മുന്‍ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ആർക്കു വേണ്ടി ആണോ നീ പുനർജനിച്ചത് ആരു തടുത്താലും നിങ്ങൾ കണ്ടു മുട്ടും…ഈ രൂപം മാത്രമേ ഉള്ളു മറ്റൊരാളുടെ പക്ഷെ ഈ ശരീരവും അതിൽ തുടിക്കുന്ന ഓരോ അണുവും അത് നിന്റെ തന്നെയാ….സിയാ…..”
എന്താ.. പറഞ്ഞെ..
ഒന്നും ഇല്ലാ കുട്ടി.. ഞാൻ വെറുതെ ഓരോന്ന് പറഞ്ഞതാ….
അപ്പോഴേക്കും ലിഫ്റ്റ് ഓപ്പൺ ആയി അവൾ പുറത്തേക്കിറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ അവിടെ എങ്ങും സൂര്യാക്ഷയെ കണ്ടില്ല.. ഇത്രപെട്ടന്ന് അവര് എങ്ങോട്ടുപോയി…അവൾ ചുറ്റും നോക്കികൊണ്ട് ആ മഴയിലേക്ക് കൈ നീട്ടി പിടിച്ചു.. എന്നിട്ട് കയ്യിലെ വാച്ചിലേക്ക് നോക്കി…
അയ്യോ..7:30 എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. മഴ മാറുന്നത് വരെ കാത്തു നിന്നാൽ ശരിയാവില്ല..ചെറിയ ചാറ്റൽ മഴ അല്ലെ ഉള്ളു പോയേക്കാം..കാലം തെറ്റി പെയ്യുന്ന ഈ മഴയെ എന്ത് വിളിക്കും..അവൾ സ്വയം പറഞ്ഞു കൊണ്ട് തന്റെ സ്കൂട്ടിക്ക് അടുത്തേക്ക് നടന്നു..
ദേവ് എഴുന്നേറ്റു വന്നു ഗ്ലാസ്സ് വിൻഡോയിലൂടി അവൾ പോകുന്നത് നോക്കി നിന്നു..
കുറച്ചു ദൂരം ചെന്നതും മഴ നന്നായി പെയ്യാൻ തുടങ്ങി.. അവൾ വണ്ടി ഒരു ഷോപ്പിന് മുന്നിൽ വെച്ചിട്ട് അതിന്റെ സൈഡിൽ മഴ നനയാതെ കയറി നിന്നു..
കൊണ്ട് തന്റെ ഹെൽമെറ്റ് ഊരി കയ്യിൽ പിടിച്ചു കൊണ്ട് ഷെയഡിൽ നിന്നും വീഴുന്ന മഴവെള്ളം കയ്യെത്തി പിടിച്ചു തട്ടി തെറിപ്പിച്ചു കൊണ്ടിരുന്നു..ഷോൾഡർ ബാഗിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തതും അവൾ വേഗം ബാഗ് തുറന്നു ഫോൺ എടുത്തു..
പ്രിയ ആയിരുന്നു..
ഹലോ… എവിടെയാടി….
മഴയായത് കൊണ്ട് ഇവിടെ ഒരു ഷോപ്പിൽ കയറി നിൽക്കുകയാ…മോളെ
പ്രിയ മോളെ അവൾ എവിടെ എത്തി..അച്ഛൻ വരണോ വിളിക്കാൻ..
അഞ്ചു അമ്മയുടെ സംസാരം ഫോണിൽ കൂടി കേൾക്കുന്നുണ്ടായിരുന്നു..
എടാ. വരണ്ടാന്നു പറ…ഞാൻ പകുതി വഴി ആയി അപ്പോഴാ മഴ ഉറച്ചത്. ഈ മഴ ഒന്ന് കുറഞ്ഞാൽ 10 മിനിറ്റിനുള്ളിൽ ഞാൻ അങ്ങ് എത്തും..
അവൾ സംസാരിച്ചിട്ട് ഫോൺ വീണ്ടും ബാഗിലെക്ക് വെച്ചിട്ട് നോക്കിയപ്പോഴാണ് തന്റെ അരികിൽ ആയി രണ്ടു പേർ നിൽക്കുന്നത് കണ്ടത്.. അവരിൽ നിന്നും മ-ദ്യത്തിന്റെ രൂഷഗന്ധവും വരുന്നുണ്ട്.. അവർ അവളെ ചൂഴ്ന്നു നോക്കി കൊണ്ടു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…അവളിൽ വല്ലാത്ത ഭയം തോന്നി.. ഇനിയും ഇവിടെ നിൽക്കുന്നത് അപകടമാണെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..മഴ ആയത് കൊണ്ട് തന്നെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ അല്ലാതെ വഴി വിജനം ആയിരുന്നു …അവൾ വേഗം തന്റെ ഹെൽമെറ്റ് തലയിൽ വെച്ചുകൊണ്ട് ആ മഴയെ വകവെക്കാതെ തന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു …പെട്ടന്നു അവർ അവളുടെ പിന്നാലെ വന്നു…
എടാ… അരുണേ..അത് അവളാണ് വിടരുത് അവളെ? കാർ എടുക്കട…വിശാൽ ആവേശത്തിൽ പറഞ്ഞു..
