എന്നാൽ അവൾ ഒരു രാത്രിയ്ക്കായ് സ്വന്തമായത് തനിക്കായിരുന്നു….താനും അവളിൽ ഭ്രമിച്ചിരുന്നു…

ദാസി തെരുവ്

Story written by Rajitha Jayan

=======================

“നന്നായിരിക്കുന്നു ദേവേട്ടാ…”

വളരെയധികം നന്നായിരിക്കുന്നു…

മകളുടെ കൈപിടിച്ച് കന്യാധാനം നടത്തേണ്ട ആൾ,, അവളുടെ അച്ഛൻ ,, തന്നെ അവളുടെ ക ന്യാ ക ത്വം കവർന്നിരിക്കുന്നു. ..”””

തനിക്ക് മുന്നിൽ നിന്ന് ആർത്തലച്ച് കരഞ്ഞുകൊണ്ട് ഗൗരി പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ചെവിക്കരിക്കിൽ ശക്തമായ മുഴങ്ങുന്നതായ് ദേവനു തോന്നി. .

ഭഗവാനെ ….

അവൾ മയൂരി തന്റ്റെ മകളായിരുന്നോ….??? തനിക്കു ഗൗരിയിൽ പിറന്ന തന്റ്റെ മകൾ…??

ദാസിതെരുവിൽ ക ന്യാ കാ വിളക്കുൽസവം നടക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ പതിനാലു വർഷത്തിലൊരിക്കൽ മാത്രം ഈ മുംബൈയിൽ നടക്കുന്ന ആ മാമാങ്കം അതൊന്നു നേരിൽ കാണണം എന്നുമാത്രമേ കരുതിയുളളു

പക്ഷേ. ..സംഭവിച്ചതോ….??

ആരും ഇന്നേവരെ സ്പർശിച്ചുപോലും അശുദ്ധമാക്കാത്ത ആ പെൺക്കുട്ടികളെ ആദ്യം സ്വന്തമാക്കാൻ കൂട്ടുക്കാരുൾപ്പെടെ ഒരു വലിയ പുരുഷാരംതന്നെ വിലപേശൽ നടത്തുന്നത് കണ്ടപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് പരിഹാസവും പുച്ഛവുമായിരുന്നു..

സ്ത്രീ. ….

അവളിലെന്ത് ആദ്യവും അവസാനവും. ..??

പക്ഷേ. …അവൾ മയൂരി…!!

അവളെ കണ്ടപ്പോൾ പെൺക്കുട്ടികൾക്ക് വി ലപേശിയിരുന്നവരൊന്നാകെ പിന്നെ അവൾക്കു വേണ്ടിയായ് വടംവലി….

അവളുടെ നീണ്ട കാർക്കൂന്തലും,, കരിമഷി കണ്ണുകളും ചുവന്ന ചുണ്ടുകളും കടഞ്ഞെടുത്ത ശരീരവും എല്ലാവരിലും അവളെ സ്വന്തമാക്കാൻ വാശി ജനിപ്പിച്ചു..

എന്നാൽ അവൾ ഒരു രാത്രിയ്ക്കായ് സ്വന്തമായത് തനിക്കായിരുന്നു….താനും അവളിൽ ഭ്രമിച്ചിരുന്നു…!!

കാരണം ആരെയും മോഹിപ്പിക്കാൻ തക്ക ശരീരലാവണ്യം അവളിൽ കവിഞ്ഞൊഴുകിയിരുന്നു

ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാതൊരു രാത്രിയും തനിക്ക് സമ്മാനിച്ചു പുലർച്ചെ അവൾ മുറിയിൽ നിന്നിറങ്ങിപോയപ്പോൾ ഒരു കൗതുകത്തിലാണ് താനവളെ പിൻതുടർന്നത്. ..

വിലക്കുകൾ ഉണ്ട് ദാസിപുരയുടെ അകത്തളങ്ങളിൽ ഇറങ്ങി നടക്കുന്നതിന്….

എന്തോ ഒരു തോന്നലായിരുന്നു മനസ്സിനകത്ത്,, മയൂരിയെ പിൻതുടരാൻ…

ഒടുവിൽ പിൻതുടർന്നെത്തിയതോ… ?? അവളുടെ ,,ഗൗരിയുടെ അടുത്ത്…

..തനിക്കരിക്കിൽനിന്നോടി മയൂരി ചെന്നണഞ്ഞത് അവളുടെ. ..ഗൗരിയുടെ,, നെഞ്ചിലേക്കായിരുന്നു..

