കനൽ പൂവ് ~ ഭാഗം – 05, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

കണ്ണു തുറന്നത് ഹോസ്പിറ്റലിൽ ആയിരുന്നു..

ജീവൻ തിരിച്ചു തന്നു കൊണ്ട് വിധി എന്നെ വീണ്ടും തോൽപ്പിച്ചു
ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേയ്കും കോടതിലേയ്കും. ജയിലിലേയ്ക്കുമായി യാത്രകൾ … l

കേസിന്റെ അവസാനദിവസം ജീവ പര്യന്തം ശിക്ഷ ഉറപ്പിച്ചു

ജയിലിലേക്ക് കൊണ്ടുപോകാൻ പുറത്തേക്ക് വരുമ്പോഴാണ്

ജയിൽ വരാന്തയിൽ നിൽക്കുന്നരാൾ മുന്നോട്ടുവന്നത്

ഒരു നിമിഷം സ്തബ്ധയായി നിന്നും

അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു

മാലു… ഇതായിരുന്നോ നിൻറെ വിധി

നിന്നെ ഇങ്ങനെ കാണാൻ അല്ലായിരുന്നു ഞാൻ ആഗ്രഹിച്ചത്

മതി .. എൻറെ വിധി ഓർത്ത് ആകുലപ്പെടേണ്ട കാര്യം നിങ്ങൾക്കില്ല..

പണത്തിനു വേണ്ടി പ്രണയം തൂക്കി വിറ്റ് നിങ്ങൾക്ക് എങ്ങനെ എൻറെ മുന്നിൽ വന്നു നിൽക്കാൻ തോന്നി..

അന്ന് നിങ്ങൾ വിലപറഞ്ഞു ഉറപ്പിച്ചത് പ്രണയത്തിനു മാത്രമല്ല എന്റെ അഭിമാനത്തിനു, എന്റെ പവിത്രമായ സ്നേഹത്തിനും കൂടെ ആയിരുന്നു.

മാലു…എന്താ നീ പറഞ്ഞത്.. ഞാൻ നിന്റെ സ്നേഹത്തിന് വില ഇട്ടു എന്നോ

എന്താ.. സത്യമല്ലേ…

കുറച്ചു കാശ് കിട്ടിയപ്പോൾ എൻറെ സ്നേഹത്തെ നിങ്ങൾ തള്ളിക്കളഞ്ഞു സ്വന്തം ജീവിതം തേടി പോയില്ലേ

കുറച്ചു നോട്ട്കെട്ടുകൾക്ക് വേണ്ടി ഉള്ളതായിരുന്നോ നമ്മുടെ സ്നേഹം… ആരാ നിന്നോട് അങ്ങനെ പറഞ്ഞത്…

അഥവാ അങ്ങനെ ആരെങ്കിലും വിലയിടാൻ വന്നാലും..

എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിന് വില പറയാൻ ഈ ലോകത്തെ മുഴുവൻ സമ്പത്ത് തന്നാലും തികയില്ല..

പിന്നെ.. എന്തുകൊണ്ട്.. നിങ്ങളെന്നെ പറഞ്ഞു മോഹിപ്പിച്ചു..

എന്നെ കൂട്ടി കൊണ്ടുപോകാൻ വരാമെന്നു പറഞ്ഞിട്ട് ആ രാത്രി വെളുക്കുവോളം ഞാൻ കാത്തിരുന്നിട്ടും നിങ്ങൾ വന്നില്ല

ആരു പറഞ്ഞു ഞാൻ വന്നില്ലെന്ന്

വഴിക്കുവെച്ച് നിൻറെ അച്ഛൻ ഏർപ്പാടാക്കിയ ആളുകൾ എന്നെ തല്ലി ചതച്ചു കൊല്ലാറാക്കി ഉപേക്ഷിച്ചു

നോക്ക്… അതിന്റെ അടയാളം ഇന്നും എനിക്ക് നേരെ നിവർന്നു നിൽക്കാൻ കഴിയില്ല….മൂന്നാല് വർഷത്തെ ചികിത്സ കൊണ്ടാണ് ഒന്നും എഴുന്നേറ്റിരിക്കാൻ .. കഴിഞ്ഞത്

