കൗമാരകാലം അതൊരു വല്ലാത്ത കാലം
എഴുത്ത്: സ്നേഹ സ്നേഹ
================
നമ്മുടെ പെൺകുട്ടികൾ നമ്മുടെ മുന്നിൽ വളരട്ടെ കാക്കക്കും കഴുകനും കൊടുക്കാതെ നമുക്ക് സംരക്ഷിക്കാം അവരെ
ഇതൊരു കഥയല്ല അനുഭവിച്ചറിഞ്ഞ നോവാണ്
സുമേച്ചി സുമേച്ചി ആരുടെയോ വിളി കേട്ട് സുമ അലക്ക് നിർത്തി തലയുയർത്തി നോക്കി
അല്ല ഇതാര് ദേവുട്ടിയോ? എപ്പോ വന്നു ബാഗ്ലൂരിൽ നിന്ന്.
ഞാൻ മിനിഞ്ഞാന്ന് എത്തി സുമേച്ചി
എന്നിട്ട് ഇപ്പഴാണോ ഇങ്ങോട് വരുന്നത്
ങാ യാത്ര ക്ഷീണമൊക്കെയായിരുന്നു.
ദേവൂട്ടി ഇരിക്ക് ചേച്ചി ദാ ഇപ്പോ വരാം
അമ്മും അപ്പും എന്തിയേ ചേച്ചി
അവരു അകത്ത് ഉണ്ട് ദേവൂട്ടി അങ്ങോട്ട് ചെല്ല്
ശരി ചേച്ചി.
അമ്മൂസേ എന്താ പണി
ഹായ് ദേവു ചേച്ചി 2 പേരും ഓടി വന്ന് ദേവൂട്ടിയെ കെട്ടി പിടിച്ചു.
ചേച്ചിയെ കണ്ടിട്ട് എത്ര നാളായി ചേച്ചി എന്തിനാ അത്ര ദൂരെ പോയി പഠിക്കുന്നത്
ദേവു ഒന്നും പറഞ്ഞില്ല മറുപടിയായി
നിങ്ങളെന്തെടുക്കുവായിരുന്നു ഇവിടെ
ഓണ അവധിയല്ലേ ഞങ്ങൾ ഞങ്ങടെ room വൃത്തിയാക്കുവായിരുന്നു.
ങാ ദേവൂട്ടി എന്തൊക്കെയുണ്ട് വിശേഷം എന്നും ചോദിച്ച് സുമ അങ്ങോട് വന്നു.
ഒന്നും ഇല്ല ചേച്ചി.
എന്താ ദേവൂട്ടി നീ ആകെയങ്ങ് ക്ഷീണിച്ച് പോയല്ലോ ഹോസ്റ്റലിലെ ഭക്ഷണമൊന്നും നിനക്ക് പിടിക്കുന്നില്ലേ
എന്തോ വിശപ്പില്ല ചേച്ചി അതാകും ക്ഷീണിച്ച് പോയത്.
വിശപ്പില്ലന്നോ എന്ത് പറ്റി ദേവൂട്ടി നിനക്ക് നീ ആകെ ആളങ്ങുമാറി പോയല്ലോ . പഴയ വാചകടി ഒക്കെ എവിടെ പോയി മൂന്നു മാസം വീട്ടിൽ നിന്ന് മാറിയപ്പോളെക്കും നിനക്ക് എന്താ പറ്റിയെ. എന്തേലും പ്രശ്നം നിനക്ക് ഉണ്ടോ
ഒന്നും ഇല്ല ചേച്ചി.
അല്ല എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ട് എന്തായാലും ചേച്ചിയോട് പറ
ഒന്നും ഇല്ലന്നേ
ശരി എന്നാൽ വിശേഷം പറ എങ്ങനെ പോകുന്നു പoനമൊക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലേ
ഉണ്ട് ചേച്ചി
എങ്ങനെ ഉണ്ട് ഹോസ്റ്റൽ ജീവിതം
കുഴപ്പമില്ല
ഉം
ചേച്ചി മാമൻ എന്തിയേ
മാമൻ ടൗണിൽ പോയതാ
ഉം.
