കൂട്ടത്തോടെ അല്ലാതെ ഒരുകാരണവശാലും നടക്കരുത് എന്നാണ് പാർട്ടിയിൽ നിന്നുള്ള നിർദ്ദേശം….

എഴുത്ത്: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ

=====================

കൊ* ല്ലാൻ ആയിരുന്നു പാർട്ടിയിൽ നിന്നുള്ള നിർദ്ദേശം, ഞാൻ അടക്കം
5 പേര് അടങ്ങുന്ന ഗ്യാങ് അയാളെ തിരക്കി ഇറങ്ങി, ഞങ്ങളുടെ അടുത്ത ജില്ലയിൽ ആയിരുന്നു അയാളുടെ വീട്..

ജനങ്ങളുടെ മനസ്സിൽ അയാൾക്ക്‌ഉള്ള മതിപ്പും, അയാളുടെ പ്രവർത്തനംകൊണ്ട് എതിർ പാർട്ടിയുടെ വളർച്ചയും ഞങ്ങളുടെ പാർട്ടിയിൽ നിന്നുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും അയാളെ ഞങ്ങളുടെ കണ്ണിലെ കരടാക്കി മാറ്റി

3 ദിവസം അയാളെ തിരക്കി ഞങ്ങൾ അലഞ്ഞു

അവസാനം 4 ആം ദിവസം ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞു വരുന്ന അയാളെ ഒരു ഇടവഴി വെച്ച് ഞങ്ങൾക്ക് കിട്ടി ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയ അയാളെ ഞങ്ങൾ തലങ്ങും വിലങ്ങും വെ ട്ടിവീഴ്ത്തി, മരിച്ചെന്നു കരുതിയാണ് ഞങ്ങൾ അവിടുന്ന് ബൈക്ക് വിട്ട് പോയത്..

പാർട്ടി തീരുമാനപ്രകാരം ഞങ്ങൾ 5 പേരും അന്ന് തന്നെ ഒളിവിൽ പോയി

അല്ലങ്കിൽ തന്നെ ഇ കേസിൽ ഒന്നും ഞങ്ങൾക്ക് അകത്തുകിടക്കേണ്ടി വരില്ല. പാർടിക്ക് വേണ്ടി കൊല്ലാൻ നടക്കുന്നവരും അവസാനം കേസിൽ പ്രതികൾ ആകുന്നവരും രണ്ടും രണ്ടായിരിക്കും അത് അങ്ങനെ
വരുകയുള്ളു..

ഒളിവിൽ കഴിഞ്ഞപ്പോൾ കിട്ടിയ പത്രകടലാസ്സിൽ നിന്നും മനസ്സിലായി
ഞങ്ങളുടെ വെ ട്ട് കൊണ്ട അയാൾ മരിച്ചില്ലന്നും ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ  ആണെന്നും മനസ്സിലായി..

കുറച്ച് നാളത്തെ ബഹളവും, മറ്റ വാർത്തകളും  എല്ലാം പാർട്ടിയുടെ അധികാരം കൊണ്ടും ഞങ്ങൾക്ക് പകരം വാടക പ്രതികളെ കൊടുത്തത് കൊണ്ടും ഇല്ലാതെ ആയി..

കുറച്ചു നാളത്തെ ഒളിവ് ജീവിതം പാർട്ടി അറിയിച്ചതിനെ തുടർന്ന് ഞങ്ങൾ തിരിച്ചുവന്നു

തിരിച്ചുവന്ന ഞങ്ങൾക്ക് കർശന  നിർദേശം ഉണ്ടായിരുന്നു. നമ്മുടെ സ്വാധീന മേഖല വിട്ട് പുറത്ത് പോകരുത്,

കൃത്യത്തിൽ പങ്ക്എടുത്തവരുടെ എല്ലാ വിവരങ്ങളും എതിർ പാർട്ടികാരുടെ കയ്യിൽ കിട്ടിയിട്ടുണ്ട്. അതിപ്പോൾ ചാരന്മാർ എല്ലാ പാർട്ടിയിലും കാണുമല്ലോ…

എപ്പോൾ വേണമെങ്കിലും തിരിച്ചു ഒരു ആക്രമണം പ്രതീക്ഷിക്കാം, ചിലപ്പോൾ ഇന്ന്ആകാം, നാളെ ആകാം ചിലപ്പോൾ വർഷങ്ങൾ വരെ കഴിഞ്ഞിട്ട ആകാം

കൂട്ടത്തോടെ അല്ലാതെ ഒരുകാരണവശാലും നടക്കരുത് എന്നാണ് പാർട്ടിയിൽ നിന്നുള്ള നിർദ്ദേശം.

