എഴുത്ത്: ശ്രീജിത്ത് ഇരവിൽ
===================
‘ഡ്യൂഡ് ഐ ആം പ്രെ-ഗ്ന-ന്റ്….!’
കേൾക്കാത്തത് പോലെ ഹലോയെന്ന് രണ്ടുവട്ടം പറഞ്ഞ് എന്റെ ഡ്യൂഡ് ഫോൺ കട്ടുചെയ്തു. പിന്നീട് വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ്.
പപ്പ അറിഞ്ഞാൽ എന്താകുമെന്ന് ഓർത്തപ്പോൾ ഞാൻ കുഴഞ്ഞുപോയി. മമ്മ അറിഞ്ഞാൽ മുറിയിൽ പൂട്ടിയിടുമെന്നും തോന്നിയപ്പോൾ തളർന്നും പോയി. എല്ലാം കൊണ്ടും എനിക്ക് അന്ന് ചാ-കാൻ തോന്നി.
എങ്ങനെ ചാകും? ഞാൻ ചത്ത് കഴിഞ്ഞാൽ എന്തുസംഭവിക്കും? എന്റെ ഡ്യൂഡ് ഇങ്ങനെ കൈയ്യൊഴിയുമെന്ന് ഞാൻ കരുതിയതേയില്ല…ഒറ്റമകളുടെ വിയോഗത്തിൽ പപ്പയേയും മമ്മയേയും നെഞ്ചുപൊട്ടി കരയിപ്പിക്കാം എന്നല്ലാതെ എന്റെ ആ-ത്മ-ഹത്യകൊണ്ട് എനിക്ക് യാതൊരു പ്രയോജനവുമില്ല. അങ്ങനെ തോന്നിയപ്പോൾ ഞരമ്പ് കട്ടുചെയ്യാൻ എടുത്ത ബ്ലേ-ഡ് അതുപോലെ പൊതിഞ്ഞ് വെച്ച് ഞാൻ നാട്ടിലേക്ക് തിരിച്ചു.
പെൺകുട്ടികളുടെ സ്വാതന്ത്ര്യമില്ലായ്മ ചർച്ചയാക്കുന്ന കോളേജ് രാഷ്ട്രീയത്തിന്റെ ഒരു വേളയിലാണ് ഞാൻ ആദ്യമായി എന്റെ ഡ്യൂഡിനെ കാണുന്നത്. കണ്ടയുടൻ അവന്റെ കട്ടിക്കുള്ള താടി എന്റെ കണ്ണുകളിൽ കുത്തി. സീനിയർ ആയിരുന്നിട്ടും മനഃപ്പൂർവ്വം കാരണമുണ്ടാക്കി ഞാൻ അടുത്തപ്പോൾ, അതൊരു പ്രണയമായി ഞങ്ങളിൽ തളിർക്കുകയായിരുന്നു…
അന്ന് പെണ്ണിന്റേതും കൂടിയാണ് രാത്രികൾ എന്നുപറഞ്ഞ ഒരു സമരനാൾ കഴിഞ്ഞുള്ള പുലർച്ചെയായിരുന്നു…കൂട്ടുകാരുമായി ആർത്ത് ഉല്ലസിച്ച് അണഞ്ഞ നേരം…എന്റെ ശരീരത്തിൽ ഇഴയാൻ മ-ദ്യത്തിന്റെ ല-ഹ-രിയിൽ ഞാൻ ഡ്യൂഡിന് വഴങ്ങി. സ്വാതന്ത്ര്യത്തിന്റെ ചിറകടികൾ അതിർത്തിയില്ലാത്ത മാനത്തേക്ക് എന്നേയും കൊണ്ട് ഉയരുന്നത് പോലെ…
അതിന്റെ സുഖത്തിൽ ഞാൻ സകലതും മറന്നുപോയെന്ന് പറയാമല്ലോ…കോളേജിൽ പോകുകയെന്നതിനും അപ്പുറം ഡ്യൂഡിന്റെ കൂടെ കറങ്ങുകയെന്നായി പിന്നീടുള്ള ഓരോനാളിന്റേയും ആഗ്രഹം…
സ്വാതന്ത്ര്യം ല-ഹ-രിയായി പിന്നീട് എന്റെ ജീവനിൽ കൊള്ളുകയായിരുന്നു. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന ചോ-രയുടെ തിളപ്പിൽ എന്റെ രൂപവും ഭാവവുമൊക്കെ മാറി. തലയിൽ ആണിനോളം പറക്കാൻ കെൽപ്പുള്ള ഒരു പ്രാണൻ സദാസമയം ആലസ്യത്തിൽ അഹങ്കരിച്ചു. ഒരു പെണ്ണ് ചെയ്യാൻ പാടില്ലായെന്ന് സമൂഹം അടിവരയിട്ടതെല്ലാം ഞാൻ ലംഘിച്ചപ്പോൾ ദൈവങ്ങൾ പോലും നോക്കുകുത്തിയായി..
