ഇതെന്താ ഇന്ന് രണ്ടും കൂടി ഒത്തുകളി ഉണ്ട് തോന്നുന്നു. രണ്ടിനും ഇന്നിപ്പോ വല്ലാത്ത സ്നേഹം. ഇനിയിപ്പോ…

സ്‌നേഹകൂടാരം…

Story written by Uma S Narayanan

======================

പാലോട് വീട്ടിൽ നേരം പുലർന്നു വരുന്നേയുള്ളൂ..

സാധാരണ പോലെ തന്നെ അലാറം കേട്ടാണ് കമലമ്മ എണീറ്റത് സമയം നോക്കിയപ്പോൾ ആറു മണി.

കമലമ്മ ഞെട്ടി പിടഞ്ഞെണീറ്റു

അയ്യോ ഇതിപ്പോ വൈകിയല്ലോ എന്നും അഞ്ചു മണിക്ക് ആണ് എണീക്കുന്നത് വല്ലാത്ത ഉറക്കം തന്നെ എന്നും രാവിലെ എണീറ്റു ആദ്യം അടുക്കളയിൽ കയറുന്നതാണു ഇന്നിതിപ്പൊ എന്താ കഥ

നൂറുകൂട്ടം പണിയുണ്ട് മരുമക്കൾ രണ്ടാളുണ്ടെങ്കിലും ജോലിക്കാരും അടുക്കളയിൽ കേറാൻ മടിച്ചികൾ ആണ് നന്നായി അറിയാം അത് കൊണ്ടു തന്നെ അടുക്കളയിലേക്ക് അടുപ്പിക്കാറില്ല താൻ തന്നെ വേണം എല്ലായിടത്തും അതിലോട്ടു യതൊരു പരിഭവവുമില്ല അല്ലെങ്കിലും ഇതൊക്കെ അല്ലെ തന്റെ സന്തോഷം അവർ രണ്ടും പെണ്മക്കൾ ഇല്ലാത്ത തനിക്കു മക്കൾ തന്നെയാണ് കമലമ്മ വേഗം കുളിച്ചു അടുക്കളയിൽ എത്തി..

തെല്ലു അതിശയത്തോടെ അവിടെ ആ കാഴ്ച കണ്ടത് രണ്ടു മരുമക്കളും അടുക്കളയിൽ ഉണ്ട് കാണുന്നത് സത്യം തന്നെ ആണോ സംശയം തോന്നി..ഇവരിത് ജോലിയില്ലാത്ത ദിവസം ഏഴു മണി കഴിയാതെ എണീൽകില്ല ഇന്നെന്തു പറ്റി…

കണ്ണുകൾ തിരുമ്മി തുറന്നു..എന്നും ജോലിക്കാരായ മക്കളും മരുമക്കളും ജോലിക്ക് പോകുമ്പോൾ എല്ലാം ഉണ്ടാക്കി കൊടുത്തു വിടുന്നത് താനാണ് മൊത്തത്തിൽ അടുക്കള ഭരണം താൻ തന്നെ തനിക്കും അതാണ് ഇഷ്ടം. അവധി ദിവസം പോലും അടുക്കളയിൽ കേറാത്ത മരുമക്കൾ അതിശയം ആയല്ലോ..

“അമ്മ എണിറ്റു വന്നോ എന്താ അമ്മേ മിഴിച്ചു നോക്കുന്നേ .. “

മൂത്ത മരുമകൾ അനിതയാണ് അവൾക്കും മകൻ ഹരിക്കും രാവിലെ ഏഴുമണിക്ക് പോയാലെ തൊട്ടടുത്ത ജില്ലയിൽ ഉള്ള ഓഫിസിൽ എത്തുള്ളു. അവർ പോയ പിന്നെ നാലിലും ആറിലും പഠിക്കുന്ന ജീവനെയും അപ്പുവിനെയും സ്കൂളിൽ ഒരുക്കി പോലും വിടുന്നത് താനാണ്..

“അമ്മേ ഇതാ ഈ ചായ കുടിക്ക്. “

രണ്ടാമത്തെ മകൻ രാജീവിന്റെ ഭാര്യ ദേവി കമലമ്മക്കു ചായ എടുത്തു കൈയിൽ കൊടുത്തു..

