എഴുത്ത്: ഫാരിസ് ബിൻ ഫൈസി
=====================
“മോളേ, ഞാൻ നിന്നോട് കുറേയായി പറയണം കരുതുന്നു. നീയൊരു കാര്യം ഓർക്കണം…ഞാൻ നിന്റെ ഭർത്താവിന്റെ അച്ഛനാണ്. അത് നീ മറക്കേണ്ട”
ഇത് പറയുമ്പോൾ അച്ഛൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. സനുഷ അച്ഛനെ നോക്കി പുഞ്ചിരിച്ചു
“അതെന്താ ഭർത്താവിന്റെ അച്ഛനെ തൊട്ടുരുമ്മി നടക്കാൻ പാടില്ലേ”
ഇതും പറഞ്ഞ് അവൾ അയാളോട് ചേർന്ന് നിന്നു. അവളെ തട്ടിമാറ്റി അയാൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി
“മോളേ ഞാൻ നിന്റെ അച്ഛന് സമമാണ്. നീ എന്നോട് ഈ കാണിക്കുന്നത് ന്റെ മോൻ അറിഞ്ഞാൽ…”
ഒന്ന് നിറുത്തിയിട്ട് അയാൾ സനുഷയെ ദയനീയമായി ഒന്ന് നോക്കി
“ന്റെ മോൻ തകർന്ന് പോവില്ലേ…”
അയാളുടെ മനസ്സ് ശരിക്കും മരവിച്ചിരുന്നു. അയാൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ച് ഹാളിലെ സോഫയിൽ പോയിരുന്നു. സനുഷ അയാളുടെ അടുത്ത് പോയിരുന്ന് തൊട്ടുരുമ്മി ഇരുന്നു
“എന്തിനാ ഇത്രക്ക് പേടി…? ഇവിടിപ്പോ ആരും ഇല്ലല്ലോ… അവരൊക്കെ വൈകീട്ടല്ലേ തിരിച്ച് വരൂ. അതുവരെ നമ്മൾ രണ്ടാളും മാത്രല്ലേ ഒള്ളൂ ഈ വീട്ടിൽ”
ഇതും പറഞ്ഞ് സനുഷ അയാളുടെ കൈകൾ മെല്ലെ പൊക്കി തന്റെ തു ടയിലേക്ക് പതുക്കെ അടുപ്പിച്ചു. ഭയന്ന് വിറച്ച അയാൾ അവളുടെ കൈകൾ തട്ടിമാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ സനുഷ അയാളെ ബലമായി പിടിച്ചിരുത്തി
“എന്തിനാ ഈ ജാഡ കാണിക്കുന്നേ…? ഇവിടെയിപ്പോ എന്ത് നടന്നാലും നമ്മൾ രണ്ടുപേരും അല്ലാതെ വേറെ ആരും അറിയാൻ പോണില്ല”
ഒന്ന് നിറുത്തിയിട്ട് അവൾ അയാളുടെ കണ്ണിലേക്ക് നോക്കി
“എന്നെയൊന്ന് മടിയിലിരുത്തി കൊഞ്ചിക്കേ…”
വാർദ്ധക്യം കൊണ്ട് അവശനായിരുന്നെങ്കിലും അയാൾ തന്റെ സർവ്വ ശക്തിയും എടുത്ത് അവളെ തള്ളിമാറ്റി വീടിന്റെ പുറത്തിറങ്ങി. അന്ന് തന്റെ മകനും ഭാര്യയും വരുന്നത് വരെ അയാൾ വീട്ടിൽ കയറിയില്ല. ഭക്ഷണം പോലും കഴിച്ചില്ല.
