ഒരു പെണ്ണിന് ഇവിടെ ജീവിക്കാൻ ഒരു കൂട്ട് വേണം എന്ന് ഒരു നിയമപുസ്തകത്തിലും പറഞ്ഞിട്ടില്ല. പിന്നെ എനിക്ക് എന്റെ….

ഇനിയുമൊരു വിവാഹം….

എഴുത്ത്: ലക്ഷ്മിശ്രീനു
===================

നീ ഇനിയും ഇത് ആലോചിച്ചു ഇരിക്കുവാണോ പാറു. നിനക്ക് അതികം പ്രായം ഒന്നും ആയിട്ടില്ല. അതുകൊണ്ട് ആണ് ഞങ്ങൾ നിന്നോട് പറയുന്നത് ഒരു പുതിയ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ….

കൈയിൽ ഇരിക്കുന്ന വിവാഹഫോട്ടോയിലേക്ക് നോക്കി ഇരിക്കുക ആണ് പാറു. പാറുന്റെ ചേച്ചിയുടെ ശകാരം കേട്ടിട്ടും അവളിൽ പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായില്ല.

(ഇത് പാർവതി…ഒരു നായർ കുടുംബത്തിലെ ഇളയപുത്രി. മൂത്തത് ഒരു ചേച്ചി പാർവണ. രണ്ടുപേരും വിവാഹിതരാണ് പാർവണയുടെ ഭർത്താവ് ഗൾഫിൽ ആണ്. ഒരു മോളുണ്ട് ആദ്വിക…..പാർവതിയുടെ കല്യാണം കഴിഞ്ഞു രണ്ടുമാസം തികഞ്ഞപ്പോൾ ഒരു ആക്‌സിഡന്റിൽ ഭർത്താവ് മരിച്ചു. വന്നു കയറിയ പെണ്ണിന്റെ ജാതകദോഷത്തെ തുടർന്നു ആണ് മകൻ മരിച്ചത് എന്ന് പറഞ്ഞു അവളെ ആ വീട്ടിൽ നിന്ന് ഇറക്കി വിട്ടു…..അന്ന് പാർവതിക്ക് 22വയസ്സ് ഇന്ന് 26. ആള് ഒരു പ്രൈമറി സ്കൂൾ അധ്യാപിക ആണ്.)

ഞാൻ അവളോട്  കുറെ പറഞ്ഞത് ആണ് മോളെ വേറെ ഒരു കല്യാണം അതിന് അവൾ സമ്മതിക്കുന്നില്ല..

കുറച്ചു അഹങ്കാരം ആണ് അവൾക്ക് എത്ര നാൾ ഇവിടെ ഇങ്ങനെ നിൽക്കും. അമ്മയും അച്ഛനും പോയി കഴിഞ്ഞ അവൾക്ക് ഒരു കൂട്ട് വേണ്ടേ..

“ഒരു പെണ്ണിന് ഇവിടെ ജീവിക്കാൻ ഒരു കൂട്ട് വേണം എന്ന് ഒരു നിയമപുസ്തകത്തിലും പറഞ്ഞിട്ടില്ല. പിന്നെ എനിക്ക് എന്റെ അച്ഛനും അമ്മയും മരിക്കും വരെ അവർ ഉണ്ടാകും എന്നൊരു വിശ്വാസം ഉണ്ട്. അത് കഴിഞ്ഞു എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം….ഒരിക്കലും ഞാൻ നിന്നെ ശല്യപെടുത്താൻ വരില്ല അത് ഓർത്തു നീ പേടിക്കണ്ട….”

പെട്ടന്ന് പാറുന്റെ സൗണ്ട് കേട്ട് പാർവണ അങ്ങോട്ട്‌ നോക്കി..

നിനക്ക് ഒരു ജോലി ഉണ്ട് എന്നതിന്റെ അഹങ്കാരം ആണ് ഇപ്പൊ നീ ഈ കാണിക്കുന്നത്..