ദേവൂട്ടി നിനക്ക് എന്തേലും പറയാനുണ്ടോ
ചേച്ചി അത്
എന്തായാലും നീ പറ
ചേച്ചി ആരോടും പറയരുത് അമ്മയോടും പറയരുത്.
ഇല്ല പറയില്ല.
പറയില്ലാന്ന് ചേച്ചി സത്യം ചെയ്യ്
സത്യമൊന്നും ചെയ്യില്ല നിനക്ക് എന്നെ വിശ്വാസം ഉണ്ടേൽ പറഞ്ഞാ മതി
എനിക്ക് വിശ്വാസമാ ചേച്ചിയെ എനിക്ക് ചേച്ചിയിൽ നിന്ന് ഒരു ഉപദേശം വേണം
ഉം ഉപദേശം
എന്തിന്
ഞാൻ പറയാം ചേച്ചി
പറ കേൾക്കട്ടെ…
ചേച്ചി അമ്മയോട് പറയില്ലാലോ അല്ലേ
നി പറ ദേവൂട്ടി
ചേച്ചി എനിക്ക് കുറെ നാളായി ഉറക്കം ഇല്ല വിശപ്പില്ല പഠിക്കാനും പറ്റുന്നില്ല
എന്താ കാരണം
അത് ചേച്ചി എനിക്കൊരാളെ ഇഷ്ടാ
ഓ ഇതാണോ കാര്യം പ്രണയത്തിൻ്റെ തുടക്കം ഇങ്ങനെയാ അവസാനവും ഇങ്ങനെ ഒക്കെ തന്നെയാ
ചേച്ചി ഇതങ്ങനെയല്ലാ
പിന്നെ എന്താ ദേവൂട്ടി നിനക്ക് ചതി പറ്റിയോ
ഇല്ല ചേച്ചി
പിന്നെ എന്താന്ന് നീ വിശദമായി പറ
പറയാം ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് സ്കൂളിൽ നിന്ന് ടൂർ പോയത് ചേച്ചി ഓർക്കുന്നില്ലേ
ഉം ഞാൻ ഓർക്കുന്നു മൂന്നു ദിവസത്തെ ടൂർ ആയിരുന്നില്ലേ
ഉം അതെ ചേച്ചി ബാഗ്ലൂർ മൈസൂർ, അന്നു കൂട്ടുകാരോടൊപ്പം അടിച്ച് പൊളിച്ചാ ചേച്ചി ഞങ്ങൾ പോയത്. ഞാനായിരുന്നു അവരുടെ ലീഡർ. അങ്ങനെ പാട്ടും കൂത്തുമായി പോകുന്നതിനിടയിൽ ഞങ്ങളോടോപ്പം ടൂറിസ്റ്റ് ബസിലെ ജീവനക്കാരും പാടാനും ആടാനും കൂടി നല്ല മാന്യമായ പെരുമാറ്റമായിരുന്നു അവരുടേത്.അങ്ങനെ മൂന്നു ദിവസത്തെ ടൂറും കഴിഞ്ഞ് സ്കൂൾ മുറ്റത്ത് ഞങ്ങൾ ഇറങ്ങിയപ്പോ ഡ്രൈവർ ശ്രീജിത്തേട്ടൻ ആരും കാണാതെ ശ്രീജിത്തേട്ടൻ്റെ ഫോൺ നമ്പർ എനിക്ക് നൽകി. ആ തിരക്കിനിടയിൽ അത് എൻ്റെ കൈയിൽ നിന്ന് നഷ്ടമായി.
പിന്നെ പരീക്ഷയായി പഠനമായി എല്ലാം മറന്ന് പഠിക്കുന്നതിൽ മാത്രമായി ശ്രദ്ധ വേക്കഷൻ മക്കളോടൊപ്പം അഘോഷിക്കാൻ വേണ്ടി പപ്പ ഗൾഫിൽ നിന്ന് വരുവാന്ന്
വരുന്നതിന് മുൻപ് പപ്പ വിളിച്ചു.
ദേവൂട്ടി എക്സാം എല്ലാം കഴിഞ്ഞില്ലേ
കഴിഞ്ഞു പപ്പ easy ആയിരുന്നു പപ്പ
full A+ കിട്ടുമോ
മാത്സിന് ഉറപ്പില്ല
ഉം പപ്പ വരുമ്പോൾ എന്താ കൊണ്ടുവരേണ്ടത്
പപ്പ +2 കഴിഞ്ഞില്ലേ പപ്പ എനിക്ക് ഫോൺ മതി.