പക്ഷെ എനിക്ക് അറിയാം, കൊ ല്ലണം എന്ന് ഏതെങ്കിലും രാഷ്രീയപാർട്ടി തീരുമാനിച്ചു കഴിഞ്ഞാൽ. എവിടെ പോയി ഒളിച്ചലും മരിക്കാതെ നമുക്ക്  പറ്റില്ലന്ന്…ഒരുനാൾ എന്റെ  ഗതിയും ഇങ്ങനെ തന്നെ ആയിരിക്കും

രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടി ഒരു പരിചയവും ഇല്ലാത്ത ആളുകളെ തല്ലിചതക്കാനും വെ ട്ടിവീഴ്ത്താനും
പോകുമ്പോൾ. ഒരിക്കൽ ആ വാൾ തിരിച്ചു നമുക്ക് നേരെ വന്നു നിൽക്കും അതാണ് ഞങ്ങളെ പോലെ ഉള്ളവരുടെ വിധി

ഇതിൽനിന്ന് പെട്ടന്ന് അങ്ങനെ തിരിച്ചു കയറാനും പറ്റില്ല, ഒരുപാട് രഹസ്യങ്ങൾ നമ്മുടെ ഉള്ളിൽ ഉള്ളത് കൊണ്ട് സ്വന്തം പാർട്ടി ഒരിക്കലും അതിന് സമ്മതിക്കില്ല. നമ്മൾ ആയുധം ഉപേക്ഷിച്ചു എന്ന തോന്നിയാൽ ശത്രുക്കളുടെ കരുത്തു വർധിക്കും.

ചോരതിളപ്പു ഉള്ള പ്രായത്തിൽ കോളേജിലും നാട്ടിലും ഉണ്ടാക്കുന്ന ചെറിയ ചെറിയ വഴക്കിൽ പോലീസ് സ്റ്റേഷനിൽ പോകാനും, ജാമ്യം നീക്കാനും മറ്റും വന്ന നേതാക്കൻമാർ പാർട്ടിയിൽ ഉള്ള നമ്മുടെ വിശ്വാസം അരക്കിട്ട് ഉറപ്പിക്കും.

പിന്നെ തലച്ചോറിൽ അമിതരാഷ്ട്രിയം കുത്തിവെച്ചു അവർ നമ്മളെ വലിയതെറ്റിലേക്ക് ചാടിക്കും, സ്വന്തം പാർട്ടിയുടെ ആദർശം മനസ്സിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ചെയ്യുന്ന തെറ്റിനെ നമ്മൾ സ്വയം ഞായികരിക്കും. അമിത രാഷ്രീയപ്രാന്ത് കയറിയാൽ  അവസാനം ഇങ്ങനെഒക്കെ തന്നെ എത്തിനിൽക്കും

പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കോയമ്പത്തൂർ പോയിരിക്കുന്നു എന്നാണ്..വീട്ടിൽ അറിയിച്ചിരുന്നതും, നാട്ടിൽ പറഞ്ഞു പരത്തിയതും..എതിർപാർട്ടിക്കാരുടെ ശ്രദ്ധ തിരിക്കാൻ ഉള്ള തന്ത്രം ആയിരുന്നു അത്..

വീട്ടിൽ വന്ന് കയറിയ എന്നെ അമ്മയുടെ ശകാരമാണ് എതിരേറ്റത്.

എവിടാരുന്നാടാ ഇത്രയും ദിവസം. പാർട്ടി പ്രവർത്തനമായിട്ടു പോയാൽ പോയ വഴി തന്നെ. അച്ചനും, അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തിരക്കില്ല. ഇ നശിച്ച രാഷ്ട്രിയം ഇല്ലായിരുന്നെങ്കിൽ കുടുംബത്തിൽ സമാധാനം ഉണ്ടായേനെ.

പാർട്ടി പരിപാടികൾക്ക് പോയിട്ട് വരുമ്പോൾ ഇത് സ്ഥിരം കേൾക്കുന്നതു ആയതിനാൽ അത് കാര്യം ആക്കാതെ ഞാൻ അകത്തേക്ക് പോയി..

ഉച്ചക്ക് ചോറും കഴിച്ചു ഒന്ന് മയങ്ങാൻ കിടന്നപ്പോൾ മനസ്സിൽ ഓർത്തു, മാസം ഒന്നായിട്ടു സ്വന്തം തൊഴിലായ ഓട്ടോയിൽ തിരിഞ്ഞു നോക്കിയിട്ടില്ല. വീട്ടിൽ നിന്ന് പോയപ്പോൾ ഷെഡിൽ കയറ്റി ഇട്ടതാണ്

നാളെ മുതൽ ഓടി തുടങ്ങണം അല്ലങ്കിൽ വീട് പട്ടിണിയാകും..