പിന്നെ എങ്ങനെയാ ഞാൻ നിൻറെ മുന്നിൽ വരിക

അയാൾ അപ്പോഴാണ് ഊന്നുവടിയുടെ സഹായത്തോടെയാണ് നീൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായത്

ദാ.. നിൽക്കുന്നു നിന്റെ അച്ഛൻ ചോദിച്ചുനോക്കൂ അച്ഛനോട് സത്യമാണോ ഇതെന്ന്

അയാൾ വിരൽചൂണ്ടിയെടുത്തേക്ക് നോക്കിയ മാലതി കണ്ടു തന്നെ തന്നെ നോക്കി വിങ്ങി പൊട്ടുന്ന അച്ഛനെ

അവൾ മെല്ലെ നടന്നു അയാളുടെ മുന്നിലേക്കെത്തി

എന്തിനായിരുന്നു അച്ഛാ എന്നോട് ഈ ചതി ചെയ്തത്.

നിൻറെ… ഭാവിയെ ഓർത്തായിരുന്നു മോളെ ഞാൻ അന്ന് അങ്ങനെ ചെയ്തത്

സ്വന്തമായി വീടോ..ഒരു ജോലിയോ ബന്ധുബലം ഇല്ലാത്ത ഒരാളുടെ കൂടെ എങ്ങനെയാണ് ഞാൻ നിന്നെ പറഞ്ഞു വിടുക..

എന്നിട്ട് ഞാൻ എല്ലാം നേടിയോ അച്ഛാ

ബന്ധുബലം ജോലിയും തറവാട്ടുമഹിമ എല്ലാമടങ്ങിയ വീട്ടിലേക്ക് വിട്ടതാണ് ഞാനിനി അവസ്ഥയിൽ നിൽക്കുന്നത്..

എന്റെ എരിഞ്ഞടങ്ങിയ പകലിലും രാത്രിയിലും എന്റെ കണ്ണീരൊപ്പൊൻ അച്ഛൻ ഈ പറഞ്ഞ ബന്ധുക്കളോ, തറവാട്ട് മഹിമയോ ആരും വന്നില്ല…

എന്തിനു എന്റെ വീട്ടുകാർ പോലും

ഇപ്പോൾ എനിക്ക് മനസ്സിലായി എങ്ങനെയാണ് എൻറെ മോൾ ലക്ഷ്മി അങ്ങനെ ആയി പോയതാണ്

നിങ്ങൾ ചെയ്ത പാപത്തിന് ഫലമാണ് എൻറെ കുഞ്ഞു അങ്ങനെ ആയത്

നിങ്ങൾ തച്ചുടച്ച് കളഞ്ഞത് എൻറെ ജീവിതമാണ്…

ജന്മം നൽകിയ മാത്രം ആരും അച്ഛനും അമ്മയും ആകുന്നില്ല മക്കളുടെ മനസ്സ് അറിഞ്ഞ് അവരെ സംരക്ഷിക്കാൻ പഠിക്കണം

എൻറെ മനസ്സ് അറിയാൻ അച്ഛൻ ഒരു നിമിഷം ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് എനിക്കും അദ്ദേഹത്തിനും ഈ ഗതി വരില്ലായിരുന്നു.

ഒരു പെണ്ണിനാവശ്യം സ്വത്തോ പണമോ അല്ല അവളെ സ്നേഹിക്കുകയും സംരക്ഷിക്കു കയും ചെയ്യുന്ന ഒരാളെയാണ്..

നിങ്ങളുടെ തറവാട്ടു മഹിമയ്കും ദുരഭിമാനത്തിനും ബലി കൊടുക്കേണ്ടി വന്നത് എനിക്ക് എൻറെ ജീവിതം മാണ്…

ജീവിച്ചു തുടങ്ങും മുൻപ് എനിക്ക് ഈ കൈകൾ കൊണ്ടു കൊന്നു കളയേണ്ടി വന്ന എൻറെ മക്കളെയാണ്

മാലതി പൊട്ടിക്കരഞ്ഞു

അച്ഛനോട് ക്ഷമിക്ക് മോളെ..

