അച്ഛൻ പറഞ്ഞു കൊടുത്ത വഴികളിൽ കൂടെ ദേവന്റെ വീട്ടിലേക്കു ഉള്ള യാത്രയിൽ മുഴുവനും ശ്രീ ആലോചിച്ച തു താന്റെ പെങ്ങളൂട്ടിയെ കുറിച്ചു ആയിരുന്നു.
തന്നെ ഇത്രമാത്രം സ്നേഹിക്കുന്ന തന്റെ സഹോദരി..
തനിക്ക് വേണ്ടി ആണ് അവൾ ഈ ബന്ധം തിരഞ്ഞെടുക്കാൻ ദൃതി കാട്ടിയത്….
അവന്റ മിഴികളിൽ ഒരു നനവ് പടർന്നു..
ചെറുപ്പം മുതൽക്കേ എല്ലാവരോടും അവൾക്ക് ഭയങ്കര അനുകമ്പ ആയിരുന്നു. അവളുട ക്ലാസ്സിൽ കണ്ണിനു കാഴ്ച കുറവ് ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നു.. എന്നും അവൾ സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ ആ കുട്ടിയെ കുറിച്ച് വാ തോരാതെ സംസാരിക്കും..ഇടയ്ക്ക് ഒക്കെ ആ കുട്ടീടെ കാര്യം പറഞ്ഞു അവൾ കരയും… അവൻ ഓർത്തു.. ഓണത്തിന് ഒക്കെ പുതിയ ഡ്രസ്സ് മേടിച്ചു കൊണ്ട് അച്ഛൻ വരുമ്പോൾ അവൾ അതിൽ നിന്നു ഒരെണ്ണം എടുത്തു കൊണ്ട് പോകും.. അവളുട ആ പ്രിയപ്പെട്ട കൂട്ടുകാരിക്ക് കൊടുക്കാനായി….
ദേവന്റെ വീടിന്റെ മുറ്റത്തു ശ്രീഹരി യുടെ വണ്ടി ചെന്നു നിൽക്കാൻ കുറച്ചു സമയം എടുത്തു..
കാരണം അവരുട വീട്ടിലേക്ക് ഉള്ള വഴിയിൽ ഒരു ആഞ്ഞിലി മരം വീണു കിടക്കുക ആണ്… അതു വെട്ടി മാറ്റുക ആണ് കുറച്ചു ആളുകൾ…..
ഒരു തരത്തിൽ ശ്രീഹരിയുടെ വണ്ടി അവർ കടത്തി വിട്ടു..
അവൻ ദേവന്റെ വീട്ടിലേക്ക് വണ്ടി കൊണ്ട് വന്നു നിറുത്തി..
ആ സമയത്ത് ദേവു മാത്രമേ ഉള്ളായിരുന്നു അവിടെ.
അവൾ വെളിയിലേക്ക് വന്നു.
വെളുത്ത നിറം ഉള്ള ഒരു ഇന്നോവ ക്രിസ്റ്റ വന്നു നില്കുന്നു..
ഇതാരാണ് ആവോ…
ഒരു ചുള്ളൻ ചെക്കൻ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു..
ജീൻസും ഷർട്ടും ആണ് വേഷം..
അവൻ കൂളിംഗ് ഗ്ലാസ് എടുത്തു വണ്ടിയിലേക്ക് വെച്ചിട്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു.
കടും പച്ച നിറം ഉള്ള ഒരു സൽവാർ ആണ് അവൾ അണിഞ്ഞിരിക്കുന്നത്.
മുടി ഒക്കെ വെറുതെ മെടഞ്ഞു ഇട്ടിരിക്കുക ആണ്.
അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൻ അവളെ നോക്കി നിന്നു…ഒരു കാരണവശാലും ഇവളെ വിവാഹം കഴിക്കില്ല… കാരണം ഇവളുടെ അച്ഛൻ അത്രയ്ക്ക് വൃത്തി കെട്ടവൻ ആണ്.. അയാളോട് രണ്ട് വർത്തമാനം പറയാനായി വന്നത് ആണ്… പക്ഷെ ഇവളെ കണ്ടമാത്രയിൽ….
“ആരാണ്…”
അവൾ ഇറങ്ങി മുറ്റത്തേക്ക് വന്നു.
..” ഞാൻ.. എന്റെ പേര് ശ്രീഹരി.. തന്റെ അച്ഛൻ ഇവിടെ ഇല്ലേ..”
“ഇല്ല്യ… അച്ഛൻ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി പോയിരിക്കുക ആണ്..എത്തുമ്പോൾ 1മണി ആകും ..”
“ഹ്മ്…..”
“നിങ്ങൾ ആരാണ്…”എനിക്ക് മനസിലായില്ല
“എന്നേ അറിയാൻ വഴി ഇല്ല… എന്റെ പെങ്ങള് മേഖയെ അറിയും.. ഇന്നലെ ഇവിടുത്തെ ഒരു പയ്യൻ വന്നു അവളെ പെണ്ണ് കണ്ടിരുന്നു..”