അവരുടെ കാർ തന്റെ പിന്നാലെ വരുന്നത് മിറോറിൽ കൂടി അവൾ കണ്ടിരുന്നു..ഭയവും പേടിയും കാരണം വണ്ടി അവളുടെ കയ്യിൽ നിന്നും പാളുന്നുണ്ടായിരുന്നു..പെട്ടന്നാണ് അവളുടെ വണ്ടിക്കു പിന്നിൽ ആ കാർ ഇടിച്ചത്.. അവൾ തെറിച്ചു സൈഡിലേക്ക് വീണു.അപ്പോഴേക്കും അവന്മാർ കാർ നിർത്തി..തന്റെ അടുത്തേക്ക് വരുന്നവരെ കണ്ടതും അവൾ ഒരു വിതം എഴുന്നേറ്റു വെളിച്ചം കണ്ട ഭാഗത്തേക്ക് ഓടി…കുറച്ചു ദൂരം ഓടി കഴിഞ്ഞു അവൾ തിരിഞ്ഞു നോക്കി..തന്റെ പിന്നിൽ ആരും ഇല്ലാ..എന്ന് കണ്ടതും അവൾ അവിടെ കണ്ട മരത്തിൽ ചാരി കിതയ്ക്കാൻ തുടങ്ങി…പെട്ടന്നാണ് ആരോ അവളുടെ വാ പൊത്തി പിടിച്ചത്..അവൾ ഞെട്ടി കുതറി കൊണ്ടിരുന്നു…
അടങ്ങി നില്ലെടി….പുല്ലേ…നിന്നെ അന്ന് ബീച്ചിൽ വെച്ചു കണ്ടപ്പോഴേ നോട്ടം ഇട്ടതാ..ഇത്ര പെട്ടന്ന് കയ്യിൽ പെടും എന്ന് കരുതിയില്ല..നീ എന്ത് സോഫ്റ്റാണെടി…അവളുടെ വായിൽ പൊതിഞ്ഞു പിടിച്ച കൈ ഒന്നുകൂടി മുറുക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
എടാ…അരുണേ….എത്രയോ പെണ്ണിനെ കണ്ടിട്ടും അനുഭവിച്ചിട്ടുണ്ട് ഉണ്ട്..എന്നാലും ഇവളുടെ അത്രേം സോഫ്റ്റ് ആയി അവരെ ആരെയും തോന്നിയിട്ടില്ല..
പെട്ടന്നു അവന്റെ കൈ ഒന്നയഞ്ഞു…അഞ്ചു അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു…അവൻ കൈ വിട്ടതും അവൾ അവനെ പിടിച്ചു തള്ളിക്കൊണ്ട് മുന്നിലേക്ക് ഓടി.. പെട്ടന്ന് അരുൺ അവളുടെ പിന്നാലെ ഓടി ചെന്നു ..അവളുടെ മുടിയിൽ കുത്തി പിടിച്ചു… അവളെ വലിച്ചു അവൻ പിന്നിലേക്ക് ഇട്ടു. വേച്ചു വീഴാൻ പോയ അവളെ പിടിച്ചു നിർത്തി കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു…കൊണ്ട് അലറി..
പ–ന്ന*** രക്ഷപെടാമെന്നു കരുതിയോടി…
ആാാാാ….അവൾക്ക് അത് നന്നായി വേദനിച്ചു…
പെട്ടന്ന് അന്തരീക്ഷം മാറി. ശക്തമായി കാറ്റു വീശാൻ തുടങ്ങി. ഇടിയും മിന്നലും മാറി മാറി വന്നു കൊണ്ടിരുന്നു…അവളുടെ കഴുത്തിലെ തൃശൂലം തിളങ്ങാൻ തുടങ്ങി.