ആ വൃദ്ധൻ അവളുടെ മുന്നിൽ നിന്നും പൊട്ടികരഞ്ഞു

ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് അച്ഛൻ നിന്നോട് ചെയ്യ്തത്…

നഷ്ടമായ നിന്റെ ജീവിതം ഒരിക്കലും തിരിച്ചു തരാൻ അച്ഛനു പറ്റില്ല ..

ഇനി ഏതു ഉയർന്ന കോടതി പോയിട്ടായാലും അച്ഛൻറെ മുഴുവൻ സമ്പത്തും നഷ്ടപ്പെട്ടാലും..

നിന്നെ ഞാൻ ജയിലിനു പുറത്തു കൊണ്ടുവരും

വേണ്ട … വേണ്ട…. ഞാൻ ചെയ്ത തെറ്റിന് ശിക്ഷ ഞാൻ അനുഭവിക്കണം ..

ഈ ശിക്ഷ ഞാൻ ഏറ്റുവാങ്ങിയെ മതിയാവൂ

നൊന്തു പ്രസവിച്ച മകളെ സംരക്ഷിക്കാൻ കഴിയാത്ത ഒരമ്മ..

ഒമാനിച്ചു വളർത്തിയ മകനെ വെട്ടികൊലപ്പെടുത്തി വേണ്ടിവരുന്ന ഒരു അമ്മ..

ഏതു ഗംഗയിൽ കുളിച്ചാലും ഞാൻ ചെയ്ത പാപം തീരുകയില്ല

എൻറെ മക്കൾക്ക് വിധിക്കാതെ പോയ ഒരു സുഖവും എനിക്കും ഈ ഭൂമിയിൽ വേണ്ട

എനിക്ക് വിധിച്ച്ത് ജയിലറകൾ തന്നെയാണ് അവിടെ തീരട്ടെ ഇനി എൻറെ ജന്മം

ദയവുചെയ്ത് ആരും ഇനി എനിക്കായി ഒന്നും ചെയ്യേണ്ട എന്നെ അന്വേഷിച്ചു വരുകയും ചെയ്യരുത്…

മാലതി നിങ്ങളുടെ മനസ്സിൽ മരിച്ചിരിക്കുന്നു

കുറച്ചകലെയായി അവളെ നോക്കി നിൽക്കുന്ന് നന്ദനെയും മക്കളെയും അപ്പോഴാണ് അവൾ കണ്ടത്

അവൾ നടന്നു ചെന്നപ്പോൾ നന്ദൻ ഇരുകൈകളും ഉയർത്തി അവളെ തൊഴുതു..

ക്ഷമിക്കണം ഞാൻ ഒറ്റ ഒരാൾ കാരണമാണ് നിനക്ക് ഈ തെറ്റ് ചെയ്യേണ്ടി വന്നത്.

ഞാനൊരിക്കലും നല്ലൊരു ഭർത്താവോ അച്ഛനോ ആയിരുന്നില്ല..

ഞാൻ എന്നും എന്റെ സുഖവും സ്വാർത്ഥത യും മാത്രം നോക്കിട്ടുള്ളൂ..

നിനെയും മക്കളെയും സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല….

മാപ്പ്… അയാൾ സ്വന്തം കൈയിൽ മുഖമമർത്തി പൊട്ടി കരഞ്ഞു

മതി നന്ദേട്ടാ..

തെറ്റുകുറ്റങ്ങളെല്ലാം.ഏറ്റ് പറഞ്ഞത് എല്ലാവരും എല്ലാവരെയും ഭാഗം ഭംഗിയാകി

ഞാനെൻറെ ഭാഗവും തീർത്തു.

സ്വന്തം കുടുംബം മറന്നു മറ്റു സുഖങ്ങൾക്കു പിന്നാലെ പായുന്ന നിങ്ങളെ പോലുള്ളവർക്കു..

