പോ അനുഭവിക്കുന്നത്. നമ്മുടെ ജീവിതം നമ്മുടേതാണ് അതിനിടയിലേക്ക് ആരും കടന്ന് വരാതെ നോക്കേണ്ടത് നമ്മളാണ്. പുറത്ത് നിന്ന് ആരു വന്നാലും അവരുടെ ലക്ഷ്യം എന്താണന്ന് നമ്മൾ തിരിച്ചറിയണം. അതിന് കഴിയാത്തതാണ് റീമക്ക് സംഭവിച്ചതിന് കാരണം.
ശരിയാ ചേച്ചി. ഞാൻ അത് മനസ്സിലാക്കാൻ വൈകി. ഇനി ഞാൻ എന്ത് മനസ്സിലാക്കിയിട്ടും ഫലമില്ല കൈവിട്ടു പോയി ഇനി മറ്റുള്ളവർക്ക് എൻ്റെ അനുഭവം പറഞ്ഞ് കൊടുക്കാൻ പറ്റും