വീട്ടിൽ തന്റെ മരുമകളുമായി തനിച്ചാവുമ്പോൾ അയാൾക്ക് വല്ലാത്ത ഭയമായിരുന്നു. അവൾ കാ* മ കണ്ണുമായി തന്റെ പിറകേ വരുന്നത് ഓർത്ത് പല രാത്രിയിലും അയാൾ പേടിച്ച് വിറച്ച് ഞെട്ടി ഉണരാറുണ്ട്. ഇതെങ്ങാനും തന്റെ മകനോ ഭാര്യയോ അറിഞ്ഞാൽ…? തകർന്ന് പോവില്ലേ അവർ…? ഇങ്ങനൊരു പെണ്ണാണ് തങ്ങളുടെ വീട്ടിലേക്ക് വലതുകാൽ എടുത്തുവെച്ച് വന്നത് എന്ന് തിരിച്ചറിഞ്ഞാൽ മനസ്സ് മരവിക്കില്ലേ അവരുടെ…?
സനുഷ മരുമകളായി വരുന്നത് വരെ ആ വീട് സ്വർഗമായിരുന്നു അയാൾക്ക്. കളിയും ചിരിയും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇപ്പൊ അയാൾക്ക് പേടിയാണ്. തന്റെ ഭാര്യ ഒന്ന് കുളിക്കാൻ പോയാൽ പോലും പേടിയാണ്. ഭാര്യ കുളി കഴിഞ്ഞ് വരുന്ന വരെ സനുഷ അയാൾക്ക് ചുറ്റും വട്ടമിട്ട് നടക്കും. മോൻ രാവിലെ ജോലിക്ക് പോയാൽ വൈകീട്ടേ തിരിച്ച് വരൂ.
സനുഷയുടെ വരവോട് കൂടി അയാൾ ഒരുപാട് രോഗങ്ങൾക്ക് അടിമപ്പെട്ടു. അയാൾ മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട് കാലങ്ങളായി. ഈ ജീവിതം ഒന്ന് അവസാനിച്ച് കിട്ടിയാൽ മതിയായിരുന്നു എന്ന് അയാൾ ദൈവത്തോട് ആത്മാർത്ഥമായി പ്രാർഥിച്ചു.
അയാളുടെ ഭാര്യക്കും മകനും സനുഷയെ ജീവനാണ്. അവളെ കുറിച്ച് പറയുമ്പോൾ അവർക്ക് നൂറ് നാവാണ്. അതുകൊണ്ട് തന്നെ അയാൾ സനുഷയെ കുറിച്ച് അവരോട് ഒന്നും പറയാൻ നിന്നില്ല.
ഓരോന്ന് ചിന്തിച്ച് ഡിപ്രഷൻ അടിച്ച് അയാളുടെ അസുഖം മൂർച്ഛിച്ചു. ഭക്ഷണം പോലും കഴിക്കാൻ താല്പര്യം ഇല്ലാതായി. എപ്പോഴും ഓരോ ചിന്തകൾ മാത്രം. വീട്ടുകാർ അയാളുടെ മാറ്റം കണ്ട് വീട്ടുകാർ കാര്യം തിരക്കി എങ്കിലും മൗനമായിരുന്നു ഉത്തരം.
ഇതിനിടയിൽ അയാൾ കിടപ്പിലായി. ഒരുദിവസം അയാളെ പരിചരിക്കുമ്പോൾ അവൾ കണ്ണിലേക്ക് നോക്കി
“ഇപ്പോ നിങ്ങൾക്ക് ഒന്ന് എഴുന്നേറ്റിരുന്ന് എന്നെ മടിയിൽ പിടിച്ച് ഇരുത്തി കൊഞ്ചിക്കാൻ തോന്നുന്നുണ്ടോ…?”
