എഴുത്ത്: നൗഫു ചാലിയം
=====================
“ച്ചി…ഇറങ്ങടാ നാ* യെ എന്റെ വീട്ടിൽ നിന്നും .”
ഉപ്പ അവനെ നോക്കി ആക്രോഷിച്ചു കൊണ്ടു പറഞ്ഞു…
അവനെ മുഴുവനായി ഒന്ന് നോക്കി… മുഖം നിറയെ പുച്ഛം നിറച്ചു കൊണ്ടു ഉപ്പ തുടർന്നു…
“ഹോ….
നിന്നെ ഞാൻ അങ്ങനെ വിളിക്കാൻ പാടില്ലല്ലോ..
നീ ഒരു ആണല്ലല്ലോ…?”
“ഇറങ്ങടാ പ* ട്ടി എന്റെ വീട്ടിൽ നിന്നും…
ആരെ കാണാനാണ് നീ വന്നത്.. ഈ വീട്ടിൽ നിന്റെ ആരുമില്ല…”
ഉപ്പാന്റെ ദേഷ്യം മുഴുവൻ വാക്കുകളിൽ നിറഞ്ഞിരുന്നു..
“അടച്ചിട്ട മുറിയുടെ ജനവാതിലിൽ കൂടി ഉപ്പയുടെ ആക്രോഷവും ദേഷ്യവും..
അസ്മിലി ക്കയുടെ നിസ്സഹായാവസ്ഥയും ഞാൻ ഒരു പോലെ കണ്ടു..”
സമയം രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ട്…
“രണ്ടു പേര്..
രണ്ടു പേരും എനിക്കായാണ് പൊരുതുന്നത്…
ഒരാൾ എനിക്ക് ജന്മം നൽകാൻ കാരണമായ ഉപ്പ…
മറ്റൊരാൾ…???????? “
“ഉപ്പ,
എനിക് ഓളെ ഒന്ന് കണ്ടാൽ മതി.. എനിക്ക് അവളോട് ഒന്ന് സംസാരിക്കണം.. കുറച്ചു നേരം…
എനിക്ക് പറയാനുള്ളത് പറയാൻ ഒരു അവസരം…
അവളോട് ഒരു മാപ്പെങ്കിലും പറയാനുള്ള അവസരം…
അവളെന്റെ ഭാര്യയല്ലേ???”
നിസ്സഹായനായ മനുഷ്യനെ പോലെ ഉപ്പയോട് അസ്മിൽ കൊഞ്ചിനോക്കി …
“ഉപ്പയോ..
ആരുടെ ഉപ്പ..
എന്റെ ഭാര്യ ആണും പെണ്ണും കെട്ടതിനൊന്നും ജന്മം നൽകിയിട്ടില്ല…
ഞാനെ അന്തസായ രണ്ടു ആൺകുട്ടികളുടെയും രണ്ടു പെൺകുട്ടികളുടെയും വാപ്പയാണ്…
നീ നിന്റെ തന്തയേ പോയി വിളിക്കട ഉപ്പ ന്ന്… ആണും പെണ്ണും കെട്ടവനെ…
നിന്നോട് സംസാരിക്കാൻ എന്റെ മകൾക് താല്പര്യമില്ല…
പേരു കേട്ട തറവാട് അല്ലേ എന്ന് കരുതി കൂടുതൽ അന്വേഷിക്കാതെ ഈ വിവാഹം നടത്തിയത് എന്റെ തെറ്റ്..
ആ തെറ്റ് ഇനിയും ആവർത്തിക്കാൻ എന്റെ കൊക്കിൽ ജീവനുള്ള കാലം ഞാൻ സമ്മതിക്കില്ല…
ഉപ്പ ഒന്ന് നിർത്തി… വീണ്ടും തുടർന്നു…
ഈ നിമിഷം… ഈ നിമിഷം….
ഇറങ്ങണം ഇവിടുന്ന് നീ…
ഇനി എന്താണ് വേണ്ടതെന്നു എനിക്കറിയാം…
കുറച്ചാളുകളെയും കൊണ്ട് ഞാൻ വീട്ടിലേക് വരുന്നുണ്ട് നാളെ തന്നെ…
എന്റെ മോളെ ജീവിതം തകർക്കാൻ ശ്രമിച്ച നിന്നേയും നിന്റെ വീട്ടുകാരെയും ഒരു പാടം പഠിപ്പിക്കാതെ ഈ ജബ്ബാറിനു ഉറക്കമില്ല..”