“ആഹാ… മേഘ ചേച്ചിടെ ബ്രദർ ആണോ..എനിക്ക് അറിയില്ലായിരുന്നു കേട്ടോ…. കയറി ഇരിക്കൂ..”…
അവൾ പുഞ്ചിരി യോട് കൂടി പെട്ടന്നു അവനെ അകത്തേക്ക് ക്ഷണിച്ചു.
അവന്റ ദേഹത്തു നിന്നും വമിക്കുന്ന ഏതോ വില കൂടിയ പെർഫ്യൂം ന്റെ സുഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നു..
“ഞാൻ അച്ഛനെ വിളിക്കാം… ഒരു മിനിറ്റ്…”
“വേണ്ട… ദൃതി ഇല്ല…. അവർ വരട്ടെ…സമയം 12.15ആയല്ലോ.. അവൻ വാച്ചിലേക്ക് നോക്കി പറഞ്ഞു.”
“തന്റെ പേര് എന്താണ് “
“ദേവിക….”
“ഹ്മ്… എന്ത് ചെയ്യുന്നു “
അറിയാമെങ്കിലും അവൻ അവളോട് വെറുതെ ചോദിച്ചു.
“ഞാൻ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ … അടുത്ത മാസം എക്സാം ആണ്…”
“ഒക്കെ…”
“കുടിയ്ക്കാൻ…. ഞാൻ സംഭാരം എടുക്കട്ടെ “
“നോ…. താങ്ക്സ്..”
അവൻ പുഞ്ചിരി ച്ചു…
“എന്റെ പേര് ശ്രീഹരി…”അവൻ ഒന്നുടെ പറഞ്ഞു.
“ആഹ്… ശ്രീയേട്ടൻ എന്ത് ചെയുന്നു “
പെട്ടന്ന് അവൾ ചോദിച്ചു..
ശ്രീയേട്ടൻ എന്ന അവളുട വിളി… വല്ലാത്തൊരു സുഖം തോന്നി അതു കേൾക്കാൻ എന്ന് അവനു തോന്നി.
“ഞാൻ ബാംഗ്ലൂർ ആണ്…. ഇൻഫോ ടെക് il….”
“ആഹ്.. കേട്ടിട്ടുണ്ട് “
അവൾ പറഞ്ഞു.
“മേഘ ചേച്ചി…. ചേച്ചിക്ക് സമ്മതം ആണോ ഈ വിവാഹത്തിന്…”
മടിച്ചു മടിച്ചു അവൾ ചോദിച്ചു.
കാര്യങ്ങൾ ഒക്കെ ഇവളോട് തുറന്ന് പറയാം… അവൻ കരുതി
“എടോ.. സത്യത്തിൽ തന്നെ ആലോചിച്ചു ആണ് എന്റെ അച്ഛൻ ഇവിടെ വന്നത്… തന്നെ ഒരിക്കൽ ഞാൻ കണ്ടിരുന്നു.. എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇയാളെ ഇഷ്ടം ആയിരുന്നു.. അതുകൊണ്ട് ആണ് എന്റെ അച്ഛൻ തനിക്ക് വേണ്ടി കല്യാണം ആലോചിച്ചു വന്നത്..”
അവനത് പറയുകയും ദേവു ഞെട്ടലോടെ അവനെ നോക്കി…
“ഈശ്വരാ… ഇതു എന്തൊക്കെ ആണ് കേൾക്കുന്നത് “
അവൾ അന്തളിച്ചു.
“പക്ഷെ തന്റെ അച്ഛൻ പറഞ്ഞത്… താനും ആയുള്ള വിവാഹം നടക്കണം എങ്കിൽ തന്റെ ബ്രദറും ആയിട്ട് എന്റെ സഹോദരിയെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു”
“എന്ന് അച്ഛൻ പറഞ്ഞോ”
ദേവു പകപ്പോടെ അവനെ നോക്കി..
“ഹ്മ്.. അങ്ങനെയാണ് തന്റെ അച്ഛൻ പറഞ്ഞത്… നമ്മൾ തമ്മിലുള്ള വിവാഹം നടക്കണമെങ്കിൽ എന്റെ മേഘയെ ഇവിടേക്ക് വിവാഹം കഴിപ്പിക്കണം… അത് സമ്മതമാണെങ്കിൽ നമ്മുടെ വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നടത്തും…”
കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ നിൽക്കുകയാണ് ദേവു അപ്പോൾ..
“എന്റെ ഈശ്വരാ… ഞാൻ ഇതു ഒന്നും അറിഞ്ഞില്ല “
അവൾക്കുവല്ലാത്ത തളർച്ച തോന്നി..
“തന്റെ അച്ഛൻ ഇത് ഒന്നും ഇവിടെ ആരോടും പറഞ്ഞില്ലേ “..
