പിന്നെ ഒരു കാര്യം നമുക്ക് ആ കുട്ടീടെ വീട് വരെ ഒന്ന് പോകണം നമുക്ക് പറ്റും പോലെ അവരെ സഹായിക്കണം…

എഴുത്ത്: സ്നേഹ സ്നേഹ

===================

അമ്മേ എനിക്കും ഡാൻസ് പഠിക്കണം എന്നിട്ട് ഡാൻസ് മത്സരത്തിൽ പങ്കെടുക്കണം

അച്ഛൻ വരട്ടെ അച്ഛനോട് പറയാം’ നമുക്ക്

ശ്രി നന്ദയും ആര്യയും ഡാൻസ് പഠിക്കുന്നുണ്ട് അവര് പഠിക്കുന്ന ഡാൻസ് സ്കൂളിൽ എന്നേയും ചേർക്കണോട്ടോ അമ്മേ

അച്ഛനോട് പറഞ്ഞിട്ട് നമുക്ക് അവിടെ പോയി ചേരാട്ടോ

ഡാൻസ് കോമ്പിറ്റഷനിൽ ജയിച്ചാൽ ക്യാഷ് പ്രൈസ് കിട്ടുമ്മേ ഞാൻ ജയിക്കും എന്നിട്ട് ആ ക്യാഷ് കൊണ്ട് നമുക്ക് ശ്രീകുട്ടീടെ അച്ഛനെ സഹായിക്കണം.

ശ്രി കൂട്ടീടെ അച്ഛന് എന്ത് പറ്റി മോളെ

അയ്യോ അമ്മയോട് ഞാൻ പറയാൻ മറന്നു ശ്രീ കുട്ടീടെ അച്ഛന് ക്യാൻസർ ആണന്ന് സ്കൂളിൽ പിരിവ് ഇട്ടു. നാളെ പൈസ തന്ന് വിടണോട്ടോമ്മേ

തന്ന് വിടാട്ടോ പിന്നെ അച്ഛനോട് പറഞ്ഞ് നമുക്ക് അവിടം വരെ പോകാട്ടോ

നേരാണോമ്മേ പറയുന്നത്. എന്നാൽ നാളെ പോകാട്ടോ നമുക്ക്

അച്ഛ വൈകുന്നേരം വരട്ടെ നമുക്ക് അച്ഛയോട് പറഞ്ഞിട്ട് അച്ഛക്ക് ലിവുള്ളപ്പോൾ പോകാട്ടോ

അമ്മേ ഞാൻ കളിച്ചിട്ട് വരാട്ടോ

ദേ അച്ഛ വന്നല്ലോ ഇന്നെന്താ നേരത്തെ വന്നത് അച്ഛൻ

നേരത്തെ അല്ലടി പാറുകുട്ടി.

അച്ഛാ പാറുകുട്ടി ഒരു കാര്യം പറയട്ടെ

അച്ഛൻ്റെ പാറുകുട്ടി ഒന്നല്ല ഒരായിരം കാര്യം പറ അത് കേൾക്കാനല്ലേ അച്ഛഓടി വന്നത്

അച്ഛ പാറുന് ഡാൻസ് പഠിക്കണം

അതിനെന്താ നാളെ തന്നെ പഠിക്കാൻ പോയി ചേർന്നോ

ശ്രി നന്ദയും ആര്യയും പോകുന്നിടത്തേ പാറു പോകുളളൂട്ടോ

എൻ്റെ പാറൂന് ഇഷ്ടമുള്ളടിത്ത് പോയി ചേർന്നോട്ടോ അമ്മ എന്തിയേ പാറു

അമ്മ അകത്തുണ്ടച്ഛാ

അമ്മേ അച്ഛ വന്നേ അച്ഛനാളെ ഡാൻസ് പഠിക്കാൻ പൊയ്ക്കോളാൻ പറഞ്ഞേ

അച്ഛ വന്നതേ പറഞ്ഞോ

ലച്ചു നീ നാളെ മോളെയും കൂട്ടി ഡാൻസ് ക്ലാസ്സിൽ പോകണട്ടോ മോള് പറയുന്ന സ്കൂളിൽ മോളെ ചേർക്കണട്ടോ

