മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അവളുടെ വീടിന്റെ ഗേറ്റിനു ഫ്രണ്ടിൽ വണ്ടി നിർത്തിയതും അവൾ വെഗം ഇറങ്ങി..പോകാൻ തുടങ്ങിയ അവളെ ദേവ് വിളിച്ചു..
മാഡം..ഒന്ന് നിന്നെ… ഇന്നത്തെ നിന്റെ ഓഫീസിലെ പെർഫോമൻസ് എനിക്ക് അങ്ങ് സുഗിച്ചു..അതിനുള്ള ഗിഫ്റ്റ് ഞാൻ വാങ്ങി വെച്ചിട്ടുണ്ട് നാളെ തരാം…
Just wait.and see .. നേത്രങ്ങളിൽ നിഗൂഢത ഒളിപ്പിച്ചു..അവൻ അവളെ പുച്ഛ ചിരിയോടെ നോക്കി..കൊണ്ട്
കാർ മുന്നോട്ടു നീങ്ങി..അവന്റെ നേത്രങ്ങൾ അവളുടെ കണ്ണിൽ തറഞ്ഞു തന്നെ നിന്നു…അവളുടെ മനസ്സ് വല്ലാതെ പിടഞ്ഞു…പേടിച്ചിട്ട് അവളുടെ ഉള്ളം തുള്ളി കളിക്കാൻ തുടങ്ങി….
അഞ്ജു….പിന്നിൽ നിന്നും പ്രിയയുടെ വിളി ആണ് അവളെ ഉണർത്തിയത്….അവൾ വേഗം അകത്തേക്ക് കയറി..നനഞ്ഞു ഈറത്തോടെ അകത്തേക്ക് വരുന്ന അവരെ കണ്ട് അമ്മ വേഗം ഓടി വന്നു..അവരുടെ തലത്തുവാർത്താൻ തുടങ്ങി..
മക്കൾ പോയി ഈ നനഞ്ഞ ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ…അമ്മ ഫുഡ് എടുക്കാം…
അതുകേൾക്കേണ്ട തമാസം പ്രിയ റൂമിലേക്ക് ഓടി..
അച്ഛൻ വന്നില്ലേ അമ്മേ..പതിഞ്ഞ ശബ്ദത്തിൽ അഞ്ജു ചോദിച്ചു…
അച്ഛൻ കുറച്ചു ലേറ്റ് ആയിട്ടേ വരൂ..
അതെന്താ അമ്മേ?
പ്രിയ മോളുടെ അച്ഛനും അമ്മയും വരുന്നുണ്ട്. അവരെ പിക്ക് ചെയ്തിട്ടേ വരുന്നു. ദാ ഇപ്പോ വിളിച്ചു പറഞ്ഞതേയുള്ളു..
പ്രിയ മോളെ..മോളുടെ അമ്മയും അച്ഛൻ ഇപ്പോൾ എത്തും…റെയിൽവേ സ്റ്റേഷനിലേക്ക് അങ്കിൾ വിളിക്കാൻ പോയിട്ടുണ്ട്..
ശരവേഗത്തിൽ റൂമിലേക്ക് ഓടുന്ന പ്രിയയോട് ആയി അവർ പറഞ്ഞു..അവളുടെ ഓട്ടത്തിന്റെ സ്പീഡ് കുറഞ്ഞു….പെട്ടന്ന് അവൾ സ്റ്റക്ക് ആയി നിന്നു.പ്രിയയുടെ മുഖം മങ്ങി..
ഫുഡ് കഴിക്കുമ്പോഴും രണ്ടുപേരും നിശബ്ദം ആയിരുന്നു..
മക്കളുമാര് പോയി കിടന്നോ അവര് വരാൻ ലേറ്റ് ആവും..പുറത്തേക് നോക്കിയിരിക്കുന്ന രണ്ടാളോടുമായി അമ്മ പറഞ്ഞു..
പോയി കിടന്നോടാ മക്കളെ അവർ വരുമ്പോൾ വിളിക്കാം..
റൂമിൽ എത്തിക്കഴിഞ്ഞു പ്രിയ സങ്കടത്തോടെ ഇരിക്കുന്ന കണ്ട് അഞ്ജു ചോദിച്ചു..
സാധരണ നീ ഫോണിൽ കുത്തികളിക്കേണ്ടതാണല്ലോ? എന്താടാ.. വിഷമിച്ചിരിക്കുന്നെ…
ഒന്നും ഇല്ലടാ..ചെറിയ തലവേദന..