***************
ഇതേസമയം ദേവ് ഓഫീസിൽ നിന്നും ഇറങ്ങി…പ്രണവ് അവനെ wait ചെയ്തു താഴെ ഉണ്ടായിരുന്നു. അവനെ നോക്കി ദാഹിപ്പിച്ചു കൊണ്ട് ദേവ് തന്റെ കാറിലേക്ക് കയറി. കൂടെ പ്രണവും..പെട്ടന്ന് ദേവിന്റെ കയ്യിലെ ചന്ദ്രബിബം പതിവിന് വിപരീതമായി മിന്നാൻ തുടങ്ങി..അവൻ തന്റെ കയ്യിലേക്ക് നോക്കി..ചന്ദ്രബിബം ചുവന്ന നിറത്തിൽ കാണപ്പെട്ടു..അവന്റെ പുറത്തായി നഗരൂപം തെളിഞ്ഞു.. അവൻ വല്ലാത്ത ആസ്വസ്ഥതയോടെ സീറ്റിലേക്ക് ചാരി..കണ്ണുകൾ അടച്ചു അടുത്ത നിമിഷം എന്തോ കണ്ടതുപോലെ അവൻ കണ്ണുകൾ വെട്ടിത്തുറന്നു..അവന്റെ കണ്ണുകൾ നീല നിറത്തിൽ കാണപ്പെട്ടു..
അത് കണ്ടു പ്രണവ് ഒന്ന് ഭയന്നു…
വണ്ടി എടുക്കെടാ..അവൻ അലറി..
ഇതേ സമയം അഞ്ചു സ്വയരക്ഷക്കായി അവരുടെ കയ്യിൽ കിടന്നു പിടയുകയായിരുന്നു..
വിശാൽ അവൾക്കടുത്തേക്ക് വന്നു…അവളെ മൊത്തത്തിൽ ഒന്നു ചൂഴ്ന്നു നോക്കി കൊണ്ട് അവൾ കടിച്ച അവന്റെ കയ്യിൽ പതിയെ ഒന്ന് ഉമ്മ വെച്ചു കൊണ്ട് അവൻ ഉറക്കെ ചിരിച്ചു.
ഹേയ്… Cuty….. Your bite so sweet..അവൾ ഭയന്നു അവനെ നോക്കി..
ഡാ..അരുണേ നീ പിടി വിട്ടെ…അവൾ എങ്ങോട്ട് ഓടനാ….പാവം…അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്ന കണ്ടില്ലേ…മഴയിൽ നനഞ്ഞു കുതിർന്ന അവളുടെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കി കൊണ്ട് അവൻ പറഞ്ഞു..
അരുൺ പിടി വിട്ടു കൊണ്ട് അവളെ നോക്കി വഷളൻ ചിരി തുടങ്ങി..
എടാ…വിശാലെ നീ പറഞ്ഞത് ശരിയാടാ…ഇവൾ പൂ പോലെ മൃദുവാടാ…എന്ത് സോഫ്റ്റാ ഇവളുടെ മേനി….
വിശാൽ അവൾക്കടുത്തേക്ക് വന്നതും അഞ്ചു പിന്നിലേക്ക് നീങ്ങി നീങ്ങി തിരിഞ്ഞു ഓടിയതും ഒരുമിച്ച് ആയിരുന്നു..അവൻമാർ അവളുടെ പിന്നാലെ ഓടി..അഞ്ചു ഓടി ഓടി തളർന്നു തുടങ്ങി ഇരുന്നു..പെട്ടനാണ് അവൾ ഓടി ഒരു വണ്ടിക്ക് മുന്നിൽ ആയി ചെന്നു നിന്നതും വിശാൽ അവളെ പിടിച്ചതും ഒരുമിച്ച് ആയിരുന്നു..അവൾ അവന്റെ കയ്യിൽ കിടന്നു കുതറി കൊണ്ടിരുന്നു.. പെട്ടന്ന് ആരുടെയോ ചവിട്ടേറ്റു…അവൻ നിലത്തേക്ക് വീണു..
അഞ്ചു തിരിഞ്ഞു പിന്നിൽ ഉള്ള ആളിനെ നോക്കി..
അവളുടെ കണ്ണുകൾ ആമ്പൽ പൂ പോലെ വിടർന്നു അവൾ ഓടിച്ചെന്നു അവനെ കെട്ടിപിടിച്ചു…അവന്റെ ശരീരം ഒന്ന് വിറച്ചു….
