കനൽ പൂവ് ~ ഭാഗം – 06, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

പൂമുഖം ശൂന്യമായിരുന്നു..

അച്ഛൻ പതിവായി ഇരിക്കാറുള്ള കസേര അവിടെത്തന്നെ കിടപ്പുണ്ട്

പൂമുഖ വാതിൽ അടഞ്ഞു കിടക്കുന്നു

ഒരിക്കൽ പോലും പകൽ സമയത്ത് ഇത് അടഞ്ഞു ഞാൻ ഇതുവരെയും കണ്ടിട്ടില്ല..

അവൾ പുറത്ത് പിടിപ്പിച്ച കോളിംഗ് ബെല്ലിൽ വിരലമർത്തി

അകത്തെവിടെയോ ചിലമ്പിച്ച മണിനാദം കേട്ടു

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ വാതിൽ അവർക്കു മുന്നിൽ തുറക്കപ്പെട്ടു

മുന്നിൽ അതാ ഏട്ടൻ

അയാൾ സ്തംഭിച്ചു അവളെ തന്നെ നോക്കി നിന്നു

ഇരുവരുടെയും മിഴികൾ തമ്മിലുടക്കി പയ്യെപ്പയ്യെ അവ നിറഞ്ഞൊഴുകി

പരസ്പര തിരിച്ചറിവിന്റെ നിമിഷങ്ങൾ സന്തോഷമായി ചുണ്ടിൽ വിരിയുന്നത് മാലതി അറിഞ്ഞു

എന്റെ പൊന്നു മോളെ എന്ന് വിളിച്ചു കൊണ്ട് അയാൾ ഓടി വന്നു അവളെകെട്ടി പുണർന്നു..

മാലതിയുടെ കൈയ്യിലിരുന്ന കവർ അറിയാതെ പിടിവിട്ട് താഴേക്ക് വീണു

അവളും ഏട്ടാ എന്ന നിലവിളിയോടെ അവളെ ചുറ്റിപ്പിടിച്ചു

അത്രേ നാൾ അടക്കി വെച്ച സങ്കടകടൽ അവളുടെ മനസിന്റെ അതിർ വരമ്പുകൾ തകർത്തൊഴുകി…

എത്ര സമയം അങ്ങനെ നിന്നുവെന്ന് അവർക്ക് അറിയില്ല..

നെഞ്ചിലെ ഭാരം കുറച്ചകന്നപ്പോൾ അവൾ മെല്ലെ അയാളിൽ നിന്നും അകന്നു മാറി..

മാലു…

ആ വിളിയൊച്ച കേട്ടിടത്തേയ്ക്ക് നോക്കി..

നിറ മിഴികളോടെ അവരെ തന്നെ നോക്കി നിൽക്കുന്ന മീനാക്ഷിയെ കണ്ടത്..

ഏട്ടത്തി… മാലതി വിളിച്ചു കൊണ്ടു അവിടെയ്ക്കു ചെന്നു…

മീനാക്ഷിയുടെ കൈകൾ അവളുടെ ശിരസ്സിലൂടെ തഴുകി നടന്നു..

എന്തായാലും എന്റെ മോൾക്കു ഇങ്ങോട്ടു തന്നെ വരാൻ തോന്നിയല്ലോ… .

മോളു… വാ… അവർ അവളെ അകത്തേക്ക് വിളിച്ചു…

മാലതി തിരിഞ്ഞു നിന്നു ചോദിച്ചു… ഏട്ടാ… അച്ഛൻ.. അച്ഛനെവിടെ മാധവേട്ടാ.

അയാൾ ഒരു നിമിഷം വിതുമ്പി…

അച്ഛൻ.. പോയി മോളെ…

അന്ന് കോടതിയിൽ നിന്നും തിരിച്ചു വന്നു മുറിയിൽ കയറിയതാ…. കുറച്ചു കഴിഞ്ഞു ചെന്നു നോക്കുമ്പോൾ…. മരിച്ചു കിടക്കുവായിരുന്നു..

ഇനി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേയ്ക്കു അച്ഛൻ പോയിരിക്കുന്നു…

അന്ന് കോടതി വരാന്തയിൽ വെച്ചു പറഞ്ഞ വാക്കുകൾ മാലതിക്കു ചുറ്റും അലയ്ടിച്ചു..