“അതെ അങ്ങനെ എങ്കിൽ അങ്ങനെ. അല്ലെങ്കിലും പെണ്ണ് എന്തെങ്കിലും കാര്യത്തിന് ഒന്ന് ശബ്ദം ഉയർത്തിയാലോ അതിനെ എതിർത്തു പറഞ്ഞാലോ അഹങ്കാരം ജാഡ. ഇതൊക്കെ പറയു എന്നറിയാം. പിന്നെ വിധവ എന്തെങ്കിലും മിണ്ടിയാൽ പിന്നെ പറയുകയും വേണ്ട. “

ഇവരുടെ സംസാരം കേട്ട് അച്ഛൻ അങ്ങോട്ട്‌ വന്നു..

പാറു നീ അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞത് അല്ലെ പോകാൻ നോക്ക് പോ…

അച്ഛനെ ഒന്ന് നോക്കി അവൾ മുറിയിലേക്ക് തിരിച്ചു പോയി….

അച്ഛൻ ആണ് അവൾക്ക് ഇങ്ങനെ വളം വച്ചു കൊടുക്കുന്നത്…

പാർവണെ മോളെ നിന്നെ പോലെ തന്നെ ആണ് എനിക്ക് എന്റെ പാർവതി മോളും. പിന്നെ അവൾ ഇവിടെ എത്ര കാലം നിന്നാലും എനിക്കോ എന്റെ ഭാര്യക്കൊ കുഴപ്പമില്ല….ഇനി എന്റെ കുഞ്ഞിനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കാൻ ആയി നീ ഇവിടെ നിൽക്കണം എന്നില്ല. നിന്നെ കെട്ടിച്ചു വിട്ട വീട് ഉണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വന്നു പോകാം….

അവൾ അച്ഛനെയും അമ്മയേയും ദേഷ്യത്തിൽ നോക്കി ഇറങ്ങി പോയി…..

എന്തിനാ അവളെ പിണക്കി വിട്ടത്..

പിണക്കി വിട്ടത് അല്ല കാര്യം പറഞ്ഞത് ആണ്. എന്റെ മോൾക്ക് ഇനി ഒരു കല്യാണം വേണ്ട എന്ന് ആണെങ്കിൽ വേണ്ട അത്ര തന്ന. ഇനി അവളോട് വിവാഹകാര്യം പറഞ്ഞു നീയും പുറകെ നടക്കണ്ട.

ഭാര്യയെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് അയാൾ ഉമ്മറത്തേക്ക് പോയി.

അമ്പലത്തിലേക്ക് പോകുമ്പോൾ പലരും പാർവതിയെ നോക്കി കുശലം ചോദിക്കലും ഇടക്ക് കുറച്ചു കുത്തുവാക്കും കളിയാക്കലും ഒക്കെ ഉണ്ട്. നാട്ടിൻ പുറം ആയത് കൊണ്ട് തന്നെ അധികം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ആണ് പകുതിയിൽ കൂടുതലും.
അതുകൊണ്ട് തന്നെ ആര് എന്ത് പറഞ്ഞലും മറുപടി കൊടുക്കേണ്ടത് ആണെങ്കിൽ നല്ല മറുപടി കൊടുക്കും. അത് ആളുടെ പ്രായവും പരിധിയും ഒന്നും നോക്കില്ല…

അമ്പലത്തിൽ എത്തി പ്രാർത്ഥിച്ചു കഴിഞ്ഞു ഇറങ്ങാൻ സമയം ആണ് സ്കൂളിൽ തന്റെ സഹപ്രവർത്തകൻ ആയ മഹേഷ്‌ സാറിനെ കണ്ടത്. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു അയാളും ഒന്ന് പുഞ്ചിരിച്ചു…..

വീട്ടിലേക്ക് ഉള്ള യാത്രയിൽ റോഡിന്റെ സൈഡ് ചേർന്ന് ഒതുങ്ങി ആണ് പാർവതി നടക്കുന്നത്. പെട്ടന്ന് അവളുടെ മുന്നിൽ ഒരു വണ്ടി വന്നു നിന്നു. മുഖം ഉയർത്തി നോക്കി മഹേഷ്‌ സാർ ആണ്..