ആന്റിയും അങ്കിളും വരുന്നെന്നു പറഞ്ഞപ്പോഴാണ് നിന്റെ മുഖം വാടിയത് ഞാൻ ശ്രെദ്ധിച്ചായിരുന്നു..അതാണോ ഈ തലവേദനയുടെ കാരണം..
പ്രിയ സങ്കടത്തിൽ അഞ്ചുനേ നോക്കി..
അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നു..
എന്താടാ..എന്തെകിലും പ്രോബ്ലം ഉണ്ടോ?
എന്താടാ കാര്യം..നീ സങ്കടപെടാതെ പറ ഞാൻ ഇല്ലേ…കൂടെ..
എന്നെ കെട്ടിച്ചു വിടാനുള്ള തീരുമാനത്തിലാ അവിടെ എല്ലാവരും
അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ആരുടെയോ മകനുമായിട്ട് കല്യാണം അവർ ഉറപ്പിച്ചു..കൃത്യമായി എനിക്ക് ഒന്നും അറിയില്ലെടി…ഞാൻ അവരോട് പിണങ്ങിയ ഞാൻ ഇങ്ങോട്ട് വന്നേ…
അതിനാണോ നീ ഇങ്ങനെ വിഷമിക്കുന്നെ…നമുക്ക് അതൊക്കെ പതിയെ ഡീൽ ചെയ്യാടാ..
നീ ധൈര്യം ആയിട്ട് ഇരിക്ക്…ഇതൊക്കെ ഡീൽ ചെയ്യാൻ ഈസി അല്ലെ..ഞാൻ ഇല്ലേ കൂടെ…നമുക്ക് റെഡി ആക്കാം..
അഞ്ജു എന്തൊക്കെ പറഞ്ഞിട്ടും പ്രിയയുടെ വാട്ടം മാറിയില്ല..
അവളുടെ മൂഡ് മറ്റാനായി അഞ്ജു ഓരോന്ന് പറയുന്നതിനിടയിൽ അവളോട് ചോദിച്ചു..എടി….
നിനക്ക് അയാളെ എങ്ങനെ അറിയാം..ആരെയാടി…(പ്രിയ)
നമ്മൾ ഇന്ന് കാറിൽവെച്ചു കണ്ട ആ സാധനത്തിനെ..
ഹോ..അയാളെയോ…അതൊരു ഫ്ലാഷ്ബാക്ക് ആണ് മോളെ..അതെന്താടി…
കഴിഞ്ഞ വർഷം ഞാൻ കുടുംബ അമ്പലത്തിലെ ചിറപ്പിനു വേണ്ടി നാട്ടിലേക്ക് പോയില്ലായിരുന്നോ? അന്ന് നീ വന്നില്ലായിരുന്നല്ലോ..ഞാൻ ഒറ്റയ്ക്കാ പോയെ നിനക്ക് ഓർമ്മ ഉണ്ടോ?
ആ..ഓർമ്മ ഉണ്ട്…
അന്ന് ട്രെയിനിൽ വേച്ചു കണ്ടുമുട്ടിയ സാധനം ആയിരുന്നു നീ ഇപ്പോൾ പറഞ്ഞ ആ സാധനം.
ഓഹോ..എന്നിട്ട്…
എന്നിട്ട് എന്താ അവൻ എന്നെ പറ്റിച്ചു എന്റെ ക്യാഷമായി മുങ്ങി…
അതെങ്ങനെ?
നീ അത്ര മണ്ടൂസ് ആണോ?
അല്ലേടി അഞ്ജു..അവൻ എന്നെ ശരിക്കും പറ്റിച്ചതാടി..
എങ്ങനെ? അവൾ ബെഡിലേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു..