ഇവളെന്ത് കാ* മഭ്രാന്തിയാണ് എന്ന രീതിയിൽ അയാൾ സനുഷയെ ദയനീയമായി നോക്കി. അയാൾ ആകെ അവശനായിരുന്നു. അയാളെ നോക്കി അവൾ പുഞ്ചിരിച്ചു
“എന്തേ പറ്റണില്ലേ…? വയ്യ ല്ലേ…? പഴയ ആവേശം ഒന്നും അങ്ങ് കിട്ടാണില്ല അല്ലേ…? നിങ്ങൾക്ക് അറിയോ ഞാൻ ആരാണെന്ന്…? എന്റെ ജീവിതത്തിൽ നമുക്ക് രണ്ടുപേർക്ക് മാത്രം അറിയാവുന്ന ഒരു ഇൻസിഡന്റ് നടന്നിട്ടുണ്ട്”
ഒന്ന് നിറുത്തിയിട്ട് അവൾ അയാളുടെ കണ്ണിലേക്ക് നോക്കി
“അതെന്താണെന്ന് അറിയോ നിങ്ങൾക്ക്…?”
വർഷങ്ങൾക്ക് മുമ്പ്…
സ്കൂൾ വെക്കേഷൻ ആയപ്പോൾ സനുഷ അമ്മയുടെ വീട്ടിലേക്ക് വിരുന്നിന് പോയി. ഒരു പത്ത് പതിനഞ്ച് ദിവസം അവിടെ നിക്കണം. തറവാട്ടിൽ കുറേ കുട്ടികൾ ഉള്ളതുകൊണ്ടുതന്നെ അവൾക്ക് അവിടെ നിൽക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. സനുഷ അന്ന് രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്.
ഇന്നത്തെ പോലെ അന്ന് എല്ലാ വീട്ടിലും ടീവി ഒന്നും ഉണ്ടായിരുന്നില്ല. ഞാറാഴ്ച്ചകളിൽ വൈകുന്നേരം നാല് മണിക്കുള്ള സിനിമ കാണാൻ തറവാട്ടിലെ കുട്ടികൾ എല്ലാംകൂടി പോയിരുന്നത് വീടിന്റെ കുറച്ച് അപ്പുറത്തുള്ള ഭാസ്കരൻ മാമയുടെ (ഇപ്പോഴത്തെ സനുഷയുടെ ഭർത്താവിന്റെ അച്ഛൻ) വീട്ടിലേക്ക് ആയിരുന്നു.
ഒരിക്കൽ സനുഷയും അവരോടൊപ്പം ടീവി കാണാൻ ചെന്നു. ഭാസ്കരൻ മാമയും ഭാര്യയും ഒരു മോനുമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ എപ്പോഴും ഓരോ പണിയിൽ തിരക്കായിരിക്കും. മോൻ അത്യാവശ്യം കളിഭ്രാന്ത് ഉള്ള കൂട്ടത്തിൽ ആണ്. ടീവി കാണാനൊന്നും അവൻ നിക്കാറില്ല. കുട്ടികൾ സിനിമ കാണാൻ ചെല്ലുമ്പോൾ മിക്കപ്പോഴും ഭാസ്കരൻ മാമ തനിച്ചാവും വീട്ടിൽ.
സിനിമ കാണാൻ ചെല്ലുന്ന അഞ്ചും ആറും വയസുള്ള പിഞ്ചു പൈതങ്ങളായ പെൺകുട്ടികളെ കവിളിൽ പിടിച്ച് നുള്ളുക, കെട്ടിപ്പിച്ച് കവിളിൽ കടിക്കുക, ബലമായി പിടിച്ച് മടിയിൽ ഇരുത്തുക ഇതൊക്കെയായിരുന്നു ഭാസ്കരൻ മാമയുടെ പ്രധാന വിനോദം. പക്ഷേ അന്ന് ആ പിഞ്ചു പൈതലുകൾക്ക് അതിന്റെയൊന്നും അർഥം തിരിച്ചറിയാനുള്ള പ്രായമോ പക്വതയോ ഉണ്ടായിരുന്നില്ല.