അവൾ ടീച്ചറാണ് എന്നാലെന്താ അനിതയെക്കാൾ കേമിയാണ് അലസതക്കു അവൾക്ക് ഒന്നിൽ പഠിക്കുന്ന അനുമോൾ മാത്രമാണ് മക്കൾ ആയുള്ളത്.

ഇതെന്താ ഇന്ന് രണ്ടും കൂടി ഒത്തുകളി ഉണ്ട് തോന്നുന്നു രണ്ടിനും ഇന്നിപ്പോ വല്ലാത്ത സ്നേഹം ഇനിയിപ്പോ എല്ലാവരും ചെയ്യുന്നപോലെ സ്വത്തു വല്ലതും എഴുതി വാങ്ങാൻ ഉള്ള അടവാണോ എന്നിട്ട് വല്ല വൃദ്ധസദനത്തിൽ കൊണ്ടു ഇടാൻ വയസായി വരികയല്ലേ ടീവിയിലും പത്രത്തിലും എല്ലാം കാണുന്നത് ആണ് തന്റെ വിധിയും അങ്ങനെ ആണോ..കമലമ്മയുടെ മനസിലൊരു വിങ്ങൽ അനുഭവപെട്ടു..

വീടും വളപ്പും രാജേട്ടൻ മരിച്ചതിൽ പിന്നെ തന്റെ പേരിൽ ആണ് എല്ലാം തന്റെ കാലശേഷം മക്കൾക്ക് തന്നെ അല്ലെ പിന്നെ ഇനിയിപ്പോ അതാണോ കമലമ്മക്ക് സംശയം തോന്നാതിരുന്നില്ല..

“അമ്മേ എന്താ മിഴിച്ചു നോക്കുന്നേ അമ്മ ഉമ്മറത്തു പോയി ചായ കുടിക്ക് ഇപ്പോൾ ആവും പുട്ടും കടലയും “

അവൾ അത് പറഞ്ഞു പുട്ടു കുറ്റിയിൽ നനച്ച അരിപൊടി നിറക്കാൻ തുടങ്ങി.

കമലമ്മ അടുക്കളയിൽ തന്നെ വിമ്മിഷ്ടപെട്ടു നിന്നു ഒരു അടുപ്പിൽ കടല കറി തിളയ്ക്കുന്നു മറ്റേതിൽ പുട്ടു വേവുന്നു..

അനിതയാണെങ്കിൽ ഉച്ചക്ക് ഉള്ള കറിക്ക് നുറുക്കി തുടങ്ങി അത് കണ്ടു കമലമ്മയും കൂടെ കൂടി..

“അല്ല നിങ്ങൾ പോയ്‌ക്കോ ഇനി ഞാൻ ചെയ്തു കൊള്ളാം അറിയാതെ ഉറങ്ങി പോയി.. “

“അല്ല അമ്മേ അമ്മ പോയോക്കോളു ഇതൊക്കെ ഞങ്ങൾക്ക് ചെയ്യാവുന്നതേ ഉള്ളു. അമ്മ പോയി ഉമ്മറത്തു ഇരിക്ക് “

അവർ കമലമ്മയെ ഉന്തി തള്ളി പറഞ്ഞു വിട്ടു ഒന്നും മനസിലാവാതെ കമലമ്മ ഉമ്മറത്തു എത്തി.. ഹരിയും രാജീവും ഉമ്മറത്തുണ്ട്..

ഹരി സ്റ്റൂളിൽ നിന്ന് കൊണ്ട് ഉത്തരത്തിൽ മാറാല എല്ലാം അടിച്ചു തൂത്തു ഇടുന്നു

രാജീവും മക്കളും കൂടി ആകെയുള്ള ഇത്തിരി മുറ്റത്തിന്റെ ഓരം കിളച്ചു പച്ചക്കറി നടാൻ ഉള്ള ഒരുക്കത്തിലാണ്. ഇതൊക്കെ കണ്ടു വല്ലാത്ത അതിശയം തന്നെ തോന്നി കമലമ്മക്ക് .. ഇവർക്കിതൊക്കെ ഒറ്റ രാത്രി കൊണ്ടു എന്തുപറ്റി..

“എന്താ അമ്മേ അമ്മയുടെ മുഖം വാടിയിരിക്കുന്നത് ഹരി ചോദിച്ചു.. “

“എന്താ മോനെ എനിക്കു കുറവ് ഞാൻ അടുക്കളയിൽ കയറിയപ്പോൾ അവർ അവിടെ നിന്ന് പറഞ്ഞു വിട്ടു..ഇനിയിപ്പോ ഞാൻ ഒന്നിനും വേണ്ടാതായോ “

കണ്ണിൽ ഊറികൂടിയ കണ്ണുനീർ പുറംകൈയിൽ തുടച്ചു കൊണ്ടു ചോദിച്ചു..

