നീ വെറുതെ ഇരിക്കുവല്ലേ സരിതേ നിനക്ക് എന്നെ സഹായിക്കാമോ വെറുതെ വേണ്ട നിനക്ക് അർഹമായ…

അമ്മ

എഴുത്ത്: സ്നേഹ സ്നേഹ

================

ഇന്നു രാവിലെ ടിവിയിലെ വാർത്ത കണ്ട് ഞെട്ടി പോയി അമ്മ സ്വന്തം കുഞ്ഞിനെ കഴുത്തറത്ത് കൊന്നിരിക്കുന്നു അതും കാമുകനൊപ്പം പോകുന്നതിന് വേണ്ടി കമുകനും ചേർന്ന് സ്വന്തം കുഞ്ഞിനെ

ഇപ്പോ കുറെ കാലമായി എന്നും കേൾക്കുന്ന വാർത്ത എന്തു പറ്റി ഈ പെണ്ണുങ്ങൾക്ക്.

അമ്മ എന്ന വാക്ക് നിർവചിക്കാനാവാത്ത സുന്ദരമായ പദം അല്ല വാക്കുപോലെ തന്നെ നിർവചിക്കാനാവാത്ത ഒരമ്മ എനിക്കുണ്ടായിരുന്നു.എൻ്റെ അമ്മ ഞങ്ങൾ മൂന്നു മക്കൾ ഇളയ കുട്ടിക്ക് ബുദ്ധി വൈകല്യം ആണെന്നറിഞ്ഞ് അച്ഛൻ ഞങ്ങളെയും അമ്മയേയും വിട്ട് നാട് വിട്ട് പോയി. എന്ത് ചെയ്യണമെന്നറിയാതെ അമ്മ ഒന്നു പകച്ചു. പക്ഷേ അമ്മ പകച്ചു പോയിടത്തു നിന്ന് ഉയിർത്ത് എഴുന്നേൽക്കുകയായിരുന്നു. അമ്മയുടെ എല്ലാം സുഖങ്ങളും സന്തോഷങ്ങളും ഞങ്ങൾക്ക് വേണ്ടി ത്യജിച്ചു

പഠിക്കാൻ മിടുക്കിയായിരുന്ന ഞാൻ 5 ലും അനിയത്തിമൂന്നിലും ഇളയ അനുജത്തിക്ക് ഒരു വയസ്.അമ്മക്ക് കുഞ്ഞിനെ വിട്ട് പുറത്ത് ജോലിക്ക് പോകാൻ പറ്റില്ല. അമ്മ പലയിടത്തും മോളെ കൊണ്ട് ജോലിക്ക് പോകുന്നതിനായി കയറിയിറങ്ങി. പക്ഷേ കൈകുഞ്ഞുമായി ചെന്ന അമ്മക്ക് ആരും ജോലി കൊടുത്തില്ല. അമ്മ പുറകോട്ട് പോകാൻ തയ്യാറായില്ല. കാതിലും കഴുത്തിലും കിടന്ന ഇത്തിരി പൊന്ന് വിറ്റ് അമ്മ ചെറിയ ഒരു സംഭരഭം തുടങ്ങി.ചിപ്സ് മിച്ചർ തുടങ്ങി സാധനങ്ങൾ ഉണ്ടാക്കി കടയിൽ കൊണ്ട് പോയി കൊടുക്കുക. കുടുംബശ്രിയിൽ നിന്ന് ലോണെടുത്ത് അടും കോഴിയും വാങ്ങി.

ആ വർഷത്തെ നവോദയ ടെസ്റ്റ് എഴുതാൻ ടീച്ചർമാർ എന്നോട് പറഞ്ഞു. എല്ലാ കുട്ടികളും കോച്ചിംഗിന് പോകുന്നുണ്ട്. എനിക്കും പോകണമെന്നുണ്ട് എങ്ങനെ അമ്മയോട് പറയും. വേണ്ട പറയണ്ട പറഞ്ഞാൽ അമ്മ എങ്ങനേലും എന്നെ വിടും. അമ്മയെ ബുദ്ധിമുട്ടിക്കണ്ട.

എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ ആരതി കോച്ചിംഗിന് പോകുന്നുണ്ട്. അവളോട് ചോദിച്ച് പഠിക്കാം അവളൊരു പാവമാ എൻ്റെ വീട്ടിലെ കാര്യമൊക്കെ അവൾക്ക് അറിയാം.

അവൾ കോച്ചിംഗിന് പോയി പഠിച്ചതൊക്കെ എനിക്കും പറഞ്ഞ് തന്നു. അങ്ങനെ ടെസ്റ്റ് എഴുതി റിസൾട്ട് വന്നപ്പോ എനിക്ക് മൂന്നാം റാങ്ക് ഞങ്ങളുടെ സ്കൂളിൽ നിന്ന് എനിക്ക് മാത്രമേ അഡ്മിഷൻ കിട്ടിയുള്ളൂ. എന്നേക്കാളെ ഏറെ സന്തോഷിച്ചത് ആരതി ആയിരുന്നു.

ഞാൻ ഒരാൾ പോയാൽ പിന്നെ അമ്മക്ക് 2 പേരുടെ കാര്യങ്ങൾ നോക്കിയാൽ മതിയല്ലോ അങ്ങനെ ഞാൻ നവോദയിൽ ചേർന്നു അമ്മക്ക് എന്നെ വിടാൻ ഒട്ടും മനസ്സില്ലായിരുന്നു.അമ്മയേയും അനിയത്തിമാരേയും പിരിയാൻ എനിക്കും സങ്കടമായിരുന്നു. പക്ഷേ പോയെ പറ്റു. പഠിച്ച് നല്ലൊരു ജോലി നേടണം എന്നിട്ട് വേണം. അമ്മയേയും അനിയത്തിമാരേയും സംരക്ഷിക്കാൻ. പോരുന്ന അന്ന് ഇളയ അനിയത്തി കെട്ടി പിടിച്ച് കരച്ചിലായിരുന്നു. ഞാനായിരുന്നു അവരുടെ എല്ലാ നോക്കിയിരുന്നത്. ഞാൻ പോയാൽ അമ്മ 2 പേരെയും നോക്കി എന്തു ചെയ്യും എന്നറിയില്ല. എന്നാലും പോകണം. അങ്ങനെ അമ്മയും അനിയത്തിമാരും പോകുന്നത് നിറമിഴികളോടെ ഞാൻ നോക്കി നിന്നു. ഉറച്ച തീരുമാനങ്ങളോടെയായിരുന്നുെ ഞാൻ നവോദയ സ്കൂളിൻ്റെ പടി കയറിയത്.