‘ഇതൊക്കെ എന്തോന്ന് വേഷമാടി…!?’
കഴിഞ്ഞ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോൾ മമ്മ ചോദിച്ചതാണ്. ഇതൊക്കെ വ്യക്തി സ്വാതന്ത്ര്യമല്ലേ മമ്മായെന്ന് പറഞ്ഞ് ഞാൻ ഇളിച്ചു. വൈകുന്നേരം പപ്പ വന്നപ്പോൾ പഠിത്തമൊക്കെ എങ്ങനെ പോകുന്നു മോളേയെന്ന് ചോദിച്ചു. ഉഷാർ എന്നും പറഞ്ഞ് ഞാൻ ചിരിച്ചു.
മമ്മയൊരു ദൈവവിശ്വാസിയാണ്…അതുകൊണ്ട് പെണ്ണുങ്ങൾക്ക് ഇത്തിരി അടക്കവും ഒതുക്കവും വേണമെന്ന് എപ്പോഴും പറയും. അതുകൊണ്ടാണ് ശരീരത്തിന്റെ മുക്കാലും പ്രദർശിപ്പിക്കുന്ന എന്റെ വസ്ത്രധാരണം മമ്മയ്ക്ക് സഹിക്കാൻ പറ്റാത്തതായത്..പപ്പ ഞാൻ പഠിക്കുന്നുണ്ടോയെന്ന് മാത്രമേ അറിയാൻ ശ്രമിക്കാറുള്ളൂ..മറ്റെല്ലാം എന്റെ ഇഷ്ടം പോലെയെന്നായിരുന്നു…
എല്ലാം അറിയുമ്പോൾ മമ്മ എന്നെ തല്ലി കൊ-ല്ലു-മായിരിക്കും…! പക്ഷേ, പപ്പയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് ചിന്തിച്ചപ്പോൾ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല..നാട്ടിലെത്തുന്നത് വരെ മയങ്ങിയും ഞെട്ടിയും കണ്ണുങ്ങൾ കലങ്ങിക്കൊണ്ടേയിരുന്നു..കാറ്റിനാണെങ്കിൽ എന്റെ ഹൃദയത്തോളം വേഗത….
മുറ്റത്ത് എത്തിയ ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മമ്മ പുറത്തേക്ക് വന്നിരുന്നു. എന്താണ് മോളെ പറയാതെ വന്നതെന്നും, സുഖമില്ലേയെന്നും കൂടെ നടന്നുകൊണ്ട് ആ അമ്മ ചോദിച്ചു. കതകടച്ചത് കൊണ്ട് തലയിലെ അങ്കലാപ്പുമായി മമ്മ പപ്പയുടെ അടുത്തേക്ക് പോയി..ഇനി പപ്പ വരും..ഞാൻ ഒരുങ്ങി നിന്നു..
‘മോളേ നീ കതക് തുറക്ക്…!’