ട്രെയിനിൽ വെച്ച് ഒരുത്തൻ എന്റെ ഫോട്ടോ എടുത്തു ഞാൻ അവനും ആയി ഒന്നു കൊരുത്തു..അവന്റെ ഫ്രെണ്ട്സ് എന്നെ വിരട്ടിയപ്പോൾ രക്ഷകനായിട്ട് അവതരിച്ച അവതാരം ആണ് നീ ഇന്ന് കണ്ട ആ സാധനം..അങ്ങനെ ഞങ്ങൾ just ഒന്ന് പരിചയപെട്ടു..അവന്റെ പേര് റാം, LLB ക്കു പഠിക്കുവാണെന്നാ എന്നോട് പറഞ്ഞെ…അങ്ങനെ കാര്യം ഒക്കെ പറഞ്ഞു ഞങ്ങൾ ജസ്റ്റ് ഒന്നു കൂട്ടായി വന്നപ്പോഴാ…നേരത്തെ അടിയുണ്ടാക്കിയ ഗാങ് വന്നു അവന്റെ ബാഗ് പിടിച്ചു വാങ്ങിയേ…അങ്ങനെ സംസാരം ഉണ്ടായി..അതിനിടയിൽ അതിലെ ഒരു മുടി നീട്ടി വളർത്തിയ പ്രാന്തൻ ചെക്കൻ അവന്റെ പേഴ്സ് എടുത്തത്…അവൻ ആ പേഴ്സിനു പിടിയിട്ടപ്പോൾ കൂടെ ഉണ്ടായിരുന്നവർ എന്റെ അടുത്തേക്ക് വന്നു..ആ സമയത്തു ഞാൻ ശരിക്കും പേടിച്ചു പോയി..എന്റെ കയ്യിൽ ഉണ്ടായിരുന്ന ക്യാഷ് അവന്മാർ വാങ്ങി…റാമിന്റെ ക്യാഷ് എടുത്തിട്ട് പേഴ്സ് വലിച്ചു അവന്റെ മുഖത്തേക്ക് ഒരു ഏർ ആയിരുന്നു…
പേഴ്സും കയ്യിൽ പിടിച്ചു അവൻ കരച്ചിലോഡ് കരച്ചിൽ..നാളെ കോളജിൽ അടക്കേണ്ട ഫീസിനുള്ള ക്യാഷ് ആണ്..അത് നഷ്ടമായിന്നു പറഞ്ഞാൽ അമ്മ അവനെ കൊ–ല്ലും എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോൾ എനിക്ക് പാവം തോന്നി…ശരിക്കും ഒരു പാവത്തെ പോലെ ആയിരുന്നു അവന്റെ പെരുമാറ്റം..അതുകൊണ്ട് കോളജിൽ അടക്കാനുള്ള ക്യാഷ് ഞാൻ ജി പേ യിൽ നിന്നും കൊടുത്തു..
എത്ര കൊടുത്തു
5000/-
കുറച്ചു കഴിഞ്ഞു ഞാൻ ടോയ്ലെറ്റിൽ പോയിട്ട് വന്നപ്പോഴേക്കും അവൻ മുങ്ങി…അവനെ ഞാൻ അവിടെ എല്ലാം തിരക്കി…കുറച്ചു കഴിഞ്ഞാടി ഞാൻ അറിഞ്ഞേ അവൻ എന്നെ പറ്റിച്ചത് ആണെന്ന്..
ട്രെയിൻ നീങ്ങിയപ്പോൾ നേരത്തെ ഞാൻ ഉടക്കുണ്ടാക്കിയ ടീമുമായി അവൻ കയ്യൊക്കെ കൊടുത്തു നിന്നു ചിരിക്കുന്ന കണ്ടു. അവര് ക്യാഷ് വീതിക്കുന്നത് കണ്ടപ്പോൾ കാര്യങ്ങൾ എനിക്ക് ഏകദേശം മനസ്സിലായി..
ട്രെയിനിൽ ഉള്ള ആരോ പറഞ്ഞാ അറിഞ്ഞേ അത് അവന്മാരുടെ സ്ഥിരം നമ്പർ ആരുന്നെന്നു…ഞാൻ അവൻ തന്ന നമ്പറിൽ വിളിച്ചു നോക്കി അത് സ്വിച്ച് ഓഫ് ആരുന്നെടി..
അന്ന് മുതൽ ഞാൻ അവനെ തിരക്കി നടക്കുവാ..ഇന്ന് നിന്നെ ഓഫീസിൽ കൊണ്ട് വിടാൻ വന്നപ്പോൾ അവനെ അവിടെ വെച്ച് കണ്ടതു..അവിടെ വേച്ചു ഞാനും അവനുമായി ഒന്ന് ഉടക്കി..ഞാൻ ക്യാഷ് ചോദിച്ചു അവൻ എനിക്ക് രണ്ടായിരം തന്നു.. ഇനി ബാക്കി കിട്ടാനുണ്ട്. അത് ഞാൻ വാങ്ങും അല്ലെങ്കിൽ നീ കണ്ടോ….
മ്മ്മ്മ്….കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല..അവൻ കാരണമാ ഞാൻ ഈ അവസ്ഥയിൽ ഇരിക്കുന്നെ..
