വെട്ടിതുറന്നുള്ള സുപ്രിയയുടെ ചോദ്യം കേട്ട് ഗിരി വെട്ടി വിയർത്തു. തോളിൽ നിന്നും സുപ്രിയയുടെ കൈകൾ എടുത്തു….

കനൽവഴിയിൽ…

Story written by Unni K Parthan

===============

“നല്ല സൊയമ്പൻ ഐറ്റം ആണല്ലോ ഡാ..എങ്ങനെ ഒപ്പിച്ചു നീ ഇവളെ..” തേജസിനേ നോക്കി ഗിരിയുടെ വഷളൻ ചിരിയും സംസാരവും കേട്ട് സുപ്രിയ തിരിഞ്ഞു നോക്കി..

“ന്തേലും പറഞ്ഞോ…” സുപ്രിയ ഗിരിയേ നോക്കി ചോദിച്ചു..

“ഹേയ്..ഇല്ല ലോ..”

“ന്തോ കേട്ടത് പോലേ തോന്നി..”

“അല്ല ഇവനോട് ചോദിച്ചതാ..എവിടന്ന് അടിച്ചു കൊണ്ട് വന്നതാ ഈ സൊയമ്പൻ സാധനത്തേ ന്ന്..”

“അതാണ്..

ന്തേ തേജു..നിനക്ക് ന്ത് തോന്നുന്നു…ഞാൻ നല്ല സൊയമ്പൻ ഐറ്റം ആണോ..” സുപ്രിയ തേജസിനെ നോക്കി ചോദിച്ചു..

“കണ്ണുകൾക്ക് തിമിരം ബാധിച്ചവരോട് പറഞ്ഞിട്ട് കാര്യമില്ലലോ..” തേജസ്‌ ഗിരിയേയും സുപ്രിയയേയും നോക്കി പറഞ്ഞു..

“അതേ..ചേട്ടാ..ചേട്ടൻ ഒന്നിങ്ങു വന്നേ..” ഗിരിയുടെ തോളിലൂടെ കൈ ഇട്ടു ചുമലിൽ പിടിച്ചു കൊണ്ടു സുപ്രിയ പറഞ്ഞത് കേട്ട് ഗിരി ഒന്ന് ഞെട്ടി..

“ഇപ്പൊ ചേട്ടന് ന്താ തോന്നുന്നേ എന്നോട്..” സുപ്രിയ ഗിരിയേ ഒന്നൂടെ ചേർത്ത് പിടിച്ചു..

“പൂ ശാൻ തോന്നുന്നുണ്ടോ..”

വെട്ടിതുറന്നുള്ള സുപ്രിയയുടെ ചോദ്യം കേട്ട് ഗിരി വെട്ടി വിയർത്തു. തോളിൽ നിന്നും സുപ്രിയയുടെ കൈകൾ എടുത്തു മാറ്റാൻ ശ്രമിച്ചു..

“ന്തേ..ചേട്ടാ..വെള്ളം വേണോ..” സുപ്രിയയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

“ചേട്ടാ ഒരു കുപ്പി വെള്ളം..” തൊട്ടടുത്ത കടയിലെ ചേട്ടനെ നോക്കി സുപ്രിയ വിളിച്ചു പറഞ്ഞു..

“ദാ…വെള്ളം കുടി..” കുപ്പിയുടെ അടപ്പ് തുറന്നു ഗിരിയുടെ നേർക്ക് നീട്ടി സുപ്രിയ..

“പിന്നേ..ചേട്ടാ..ഈ പെണ്ണെന്നു പറഞ്ഞവളെ ഇമ്മാതിരി ഒരു കാര്യത്തിന് മാത്രമായി അല്ല ദൈവം ഇങ്ങോട്ട് സൃഷ്ടിച്ചു വീട്ടിരിക്കുന്നത്..ഏറ്റവും നല്ല സൗഹൃദം ഏതാണ് എന്ന് ചേട്ടന് അറിയുമോ..അനുഭവം കൊണ്ടു പറയട്ടെ..ആണും പെണ്ണും തമ്മിലുള്ള സൗഹൃദം തന്നെ ആണ്..ഏറ്റവും മികച്ച സൗഹൃദം..എന്റെ കൂടെ വർക്ക്‌ ചെയ്യുന്നവൻ ആണ് തേജു..അവന്റ അച്ഛനും അമ്മയ്ക്കും ഏട്ടനും എന്നെ അറിയാം..ഞാൻ അവരുടെ വീട്ടിൽ വന്നു നിൽക്കാറും ഉണ്ട്..ഇതൊക്കെ കാണുമ്പോൾ ചേട്ടന് കുരു പൊട്ടുന്നത്..തേജു പറഞ്ഞത് പോലേ കണ്ണിന്റെ കുഴപ്പമാണ്..സോറി കണ്ണിന്റെ അല്ല..കാണുന്ന കാഴ്ച്ചകളുടെ കുഴപ്പമാണ്..