എന്താ സാർ..

ഞാൻ വീട്ടിൽ ആക്കാഡോ തന്നെ…

വേണ്ട സാർ. ഇപ്പൊ ഞാൻ നടക്കാം. എനിക്ക് ഈ നടക്കുന്നത് ഇഷ്ടം ആണ്. അത് സന്ധ്യ സമയത്തു പ്രതേകിച്ചു…

ശരി ഡോ ഞാൻ പോട്ടെ അപ്പൊ..

ശരി സാർ…

കുറച്ചു ദൂരം നടന്നപ്പോൾ കണ്ടു നാട്ടുകാരുടെ കുറ്റവും കുറവും പറയാൻ ഇരിക്കുന്ന വയസ്സമാരുടെ ഒരു കൂട്ടം അവൾ അത് മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു……m

ഈ കൊച്ചിന് ആ സ്കൂളിലെ മറ്റേ സാറും ആയിട്ട് എന്തോ ബന്ധം ഉണ്ട്. അത് ആണ് കല്യാണത്തിന് എല്ലാം എതിര് പറഞ്ഞു നിക്കണത് കൂട്ടത്തിൽ ഒരാൾ പറഞ്ഞു…

ചുമ്മാ ഓരോന്ന് പറയാതെ ആ കൊച്ചിന് ഇനി കല്യാണം ഒന്നും വേണ്ട എന്ന് പറഞ്ഞു നിൽക്കുന്നത് അത് ഒന്നും കൊണ്ടല്ല….

പിന്നെ എന്താ കാരണം. ആ കൊച്ചിന് അതികം പ്രായം ഇല്ല. കാണാനും കൊള്ളാം. പിന്നെ നല്ലൊരു ചെക്കനെ കിട്ടൂലെ. പോരാത്തതിന് ജോലി ഉണ്ട്…

നിങ്ങൾ എന്തിനാ ഇനി ആ കൊച്ചിന്റെ കാര്യം നോക്കണത്. കല്യാണം കഴിഞ്ഞലെ ഈ നാട്ടിൽ ജീവിക്കാൻ പറ്റു എന്നൊന്നും ഇല്ലല്ലോ.അതിന് കല്യാണം വേണ്ടങ്കിൽ വേണ്ട…

നിങ്ങൾ അറിഞ്ഞോ നമ്മുടെ കുമാരന്റെ മോള് ആരുടെയൊ ബൈക്കിൽ കയറി പോകുന്നത് ഇന്ന് ടൗണിൽ വച്ചു ഞാൻ കണ്ടു…..

അപ്പോഴേക്കും അവിടെ ചർച്ചക്ക് വേറെ ഒന്ന് കിട്ടിയപ്പോൾ അവർ പതിയെ പാർവതിയുടെ ചർച്ച നിർത്തി….

വീട്ടിൽ എത്തിയപ്പോൾ അമ്മ ചായയും കാച്ചിൽ പുഴുങ്ങിയതും കൊടുത്തു. അവൾ അത് അച്ചന്റെയും അമ്മയുടെയും കൂടെ ഇരുന്നുകഴിക്കാൻ തുടങ്ങി. ചായ കുടിച്ചു കഴിഞ്ഞു കുറച്ചു നേരം മുറ്റത്തെ ചെമ്പകചോട്ടിൽ അച്ഛനും മോളും വന്നിരുന്നു..

എന്താ പാറു ഇന്ന് ഭയങ്കര മൗനം ആണല്ലോ…

ഞാൻ അച്ഛനോട്, അഹ് അമ്മയും വന്നല്ലോ.. രണ്ടുപേരോടും ഒരു കാര്യം ചോദിച്ച സത്യം പറയോ…

എന്താ പാറു നിന്നോട് നമ്മൾ എന്തിനാ കള്ളം പറയുന്നേ..അമ്മ ചോദിച്ചു.