കാലം കരുതി വെയ്ക്കുന്നത് ഇങ്ങനെയുള്ള ദുരന്തങ്ങളാകും

ഇനി എൻറെ മക്കളെ ഞാൻ നന്ദേട്ടൻ ഏൽപ്പിച്ചു പോവുകയാണ്

ഇവരെ എങ്കിലും നന്നായി വളർത്തി നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം..

ഒരിക്കലും നന്ദേട്ടന്റെയോ മകളുടെയോ അടുത്തേക്ക് ഇനീ ഞാൻ വരില്ല…

ജയിൽപുള്ളിയായ കൊലപാതകിയായ ഒരമ്മ ഇനി അവർക്ക് വേണ്ട…

അമ്മേ… അമ്മ ഞങ്ങളെ വിട്ടു പോകല്ലേ.. അവർ രണ്ടുപേരും അവളെ കെട്ടി പിടിച്ചു കരഞ്ഞു…

അമ്മയ്ക്ക് പോയെ പറ്റു… രണ്ടു പേരും അച്ഛനെ വിഷമിപ്പിക്കരുത്

നിങ്ങളുടെ അമ്മ ഈ നിമിഷം മുതൽ മരിച്ചു എന്ന് കരുതുക..അത്രേ പറഞ്ഞു അവൾ കുട്ടികളെ തന്നിൽ നിന്നും അടർത്തി മാറ്റി

ആരെയും നോക്കാതെ തനിക്കായി കാത്തു നിൽക്കുന്ന പോലീസകാരുടെ അടുത്തേക്ക് നടന്നു…

അവളെയും വഹിച്ചുകൊണ്ടുള്ള ജീപ്പ് കണ്ണിൽ നിന്നും മായുന്നവരെ എല്ലാവരും നോക്കി നിന്നു..

*************************

എന്താ മാലതി ഉറക്കമില്ലേ നിനക്കു…

ഈ ജയിലിൽ നിന്നും പുറത്തു പോകാം എന്നറിഞ്ഞുള്ള സന്തോഷമാണോ… കല്യാണിയുടെ ഒച്ചകേട്ടാണ് മാലതി ഓർമ്മയിൽ ഉണർന്നത്

അല്ല കല്യാണി ….. ഞാൻ കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്നും ആലോചിച്ചിരുന്നു പോയതാ..

നീ ഇപ്പോൾ… കിടന്നുറങ്ങു പെണ്ണേ

നേരം ഒരുപാടായി

മാലതി
മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു

മാലതിക്കു പുറത്തു പോകാനുള്ള ദിവസമെത്തി…

മുന്നോട്ടുള്ള ദിവസങ്ങൾ എന്താകുമെന്നോർത്ത്… മാലതിക്കു ഉള്ളിൽ ഭീതി കൂടി..

പ്രഭാത ഭക്ഷണം കഴിച്ചെന്നുവരുത്തി സ്വന്തം സെല്ലിലേയ്ക് പോയി…

വെറും നിലത്തിരുന്നു…കാൽ മുട്ടുകളിൽ മുഖമണച്ചു

മനസിലൂടെ ഒരുപാട് മുഖങ്ങൾ കടന്നു പോയി…

ഇനി ആരാകും ഒരാശ്രയം…. എന്റെ മക്കൾ എന്നെ ഉൾകൊള്ളുമോ..

ഓർത്തിട്ടു ഉള്ളു ചുട്ടു പൊള്ളുന്നപോലെ തോന്നുന്നു….

മാലതി…. അവൾ വിളികേട്ട ഭാഗത്തേയ്ക്കു നോക്കി..

സെല്ലിന്റെ വാതിൽക്കൽ അതാ… ജമീലാ

ഇവിടെ ഇരിക്കുവാണോ.. പോകണ്ടേ…

ഉം… പോകണം… പോകണം…

എന്നാ എഴുന്നേറ്റു വാ…

ജമീലയ്ക്കൊപ്പം നടക്കുമ്പോൾ കണ്ടു… യാത്രാമൊഴിയു മായി നിൽക്കുന്ന സഹതടവുകാരെ…

എല്ലാവരുടെയും നേർക്കു കൈകൾ കൂപ്പി… നിറമിഴികളോടെ യാത്ര ചോദിച്ചു… അവസാനമായി താൻ താമസിച്ചിരുന്ന ആ സെല്ലിലേക്ക്..