തന്റെ നഷ്ടങ്ങളുടെ പട്ടികയിൽ കാലം പുതിയ ഒരേടു കൂടി എഴുതി ചേർത്തിരിക്കുന്നുവെന്ന്…വേദനയോടെ അവൾ ഓർത്തു

തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ.. മാലതി മെല്ലെ തിരിഞ്ഞു നോക്കി…

പിന്നിൽ നിൽക്കുന്ന ഏട്ടനെ അപ്പോഴാണ് അവൾ കണ്ടത്…

എത്ര നേരമായി ഇങ്ങനെ ഈ നിൽപ് തുടങ്ങിയിട്ടു… അതും ഈ പൊള്ളുന്ന ചൂടിൽ…

ഇതൊന്നും നീ അറിയുന്നില്ലേ മോളെ…

അച്ഛനെ അടക്കം ചെയ്യ്ത സ്ഥലത്തു നിൽക്കുവായിരുന്നു അവൾ…

മുഖമാകെ വെയിലേറ്റ്ചുവന്നു തിണിർത്തിരിക്കുന്നു .. കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകി കവിളിലൂടെ ഒഴുകി വീണു ..

ഇത്രയും കാലം ചുട്ടുപൊള്ളുന്ന ഒരു മനസ്സുമായി ഉരുകി ജീവിച്ച എനിക്ക് ഈ വെയിലൊന്നും അറിയില്ല ഏട്ടാ…

മതി ഇനിയും അതൊന്നും ഓർക്കണ്ട..

ഓർക്കണ്ട എന്ന് എത്ര വിചാരിച്ചാലും ചില ഓർമ്മകളും നഷ്ടങ്ങളും നമ്മളെ വിട്ടു പിരിയില്ല….

മതി വാ… നീ വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ…

വാ… മീനാക്ഷി…നിനക്കിഷ്ടമുള്ള എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് മോളു വാ…

എനിക്കിപ്പോൾ അങ്ങനത്തെ ഇഷ്ടമൊന്നുമില്ല… വിശപ്പ് മാറാൻ എന്ത് കിട്ടിയാലും മതി…

എന്തായാലും നീ വാ…

അവൾ അയാൾക്കു പിന്നാലെ നടന്നു..

അവർ ചെല്ലുമ്പോഴേക്കും മീനാക്ഷി എല്ലാം ഊണ് മേശയിൽ എടുത്തു വെച്ചിരുന്നു

മോളു വന്നതു കൊണ്ടു വേഗത്തിൽ ഉണ്ടാക്കിയത… ശെരിയായി കാണില്ല…

ഇവിടെ ഇപ്പോൾ ഞങ്ങൾ മാത്രമല്ലേയുള്ളൂ അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കുള്ളൂ…

നിന്റെ ഏട്ടന് പിന്നെ ഒന്നിനോടും പ്രേത്യേകിച്ചു ആഗ്രഹമില്ലലോ…

നിത്യ മോളു പോയെ പിന്നെ നിന്റെ ഏട്ടന് ഏതു സമയത്തു ഒറ്റയ്ക്കു ഇരിക്കാനാ ഇഷ്ടം…

മാലതിയുടെ പാത്രത്തിലെയ്ക്കു ചോറും കറികളും വിളമ്പി കൊണ്ടു മീനാക്ഷി നിർത്താതെ സംസാരിച്ചു..

മാലതി നിശബ്ദയായി മുന്നിലിരുന്ന പ്ലെയിറ്റിൽ നിന്നും ചോറു ചെറിയ ഉരുളകളായി വായിലെയ്ക് വെച്ചു…

ഒരുപാട് നാളുകൾക്കു ശേഷം വീട്ടിലുണ്ടാക്കിയ ആഹാരത്തിന്റെ രുചിയറിയുകയായിരുന്നു അവൾ…

എന്താ മോളെ.. കൊള്ളില്ലേ ആഹാരം…

അതെന്തു ചോദ്യമാ ഏട്ടത്തി…

ഏട്ടത്തിയുണ്ടാക്കുന്ന എന്താ മോശമല്ലാത്തതു…

പണ്ടും എന്റെ ഇഷ്ടം നോക്കി ആയിരുന്നല്ലോ ഏട്ടത്തി ആഹാരം ഉണ്ടാക്കുക..

