എന്റെ ആഗ്രഹം ഞാൻ പറഞ്ഞതല്ലേ ന്നിന്നോട്. നിനക്കൊന്ന് സഹകരിച്ചാൽ എന്താ. ആരും അറിയില്ല…

സ്ത്രീ ശക്തി

എഴുത്ത്: ദേവാംശി ദേവ

=================

“അമ്മേ..ഞാൻ പറയുന്നത് കേൾക്ക്..”

“വേണ്ട മാളു..നീ പറയുന്നതൊന്നും നടക്കാൻ പോകുന്നില്ല..കണ്ണൻ നിന്നെ വിവാഹം കഴിക്കാൻ വന്നപ്പോൾ തന്നെ പറഞ്ഞതാ അവന്റ അച്ഛനും അമ്മക്കും ഒരു കൂട്ടുകൂടിയാണ് ഈ വിവാഹമെന്ന്..നീയും അത് സമ്മതിച്ചതല്ലേ..അല്ലാതെ ഞങ്ങളാരും നിന്നെ നിർബന്ധിച്ചില്ലല്ലൊ ഈ വിവാഹത്തിന്..എന്നിട്ടിപ്പോ അവൻ പോയി മാസമൊന്ന് തികയും മുൻപ് നിനക്ക് അവിടുന്ന് ഇങ്ങോട്ട് വരണമെന്ന് പറഞ്ഞാൽ നടക്കില്ല..കണ്ണനെ പോലെ ഗൾഫിലൊന്നും അല്ലെങ്കിലും ആഴ്ചയിലോ മാസത്തിലോ വന്നുപോകുന്ന ജോലി തന്നെയല്ലെ നിന്റെ ഏട്ടനും..അവന്റെ ഭാര്യ ഇവിടെ ഞങ്ങളുടെ അടുത്ത് അടങ്ങിയൊതുങ്ങി ജീവിക്കുന്നില്ലേ…”

“എനിക്കൊട്ടും പറ്റാത്തതുകൊണ്ടാ അമ്മേ..ഇവിടുത്തെ അച്ഛ..”

“നിനക്കെന്താ പറ്റാത്തതെന്ന് എനിക്ക് അറിയാം..ഇവിടെ ഇരുപത്തിനാല് മണിക്കൂറും ഫോണിൽ കുത്തിയും ടിവി കണ്ടും ഉറങ്ങിയും കഴിഞ്ഞതുപോലെ അവിടെ പറ്റില്ല…അത് നിന്റെ ഭർത്താവിന്റെ വീടാണ്..നീ അഡ്ജസ്റ് ചെയ്തെ പറ്റു..” പിന്നെ ഒന്നും പറയാതെ ജാനകി ഫോൺ കട്ട് ചെയ്തു..

ജാനകിയുടെയും ഭരതന്റെയും രണ്ട് മക്കളിൽ ഇളയവളാണ് മാളവിക എന്ന മാളു..ഗൾഫുകാരനായ കണ്ണനുമായി അവളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു..രണ്ട് മാസം കഴിഞ്ഞപ്പോൾ ലീവ് തീർന്ന് കണ്ണൻ തിരികെ പോയി.

ഇപ്പോൾ കണ്ണന്റെ വീട്ടിൽ കണ്ണന്റെ അച്ഛൻ കരുണനും അമ്മ ശ്യാമളയും മാളുവും മാത്രമേയുളളു..കണ്ണന്റെ രണ്ട് സഹോദരിമാരും വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരുടെ വീട്ടിലാണ്.

“മാളു..അച്ഛനെയും അമ്മയെയും അവിടെ ഒറ്റക്കാക്കി നിനക്ക് നിന്റെ വീട്ടിൽ പോയി നിൽക്കാൻ പറ്റില്ല..അതിനല്ല ഞാൻ നിന്നെ വിവാഹം കഴിച്ചത്…വിവാഹത്തിന് മുൻപ് ഞാൻ പറഞ്ഞതല്ലേ ഇതൊക്കെ..നീ സമ്മതിച്ചതും അല്ലേ..”

“അതൊക്കെ സത്യം തന്നെയാണ് കണ്ണേട്ടാ..പക്ഷെ ഇപ്പോ എനിക്ക് ഇവിടെ പറ്റാത്തത് കൊണ്ടാ..എന്നെയൊന്ന് മനസ്സിലാക്ക്.”