“എന്താ അമ്മേ ഇത് കരയ്യേ അല്ല അപ്പൊ അമ്മ ഒന്നും അറിഞ്ഞില്ലേ “

“ഇല്ലെടാ എന്താ “

“ആധിയോടെ കമലമ്മ തിരക്കി.. “

“അമ്മേ ഇന്നുമുതൽ ഇവിടെ മാറ്റങ്ങൾ ആണ്… “

“അതെന്താടാ “

“അമ്മേ കുറച്ചു ദിവസം ലീവ് അല്ലെ ഞങ്ങൾ എല്ലാവരും വീട്ടിൽ ഉണ്ടല്ലോ “

” അതിനു ഇവിടെ എന്താ പ്രശ്നംഞാൻ അടുക്കളയിൽ കേറിയ എന്താ “

“അതല്ല അമ്മേ ഇനി അവർ രണ്ടാളും വീട്ടിൽ ഇല്ലേ അവർ ചെയ്ത് കൊള്ളും എല്ലാം അവരും ചെയ്തു ശീലം ആക്കട്ടെ എങ്ങനെ മടി പിടിച്ചു ഇരുന്ന് അങ്ങനെ സുഖിച്ചു ഇരിക്കണ്ട അമ്മടെ പുന്നാര മരുമക്കൾ..

അമ്മ കുറെ കാലം ആയല്ലോ അടുക്കളയിൽ ജീവിതം തളച്ചിട്ടിട്ടു അമ്മക്ക് ഇനി വിശ്രമമാണ് അമ്മ ഉമ്മറത്തു ഇരിക്കും . ഞങ്ങൾ ആണ് അലാറം ആറു മണിക്ക് ആക്കി വച്ചത് അമ്മ നന്നായി ഉറങ്ങിക്കോട്ടെ വച്ചീട്ടു ഇനിയുള്ള കാലം ആകെ ഒരു മാറ്റം ആകട്ടെ “

രാജീവ്‌ അത് പറഞ്ഞു ഉറക്കെ ചിരിച്ചു.. കമലമ്മക്ക് വിശ്വാസം വന്നില്ല..

“അതെ അമ്മേ അമ്മ ഇനി വിശ്രമിക്ക് ഞങ്ങൾ ചെയ്തു കൊള്ളും ഗൃഹഭരണം എല്ലാം ഞങ്ങളും പഠിച്ചെടുക്കട്ടമ്മേ “

ദേവിയും അനിതയും ഒരുപോലെ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു ഉമ്മറത്തു വന്നു ..

“അപ്പൊ അച്ഛമ്മേ എന്ന ഒരു കഥ പറയ്യു ഇനിയിപ്പോ പണിയൊന്നും ഇല്ലല്ലോ ഇന്നെങ്കിലും സമയം ഇല്ല പറയല്ലേ അച്ഛമ്മടെ കഥ കേട്ട് കുറെ ആയി.”

കുട്ടികൾ മൂന്നും കമലമ്മയേ സ്നഹത്തോടെ വട്ടം കെട്ടിപിടിച്ചു..

“അപ്പൊ പിന്നെ നമ്മക്കും അമ്മേടെ കഥകൾ കേട്ടു നമ്മുടെ പഴയ കുട്ടികാലത്തെക്കു തിരിച്ചു പോകാം അല്ലെ അല്ലേടാ രാജീവേ “”

“അതെയാതെ ശരിക്കു കുട്ടിയാവാൻ തോന്നുന്നു ഇപ്പോൾ “

കമലമ്മയുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു .താൻ ഉദേശിച്ചത്‌ പോലെ അല്ല
തന്റെ മക്കൾക്ക് ഇത്ര സ്നേഹം ഉണ്ടായിട്ട് വെറുതെ മക്കളെ സംശയിച്ചു.. ദൈവമേ .

പാലോട് വീട് എന്ന ആ സ്നഹകൂടാരത്തിൽ പിന്നെ എന്നും കമലമ്മയുടെയും മക്കളുടെയും ചിരിയും സന്തോഷദിനങ്ങളുമായിരുന്നു….

~Uma S Narayanan