പക്ഷേ ഇതിനു മുമ്പ് കാശു കൊടുത്ത് പെണ്ണിനെ കുറച്ച് സമയത്തേക്ക് വാങ്ങിയപ്പോ ഈ ഭയം അവനില്ലായിരുന്നു…

Story written by Jishnu Ramesan

====================

അ ടി വ യ റിനു താഴെ ആദ്യ രാത്രിയെന്ന ചടങ്ങിനോ അത് കഴിഞ്ഞുള്ള ഇടവേളകളിലോ ദീർഘമല്ലാത്ത സുഖത്തിന് വേണ്ടി അവൻ പരതി….

വിവാഹമെന്ന ഉടമ്പടിയിൽ ഒപ്പു വെച്ചതിന് ശേഷം കാ മവും ഭയവും കലർന്ന മനസ്സുമായി അവളെ പ്രാപിക്കാൻ തിടുക്കം കൂട്ടുകയാണ് അവൻ..

പക്ഷേ ഇതിനു മുമ്പ് കാശു കൊടുത്ത് പെണ്ണിനെ കുറച്ച് സമയത്തേക്ക് വാങ്ങിയപ്പോ ഈ ഭയം അവനില്ലായിരുന്നു…

ഭാര്യയുടെ ഗർഭപാത്രത്തിൽ തന്റെ ബീ ജം മനുഷ്യരൂപം പ്രാപിച്ചു തുടങ്ങിയെന്ന് അറിഞ്ഞത് മുതൽ അവനിലെ സമാധാനമെന്ന കരാറുകാരൻ പദവി വിട്ടൊഴിഞ്ഞു…

താൻ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് എന്റെ കുഞ്ഞ്…!

അവൻ ഭ്രാന്തനെപ്പോലെ രൂപം കൊണ്ടു..ക്ഷേത്രങ്ങളിൽ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി അലഞ്ഞു..

തന്റെ പത്നിയുടെ മെഡിക്കൽ ചെക്കപ്പിന് വേണ്ടി ഹോസ്പിറ്റലിൽ നിൽക്കുന്ന സമയം അവൻ കണ്ടു, “തന്റെ  കാ മം ശമിപ്പിക്കുന്നതിന് വേണ്ടി രണ്ടായിരത്തിന്റെ മൂന്നു നോട്ടുകൾ കൊണ്ട് രണ്ടു മണിക്കൂർ നേരത്തേക്ക് വിലയ്ക്കെടുത്ത ആ സ്ത്രീയെ..”

അന്നത്തെ രണ്ടു മണിക്കൂറിൽ സ്നേഹമെന്ന അഭിനയ കലാരൂപം അവർക്കു മുന്നിൽ അഴിച്ചിട്ടവനാണ് അവൻ…!!

ആ സ്ത്രീ അവനെ നോക്കി പരിചയം പുതുക്കി ചിരിച്ചപ്പോ നിറ വയറുമായി നിൽക്കുന്ന തന്റെ ഭാര്യയുടെ രൂപം കണ്ണുകളിൽ നിഴലിച്ചു…

ഏഴാം മാസം പ്രസവത്തിന് കൂട്ടിക്കൊണ്ട് പോയത് മുതൽ ഒരു തരം വിഭ്രാന്തി ആയിരുന്നു അവനിൽ…വിവാഹത്തിനു മുൻപ് ഒഴിവാക്കിയ മ ദ്യപാനമെന്ന ദുശ്ശീലം ആവർത്തിക്കാനുറച്ച് ചില്ലു കുപ്പി കയ്യിലെടുത്തു…

അല്പസമയത്തെ ആലോചനയിൽ അവൻ കുപ്പിയുടെ സ്ഥാനം വേസ്റ്റ് ബാസ്കറ്റിൽ ആക്കി..തന്റെ തെറ്റുകൾക്കുള്ള ഈശ്വരന്റെ ശിക്ഷ തന്നെ തേടി വരുന്നത് പോലൊരു തോന്നൽ…

ചിലപ്പോ തന്റെ ജീവനായ ഭാര്യയെയും കുഞ്ഞിനെയും നഷ്ടപ്പെടുത്തി കൊണ്ടാവുമോ ശിക്ഷ…!!

ദൈവങ്ങളുടെ ഫോട്ടോയിൽ നോക്കാൻ പോലും ഭയമായിരുന്നു അവന്…

തന്റെ കുഞ്ഞിനു വേണ്ടിയുള്ള അവളുടെ പേറ്റുനോവ് അവന്റെ നെഞ്ചിലാണ് സ്പർശിച്ചത്…

അവന്റെ കയ്യിലേക്ക് കൊടുത്ത കുഞ്ഞിനെ നിറഞ്ഞ കണ്ണുകളുമായി അവൻ വരവേറ്റു…പെൺകുഞ്ഞാണ്, അവളിലൂടെ ശരിയായ വഴിക്ക് സഞ്ചരിക്കാനാകും ഈശ്വരൻ അവന് പെൺകുട്ടിയെ നൽകിയത്…

വർഷങ്ങൾക്ക് ഇപ്പുറം അവനൊരു  അച്ഛനാണ്, ഭർത്താവാണ്, ഗൃഹനാഥനാണ്…ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞിരുന്ന ദൈവം അവനിൽ തന്നെയാണ്..ഇതെല്ലാം കണ്ട് ദൈവം മുകളിലിരുന്ന് പറഞ്ഞു,

“അവനൊരു മാതൃകയാണ്, തെറ്റിൽ നിന്നും ശരിയിലേക്ക്‌ സഞ്ചരിക്കുന്ന ഏതൊരു മനുഷ്യന്റെയും പരാക്രമവും, മാനസിക സമ്മർദവും, ഭയവും, ബന്ധങ്ങളുടെ ആഴവും വിലയും മനസ്സിലാക്കിയ മനുഷ്യ വർഗ്ഗത്തിന്റെ മാതൃക…”

~ജിഷ്ണു രമേശൻ