അവൻ കാരണമോ? അവൻ എന്ത് ചെയ്തു…അവൻ എന്ത് ചെയ്തില്ലെന്നു നീ ചോദിക്ക്…
അവനാടി എന്റെ സ്കൂട്ടിയിൽ കാർ കൊണ്ടു വന്നു ഇടിച്ചതും. അത് ചോദിച്ച എന്നെ അവന്റെ കൂട്ടുകാരൻ എന്ന എന്റെ ബോസ്സ് തെ–ണ്ടിയെ കൊണ്ട് എനിക്ക് പണി വാങ്ങി തന്നത്..
നിന്റെ ബോസ്സ് ആയിരുന്നോ അത്..He is handsom..Cute and nice man…എന്ത് നല്ല കെയറിങ് ആണ് അയാൾ..
അഞ്ജുവിന് അത് കേട്ടു ദേഷ്യം വന്നു..
കെയറിങ്….കുന്തമാണ്. അയാൾ ടെറർ ആണെടി… പക്കാ ക്രി–മിനൽ….ആ തെ—ണ്ടി ആണെടി എനിക്ക് രാവിലെ ഒടുക്കത്തെ ജോലി തന്നിട്ട് പോയത്..പക്ഷെ നീ അതൊക്കെ സിമ്പിൾ ആയി ഡീൽ ചെയ്തില്ലേ.
ചെയ്തു.അതാ..ഇപ്പോഴത്തെ പ്രോബ്ലം..അയാൾ ആ ഡീലിങ് അറിഞ്ഞെന്നു തോന്നുന്നെടി…
അതിനും മാത്രം എന്ത് ഡീൽ ആണ് നീ ചെയ്തേ..
എനിക്ക് തന്ന ജോബ് ഞാൻ അവിടെ ഉള്ള അതാതു ഡിപ്പാർട്മെന്റിനു ചെറിയ ഒരു കള്ളം പറഞ്ഞു വീതിച്ചു കൊടുത്തു…
നീ ആ ഡോക്യുമെന്റ്സ് എല്ലാം..എന്ത് കള്ളം പറഞ്ഞു കൊടുത്തു..അയാൾ തന്നതാണെന്നു ചെറിയ ഒരു കള്ളം പറഞ്ഞു…Best.. കണ്ണാ best…
അപ്പോൾ പുലി മടയിൽ ചെന്നു പെട്ടല്ലേ..
എല്ലാം നീ കാരണം ആണ്..
ഞാൻ കാരണമോ?
അതെ, നീ അല്ലെ ഉപദേശവും ഐഡിയയും തന്നത്.
അതിനു ഞാൻ പറഞ്ഞോ നിന്നോട് അങ്ങനെ ചെയ്യാൻ..
ഇനി ഇപ്പോൾ നമ്മൾ തമ്മിൽ ഒരടി വേണ്ട. നാളെ അങ്ങേരു എന്നെ നിർത്തി പൊരിക്കും…ജീവനോടെ ഉണ്ടെകിൽ നാളെ കാണാം…
പുതപ്പും വലിച്ചിട്ടു അവൾ ചുരുണ്ടു കൂടി..നിനക്ക് ചുരുണ്ടു കൂടി വില്ലുപോലെ വളയാതെ നേരെ കിടന്നുടെ..അഞ്ജു..
എനിക്ക് ഇതാ ഇഷ്ടം ഇങ്ങനെ കിടന്നാലെ എനിക്ക് ഉറക്കം വരു….
ഇതേ സമയം ദേവ് കടപ്പുറത്തു ഇരിക്കുകയായിരുന്നു…പ്രണവ് അവനു അടുത്തായി ഇരുന്നു കൊണ്ട് ചുറ്റുപാടും നോക്കി…മഴ പെയ്ത യാതൊരു ലക്ഷണവും കാണുന്നില്ലായിരുന്നു..അവൻ പൂഴിമണലിൽ ഇരിക്കുന്ന ദേവിനോടായി പറഞ്ഞു…ഇവിടെ. മഴ പെയ്തില്ലെന്നു തോന്നുന്നെടാ അളിയാ…
ദേവ് അതിനു മറുപടി പറയാതെ തലയ്ക്കു കയ്യും വെച്ച് ആ പൂഴി മണലിൽ നീണ്ടു നിവർന്നു ആകാശത്തേക്ക് നോക്കി കിടന്നു..അവന്റെ നനഞൊട്ടിയ ഷർട്ട് ആ മണലിൽ ഒട്ടിച്ചേർന്നു..