അമ്മ അനിയത്തിമാരെ കൊണ്ട് നന്നായി ബുദ്ധിമുട്ടുന്നുണ്ടന്നറിയാം അമ്മമാസത്തിലൊരിക്കൽ എന്നെ കാണാൻ വരും. കൈയ് നിറയെ അമ്മ ഉണ്ടാക്കിയ പലഹാരങ്ങളും കാണും. കുഞ്ഞനുജത്തി വളർന്നു പക്ഷേ അവളുടെ ബുദ്ധി മാത്രം വളർന്നില്ല. അവൾക്ക് നല്ല ദേഷ്യമാണ് പോലും കൈയിൽ കിട്ടുന്നത് വെച്ച് എല്ലാവരേയും എറിയും. ഒരിടത്തും അടങ്ങിയിരിക്കില്ല. അമ്മയുടെ ശ്രദ്ധയും കണ്ണും എപ്പോളും അവൾക്ക് ചുറ്റും വേണമെന്ന അവസ്ഥ. എന്നിരുന്നാലും അമ്മ അമ്മയുടെ സംഭര ഭം നിർത്താൻ പോയില്ല. കൂടുതൽ കൂടുതൽ ഓർഡർ ലഭിച്ചു.രാത്രി പകലാക്കി അമ്മ കഷ്ടപ്പെട്ടു. ഇങ്ങനെ നീ ഉറങ്ങാതെ ഉണ്ണാതെ കഷ്ടപ്പെട്ടാൽ ഈ മക്കൾക്ക് അമ്മ ഇല്ലാതാകൂട്ടോ സരസു എന്ന് അമ്മയുടെ കൂട്ടുകാരി പറഞ്ഞപ്പോ അമ്മക്കും തോന്നി അത് ശരിയാണന്ന്.

നീ വെറുതെ ഇരിക്കുവല്ലേ സരിതേ നിനക്ക് എന്നെ സഹായിക്കാമോ വെറുതെ വേണ്ട നിനക്ക് അർഹമായ കൂലി തരാം എന്ന് പറഞ്ഞപ്പോ സരിതേച്ചിക്ക് എന്തന്നില്ലാത്ത സന്തോഷം. അമ്മ അമ്മയുടെ സംരഭം വികസിപ്പിച്ചു.കിട്ടാവുന്ന ഓർഡർ എല്ലാം സ്വീകരിച്ചു.

അങ്ങനെ വർഷങ്ങൾ കടന്നു പോയി ഞാൻ 10-ൽ എത്തി.

സരിതേച്ചിയെ കൂടാതെ വീണ്ടും 4 പേർക്ക് കൂടി അമ്മ തൊഴിൽ നൽകി. അങ്ങനെ വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. അനിയത്തി എന്നെ പോലെ തന്നെ പഠിക്കാൻ മിടുക്കിയാണ്. കുഞ്ഞനുജത്തിയെ സിസ് റ്റേഴ്സ് നടത്തുന്ന സ്പെഷ്യൽ സ്കൂളിലാക്കി എന്നും സ്കൂൾ ബസിന് പോകും വൈകുന്നേരം വരും അമ്മക്ക് ഇത്തിരി അശ്വാസമായി തുടങ്ങി.

10-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് ഞാൻ വീട്ടിലെത്തി അമ്മയെ സഹായിക്കാൻ തുടങ്ങി .അങ്ങനെ ആ ദിവസം വന്നെത്തി result വന്നു. എനിക്ക് ഉറപ്പായിരുന്നു. നല്ല മാർക്കോടെ പാസ്സാക്കുമെന്ന് .അതുകൊണ്ട് തന്നെ result നോക്കാൻ വല്യ ഉത്സാഹമൊന്നും കാണിച്ചില്ല ഉച്ച ആയപ്പോളെക്കും സ്കൂളിൽ നിന്ന് പ്രിൻസിപ്പാൾ വിളിച്ചു. എനിക്ക് full A+ ആണന്ന് അതു മാത്രമല്ല ഒരു മാർക്ക് പോലും നഷ്ടപ്പെട്ടില്ലന്ന് .ഇത് കേട്ടതു വിശ്വസിക്കാനാവാതെ ഞാൻ കേട്ടതു സത്യമാണോന്നറിയാൻ എന്നെ തന്നെ ഞാൻ നുള്ളി നോക്കി. സത്യമാണ്. ഞാൻ സാറിന് താങ്ക്സ് പറഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് അമ്മയുടെ അടുത്തേക്ക് ഓടി അമ്മയെ കെട്ടി പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എൻ്റെ അമ്മയുടെ കഷ്ടപ്പാടിന് ദൈവം തന്നതാണ് എൻ്റെ ഈ വിജയമെന്ന് ഞാൻ വിശ്വസിച്ചു. അമ്മയോടെല്ലാം പറഞ്ഞു അമ്മ ഒന്നു പുഞ്ചിരിയോടെ മൂർദ്ധാവിൽ ഉമ്മ തന്നു കൊണ്ട് പറഞ്ഞു. “വിജയത്തിൽ ഒരിക്കലും അഹങ്കരിക്കരുത് ” ഈശ്വരനോട് നന്ദി പറയുക “. “നമ്മൾ എത്ര ഉന്നതിയിലെത്തിയാലും വന്ന വഴി മറക്കരുതെന്ന് .”

ഇനിമോൾക്ക് എവിടെ ചേർന്ന് +2 പഠിക്കാനാ ആഗ്രഹമെന്ന് അമ്മ ചോദിച്ചപ്പോൾ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഞാൻ പഠിച്ച നവോദയ സ്കൂളിൽ നിന്നും +2 പഠിച്ച് ഇറങ്ങാനാ ആഗ്രഹമെന്ന് പറഞ്ഞപ്പോ അമ്മ ഒന്നും പറഞ്ഞില്ല.