“രണ്ട് മാസം ഞാനവിടെ ഉണ്ടായിരുന്നപ്പോൾ നീ ഹാപ്പി ആയിരുന്നല്ലോ…ഇപ്പോ എന്താ പ്രശ്നം..

” അത്..കണ്ണേട്ടാ…”

“എന്താ ഒന്നും പറയാൻ കിട്ടുന്നില്ലേ..അല്ലെങ്കിലും പല പെണ്ണുങ്ങൾക്കും ഉള്ള സ്വഭാവമാണിത്..വിവാഹം കഴിഞ്ഞാൽ ഭർത്താവ് വേണം…ഭർത്താവിന്റെ വീട്ടുകാർ വേണ്ട.”

“ഞാനെന്റെ സ്വന്തം അച്ഛനെയും അമ്മയെയും പോലെ തന്നെയാ കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും കാണുന്നത്..”

“പിന്നെ എന്താടി പ്രശ്നം.”

“കണ്ണേട്ടന്റെ അച്ഛൻ എന്നെ മകളായോ മരുമകളായോ അല്ല കാണുന്നത്..അയാൾ എന്നിൽ കാണുന്നത് എന്റെ ശരീരം മാത്രമാണ്..”

“ഡി…അനാവശ്യം പറഞ്ഞാലുണ്ടല്ലോ. കൊ* ന്നുകളയും ഞാൻ.” കണ്ണൻ കൂടുതൽ എന്തെങ്കിലും പറയും മുന്നെ മാളു ഫോൺ കട്ട് ചെയ്യ്തു..തകർന്ന മനസോടെ അവൾ കട്ടിലിലേക്കിരുന്നു..

“എടി ഒരു മ്പെ ട്ടോ ളെ…” അല്പ സമയം കഴിഞ്ഞതും കണ്ണന്റെ അമ്മ ശ്യാമള ഓടിവന്ന് മാളുവിന്റെ കവിളിലേക്ക് അഞ്ഞടിച്ചു.

“ശ്യാമളെ..എന്താ നീ ഈ കാണിച്ചത്.” പുറകെ വന്ന കരുണൻ ശ്യാമളുടെ അടുത്ത അടി മാളുവിന് കൊളളും മുന്നേ അവരെ പിടിച്ചു മാറ്റി..

“ഈ നാശം പിടിച്ചവൾ നമ്മുടെ മോനെ വിളിച്ച് പറഞ്ഞു കൊടുത്തത് എന്താണെന്ന് കരുണേട്ടൻ അറിയോ..നിങ്ങളിവളെ പീ* ഡിപ്പിക്കാൻ ശ്രെമിച്ചൂന്ന്..കുറേ ദിവസമായി ഇവളുടെ മൗനവൃതവും ഏതുനേരവും മുറിയിൽ കയറിയുള്ള ഇരിപ്പുമൊക്കെ ഞാൻ ശ്രെദ്ധിക്കുന്നുണ്ട്..എത്രയോ പ്രാവശ്യം കണ്ണനെ വിളിച്ച് ഇവൾ ഇവലുടെ വീട്ടിൽ പോകുന്ന കാര്യം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..അവൻ സമ്മതിക്കാത്തതുകൊണ്ട് ഇവൾ പുതിയ അടവ് എടുത്തതാ..”

“പോട്ടെ ശ്യാമളെ..നമ്മുടെ കുഞ്ഞല്ലേ ഇവൾ..നമുക്ക് ക്ഷമിക്കാം.”

“കേട്ടോടി…നീ ഇത്രയും വലിയ അപവാദം പറഞ്ഞുണ്ടാക്കിയിട്ടും നമ്മുടെ കുഞ്ഞ് അല്ലേന്നാ ഈ മനുഷ്യൻ പറയുന്നത്..രണ്ട് പെണ്മക്കൾ ഞങ്ങൾക്കും ഉണ്ടെടി”

“പൊട്ടെ…സാരമില്ല ശ്യാമളെ..നീ ഇങ്ങ് വാ..”