പപ്പയുടെ ശബ്ദമാണ് കതക് മുട്ടുന്നത്…പേടിയുടെ ശ്വാസത്തിൽ ഞാൻ കതക് തുറന്ന് തിരിഞ്ഞ് നിന്നു. നിനക്കെന്താടി പറ്റിയെതെന്ന് ചോദിച്ച് മമ്മ വീണ്ടും എന്നെ തിരിച്ച് നിർത്തി. രണ്ടുവര കാണിച്ചുതന്ന് ഗർഭം ഉറപ്പാക്കിയ പരിശോധനാ പ്ളേറ്റ് ബാഗിൽ നിന്നും മമ്മയ്ക്ക് ഞാൻ എടുത്ത് കൊടുത്തു. പിന്നീട് സംഭവിച്ചതെല്ലാം എന്റെ ഊഹങ്ങൾക്കും അപ്പുറമായിരുന്നു.
അതും വാങ്ങി മമ്മ ആ തറയിൽ മിണ്ടാതെ വാ തുറന്നുകൊണ്ട് ഇരുന്നു. പപ്പ തന്റെ കണ്ണടയൂരി ആശങ്കയോടെ ചിന്തിച്ചു. ജീവിതം നഷ്ട്ടമായവളെ പോലെ അവരുടെ മുന്നിൽ ഞാൻ മുട്ടുകുത്തി കരഞ്ഞു. അതുകണ്ട് സഹിക്കാൻ പറ്റാതെ പപ്പ പുറത്തേക്ക് പോയി. അങ്ങുമിങ്ങുമായി നടക്കുകയും ഫോണിൽ ആരെയോ വിളിച്ച് സംസാരിക്കുന്നതുമൊക്കെ വിങ്ങുന്നതിന് ഇടയിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
അൽപ്പനേരത്തിനുള്ളിൽ പപ്പ അടുത്തേക്ക് വന്നു. ഒരു കുറ്റവാളിയുടെ ബോധത്തിൽ എന്റെ തല കുനിഞ്ഞു.
‘എന്താണ് തീരുമാനം…?’
എന്റേ ശബ്ദം പുറത്തേക്ക് വന്നില്ല..എന്തുചെയ്യാനാണ് നീ ഭാവിച്ചിരിക്കുന്നതെന്ന് പപ്പ വീണ്ടും ചോദിച്ചു. അതുകേട്ടപ്പോൾ എന്റെ മറുപടിക്കായി മമ്മയും ശ്രദ്ധിച്ചു. ഡ്യൂഡിനെ കോടതി കയറ്റാനോ വാശി പോലെ കുഞ്ഞിനെ പെറ്റ് വളർത്താനോ എനിക്ക് തോന്നിയില്ല..
‘ഐ ആം നോട്ട് റെഡി റ്റു ക്യാരി പപ്പാ…’
എന്നും പറഞ്ഞ് ഞാൻ തറയിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു. പിന്നെ എന്തിനാടി കണ്ടവന്മ്മാരുടെ കൂടെ കു+ത്തിമറിഞ്ഞ് വയറ്റിലുണ്ടാക്കാൻ പോയതെന്നും പറഞ്ഞ് അപ്പോഴേക്കും മമ്മയെന്റെ നടുപ്പുറത്ത് രണ്ടുകുത്ത് തന്നിരുന്നു..എന്നിട്ടും ഞാൻ മമ്മായെന്ന് തന്നെ വിളിച്ച് കരഞ്ഞു…
‘അവിടെ ഇരിക്കെടി….’
ഉയർന്നത് പപ്പയുടെ ശബ്ദമായിരുന്നു. അത് മമ്മയോട് ആയിരുന്നിട്ട് പോലും ഞാൻ പേടിച്ചുവിറച്ചു. മമ്മ വീണ്ടും ആ തറയിൽ മിണ്ടാതെ വാ തുറന്നുകൊണ്ട് ഇരുന്നു.
‘മോള് വിഷമിക്കാതെ….നമുക്കൊരു ഡോക്റ്ററെ കാണാം…ഇതൊന്നും വലിയ വിഷയമൊന്നുമല്ല…ജീവിതം തീർന്നിട്ടുമില്ല….’
