അങ്ങനെ പല തവണകളിലും പലയിടത്തും പല ഫങ്ഷനുകളിലും വച്ച് കാണാറുണ്ട്…അതൊരു സന്തോഷം…

എഴുത്ത്: Diju AK

====================

എൻ്റെ കൂടെ പോളിയിൽ പഠിച്ച ഒരു കൂട്ടുകാരൻ… ഒരു മാന്യൻ… ഒരു ജെൻ്റിൽ മാൻ…. ഒരു ദിവസം എന്നെ വിളിച്ചു….

ഡാ ഡിജു… ഞാൻ പാലക്കാട്ട് നിന്ന് കൊല്ലത്തോട്ട് വരിക ആണ്… നമുക്ക് കരുനാഗപ്പള്ളിയിൽ വച്ച് കണ്ടാലോ…??

അങ്ങനെ പല തവണകളിലും പലയിടത്തും പല ഫങ്ഷനുകളിലും വച്ച് കാണാറുണ്ട്… അതൊരു സന്തോഷം… പഴയ കാര്യങ്ങൾ പരസ്പരം പങ്ക് വച്ച് പിരിയുമ്പോൾ ഒരു ഉന്മേഷം…☺️☺️

പക്ഷേ ഈ വിളി വന്ന ദിവസം എനിക്ക് ഫ്രീ ആകാൻ പറ്റുമോ എന്ന് ഒരു സംശയം… നേരുത്തേ ഏറ്റു പോയ ഒരു പ്രോഗ്രാമിന് എനിക്ക് കൊല്ലം വരെ പോകണം… സോ ഞാൻ അവനോട് പറഞ്ഞു…

ഡാ… എനിക്ക് കൊല്ലം വരെ പോകണം… ഏതായാലും നീ ഓടി വാ… പറ്റുമെങ്കിൽ എവിടെ വച്ചെങ്കിലും കാണാം…ഓകെ…🥰

മണിക്കൂറുകൾ കഴിഞ്ഞ്… വീണ്ടും കോൾ വന്നു… ഡാ… ഞാൻ കരുനാഗപ്പള്ളി ആകാറായി… നീ എവിടാ…??

അളിയാ… ഞാൻ ഫ്രീ ആയില്ല… കാണാൻ പറ്റുമെന്ന് തോന്നുന്നില്ല… നീ പൊയ്ക്കോ… നമുക്ക് പിന്നെ എപ്പോഴെങ്കിലും കാണാം… ഞാൻ പറഞ്ഞു…🥰

നേരം സന്ധ്യ ആയപ്പോ വീണ്ടും അവൻ്റെ കോൾ വരുന്നു… നീ എവിടാ…🤔

ഞാൻ വീട്ടിലുണ്ട്… എന്താടാ…?

നീ എന്താ ഉച്ചയ്ക്ക് എന്നെ കാണാൻ വരാഞ്ഞത്…??

അളിയാ ഞാൻ പറഞ്ഞില്ലേ… ഞാൻ ഫ്രീ ആയില്ലായിരുന്ന്… അതാ…!!

അതൊന്നുമല്ല… നീ കള്ളം പറയുകയാണ്…!!

എന്ത് കള്ളം…??🤔🤔

നീ മനഃപൂർവം വരാഞ്ഞതാണ്…!!

എന്തിന്…??

നിനക്ക് അപകർഷതാ ബോധം…!!

എന്തിന്…??

നിനക്ക് ജോലി ഒന്നും കിട്ടാത്തതിൻ്റെ അപകർഷതാ ബോധം… എന്നെ ഫേസ് ചെയ്യാൻ നിനക്ക് പറ്റുന്നില്ല… അതാ നീ വരാഞ്ഞത്….!!

ഞെട്ടി പോയി ഞാൻ… അപകർഷതാ ബോധമോ… എനിക്കോ.. നിന്നോടോ…!!

എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം ഞാൻ ബ്ലാങ്ക് ആയിപ്പോയി…🤔🤔

അപ്പോ ഇതിന് മുമ്പ് പല തവണകളിൽ പലയിടത്തും വച്ച് നമ്മൾ കണ്ടതോ… മണിക്കൂറുകൾ ഒന്നിച്ച് യാത്ര ചെയ്തതോ… അപ്പോഴൊക്കെ ഇല്ലാത്ത എന്ത് അപകർഷതാ ബോധം, ഇപ്പൊ എങ്ങനെ വരാനാ എനിക്ക്…!! ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചു…

അതൊന്നുമല്ല… നിനക്ക് അപകർഷത ആണ്…!

എടാ എൻ്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന നിന്നോട് എനിക്ക് എന്ത് അപകർഷത…??

നിനക്ക് അപകർഷത ആണ്… ജോലി കിട്ടാത്തതിൻ്റെ അപകർഷത…!!

എടാ… എനിക്ക് ജോലി കിട്ടാഞ്ഞത് അല്ല… കിട്ടിയിട്ടും പോകാഞ്ഞത് ആണല്ലോ…പിന്നെങ്ങനാ അപകർഷത വരുന്നത്… ??

ഒന്നും പറയണ്ട… നിനക്ക് അപകർഷത ആണ്….!!