അങ്ങനെ പുതിയ ഫോണുമായി വന്നു.അതിൽ facebook വാട്ട്സാപ്പ് എല്ലാം എടുത്തു.
പിന്നെ ഫുൾ ടൈം ഫോണിലായി എൻ്റെ പണി കൂട്ടുകാരെയെല്ലാം തേടിപ്പിടിച്ച് request വിട്ടു. അവരോട് ചാറ്റായി കോളായി അങ്ങനെ വേക്കേഷൻ അടിപൊളിയായി
ഒരു ദിവസം എനിക്ക് ഒരു request വന്നു അത് ശ്രീജിത്തേട്ടനായിരുന്നു ഞാൻaccept ചെയ്തു.
പിന്നെ എന്നു രാവിലെ ഗുഡ് മോർണിംഗ് വിടും ഞാൻ തിരിച്ചും..പിന്നെ പിന്നെ ടൂറിന് പോയപ്പോ ഉണ്ടായ തമാശകളൊക്കെ പറയും
അങ്ങനെ ഞങ്ങൾ നല്ലfrndട ആയി
ശ്രീജിത്തേട്ടൻ്റെ Good Morning വരാൻlate ആയാൽ പിന്നെ സങ്കടാകും Mood off ആകും
രാവിലെ ഉണരുന്നതേ ശ്രീജിത്തേട്ടൻ്റ Msg ഉണ്ടോന്നായിരിക്കും ആദ്യം നോക്കുക
ഞാൻ രാത്രി വൈകി online ഇരുന്നാൽ വഴക്ക് പറയും പിന്നെ ഉപദേശമാണ് പെൺകുട്ടികൾ അങ്ങനെ ചെയ്യാൻ പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ
Social Media എങ്ങനെ ഉപയോഗിക്കണമെന്നെല്ലാം പറഞ്ഞ് തന്നു.
ഇങ്ങനെ ഒരു നല്ല frndനെ കിട്ടിയതിന് ഞാൻ ഈശ്വരന് നന്ദി പറഞ്ഞു
result വന്നു നല്ല മാർക്കോടെ ഞാൻ പാസ്സായി
തുടർന്ന് എന്ത് പഠിക്കണമെന്ന് കൺഫ്യൂഷനായി
ഞാൻ ശ്രിയേട്ടനോട് ഉപദേശം തേടി ഗ്രിയേട്ടനാ പറഞ്ഞത് ബാഗ്ലൂരിൽ നല്ല കോളേജ് ഉണ്ടന്നും അവിടെ എന്തേലും നല്ല കോഴ്സിന് ചേരാൻ
വീട്ടിൽ ഈ കാര്യം പറഞ്ഞപ്പോ എല്ലാവർക്കും എതിർപ്പ് ഞാൻ കരഞ്ഞ് നിരാഹരം കിടന്ന് വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചു.
അങ്ങനെയാ ചേച്ചി ഞാൻ ബാഗ്ലൂര് പഠിക്കാൻ പോയത്. അവിടെ ചെന്ന് കഴിഞ്ഞപ്പോ ഞങ്ങളുടെ ചാറ്റിൻ്റെ ദൈർഘ്യം കൂടി. ശ്രിയേട്ടൻ വീട്ടിലെ കാര്യങ്ങളൊക്കെ എന്നോട് പറയും. അച്ഛൻ കുഞ്ഞിലെ ഉപേക്ഷിച്ച് പോയി അമ്മയും ഒരു പെങ്ങളും ഉണ്ട് പെങ്ങൾടെ വിവാഹം കഴിഞ്ഞു. അമ്മ ഞങ്ങളെ വളർത്താൻ ഒരു പാട് കഷ്ടപ്പെട്ടു സുന്ദരിയായ ഒരു സ്ത്രീ ഒറ്റക്ക് മക്കളെ വളർത്തി ജീവിച്ചപ്പോ അമ്മക്ക് പേരുദോഷം അത് മാറാനായി അമ്മയും രണ്ടാമതും വിവാഹം കഴിച്ചു. അയാളും കുറെ നാൾ കഴിഞ്ഞപ്പോ അമ്മയെ ഇട്ട് പോയെന്ന്..കുഞ്ഞിലെ മുതൽ ശ്രിയേട്ടനെ ആരും സ്നേഹിച്ചിട്ടില്ല എന്നറിഞ്ഞപ്പോ എനിക്ക് സങ്കടായി. ആ സങ്കടം ശ്രിയേട്ടനോടുള്ള പ്രണയമായി മാറിയോന്ന് ഒരു സംശയം.