ഞാൻ എൻ്റെ വിജയം പങ്കിടാനായി ആരതിയെ കാണാൻ ചെന്നു. അവൾക്കും full A+ എന്നറിഞ്ഞപ്പോ ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല എൻ്റെ ആരതിയെ. അന്ന് എത്ര നേരം ആരതിയോട് സംസാരിച്ചു എന്നറിയില്ല. ആരതിടെ വീട്ടിൽ അച്ഛനും അമ്മയും ഒരേട്ടനും ആണ് ഉള്ളത്. വളരെ ഭാഗ്യം ചെയ്ത കുട്ടിയാണ് ആരതി .അച്ഛൻ്റേയും അമ്മയുടെയും ഏട്ടൻ്റേയും സ്നേഹം ആവോളം കിട്ടി വളർന്ന് വന്നവൾ ഒന്നിലും ഒരു കുറവ്വും വരുത്താതെ ആണ് അവളെ വളർത്തിയത്. അവളുടെ പഴയ ഡ്രസ്സ് ഇട്ടാണ് എൻ്റെ അനിയത്തിമാർ വളർന്നത്. അതിൻ്റെ നന്ദി അമ്മക്ക് അവരോട് ഉണ്ട്. അവളുടെ എട്ടൻ പഠിക്കാൻ അത്ര മിടുക്കൻ ഒന്നും ആയിരുന്നില്ല. +2 കഴിഞ്ഞ് എൻഡ്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. കാശ് കൊടുത്ത് സീറ്റ് വാങ്ങി ഇപ്പോ MBBS ചെയ്യുന്നു. ആരതിക്കും ആ വഴിക്ക് പോകാൻ തന്നെയാണ് ആഗ്രഹം.

അങ്ങനെ ഞാൻ +2 കഴിഞ്ഞു.നവോദയിൽ +1, +2 കാലഘട്ടത്തിൽ പഠനത്തോടൊപ്പം എൻഡ്രൻസ് കോച്ചിംഗും ഉണ്ടായിരുന്നു.അങ്ങനെ ഞാൻ എൽഡ്രൻസ് എഴുതി എനിക്കായിരുന്നു 5-ാം റാങ്ക് മെഡിസിന് .അങ്ങനെ പ്രശ്സ്തമായ മെഡിക്കൽ കോളേജിൽ എനിക്ക് അഡ്മിഷനും കിട്ടി.

ആ വർഷം അനുജത്തിക്ക് SSLC ക്ക് full A+ കിട്ടി. കുഞ്ഞനുജത്തി സ്വന്തമായി അവളുടെ കാര്യങ്ങളെല്ലാം ചെയ്യാൻ പഠിച്ചു.അമ്മയുടെ കുടിൽ വ്യവസായം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു.അങ്ങനെ ഞങ്ങൾ രക്ഷപ്പെടാൻ തുടങ്ങി.

അച്ഛൻ്റെ സ്നേഹം അത് വലിയ ഒരു കുറവ്വ് തന്നെയായിരുന്നു. ഞങ്ങൾ അച്ചനെ കുറിച്ചന്വേഷിച്ചു. അച്ചൻ മറ്റൊരു ദേശത്ത് ഉണ്ടന്നറിഞ്ഞു. ഇവിടെ നിന്ന് പോയി ഭർത്താവ് ഉപേക്ഷിച്ച 2 ആൺമക്കളുള്ള സ്ത്രിയോടപ്പമാണ് താമസം എന്ന് കൊച്ചച്ചൻ പറഞ്ഞറിഞ്ഞു.

അമ്മ എപ്പോഴും പറയും നിങ്ങൾ മക്കൾ അച്ചനെ ഒരിക്കലും വെറുക്കരുതെന്ന് അച്ഛൻ പാവമാണന്നും അച്ഛന് ഉത്തരവാദിത്യം ഏറ്റെടുക്കാനുള്ള പേടി കൊണ്ട് പോയതാണന്നൊക്കെ അമ്മ പറയും. ഞങ്ങൾ അമ്മയോട് ചോദിക്കും അമ്മക്ക് ഇപ്പോഴും അച്ഛനെ ഇഷ്ടമാണോന്ന് അപ്പോ അമ്മ ‘കഴുത്തിലെ താലി ഞങ്ങളെ കാണിച്ച് കൊണ്ട് പറയും. ഈ താലി കഴുത്തിൽ കെട്ടുന്ന ആള് ദൈവമാണന്ന്. ദൈവത്തിനെ ഇഷ്ടമല്ലാതെ ഇരിക്കുമോന്ന്. ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് ഞങ്ങൾ കാണാതെ അമ്മ തുടക്കും.. അതാണ് ഞങ്ങൾടെ അമ്മ.

ഇന്ന് ഞാൻMBBS ഫൈനൽ ഇയർ ആണ്. അനിയത്തി +2 കഴിഞ്ഞ് കണക്കിൽ മിടുക്കി ആയോണ്ട് CA യ്ക്ക് പഠിക്കാൻ പോയി.

എന്തോ ഇന്നത്തെ വാർത്ത ടിവിയിൽ കണ്ടപ്പോ മുതൽ മനസ്സിന് വല്ലാത്ത സങ്കടം അമ്മയെ ഒന്നു വിളിക്കണം.

ഫോണെടുത്ത് അമ്മയുടെ നമ്പർ ഡയൽ ചെയ്യും മുമ്പേ ഫോണിലേക്ക് മറ്റൊരു കോൾ വന്നു. കൂടെ പഠിക്കുന്ന ജിയയുടെ കോളാണല്ലോ അവൾക്ക് ഇന്നലെ Night ആണ് – എനിക്ക് day യാണ്.