മ്മ്…ഞാൻ ഇങ്ങനെ വിധവ ആയി ഇവിടെ നിൽക്കുന്നത് നാട്ടുകാർ ഓരോന്ന് പറയുന്നു ചേച്ചിയും പറയുന്നു എല്ലാവരും പറയുന്നത് ഒക്കെ കേട്ട് നിങ്ങൾക്ക് ഞാൻ ഒരു ഭാരമായി തോന്നിയോ…

അവൾ ആദ്യം ഗൗരവത്തിലും പിന്നെ സങ്കടത്തിലും ആണ് അത് ചോദിച്ചത്.അമ്മയും അച്ഛനും പരസ്പരം നോക്കി..

ഇന്ന് അവൾ ഓരോന്ന് പറഞ്ഞത് മോൾക്ക് ഒരുപാട് സങ്കടം ആയി അല്ലെ..അച്ഛൻ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു..

അവൾ അതിന് ഒന്ന് പുഞ്ചിരിച്ചു…

അമ്മ മോളോട് ഇടക്ക് കല്യാണത്തെ കുറിച്ച് പറഞ്ഞത് ഭാരം ആയത് കൊണ്ട് അല്ല ഞങ്ങടെ കാലം കഴിഞ്ഞ മോള് തനിച്ചായി പോകും എന്ന ചിന്തകൊണ്ട…എനിക്ക് എന്റെ രണ്ടുമക്കളും ഒരുപോലെ ആണ്…അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

അന്നത്തെ ദിവസം അവൾക്ക് ഒരുപാട് സമാധാനവും സന്തോഷവും തോന്നി കാരണം അവളെ മനസിലാക്കാൻ ആരെങ്കിലും ഉണ്ടല്ലോ എന്ന ചിന്ത…..

പിന്നെ ഉള്ള ദിവസങ്ങൾ അതിന്റെ വേഗത്തിൽ അങ്ങനെ പോയി. അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഒരു ക്യാമ്പ് ഉണ്ടായിരുന്നു വിധവകളെ ബോധവൽക്കരിക്കണം എന്ന ഉദ്ദേശത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. അന്ന് അവിടെ പാർവതിയും ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചു… അവധിദിവസം ആയത് കൊണ്ട് കുട്ടികൾ ഒന്നുല്ല കുറച്ചു അധ്യാപകർ മാത്രം….

അങ്ങനെ എന്തോ ആവശ്യത്തിന് ഗ്രൗണ്ടിൽ പോയി തിരിച്ചു വരുമ്പോൾ ആണ് മഹേഷ്‌ സാർ പാർവതിയെ വിളിച്ചത്…….

പാർവതി ടീച്ചറേ…….

എന്താ മാഷേ…

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഒരുപാട് നാൾ ആയി പറയാൻ മനസ്സിൽ കൊണ്ട് നടക്കുന്നത് ആണ് ഇനിയും പറഞ്ഞില്ല എങ്കിൽ ചിലപ്പോൾ ഞാൻ മരിച്ചു പോകും എന്ന് എനിക്ക് തോന്നി പോകുവാ….

എന്താ മാഷേ കാര്യം പറയ്..

വളച്ചു കെട്ടാതെ കാര്യം പറയാം ടീച്ചർക്ക് അറിയാല്ലോ എന്റെ വീട്ടിൽ അവസ്ഥ എന്റെ കല്യാണം കഴിഞ്ഞു നാലാം ദിവസം എന്റെ ഭാര്യ വേറെ ഒരാളോടൊപ്പം ഇറങ്ങി പോയത് ആണ്. അന്ന് മുതൽ ഇനി ഒരു പെണ്ണ് ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിച്ചതും ആണ്. പക്ഷെ ഇപ്പൊ വീട്ടിൽ അച്ഛനും അമ്മയും ഒരു സമാധാനം തരുന്നില്ല. കൂടെ എനിക്ക് ടീച്ചർനെ ഒരുപാട് ഇഷ്ടവും ആണ്. അപ്പൊ പിന്നെ നമുക്ക് ഇനി അങ്ങോട്ട്‌ ഒരുമിച്ച് ജീവിച്ചൂടെ……ടീച്ചർന്റെ സമ്മതം കിട്ടിയാൽ ഞാൻ വീട്ടിൽ വന്നു ചോദിക്കാം….