ഒരു ആണും പെണ്ണും കൂടെ ഒരുമിച്ചു ഒരു ബൈക്കിൽ യാത്ര ചെയ്താൽ..കാറിൽ യാത്ര ചെയ്താൽ..അല്ലേൽ തുടർച്ചയായി ഒന്നോ രണ്ടോ ദിവസം ഒരുമിച്ചു നിന്നു സംസാരിച്ചാൽ..അവിടെ അവിഹിതം കാണുന്ന ഒരു സമൂഹമുണ്ട്..നമ്മുടെ നാട്ടിൽ…അവരൊക്കെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്.

ബഹുമാനം കൊടുത്ത്..അല്ലേൽ സെൽഫ് റെസ്‌പെക്ട് കൊടുത്തു ജീവിക്കാൻ കഴിയുന്ന പുതിയ ഒരു തലമുറ വളർന്നു വരുന്ന കാലം ആണ് ഇനി മുന്നിൽ..പഴഞ്ചൻ രീതികൾ പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന ഒരു തലമുറയല്ല അവരുടെ.

പക്ഷെ..അവർ പിന്തുടരുന്ന ഒന്നുണ്ടാവും..ന്താണ് ന്നോ..

ദാ..ഇവനെപോലെയും..എന്നേ പോലെയും ഉള്ളവരുടെ മാതാപിതാക്കളുടെ പിന്തുണ..അവരുടെ ജീവിതം..ആ ജീവിതം നമുക്ക് പകർന്നു നൽകുന്ന പകരം വെയ്ക്കാൻ കഴിയാത്ത ഉപദേശങ്ങൾ..അറിവുകൾ..അതൊക്കെ കണ്ടു വളർന്നുവരുന്ന ഞങ്ങൾ ചിലപ്പോൾ പുതിയ തലമുറയുടെ ഒപ്പം മുങ്ങാം കുഴിയിട്ട് യാത്ര ചെയ്യും..

പക്ഷെ..ഞങ്ങളുടെ ബേസിക്..ഞങ്ങളുടെ മാതാപിതാക്കൾ ആണ്..

അതായത് ചേട്ടനോട് പറയാൻ ഉള്ളത് ഇത്രേം ഒള്ളൂ..വീട്ടിൽ കിടക്കുന്ന അച്ഛനെയും അമ്മയേയും പറയിപ്പിക്കാൻ നിൽക്കാതെ..ഒന്ന് ചിന്തിച്ചു നോക്ക്..എന്നിട്ട് നല്ല ത ന്തക്കും ത ള്ളയ്ക്കും പിറന്നതാണ് എന്ന് സ്വയം അറിയാൻ ശ്രമിക്ക്..

ഇല്ലേ..ചിലപ്പോൾ ജീവിതം പരുന്തും കാലിൽ തൂങ്ങും..പറഞ്ഞത് മനസ്സിലായോ..

എല്ലാരും ഞങ്ങളേ പോലേ ആവില്ല..നല്ല ഇടി ഇടിച്ചിട്ടേ അവർ കാര്യം പറയൂ..വായിൽ പല്ല് കാണില്ല പിന്നെ..അതും ഓർമ വേണം..”

സുപ്രിയ തിരിഞ്ഞു നടന്നു..പിന്നെ മെല്ലെ തിരിഞ്ഞു നിന്നു..

“ചേട്ടാ..ഈ സൊയമ്പൻ എങ്ങനെ ണ്ട്..” ചിരിച്ചു കൊണ്ടു സുപ്രിയ ചോദിച്ചത് കേട്ട് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ കൈ അടിച്ചു..പിന്നെ ആളുകൾ എല്ലാരും ഒരുമിച്ചു കൈ അടിച്ചു..

ശുഭം..

~Unni k parthan