ഹാലോ ആഷമി നീ എവിടാ

ഞാൻ ഹോസറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങുവാണ് എന്താ ജിയ

ആഷ്മി 5-ാം വാർഡിൽ പുതിയ ഒരു പേഷ്യൻ്റിൻ്റെ കാര്യം പറയാൻ വിളിച്ചതാ

എന്താ നീ പറ

എടി ഇന്നു വെളുപ്പിനാ അഡ്മിറ്റ് ചെയ്തത് ഞാൻ case Sheet എഴുതിയിട്ടുണ്ട്. അയാളുടെ history ഒന്ന് ചോദിച്ച് എഴുതണേ

ഇത്രയേയുള്ളോ അത് ഞാൻ ഏറ്റു .

ok ഡി തങ്ക്സ്.

ok യു ആർ വെൽക്കം ഡിയർ

ഫോൺ കട്ട് ചെയ്ത് സമയം നോക്കിയപ്പോ സമയം പോയി.ഇനി വൈകുന്നേരം അമ്മയെ വിളിക്കാം. അല്ലങ്കിൽ ആ Pro: ൻ്റെ വായിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വരും.

5-ാം വാർഡിൽ എത്തി. ആക്സിഡൻ്റ് കേസ് കൾ ആണ് ഈ വാർഡിൽ.എല്ലാ രോഗികളെയും കണ്ടു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.പുതിയ രോഗികളെ പരിചയപ്പെട്ടു.

ജിയ പറഞ്ഞ പേഷ്യൻ്റ് ഏതാണാവോ

പുതിയ രോഗികളെ പരിചയപ്പെട്ട ചെന്നപ്പോൾ ഒരു രോഗി ഒറ്റക്ക് ബൈസ്റ്റാൻഡർ ആരും ഇല്ല കൂടെbook എടുത്ത് നോക്കി. പേര് രവി. Admission time today 5 am ഇതാണ് ജിയ പറഞ്ഞ രോഗി

ഹിസ്റ്ററി എഴുതണം ഞാൻ നോട്ട് ബുക്കും പേനയും എടുത്തപ്പോളെക്കും നഴ്സിംഗ് പഠിക്കുന്ന കുട്ടികൾ അയാളുടെ ഹിസ്റ്ററി എടുത്ത് പോയിരുന്നു. അതിൻ്റെ ഈർഷ്യ അയാളുടെ മുഖത്ത് കാണാമായിരുന്നു.

ഞാൻ ആ രോഗിയെ ഒന്നു നോക്കി താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ മുണ്ടും ഷർട്ടും ഷർട്ടിനാണേൽ ബട്ടനും ഇല്ല കാലിനും കൈയ്ക്കും പൊട്ടലുണ്ട്. ഇന്ന് പ്ലാസ്റ്റർ ഇടാനുള്ളതാണന്ന് നേഴ്സ് പറഞ്ഞു.

ഞാൻ രോഗിയോട് പേര് ചോദിച്ചു: അച്ഛൻ്റെ പേര് എന്താ

രവി.

വീടെവിടെയാണ് മലബറിലാ ബത്തേരിയിൽ.

അച്ഛനെങ്ങനെയാ ഇവിടെ എത്തിയത് അച്ഛൻ്റെ കൂടെ ആരും ഇല്ലേ

അതിനെല്ലാം മറുപടിയായി എന്നെ ഒന്നു നോക്കുക മാത്രം ചെയ്തു.

ങാ അച്ഛന് എത്ര വയസായി.

56

അച്ഛന് എങ്ങനാ അപകടം ഉണ്ടായത്.

ഏതോ വാഹനം ഇടിച്ചിട്ടിട്ട് പോയതാ

ആരാ അച്ഛനെ ഇവിടെ എത്തിച്ചത്

അറിയില്ല

ഇതിൽ കൂടുതലൊന്നും അയാളിൽ നിന്ന് അറിയാൻ പറ്റില്ലന്നറിഞ്ഞ് കൊണ്ട് പേനയും ബുക്കും മടക്കി വെച്ചിട്ട് ചോദിച്ചു

അച്ഛന് ഇപ്പോ എവിടാ വേദന

ശരീരം മുഴുവൻ വേദനയാ – വേദനയാക്കാളും വലുതായി തോന്നുന്നത് വിശപ്പാ

അത് കേട്ടപ്പോ എനിക്ക് സങ്കടായി – അടുത്ത bedi ലെ കൂട്ടിരുപ്പുകാരിലൊരാളോട് പറഞ്ഞു. ഇയാൾക്ക് എന്തേലും കഴിക്കാൻ വാങ്ങിക്കൊടുക്കാൻ അതിനുള്ള പൈസയും കൊടുത്തിട്ട് ഞാൻ ആ അച്ഛൻ്റെ അടുത്ത് ഇരുന്നു.

അച്ഛൻ പറ അച്ഛൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്.

എനിക്ക് ആരും ഇല്ല

ഭാര്യ, മക്കൾ. സഹോദരങ്ങൾ ആരുമില്ലേ

ഉണ്ടായിരുന്നു. ഇപ്പോ ആരും ഇല്ല.

എന്താ അവരൊക്കെ അച്ഛനെ ഉപേക്ഷിച്ച് പോയോ

ഇല്ല ഞാനാ അവരെയൊക്കെ ഉപേക്ഷിച്ചത്.

ബത്തേരിയിലെ അഡ്രസ്സ് താ ഞാൻ അവരെ വിവരം അറിയിക്കാം

ബത്തേരിയിൽ എനിക്ക് ആരും ഇല്ല.

അപ്പോ ഭാര്യയും മക്കളും സഹോദരങ്ങളും എവിടാ

അവരു അങ്ങ് ഹൈറേഞ്ചിലാ ശാന്ത പാറയിൽ അവിടാ എൻ്റെ വീട് ഭാര്യയും മൂന്നു പെൺമക്കളും ഉണ്ട് എനിക്ക്.

ശാന്തൻപാറയിലോ അവിടെ എവിടാ അച്ഛൻ്റെ വീട്. എൻ്റെ നെഞ്ചുപടാപ്പടാന്ന് ഇടിക്കാൻ തുടങ്ങി.