ഉപ്പ പറഞ്ഞു തീരാത്ത ദേഷ്യത്തോടെ അസ്മിലിനെ ഒന്ന് നോക്കി വീണ്ടും തുടർന്നു….
“എനിക്ക് നിന്നെ കാണുമ്പോൾ തന്നെ പെരുത്ത് കയറുന്നുണ്ട് ഇനിയും നിന്നെ എന്റെ മുന്നിൽ കണ്ടാൽ…
ഞാൻ എന്താ ചെയ്യാന്ന് പോലും എനിക്ക് തന്നെ നിശ്ചയമില്ല…
എന്റെ മോളെ നിന്നെപ്പോലെ ഒരാൾക്കു വിവാഹം ചെയ്തു തന്നല്ലേ എന്നാണ് എന്റെ മനസിനെ അസ്വസ്ഥമാകുന്നത്…”
ഉപ്പ കിതാപ്പോടെ പറഞ്ഞു കൊണ്ട് അസ്മിലിനെ നോക്കി..
അസ്മിലിന് അപ്പോഴും എന്നെ കാണണമെന്ന ഒരൊറ്റ നിർബന്ധത്താലേ അവിടെ നിന്നു…
“നിന്നോട് പറഞ്ഞാൽ മനസിലികില്ലടാ പ* ട്ടി ..
ഉപ്പ അവനെ നോക്കി പല്ല് കടിച്ചു…വീടിനു പുറത്ത് നിൽക്കുന്ന ഇക്കയെ നോക്കി വിളിച്ചു…
ആദിലെ ഇവനെ പിടിച്ചു പുറത്താക്കടാ..…
ഈ പ* ട്ടിയെ….”
“ഉപ്പയുടെ നിർദ്ദേശം വരാൻ കാത്ത് നിൽക്കുന്നത് പോലെ ആയിരുന്നു ആദിലി ക്ക യുടെ പെരുമാറ്റം..
ഓടി വന്ന ഉടനെ അസ്മിലിന്റെ മുഖത്തടിച്ചു…
അടി പ്രതീക്ഷിക്കാതെ നിന്നത് കൊണ്ടായിരിക്കാം രണ്ടു മൂന്നടി പിറകോട്ടു വേച്ചു അസ്മിൽ വീണു..
ഇക്കാക് അവനോട് എന്തോ പൂർവ്വ ദേഷ്യം ഉള്ളത് പോലെ ആയിരുന്നു പിന്നെ യുള്ള പെരുമാറ്റം..
നിലത്ത് വീണ അവന്റെ നെഞ്ചിലും വയറ്റിലും.. എന്ന് വേണ്ട സകലമാന സ്ഥലത്തും ഇക്കാന്റെ കാൽ കയറി ഇറങ്ങി..
മുഖത്തു നിന്നും ചോര ഒലിക്കാനായി തുടങ്ങിയിരുന്നു…. “
എനിക്കെന്തോ അതൊക്കെ കണ്ടപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി..
ഞാൻ ഉടനെ എന്റെ പൂട്ടിയിട്ട വാതിലിൽ പോയി അടിക്കാൻ തുടങ്ങി…
“ഉമ്മാ..
ഉമ്മാ…..
ഉമ്മാ…..
വാതില് തുറക്ക്…
ഇക്കയെ തല്ലി കൊല്ലല്ലേ എന്ന് പറ…
ആളൊരു പാവമാണ് ഉമ്മാ….”
പക്ഷെ എന്റെ കരച്ചിൽ… ആ വാതിലിന് അപ്പുറത്തേക്ക് പോകാതെ… റൂമിനുള്ളിൽ തന്നെ അലയോളി തീർത്തു.. ദുർബലമായി പോയി..
ഇനി കേട്ടിട്ടും കേൾക്കാതെ നടിച്ചതാവുമോ???