ഇടക്കിടെ വീശുന്ന തണുപ്പ് താങ്ങാനാവാതെ പ്രണവ് ചൂളി പോകുന്നുണ്ടായിരുന്നു…
ഡാ.. നമുക്ക് പോകാം.. കുറെ നേരം ആയില്ലേ വന്നിട്ട്..
നീ പൊയ്ക്കോ ഞാൻ ഇപ്പോഴേ വരുന്നില്ല…
പ്രണവ് കലിപ്പിൽ അവനെ നോക്കി…
അവൻ ആകാശത്തേക്ക് കണ്ണും നട്ടു കിടക്കുകയാണ്..നിറയെ നക്ഷത്രങ്ങൾ നിറഞ്ഞിരുന്നു..നക്ഷത്രജാലങ്ങൾക്കിടയിൽ നിന്നും അമ്പിളിമാമൻ ഇടക്കിടെ പൊന്തി വന്നു കണ്ണ് മിഴിച്ചു.
പ്രണവ് തന്റെ കൈകൾ തമ്മിൽ കൂട്ടി പിടിച്ചു ചൂടുവരുത്തി കൊണ്ടിരുന്നു..എന്നിട്ടും തണുപ് സഹിക്കാനാവാതെ അവൻ ദേവിനെ നോക്കി..കടലിന്റെ ഇരമ്പലും, അവന്റെ മാനത്തേക്കു നോക്കിയുള്ള കിടത്തയും കണ്ട് അവൻ ദേഷ്യത്തിൽ ചോദിച്ചു..
ഡാ…പൊട്ടാ,ഇങ്ങനെ മുകളിലേക്ക് നോക്കി കിടക്കാനും മാത്രം നിന്റെ മറ്റവൾ മാനത് ഇരുപ്പുണ്ടോ?
ദേവ് ശാന്തനായി എഴുനേറ്റു ഇരുന്നു….ഞാൻ ഒരു സമസ്യക്കുള്ള ഉത്തരം കണ്ടെത്താൻ നോക്കുവാണ്..
എന്ത്. സമസ്യ. ഒന്നും മനസ്സിലാകാതെ പ്രണവ് അവനെ നോക്കി.
എട്ടുവർഷം മുൻപ് എനിക്ക് എന്താണ് സംഭവിച്ചതെന്നു നിനക്കറിയാമോ?
ദേവിന്റെചോദ്യം കേട്ട് പ്രണവ് ഞെട്ടി..
എന്തിനാടാ നീ അതിപ്പോ ചികയുന്നേ…
എനിക്ക് അതറിയണം..എട്ടു വർഷങ്ങൾക്കുമുൻപ് എനിക്ക് എന്താണ് സംഭവിച്ചതെന്നു…ആ കൊച്ചു പെൺകുട്ടി അവളെ എനിക്ക് കണ്ടെത്തണം…
നീ എന്താ പറഞ്ഞെ..നിനക്ക് ഇപ്പോൾ എല്ലാം ഓർമ്മ ഉണ്ടോ?
ഇല്ലടാ…എനിക്ക് എല്ലാം ഓർമയില്ല..പക്ഷെ ആ പെൺകുട്ടി. അവളുടെ മുഖം അതെല്ലാം എന്റെ ഉള്ളിൽ അവ്യക്തായി ഉണ്ട്..
അവളെ എനിക്ക് കണ്ടെത്തണം എന്റെ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം അവൾക്കു മാത്രമേ അറിയൂ…എനിക്ക് അവളെ കണ്ടെത്തണം…
അവളിൽ നിന്നും എന്റെ സമസ്യക്കുള്ള ഉത്തരം കണ്ടെത്തണം. അവന്റെ ഉള്ളം കയ്യിലെക്കു നോക്കി..
ചന്ദ്ര ബിബം പതിയെ തെളിഞ്ഞു അവനൊരു ഗൂഢമായ മന്ദാസ്മിതത്തോടെ എഴുനേറ്റ് ആഴകടലിലേക്ക് നോക്കി…കടൽ കാറ്റ് ഏറ്റു അവന്റെ കറുത്ത മുടിയിഴകൾ പാറി പറന്നു നെറ്റിയിലെക്ക് വീണു..അവൻ അവയെ മടിയൊതുക്കി കൊണ്ട് തന്റെ ഉള്ളം കയ്യിലേക്ക് നോക്കി…നിന്നു…
തുടരും…