“ഇല്ല… സത്യം ആയിട്ടും ഞങ്ങൾക്ക് ആർക്കും ഇതു അറിയില്ലായിരുന്നു… എന്റെ കല്യാണം.. അത്…. “
അത്രയും പറഞ്ഞു കൊണ്ട് അവൾ നിറുത്തി…
“അതും ഞങ്ങൾ അറിഞ്ഞത് ആണ്.. ഏതോ ഒരു മാഷും ആയി തന്റെ വിവാഹം നേരത്തെ പറഞ്ഞു വെച്ചത് ആണെന്ന്.. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇയാളുടെ അച്ഛൻ പറഞ്ഞത് ചെറുതിലെ അങ്ങനെ ഒക്കെ പറഞ്ഞത് ആണ്.. എന്ന് കരുതി ഇപ്പോൾ ആ ബന്ധത്തെ കുറിച്ചു ഒന്നും ചിന്തിക്കുന്നില്ല എന്നാണ് “
അത് കേട്ടതും ദേവു ഞെട്ടി തരിച്ചു നിന്നു പോയി.
പക്ഷെ അച്ഛൻ പറയുന്നത് ഒക്കെ കളവ് ആണെന്നും താനും കാർത്തി ഏട്ടനും തമ്മിൽ പ്രണയത്തിൽ ആണെന്നും ഒന്നും അവൾക്ക് അപ്പോൾ അവനോട് പറയാൻ തോന്നിയില്ല..
“എടോ ദേവിക…”
ശ്രീഹരി വിളിച്ചപ്പോൾ അവൾ അവനെ പകപ്പോടെ നോക്കി.
“എടോ.. എനിക്ക് ഇനി പറയാൻ ഉള്ളത് തന്നോട് ആണ്…ഞാൻ ഇയാളെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി… കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടന്ന ഞാൻ ആണ്… പക്ഷെ ഇയാളെ കണ്ടപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി, അഗ്നിസാക്ഷി ആയി നാലാളു കാൺകെ ഇയാളെ താലി ചാർത്തി എന്റെ പാതി ആക്കണം എന്ന്… തനിക്ക് സമ്മതം ആണെങ്കിൽ ഈ നിമിഷം എന്റെ കൂടെ കൂട്ടാനും ഞാൻ ഒരുക്കമാ.. തന്റെ അച്ഛന്റെ പോലെ ഒരു ദുഷ്ട മനസിന് താൻ ഉടമ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. അതുകൊണ്ട് ആണ് ഞാൻ ഇപ്പോൾ തന്നോട് ഈ കാര്യം പറഞ്ഞതും….എന്റെ അച്ഛൻ ഞങ്ങൾക്ക് അഞ്ചു തലമുറക്ക് ആർഭാടം ആയിട്ട് കഴിയാൻ ഉള്ള സ്വത്തും മുതലും ഒക്കെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്… എനിക്ക് ആറക്ക ശമ്പളം കിട്ടുന്ന ഒരു ജോലി ഉണ്ട്… ആരുടെയും മുന്നിൽ തലതാഴ്ത്തി കഴിയേണ്ട ഒരു ഗതികേടും തനിക്ക് ഉണ്ടാവില്ല….’
അവൻ പറഞ്ഞു നിറുത്തി.
ദേവു ആണെങ്കിൽ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുക ആണ്…
“താൻ ആലോചിച്ചു പറഞ്ഞാൽ മതി.. ദൃതി കാട്ടേണ്ട.. പക്ഷെ എനിക്ക് ഒരു കാര്യം പറയാനുള്ളത്, എന്റെ മേഘ ആണെങ്കിൽ നമ്മൾ തമ്മിലുള്ള വിവാഹം നടക്കാനായി ആണ് വിനീതും ആയിട്ട് അവൾക്ക് കല്യാണം നടത്താൻ സമ്മതം ആണെന്ന് അറിയിച്ചത്.. പക്ഷെ എടോ.. അവൾക്ക് പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ അവളും വിനീതും ആയിട്ട് ഇങ്ങനെ ഒരു ബന്ധത്തിന് ഞങ്ങൾ സമ്മതിക്കുക ഒള്ളൂ…. അതിനു പകരമായി നമ്മൾ തമ്മിൽ ഉള്ള ജീവിതം വെറുതെ വേസ്റ്റ് ആക്കുവാൻ ഞാൻ ഒരുക്കമല്ല.. എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞുല്ലോ…..ആലോചിച്ചു പറഞ്ഞാൽ മതി….
അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു…
അവൾ വെറുത നിലത്തേക്ക് മിഴികൾ ഊന്നി നിന്നു…
“ദേവു.തനിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ…..”..
അവൻ ചോദിച്ചു..
പക്ഷെ അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു.
“.. എന്തെങ്കിലും ഒന്നു പറയു… എന്റെ ഒരു സമാധാനത്തിനായി…”
അവൻ പ്രതീക്ഷയോടെ അവളെ നോക്കി..
“എനിക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല…”
അങ്ങനെ ആണ് അവൾ അപ്പോൾ പറഞ്ഞത്..
തുടരും….
കഥ യുടെ ഗതി മാറുക ആണ് സൂർത്തുക്കളെ 😍😍😘😘