ശരി അരുണേട്ടാ അരുണേൻ ഫ്രഷ് ആയി വാ ഞാൻ കാപ്പി എടുത്ത് വെയ്ക്കാം

അച്ഛൻ്റെ പാറുകുട്ടിക്ക് സന്തോഷായോ

അമ്മേ മറ്റെകാര്യം കൂടി പറ അച്ഛയോട്

ഏത് കാര്യം

ഈ അമ്മേടെ ഒരു കാര്യം ശ്രി കൂട്ടീടെ അച്ഛൻ്റെ കാര്യം

എന്താ ലച്ചു, ഈശ്രീ കുട്ടി ആരാ

അത് പിന്നെ പാറൂൻ്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാ ശ്രീ കുട്ടി ആ കുട്ടീടെ അച്ഛന് ക്യാൻസർ ആണന്ന് സ്കൂളിൽ പിരിവ് ഉണ്ടന്ന്

അതിനെന്താ ദാ പിടിച്ചോ ഇപ്പോ തന്നെ പൈസ

പിന്നെ ഒരു കാര്യം നമുക്ക് ആ കുട്ടീടെ വീട് വരെ ഒന്ന് പോകണം നമുക്ക് പറ്റും പോലെ അവരെ സഹായിക്കണം

അതിനെന്താ സൺഡേ പോയേക്കാം

മോൾക്ക് സന്തോഷായോ

അമ്മേ അച്ചാ ചക്കര ഉമ്മ

പിറ്റേന്ന് പാറു നേരത്തെ എഴുന്നേറ്റ് റെഡിയായി ശ്രീലക്ഷ് യേയും ആര്യയേയും വിളിച്ച് സ്കൂളിൻ്റെ വിവരങ്ങൾ അന്വേഷിച്ചു. അവിടെയെത്തി.

ടീച്ചർ നമസ്ക്കാരം

നമസ്ക്കാരം

വരു വരു ഡാൻസ് ടീച്ചർ അവരെ ഓഫീസ് റൂമിലേക്ക് ക്ഷണിച്ചു.

എന്താണ് പേര്

ഞാൻ ലക്ഷ്മി ഇത് എൻ്റെ മോൾ ശിവപാർവ്വതി

നിങ്ങൾ ഇവിടെ വന്നത്?

മോളെ ഡാൻസ് പഠിപ്പിക്കാൻ ചേർക്കാൻ വന്നതാണ് – കലാ സംസ്കാരിക സംഘടന നടത്തുന്ന ഡാൻസ് മത്സരത്തിൽ മോൾക്കും പങ്കെടുക്കാൻ ആഗ്രഹം.

ഈ കുട്ടി മുൻപ് ഏതെങ്കിലും ഡാൻസ് കോമ്പറ്റീഷനിൽ പങ്കെടുത്തിട്ടുണ്ടോ

ഇല്ല ഇത് ആദ്യമായിട്ടാണ് .

ക്ഷമിക്കണം. എൻ്റെ സ്കൂളിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വിജയിക്കണം എന്നാണ് എൻ്റെ ആഗ്രഹം ഇവിടെ വർഷങ്ങളായി ഡാൻസ് പഠിക്കുന്ന കുട്ടികൾ ഉണ്ട് അവരെല്ലാവരും പങ്കെടുക്കുന്നുണ്ട് ഈ മത്സരത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളിൽ മിനിമം യോഗ്യതകൾ ഞാൻ പറയാം

കുട്ടിക്ക് നല്ല നിറമുണ്ടായിരിക്കണം പിന്നെ സുന്ദരിയും ആയിരിക്കണം ഡാൻസ് ഒരു കലയാണ് മുഖത്ത് ഭാവങ്ങൾ ഉണ്ടായിരിക്കണം.

ടീച്ചർ പറഞ്ഞ് വരുന്നത്?

നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു.