“സാരമില്ലെന്നോ…ഇത് അങ്ങനെ വിടാൻ ഞാൻ ഉദ്ധ്യേശിച്ചിട്ടില്ല..ഇപ്പോ തന്നെ ഞാനിവളുടെ അച്ഛനെയും അമ്മയെയും വിളിച്ച് നാളെ ഇങ്ങോട്ട് വരാൻ പറയുന്നുണ്ട്..രണ്ടിലൊന്ന് തീരുമാനിച്ചിട്ട് മതി ഇനി ഇവളുടെ ഇവിടുത്തെ പൊറുതി.” ശ്യാമളയും കരുണനും പോയതും മാളു കട്ടിലിലേക്ക് വീണു പൊട്ടി കരഞ്ഞു..തന്നെ വിശ്വസിക്കൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയൊരു പാവം പെണ്ണ്.

പിറ്റേ ദിവസം തന്നെ മാളുവിന്റെ അച്ഛന്ന് അമ്മയും എത്തി.

“നിങ്ങൾ നിങ്ങളുടെ മകളെ കൊണ്ട് പൊയ്ക്കോളൂ…ഇവളിനിയും ഇവിടെ നിന്നാൽ ഞങ്ങൾ ഇനിയും അപവാദങ്ങൾ കേൾക്കേണ്ടി വരും.” ശ്യാമള ദേഷ്യത്തോടെ പറഞ്ഞു.

“ഭാരതാ…ഞാൻ വത്സല്യത്തോടെ മോളുടെ മുടിയിൽ തോലോടുകയും സ്നേഹത്തോടെ കവിളിൽ തട്ടുകയുമൊക്കെ ചെയ്യും..എന്റെ മക്കളോടും ഞാനത് ചെയ്യുന്നതാ..അത് സ്നേഹം കൊണ്ടാ..മോളത് തെറ്റിദ്ധരിച്ചതാവും..നിങ്ങൾ എന്നോട് ക്ഷമിക്കണം” കരുണൻ ഭരതന്റെ മുന്നിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു..

“കണ്ടില്ലേടി ആ മനുഷ്യന്റെ കണ്ണ് നിറഞ്ഞത്..ഈ ശാപമൊക്കെ നീ എവിടെ കൊണ്ട് വയ്ക്കും..എല്ലാം നിന്റെ തോന്നലാ..ആവശ്യമില്ലാത്തതൊക്കെ മനസ്സിൽ നിന്ന് എടുത്ത് കളഞ്ഞിട്ട് മര്യാദക്ക് ജീവിക്കാൻ നോക്ക്..ഇനി ഇങ്ങനെ ഓരോന്നും പറഞ്ഞ് ഞങ്ങളെ വിളിച്ചാലുണ്ടല്ലോ..” ജാനകി മാളുവിന്റെ കൈയ്യിൽ നന്നായി വേദനിക്കും വിധം പിച്ചികൊണ്ടുപറഞ്ഞു..

“ശ്യാമള ചേച്ചി ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷെമിക്കണം..ഞാൻ എല്ലാം അവളെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്..ഇനി ഇങ്ങനെ ഉണ്ടാകില്ല..” എല്ലാം പറഞ്ഞ് ശരിയാക്കി പോകാം നേരം മാളുവിനെ നോക്കി കണ്ണുരുട്ടാനും അവളുടെ അച്ഛനും അമ്മയും മറന്നില്ല.

ദിവസങ്ങൾ കഴിഞ്ഞു പൊയ്കൊണ്ടിരുന്നു..കണ്ണൻ ഇപ്പോ അവളെ വിളിക്കാറില്ല..അങ്ങോട്ട് വിളിച്ചാലും എടുക്കാറില്ല..വീട്ടിൽ നിന്നും വല്ലപ്പോഴും വിളിച്ചാലും അവൾ സംസാരിക്കാറില്ല.

ഒരു ഞായറാഴ്ച്ച എല്ലാ മാസവും ഒരു ഞായറാഴ്ച്ച ശ്യാമള അവരുടെ പെണ്മക്കളുടെ വീട്ടിലേക്ക് പോകും..രാവിലെ പോയി വൈകുന്നേരമേ വരൂ.. ചിലപ്പോഴൊക്കെ കരുണനും പോകും..സുഖമില്ലെന്ന് കള്ളം പറഞ്ഞ് കരുണൻ അന്ന് ശ്യാമളയോടൊപ്പം പോയില്ല..

നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ട് വാതിൽ തുറക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ ആയിരുന്നു മാളു..ശ്യാമള പോയുടൻ പതിവ് പോലെ റൂമിൽ കയറി വാതിൽ അടച്ചതാണ് അവൾ..ഇത്രയും പ്രാവശ്യം കോളിംഗ് ബെൽ കേട്ടിട്ടും വാതിൽ തുറക്കാത്തതു കൊണ്ട് കരുണൻ വീട്ടിൽ ഇല്ലെന്ന് കരുതി അവൾ റൂമിന്റെ വാതിൽ തുറന്നു..എന്നാൽ അവളെ തന്നെ നോക്കി വാതിലിന്റെ മുന്നിൽ നിൽക്കുവായിരുന്നു അയാൾ..അവൾ വേഗം റൂമിലേക്ക് കയറി വാതിൽ അടക്കാൻ ശ്രെമിച്ചെങ്കിലും അയാൾ അവളെ തള്ളി മാറ്റി അകത്തേക്ക് കയറി..

“നീ എന്തിനാ മോളെ എന്നെ കണ്ടിങ്ങനെ പേടിക്കുന്നത്.എന്റെ ആഗ്രഹം ഞാൻ പറഞ്ഞതല്ലേ ന്നിന്നോട്..നിനക്കൊന്ന് സഹകരിച്ചാൽ എന്താ..ആരും അറിയില്ല.”

“നിങ്ങൾ ഇറങ്ങി പോകാൻ നോക്ക്..ഇല്ലെങ്കിൽ ഞാൻ കണ്ണേട്ടനെ വിളിച്ച് പറയും.”

“ഒരിക്കൽ പറഞ്ഞിട്ട് എന്തായി..വിശ്വസിച്ചോ അവൻ നിന്നെ..എന്തിന് നിന്റെ ത ള്ളയും ത ന്തയും പോലും എന്റെ വാക്കാ വിശ്വസിച്ചത്..അതുകൊണ്ട് നീ എന്നെ അനുസരിക്കുന്നതാ നല്ലത്. ശ്യാമള വരാൻ വൈകുന്നേരമാകും..അതുവരെ ഇവിടെ ഞാനും നീയും മാത്രമേയുളളു..നമുക്ക് ആഘോഷിക്കാമെന്നെ..” അവളുടെ കവിളിൽ തലോടിയ അയാളുടെ കൈയ്യ് അവൾ തട്ടി മാറ്റി..

രക്ഷപ്പെടണം..നിലവിളിച്ചിട്ട് കാര്യമില്ല..അടുത്ത വീടുകളിലൊന്നും ആരും ഉണ്ടാവില്ല..പുരുഷൻമാരൊക്കെ ജോലിക്കും കുട്ടികൾ പഠിക്കാനും പോയിട്ടുണ്ടാകും..സ്ത്രീകൾ തൊഴിലുറപ്പിന് പോകുന്നവരാണ്..

ഇനിയൊരു മാർഗമുളളത് ഇയാളെ തള്ളി മാറ്റി അടുക്കള വഴി രക്ഷപെടുകയെന്നതാണ്..

മനസ്സിൽ കണക്കുകൂട്ടി കൊണ്ട് മാളു അയാളെ തള്ളി മാറ്റി അടുക്കളയിലേക്ക് ഓടി..എന്നാൽ അത് മുൻകൂട്ടി കണ്ട കരുണൻ അടുക്കള വാതിൽ പൂട്ട് ഉപയോഗിച്ച് പൂട്ടി കഴിഞ്ഞു..

“ഇന്ന് നീ എന്റെ കൈയ്യിൽ നിന്ന് രക്ഷപെടില്ല മരുമോളെ..അയാൾ ബലമായി അവളെ കയറി പിടിച്ചു..കുറേ നേരം പിടിച്ചു നിൽക്കാൻ ശ്രെമിച്ചെങ്കിലും അതിനുകഴിയാതെ രക്ഷപെടാനായി അവൾ ചുറ്റും പരതി നോക്കി..കൈയിൽ കിട്ടിയത് കറി കത്തിയാണ്. അതുകൊണ്ട് അയാളുടെ കഴുത്തിൽ തന്നെ കുത്തി ഇറക്കി.