അങ്ങനെ കുറച്ചു നാൾക്ക് ശേഷം വീണ്ടും ഞാൻ ഓട്ടോക്കാരന്റെ കുപ്പായം എടുത്ത്ഇട്ടു

കുറച്ചു മാസങ്ങൾ കുഴപ്പം ഒന്നും ഇല്ലാതെ പോയ്‌.

ഒരു ദിവസം ഒരു ഓട്ടം പൊയ്ക്കോണ്ടിരുന്ന്പ്പോൾ മൊബൈലിൽ ഒരു കാൾ വന്നു. ഫോൺ എടുത്തു നോക്കുമ്പോൾ അനീഷ്‌ ആണ് എന്റെ കൂട്ട്കാരൻ..

ഞാൻ ഫോൺ അറ്റൻഡ് ചെയ്തിട്ട് ചോദിച്ചു എന്താടാ എന്നാ പറ്റി.

അങ്ങേ തലക്ക്ൽ അവന്റ ശബ്ദം കേൾക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു എന്താടാ മിണ്ടാതെ ഇരിക്കുന്നത് കാര്യം പറ വണ്ടിയിൽ യാത്രക്കാർ ഉണ്ട്..

മൗനം കീറിമുറിച്ചു കൊണ്ട് അവൻ പറഞ്ഞു നമ്മുടെ” വിബിൻ ” പോയടാ. അവനെ അവർ കൊ* ന്ന് കളഞ്ഞു..

വണ്ടി പെട്ടന്ന് ചവിട്ടി നിർത്തിയിട്ടു ഞാൻ ചോദിച്ചു. നീ എന്താടാ പറയുന്നത് ഇത് എങ്ങനെ എവിടെ വെച്ച്..

ഇന്നലെ അവന്റെ ചേട്ടന്റ കുഞ്ഞിന്റെ നൂൽകേട്ട് ചടങ്ങ് ഉണ്ടായിരുന്നു. പോയി വരുന്ന വഴി ജംഗ്ഷനിൽ ഇട്ട് ആയിരുന്നു അവർ അവനെ വെ ട്ടിനുറുക്കിയത്.

അവൻ പറഞ്ഞത് കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു മരവിപ്പ്. ഞാൻ ഓട്ടോയുടെ ഹാൻഡിലിൽ തലവെച്ച് ഇരുന്നു. എന്റെ ഇരുപ്പ്ഉം ഫോണിലെ സംസാരവും കേട്ട യാത്രക്കാർ ചോദിച്ചു എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്.

ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ വണ്ടി
സ്റ്റാർട്ട്‌ ചെയ്തു മുന്പോട്ട് എടുത്തു..

“വിബിൻ,” ഞങ്ങൾ 5 പേര് അടങ്ങുന്ന ആ ഗ്രൂപ്പിൽ  ഒരുവൻ..അവന്റെ വിധി അവർ എഴുതിയിരിക്കുന്നു

നാളെ…നാളെ ഞങ്ങളിൽ ആരായിയിരിക്കും അവരുടെ വാളിന് ഇര..അറിയില്ല. ഒരു പക്ഷെ ഞാൻ ആയിരിക്കാം

യാത്രക്കാരെ ഇറക്കി വണ്ടി ഞാൻ വിബിൻന്റെ വീട് ലക്ഷ്യമാക്കി ഓടിച്ചു.

വീട്ടിൽ എത്തിയ ഞാൻകാണുന്നത് അവന്റെ ഭാര്യയുടെയും അമ്മയുടെയും നിലവിളിയാണ്. ഞാനും കണ്ടു അവനെ അവസാനമായിട്ട് ഒരു നോക്ക്. അവരുടെ ആക്രമണം നേരിട്ടതു കൊണ്ടത് ആയിരിക്കണം അവന്റ മുഖം വല്ലാണ്ട് വികൃതം ആയിട്ടുണ്ട്.

അവന്റെ അവസാന ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അവന്റെ  ശരീരം കത്തിഎരിയുന്നതും കണ്ടിട്ടാണ് ഞാൻ അവന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്..

വീട്ടിൽ വന്ന് കുളിച്ചു നേരെ കട്ടിലിൽ വന്നു കിടന്നു, മനസ്സിൽ മുഴുവൻ  അവന്റെ അമ്മയുടെയും ഭാര്യയുടെയും നിലവിളിമുഴങ്ങി കൊണ്ടിരിക്കുന്നു.