അല്ല.. നിത്യ മോൾ എവിടെയാ ഇപ്പോൾ

ഒരു നിമിഷം ഇരുവരും നിശബ്ദരായി…

മോൾക് അറിയാലോ കല്യാണം കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞാ ഞങ്ങള്ക്ക് ഒരു കുഞ്ഞുണ്ടായാതെന്നു..

നിന്റെ ലക്ഷ്മി മോളെക്കാൾ..ഒരു വയസ്സിനിളയതായിരുന്നല്ലോ..

കോളേജിൽ വെച്ചു തന്നെ അവൾ അവളുടെ ജീവിത പങ്കാളിയെ കണ്ടെത്തി…

സാമ്പത്തികമായി ഒട്ടും മെച്ചമല്ലാത്ത കുടുംബമായിരുന്നു അവന്റെതു

ഞാൻ കുറെ എതിർത്തു നോക്കി.. അവൾ അനുസരിച്ചില്ല

മോൾടെ അനുഭവം മുന്നിൽ ഉള്ളത് കൊണ്ടു..

കൂടുതൽ എതിർക്കാനും പോയില്ല..

ഒരു പെണ്ണിന് സാമ്പത്ത് മാത്രമല്ലല്ലോ വേണ്ടതു..

നിന്നോട് ചെയ്യ്ത തെറ്റ് ഞാൻ അവളിലൂടെ തിരുത്തി…

കല്യാണത്തിനു മുൻപ് നല്ലൊരു വീട് വാങ്ങി കൊടുത്തു.

പക്ഷേ അവൻ അത് നിരസിച്ചു.

അവൾക്കും അവന്റെ അഭിപ്രായമായിരുന്നു…

കല്യാണത്തിന് നിറയെ സ്വർണ്ണമണിയിച്ച അവളെ അവന്റെ വീട്ടിലെയ്ക്കു അയച്ചതു

നാലാം ദിവസം ഇവിടെ വന്നപ്പോൾ അതെല്ലാം തിരിച്ചു കൊണ്ടു തന്നു..

ആ വീട്ടിൽ ഇതൊന്നും സൂക്ഷിച്ചു വെയ്ക്കാൻ സ്ഥലമില്ലെന്നു പറഞ്ഞു…

ഇവിടുത്തെ സമ്പത്ത് മോഹിച്ചല്ല അവളെ സ്നേഹിച്ചതെന്നും

ആവശ്യമുള്ളപ്പോൾ അവൾ ചോദിച്ചു കൊള്ളാം പറഞ്ഞു…

ഇന്നവൾ ആ ചെറിയ വീടിന്റെ സൗകര്യത്തിൽ ഒതുങ്ങി കൂടുന്ന കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്..

ഒരിക്കലും ഒരു പരാതിയുമായി അവൾ ഇവിടെയ്ക്കു വന്നിട്ടില്ല…

ഒരു രാത്രിയിൽ അധികം അവൾ ഇവിടെ നിൽക്കില്ല..

മോനെ പ്രസവിച്ചപ്പോൾ മാത്രം മൂന്നു മാസം നിൽക്കാൻ സമ്മതിച്ചു.. .

മുഖത്തു നിറഞ്ഞ ചിരിയോടെയല്ലാതെ അവളെ കണ്ടിട്ടും ഇല്ല

അതാണ് ഏട്ടാ ആത്മാർത്ഥമായ സ്നേഹം… ഒരു പെണ്ണിന് അതാണാവശ്യം…

ആ സ്നേഹം കിട്ടിയാൽ ഏതു പെണ്ണും അവനു വേണ്ടി എത്ര ബുദ്ധിമുട്ടും സഹിക്കും

ഏകദേശം നിന്റെ ഒരു മനസാ അവൾക്കു, നിന്റെ രാഖിമോൾക്കും.. മീനാക്ഷി പറഞ്ഞു

രാഖിമോൾടെ കാര്യം പറഞ്ഞപ്പോൾ മാലതിയൊന്നു നിശബ്ദയായി..

ഞാൻ ചോദിക്കാൻ വരുവായിരുന്നു…

എന്റെ മക്കൾ എവിടെയാ… ഏട്ടാ..
.
അവർ നന്ദന്റെ കൂടെയായിരുന്നു.. കുറച്ചു നാൾ ഇവടെയും നിന്നു..