ശക്തമായ ഒരു ഞെട്ടൽ….!!

കാൽവിരലുകൾ മുതൽ തലയുടെ ഉൾഭാഗംവരെ ഒരു സ്തംഭനവും വിറയലും….!!

കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാത്തൊരു അവസ്ഥ…

…ഗൗരി……

പാലക്കാടൻ അഗ്രഹാരത്തിലെ ദാരിദ്ര്യം നിറഞ്ഞാടുന്ന വീട്ടിലെ തുളസിക്കതിർ നൈർമല്ല്യമുളള പെൺകുട്ടി. ..

അവളെ തന്റ്റെ വേളിയാക്കി ഇല്ലത്തെത്തിച്ചത് കൂടെ താമസിപ്പിക്കാനായിരുന്നില്ല..!!

ജാതക വിധി പ്രകാരം ഇരുപത്തഞ്ചാം വയസ്സിൽ അപമൃത്യൂ യോഗമുളള തനിക്ക് അതിനെ അതിജീവിക്കണമെങ്കിൽ തന്റ്റെ വേളിയായ് വരുന്ന പെൺകുട്ടിയെ ഗ്രാമത്തിലെ യക്ഷ ക്ഷേത്രത്തിൽ ദേവദാസിയായ് നൽകണമെന്ന് പ്രശ്നവിധി കണ്ടപ്പോൾ അച്ഛനാണ് പറഞ്ഞത് ഗൗരിയെ വേളി കഴിക്കാൻ. .. !!

ദാരിദ്രര്യം നിറഞ്ഞ വീട്ടിലെ നാലു പെൺകുട്ടികളിൽ മൂത്തവളെ സൗന്ദര്യം കണ്ടു മോഹിച്ചു വേളി കഴിക്കുന്നതായ് മാത്രമേ എല്ലാരും കരുതിയുളളു…!!

അല്ലെങ്കിലും താഴത്തെ മനയിലെ സമ്പത്തിനു നിശ്ചലമാക്കാൻ കഴിയാത്ത നാവുകളൊന്നും നാട്ടിൽ ഇല്ലല്ലോ… ??

വേളികഴിഞ്ഞ പന്ത്രണ്ടാം നാൾ പുലർച്ചെ ക്ഷേത്ര ദർശനത്തിനെന്നും പറഞ്ഞായിരുന്നു ഗൗരിയെ കൂട്ടി എല്ലാവരും യക്ഷ ക്ഷേത്രത്തിൽ എത്തിയത്…

…ദേവദാസിയായ് സമർപ്പിക്കാനാണ് തന്നെ ദേവേട്ടൻ വേളി കഴിച്ചതെന്ന് ഗൗരി തിരിച്ചറിഞ്ഞപ്പോഴേക്കും താൻ അവിടെ നിന്നും തിരികെ പോന്നിരുന്നു….

അവൾക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടാവില്ല എന്നതായിരുന്നു തന്റെ ധൈര്യം. .

അഗ്നി സാക്ഷിയായ് വേളി കഴിച്ചവളെ ദേവദാസിയായ് വലിച്ചെറിഞ്ഞു കൊടുത്തപ്പോൾ താനോർത്തില്ല അല്ലെങ്കിൽ അറിഞ്ഞിരുന്നില്ല ,,കഴിഞ്ഞ പന്ത്രണ്ട് നാളുകൾക്കിടയിൽ അവളിലൊരു ജീവൻ കുരുത്ത കാര്യം. ….

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ദേവദാസി സമ്പ്രദായം സർക്കാർ നിരോധിച്ചതറിഞ്ഞപ്പോൾ പോലും താനവളെ ഒന്നു തിരക്കിയില്ല…!!

ഒടുവിൽ അവളിവിടെ ഈ ദാസിതെരുവിലെത്തിപ്പെട്ടിരിക്കുന്നു തന്റ്റെ മകളുമായ്. ..!!

തന്റെ മകൾ….

അങ്ങനെ പറയാൻ ഇനി കഴിയുമോ തനിക്ക്…

…..ഈശ്വരാ ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം കൂടി നീയെനിക്കു തന്നെ ഈ ശിക്ഷ ഇതേറ്റുവാങ്ങുവാൻ ഇതു സഹിക്കുവാൻ എനിക്ക് ശക്തിയില്ലല്ലോ…..