മോളറിയോശാന്തൻപാറയൊക്കെ

അറിയും എൻ്റെ വീട് അവിടാ

മോൾടെ വീട്ടു പേരെന്താ ആരുടെ മോളാ നീ. ചിലപ്പോ ഞാൻ അറിയുമായിരിക്കും മോൾടെ അച്ഛനെ

പറയണോ ഞാൻ ഏത് വീട്ടിലെയാണന്ന് വേണ്ട പറയണ്ട

അച്ഛൻ്റെ ഭാര്യയും മക്കളും ഇപ്പോ എവിടാ താമസം ശാന്തൻപാറയിലാണോ

അതെന്നാ തോന്നുന്നത് ഞാൻ അവരെ ഉപേക്ഷിച്ച് പോന്നിട്ട് 12വർഷമായി പിന്നത്തെ വിവരങ്ങളൊന്നും അറിയില്ല.

അച്ഛൻ എന്തിനാ അവരെ ഉപേക്ഷിച്ച് പോയത്. എൻ്റെ മ ദ്യപാനം വീട്ടിൽ കൊടിയ ദാരിദ്യം രണ്ട് പെൺമക്കൾ ഭാര്യ ഗർഭിണി ഈ ത്തവണ ആണ് കുട്ടി ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഞാൻ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ

അതെന്താ എന്ത് പറ്റി

അവൾ മുന്നാമത്തെ കുട്ടിക്ക് ജന്മം നൽകി. അതും പെണ്ണ്. സങ്കടം ദേഷ്യമായി വഴിമാറി എന്നിട്ടും അവൾക്ക് സങ്കടമൊന്നുമില്ല.ഞാൻ എൻ്റെ സങ്കടം മറക്കാൻ മുഴുകുടിയനായി. ഏതാണ് കുഞ്ഞിന് ഒരു വയസായിട്ടും കുഞ്ഞ് കമിഴ്ന്ന് വീണ്ടില്ല. മുട്ടേൽ ഇഴഞ്ഞില്ല. അവൾ Dr കാണിച്ചപ്പോളാണറിയുന്നത് കുട്ടിക്ക് ബുദ്ധി വൈകല്യം ആണന്ന്.

അവൾ ഇത് എന്നോട് പറഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു ആ കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന്. പക്ഷേ അവളു തയ്യാറായില്ല. അങ്ങനെ ഞാൻ അവരെ ഉപേക്ഷിച്ച് മലബാറിലേക്ക് പോയി. അവിടെ രണ്ട് ആൺമക്കളുള്ള ഒരു സ്ത്രീയുടെ സംരക്ഷകനായി. എൻ്റെ ആരോഗ്യം മുഴുവനും അവർക്കായി കൊടുത്തു.ആരോഗ്യം നഷ്ടപ്പെട്ടു. ഞാൻ അവിടെ ചെന്ന് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം അവർ കൈക്കലാക്കി എന്നെ അവിടുന്ന് ഇറക്കിവിട്ടു. അങ്ങനെ ചുറ്റി തിരിഞ്ഞ് ഞാൻ ഇവിടെ എത്തി. ഹോട്ടലിൽ വെള്ളം കോരിയും വിറക് വെട്ടിയും ഭക്ഷണത്തിനുള്ളത് കിട്ടും കടത്തിണ്ണയിൽ കിടന്നുറങ്ങും. കഴിഞ്ഞ ദിവസം രാത്രി ഞാൻ എൻ്റെ മക്കളേയും അവളേയും സ്വപ്നം കണ്ടു. അവർ റോഡിന് മറുവശത്ത് നിക്കുന്നതായി. ഞാൻ അവരുടെ അടുത്തേക്ക് പോയതാ ഒരു വണ്ടി എന്നെ ഇടിച്ച് തെറിപ്പിച്ചിട്ടിട്ട് പോയി.

ശാന്തൻപാറയിലെ സരസു ആണോ അച്ഛൻ്റെ ഭാര്യ

അതെ മോളറിയോ സരസുവിനെ

ഞാനറിയും

മോളെ എൻ്റെ മക്കൾ എന്ത് ചെയ്യുന്നു. അവർ വളർന്ന് വല്യ കുട്ടികളായി കാണും അല്ലേ സരസു എന്ത് എടുക്കുന്നു മോളെ.

അവർക്കൊക്കെ സുഖമാണ്.

ശരി അച്ഛൻ ഭക്ഷണം കഴിക്ക് ഞാൻ പോയിട്ട് പിന്നെ വരാം.

ഇന്ന് മനസ്സ് ആകെ കലുഷിതമായിരിക്കുകയാണ്. ഇന്ന് ഇനി ഇവിടെ നിന്നാൽ പറ്റില്ല സാറിനോട് തലവേദനയാണന്നും പറഞ്ഞ് റൂമിൽ പോകാം

സാർ

എന്താണ് ആഷ്മി.

എനിക്ക് നല്ലതലവേദന ഞാനിന്ന് rest എടുത്തോട്ടെ സാർ.

ആയിക്കോളു

ഞാൻ ലീവെടുക്കാറില്ലത്തതു കൊണ്ട് സാർ ഒന്നും പറയാതെ തന്നെ സമ്മതിച്ചു. അല്ലങ്കിൽ വഴക്ക് കേട്ടേനെ.

ഉച്ചക്ക് അച്ഛന് ഭക്ഷണം മേടിക്കാനുള്ള പൈസയും കൊടുത്ത് ആളെ ഏർപ്പാട് ചെയ്തിട്ട് റൂമിലേക്ക് വന്നു.

റൂമിൽ എത്തിയപ്പോ ഭാഗ്യത്തിന് റൂമിൽ ആരും ഇല്ല വന്നപാടെ പൊട്ടി കരഞ്ഞു. തൻ്റെ അച്ഛൻ ആണന്ന് മനസ്സിലായിട്ടും അച്ഛനോട് ഇതാ അച്ഛൻ്റെ മൂത്ത മോൾ എന്നു പോലും എനിക്ക് പറയാൻ പറ്റിയില്ലല്ലോ

കരയരുത് എന്തിനാ കരയുന്നത് കണ്ടതും കേട്ടതും സത്യങ്ങളാണ്. മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് ഫോണെടുത്ത് അമ്മയെ വിളിച്ചു.