ബാഗ്ലൂരിലെ ഹോസ്റ്റൽ ജീവിതം വീട്ടുകാരെ വിട്ടുള്ള ഒറ്റപ്പെടൽ ഇതെല്ലാം എന്നെ കൂടുതൽ ശ്രിയേട്ടിലേക്ക് അടുപ്പിച്ചു. ഞാൻ ശ്രിയേട്ടനോട് എൻ്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോ ശ്രിയേട്ടൻ പറയുവാ ശ്രിയേട്ടനും എന്നെ ഇഷ്ടമായിരുന്നു എന്ന് തുറന്ന് പറഞ്ഞാൽ ഫ്രണ്ട്ഷിപ്പ് നഷ്ടപെടുമോന്ന് പേടിച്ചിട്ടാ പറയാതെ ഇരുന്നത് എന്ന്.
അങ്ങനെ ഞങ്ങൾ പ്രണയിച്ചു ശ്രിയേട്ടൻ ആഴ്ചയിൽ ഒരുദിവസം ബ്ലാഗ്ലൂരിൽ ഓട്ടം വരും അങ്ങനെ ഞങ്ങൾ കാണും കോഫി ഹൗസിൽ പോകും. പിന്നെ ഷോപ്പിംഗ് എനിക്കാവശ്യമുള്ളതെല്ലാം വാങ്ങി തരും. ബാഗ്ലൂർ ആയതു കൊണ്ട് ആരേയും പേടിക്കാനില്ലായിരുന്നു.
ചാറ്റ് രാത്രി പത്ത് മണി വരെ .10 മണിക്കുള്ളിൽ പപ്പയും അമ്മയും വിളിക്കും അത് കഴിഞ്ഞാൽ 10 മണി മുതൽ വെളുപ്പിന് 3വരെ നീളും വിളി
അങ്ങനെയിരിക്കെ ഒരു ദിവസം ശ്രിയേട്ടൻ എന്നോട് പറയുവാ ശ്രിയേട്ടന് എന്നോട് സീരിയസായി ഒരു കാര്യം പറയാനുണ്ടന്ന്.
അത് പറയുന്നതിനായി നേരിട്ട് കാണണം എന്ന്. ആ ആഴ്ചയും ഞങ്ങൾ നേരിട്ടു കണ്ടു. പക്ഷേ ശ്രിയേട്ടൻ എന്നോട് പറഞ്ഞില്ല എന്താ പറയാനുള്ളത് എന്ന്. അതിന് പകരമായി എന്നെ കെട്ടിപിടിച്ച് ഒരു പാട് ഉമ്മ തന്നിട്ട് പറഞ്ഞു ശ്രിയേട്ടനെ ഇട്ടിട്ട് പോകരുതെന്ന് .
ഞാൻ ഉറപ്പ് കൊടുത്തു എന്തുവന്നാലും പോകില്ലന്ന്
അന്ന് രാത്രി ശ്രിയേട്ടൻ ഒരു കാര്യം പറഞ്ഞു ചേച്ചി എന്നോട് ആ കാര്യമാണ് എൻ്റെ സങ്കടത്തിൻ്റെ കാരണം.
നിനക്ക് ഇത്ര സങ്കടമുണ്ടാക്കുന്ന എന്ത് കാര്യമാ അവൻ നിന്നോട് പറഞ്ഞത്
പറയാം ചേച്ചി അതിന് മുൻപ് ചേച്ചി എനിക്ക് ഒരു ഗ്ലാസ്സ് വെള്ളം താ
ഞാൻ അവൾക്ക് വെള്ളമെടുത്ത് കൊടുത്തു.
ചേച്ചി എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല എനിക്ക് ശ്രിയേട്ടനെ മറക്കാനും വയ്യ എനിക്ക് എൻ്റെ ശ്രിയേട്ടനില്ലാതെ പറ്റില്ല ചേച്ചി.