അപ്പോൾ മനസ്സിൽ ആലോചിച്ചു നോക്കി. ഞങ്ങൾ കാരണം ആരൊക്ക കണ്ണുനീർ കുടിക്കേണ്ടി വന്നിട്ടുണ്ട്, എത്ര കുടുംബങ്ങളുടെ പ്രതീക്ഷകൾ അറുത്ത എടുത്തിട്ടുണ്ട്,

രാഷ്ട്രീയപാർട്ടികൾ പറയുന്നത് കേട്ട്  
മുൻപും പിൻപും ചിന്തിക്കാതെ ആളുകളെ തല്ലാനും കൊ* ല്ലാനും പോകുമ്പോൾ അവനും ഒരു കുടുംബം ഉണ്ടെന്നും. അവനെയും പ്രതീക്ഷിച്ചു ഒരു അമ്മയോ, അച്ഛനോ, ഭാര്യയോ
മക്കളോ കാത്തിരിക്കുന്നു ഉണ്ടന്ന് ഒരിക്കലും ഞങ്ങൾ ചിന്തിച്ചിട്ടില്ല
കാരണം അവൻ ഞങ്ങളുടെ കണ്ണിൽ രാഷ്ട്രീയ എതിരാളി മാത്രമായിരുന്നു.

ഇപ്പോൾ രാഷ്ട്രീയം തലയിൽനിന്ന് മാറ്റിവെച്ചു ആലോചിക്കുമ്പോൾ കുറ്റബോധം എന്റെ  മനസ്സിനെ പിടിച്ചുഉലക്കുന്നു. ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ.  മനുഷ്യൻ ആയിട്ട് ജീവിക്കാൻ ഒരു ആഗ്രഹം, പക്ഷെ അതിനുള്ള അർഹത
ഉണ്ടോന്ന് വിധി തീരുമാനിക്കട്ടെ.

എല്ലാം വിട്ട് മനുഷ്യനായി ജീവിക്കാൻ മനസ്സിൽ ഒരു മോഹം തോന്നിയപ്പോൾ ആണ് മനസ്സിൽ ആയത് ഇ നാട്ടിൽ നിന്നാൽ അതിനു സാധിക്കില്ല. വീണ്ടും ഓരോ പ്രശ്നത്തിൽ എടുത്തു ചാടും…അല്ലങ്കിൽ എന്റെ പാർട്ടിക്കാർ എന്നെ ചാടിക്കും.

അവസാനം ഞാൻ ഒരു തീരുമാനം എടുത്തു അത് എന്റെ പാർട്ടിയിൽ അറിയിച്ചു. ഞാൻ എല്ലാം നിർത്തുവാണ് അതായിരുന്നു ആ തീരുമാനം..പക്‌ഷേ അവർക്ക് അത്..സമ്മതം ആയിരുന്നില്ല.

അന്ന് ആദ്യമായി എനിക്ക് എന്റെ നേതാക്കൻമാരോട് ദേഷ്യപെടേണ്ടി
വന്നു, എന്റെ തീരുമാനം അവർക്ക് ഒരിക്കലും അംഗീകരിച്ചു തരാൻ പറ്റില്ല എന്ന് അവർ എന്നെ  അറിയിച്ചു.

എന്റെ പിന്മാറ്റം അവർക്ക് തലവേദനയായി മാറി. കാരണം പാർട്ടിക്ക് വേണ്ടി കൊ ല്ലാനും ചാവാനും നടക്കുന്ന ഒരാളുടെ പിന്മാറ്റം അവർക്ക് വല്ലാത്ത ക്ഷീണം വരുത്തി വെക്കും..

അത് മാത്രം അല്ല. പുറത്തു അറിഞ്ഞാൽ പാർട്ടിക്ക് ക്ഷീണം വരുന്ന ഒരുപാട് രഹസ്യങ്ങൾ എന്റെ ഉള്ളിൽ ഉണ്ടെന്ന് അവർക്ക് അറിയാം. ഞാൻ എല്ലാം നിർത്തിയാൽ അതെല്ലാം പുറത്തു അറിയുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.

എല്ലാ ഭാരങ്ങളും തലയിൽ നിന്ന് ഇറക്കി. എല്ലാം പറഞ്ഞു അവസാനിപ്പിച്ചു ഇറങ്ങിയപ്പോൾ ഒരു മനസ്സമാധാനം കിട്ടിയ പോലെ ഒരു തോന്നൽ.

എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം ഞാൻ” ശ്രീജിത്തിനെ ” വിളിച്ചു അവൻ ഗൾഫിൽ ആണ്.  എന്റെ അച്ഛന്റെ അനിയന്റെ മോൻ എന്നേക്കാൾ ഒരു വയസ്സിനു ഇളയത് ആണ് അവൻ. പണ്ട് ഒരു ജോലികാര്യം അവൻ  അവിടെ റെഡി ആക്കിയത് ആണ്. അന്ന് ആദർശം തലക്ക് പിടിച്ചു നടന്നത് കൊണ്ട് അവൻ പറഞ്ഞത് കേട്ടഭാവം നടിചില്ല..

ആദ്യം അവന്റെ വായിൽനിന്ന് കുറച്ച് ചീത്തയും, ഉപദേശവും കേട്ടെങ്കിലും ഇന്ന് അവന്റെ കാരുണ്യം കൊണ്ട് ഞാൻ ഗൾഫിൽ എത്തി, ഒരു  മാറ്റം എനിക്കും ആവിശ്യം ആയിരുന്നു. കിട്ടിയവിലക്ക് വീടും സ്ഥലവും വിറ്റു. അടുത്ത ഗ്രാമത്തിൽ സ്ഥലം മേടിച്ചു. അവിടെ ഇപ്പോൾ എന്റെ വീടിന്റെ പണി നടക്കുന്നു. എല്ലാം ഇ അറബിനാട്ടിൽ ഇരുന്ന് കൊണ്ട് ഞാൻ ചെയ്തു.

നീണ്ട 4 കൊല്ലത്തെ പ്രവാസം..3 മാസത്തെ ലീവും മേടിച്ചു ഇന്ന് ആദ്യമായി നാട്ടിലേക്ക് പോകുവാണ്.
വീടിന്റ പണി മുഴുവൻ കഴിഞ്ഞിരിക്കുന്നു. ഞാൻ വന്നിട്ട് കേറിതാമസം നടത്തിയാൽ മതി
എന്നാണ് അമ്മയോട് പറഞ്ഞത്.

നാട്ടിൽ എത്തി വീടിന്റെ പാലുകാച്ചൽ ചടങ്ങ് എല്ലാം മംഗളമായി നടന്നു.

പണ്ട് ചെയ്ത് കൂട്ടിയതും കണ്ട മടുത്തതുമായ കാര്യങ്ങൾ മനസ്സിൽ നിന്ന് കൂട്ഒഴിഞ്ഞു പോയില്ലെങ്കിലും അമ്മയുടെ തീരുമാനപ്രകാരം  എനിക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി
വന്നു.

അങ്ങനെയാണ് ഇന്ന് ഇ വീട്ടിൽ പെണ്ണ്കാണലിനു ഞങ്ങൾ വന്നത്.

ചായയുമായി എന്റെ മുൻപിൽ വന്ന് നിന്ന അവളെ എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി. സാരി ഉടുത്ത ശീലംഇല്ലാത്തതിന്റെ എല്ലാ ലക്ഷണങ്ങളും അവളുടെ നടത്തത്തിൽ
പ്രകടമായിരുന്നു.

ഞങ്ങളുടെ കൂടെ വന്ന ബ്രോക്കർ അവരുടെ കുടുംബത്തിൽ ഉള്ളവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു.

അച്ഛൻ എവിടെ എന്നുള്ള ബ്രോക്കറുടെ ചോദ്യത്തിന്  അവൾ ആയിരുന്നു മറുപടി പറഞ്ഞത്.

ഞാൻ വിളിച്ച്കൊണ്ട് വരാം അമ്മേ എന്നും പറഞ്ഞു അവൾ അകത്തേക്ക് പോയി.

ഞങ്ങൾ അവരുടെ വീട്ടുകാര്മായി   സംസാരിച്ചിരുന്നു.

“രമേശൻ ചേട്ടൻ “വന്നോ? ചെറുക്കൻ പെണ്ണ് കാണലിനു വരുമ്പോൾ പെണ്ണിന്റെ അച്ഛൻ ഇത് എവിടെ പോയി ഇരിക്കുവായിരുന്നു..

ബ്രോക്കർ പറയുന്നത് കേട്ടാണ് ഞാൻ തല ഉയർത്തി നോക്കിയത്.

അവൾ തള്ളികൊണ്ട് വന്നാ ആ വീൽചെയറിൽ ഇരിക്കുന്ന വ്യക്തിയെ കണ്ടു ഞാൻ നടുങ്ങി പോയി..

അതെ അത്  അയാൾ തന്നെ 4 വർഷങ്ങൾക്ക് മുൻപ്, പാർട്ടിനിർദ്ദേശ പ്രകാരം ഞങ്ങൾ വെട്ടിനുറുക്കിയ അയാൾ എന്റെ മുൻപിൽ…

വിധി എന്നെ വീണ്ടും പരീക്ഷിക്കുവാണോ ഈശ്വര എന്ന് ഞാൻ മനസ്സിൽ ഓർത്തു. ഒരുവട്ടമേ എനിക്ക് അയാളുടെ മുഖത്ത് നോക്കാൻ ധൈര്യം വന്നോളു.