നാളെ അമ്മയും കുഞ്ഞിയും കൂടെ ഇവിടെ വരെ വരണം എന്ന് പറയാം

ഹലോ അമ്മേ എന്താ വിശേഷം

നല്ല വിശേഷം തന്നെ മോളു .എന്താ മോൾടെ ഒച്ച അടഞ്ഞിരിക്കുന്നത്.

അമ്മേ ചെറിയ ഒരു തലവേദന അതായിരിക്കും.

അമ്മയും കുഞ്ഞിയും കൂടെ നാളെ ഇങ്ങോട് വരണം 2 ദിവസത്തേക്കുള്ള ഡ്രസ്സും അത്യാവശ്യത്തിനുള്ള പൈസയും കൈയിൽ കരുതിക്കോളു

എന്താ മോളെ എന്താ കാര്യം

ഒന്നും ഇല്ലമ്മേ എനിക്ക് 2 ദിവസം അമ്മയോടെപ്പം താമസിക്കാനൊരു കൊതി.

ശരി മോളെ മോള് റസ്റ്റ് എടുക്ക്.

ശരി അമ്മേ നാളെ കാണാം

ഫോൺ കട്ട് ചെയ്തതും മറ്റൊരു കോൾ വന്നു സേവ് ചെയ്തിട്ടില്ലാത്ത നമ്പറാണല്ലോ

ഹലോ ഇത് ആഷ്മിയല്ലേ

അതെ ഇത് ആരാണ്.

അതൊക്കെ പറയാം താൻ ഇപ്പോ എവിടാ ഞാൻ5-ാം വാർഡിൽ ചെന്ന് അനോഷിച്ചപ്പോ താൻ വന്നിട്ട് തലവേദനയാണന്നും പറഞ്ഞ് പോയീന്ന് അറിഞ്ഞു.

ഇത് ആരാണ് എനിക്ക് ആളെ മനസ്സിലായില്ലാലോ

ഞാൻ തൻ്റെ നാട്ടുകാരനാ

എൻ്റെ നാട്ടുകാരനോ അത് ആരാ ഇവിടെ എന്താ

അതൊക്കെ പറയാം തലവേദന മാറിയെങ്കിൽ താൻ ലൈബ്രററിയിലേക്ക് വാ അവിടെ ഞാനുണ്ടാകും

അരാന്നറിയനുള്ള ആകാംക്ഷയിൽ ഞാൻ എൻ്റെ സങ്കടമെല്ലാം മറന്ന് ലൈബ്രററി ലക്ഷ്യം വെച്ച് നടന്നു.

അവിടെ കുറെകുട്ടികൾ വായിക്കുന്നുണ്ടായിരുന്നു.

ആ കൂട്ടത്തിൽ ഷെൽഫിൽ ബുക്കുകൾക്കിടയിൽ നിന്ന് ബുക്കുകൾ തിരഞ്ഞു കൊണ്ടൊരാൾ .പുറം തിരിഞ്ഞ് നിൽക്കുന്നതു കൊണ്ട് ആരാണന്നും മനസ്സിലാകുന്നില്ല.

സാർ

അങ്ങനെ ഒരു വിളി പ്രതീക്ഷിച്ച നിന്നതുപോലെ വിളി കേട്ടതും ആള് പെട്ടന്ന് തിരിഞ്ഞ് നോക്കി. ആളെ കണ്ടതും

ഹായ് ആഷ്മി എന്നെ മനസ്സിലായോ

പിന്നെ മനസ്സിലാകാതെ അഖിലേട്ടനെന്താ ഇവിടെ

ഞാൻ ഇവിടാPG ചെയ്യുന്നത്.

ഇവിടേക്ക് ആണന്ന് അറിഞ്ഞപ്പോ ആരതി നമ്പറും തന്നാ വിട്ടത്. വന്നിട്ട് കുറച്ചായി

എന്നിട്ടെന്താ അഖിലേട്ടൻ വിളിക്കാതിരുന്നത്.

എന്തോ ഒരു മടി ഞാൻ വിളിച്ചാൽ തനിക്ക് ഇഷ്ടമായില്ലങ്കിലോ എന്നോർത്തു.

എന്തിനാ അങ്ങനെയൊക്കെ ഓർത്തത്.

ആ അറിയില്ല നമ്മൾ അധികം സംസാരിച്ചിട്ടില്ലല്ലോ അതു കൊണ്ട് ഒരു ചമ്മൽ

ശരിയാ അഖിലേട്ടൻ എന്നെ കാണുമ്പോൾ ഒന്നു ചിരിക്കും അത്രയേയുള്ളു ആദ്യമായിട്ടാ ഇങ്ങനെ മിണ്ടുന്നത്.

എന്താ അഖിലേട്ടാവിശേഷം ആരതിക്ക് സുഖമല്ലേ

അതെ

ആഷ്മി എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കണം എന്നുണ്ട് വിരോധമില്ലങ്കിൽ നമുക്ക് അങ്ങോട് മാറി ഇരിക്കാം

എന്താ അഖിലേട്ടാ

ഒരു സിരിയസ് മാറ്ററാണ്

ഇനി അഖിലേട്ടന് അച്ഛനെ മനസ്സിലായി കാണുമോ ആവോ

അഖിലേട്ടൻ മുന്നോട്ട് നടന്നു അതിന് പിന്നാലെ ഞാനും.. ഒരൊഴിഞ്ഞ മൂലയിൽ മേശയുടെ ഇരുപുറവും ഞങ്ങൾ ഇരുന്നു.

എന്താ അഖിലേട്ടാ പറയാനുള്ളത്.

പറയാം അതിന് മുൻപ് താൻ എനിക്ക് വാക്ക് തരണം ഞാൻ ഈ പറയുന്ന കാര്യം തനിക്ക് ഇഷ്ടമായില്ലങ്കിൽ എന്നോട് ദേഷ്യം ഒന്നും തോന്നില്ല എന്ന്.