ആണ്… ആണെങ്കിൽ നീ പോയൊരു **** വച്ച് കൊട്… മേലാൽ എന്നെ വിളിക്കരുത്… *****… ഞാൻ ലേലം ഉറപ്പിച്ചു…💪💪

ആ ബന്ധം അവിടെ അവസാനിച്ചു… ഇത്രയും അടുത്ത് അറിയാവുന്ന ഒരു ചങ്കിൻ്റെ പോലും മനസ്സിൽ ചിന്ത ഇതാണെങ്കിൽ പിന്നെന്ത് ചങ്ക്… ഇനി അവനോട് ഞാൻ എവിടുന്ന് പറഞ്ഞു മനസ്സിലാക്കി തുടങ്ങും… അതുകൊണ്ട് ബന്ധത്തിന് വിരാമം ഇട്ടു…👎

ഇത് ഇപ്പൊ പറയാൻ കാരണം… രാവിലെ കണ്ട ഒരു വാർത്ത ആണ്… ഒരു രാഖിയുടെ വാർത്ത… വ്യാജ നിയമന ഉത്തരവുമായി ജോയിൻ ചെയ്യാൻ വന്ന ഒരു രാഖി… രാഖി ചെയ്തത് തെറ്റാണ്… നോ doubt… ശിക്ഷ അർഹിക്കുന്ന തെറ്റ്…

പിടിക്കപ്പെടാൻ സാധ്യത വളരെ കൂടുതൽ ആണെന്ന് അറിയാം എങ്കിലും ആ യുവതി ഇത്തരം ഒരു സാഹസത്തിന് മുതിരാൻ കാരണം സമൂഹം ചിന്തിക്കണ്ടെ… ജോലി ഒന്നും ആയില്ലേ എന്ന അവസരത്തിലും അനവസരത്തിലുമുള്ള അഭൂദയകാംക്ഷികളുടെ സ്നേഹാന്വേഷണം, പഠിച്ചിട്ട് നിൽക്കുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന ആഘാതം അളക്കാവുന്നതല്ല… ഒരു വ്യക്തി ഉൾ വലിയാൻ പോരുന്ന ആഘാതം…

സർക്കാര് ജോലി ഇല്ലാത്തവർക്ക് എല്ലാം അപകർഷത ആണെന്ന് കരുതുന്ന എൻ്റെ സുഹൃത്തിനെ പോലെ ഉള്ളവരുടെ സമൂഹം…😡

എഴുത്ത് പരീക്ഷയും കായിക പരീക്ഷയും ഇൻ്റർവ്യൂ കളും പാസ്സ് ആയി സര്ക്കാര് ജോലി നേടിയവർ തീർച്ചയായും മിടുക്കർ തന്നെ… സംശയം ഇല്ല… അവർ 100% വും അഭിനന്ദനം അർഹിക്കുന്നു…

കേരളത്തിൽ ജനങ്ങളിൽ ഏതാണ്ട് 3 % ആണ് സർക്കാര് ഉദ്യോഗസ്ഥർ… അതായത് 100 പേരിൽ 3 പേർ മാത്രം… അവർ മിടുക്കർ ആണ്… അതിൻ്റെ അർത്ഥം ബാക്കി 97 പേര് മിടുക്കരല്ല എന്നല്ല… പക്ഷേ നിർഭാഗ്യ വശാൽ സമൂഹം വിലയിരുത്തുന്നത് അങ്ങനെ ആണ്…

അങ്ങനെയുള്ള സമൂഹത്തിൽ രാഖി ഇത് ചെയ്തില്ലെങ്കിലേ ഉള്ളൂ അതിശയം… രാഖിയെ വെള്ള പൂശുക അല്ല… തെറ്റിനെ ന്യായീകരിക്കുകയും അല്ല… എത്ര മിടുക്കരായാലും വളരെ കുറച്ച് പേർക്ക് മാത്രേ ഇവിടെ സര്ക്കാര് ജോലിക്ക് അവസരം ഉള്ളൂ എന്ന് രാഖി ഉൾക്കൊണ്ടോ എന്ന് സംശയം….🤔

ഏതായാലും റിമാൻഡിൽ ആയി… ഇറങ്ങി സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു… 3 % ത്തിൽ പെടാൻ നിൽക്കാതെ 97 % ത്തില് പെട്ട് ഒരു സർക്കാരിൻ്റെയും പിന്തുണയോ ശമ്പളമോ ഇല്ലാതെ സ്വന്തം ബുദ്ധിയിലും കഴിവിലും ജീവിച്ച് കാണിച്ചു കൊടുക്കണം രാഖി… അപകർഷത ഇല്ലെന്ന് ബോധ്യപ്പെടുത്തി കൊടുക്കണം രാഖി…

പണ്ടെങ്ങോ കേട്ട ഒരു തമാശയുണ്ട്…

യേശുദാസിൻ്റെ ഗാനാലാപന കഴിവിനെ കുറിച്ച് പുകഴ്ത്തി പറയുന്ന ഒരു വേദിയിൽ ഈ പുകഴ്ത്തൽ കേട്ട് സഹിക്കാൻ വയ്യാതെ ഒരു പുള്ളി പറഞ്ഞതാ… “എത്ര നല്ല പോലെ പാടും എന്ന് പറഞ്ഞിട്ട് എന്ത് കാര്യം… യേശുദാസ് ഒറ്റ PSC ലിസ്റ്റില് പോലും വന്നിട്ടില്ലല്ലോ…”
ഇതാണ് സമൂഹം…

എന്നോട് ഇനി ആരും ചോദിക്കണ്ട എനിക്ക് എന്താ ജോലി എന്ന്…

എനിക്ക് ജോലി ഒന്നും ഇല്ല…😄😄 പക്ഷേ ഇത് വരെ അപകർഷത ഒന്നും തോന്നിയിട്ടില്ല… തോന്നിയാൽ ലവനെ വിളിച്ച് വീണ്ടും ബന്ധം സ്ഥാപിക്കുന്നത് ആയിരിക്കും…👍👍 ഈ പോസ്റ്റ് ഞാൻ ലവന് dedicate ചെയ്യുന്നു ഒട്ടും അപകർഷത ഇല്ലാതെ തന്നെ….☺️☺️