രാജി മോൾടെ കല്യാണം കഴിഞ്ഞു…

അതു കേട്ട് മാലതി ഒരു നിമിഷം സ്തബ്ദയായി

രാഖി മോൾ നന്ദന്റെ കൂടെയുണ്ട്….

രാജി മോളുടെ കല്യാണം കഴിഞ്ഞപ്പോൾ ഇവിടെയായിരുന്നു രാഖി

ഒരുദിവസം ആനന്ദൻ വന്ന് പറഞ്ഞു അച്ഛനെ ഒറ്റപ്പെടുത്തരുതെന്ന്…

മോൾ അച്ഛന്റെ കൂടെ വരണമെന്ന്

ഞാനും എതിർത്ത് പറഞ്ഞില്ല ഇനി അവർക്ക് അച്ഛനും കൂടി ഇല്ലാതായാലോ എന്ന് കരുതി

നന്ദനിപ്പോൾ ഒരുപാട് മാറ്റം ഉണ്ട്..

മദ്യപാനവും മറ്റു ചീത്ത കൂട്ടുകെട്ടുമെല്ലാം ഉപേക്ഷിച്ചിരുന്നു…

രാഖി മോൾ ഇടയ്ക്കിടെ വിളിക്കുമ്പോൾ അവിടുത്തെ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്…

നിനക്ക് അവളോട് സംസാരിക്കണം എന്നുണ്ടോ.

എന്നാൽ ഞാൻ വിളിച്ചു തരാം അവളെ ഫോണിൽ

എനിക്ക് എന്റെ മോളോടു സംസാരിക്കണം പക്ഷേ…അത് ഫോണിൽ കൂടി വേണ്ട..

എനിക്ക് അവളെ നേരിട്ട് കാണണം.

എന്തായാലും ഇന്ന് നീ എവിടെയും പോകണ്ട പോയി കുളിച്ച് നന്നായി ഒന്ന് വിശ്രമിക്ക്…

ഇത്രയും നാൾ അവളെ കാണാതെ നീ കഴിച്ചുകൂട്ടിയില്ലേ…

ഇന്ന്… ഒരു രാത്രി കൂടി ഇങ്ങനെ പോട്ടെ നാളെ രാവിലെ ഏട്ടൻ കൊണ്ടുപോകാ അവിടെയ്ക്ക്..

മാലതി കഴിച്ച് നിർത്തി… പാത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി

കൈകഴുകി വന്നപ്പോഴാണ്..അവൾ കൊണ്ടുവന്ന കവറിലെ ഫോൺ ബെൽ അടിക്കുന്നത് കേട്ടത്.

മാലതി വേഗം ചെന്ന് കവറിനുള്ളിൽ നിന്നും ഫോണെടുത്തു..

ജമീല കോളിംഗ് എന്ന് കണ്ട് അവൾ വേഗം കോൾ എടുത്തു..

മറുതലക്കൽ നിന്നും ഹലോ മാലതി എന്ന സ്വരം കേട്ടു

ഹലോ മാഡം ഞാൻ എന്റെ വീട്ടിൽ എത്തി

കുറച്ചു സമയം ആയുള്ളൂ എത്തിയിട്ട്..

അതാ ഞാൻ വിളിക്കാൻ വൈകിയത്…

അതൊന്നും സാരമില്ല നീ വീട്ടിൽ തന്നെയാണോ അതോ എന്നോട് വെറുതെ പറയുന്നതാണോ ആണോ..

അല്ല മാഡം സംശയമുണ്ടെങ്കിൽ ഞാൻ എന്റെ ചേട്ടന്റെ കയ്യിൽ ഫോൺ കൊടുക്കാം..

അവൾ ഫോൺ അയാൾക്ക് നേരെ നീട്ടി.

മഹാദേവൻ ഫോൺ വാങ്ങി ചെവിയോട് ചേർത്തു ഹലോ പറഞ്ഞു

ഹലോ ഞാൻ ജമീലാ… ജയിലിലെ വാർഡനാണ്..

മാലതി അവിടെ എത്തിയോയെന്ന് അറിയാനാണ് ഞാൻ വിളിച്ചത്…

മോൾ ഇവിടെ ഉണ്ട് ഞങ്ങൾ ആഹാരം കഴിക്കുകയായിരുന്നു

എനിക്ക് അത് അറിഞ്ഞാൽ മതി ഇനിയെങ്കിലും അവളുടെ കണ്ണുനീർ വീഴാതെ നോക്കണം..