താങ്കു ടീച്ചർ ഞാനറിഞ്ഞില്ല വെളുത്ത കുട്ടികൾക്കും സൗന്ദര്യമുള്ള കുട്ടികൾക്കും മാത്രമുള്ള കലയാണ് ഡാൻസെന്ന് അപ്പോ ശരി ടീച്ചർ ഞങ്ങളിറങ്ങുന്നു.

എന്താമ്മേ ടീച്ചർ പറഞ്ഞത്

ഒന്നുമില്ല മോളെ അമ്മേടെ മോളെ അമ്മ പഠിപ്പിക്കാട്ടോ ഡാൻസ് ആ ഡാൻസ് നമുക്ക് മത്സരത്തിൽ കളിക്കാം

അതിന് അമ്മക്ക് ഡാൻസ് അറിയോ

അമ്മ കുഞ്ഞിലേ ഡാൻസ് പഠിച്ചിട്ടുണ്ട്

എന്നാൽ പാറൂനെ അമ്മ പഠിപ്പിച്ചാ മതി.

തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ഡാൻസ് ടീച്ചർ പറഞ്ഞതായിരുന്നു മനസ്സിൽ.

വെളുത്ത് നല്ല സുന്ദരിയായിരുന്നു ഞാൻ പാട്ട് ഡാൻസ് എല്ലാം ഇഷ്ടപ്പെട്ടിരുന്ന എന്നെ എൻ വീട്ടിൽ ദാരിദ്യം ആയിരുന്നെങ്കിൽ എൻ്റെ ആഗഹ പ്രകാരം അച്ഛൻ ഡാൻസ് പഠിക്കാൻ വിട്ടു.സ്കൂൾ യുവജനോത്സവങ്ങളിലെല്ലാം സമ്മാനം വാരി കൂട്ടി അങ്ങനെയിരിക്കെയാണ് അച്ഛൻ്റെ അകാലത്തിലുള്ള മരണം. അതെന്നെ തളർത്തി പിന്നെ ഡാൻസ് കളിച്ചിട്ടില്ല

20 വയസ് ആയപ്പോളാണ് അരുണേട്ടൻ്റെ ആലോചന വരുന്നത്. അരുണേട്ടൻ നന്നേ കറുത്തിട്ടാണ്. സ്ത്രീധനം ഒന്നും വേണ്ടന്നും പറഞ്ഞ് വന്ന സർക്കാർ ജീവനക്കാരൻ്റെ ആലോചന അമ്മക്ക് ഇതിൽപരം സന്തോഷം വേറെയില്ല കൂട്ടുകാരെല്ലാം കളിയാക്കി പറഞ്ഞു നീ നോക്കിക്കോ നിനക്ക് മക്കളുണ്ടാകുമ്പോൾ കറുത്ത കുട്ടികളായിരിക്കുമെന്ന്.

അങ്ങനെ കല്യാണം കഴിഞ്ഞു അരുണേട്ടൻ്റെ പുറമെ മാത്രമേ കറുപ്പ് ഉള്ളു .അകം നിറയെ എന്നോടുള്ള സ്നേഹമായിരുന്നു. ഒരു പാട് നന്മകൾ ഉള്ള ഒരു ഹൃദയത്തിനുടമ സന്തോഷം മാത്രമുള്ള ജീവിതം ആ ജീവിതത്തിൽ ഞങ്ങളുടെ പാറു കൂടി വന്നപ്പോൾ സന്തോഷം ഇരട്ടിയായി. മോൾ പിറന്നപ്പോൾ അരുണേട്ടന് സങ്കടമായിരുന്നു. അരുണേട്ടൻ്റെ കളർ കിട്ടിയതിൽ – .ഞാൻ അരുണേട്ടനെ അശ്വസിപ്പിച്ചു.