നീ കാര്യം പറ ദേവൂട്ടി
ചേച്ചി ശ്രിയേട്ടൻ ഇതിന് മുൻപ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാന്ന് 2 മാസം ഒരുമിച്ച് താമസിച്ചു അവർ. അവരുടെ divorce നുള്ള കേസ് നടക്കുവാന്ന്.
ദേവൂട്ടി നീ എന്താ ഈ പറയുന്നത്. ഒരു രണ്ടാം കെട്ടുകാരനാണോ ഈശ്രീജിത്ത്
അതെ ചേച്ചി. ഞാൻ എന്താ ചേച്ചി ചെയ്യുക എനിക്കൊന്നും അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്.
ദേവൂട്ടി ഇത് ശരിയാകില്ല നീ അവനെ മറന്നേ പറ്റു. ഇവിടെ വെച്ച് ഈ നിമിഷം എല്ലാം നിർത്തിക്കോളണം.
ചേച്ചി എനിക്ക് പറ്റില്ല ചേച്ചി
പറ്റണം ദേവൂട്ടി നിനക്ക് 18 വയസ് കഴിഞ്ഞട്ടല്ലേയുള്ളു. ഒരു രണ്ടാം കെട്ടുകാരൻ അതും ആദ്യത്തേത് പ്രണയ വിവാഹം എന്നിട്ട് divorce ഉം. ഇതൊന്നും ശരിയാകില്ല
ചേച്ചി അവരു പ്രണയിച്ച് വിവാഹം കഴിച്ചു എന്നേയുള്ളൂ. അവരു തമ്മിൽ മറ്റൊരു ബന്ധവും ഉണ്ടായിട്ടില്ലന്ന് ശ്രിയേട്ടൻ സത്യം ചെയ്തു പറഞ്ഞു.
ദേവൂട്ടി ചേച്ചി ഇത് വിശ്വസിക്കണമെന്നാണോ നീ പറയുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച് 2 മാസം കൂടെ കഴിഞ്ഞിട്ടും ഒരു ബന്ധവും ഉണ്ടായിട്ടില്ലാന്ന് നീ വിശ്വസിക്കും പക്ഷേ ഞാൻ വിശ്വസിക്കില്ല
എനിക്ക് വിശ്വാസമാണ് എൻ്റെ ശ്രിയേട്ടനെ എൻ്റെ ശ്രിയേട്ടൻ എന്നോട് കള്ളം പറയില്ല
ദേവൂട്ടി നീ. ഇത് ഇവിടെ വച്ച് നിർത്തിക്കോ ഒരനുജത്തിയോട് പറയും പോലെ ചേച്ചി പറയുകയാ
ഞാൻ ശ്രമിക്കാം ചേച്ചി
ശ്രമിച്ചാൽ നിനക്ക് നല്ലത്.
ചേച്ചി അമ്മയോട് പറയല്ലേ അമ്മ അറിഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.
ഞാനായിട്ട് പറയില്ല അമ്മയോട്
ശരി. ചേച്ചി ഞാൻ പോയിട്ട് പിന്നെ വരാം
എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. സിന്ധുവിനോട് പറഞ്ഞാലോ വേണ്ട അവൾ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. രമേശ് ആണേൽ ഇവിടെ ഇല്ല
പിറ്റേ ദിവസം ദേവൂട്ടി വന്നപ്പോൾ ഞാൻ ചോദിച്ചു നിൻ്റെ ശ്രിയേട്ടൻ വിളിച്ചോന്ന്.
വിളിച്ചു ചേച്ചി
ഈക്കാര്യങ്ങൾ എന്നോട് പറഞ്ഞ വിവരം നി പറഞ്ഞോ
ഇല്ല ചേച്ചി ആരോടും ഇത് പറയരുതെന്നാ എന്നോട് പറഞ്ഞിരിക്കുന്നത്.