പാർവതി അവനെ ഒരു ചെറുപുഞ്ചിരിയോടെ നോക്കി…..

മാഷിന് ഉത്തരം ഞാൻ ഈ ക്യാമ്പ് കഴിയുമ്പോൾ തരാം അത് പോരെ…

മതി ആലോചിച്ചു പറഞ്ഞ മതി ഞാൻ എത്ര നാൾ വേണോ കാത്തിരിക്കാം പക്ഷെ ഉത്തരം സമ്മതം എന്ന് ആകണം അത്രേ ഉള്ളു…..

അവൾ അവനെ ഒന്നുടെ നോക്കിയിട്ട് മുന്നോട്ട് പോയി…

നമസ്കാരം ഞാൻ പാർവതി… ഈ സ്കൂളിലെ തന്നെ ടീച്ചർ ആണ്…..ഈ വിഷയം കണ്ടപ്പോൾ എനിക്കും രണ്ടുവാക്ക് പറയണം എന്ന് തോന്നി…

എനിക്ക് എന്താ ഇവിടെ പറയേണ്ടത് എന്ന് വ്യക്തമായി അറിയില്ല എങ്കിലും ഞാൻ എന്റെ അഭിപ്രായം പറയും അത് നിങ്ങളിൽ പലർക്കും തെറ്റ്‌ ആയി തോന്നാം.

ഇവിടെ പലരും വിധവകൾ ആണ് ഈ പറയുന്ന ഞാനും നിങ്ങളെ പോലെ വിധവ ആണ്. കല്യാണം കഴിഞ്ഞു രണ്ടുമാസം ആയപ്പോൾ ഭർത്താവ് ഒരു ആക്‌സിഡന്റിൽ പോയി.. അതിനും അദ്ദേഹത്തിന്റെ വീട്ടുകാർ എന്നെ പറഞ്ഞു ജാതക ദോഷം ആണെന്ന്. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കണം.
ഈ കാലത്തും ജാതകദോഷം എന്ന് പറഞ്ഞു പഴിചാരുന്ന ഒരു കൂട്ടർ നമുക്ക് ചുറ്റും ഉണ്ട്..

ഇത് കഴിഞ്ഞ പിന്നെ സങ്കടം നാട്ടുകാർക്ക് ആണ്. ഭർത്താവ് മരിച്ചാൽ അല്ലെങ്കിൽ ഭാര്യ മരിക്കുകയോ ഉപേക്ഷിച്ചു പോകുകയൊ ചെയ്താൽ അവൾ അല്ലെങ്കിൽ അവനെ ഉടനെ മറ്റൊരു വിവാഹം കഴിപ്പിക്കണം ഇല്ലെങ്കിൽ പിന്നെ അവർക്ക് ഉറക്കം ഇല്ല..

ഇത് കഴിയുമ്പോ പിന്നെ നമ്മുടെ വീട്ടുകാർ തന്നെ തുടങ്ങും അവർക്ക് നമ്മൾ ഒരു ഭാരം ആയത് കൊണ്ട് ആകില്ല ഈ നാട്ടുകാരുടെ ശല്യം സഹിക്കാൻ വയ്യാതെ ആകും പറയുന്നത് ഒരു പുനർവിവാഹത്തെ കുറിച്ച്..

സത്യത്തിൽ നമ്മുടെ ജീവിതത്തിലേ ഏറ്റവും മനോഹരവും അത് പോലെ ഒരു നിർണായകഘട്ടവും കൂടെ ആണ് ഈ വിവാഹം അത് ഒരിക്കൽ കഴിഞ്ഞു. ആ ആളോടൊപ്പം സന്തോഷത്തിലോ സങ്കടത്തിലോ എങ്ങനെയൊ ആകട്ടെ ഒരു ദിവസം എങ്കിൽ ഒരു ദിവസം കഴിഞ്ഞാൽ നമ്മൾ ഒരു ഭാര്യ ആയി കഴിഞ്ഞു…..പിന്നെ വീണ്ടും കുറച്ചു വർഷം കഴിഞ്ഞു മറ്റൊരാളെ ഭർത്താവ് ആയി അംഗീകരിക്കേണ്ട ആവശ്യം ഇണ്ടോ….