ശരി വാക്ക് അഖിലേട്ടൻ പറ

വാക്കായിരിക്കണം

ആഷ്മിക്ക് അറിയാലോ ആരതിയെ ഒരു വായാടിയാ നാക്കിന് എല്ലില്ലാത്തവൾ

അവൾ എന്നും എന്നെ ആക്ഷ്മിയുടെ പേര് പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാൻ അവളേയും കളിയാക്കും നാട്ടിലെ ചെക്കൻമാരുടെ പേരും പറഞ്ഞ് അന്ന് ചുമ്മ രസമായിരുന്നു. പക്ഷേ മുതിർന്നപ്പോളും ഞാൻ അവളെ കളിയാക്കുന്നത് നിർത്തി പക്ഷേ അവൾ ഇപ്പഴും തുടർന്ന് കൊണ്ടിരിക്കുന്നു. ആദ്യ മുതൽ ഞാൻ ആ കളിയാക്കൽ ആസ്വദിക്കുകയായിരുന്നു ഒരു ദിവസം അവൾ ആഷ്മിയുടെ പറഞ്ഞില്ലങ്കിൽ എനിക്ക് എന്തോ പറ്റുന്നില്ലായിരുന്നു.പിന്നെ പിന്നെ ഞാൻ തിരിച്ചറിയുകയായിരുന്നു.എൻ്റെ പെണ്ണ് ആഷ്മിയാണന്ന്. തൻ്റെ പഠനത്തെ ബാധിക്കരുത് എന്ന് കരുതിയിട്ടാ ഞാൻ പറയാതിരുന്നത്.ഇന്നലെ ആരതി വിളിച്ച് നിർബന്ധിച്ചിട്ടാ ഇപ്പോ ഞാൻ പറഞ്ഞത്. തെറ്റായെങ്കിൽ ദേഷ്യം തോന്നരുത്. എനിക്ക് ആഷ്മിയെ ഇഷ്ടമാണ് വിവാഹം കഴിച്ച് എൻ്റെ ജീവനായി ജീവിതമായി കൂടെ കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. തനിക്ക് സമ്മതമാണേൽ പപ്പയും അമ്മയും വന്ന് തൻ്റെ അമ്മയോട് സംസാരിക്കും.

എനിക്ക് അഖിലേട്ടനോട് ദേഷ്യം എന്തിനാ തോന്നുന്നത്.അഖിലേട്ടൻ അഖിലേട്ടൻ്റെ ഇഷ്ടം പറഞ്ഞു. ഞാനിപ്പോ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. പിന്നെ എൻ്റെ വീട്ടിലെ അവസ്ഥകൾ അഖിലേട്ടന് അറിയാലോ ഒന്നും ഞാൻ പറയേണ്ടതില്ലാലോ.

ആക്ഷ്മി ഉടനെ ഒരു വിവാഹത്തിന് ഞാനും ഇല്ല.പിന്നെ തന്നെയും തൻ്റെ വീടും വീട്ടുകാരെയും എനിക്കറിയാവുന്നതല്ലേ

അഖിലേട്ടാ എനിക്ക് വിവാഹത്തേക്കാൾ വലുത് എൻ്റെ അമ്മയുടെയും കുഞ്ഞനുത്തിയുടെയും സംരക്ഷണമാണ്.അവരേയും ഉൾകൊള്ളുന്ന ഒരാൾ അത് ആരായാലും ഞാൻ ആളെ ഞാൻ സ്വീകരിക്കും.

ഞാനുണ്ടാകും തൻ്റെ ഒപ്പം അവരുടെ സംരക്ഷകനായി.

അഖിലേട്ടന് തിരക്കില്ലങ്കിൽ നാളെ 5- വാർഡ് വരെ ഒന്നു വരാമോ

വരാം

എന്നാൽ ഞാൻ നാളെ അഖിലേട്ടന് മറുപടി തരാം അഖിലേട്ടൻ്റെ ജീവനായി ജീവതമായി വരമോന്ന്.

എന്നാൽ നാളെ കാണാം’

വൈകുന്നേരം അമ്മയും കുഞ്ഞിയും എത്തി.അവർക്ക് റും എടുത്ത് കൊടുത്തു
അവരോട് ഫ്രഷ് ആകാൻ പറഞ്ഞിട്ട് അച്ഛനുള്ള അത്താഴവും വാങ്ങി മുണ്ടും ഷർട്ടും തോർത്തും വാങ്ങി അച്ചത്. കെടുത്തു. കുളിച്ച് ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ പറഞ്ഞു.

മോളെ ദൈവം അനുഗ്രഹിക്കും. എൻ്റെ മൂത്ത മോൾക്ക് മോൾടെ പ്രായം കാണും ഇനി അവരെ കാണാൻ പറ്റുമോന്ന് അറിയില്ല

മോൾ അവരെ കാണുമ്പോൾ അച്ഛനെ കണ്ടു എന്നു പറയണ്ട. എന്നെ ഇങ്ങനെ ഒരവസ്ഥയിൽ കണ്ടു എന്ന് അറിഞ്ഞാൽ അവൾക്ക് സഹിക്കില്ല അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് എന്നെ.

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോന്നു.

രാവിലെ 10-ന് അച്ഛനെ പ്ലാസ്റ്ററിടാൻ കയറ്റും അതിന് മുൻപ് അമ്മയേയും കുഞ്ഞിയേയും അഖിലേട്ടനേയും അച്ഛൻ്റെ അടുത്ത് എത്തിക്കണം.

നേരത്തെ എണീറ്റ് ഒരുങ്ങി 8 ന് മുൻപ് അമ്മയേയും കുഞ്ഞിയേയും കൂട്ടി 5-ാം വാർഡിലേക്ക് പുറപ്പെട്ടു.അഖിലേട്ടനെ വിളിച്ച് അങ്ങോട്ട് വരാൻ പറഞ്ഞു.

അമ്മയേയും കുഞ്ഞിയേയും കൂട്ടി ചെല്ലുമ്പോൾ അഖിലേട്ടനും ഉണ്ട് അവിടെ അവരെ മൂന്നു പേരെയും കൂട്ടി അചഛൻ്റെ അടുത്തേക്ക് നീങ്ങുമ്പോൾ ഞാൻ അച്ഛനോട് ക്രൂരതയാണോ കാട്ടുന്നത് എന്ന് ചിന്തിച്ച് പോയി.

മോളെ നമ്മൾ ഇതെങ്ങോട്ടാ പോകുന്നത്.