ഇവിടെ നിന്ന് എങ്ങനെ എങ്കിലും പോയാൽ മതി എന്നായി എനിക്ക്.

പിന്നീട് അവർ ചോദിക്കുന്നതിന് എല്ലാം അമ്മയാണ് മറുപടി പറഞ്ഞ്കൊണ്ട് ഇരിക്കുന്നത്. എന്നോടും എന്തെക്കെയോ അവർ ചോദിക്കുന്നുണ്ട്. എനിക്ക് മറുപടി പറയണമെന്ന് ഉണ്ട്. പക്‌ഷേ ശബ്ദം പുറത്തേക് വരുന്നില്ല. തൊണ്ട വരളുന്നപോലെ.

ബാക്കി കാര്യങ്ങൾ എല്ലാം വഴിയേ അറിയിക്കാം എന്ന് പറഞ്ഞ് അവരോട് യാത്രപറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി

പോകുന്ന  വഴിയിൽ ബ്രോക്കർ അമ്മയോട് പറയുന്നുണ്ട് നല്ലബന്ധം ആണ്. കുട്ടിയെ മകന് നന്നായി ചേരും എന്നെല്ലാം.

ആ കുട്ടിയുടെ അച്ഛന് എന്താണ് സംഭവിച്ചത് എന്നുള്ള അമ്മയുടെ ചോദ്യം ബ്രോക്കറിനോടു ആയിരുന്നു എങ്കിലും. ആ ചോദ്യം എന്റെ ചങ്കിൽ ആണ് തറച്ചതു

എന്തോ ആക്‌സിഡന്റ് പറ്റിയതാണ് എന്ന് മാത്രം അറിയാം ബ്രോക്കർ അമ്മയോട് പറഞ്ഞു.

നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട്
ഞാൻ മനസ്സിൽ പറഞ്ഞു, അദ്ദേഹത്തെ
ആ അവസ്ഥയിൽ ആക്കിയത് അമ്മയുടെ മകൻ ആണ്. അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകൾ മുഴുവൻ തല്ലികെടുത്തിയതു ഇ ഞാൻ ആയിരുന്നു എന്ന്.

വീട്ടിൽ ചെന്ന് കയറിയിട്ടും ഇന്ന് കണ്ടാ ആ കാഴ്ച്ച മനസ്സിൽ നിന്ന് പോകുന്നില്ല,  എന്തിനാണ് ഈശ്വരാ എന്നെ  ഇങ്ങനെ പരീക്ഷിക്കുന്നത്. അതോ ഇതിലും
വലുതാണോ ഞാൻ അർഹിക്കുന്നത്..ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അമ്മ വന്നു പറഞ്ഞത്. നല്ല കുട്ടിയാണ് നിനക്ക് നന്നായിട്ട് ചേരും, നല്ലകുടുംബവും
ഞാൻ ഇ കല്യാണത്തിന് സമ്മതം ആണെന്ന് അവരെ അറിയിച്ചു..

അമ്മേ ഞാൻ..

പറഞ്ഞു മുഴുവിക്കുന്നതിനു മുൻപേ അമ്മ പറഞ്ഞു.

നീ എതിര് ഒന്നും പറയരുത് അമ്മക്ക് പ്രായം ആയികൊണ്ട് ഇരിക്കുവാണ്.. നിന്റെ കല്യാണം കണ്ടിട്ട് കണ്ണടക്കണം  എന്നാണ് എന്റെ ആഗ്രഹം.

എനിക്ക് എതിര് ഒന്നും പറയാൻ തോന്നിയില്ല. എല്ലാം അമ്മയുടെ ഇഷ്ടം എന്ന് പറഞ്ഞു.

ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം അടുത്ത മാസം വിവാഹ നിശ്ചയം തീരുമാനിച്ചു. നിശ്ചയത്തിന്റെ തീയതി അടുക്കുംന്തോറും..എന്നിൽ ചെയ്ത് പോയ തെറ്റിന്റെ കുറ്റബോധം പിടിമുറുക്കി. എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ.

അവസാനം തീരുമാനം എടുത്തു അദ്ദേഹത്തെ ചെന്ന് കാണാൻ.