എന്റെ മനസ് വല്ലാതെ ആശ്വാസ്ഥ ബാധിക്കുവാനായി തുടങ്ങി… വീടിന് പുറത്ത് നിന്നും കേൾക്കുന്ന ഉപ്പയുടെ വാക്കുകൾ ചെവിയിലേക് കയറുന്നതിനു ഇടയിൽ ഞാൻ എന്റെ ബെഡിലേക് നടന്നു…
“മതിയെടാ ഇനിയും അവനെ തല്ലിയാൽ ചത്തു പോകും.. പിന്നെ കേസ് വേറെയാ.. നീ അവനെ പിടിച്ചു വണ്ടിയിൽ കയറ്റി അവന്റെ വീടിനടുത്തു കൊണ്ട് തള്ളിക്കോ…..”
ഉപ്പ ആദിലിന് വേണ്ട നിർദേശം നൽകി വീടിനുള്ളിലേക് കയറി..
“ഇക്ക അസ്മിലിനെ പൂച്ച യേ പോലെ തൂക്കിയെടുത്തു താർ ജീപ്പിന്റെ പുറകിലേക്ക് ഇട്ടു…
എന്നെ കാണാനായി വന്ന അസ്മിലിനെയും കൊണ്ട് ആ വാഹനം എന്റെ വീട് കടന്നു പോകുന്നത് ഞാൻ ജനവാതിലനുള്ളിലൂടെ നോക്കി നിന്നു..”
ഞാൻ പതിയെ എന്റെ ബെഡിലേക് നടന്നു രണ്ടു ദിവസം കൊണ്ട് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഓർത്തു കാട്ടിലിലേക് ഇരുന്നു…
++++
ഇതെന്റെ കഥയാണ്… എന്റെ ജീവിതത്തിൽ നടന്ന കഥ…
“ഞാൻ മന്സിയ.. മന്സിയ ജബ്ബാർ .. ജബ്ബാർ ഉപ്പയുടെ പേരാണ്.
.ഉപ്പക്കും ഉമ്മാകും ഉണ്ടായതിൽ കിള്ള കുട്ടിയായിരുന്ന ഞാൻ.. എനിക്ക് മൂത്തത് രണ്ടു പേരും ഇക്കാക്കമാർ അവർക്ക് മൂത്തതായി ഒരു ഇത്തയും ഇതാണ് എന്റെ കുടുംബം…
ഡിഗ്രി തേർഡ് ഇയർ ഫൈനൽ എക്സാം കഴിഞ്ഞ ഉടനെ ആയിരുന്നു അസ്മിലിക്ക യുടെ ആലോചന വീട്ടിലേക് വരുന്നത്…!”
അവർ തന്നെ എന്നെ കണ്ടു ഇഷ്ട്ടപ്പെട്ടു ഇങ്ങോട്ട് വന്നതായിരുന്നു..
ഉപ്പാക് പക്ഷെ ഞാൻ പഠിക്കണം എന്തെങ്കിലും ഒരു നിലയിൽ സ്വന്തമായി ഒരു ജോലിയോ.. ഉപ്പയുടെ ബിസിനസിൽ എന്നെ കൂടേ കൂട്ടുകയോ വേണം എന്നൊരു ആഗ്രഹം ഉള്ളത് കൊണ്ട് അവരെ പിണക്കാതെ പറഞ്ഞു വിട്ടു..”
“ആവു സമാധാനം എന്ന് കരുതി വീണ്ടും കോളേജിലേക് പോയി തുടങ്ങി…
ഞാനും ഒരു വിവാഹത്തിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.. ജീവിതം അടിച്ചു പൊളിച്ചു നടക്കണം… അതിങ്ങനെ പരന്നു കിടക്കുകയല്ലേ…
പക്ഷെ എല്ലാം പെട്ടന്ന് തന്നെ കീഴ് മറിഞ്ഞു..
ഉമ്മാക് വന്ന ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ.. ഹോസ്പിറ്റൽ പോയപ്പോൾ മൂന്നു ബ്ലോക്ക്.. ഒരു ബ്ലോക്ക് അറുപതു ശതമാനത്തിനും മുകളിൽ ആയിരുന്നു…
സർജറി ചെയ്താൽ വലിയ കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞെങ്കിലും എന്റെ വിവാഹം കാണാൻ കഴിയാതെ കണ്ണടക്കുമുമോ എന്ന ഭയം ഉമ്മാനെ വലിഞ്ഞു മുറുക്കി..
പതിയെ അത് ഉപ്പയിലേക്കും ചേക്കേറി..”