ഇവിടെയുള്ള ഓരോരുത്തർക്കും ഉണ്ടാവും എന്നെയും കല്യാണിയെ പോലെ.. ആർക്കൊക്കെയോ വേണ്ടി ത്യജിച്ച ജീവിതകഥകൾ..

ജമീല അവളെ ശാന്ത മേടത്തിന്റെ അരികിലെയ്ക്കായിരുന്നു കൊണ്ട് പോയത്…

വാ.. വാ..പോകാൻ തയ്യാറായോ…

കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്… എന്നിട്ട് പോകാം…

ശാന്ത മാഡം ഒരു കവർ എടുത്തു മേശ പുറത്തു വെച്ചു..

ഇത് മാലതി ഇവിടെ വന്നപ്പോൾ ധരിച്ച വസ്ത്രങ്ങളാണ്..

അതൊന്നും ഉപയോഗികണ്ട ഞാൻ നിനക്കായി ഒന്ന് രണ്ടു ജോഡി ഡ്രസ്സ്‌ വാങ്ങിച്ചിട്ടുണ്ട്…

അതു ധരിച്ചാൽ മതി… ജമീല അവൾ കരുതി വെച്ച പാക്കറ്റ് മാലതിയെ ഏല്പിച്ചു..

ജമീല അത്.. ശാന്ത മേടം എന്തോ പറയാൻ വന്നു…

വേണ്ട മേഡം.. ഇതൊന്നും നമ്മുടെ നിയമങ്ങളിൽ പെടുന്നതല്ല…

ഇത് ഞാൻ എന്റെ അനിയത്തിക്കു കൊടുക്കുന്ന സമ്മാനമാണ്

നീ ഇത് പോയി ധരിച്ചു വാ…

മാലതി ആ പാക്കറ്റുമായി തിരിച്ചു പോയി… വേഗത്തിൽ അതു ധരിച്ചു വന്നു..

ഇത് ഇത്രയും നാൾ ഇവിടെ ജോലി ചെയ്യ്ത കൂലിയാണ്.. ശാന്ത മാഡം ഒരു പൊതി അവൾക്കു നേരെ നീട്ടി..

മാലതി അതു വാങ്ങാൻ മടിച്ചു..

വാങ്ങിക്കോ.. ഇത് നിനക്ക് അർഹതപെട്ടത് തന്നെയാണ്… അവർ ചെറു ചിരിയോടെ പറഞ്ഞു..

മാലതി അതുവാങ്ങി…

ഇനി മാലതിക്കു പോകാം…

എവിടെയ്ക്കു പോകണമെന്നു വല്ല നിശ്ചയവുമുണ്ടോ. .മാഡം ചോദിച്ചു

ഇല്ല…. ഒന്നും തീരുമാനിച്ചില്ല..

സ്വന്തം വീട്ടിലെയ്ക്കു തന്നെ പോവുക..

ആരു കൈ വിട്ടാലും അവർ ചിലപ്പോൾ കൈ വിടുയില്ല…

ഉം.. മാലതി ഉത്തരം ഒരു മൂളലിലൊതുക്കി

മാലതി… ഇന്നു മുതൽ ഈ മതിൽ കെട്ടിന് പുറത്തേയ്ക്കു ഉയർന്നു പറക്കാൻ തുടങ്ങുകയാണ് നീ…

നല്ലതും ചീത്തയുമായ ഒരുപാട് അനുഭവം ഒരു പക്ഷേ നിന്നെ കാത്തിരിക്കുന്നുണ്ടാകും..

അതു എന്ത് തന്നെ ആയാലും നിന്റെ ചിറക് തളരുംമ്പോൾ താങ്ങാകാൻ ഇവിടെ ഒരു ചില്ല ഉണ്ടെന്ന് ഓർക്കുക… ജമീല പറഞ്ഞു നിർത്തി

എന്നിട്ട് ഒരു മൊബൈൽ ഫോൺ അവളുടെ കൈയിൽ വെച്ചു കൊടുത്തു… ഇതിൽ ഞാൻ എന്റെയും.. മേടത്തിന്റെയും നമ്പർ ആഡ് ചെയ്തട്ടുണ്ട് …

നിനക്ക് ഏതു സമയത്തും എന്നെ വിളിക്കാം..