ആ വീട്ടിൽ ചെന്ന കയറിയ എന്നെ അവളുടെ അമ്മ സ്നേഹത്തോടെ ആണ് സ്വീകരിച്ചത്. പക്‌ഷേ അവരുടെ സ്നേഹം എന്നിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. ഒരു പക്‌ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് ഒരു  അർഹതയും ഇല്ലാ എന്ന് മനസ്സ് മന്ത്രിക്കുന്നത് കൊണ്ട് ആയിരിക്കാം

അവളുടെ അമ്മ എന്നോട് ചോദിച്ചു എന്താണ് മോനെ പെട്ടന്ന് ഇങ്ങോട്ട്

ഞാൻ പറഞ്ഞു ഒന്നുമില്ല അമ്മേ എല്ലാരേയും ഒന്ന് കാണണം എന്ന് തോന്നി അതുകൊണ്ട് വന്നതാണ്. അമ്മേ ഗീതു (ഗീതു അതാണ് അവളുടെ പേര് ) എവിടെ ഞാൻ ചോദിച്ചു.

അവൾ കൂട്ടുകാരിയുടെ വീട് വരെ പോയിരിക്കുവാണ്  എന്തോ സർട്ടിഫിക്കറ്റ് വാങ്ങാൻ ഉണ്ടന്ന് പറഞ്ഞായിരുന്നു.

അച്ഛൻ എവിടെ ഞാൻ ചോദിച്ചു.

അകത്ത ഉണ്ട് മോൻ അകത്തേക്ക് ചെല്ല് നിങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ഞാൻ ചായ എടുക്കാം.

ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ അദ്ദേഹം പുസ്തകം വായിച്ചുകൊണ്ട് ഇരിക്കുവായിരുന്നു.

എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു
മോൻ എപ്പോൾ വന്നു വാ ഇവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വീൽചെയർന്  അടുത്ത കട്ടിലിൽ ഇരുന്നു..

അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിപാടുകൾ കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു നീറ്റൽ അനുഭവപെട്ടു.  കുറ്റബോധം കാരണം അദ്ദേഹത്തിന്റെ മുൻപിൽ തലകുനിച്ചു ഇരിക്കുന്ന എന്നോട് അദ്ദേഹം ചോദിച്ചു.

എന്ത് പറ്റി മോനെ. മോന് എന്നോട് വല്ലതും പറയാൻ ഉണ്ടോ.

ഞാൻ ആ കട്ടിലിൽ നിന്ന് എഴുന്നേറ്റു വീൽചെയറിനു താഴെഇരുന്നു കൊണ്ട്  അദ്ദേഹത്തിന്റെ കാലിൽപിടിച്ചുകൊണ്ടു
നടന്നത് എല്ലാം അദ്ദേഹത്തോട് ഏറ്റു പറഞ്ഞു.

മാപ്പ് ചോദിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് അറിയാം. അങ്ങ് തരുന്ന എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ ഞാൻ
തയ്യാർ ആണ്.  ഇ സത്യം തുറന്നു പറഞ്ഞില്ലങ്കിൽ എനിക്ക് ഇ ജന്മത്തിൽ മനസമാധാനം കിട്ടില്ല.  മനസ്സ് നീറി
ഞാൻ മരിക്കും.

അദ്ദേഹത്തിന്റെ കാലിൽവീണ് പൊട്ടിക്കരയുന്ന എന്നെ പിടിച്ചു എഴുന്നേല്പിച്ചിട്ട് അദ്ദേഹം പറഞ്ഞു

എനിക്ക് നിന്റെ അവസ്ഥ മനസ്സിൽ ആവും. പ്രായത്തിന്റെ എടുത്ത്ചട്ടവും, അറിവില്ലായ്മയും അതാണ് നിങ്ങൾ ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത്. ഇത് എന്റെ വിധി അങ്ങനെകണ്ടു ആശ്വാസിക്കാൻ ആണ് എനിക്ക് ഇഷ്ടം. മോന് അറിയാമോ എന്റെ കുടുംബത്തിനെക്കാൾ കൂടുതൽ ഞാൻ എന്റെ പാർട്ടിയെ സ്നേഹിച്ചു. പക്‌ഷേ ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ തിരിഞ്ഞുപോലും അവർ നോക്കിയില്ല എന്നെ.

പക്‌ഷേ ഇ വിവാഹം നടക്കാൻ അങ്ങ് അനുവദിക്കരുത്, അച്ഛനെ ഇ അവസ്ഥയിൽ ആക്കിയ എന്നെ ഒരുകാലത്തും അവൾക്ക്
അംഗീകരിച്ചു തരാൻ പറ്റില്ല

ഇല്ല മോനെ ഇപ്പോൾ എന്റെ മുൻപിൽ വന്ന ഇത് ഏറ്റുപറയാൻ ഉള്ള മനസ്സ് നീ കാണിച്ചില്ലേ അത് നിന്റെ ഉള്ളിലെ നന്മ.
അത് മാത്രം മതി എനിക്ക് നിന്നോട് ക്ഷമിക്കാൻ. കാലംമായ്ക്കാത്ത മുറിപാടുകൾ ഇല്ലാ എന്നല്ലേ പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് നമുക്ക് രണ്ടാൾക്കും ഇത് മറക്കാം.