ഇനിയിപ്പോ അത് അയാളുടെ ഭാര്യ കണ്ടാലും കരുതിയിരുന്നത് തന്റെ മക്കളെപ്പോലെ കരുതി വാത്സല്യം കാണിക്കുകയാണ് എന്നാണ്. പക്ഷേ അയാളിലെ കാ* മ പിശാചിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. അത്രക്ക് മാന്യൻ ആയിട്ടായിരുന്നു അയാൾ സമൂഹത്തിന് മുന്നിൽ പെരുമാറിയിരുന്നത്.
സനുഷയെ അയാൾ പല പ്രാവശ്യം തൊട്ട് തലോടിയിരുന്നു. ആ പാവം അയാളെ നോക്കി കണ്ണിറുക്കി ചിരിച്ചേ ഒള്ളു. ആ പൈതലിന് അറിയില്ലായിരുന്നു ഒരു പേപിടിച്ച നാ യയുടെ മനസ്സാണ് അയാളുടേത് എന്ന്.
ഒരുദിവസം സനുഷ ടീവി കാണാൻ തനിച്ചാണ് പോയത്. അപ്പോൾ അവിടെ ഭാസ്കരൻ മാമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യ മോനേയും കൊണ്ട് ഹോസ്പിറ്റലിൽ പോയതായിരുന്നു. അയാൾ തനിച്ചാണെന്ന് മനസ്സിലാക്കിയ സനുഷ തിരിച്ച് പോവാനൊരുങ്ങിയപ്പോൾ അയാൾ പിറകിൽ നിന്നും വിളിച്ചു.
“മോള് പോവാണോ…? നല്ല കാർട്ടൂൺ ഉണ്ട് ടീവിയിൽ. വാ കാണിച്ചു തരാം”
അവൾ അയാളെ നോക്കി നുണക്കുഴി കാണിച്ച് പുഞ്ചിരിച്ചു. സനുഷക്ക് ഒരുപാട് സന്തോഷമായി, കാരണം കാർട്ടൂൺ എന്ന് വെച്ചാൽ അവൾക്ക് ജീവനാണ്. അവൾ വേഗം വീടിനകത്ത് കയറി ടീവിക്ക് മുന്നിൽ തറയിൽ പോയിരുന്നു. നല്ല കാർട്ടൂൺ ഇട്ടുകൊടുത്ത് ആ പിഞ്ചു പൈതലിനെ അയാൾ ആകർഷിപ്പിച്ചു. അവൾ കാർട്ടൂൺ കണ്ട് കൈകൾ കൊട്ടി പൊട്ടിച്ചിരിച്ചു. പെട്ടന്ന് അയാൾ ആ പൈതലിനെ പിടിച്ച് മടിയിൽ ഇരുത്തി
“മോള് നിലത്തിരിക്കേണ്ട ട്ടോ, മാമന്റെ മടിയിൽ ഇരുന്ന് ടീവി കണ്ടോ”
അവൾ തലയാട്ടി സമ്മതിച്ചു. അവനിലെ മൃഗം ഉണർന്ന സമയമായിരുന്നു അത്. അവൾ കാർട്ടൂൺ കണ്ട് പൊട്ടിച്ചിരിക്കുന്ന സമയത്ത് അയാളിലെ മൃഗം ആ പിഞ്ചു പൈതലിന്റെ ശരീരത്തിൽ തന്റെ നശിച്ച കാ* മത്തിനുള്ള ശമനം തേടുകയായിരുന്നു. പെട്ടന്ന് അയാൾ സനുഷയെ പൊക്കിയെടുത്ത് തന്റെ മുറിയിലേക്ക് കൊണ്ടുപോയി. അവൾ തടയാൻ ശ്രമിച്ചെങ്കിലും ആ പിഞ്ചു പൈതലിനെ അയാൾ വരുതിയിലാക്കി. പിന്നീട് നടന്നത് അവന്റെ ഉള്ളിലെ മൃഗത്തിന്റെ കാ* മകൂ ത്ത് ആയിരുന്നു. അവളുടെ ശരീരത്തിൽ സി* ഗരറ്റ് വെച്ച് വേദനിപ്പിച്ച് കരയിപ്പിച്ച് ആ പിഞ്ചു പൈതലിന്റെ ദയനീയമായുള്ള കരച്ചിലിൽ അയാൾ ആനന്ദം കണ്ടെത്തി.