ഇത്രയും കാലം ഈ ജയിലിൽ അഴികൾക്കുള്ളിൽ… ഉരുകിയൊലിക്കുന്ന ഒരു സ്ത്രീ ജന്മം ആയിരുന്നു അവൾ

ഇനിയെങ്കിലും സന്തോഷത്തിന് ഒരു നുറുങ്ങുവെട്ടം അവളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ഞാൻ സർവേശ്വരനോടു പ്രാർത്ഥിക്കുന്നു

എനിക്കവൾ വെറുമൊരു തടവുകാരി ആയിരുന്നില്ല..

എന്റെ കൂടപ്പിറപ്പ് പോലെയാണ് …

നിങ്ങൾക്കാർക്കും വേണ്ടെങ്കിൽ ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടു വന്നോളാം…

അത്രേയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും… അവർ വിതുമ്പി പോയി…

ജമിലാ മേഡം ഞാൻ നിങ്ങളെ കണ്ടിട്ടില്ല..

എങ്കിലും എന്റെ സഹോദരിയെ ഇത്രയും സ്നേഹിക്കുന്ന നിങ്ങളോടെങ്ങനെ ഞാൻ നന്ദി പറയും

ഇവളെ ഞാൻ ഇനി തനിച്ചാക്കില്ല….

ഈ ഭൂമിയിൽ ഇന്നെനിക്കാകെയുള്ള രക്തബന്ധം ഇവളാ…

ഇനി ഞാനെവിടെയുണ്ടോ അവിടെ എനിക്കൊപ്പം… എന്റെ മോളുമുണ്ടാകും…

അല്ലെങ്കിൽ തന്നെ ആരും നോക്കിയില്ലെങ്കിലും… അവൾക്ക് ജീവിക്കാനുള്ള സ്വത്ത്‌ അവളുടെ സ്വന്തം പേരിലുണ്ട്…

അപ്പോഴാണ് മാലതി സ്വത്തുക്കളെല്ലാം തന്റെ പേരിൽ ആണല്ലോ എന്നോർത്തത്..

എന്തായാലും മാഡത്തിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

തിരക്കില്ലാത്തപ്പോൾ ഒരുദിവസം ഇങ്ങോട്ടേക്ക് ഇറങ്ങണം…

നമുക്ക് നേരിട്ട് ഒന്ന് കാണുകയും ചെയ്യാമല്ലോ…

തീർച്ചയായും….

എന്റെ മാലതിയുടെ നാടും വീടും കാണാൻ ഞാനും എന്റെ കുടുംബവും തീർച്ചയായും എത്തിയിരിക്കും

കോൾ കട്ടായ ശേഷം മഹാദേവൻ..

അത് അവൾക്കു തിരിച്ചു കൊടുത്തു…

ഇതെവിടുന്നാ മോളെ നിനക്ക് ഫോൺ..

അത് ഞാനിങ്ങോട്ട് വരാൻ നേരം ജമീല മാഡം വാങ്ങി തന്നതാണ്…

എന്നെ ഇവിടെയാരും സ്വീകരിച്ചില്ലെങ്കിൽ കാൾ ചെയ്യാൻ പറഞ്ഞു വാങ്ങി തന്നതാ

ഈ ഫോണും, ഡ്രസ്സും…

നല്ല മനസുള്ള ഒരു സ്ത്രീയാണവർ…

ഇങ്ങനെ ഒരാളുടെ സ്നേഹവും സൗഹൃദവും കിട്ടിയത്.. എന്റെ മോളുടെ ഭാഗ്യമാണ്..

മതി… മോൾ പോയിയൊന്നു കിടക്കു… മീനാക്ഷി നീ മോൾടെ മുറി തുറന്നു കൊടുക്ക്‌..

മാലതി വിവാഹത്തിനു മുൻപ് ഉപയോഗിച്ചിരുന്ന മുറിതന്നെയാണ് അവൾക്കു മീനാക്ഷി തുറന്നു കൊടുത്തത്…

ഒരുപാട് വർഷങ്ങൾക്കു ശേഷം സ്വന്തം തറവാടിന്റെ സുരക്ഷയിൽ ശാന്തമായി ഉറങ്ങി…

തുടരും….