ദേവ് അവളെ തന്നിൽ നിന്നും അടർത്തി കൊണ്ട് തന്റെ കോട്ട് ഊരി അവളെ ധരിപ്പിച്ചു..അപ്പോഴേക്കും പ്രണവ് അവന്മാരെ തല്ലി ശരിയാക്കി കഴിഞ്ഞിരുന്നു…
അഞ്ചു പേടിച്ചു വിറച്ചു ദേവിന്റെ പിന്നിലേക്ക് പതുങ്ങി…അവളെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു..പെട്ടന്ന് ദേവ് അവളെ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി…അവൾ പേടിയോടെ അവനെ നോക്കി…
പ്രണവേ…..ദേവ് വിളിച്ചതും കാര്യം മനസ്സിലായത് പോലെ അവൻ അവശരായി താഴെ വീണു കിടക്കുന്നവന്മാരെ പിടിച്ചു എണീപ്പിച്ചു ദേവിന് മുന്നിലേക്ക് കൊണ്ടുവന്നു…ദേവ് അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി അവൾ പേടിച്ചു വിറച്ചു നിൽക്കുകയാണ്.
അഞ്ജലി…ദേവ് വിളിച്ചതും അവൾ ഞെട്ടി അവനെ നോക്കി…
അടിക്കെടി….അവൻ അലറി..
അഞ്ചു ഒന്നുകൂടി വിറച്ചു കൊണ്ട് ദേവിനെ നോക്കി…
അവളുടെ കൈകൾ വിറയ്ക്കുന്ന കണ്ടതും ദേവ് അവൾക്കടുത്തേക്ക് കുറച്ചു കൂടി ചേർന്നു നിന്നുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു അവന്മാരുടെ കവിളിലേക്ക് ആഞ്ഞു അടിച്ചു..ആ അടിയിൽ അവന്മാർ വേച്ചു വീഴാൻ പോയതും പ്രണവ് അവന്മാരെ വീണ്ടും പിടിച്ചു നിർത്തി..ദേവ് അഞ്ജുവിന്റെ കൈ പിടിച്ചു പലതവണ അവരെ മാറി മാറി അടിച്ചു…നാണം ഇല്ലെടാ നിനക്കൊക്കെ…പോയി ചത്തൂടെ..നിനക്ക് അമ്മ ഇല്ലേ? ഇനി ഏതെങ്കിലും പെണ്ണിനെ ഉപദ്രവിച്ചാൽ അന്ന് നിന്റെയൊക്കെ അന്ത്യമായിരിക്കും. ഇനി ഒരിക്കൽ കൂടി നിന്നെയൊക്കെ എന്റെ മുന്നിൽ വന്നാൽ ഇന്ന് കാണിച്ച ദയ ഞാൻ കാണിക്കില്ല..അവൻ താക്കിത്തോടെ പറഞ്ഞു കൊണ്ട് പോകാൻ പറഞ്ഞു….
പ്രണവിനെയും ദേവിനെയും അഭിമുഖികരിക്കാൻ ആവാതെ അവൾ കരഞ്ഞു കൊണ്ട് തിരിഞ്ഞതും ദേവിന്റെ ബലിഷ്ഠമായ നെഞ്ചിൽ തട്ടി അവൾ നിന്നു…പെട്ടന്ന് ദേവ് അവളെ ചേർത്ത് പിടിച്ചു..അവൾ വിതുമ്പി കൊണ്ട് ഒന്നുകൂടി അവന്റെ ദേഹത്തേക്ക് ഒതുങ്ങി നിന്നു കൊച്ചുപിള്ളേരെ പോലെ കരയാൻ തുടങ്ങി…അവൻ അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…അവന്റെ അപ്പോഴത്തെ പ്രവർത്തി മനസിലാവാതെ പ്രണവ് ദേവിനെ നോക്കി നിന്നു…
കുറെ നേരം അവർ അങ്ങനെ ആ മഴയിൽ നിന്നു..ദേവിന്റെ ഹൃദയം വല്ലാതെ മിടിച്ചു…കൊണ്ടിരുന്നു .അഞ്ചു ഒന്നു ഓക്കെ ആയെന്നു കണ്ടതും ദേവ് അവളെ കാറിലേക്ക് ഇരുത്തി…
എന്റെ സ്കൂട്ടി….അവൾ പതുക്കെ പറഞ്ഞു..
അത് പ്രണവ് കൊണ്ടുവരും..
അവൾ തലയാട്ടി….
കാർ അവളുടെ വീട്ടിലേക്കുള്ള വളവു തിരിഞ്ഞതും അവൾ ദേവിനോട് പറഞ്ഞു..
ആരോടും ഒന്നും പറയല്ലേ പ്ലീസ്…. അവൻ അവളുടെ മുഖത്തേക്ക് നോക്കി..
ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കിയതും അവന്റെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി.. അവൻ പതിയെ അവളുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റികൊണ്ട് ഒന്ന് മൂളി…
അവളെ വീടിന്റെ ഗേറ്റിന് ഫ്രണ്ടിൽ ഇറക്കുമ്പോൾ അവൻ കണ്ടു അവളെ നോക്കി സിറ്റൗട്ടിൽ ഇരിക്കുന്നവരെ…ഒരു കാർ ഗേറ്റിന് ഫ്രണ്ടിൽ വന്നു നിന്നതും എല്ലാവരും അങ്ങോട്ടേക്ക് നോക്കി.. കാറിൽ നിന്നിറങ്ങുന്ന അഞ്ജുവിനെ കണ്ടു എല്ലാവരും അങ്ങോട്ടേക്ക് വന്നു..അവൾ ദേവിന്റെ കോട്ട് ആണ് ഇട്ടേക്കുന്നത്..
മോളെ.. വണ്ടി എവിടെ??മോൾ എന്താ ഈ വേഷത്തിൽ..
അവൾ വാക്കുകൾ പരതുന്നത് കണ്ടതും ദേവ് പറഞ്ഞു..
വഴിക്ക് വെച്ച് അഞ്ജലിടെ സ്കൂട്ടി കേടായി..മഴയിൽ നനഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ ഞാൻ എന്റെ കോട്ട് ഊരി കൊടുത്തു…വണ്ടി റിപ്പയർ ചെയ്യാൻ സമയം എടുക്കുന്നത് കൊണ്ട് ഞാൻ കൊണ്ടു വിടാമെന്ന് കരുതി….
ഹോ..അത്രേ ഉള്ളോ കാര്യം ഞങ്ങൾ അങ്ങ് പേടിച്ചു പോയി…പ്രിയമോളെ അഞ്ചുനേ കൂട്ടികൊണ്ട് പോയെ…
സർ വന്നാട്ടെ…..
ഇല്ല…അങ്കിൾ ഞാൻ ഇറങ്ങുവാ….അപ്പോഴേക്കും പ്രണവ് സ്കൂട്ടിയുമായി വന്നു..
അവൻ എന്തെകിലും പറയുന്നതിന് മുന്നേ ദേവ് ചോദിച്ചു..
വേഗം റെഡി ആയോ സ്കൂട്ടി…അവൻ കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനെ പോലെ ദേവിനെ നോക്കി..
എടാ….ആ മെക്കാനിക് കുറെ ടൈം എടുക്കും എന്നല്ലേ പറഞ്ഞെ..
ഓ..അങ്ങനെ…അത് ഞാൻ അയാളെ സോപ്പിട്ടു കാര്യം നടത്തി..
അവൻ സ്കൂട്ടി അകത്തേക്ക് വെച്ച് താക്കോൽ അഞ്ജുവിന്റെ അച്ഛന്റെ കൈയിലേക്ക് കൊടുത്തു..കൊണ്ട് ദേവിനെ ആക്കി ഒന്ന് നോക്കി..
നിങ്ങൾ വരുന്നില്ലേ..?
ഇല്ല..അങ്കിൾ… ഇറങ്ങുവാ അതും പറഞ്ഞു പ്രണവിന്റെ കഴുത്തിൽ കുത്തിപിടിച്ചു കൊണ്ട് കാറിലേക്ക് കയറി..
അഞ്ചു റൂമിൽ എത്തിയതും പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു….അവളുടെ കരച്ചിൽ കണ്ടു പ്രിയ പേടിച്ചു പോയി..
എടി…എന്താപറ്റിയെ…നീ എന്തിനാ കരയുന്നെ..ആരെങ്കിലും നിന്നെ വഴക്ക് പറഞ്ഞോ? അതോ അങ്ങേരു നിന്നെ ഉപദ്രവിച്ചോ?
പ്രിയ അഞ്ചുനേ കുലുക്കി കൊണ്ട് ചോദിച്ചു..അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു പ്രിയയെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി.
ഇന്ന് ധ്രുവാദേവ് സർ…വന്നില്ലായിരുന്നെകിൽ… എന്നെ അവർ….അവൾ അതും പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി..
കരയാതേടി നിനക്ക് ഒന്നും പറ്റിയില്ലല്ലോ??ദൈവത്തേപോലെ അങ്ങേരു വന്നു നിന്നെ രക്ഷിച്ചില്ലേ..നീ പോയി ഒന്ന് ഡ്രസ്സ് മാറി കുളിച്ചിട്ട് വാ..ഞാൻ കിച്ചണിൽ പോയി ഒരു കാപ്പി ഇട്ടോണ്ട് വരാം..
അഞ്ചു….അപ്പോഴും ആ ഇരുപ്പ് അവിടെ തന്നെ ഇരുന്നു..
തുടരും….