നമ്മുടെ ജീവിതം ആണ് അത് നമ്മുടെ ഇഷ്ടത്തിന് വേണം ജീവിക്കാൻ അല്ലാതെ എല്ലാവരുടെയും ഇഷ്ടത്തിനും അവരുടെ വാ അടപ്പിക്കാനും ആയി ഒരു പുനർവിവാഹം കഴിക്കരുത്….

വിവാഹം എന്നത്  സ്ത്രീക്ക് ആയാലും പുരുഷന് ആയാലും പ്രധാനപെട്ടത് തന്നെ ആണ്…

ചിലർ ഈ പുനർവിവാഹത്തിനു മുതിരന്നത്..

ലൈം-*ഗികസുഖത്തിന് ആകാം, ചിലപ്പോൾ രണ്ടാംകെട്ടുകാരിക്ക് കിട്ടുന്ന മുന്തിയ സ്ത്രീധനം മോഹിച്ചാകം, ചിലപ്പോൾ വയസായ അച്ഛനും അമ്മയ്ക്കും ഒരു കൂട്ട്, ചിലപ്പോൾ ആദ്യത്തെ ബന്ധത്തിലേ കുഞ്ഞിനെ നോക്കാൻ ഒരു ആയയെ പോലെ ഒരു രണ്ടാനമ്മ…ഇങ്ങനെ ഇങ്ങനെ ആകാം..

വിവാഹം ആയാലും പുനർവിവാഹം ആയാലും. പെണ്ണിന് സ്വന്തം കാലിൽ നിൽക്കാൻ കണക്കിന് ഒരു ജോലി ആയ ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക….ഒരു കൂട്ട് അത് സ്വന്തം അച്ഛനും അമ്മയും ഉള്ളത് അവരെ അവർ ഉണ്ടാകും അത് കഴിഞ്ഞു ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ അല്ലെങ്കിൽ നമ്മുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തി വലുതാക്കി അതിന്റെ തണലിൽ…അങ്ങനെ ഒരുപാട് വഴികൾ നമുക്ക് മുന്നിൽ ഉള്ളപ്പോൾ പിന്നെ ഒരു വിവാഹം എന്ന സമ്പ്രദായം എന്തിനാണ്……

വിധവ ആണ് അതുകൊണ്ട് നിനക്ക് കുറച്ചു നിയന്ത്രണങ്ങൾ വേണം അല്ലെങ്കിൽ നിനക്ക് കുറച്ചു നിയമങ്ങൾ ഉണ്ട് എന്നൊന്നും പറഞ്ഞു ഒരു പെണ്ണിനെ തലച്ചിടേണ്ട കാര്യം ഇല്ല എന്ന് ആണ് എന്റെ അഭിപ്രായം….

ഞാൻ പറഞ്ഞതിലെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കണം….നന്ദി…..

ഇതെല്ലാം ഒരു ഞെട്ടലോടെയും അത്ഭുതത്തോടെയും ആണ് മഹേഷ്‌ കേട്ട് നിന്നത്…

എല്ലാം കഴിഞ്ഞു പോകാൻ നേരം പാർവതി മഹേഷിന്റെ അടുത്തേക്ക് പോയി.

പാർവതി ടീച്ചർ ഞാൻ പറഞ്ഞത് ഒന്നും മനസ്സിൽ വയ്ക്കണ്ട കേട്ടോ..അത് മറന്നേക്കൂ…അത്രയും പറഞ്ഞു അവൻ പോയി…..

പാർവതി അപ്പോഴും ഒരു പുഞ്ചിരിയോടെ വീട്ടിലേക്ക് തിരിച്ചു….

By ലക്ഷ്മിശ്രീനു