ജെന്നിഫർ വിറയാർന്ന സ്വരത്തിൽ പറഞ്ഞു എമർജൻസിയിൽ കണ്ട സ്ത്രീയെപ്പറ്റി പറഞ്ഞു. അയാൾ പേഴ്സ് തുറന്നു ഫോട്ടോ കാണിച്ചിട്ട്….

അരികിലൊരാൾ….

Story written by Bincy Babu

================

ജെന്നിഫർ രാവിലെ ഡ്യൂട്ടിക്ക് വന്നപ്പോൾ മുതൽ എമർജൻസി ഡിപ്പാർട്മെന്റ് ഭയങ്കര തിരക്ക് ആയിരുന്നു. ഒരുപാട് രോഗികൾ വരുന്നു..

നൈറ്റ്‌ ഡ്യൂട്ടി സ്റ്റാഫ്‌ന്റെ കയ്യിൽ നിന്നും ഹാൻഡ് ഓവർ വാങ്ങി അവരെ പറഞ്ഞു വിട്ടപ്പോളെക്കും ഒരു ആക്‌സിഡന്റ് കേസ് വന്നു. എല്ലാവരും അങ്ങോട്ടേക് പോയി..സീരിയസ് കണ്ടിഷൻ ആയത് കൊണ്ട് ആ രോഗിയെ സി.ടി സ്കാൻ ചെയ്തു പിന്നെ ഓപ്പറേഷൻ തിയേറ്ററിലേക് ഷിഫ്റ്റ്‌ ചെയ്തു..

ബാംഗ്ലൂരിലെ പ്രശസ്തമായ എമറാൾഡ് ഹോസ്പിറ്റലിൽ ആണ് ജെന്നിഫർ ജോലി ചെയ്യുന്നത്..അത്യാധുനിക സൗകര്യങ്ങൾ ഉള്ളത് കൊണ്ട് തന്നെ മിക്കവാറും എല്ലാ ദിവസവും അവിടെ ഭയങ്കര തിരക്ക് ആയിരിക്കും..ആ തിരക്കുൾക്കിടയിൽ താനൊരു മനുഷ്യൻ ആണെന്ന് മറന്നു പോയി ഒരു യന്ത്രത്തെ പോലെ യാന്ത്രികമായി അവൾ പ്രവർത്തിക്കാൻ തുടങ്ങി..

രക്തം വാർന്നു ഒഴുകുന്നവരും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി ജീവനു വേണ്ടി പിടയുന്ന ആളുകളും സ്ഥിരം കാഴ്ച്ച ആയി..തന്റെ മനസിന്റെ സ്ഥാനത് കല്ലാണോ എന്ന് പോലും ചിലപ്പോൾ എങ്കിലും അവൾക് തോന്നി തുടങ്ങി..

മറ്റൊരു ആക്‌സിഡന്റ് കേസ് വന്നത് സ്റ്റേബിൾ ചെയ്തപ്പോളാണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ ഒരു ചെറുപ്പക്കാരനുമായി അയാളുടെ സഹപ്രവർത്തകർ വന്നത്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..കരോട്ടിഡ് പൾസ്‌ ചെക്ക് ചെയ്തപ്പോൾ കിട്ടാത്തത് കൊണ്ട് തന്നെ എമർജൻസി സ്റ്റാഫ്‌ സിപിആർ സ്റ്റാർട്ട്‌ ചെയ്തു..രണ്ടു ഡോക്ടർസും 3 സ്റ്റാഫ്‌സും ചേർന്ന് അയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അതേ സമയത്ത് അയാളുടെ ഭാര്യ ആണെന്ന് തോന്നുന്നു ഏകദേശം 30 വയസ്സ് തോന്നിക്കുന്ന ഒരു യുവതി  അകത്തേക്കു കയറി വന്നു..ട്രീറ്റ്മെന്റ് നടക്കുമ്പോൾ ബെസ്റ്റാൻഡേക് അകത്തു കയറാൻ പെർമിഷൻ ഇല്ല
അതുകൊണ്ട് തന്നെ ജെന്നിഫർ അവളോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞു..