അതൊക്കെ പറയാം അമ്മ എൻ്റെ കൂടെ വാ

അവരേയും കൂട്ടി അച്ചൻ്റെ അടുത്ത് ചെല്ലുമ്പോൾ അച്ഛൻ മയക്കത്തിലായിരുന്നു. കുളിച്ച് ഡ്രസ്സ് മാറിയിട്ടുണ്ട്.

അമ്മേ അമ്മ ഈ കിടക്കുന്ന ആളെ അറിയോന്ന് നോക്കിക്കെ. അമ്മക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി അത് അമ്മയുടെ രവിയേട്ടനാണ്

രവിയേട്ട രവിയേട്ട എന്താ എൻ്റെ രവിയേട്ടന് പറ്റിയത്

അമ്മയുടെ രവിയേട്ടന് ഒന്നും പറ്റിയില്ല ചെറിയ ഒരാക്സിഡൻ്റ്

അമ്മയുടെ വിളി കേട്ടിട്ടാകാം അച്ഛൻ എന്തോ സ്വപ്ന കണ്ടതുപോലെ ഞെട്ടി ഉണർന്നു.

തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോ രവി ശരിക്കും പകച്ചു ഇത് സ്വപ്നമോ അതോ സത്യമോ

രവിയേട്ടാ ഇത് ഞാനാ രവിയേട്ടൻ്റെ സരസു

സരസു നീ എങ്ങനെ ഇവിടെത്തി

രവിയേട്ടാ ഇത് നമ്മുടെ മൂത്ത മോൾ ആഷ്മി ഇത് ഇളയ മോൾ ആതിര സരസു തൻ്റെ 2 മക്കളെയും മുന്നിലേക്ക് നീക്കി നിർത്തി. രവി ആരെയോ തിരക്കി ചുറ്റും നോക്കി രവിയേട്ടൻ ആരെയാ അന്വേഷിക്കുന്നത് ആഷ്ലി മോളെയാണോ

അതെ എവിടെ നമ്മുടെ ആഷ്ലി

അവൾ CA ക്ക് പഠിക്കുകയാണ് ഹോസ്റ്റലിൽ ആണ്.

അമ്മയും അച്ഛനും സംസാരിക്കുന്നതിനിടയിൽ ആഷ്മി അഖിലിനേയും കൂട്ടി പുറത്തിറങ്ങി.

ഇനി പറ അഖിലേട്ടാ ഇപ്പഴും എന്നോട് ഇഷ്ടം തോന്നുന്നുണ്ടോ .?

അതെന്താ ആഷ്മി അങ്ങനെ ചോദിച്ചത്.

സംരക്ഷണ പട്ടികയിൽ ഒരാളു കൂടി

ആഷ്മി എനിക്ക് ഇത്രനാളും തന്നോട് ഇഷ്ടം മാത്രമായിരുന്നു.എന്നാൽ ഇപ്പോ എനിക്ക് തന്നോട് respect ആണടോ തോന്നുന്നത്.ആ അമ്മയുടെ മകൾക്ക് ഇങ്ങനെ ആകാനേ പറ്റു. ആ അമ്മയെ വർണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല

അതാണ് അഖിലേട്ടാ ഞങ്ങളുടെ അമ്മ അമ്മയെ പോലെ അമ്മ മാത്രം അതിന് പകരം വെയ്ക്കാൻ പറ്റില്ല.

ആ അമ്മയുടെ മോളോട് ഒരു ചോദ്യം ഒറ്റ ചോദ്യം ആ ചോദ്യം ചിലപ്പോ നമ്മുടെ ജീവിതം മാറ്റി മറിച്ചേക്കാം ചോദിക്കട്ടെ ആ ചോദ്യം

അഖിലേട്ടൻ ചോദിക്ക്

നീ വരുന്നോ എൻ്റെ ജീവിതത്തിലേക്ക് എൻ്റെ ജീവനായി എൻ്റെ ജീവിതമായി

എനിക്ക് ലൈഫ് ലൈൻ വേണം

ഏത് ലൈഫ് ലൈൻ ആണ് വേണ്ടത്

ഫോൺ ഓഫ് ഫ്രണ്ട്.

ആരാണ് ആ ഫ്രണ്ട്

ആരതി ആരതി .എസ് നായർ

പ്ലീസ് ഡയൽ ആരതി നമ്പർ

ഹലോ ആരതിയല്ലേ ഇതു ഞാനാ നിൻ്റെ ഏട്ടൻ അഖിൽ

എന്താ ഏട്ടാ

നിൻ്റെ ഫ്രണ്ട് ആഷ്മിക്ക് എന്തോ നിന്നോട് ചോദിക്കാനുണ്ട്.ഞാൻ ആഷമിക്ക് കൊടുക്കാം

ഹായ് ആഷു എന്താ ചോദിക്കാനുള്ളത്

നിൻ്റെ ഏട്ടൻ്റെ ജീവനായി ജീവിതമായി നിങ്ങളുടെ വീട്ടിലേക്ക് വരുന്നതിൽ വിരോധമുണ്ടോ

എന്താ നീ ചോദിച്ചത് വിരോധമുണ്ട് അത് വരുന്നതിൽ അല്ല വന്നില്ലങ്കിൽ വിരോധമുണ്ട്.

ശരി എന്നാൽ ഞാൻ കറക്ട് ആൻസർ പറയട്ടെ ട്ടോ നിൻ്റെ ഏട്ടൻ കാത്തിരിക്കുവാ ഉത്തരത്തിനായി

ഫോൺ കട്ട് ചെയ്ത് അഖിലിന് കൊടുത്തിട്ട് ആ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.

അഖിലിൻ്റെ ജീവാനായി ജീവിതമായി വരാൻ ആഷ്മി എന്ന ഞാനിതാ റെഡി.

ഇതു കേട്ടതും അഖിലിൽ ആഷ്മിയെ തന്നോട് ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു. ഇന്ന് മുതൽ ആഷ്മിയുടെ കുടുംബാംഗങ്ങൾ എല്ലാവരും എൻ്റെതുകൂടിയാണ്.

ആഷ്മി അഖിലിൻ്റെ നെഞ്ചോട് കൂടുതൽ ചേർന്ന് നിന്നു