****************

കോളിംഗ് ബെൽ അടിച്ചിട്ട് ആരും വാതിൽ തുറക്കാത്തുകൊണ്ടാണ് ശ്യാമള അടുക്കള വശത്തേക്ക് വന്നത്..അവിടെ അകത്തുനിന്ന് ഒഴുകി വരുന്ന രക്തം കണ്ട് ഒരു നിമിഷം അവർ വിറങ്ങലിച്ചു നിന്നു..പിന്നെ ഉറക്കെ നിലവിളിച്ചു..നിലവിളി കേട്ട് ആളുകൾ ഓടി കൂടി..ആരൊക്കെയോ വാതിൽ ചവിട്ടി തുറന്നു..ഒരു മൂലയിൽ കൂനികൂടി ഇരിക്കുന്ന മാളുവും അവളുടെ മുന്നിൽ ചത്ത് മലച്ചു കിടക്കുന്ന കരുണനും.

“അയ്യോ..എന്റെ ദൈവമേ…” ഒരു നിലവിളിയോടെ ശ്യാമള ബോധം മറഞ്ഞു വീണു..ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി..

“നീയാണോ ഇത് ചെയ്തത്..” വനിതാ പോലീസ് മാളുവിനോട് ചോദിച്ചു.

“അതെ സാറെ…എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചപ്പോൾ രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ ചെയ്തുപോയതാ..

താഴ്ന്നതെങ്കിലും ദൃഡമായിരുന്നു അവളുടെ ശബ്ദം..കീറി പോയ വസ്ത്രവും അലങ്കോലമായ മുടിയും രക്തം പൊടിയുന്ന ശരീരത്തിലെ മുറിവുകളും അവൾ പറയുന്നത് സത്യമാണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു..

“എന്നാലും എന്റെ മോളേ..ഇത്രയും വേദന നീ അവിടെ അനുഭവിച്ചിരുന്നെങ്കിൽ എന്നോടെങ്കിലും ഒരുവാക്ക് നിനക്ക് പറയാമായിരുന്നില്ലെടി..” കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ കരഞ്ഞുകൊണ്ട് ജാനകി മാളുവിന്റെ അടുത്തേക്ക് ചെന്നു..എന്നാൽ രൂക്ഷ്മായ ഒരു നോട്ടത്തിൽ അവൾ അവരെ തടഞ്ഞു..പിന്നെ പുച്ഛത്തോടെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പോലീസിനോടൊപ്പം കോടതിയിലേക്ക് നടന്നു….

കോടതിയിൽ അവൾ കുറ്റം സമ്മതിച്ചു…ശിക്ഷ ഏറ്റുവാങ്ങി ജയിലിലേക്ക് പോകുമ്പോൾ പഠിക്കാനുള്ള അനുമതി മാത്രം അവൾ കോടതിയോട് ചോദിച്ചു..

ജയിലെ പരിമിതികൾക്കിടയിലും അവൾ പഠിച്ചു..റാങ്ക് ലിസ്റ്റിൽ ഇടംനേടി വീണ്ടും പത്രങ്ങളിൽ നിറഞ്ഞു..

ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവളെ കൂട്ടികൊണ്ട് പോകാൻ അച്ഛനും അമ്മയുമെത്തി..അവളെ സ്വീകരിക്കാൻ തയാറായി കണ്ണനും അവന്റെ അമ്മയും ഉണ്ടായിരുന്നു..

പക്ഷെ അവൾക്ക് ജോലി നൽകാൻ തയാറായി മുന്നോട്ടുവന്ന കമ്പനികളിൽ നല്ലൊരു കമ്പനിയിലെ ജോലി തന്നെ സ്വീകരിച്ച് അവൾ ഒറ്റക്ക് ജീവിക്കാൻ തീരുനാനിച്ചു..

ആ ജോലിയിൽ ഇരുന്നുകൊണ്ട് PSC പഠിച്ച് ഗവർണ്മെന്റ് ജോലി നേടി..നാട്ടിൽ തന്നെ സ്ഥലം വാങ്ങി ഒരു വീടുവെച്ചു..ആ വീടിന് സ്ത്രീ ശക്തി എന്ന് പേരിട്ടു..

