പദ്മപ്രിയ – ഭാഗം 33, എഴുത്ത്: മിത്ര വിന്ദ

അവൻ അവളുട കൈയി ലെ പിടിത്തം വിട്ടതും അവൾ അവനെ പിടിച്ചു ഒരു തള്ളായിരുന്നു..

കാർത്തി പിന്നിൽ കിടന്ന ബെഡിലേക്ക് ആണ് വീണത്…

ഒപ്പം അവന്റെ ദേഹത്തേക്ക് പദ്മയെ വലിച്ചു ഇടാനും അവൻ മറന്നില്ല..

അവന്റെ ദേഹത്തേക്ക് വീണതും പദ്മ കുതറി എഴുനേൽക്കാൻ ശ്രെമിച്ചു.

പക്ഷെ കാർത്തി തന്റെ ഇരു കൈകളും കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചിരിക്കുക ആണ്..

“മാഷേ ….. വിടുന്നെ.. എനിക്ക് ശ്വാസം മുട്ടുന്നു “

കുറുകി കൊണ്ട് പറയുന്നവളുടെ മുഖത്തേക്ക് അവൻ നോക്കി.

എന്നിട്ട് പതിയെ കൈയുടെ പിടിത്തം അയച്ചു.

തന്റെ ശരീരം മുഴുവനും അവന്റ ദേഹത്തേക്ക് അമർന്നു ഇരിക്കുക ആണ് എന്നോർത്തപ്പോൾ പദ്മ ക്ക് വല്ലാത്തൊരു പിടച്ചിൽ തോന്നി.

അതു അവനു മനസിലാകുകയും ചെയ്തു…

“പ്ലീസ് മാഷേ… ഒന്ന് മാറുമോ “

തന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ദയനീയം ആയി പറയുന്നവളെ നോക്കി കാർത്തി ഒന്ന് പുഞ്ചിരി തൂകി..

പെട്ടന്ന് അവൻ അവളെ തന്നിൽ നിന്നും അകറ്റിയിട്ട് ബെഡിലേക്ക് കിടത്തി.

എന്നിട്ട് കൈകൾ രണ്ടും അവളുടെ ഇരു വശത്തുമായി കുത്തി നിന്നു..

അവളുടെ ശ്വാസഗതി ഏറുക ആണ്…

മാറിലേക്ക് അവൾ തന്റെ കൈകൾ രണ്ടും കോർത്തു വെച്ചു കൊണ്ട് അവൻ സ്പർശിക്കാതെ ഇരിക്കുവാനായി ശ്വാസം പോലും അടക്കി പിടിച്ചാണ് പദ്മ കിടക്കുന്നത്..

കാർത്തിക്കു ആണെങ്കിൽ അത് കണ്ടതും ചിരി പൊട്ടി..

“മാഷേ… ഒന്ന് മാറുമോ.. എനിക്ക് പോണം “

തനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറയുന്ന പദ്മയെ അവൻ നോക്കി..അവന്റ മിഴികൾ കോർത്തതും എന്തോ കാന്തിക പ്രഭാവത്തിൽ അകപ്പെട്ടത് പോലെ പദ്മക്ക് തോന്നി..

പദ്മ പെട്ടന്ന് മുഖം തിരിച്ചു.

കാർത്തിയുടെ ശ്വാസം തന്റെ കവിളിലേക്ക് തട്ടും തോറും പദ്മ യുടെ ഉടലാകെ വിറ കൊള്ളുക ആണ്..

അവൾ മിഴികൾ ഇറുക്കി അടച്ചു കൊണ്ട് കിടക്കുക ആണ്..

കാർത്തി അവളുടെ വലത്തേ കവിളിൽ അമർത്തി ചുംബിച്ചതും അവൾ പരവേശയായി തുടങ്ങി..വേദനിപ്പിക്കാതെ അവൻ അവളുടെ കവിളിലേക്ക് ഒന്ന് കടിച്ചു..

എന്നിട്ടും പദ്മ മിഴികൾ തുറന്നില്ല…

അവന്റെ അധരം മെല്ലെ അവളുടെ അധരത്തിലേക്ക് അടുത്ത് തുടങ്ങിയതും കാർത്തിയുടെ ഫോൺ ശബ്ധിച്ചതും ഒരുപോലെ ആയിരുന്നു..

ഫോൺ എടുക്കാനായി അവൻ എഴുന്നേറ്റ തക്കം നോക്കി പദ്മ വാതിക്കലേക്ക് ഓടി.

ചുണ്ടിൽ ഊറിയ പുഞ്ചിരിയുമായി അവൻ ഫോൺ എടുത്തു കാതോട് ചേർത്തു.

മിത്രൻ ആയിരുന്നു ഫോണിൽ…

********************

ശ്രീഹരി യേ പല തവണ വിളിച്ചു നോക്കിയിട്ടും മറുപടി കിട്ടാഞ്ഞത് കൊണ്ട് ദേവിക ആകെ നിരാശയിൽ ആയിരുന്നു.