എൻ്റെ മോളെ നന്നായി ഡാൻസ് ഞാൻ പഠിപ്പിക്കും എന്നിട്ട് ആ മത്സരത്തിൽ പങ്കെടുപ്പിക്കണം സമ്മാനം കിട്ടിയില്ലങ്കിലും കുഴപ്പം ഇല്ല. ഡാൻസ് വെളുത്തവരുടെ കുത്തക അല്ലന്ന് ബോധ്യപ്പെടുത്തണം സമൂഹത്തിനെ അതിന് എൻ്റെ മോള് നിമിത്തമാകുന്നതിൽ എനിക്ക് അഭിമാനിക്കാലോ

വൈകുന്നേരം അരുണേട്ടനോട് ഇതെങ്ങനെ പറയും അരുണേട്ടൻ ഇതറിയുമ്പോൾ സങ്കടപ്പെടും തൽക്കാലം അരുണേട്ടൻ ഒന്നും അറിയണ്ട. മോളോടും പറയാം അച്ഛനോട് ഒന്നും പറയണ്ടാന്ന്

വിടിലെത്തി മോളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ഇന്ന് മുതൽ ഡാൻസ്’ പoനം തുടങ്ങി സഹായത്തിനായി യുട്യൂബ്ബ് സേർച്ച് ചെയതു.

മോൾ നല്ലതു പോലെ കളിക്കുന്നുണ്ട്. പ്രാക്ടീസ് ചെയ്യാൻ മടിയും ഇല്ല .ഇനി 5 ദിവസം കൂടിയുള്ളു മത്സരത്തിന്. എനിക്കാകെ ടെൻഷൻ ആയി തുടങ്ങി.

അരുണേട്ടാ നാളെയാണ് മത്സരം നാളെ അരുണേട്ടൻ ലീവെടുക്കുമോ

പിന്നെ ലീവെടുക്കാതെ എൻ്റെ പാറൂൻ്റെ ഡാൻസ് എനിക്ക് കാണണ്ടേ

പിറ്റേന്ന് അരുണേട്ടനോടും മോളോടും ഒപ്പം മത്സരവേദിയിലേക്ക് പോകുമ്പോൾ എൻ്റെ ചങ്കിടിപ്പ് ആരും അറിയിന്നുണ്ടായിരുന്നില്ല.

മോളെ ഒരുക്കാനായി എൻ്റെ ഒരു പഴയ സുഹൃത്തിനെ വിളിച്ചിരുന്നു അവളും ഞാനും കൂടി മോളെ ഒരുക്കി. അവളും പറഞ്ഞു.

നീ വല്യ പ്രതീക്ഷ ഒന്നും കൊടുക്കരുത്. മറ്റ് മത്സരാർത്ഥികളെ നോക്ക്. എത്ര ഭംഗിയാണന്ന്. അവരോട് നിൻ്റെ മോൾ മത്സരിക്കുന്നത്.

എനിക്കതറിയാം എൻ്റെ മോൾ വിജയി ആകണം എന്ന് ഞാനാഗ്രഹിക്കുന്നു. ഇനി വിജയിച്ചില്ലേലും എനിക്ക് സങ്കടമില്ല അരുണേട്ടനോ മോൾക്കോ സങ്കടമുണ്ടാകില്ല.

മത്സരം ആരംഭിച്ചു. ഓരോ ചെസ് നമ്പർ വിളിക്കുമ്പോഴും എൻ്റെ ചങ്ക് പടാപടാ എന്നിടിക്കും. മോൾ നല്ല കൂളാണ്. അവളുടെ മുഖത്ത് നല്ല ആത്മവിശ്വാസം കാണുന്നുമുണ്ട്. ഇത് മതി എനിക്ക്.

ചെസ് നമ്പർ 517 ചെസ് നമ്പർ വിളിച്ചു.

മോള് അച്ഛൻ്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങ്.

അരുണേട്ടൻ്റെ അനുഗ്രഹം വാങ്ങി എൻ്റെ അടുത്ത് വന്ന എൻ്റെ മോൾടെ ചെവിയിൽ ഞാൻ പറഞ്ഞു. നീയാണ് നമ്പർ വൺ എന്ന് –

ഡാൻസ് കഴിഞ്ഞതും ജഡ്ജസും കാണികളും ഒരുപോലെ എഴുന്നേറ്റ് നിന്ന് കരഘോഷം നടത്തി.