എന്നിട്ട് എന്താ നിൻ്റെ തീരുമാനം
എനിക്ക് ശ്രിയേട്ടനില്ലാതെ പറ്റില്ല ചേച്ചി
അവന് എത്ര വയസുണ്ട്
28 എന്നാ എന്നോട് പറഞ്ഞത്
അവൻ്റെ വീട് എവിടാന്ന് നിനക്കറിയോ
അറിയാം ടൗണിൽ നിന്ന് അല്പം ഉള്ളിലേക്ക് മാറിയാ
അപ്പോൾ ഈ നാട്ടുകാരനാണല്ലേ
ഉം.
വൈകുന്നേരം ടൗണിൽ ഉള്ള എൻ്റെ frnd നെ വിളിച്ചു അവളുടെ ഭർത്താവ് ടൗണിൽ ഓട്ടോ ഓടിക്കുകയാണ് അവളുടെ ഭർത്താവിനോട് ചോദിച്ചാൽ അറിയാൻ പറ്റും
അങ്ങനെ അവളുടെ ഭർത്താവ് അന്വേഷിച്ച് വിവരം പറയാം എന്ന് പറഞ്ഞു.
ഓണാവധി കഴിഞ്ഞ് ദേവൂട്ടി ബാഗ്ലൂർക്ക് തിരിച്ച് പോയി.
ഒരു ദിവസം എൻ്റെ കൂട്ടുകാരി വിളിച്ച് ശ്രീജിത്തിനെ കുറിച്ചറിഞ്ഞ കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി.
അവന് വയസ്. 38 അവൻ എവിടെല്ലാം പോകുന്നുണ്ടോ അവിടെല്ലാം അവന് പെൺകുട്ടികളായി ബന്ധം വിവാഹിതരായ സ്ത്രീകൾ വരെ അവൻ്റെ കാമുകിമാർ ഇതെല്ലാം അറിഞ്ഞാണ് ആ പെൺകുട്ടി divorce കേസ് കൊടുത്തിരിക്കുന്നത്.
എനിക്ക് ഒന്നുറപ്പായി ദേവൂട്ടി ചതിക്കപ്പെടും അതിന് മുന്നമായി ദേവൂട്ടിയെ രക്ഷിക്കണം
സിന്ധുവിൽ നിന്ന് രമേശിൻ്റെ നമ്പർ വാങ്ങി ഗൾഫിലേക്ക് വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു ഉടൻ നാട്ടിലെത്തുക എന്നും പറഞ്ഞു.
രമേശ് മോളെ വിളിച്ചു വിവരം തിരക്കി റുംമേറ്റസ് പറഞ്ഞറിഞ്ഞതാണന്ന് പറഞ്ഞു
ദേവൂട്ടി നിക്ഷേധിച്ചില്ല
രമേശ് പറഞ്ഞു ഇപ്പോ മോൾ പഠിക്ക്. പഠിത്തം കഴിയുമ്പോൾ കല്യാണം നടത്തി കൊടുക്കാം എന്ന് ഉറപ്പ് നൽകി.
ഈ സന്തോഷ വാർത്ത ദേവൂട്ടി ശ്രീജിത്തിനെ അറിയിച്ചു.
രമേശിന് ലീവ് കിട്ടണമെങ്കിൽ ഡിസംബർ ആകും അപ്പോ നാട്ടിലെത്തി കാര്യങ്ങൾ മോളെ പറഞ്ഞ് തിരുത്താം എന്ന് രമേശ് വിചാരിച്ചു.
രമേശ് എന്നോട് പറഞ്ഞു സിന്ധുവിനോട് ഇത് പറയണം എന്ന്
ഇത് കേട്ടതും സിന്ധു അലമുറയിട്ട് കരച്ചിൽ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല
ഒരു ദിവസം ദേവൂട്ടി എന്നെ വിളിച്ചു. എനിക്ക് ഒരാഴ്ച ക്ലാസ്സില്ല ശ്രിയേട്ടൻ വണ്ടിയുമായി വരാമെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ ശ്രിയേട്ടൻ്റെ കൂടെ ഞായറാഴ്ച നാട്ടിലേക്ക് വരുമെന്ന്
ഇതും കേട്ടതും എനിക്ക് ആധിയായി
ഞാൻ രമേശിനെ വിളിച്ച് വിവരം പറഞ്ഞു
രമേശ് രമേശിൻ്റെ അനിയനേയും അളിയനേയും വിളിച്ച് വിവരം പറഞ്ഞു
അവരോട് വണ്ടിയുമായി പോയി ദേവൂട്ടിയെ വിളിച്ച് കൊണ്ടുവരാൻ
അങ്ങനെ ദേവൂട്ടിയെ നാട്ടിലെത്തിച്ചു.