മേഘ ജോലി കഴിഞ്ഞു തിരികെ എത്തുമ്പോൾ 6മണി ആകും നേരം..

വിനീത് അവളെ കാത്തു ടൗണിൽ നിൽക്കും..

അന്നും പതിവ് പോലെ വീട്ടിൽ എത്തിയ മേഘ കണ്ടത് സ്വീകരണ മുറിയിലെ സെറ്റിയിൽ ചടഞ്ഞു കൂടി ഇരിക്കുന്ന ദേവു നെ ആണ്.

ദേവുനു പഴയ ഉത്സാഹവും സംസാരവും ഒന്നും ഇല്ലന്ന് അവൾക്ക് തോന്നി..

ഇന്നലെ വന്നു കയറിയപ്പോൾ മുതൽ ആൾ ഭയങ്കര ആലോചന യിൽ ആണ്.

മേഘ അവളുടെ തോളിൽ കൈ വെച്ച്….

പെട്ടന്ന് ദേവു ഞെട്ടി പിടഞ്ഞു എഴുനേറ്റു.

“പേടിച്ചു പോയോ….”

“ഇല്ല ചേച്ചി…. ഞാൻ പെട്ടന്ന് ആയതു കൊണ്ട്..”

. “മ്മ്….ആട്ടെ ദേവു ചായ കുടിച്ചോ “?

“ഞാൻ കിടന്നു ഉറങ്ങി പോയി. ഇപ്പോൾ ആണ് എഴുന്നേറ്റത്.. അമ്മയും അച്ഛനും കൂടി ദേവി കുഞ്ഞമ്മയുടെ വിട്ടിൽ വരെ പോയിരിക്കുവാ “

“ആണല്ലേ…… ഹമ്, ഞാൻ എന്നാൽ ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി കുളിച്ചിട്ട് വരാം… ദേവു ചായ എടുക്കുമോ “…

“എടുക്കാം ചേച്ചി…. പോയി കുളിച്ചിട്ട് വാ ” .. അതും പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.

മേഘ മുറിയിൽ ചെന്നതും ഫോൺ എടുത്തു ശ്രീഹരിയെ വിളിച്ചു..

“ഹെലോ….”

“ഏട്ടാ… ബിസി ആണോ “

“അല്ല മോളെ… പറഞ്ഞോളൂ “

“അത് പിന്നെ ഏട്ടാ… ദേവുവും ആയിട്ട് ഏട്ടൻ പിണങ്ങിയോ ” …

മുഖവുര കൂടാതെ അവൾ ചോദിച്ചു.

“എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം “

അവന്റ ശബ്ദം ഗൗരവത്തിൽ ആയിരുന്നു..

“ഏട്ടാ.. അത് പിന്നെ.. ദേവു ആണെങ്കിൽ എന്തൊക്കെയോ ആലോചനയിലാണ് സദാ നേരവും… മുഖം ഒക്കെ കരഞ്ഞു വീർത്തു ഇരിക്കുന്നു… എന്തോ… എനിക്ക് ഏട്ടനെ വിളിക്കണം എന്ന് തോന്നി.. അതാണ് “

“എനിക്ക് ഒന്നും അറിയില്ല മോളെ..ഞാൻ കുറച്ചു ബിസി ആണ്.. വെയ്ക്കട്ടെ .”

ഏട്ടൻ കളവ് പറയു ന്നത് ആണെന്ന് മേഖക്ക് മനസിലായി…മറു തലയ്ക്കൽ നിന്നു ഫോൺ കട്ട്‌ ആയി.

ദേവു വന്നു വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു ചായ കുടിക്കാനായി പോയി.

ഒരുപാട് ആലോചിച്ചു നോക്കി എങ്കിലും മേഘ ക്ക് എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്ന് മാത്രം മനസിലായില്ല.

അന്ന് രാത്രി യിൽ മേഘ യുടെ അമ്മ ഫോൺ വിളിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവൾക്ക് തല ചുറ്റണത് പോലെ തോന്നി.

അവളുട കൈയിൽ ഇരുന്നു ഫോൺ വിറ കൊണ്ട്.

“അമ്മേ… അമ്മ എന്തൊക്കെ ആണ് ഈ പറയുന്നത്… ഏട്ടൻ ഈ വിവാഹത്തിൽ നിന്നും പിന്മാറി എന്നോ…. ദൈവമേ…. ഞാൻ.. എനിക്ക് പേടിയാകുന്നു… ഇവിടെ എല്ലാവരും ഇതു അറിയുമ്പോൾ….”

“എനിക്ക് ഒന്നും അറിയില്ല മോളെ…. അവൻ ഇങ്ങനെ തുടങ്ങുന്നത് എന്താണ് എന്ന്… ഓർത്തിട്ട് പേടി ആകുവാ… കല്യാണഡ്രെസ്സും ഗോൾഡു വരെ എടുത്തു വെച്ചു കഴിഞ്ഞു…”

“അമ്മേ…. അച്ഛൻ ഉണ്ടോ അവിടെ.. ഒന്ന് കൊടുക്കാമോ “..