എന്റെ അടുത്ത് വരണമെന്നു തോന്നിയാൽ ഒന്നു വിളിച്ചാൽ മതി എവിടെയായാലും വന്നു ഞാൻ കൂട്ടി കൊണ്ടു പോകാം..

ഈ സ്നേഹത്തിനു ഞാൻ എന്താ മാഡം പകരം നൽകുക… മാലതി ജമീലയ്ക്ക് നേരെ കൈകൾ കൂപ്പി..

ജമില അവളുടെ ഇരു കൈകളിലും ചേർത്ത്പിടിച്ചു…. നീ എനിക്ക് എന്റെ കൂടപിറപ്പു പോലെ തന്നെയാണ്..

മാലതിക്ക് കരച്ചിൽ ഉറപൊട്ടി…

സ്വന്തം രക്ത ബന്ധത്തിലൂള്ളോർ പോലും കാണിക്കാത്ത ദയ..

ഞാൻ ഇറങ്ങട്ടെ മാഡം..

ശെരി… പൊയിക്കോ..

മാലതി പിന്നെ അവിടെ നിന്നില്ല..

ജമീലകൊടുത്ത ആ ഡ്രസ്സ്‌പാക്കറ്റുംനെഞ്ചിലടക്കി മുന്നോട്ട് നടന്നു…

ജയിലിന്റെ ആ കൂറ്റൻ കവാടം അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു..

ഒരു നിമിഷം മാലതിക്ക് എവിടേയ്ക്ക് പോകണമെന്നറിയാതെ കുഴങ്ങി..

കഴിഞ്ഞു പോയ വർഷങ്ങളിൽ കൊട്ടി അടയ്ക്കപ്പെട്ട കൂറ്റെൻ മതിൽ കെട്ടുകൾക്കുള്ളിലെ ജയിൽ മുറിയിൽ നിന്നും പുറം ലോകത്തേക്കുള്ള ആദ്യ കാൽവെപ്പ്

എവിടെ തുടങ്ങണം എങ്ങോട്ട് പോകണമെന്നറിയാതെ ഒരു നിമിഷം അവൾ നിശ്ചലയായി..

സാർ .. ഇവിടെ എവിടെയാണ് ബസ്റ്റോപ്പ്

ജയിൽ കവാടത്തിൽ പാറാവു നിന്ന പോലീസുകാരനോട് അവൾ വിനീതമായി ചോദിച്ചു

കുറച്ചു മുന്നോട്ടു നടന്നാൽമതി

അല്ല എങ്ങോട്ട് പോണം എന്ന് വല്ല നിശ്ചയം ഉണ്ടോ

ഇല്ല..

ഇനിയും ഇതിനുള്ളിലേക്ക് വരാതെ നോക്കൂ

അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് മുന്നോട്ടു നടന്നു..

മുന്നോട്ടു നടക്കുമ്പോഴും അവളുടെ മനസ്സിൽ ആ ഒരു ചോദ്യം മാത്രമായിരുന്നു എങ്ങോട്ടാണ് ഇനി എന്റെ ജീവിത യാത്ര

അല്ലെങ്കിൽ തന്നെ ഞാൻ ആഗ്രഹിച്ചവഴിയിൽ കൂടി അല്ലലോ ഇന്നുവരെയുമുള്ള എന്റെ ജീവിതം..