നാട്ടിലെത്തിയ ദേവൂട്ടിയോട് തെളിവ് സഹിതം ശ്രജിത്തിൻ്റെ കാര്യങ്ങൾ പറഞ്ഞ് മതസ്സിലാക്കി കൊടുത്തു.
ഇത് കേട്ട് ദേവൂട്ടി മാനസ്സികമായി തകർന്നു.
ദേവൂട്ടി ശ്രീജിത്തിനെ ഒരുപാട് വിശ്വസിച്ചു സ്നേഹിച്ചു. അതിൻ്റെ ഫലമായി ബ്ലാഗ്ലൂരിൽ നിന്നുള്ള രാത്രി ബസിൽ പല പ്രാവശ്യം ദേവൂട്ടി ശ്രീജിത്തിനോടൊപ്പം യാത്ര ചെയ്തു. ആ യാത്രയിൽ ഇക്കിളിപ്പെടുത്തുന്ന ശ്രീജിത്തിൻ്റെ കുസൃതിക്ക് ദേവൂട്ടി മൗനാനുപാധം നൽകി. താൻ സ്നേഹിച്ച വിശ്വസിച്ച ശ്രിയേട്ടൻ ഇങ്ങനെ ഒരാളന്നറിഞ്ഞപ്പോ ദേവൂട്ടിക്ക് അവളുടെ ശ്രിയേട്ടനോടല്ല അറപ്പും വെറുപ്പും തോന്നിയത്.സ്വന്തം ശരീരത്തോടായിരുന്നു.
അതിന് അവൾ കണ്ട് പിടിച്ച മാർഗ്ഗം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു.
അതിൽ നിന്ന് രക്ഷപ്പെട്ടു വന്ന ദേവൂട്ടിയിൽ പിന്നെ കണ്ടത് ചില മാനസിക വിഭ്രാന്തികൾ ആയിരുന്നു. മണിക്കൂറോളം കുളിമുറിയിൽ ചിലവഴിക്കുക ഡെറ്റോളും സോപ്പും ഉപയോഗിച്ച് മണിക്കൂറെടുത്ത് കുളിക്കുക.
ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് മനസ്സിലാക്കിയ ഞാനാണ് ദേവൂട്ടിയെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാൻ സിന്ധുവിനോട് ആവശ്യപ്പെട്ടത്.
അങ്ങനെ സൈക്കോളജിസ്റ്റിൻ്റെ നിർദ്ദേശപ്രകാരം തുടർച്ചയായ കൗൺസിലിംഗ് നൽകി ഞങ്ങൾ ദേവൂട്ടിയെ പഴയ ദേവൂട്ടിയായി മാറ്റി എടുത്തു
ഇന്ന് ദേവൂട്ടി ഫാം ഡി കോഴ്സ് ചെയ്യുന്നു. ഇനി പ്രണയം വിവാഹശേഷം മതിയെന്നാ ദേവൂട്ടിയുടെ തീരുമാനം.
മാന്യതയുടെ മൂടുപടം ചൂടിയ ഒരു പാട് കഴുകൻമാർ facebook ലും സമൂഹത്തിലുമുണ്ടന്ന് നമ്മുടെ പെൺകുട്ടികൾക്ക് പറഞ്ഞ് കൊടുക്കുക. ആരുമായും ഒരു കൈ അകലം ദൂരം പാലിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കുക
മക്കൾക്കാവശ്യമായ സ്നേഹവും പരിഗണനയും വീട്ടിൽ നിന്നും കൊടുക്കുക.
അമ്മമാർ പെൺകുട്ടികളുടെ best ഫ്രണ്ടാകുക. അവർക്ക് എന്തും തുറന്ന് പറയാനുള്ള ആത്മബന്ധം ഉണ്ടാക്കി എടുക്കുക
NB: ഇതൊരു കഥയല്ലാട്ടോ നടന്ന സംഭവമാണ് കഥയാക്കി എഴുതിയപ്പോ തെറ്റുണ്ടേൽ ക്ഷമിക്കുക