“പിന്നെ എല്ലാം പെട്ടന്നായിരുന്നു അന്ന് വന്ന ആളുകളെ ഉപ്പ തന്നെ വീണ്ടും ക്ഷണിച്ചു.. അവർ നാട്ടിലേ വലിയ തറവാട്ടു കാർ ആയത് കൊണ്ടു തന്നെ ഉപ്പ കൂടുതൽ ഒന്നും അന്വേഷിച്ചില്ല… അവർ ഫാമിലി അടക്കം ദുബായിൽ സെറ്റിൽഡ് ആയിരുന്നു… വിവാഹം കഴിഞ്ഞാൽ എന്നെയും കൂടേ കൊണ്ടു പോകുമെന്ന് പറഞ്ഞെങ്കിലും.. ഉപ്പാക് അതൊരു സമ്മത കുറവ് ആയിരുന്നുവെങ്കിലും.. ബന്ധുക്കളുടെ എല്ലാം നല്ല ആലോചന ആണെന്നുള്ള വാക്കിൽ ഉപ്പ അതിനും സമ്മതിച്ചു…
ഉമ്മയുടെ അസുഖം കാരണം പെട്ടന്ന് തന്നെ വേണം വിവാഹം എന്നൊരു കണ്ടീഷൻ മാത്രം ഉപ്പ അവരോട് പറഞ്ഞു..…
അവർക്കും അത് തന്നെയായിരുന്നു ആവശ്യം… അസ്മിലി ന്റെ വിവാഹം നടത്താൻ വേണ്ടി മാത്രമായിരുന്നു അവന്റെ കുടുംബം നാട്ടിലേക് വന്നത് പോലും..”
“അങ്ങനെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒന്നു നല്ലത് പോലെ സംസാരിച്ചിട്ട് പോലുമില്ലാത്ത അസ്മിലിക്കയുടെ മണവാട്ടിയായി ഞാൻ…
ഒരു വീഡിയോ കാൾ പോലും ചെയ്യാതെ… ഇടക്കെപ്പോയോ ഒന്ന് രണ്ടു വട്ടം ഓഡിയോ കാൾ മാത്രം വന്നിരുന്നു..
അതും സുഖമാണോ എന്നൊരു വാക്കിൽ തീരും…”
“വിവാഹം കെങ്കേമമായി തന്നെ നടന്നു…
നാടും നട്ടാരും ബന്ധുക്കളും എന്റെ ഫ്രണ്ട്സും..എല്ലാവരും കൂടേ അതൊരു ആഘോഷമാക്കി..”
“മഹർ ചാർത്താനായി അസ്മിലിക്ക എന്റെ റൂമിലേക്കു വന്നപ്പോയോ എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റെക്ക് മണത്തു തുടങ്ങി..
ഇക്കയുടെ ചില നോട്ടവും…കയ്യുടെ ചലനത്തിലും നടത്തതിലുമെല്ലാം ആണുങ്ങളെ പോലെ അല്ല എന്നൊരു തോന്നൽ.. അസ്മിൽ അതെല്ലാം മറക്കാൻ എന്ന പോലെ ആയിരുന്നു എന്റെ മുന്നിലേക്ക് വന്നത്..
ആ എനിക്ക് തോന്നിയതാവും എന്ന് കരുതി ഞാൻ എന്റെ വീടിനോട് അന്ന് വിട പറഞ്ഞു..”
“അന്ന് രാത്രി..
എന്റെ ആദ്യ രാത്രിയാണ്… എന്റെ മാത്രമല്ല അസ്മിലിക്കയുടെയും…
ഉമ്മ തന്ന പാൽ ഗ്ലാസ് എടുത്തു ഞാൻ ഇക്കയുടെ റൂമിലേക്കു നടന്നു…”
(ഇടയിൽ ഉള്ള ഭാഗങ്ങൾ നിങ്ങൾ പല കഥകളിലും കേട്ടത് കൊണ്ടു തന്നെ എഴുതി മുശുപ്പിക്കുന്നില്ല )
“എന്നെ കണ്ട ഉടനെ ഇക്ക എഴുന്നേറ്റ് നിന്നു അടുത്തേക് വരാനായി പറഞ്ഞു..”