“അച്ഛൻ പുറത്തെവിടെയോ പോയത് ആണ്… ഞാനും ശ്രീ യും മാത്രം ഒള്ളു…”

“എന്നിട്ട് ഏട്ടൻ എവിടെ “?

“റൂമിൽ ഉണ്ട്… “

“അമ്മേ… ഏട്ടൻ എന്താണ് ദേവൂനെ വേണ്ടന്ന് വെച്ചത് “

“അവൻ ഒന്നും വ്യക്തം ആക്കുന്നില്ല… നാളെ അവിടേക്ക് പോകാം എന്നാണ് പറയുന്നത് “

“എന്റെ ഈശ്വരാ… ഇവിടെ വന്നിട്ട്.. ഇതൊക്കെ പറയുമ്പോൾ എല്ലാവരും എങ്ങനെ പ്രതികരിക്കും അമ്മേ…. ഓർത്തിട്ട് പേടി ആകുന്നു “

“എന്റെ മോളെ.. എനിക്ക് ഒരു സമാധാനവും ഇല്ലടി… നാളെ എന്തായി തീരും എന്ന്… ശ്രീ യുടെ മനസ്സിൽ എന്തോ തെറ്റിദ്ധാരണ കയറി കൂടി.. അതാണ് ഇങ്ങനെ ഒക്കെ അവൻ പറയുന്നത്…”

അച്ഛൻ വന്നു മോളെ… പിന്നെ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് അമ്മ ഫോൺ വെച്ചു..

ഏട്ടന്റെ മനസ്സിൽ തെറ്റിദ്ധാരണകൾ ഒന്നും അങ്ങനെ കയറി കൂടില്ല…. എന്തോ തക്കതായ കാര്യം ഉണ്ടന്ന് മേഘ ക്ക് തോന്നി..

അവൾ ഫോൺ വെച്ചിട്ട് ദേവൂന്റെ അടുത്തേക്ക് പോയി.

******************

രാത്രി യിൽ പതിവ് പോലെ എല്ലാവരും ഒരുമിച്ചു ഇരുന്ന് അത്താഴം ഒക്കെ കഴിച്ച ശേഷം മീനുട്ടി യും ആയിട്ട് കഥകൾ ഒക്കെ പറഞ്ഞു ഇരിക്കുക ആണ് പദ്മ..

കാർത്തി മുകളിലെ മുറിയിൽ ആണ്.

അവന്റ അടുത്തേക്ക് കയറി പോകാൻ പദ്മക്ക് ചെറിയ പേടി തോന്നി..

അതുകൊണ്ട് ആണ് ഈ ഒളിച്ചു കളി

പദ്മ അവിടെ ഇരിക്കുന്ന കണ്ടതും സീത അവരുടെ അടുത്തേക്ക് എത്തി.

“മോള് പോയി കിടന്നോ…വെറുതെ എന്തിനാ ഇവിടെ ഇരിക്കുന്നത് “

സീത പറഞ്ഞപ്പോൾ പിന്നെ വേറെ നിവർത്തി ഇല്ലാതെ പദ്മ കോണി പടികൾ കയറി പോയിരുന്നു.

കാർത്തി ഫോണിൽ എന്തൊക്കെയോ നോക്കി ഇരിക്കുക ആണ്..

പദ്മ വാതിൽ അടച്ചു ബോൾട്ടിട്ടു കൊണ്ട് അവന്റ അടുത്തേക്ക് വന്നു.

നീലക്കണ്ണാടിയ്ക്കുന്നു മുന്നിൽ നിന്നു കൊണ്ട് അവൾ തന്റെ മുടി അഴിച്ചു..

എന്നിട്ട് ഓരോന്നായി പകുത്തെടുത്തു പിന്നി ഇട്ടു..

നെറ്റിയിൽ ഒട്ടിച്ചിരുന്ന ചുവന്ന വട്ടപ്പൊട്ടെടുത്തു അവൾ കണ്ണാടിയിൽ ഒട്ടിച്ചു വെച്ചു..

എന്നിട്ട് വാഷിംറൂമിലേക്ക് പോയി.

തിരിച്ചെത്തിയപ്പോളും അവൾ കണ്ടു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോണിൽ കണ്ണും നട്ടു കിടക്കുന്ന കാർത്തിയെ..

ലൈറ്റ് ഓഫ്‌ ചെയ്തിട്ട് അവള് ബെഡ് ലാമ്പ് ഓൺ ചെയ്ത്.

എന്നിട്ട് അവന്റ അരികത്തായി അല്പം നീങ്ങി കിടന്നു.

ഫോൺ ഓഫ് ചെയ്തിട്ട് കാർത്തി യും കണ്ണുകൾ അടച്ചു കിടന്നു..

തുടരും..