ഇനി ഫല പ്രഖ്യാപനം

1st prize ചെസ് നമ്പർ 517 ശിവപാർവ്വതി

അമ്മേ എനിക്കാണമ്മേ prize അമ്മ കേട്ടോ

കേട്ടു മോളെ അരുണേട്ടാ ഞാൻ ഈ കേട്ടത് സത്യമാണോ

നിനക്ക് എന്താ ലച്ചുപറ്റിയത്

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അരുണേട്ടാ ഒരു മിനിറ്റ് ഞാനൊരാളെ കണ്ടിട്ട് വരാട്ടോ

ഏയ്യ് ലച്ചു നീയിതെങ്ങോട്ടാ?

ഞാനിപ്പോ വരാം അരുണേട്ടാ

ഞാൻ പോയത് ആ ടിച്ചറിനെ കാണാനായിരുന്നു.

ടീച്ചർ എന്നെ അറിയോ

എന്നെ കണ്ടതും ടീച്ചർ പരുങ്ങാൻ തുടങ്ങി

ടീച്ചർ എൻ്റെ മകൾ ശിവപാർവ്വതി കറുത്ത കുട്ടി അവൾക്കാണ് ഈ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് ടീച്ചറിൻ്റെ തെറ്റിദ്ധാരണ ഇപ്പോ മാറി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. കല അത് മനുഷ്യൻ്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. അത് ദൈവികമാണ്. അതിന് സൗന്ദര്യം നിറം എന്നൊന്നും വേണമെന്നില്ല. ടീച്ചർ ഡാൻസ് എന്താണന്ന് ആദ്യം പഠിച്ചിട്ട് വാ എന്നിട്ട് കുട്ടികളെ പഠിപ്പിക്ക് –

അനുമോദനങ്ങൾക്കൊടുവിൽ ജഡ്ജസ് മോളോടും ചോദിച്ചു.

ആരാണ് മോൾടെ ഗുരു. എവിടെയാണ് മോൾഡാൻസ് പഠിച്ചത്

എൻ്റെ അമ്മയാണ് ഗുരു അമ്മയാണ് ഡാൻസ് പഠിപ്പിച്ചത്.

ഈ കുട്ടിയുടെ പേരൻ്റസിനെ ഒന്ന് വിളിക്കു.

ഞാനും അരുണേട്ടനും സ്റ്റേജിലേക്ക് ചെന്നു.

പാർവ്വതിയുടെ അമ്മയുടെ പേര് എന്താണ്

ലക്ഷ്മി.

താങ്കളുടെ മകൾ നല്ലൊരു കലാകാരിയാണ്. അമ്മയാണ് ഡാൻസ് പഠിപ്പിച്ചത്.എന്ന് പറഞ്ഞു.

അതെ മാഡം ഞാനാണ് പഠിപ്പിച്ചത്.കറുത്ത എൻ്റെ മോളെ ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ മടി കാണിച്ചപ്പോൾ ഞാനൊരു പരീക്ഷണം നടത്തിയതാണ്.

ഇന്നു മുതൽ അമ്മയും മോളും ഡാൻസ് പഠിക്കുക മോൾക്ക് നല്ല കഴിവ് ഉണ്ട്. അമ്മുടെ കഴിവ് മോൾക്ക് പകർന്ന് കിട്ടിയതാണ്.

താങ്കു മാഢം ഞങ്ങൾ ഡാൻസ് പഠിക്കാം

അവിടുന്ന് കിട്ടിയ 10001 രൂപ ക്യാഷ് പ്രൈസുമായി ഞങ്ങൾ നേരെ പോയത് ശ്രീകുട്ടീടെ വീട്ടിലേക്കായിരുന്നു.

പിറ്റേന്ന് അരുണേട്ടൻ എനിക്കും മോൾക്കും ഡാൻസ് പഠിക്കാനുള്ള അഡ്മിഷനും എടുത്തിട്ടാണ് വീട്ടിലേക്ക് വന്നത്.