“ആദ്യമായിട്ടാണ് ഇക്കയുടെ ശബ്ദം ഞാൻ നേരിട്ട് കേൾക്കുന്നത്..
ഒരു ക്യുട് ആയ പെൺ കുട്ടിയുടെ ശബ്ദം പോലെ എനിക്കതു തോന്നി..
തോന്നലല്ലേ ഞാൻ കേട്ടത് സത്യമാണെന്ന് അറിയാൻ പിന്നെ നിമിഷങ്ങളെ എനിക്ക് വേണ്ടി വന്നുള്ളൂ…”
ഇക്ക പറയുന്ന വാക്കുകൾ കേട്ടു തരിച്ചു നിൽക്കാനേ എനിക്ക് ആ സമയം കഴിഞ്ഞുള്ളു..
“ഇക്കാക്ക് സ്ത്രീകളുടെ ഹോർമോൺ വ്യതിയാനം കൂടുതലാണ് അത് കൊണ്ടു ഇക്കയിൽ ആണിനെക്കാൾ കൂടുതൽ കാണുക പെണ്ണിനെ ആയിരിക്കും…
ഇത് വിവാഹത്തിന് മുമ്പ് നിന്നോട് പറയാൻ ആഗ്രഹിച്ചത് ആയിരുന്നെങ്കിലും നിന്നെ കണ്ടപ്പോൾ എന്നിൽ മാറ്റം കൊണ്ടു വരാൻ നിനക്ക് സാധിക്കുമെന്ന് എന്റെ മനസ് പറഞ്ഞപ്പോൾ..
പറയാൻ സാധിച്ചില്ല…
എന്റെ സ്വാർത്ഥത ആയിരിക്കാം..
നിന്നെ പോലേ സുന്ദരി യായ പെൺകുട്ടിയെ വിട്ടു കളയാതിരിക്കാനുള്ള മനസിന്റെ സ്വാർത്ഥത…
പക്ഷെ ഇന്നും പറഞ്ഞില്ലേൽ നീ ഇന്ന് തന്നെ അതറിയും.. ഒരുമിച്ചൊരു ജീവിതം തുടങ്ങുകയല്ലേ.. “
ഞാൻ എന്താണ് കേൾക്കുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാതെ ac യുടെ തണുപ്പ് നിറഞ്ഞ റൂമിൽ വെട്ടി വിയർത്തിരുന്നു..
അസ്മിൽ നിനക്ക് എന്ത് വേണമെങ്കിലും തീരുമാനം എടുക്കാമെന്നും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോയി…
ഇനി ഞാൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത്…
എന്നെ ചതിച്ചു കെട്ടിയ ഇക്കയോട് എനിക്ക് വെറുപ്പല്ലേ തോന്നുന്നത്.. എന്റെ തീരുമാനം അത് തന്നെ ആയിരുന്നു..
അന്ന് രാത്രി തന്നെ എന്റെ ഒരു കസിനെ വിളിച്ചു.. ആ വീട്ടിൽ നിന്നും ആരുമറിയാതെ ഞാൻ ഇറങ്ങി.. എന്റെ വീട്ടിലേക്..
അതിന്റെ ബാക്കി യാണ് നിങ്ങൾ നേരത്തെ കേട്ടത്…
+++++
“അസ്മിൽ അടി കിട്ടി ക്ഷീണിച്ച മനസുമായി വീട്ടിലേക് കയറി…
മുഖത് നിന്നും ആ സമയവും ചോര ഒലിക്കുന്നുണ്ടായിരുന്നു….
അവന്റെ ഉമ്മ അവനെ പുറത്ത് തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
വിവാഹത്തിന് വന്ന ബന്ധുക്കൾ എല്ലാം നേരത്തെ വീട്ടിൽ നിന്നും പോയിരുന്നു..
ഉമ്മയും കുറച്ചു ബന്ധുക്കളും മാത്രമേ വീട്ടിലുള്ളു…
അവർ എല്ലാം രണ്ടു മൂന്നു ദിവസമായുള്ള ഓട്ട പാച്ചിലിൽ ക്ഷീണിച്ചു ഘാടമായ ഉറക്കത്തിലുമായിരുന്നു…”
“നാളെ രാവിലെ പൊട്ടൻ പോകുന്ന ബോംബ് എന്തെന്ന് അറിയാതെ..”
ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