കുറച്ച് സമയത്തിന് ശേഷം സനുഷയുടെ നിലത്ത് കിടക്കുന്ന ഉടുപ്പ് എടുത്ത് നീട്ടി അയാൾ അവളുടെ കണ്ണിലേക്ക് നോക്കി
“ന്നാ, ഈ ഉടുപ്പ് ഇട്ടിട്ട് അവിടെ പോയിരുന്ന് ടീവി കണ്ടോ, ഇപ്പൊത്തന്നെ വീട്ടിൽ പോവേണ്ട”
അവൾ തന്റെ വിറക്കുന്ന കുഞ്ഞ് കൈകൾ കൊണ്ട് ആ ഉടുപ്പ് മേടിച്ചു. എന്നിട്ട് വേഗം അത് ഉടുത്ത് അയാൾ പറഞ്ഞതുപോലെ ടീവിക്ക് മുന്നിൽ പോയിരുന്നു. അവൾ പേടിച്ച് വിറക്കുകയായിരുന്നു അപ്പോൾ. കുറച്ചു സമയത്തിന് ശേഷം അയാൾ അവളുടെ അടുത്ത് ചെന്നു
“ഇനി വീട്ടിൽ പൊക്കോ”
ഇത് കേട്ടതും വേഗം എണീറ്റ് വീട്ടിൽ പോവാനൊരുങ്ങിയ അവളുടെ കണ്ണിലേക്ക് അയാൾ തന്റെ ചോരക്കണ്ണുകൊണ്ട് തുറിച്ചു നോക്കി
“ഇവിടെ നടന്നത് എങ്ങാനും നീ ആരോടെങ്കിലും പറഞ്ഞാൽ, കയ്യും കാലും വെ ട്ടി പിച്ചക്കാർക്ക് കൊടുക്കും ഞാൻ. കേട്ടല്ലോ…?”
ആരോടും പറയില്ല എന്ന അർഥത്തിൽ തലയാട്ടി ആ പിഞ്ചു പൈതൽ വേഗം വീട്ടിലേക്ക് പോയി. പിറ്റേദിവസം അവൾക്ക് നന്നായി പനിച്ചു. ഡോക്ടർ പറഞ്ഞു പേടിപ്പനി ആണെന്ന്. ആര് എന്ത് ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല. അതിന് ശേഷം സ്വന്തം അച്ഛൻ വരെ ശരീരത്തിൽ തൊടുന്നത് അവൾക്ക് പേടിയായി. അതുവരെ ഒരുപാട് കൂട്ടുകാർക്കൊപ്പം കളിയും ചിരിയുമായി നടന്നിരുന്ന സനുഷ ഒറ്റക്ക് നടക്കാൻ തുടങ്ങി. അവൾ ഏകാന്തതയെ സ്നേഹിച്ചു. എപ്പോഴും മുഖത്ത് ഭയം എന്ന വികാരം മാത്രം. സ്വന്തം അനിയന്റെ കൂടെ കിടക്കാൻ പോലും അവൾ ഭയന്നു.