പപ്പയുടെ വാക്കുകൾ കാതുകളിൽ പതിഞ്ഞപ്പോൾ എനിക്ക് എന്തന്നില്ലാത്ത ധൈര്യം തോന്നി. കുരുത്തിട്ട് നാളുകൾ മാത്രമേ ആയിരുന്നുവെങ്കിലും തൊണ്ടപൊട്ടി ഛർദ്ദിച്ചും യോ-* നി പിളർന്ന് മുറിഞ്ഞുമാണ് അതെന്നിൽ നിന്ന് ഒഴിഞ്ഞുപോയത്..അലസ്സിയ വയറും പിടിച്ച് അന്ന് രാത്രിയിൽ ഹൃദയം കീറി ഞാൻ കരഞ്ഞു..
പിന്നീട് വീടൊരു മരണമുഖം പോലെയായിരുന്നു. ആർക്കും ആരോടും യാതൊന്നും സംസാരിക്കാനില്ല..തുടർന്ന് പഠിക്കേണ്ടെയെന്ന് ചോദിച്ചപ്പോൾ വേണമെന്നോ വേണ്ടായെന്നോ പപ്പയോട് ഞാൻ പറഞ്ഞില്ല. എന്റെ ക്ഷീണം കണ്ടിട്ടാണെന്ന് തോന്നുന്നു പതിയേ ഭക്ഷണം കഴിപ്പുമായി മമ്മ എന്നോട് സംസാരിച്ചുതുടങ്ങി.
ഒരുനാൾ, ജീവിതം സുരക്ഷിതമല്ലാതാകുന്നത് എപ്പോഴാണെന്ന് മോൾക്ക് അറിയുമോയെന്ന് പപ്പ എന്നോട് ചോദിച്ചു. ജീവിതം കൊണ്ട് ഇല്ലെന്ന് തെളിയിച്ച എനിക്ക് തലകുനിക്കാനേ പറ്റിയുള്ളൂ…
‘വീണ്ടുവിചാരമില്ലാത്ത സ്വാതന്ത്ര്യ ബോധത്തിൽ നിന്നാണ് പലപ്പോഴും ജീവിതം അപകടത്തിൽ പെടുന്നത്…’
പപ്പ പറഞ്ഞു. ശരിയാണ്…ഉപയോഗിക്കാൻ അറിയാത്തവരുടെ കയ്യിൽ കത്തി കിട്ടുമ്പോഴുള്ള അപകടമാണ് സ്വാതന്ത്ര്യത്തിലും ഒളിഞ്ഞിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഈ വിവേകം ഇല്ലായ്മയാണ് പലപ്പോഴും ശ്വാശ്വതമല്ലാത്ത മനുഷ്യരിലേക്ക് ല-ഹരിയോടെ എടുത്തുചാടി ലയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഉള്ള് മുറിയുന്നതും അപ്പോഴാണ്…
സ്വബോധം നിലനിർത്താതെ സ്വാതന്ത്ര്യം ആഘോഷിച്ച ഞാൻ ഒരു വിഡ്ഢി തന്നെയായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. താൽക്കാലിക ഭ്രമം നുണയാൻ ചിറകുകളുടെ പരസ്യം പതിച്ച് ലോകം എല്ലാകാലത്തും മനുഷ്യരെ ക്ഷണിക്കുകയാണ്…
സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിച്ച് ല-ഹ-രിയുടെ ആഴ കിണറിലേക്ക് വീണുപോയ പൊട്ടിപ്പെണ്ണ് ഏതോയൊരു ഭാഗ്യത്തിൽ പുറത്തെത്തിയെന്നേ ഞാൻ ഇപ്പോൾ കരുതുന്നുള്ളൂ…എല്ലാ അർത്ഥത്തിലും ആ ഭാഗ്യം എന്റെ പപ്പയായിരുന്നു….!!!
~ശ്രീജിത്ത് ഇരവിൽ