ഇനി ബാക്കി ജീവിതവും അങ്ങനെ തന്നെയാകട്ടെ.. മാലതി പ്രതീക്ഷ നഷ്ടപ്പെട്ടവളെ പോലെ മുന്നോട്ടു നടന്നു

അവളുടെ മുന്നിൽ ആദ്യം തെളിഞ്ഞത് അച്ഛന്റെ മുഖം ആയിരുന്നു

എന്തുകൊണ്ടോ അവൾക്ക് ആ നിമിഷം അച്ഛനെ കാണണം എന്ന് മോഹമുദിച്ചു

നടന്നു നടന്നു അവൾ ബസ്റ്റോപ്പിൽ എത്തിയിരുന്നു

അകലെ നിന്നും ഒരു ബസ് അവിടേക്ക് വരുന്നത് അവൾ കണ്ടു

തന്റെ വീടിന്റെ അടുത്തു തന്നെയുള്ള ബസ്സാണ്

അതും ഒരു നിയോഗമാകാം

ബസ് സ്റ്റാൻഡിൽ വന്നു നിന്നു

ആളുകൾ ഇറങ്ങി കഴിഞ്ഞപ്പോൾ അവൾ അതിൽ കയറി ഒഴിഞ്ഞ ഒരു സീറ്റ് നോക്കി ഇരുന്നു

വണ്ടി മെല്ലെ നീങ്ങി തുടങ്ങി..

ടിക്കറ്റ്.. ടിക്കറ്റ്.. കണ്ടക്ടർ അവളുടെ സീറ്റിന്അരികിലായി വന്നു നിന്നു പറഞ്ഞു..

അവൾ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു പൈസ കൊടുത്തു ടിക്കറ്റ് വാങ്ങി

ഈ ബസ് എത്ര മണിയാവുമ്പോൾ അവിടെയെത്തും..

ഏകദേശം ഒരു രണ്ടര മണിക്കൂർ എടുക്കും അവിടെ എത്താൻ

അയാൾ അടുത്ത യാത്രക്കാരൻ അരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു

മാലതി സീറ്റിലേക്ക് ചാരിയിരുന്നു..

ഇത്രയും വർഷങ്ങൾക്കു ശേഷം കയറിച്ചെല്ലുമ്പോൾ എങ്ങനെയാവും അവർ സ്വീകരിക്കുക

ചിലപ്പോൾ ആട്ടിപ്പായിച്ചെന്നും വരാം

എന്തുതന്നെയായാലും നേരിടാനുള്ള മനശക്തി ഇപ്പോഴുമുണ്ട്

അവളുടെ കണ്ണുകളിലേക്ക് മെല്ലെ ഉറക്കം അരിച്ചിറങ്ങി..

ചേച്ചി ചേച്ചി. ആരോ തട്ടി വിളിക്കുന്ന പോലെ മാലിക്ക് തോന്നി..

അവൾ ഞെട്ടി കണ്ണ് തുറന്നു..

ചേച്ചി പറഞ്ഞ സ്ഥലം എത്തി..
അവൾ വേഗം കയ്യിലിരുന്ന കവറുമെടുത്ത് എഴുന്നേറ്റു പുറത്തേക്കിറങ്ങി

ഒരുപാട് നാളുകൾക്കു ശേഷം ജനിച്ച നാട്ടിലേക്കുള്ള ആദ്യ കാൽവെപ്പ് അവളുടെ പാദങ്ങളിലൂടെ ഒരു കുളിർ ശരീരമാകെ പടർന്നു..

ഒരു സ്വപ്നത്തിലെന്ന പോലെ അവൾ മുന്നോട്ട് നടന്നന്നു..

എത്രയോ കാലങ്ങൾതന്റെകാൽ പാദം പതിഞ്ഞ മണ്ണാണിതു..

ഇന്ന് പുതുമയുടെ ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു..

അവൾ നടന്നു നടന്ന് ഒരു വീടിന്റെ പടിപ്പുരയ്ക്കലെ ത്തി…

അവിടെനിന്നും അവൾ ആ വീടിനെ ആകമാനം ഒന്ന് നോക്കി

പിച്ച വെച്ച് നടന്ന മുറ്റം.. പഴയ ഓർമ്മകൾ മാടി വിളിക്കുന്നുവോ.

പഴയ വീട്ടിൽ നിന്നും കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

അവൾ മെല്ലെ അടച്ചിട്ട ഗേറ്റ് തുറന്നു മുറ്റത്തേക്ക് നടന്നുതുറന്നു മുറ്റത്തേക്ക് കാൽ വെച്ചു..

~തുടരും

ബിജി അനിൽ