ഒരു കാരണവശാലും ഇതൊന്നും
എന്റെ മകൾ അറിയരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

ഇന്നായിരുന്നു എന്റെ വിവാഹം. എല്ലാം മംഗളമായി കഴിഞ്ഞു. ഒരുപാട് സ്വപ്നങ്ങളുമായി എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന ആ പെൺകുട്ടിയോട് ആദ്യരാത്രിയിൽ തന്നെ എനിക്ക് എല്ലാം പറയേണ്ടി വന്നു.

എന്നോട് ക്ഷെമിക്കണം എന്നും പറഞ്ഞു അവളുടെ കയ്യിൽ പിടിച്ച എന്റെ കയ്യ് തട്ടിമാറ്റിക്കോണ്ട് അവൾ പറഞ്ഞു. നിങ്ങളോട് ക്ഷേമിക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. എന്റെ കുടുംബത്തെ മുഴുവൻ കണ്ണുനീർ കുടിപ്പിച്ചവൻ ആണ് നിങ്ങൾ. നിങ്ങളുടെ ഭാര്യ ആയിട്ട്  ഇവിടെ ജീവിക്കുന്നതിലും ഭേദം മരണം ആണ് എനിക്ക് നല്ലത്.

എല്ലാം അറിയാമായിരുന്നിട്ടും എന്തിന് എന്നെ ചതിച്ചു കല്യാണം കഴിച്ചു നിങ്ങൾ.

ഇല്ല ഗീതു ഞാൻ നിന്നെ ചതിച്ചിട്ടില്ല. എല്ലാം നിന്റെ അച്ഛന് അറിയാമായിരുന്നു.

പക്‌ഷേ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ അവൾ തയ്യാറായിരുന്നില്ല.

അവസാനം മാർഗം ഇല്ലാതെ പിറ്റേദിവസം തന്നെ എനിക്ക് അവളെ അവളുടെ വീട്ടിൽകൊണ്ട് ചെന്ന് ആക്കേണ്ടി വന്നു. അവിടെനിന്നും പോകാൻ ഇറങ്ങിയ എന്നോട് അവൾ പറഞ്ഞു, ഒരു അമ്മയുടെയും മകളുടെയും ശാപം നിങ്ങൾക്ക് മേൽ ഉണ്ട് അത് അനുഭവിക്കാതെ ഇരിക്കില്ല.

വണ്ടി ഓടിച്ചു വരുമ്പോൾ അവളുടെ മുഖമായിരുന്നു മനസ്സിൽ മുഴുവൻ.
ഒത്തിരി ഇഷ്ടമായിരുന്നു എനിക്ക് അവളെ. അവളുടെ ഭാഗത്ത നിന്ന് ചിന്തിക്കുമ്പോൾ അവൾ ചെയ്തത് ശരിയാണ്. ഒരു മക്കൾക്കും അംഗീകരിച്ചു തരാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്. ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് ജീവിതകാലം മുഴുവൻ അനുഭവിക്കാൻ ആയിരിക്കും എന്റെ വിധി.

ഓരോന്നും ആലോചിക്കുമ്പോൾ മനസ്സ് നീറിപുകയുവാണ്.

അവളുടെ ശാപത്തിന്റെ ശക്തി ആണെന്ന് തോന്നുന്നു. അവിടെനിന്നും ബൈക്ക് ഓടിച്ചു വരുവായിരിന്ന് എന്റെ വണ്ടിയിൽ ഒരു കാർ വന്നു ഇടിച്ചു. ഇടിച്ചതാണോ ഇടിപ്പിച്ചതാണോ അറിയില്ല ഇടിയിൽ കാര്യമായി ഒന്നും
സംഭവിച്ചില്ലങ്കിലും കാറിൽനിന്ന് ഇറങ്ങി വന്നവർ എന്നെ വെട്ടിവീഴ്ത്തി.

ചോരയിൽ കുളിച്ചു കിടന്ന് എന്നെ ആരോ ഹോസ്പിറ്റലിൽ എത്തിച്ചു.

ബോധംവന്നപ്പോൾ ശരീരം മുഴുവൻ വല്ലാത്ത വേദന ഉണ്ട്. ചുറ്റും നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരുപാട് മുഖങ്ങളിൽ പരിചയം
ഉള