***************

“സ്ത്രീശക്തി ഒരു കൂട്ടുകുടുംബമാണ്..തളർന്നുപോയ പലരും പരസ്പരം താങ്ങായി മാറിയ കൂട്ടുകുടുംബം..പതിനെട്ടുവയസ്സിൽ പഠിത്തം നിർത്തി വീട്ടുകാർ വിവാഹം കഴിപ്പിക്കാൻ ശ്രെമിച്ച പെൺകുട്ടി, ഗാർഹിക പീ* ഡനം സഹിക്കാൻ കഴിയാതെ ഓടിവന്നവൾ, കാമുകനെ വിശ്വസിച്ച് ചതിക്കപ്പെട്ടവൾ, ഭർത്താവിന്റെ പീ* ഡനത്തിൽ നിന്ന് ചാകാതെ രക്ഷപ്പെട്ടവൾ, സ്വന്തം അച്ഛൻ വിൽക്കാൻ ശ്രെമിച്ചവൾ, കടബാധ്യത മൂലം കൂട്ട ആ ത്മ ഹ ത്യക്ക് ശ്രെമിച്ചിട്ട് അതിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവൾ…..അങ്ങനെ അനേകം പേരുടെ കൂട്ടായ്മയാണ് സ്ത്രീശക്തി. എന്നുകരുതി ഞങ്ങളാരും പുരുഷ വിരോധികൾ അല്ല..ഞങ്ങളെ മനസ്സിലാക്കനും അംഗീകരിക്കാനുമുള്ള മനസോടെ ഒരാൾ വന്നാൽ സ്ത്രീ ശക്തിയുടെ മുന്നിലൊരു വിവാഹ പന്തലുയരും.”

ഒരു സ്ത്രീ സംരക്ഷക എന്ന നിലക്കുള്ള ദേശീയ അവാർഡ് നേടിയതിന് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു മാളു..

പ്രസംഗം കഴിഞ്ഞതും വേദിമുഴുവൻ കരഘോഷ മുയർന്നു..അതിൽ അവളുടെ അച്ഛനും അമ്മയും കണ്ണനും ഉണ്ടായിരുന്നു.

പരിപാടി കഴിഞ്ഞ് നിറവയറും താങ്ങി പുറത്തേക്കിറങ്ങുമ്പോൾ ദേവൻ അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു…

അഡ്വകേറ്റ് ദേവനാരായണൻ..

ഏതോ സ്ത്രീക്ക് ഏതോ പുരുഷൻ നൽകിയ സമ്മാനത്തിന്റെ ഫലമായി അച്ഛനും അമ്മയും ആരാണെന്ന് അറിയാതെ അനാഥലയത്തിൽ വളർന്നവൻ..പതിനെട്ട് വയസ്സിൽ അവിടെ നിന്ന് ഇറങ്ങുമ്പോൾ അവനൊരു ലക്ഷ്യമുണ്ടായിരുന്നു..ഒറ്റക്ക് പോരാടി അവനാ ലക്ഷ്യം നേടിയെടുത്തു..

അഡ്വകേറ്റ് ദേവാനാരായണൻ..

മാളവികയുടെ കേസ് വാദിക്കാൻ അവൻ സ്വയം മുന്നോട്ട് വരികയായിരുന്നു..അവളുടെ ശിക്ഷയുടെ കലാവധികുറച്ചു കൊടുത്തതും കണ്ണനുമായി വിവാഹമോചനം നേടി കൊടുത്തതും ദേവനാണ്..

“ഞാൻ ലേറ്റായോടോ..”

“ഏയ്..ഇല്ല..കൃത്യ സമയം…കേസ്.????”

“പതിനഞ്ചു വയസായ പെൺകുട്ടിയെ പീ* ഡിപ്പിച്ച രണ്ടാനച്ഛന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുത്തു..”

“ആ കുട്ടി..”

“ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്..രണ്ട് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും..അവൾക്ക് താല്പര്യമാണെങ്കിൽ സ്ത്രീ ശക്തിയിലേക്ക് കൂട്ടി കൊണ്ടുവരാം.”

മാളു സമ്മതം അറിയിച്ച് ഒന്ന് ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി..കൂടെ ദേവനും…