ഭഗവാനെ….സ്വന്തം മകളുടെ കന്യാകത്വം വിലപേശി വാങ്ങി നശിപ്പിച്ചൊരച്ഛനായ് ഇനിയെനിക്കെത്തിനീ ജന്മം…

…ഏതു ഗംഗയിൽ കുളിക്കണം ഞാനെന്റ്റെ പാവങ്ങൾ കഴുകി കളയുവാൻ….

*അമ്മേ…. അമ്മ ആ മനുഷ്യനോട് പറഞ്ഞതെല്ലാം സത്യമാണോ….???

അതായിരുന്നോ എന്റ്റച്ഛൻ….??

..ഇന്നലെ രാത്രി ഒരു വേ ശ്യ യായ് ഞാനുറങ്ങിയത് എന്റ്റെ അച്ഛനൊപ്പം ആയിരുന്നോ…..???

അമ്മേ പറയൂ…

“””ഇല്ല കുഞ്ഞേ അങ്ങനെയൊരു പാപം എന്റെ കുട്ടി ചെയ്തിട്ടില്ല്യാ…..

വേളി കഴിച്ചു കൂടെ കൂട്ടിയവൻ ദേവദാസിയായ് വലിച്ചെറിഞ്ഞു പോയപ്പോൾ എന്നിലൊരു ജീവനും ഉടലെടുത്തിരുന്നില്ല…. !!

പക്ഷേ ദേവദാസി ജീവിതം എനിക്ക് സമ്മാനിച്ചതാണ് നിന്നെ….!!

ആരുടെ ര ക്തമാണ് നീയെന്ന് എനിക്കറിയില്ല്യ കുട്ടി….എനിക്കരിക്കിൽ വന്നു പോയ അനേകരിൽ ഒരാളുടെ രക്തം. …അതാണ് നീ….

നമ്മൾ വീണ ഈ ചളിക്കുണ്ടിൽ നിന്നൊരു തിരിച്ചു പോക്ക് നമ്മുക്കില്ല….!!

ഒരു തെറ്റും ചെയ്യാത്ത എനിക്കിങ്ങനെയൊരു ജീവിതം തന്ന ആ മനുഷ്യനെ വീണ്ടും നേരിട്ട് കണ്ടപ്പോൾ എന്നിലൊളിപ്പിച്ചു വച്ച പകയും പ്രതിക്കാരവും ആ വാക്കുകളായ് പുറത്തേക്ക് വന്നുവെന്നേയുളളു….!!

ദഹിക്കണം… !!

ഉമി തീയിൽ വീണതുപോലെ നീറി നീറി ദഹിക്കണം…!!

…സ്വന്തം മകളെ പ്രാപിച്ചവനെന്ന ചിന്തയിൽ വെന്തുരുക്കി മരിക്കണം….!!

വിലപറഞ്ഞുറപ്പിച്ച് നമ്മുക്കരിക്കിലെത്തുന്നവരിൽ പലരും ചിലപ്പോൾ നമ്മുടെ കൂടെപ്പിറപ്പുകളോ ബന്ധുജനങ്ങളോ ആവും മോളെ…!!

കാരണം ഈ ദാസി തെരുവിലെ മിക്ക പെണ്ണുങ്ങളും ചതിയിലൂടെ ഇവിടെ എത്തപ്പെട്ടവരാണ്…

അതുകൊണ്ട് തന്നെ നമ്മെ തിരിച്ചറിയാതെ നമ്മുക്കരിക്കിലെത്തുന്നവർക്ക് ഇതൊരു ഓർമ്മപെടുത്തലാണ്….നമ്മൾ അവരുടെ അമ്മയോ…,,ഭാര്യയോ….മകളോ….,,,പെങ്ങളോ….,,ആവുമെന്ന ഓർമ്മപെടുത്തൽ….

ഇനിയൊരു പെണ്ണും ചതിയിലൂടെ ഈ ദാസി തെരുവിൽ എത്താതിരിക്കാൻ,,,ഇത്രയെങ്കിലും നമ്മൾ ചെയ്യണം മോളെ ഒപ്പം എന്റെ നെഞ്ചിലെരിയുന്ന കനലിനൊരൽപ്പം ആശ്വാസവും. ….

അപ്പോൾ അങ്ങകലെ ദേവൻ തന്റ്റെ തെറ്റിനുളള പ്രായശ്ചിതമായ് മരണത്തിലേക്ക് യാത്ര തുടങ്ങുകയായിരുന്നു