തന്റെ മകന്റെ ഭാര്യയുടെ പൂർവകാലം കേട്ട അയാൾ കട്ടിലിൽ നിന്നും ഞെട്ടി തരിച്ച് അവളെ നോക്കി. അവൾ ഒന്ന് പുഞ്ചിരിച്ചു
“നിങ്ങളുടെ മകന്റെ കല്യാണ ആലോചന ദൈവമായിട്ടാണ് എന്നിലേക്ക് എത്തിച്ചത്. ജീവിതത്തിൽ കല്യാണമേ വേണ്ടാ എന്ന് തീരുമാനം എടുത്ത എന്നെ മാറ്റി ചിന്തിച്ചത് അയാൾ നിങ്ങളുടെ മകനാണ് എന്ന ഒറ്റ കാരണം കൊണ്ടാണ്. തനിക്ക് അറിയോ ഇത്രയും കാലം ഞാൻ നീറി നീറി ജീവിക്കുകയായിരുന്നു. ഞാൻ അനുഭവിച്ച മാനസികാവസ്ഥ തനിക്കെന്നല്ല ഈ ലോകത്ത് ആർക്ക് പറഞ്ഞാലും മനസിലാകില്ല. ഇരുട്ടായിരുന്നു കണ്ണിൽ മുഴുവൻ. ഒന്നുറക്കെ ചിരിക്കാൻ പോലും പേടിയായിരുന്നു. ഭയം… എല്ലാത്തിനോടും ഭയം”
ഒന്ന് നിറുത്തിയിട്ട് അവൾ അയാളുടെ കണ്ണിലേക്ക് നോക്കി
“ആ ഭയമാണ് ഞാൻ ഇപ്പോൾ നിനക്ക് തന്നുകൊണ്ടിരിക്കുന്നത്. ആരോടും ഒന്നും പറയാൻ പറ്റാതെ ഇങ്ങനെ നീറി നീറി ജീവിക്കുമ്പോഴുള്ള ആ അവസ്ഥ നീയിപ്പോ തിരിച്ചറിയുന്നുണ്ടാകും. നിന്നെ ഞാൻ അങ്ങനെ പെട്ടന്ന് മരണത്തിന് വിട്ട് കൊടുക്കില്ല. നരകിക്കണം നീ… നരകിച്ച് നരകിച്ച് ചാവണം… അത് കണ്ടിട്ടേ ഞാൻ മനസ്സ് തുറന്നൊന്ന് ചിരിക്കൂ… ഞാൻ അനുഭവിച്ചതിന്റെ പത്തിൽ ഒരംശമെങ്കിലും നിന്നെക്കൊണ്ട് അനുഭവിപ്പിച്ചിട്ടേ നിന്നെ ഞാൻ മരണത്തിന് വിട്ട് കൊടുക്കൂ”
ഇതും പറഞ്ഞ് അയാളുടെ അണ്ണാക്കിലേക്ക് മരുന്നൊഴിച്ച് തുറന്ന് കിടക്കുന്ന വായ അടച്ച് പിടിച്ച് പുച്ഛത്തോടെ അവൾ അയാളുടെ കണ്ണിലേക്ക് നോക്കി…
“മകന്റെ ഭാര്യ ആയത് കൊണ്ടാണോ ഞാൻ അങ്ങോട്ട് വന്നിട്ടും നിന്നിലെ മൃ* ഗം ഉണരാഞ്ഞത്…? പിഞ്ചു പൈതങ്ങളോട് മൃ ഗീയമായി കാ* മം കാണിക്കുന്ന നിനക്കൊക്കെ ബന്ധങ്ങളുടെ വില അറിയോ…? മകന് പെണ്ണ് ആലോചിക്കുമ്പോൾ നന്നായി അന്വേഷിക്കണമായിരുന്നു, നീ നല്ല കാലത്ത് പി ച്ചി ചീന്തിയ ഏതെങ്കിലും പെൺകുട്ടിയാണോ മോന്റെ ഭാര്യയായി വരുന്നത് എന്ന്. അല്ലേൽ ഇങ്ങനെ വയസ്സാം കാലത്ത് നരകിച്ച് ചാവേണ്ടി വരും. ഇനി നീ അനുഭവിക്കാൻ കിടക്കുന്നതേ ഒള്ളൂ ക ള്ള കിളവാ”
~ഗന്ധർവ്വൻ ഫൈസി