അവൾ ദയനീയ ഭാവത്തിൽ ജെന്നിയെ നോക്കി പിന്നെ പതുക്കെ പറഞ്ഞു

“ഞാനും ഒരു നേഴ്സ് ആണ് എനിക്ക് ഇതൊക്കെ കണ്ടാൽ കുഴപ്പമില്ല.. “

അദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടയ്ക് ആ സ്ത്രീയെ ആരും ശ്രദ്ധിച്ചില്ല..ഹാർട്ട്‌ അറ്റാക്ക് ഉണ്ടായതായിരുന്നു അതുകൊണ്ട് തന്നെ സിപിആർ കൊടുത്തപോൾ അതിന്റെ എഫക്ട് ഉണ്ടായി. അദേഹത്തിന്റെ പൾസ് തിരിച്ചു വന്നു..പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു..ഇസിജി എടുത്തു എമർജൻസി മെഡിസിൻ കൊടുത്തിട് അദ്ദേഹത്തെ ഐസിയുവിൽ ഷിഫ്റ്റ്‌ ചെയ്തു..

ആ സ്ത്രീ ജെന്നിയുടെ കവിളിൽ വാത്സല്യത്തോടെ തലോടിയിട്ട് പുറത്തേക് പോയി..ജെന്നിഫറിന് അതിശയം തോന്നി സാധാരണ ഭർത്താവ് സീരിയസ് കണ്ടിഷൻ ആണെങ്കിൽ അലമുറയിട്ട് കരയുന്ന സ്ത്രീകളെ കാണാറുണ്ട് അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു സ്ത്രീ..

ആഫ്റ്റർനൂൺ ഷിഫ്റ്റിലുള്ളവർക് ഹാൻഡ് ഓവർ കൊടുക്കുമ്പോൾ ആണ് ഐസിയുവിൽ ഷിഫ്റ്റ്‌ ചെയ്ത ആളുടെ പേഴ്സ് കാർഡിയാക് മോണിറ്ററിന്റെ സൈഡിൽ ഇരിക്കുന്നത് കണ്ടത്..ജെന്നിഫർ ആ പേഴ്സ് എടുത്തു ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വഴിക് അയാൾക് കൊടുത്തേക്കാം എന്ന് കരുതി അവൾ ഐസുവിന്റെ അടുത്തേക് പോയി. അവിടെ ആ യുവതിയെ കണ്ടില്ല.

ജെന്നിഫർ അകത്തു കയറിയപ്പോൾ അയാൾ സിലിങ്ങിലേക് നോക്കി കിടക്കുന്നതാണ് കണ്ടത്..അയാളുടെ ഞരമ്പിലൂടെ ഹൃദയത്തിലേ ബ്ലോക്ക്‌ അലിയിക്കാനുള്ള മരുന്ന് പോകുന്നുണ്ട്..ജെന്നിഫർ  അയാളുടെ കേസ് ഷീറ്റ് നോക്കി സന്തോഷ്‌ എന്ന് പേര് കണ്ടു.

സന്തോഷ്‌ എന്ന് അവൾ പതിയെ വിളിച്ചു അയാൾ അവളെ നോക്കി. അയാളുടെ നേർക്ക് ആ പേഴ്സ് നീട്ടികൊണ്ട് അവൾ പറഞ്ഞു

“ഞാൻ എമർജൻസിയിലെ നേഴ്സ് ആണ് ഈ പേഴ്സ് തരാൻ വന്നതാണ്..നിങ്ങളുടെ വൈഫിനെ ഞാൻ പുറത്തു നോക്കിയപ്പോൾ കണ്ടില്ല അതാ ഇവിടെ കൊണ്ട് തന്നത് “

“എന്റെ വൈഫ്‌ ഇനി വരത്തില്ല സിസ്റ്ററെ..”

അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

“എന്തുപറ്റി നിങ്ങൾ തമ്മിൽ പിണക്കമാണോ”

ആകാംഷയോടെ അവൾ ചോദിച്ചു..

“പിണങ്ങാൻ അവൾ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അല്ലെ..? “

അയാളുടെ ചോദ്യം കേട്ട് ജെനിഫറിന് ബോധം പോകുന്നത് പോലെ തോന്നി. അവൾ അമ്പരപ്പോടെ ഓർത്തു അപ്പോൾ ഞാൻ എമർജൻസിയിൽ കണ്ടത് ആരെയാണ്..അവളുടെ അമ്പരപ്പ് കണ്ടപ്പോൾ അയാൾ കാര്യം അന്വേഷിച്ചു..ജെന്നിഫർ വിറയാർന്ന സ്വരത്തിൽ പറഞ്ഞു എമർജൻസിയിൽ കണ്ട സ്ത്രീയെപ്പറ്റി പറഞ്ഞു..അയാൾ പേഴ്സ് തുറന്നു ഫോട്ടോ കാണിച്ചിട്ട് ചോദിച്ചു

“ഇതാണോ നിങ്ങൾ കണ്ട സ്ത്രീ?”

ആ ഫോട്ടോയിലേക് നോക്കിയ ജെനിഫറിന് കാഴ്ച്ച മങ്ങുന്നത് പോലെ തോന്നി. കുറച്ചു സമയം മുൻപ് തന്റെ കവിളിൽ തലോടിയ ആ സ്ത്രീ..അമ്പരപ്പോടെ അവൾ പറഞ്ഞു

“ഇവരെയാണ് ഞാൻ കണ്ടത്.. “

“എന്റെ ഭാര്യ ആണ് ഒരു വർഷം മുൻപ് ആക്‌സിഡന്റ് പറ്റി ഈ ഹോസ്പിറ്റലിൽ ന്യൂറോ ഐസിയുവിൽ കിടന്നാണ് അവൾ പോയത്. അവൾ പോയതോടെ ഞാനും മോളും തനിച്ചായി.. “

സന്തോഷിന്റെ മിഴികൾ നിറഞ്ഞു ഒഴുകി..

ജെന്നിഫറിനു  പിന്നെ അവിടെ നില്കാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഓടി അകലുമ്പോൾ പതിയെ തിരിഞ്ഞു നോക്കിയപ്പോൾ ഐസുവിന്റെ കണ്ണാടി വാതിലിനു മുൻപിൽ ആ സ്ത്രീ നില്കുന്നത് പോലെ തോന്നി..അയാൾ കൂടി മരിച്ചു പോയാൽ ഒറ്റയ്ക്കായിപ്പോയേക്കാവുന്ന തന്റെ മോളെ ഓർത്തു അയാളുടെ ആയുസ്സിന് വേണ്ടി അവർ ദൈവത്തോട് അപേക്ഷിക്കുകയായിരിക്കും എന്ന് അവൾക് തോന്നി..

സന്ധ്യപ്രാര്ഥനയ്ക് ഇരിക്കുമ്പോളും അവളുടെ മനസ്സിൽ ആ യുവതിയുടെ മുഖം തെളിഞ്ഞു വന്നു..അയാളുടെ ആയുസ്സിന് വേണ്ടി അവളും പ്രാർത്ഥിച്ചു..

മരിച്ചു പോയാലും നമ്മുടെ പ്രിയപ്പെട്ടവർ എപ്പോളും നമ്മുടെ കൂടെത്തന്നെ കാണും എന്ന് ജനിയ്ക് തോന്നി..അത്രമേൽ സ്നേഹിച്ചു പോയവർക്ക് പെട്ടന്നൊന്നും നമ്മളെ വിട്ടുപോകാൻ കഴിയില്ലല്ലോ..