പുനർജ്ജനി ~ ഭാഗം – 27, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അയാൾ തന്റെ കണ്ണട ഒന്നു കൂടി മൂക്കിലേക്ക് അമർത്തി വെച്ചു. പിന്നെ തന്റെ  വടിയും എടുത്തു ഉമ്മറത്തേക്ക് ഇറങ്ങി.. പെട്ടന്ന് കാറ്റു വീശാൻ തുടങ്ങി..തെക്കിനിയെതട്ടി കടന്നു ആ കാറ്റു പാർവതിയുടെ റൂമിന്റെ ജനാലഴിയിൽ കൂടി അകത്തേക്ക് കയറി.. വലിയ ശബ്ദത്തോടെ ചുമരിൽ തൂക്കി ഇട്ടിരുന്ന പാർവതിയുടെ ഫോട്ടോ നിലത്തേക്ക് വീണുടഞ്ഞു..

കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് അബ്രോഡിലേക്കുള്ള അവരുടെ യാത്ര…

അഞ്ജുവും പ്രിയയും തങ്ങളുടെ തിങ്സ് പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്…അവരുടെ അടുക്കിപെറുക്കലുകൾ നോക്കി നിന്ന ധന്യയുടെ കണ്ണുകൾ നിറഞ്ഞു..കാര്യമായി എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് അഞ്ചു നോക്കിയത് അമ്മയുടെ മുഖത്തേക്ക് ആണ്..പെട്ടന്ന് ധന്യ മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചു..

അമ്മേ….അമ്മയ്ക്ക് എന്താ ഒരു വിഷമം… ഞാൻ പോകുന്ന കൊണ്ടാണോ?

ഓ ..പിന്നെ നീ പോകുന്ന കൊണ്ട് എനിക്ക് എന്ത് വിഷമമാണ് പെണ്ണെ….അത്രയും ദിവസം നിന്നോട് അലക്കാതെ എനിക്ക് ഇരിക്കാല്ലോ?അത് കേട്ട് അഞ്ചു പിണങ്ങി മുഖം വീർപ്പിച്ചു..

എന്നാൽ…ഞാൻ ഇനി അവിടെ അങ്ങ് സ്ഥിരതാമസം ആകും..എന്നെ കാണാൻ വേണ്ടി അമ്മ ക്യു നിൽക്കും..നോക്കിക്കോ? അവൾ കുറുമ്പോടെ പിണങ്ങി പറഞ്ഞു…

എന്റെ പൊന്നു ആന്റി.. ഇവളെ മിക്കവാറും ധ്രുവദേവ് സർ അടുത്ത ഫ്ലൈറ്റിനു ഇങ്ങോട്ട് തിരിച്ചു തട്ടിയിലെങ്കിൽ കൊള്ളാം…ആന്റിയെ കൊണ്ടല്ലാതെ മറ്റാർക്കും ഇവളെ മെയിക്കാൻ ആവില്ല ആന്റി..ഞാൻ ആ കാര്യത്തിൽ ആന്റിയെ സമ്മതിച്ചു…പ്രിയ ധന്യയുടെ തോളിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു..

അഞ്ചു..രണ്ടാളെയും കണ്ണും കൂർപ്പിച്ചു നോക്കി…

കണ്ടോ….ദേ…കണ്ടോ ആന്റി അവടെ നോട്ടം…

മതി.. മതി.. രണ്ടും കൂടി തല്ലു കൂടിയേ. ധന്യാ രണ്ടിനേം സമാധാനിപ്പിച്ചു..

കഴിഞ്ഞില്ലേ ഇതുവരെ ഒരുക്കം ചന്ദ്രൻ വിളിച്ചു ചോദിച്ചു..മകളെ സമയം പോയികൊണ്ടിരിക്കുവാ…എയർപോർട്ടിൽ പോകാനുള്ള ടാക്സി വന്നു…

അപ്പോഴേക്കും അഞ്ജുവും പ്രിയയും ധന്യയും കൂടി ലെഗ്ഗെജുമായി വന്നു..ജയ അവർക്കുള്ള വെള്ളവും ബോട്ടിലും  എടുത്തു ബാഗിലെക്ക് വെച്ചു…

ടാക്സിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല…അഞ്ജുവിന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് അച്ഛനേം അമ്മയെയും വിട്ടു മാറി നിൽക്കുന്നത് ആ വിഷമം അവർക്കും ഉണ്ടായിരുന്നു..പക്ഷെ അത് പുറത്തു കാണിക്കാൻ കഴിയാതെ ഉള്ളിൽ കിടന്നു നീറി കൊണ്ടിരുന്നു..ജയയുടെയും ചന്ദ്രന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു. ഇത്രയും ദൂരത്തേക്ക് ഒന്നും ഇതുവരെ മകളെ വിട്ടിട്ടില്ല.. പക്ഷെ ഇപ്പോൾ പ്രിയയെ ഇവിടുന്നു മാറ്റി നിർത്തേണ്ടത് തങ്ങളുടെ കൂടി ആവിശ്യം ആണ്..അവൾ പോയിട്ട് തിരിച്ചു വരുമ്പോളേക്കും എല്ലാ പ്രേശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാക്കണം. അവളുടെ മൗനവും പിണക്കവും ആയിരുന്നു അവരെ വല്ലാതെ വേദനിപ്പിച്ചത്..പ്രിയ ശരിക്കും ത്രില്ലിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അവളിൽ ഓരോ നിമിഷവും സന്തോഷം നിറഞ്ഞു നിന്നു..

എയർപോർട്ടിൽ അവരെ കാത്തു  പ്രണവും ദേവും ഓഫീസിലെ കുറച്ചു സ്റ്റാഫും ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ കാർത്തികേ കണ്ടതും അവൾക്ക് അല്പം ആശ്വാസം തോന്നി…പ്രണവിനെ കണ്ടതും പ്രിയ പുച്ഛിച്ചു കാണിച്ചു.ദേവ് അഞ്ജുവിനെ നോക്കി അവളുടെ മുഖം വാടിയ സൂര്യകന്തിപ്പൂപോലെ  ആയിരുന്നു. കണ്ണുകളിൽ പോലും ഒരു ഓജസ്സും തോന്നിയില്ല..അവൾ കരഞ്ഞിട്ടുണ്ടെന്നു മുഖം കണ്ടാൽ അറിയാം.പ്രിയ അകത്തേക്ക് വന്നിട്ട് പതിയെ അച്ഛനേം അമ്മയെയും നോക്കി രണ്ടാളും വിഷമിച്ചു നിൽക്കുന്നത് കണ്ടതും അതുവരെ അടക്കി പിടിച്ച പിണക്കം മാറ്റി അവൾ ഓടി ചെന്നവരെ കെട്ടിപിടിച്ചു.. അവർ രണ്ടാളും വിതുമ്പി കൊണ്ട് അവളുടെ നിറുകയിൽ ചുംബനം കൊണ്ടു പൊതിഞ്ഞു..അവൾ  അവരെ വിട്ടു അകത്തേക്ക് പോയി..അപ്പോഴും അഞ്ജലി അച്ഛനേം അമ്മയെയും കെട്ടിപിടിച്ചു കൊച്ചുകുട്ടികളെ പോലെ കരയുകയാണ്. പ്രിയ വിളിച്ചിട്ടും അവൾ കരച്ചിലോഡ് കരച്ചിൽ തന്നെ..

അഞ്ജലി….ദേവിന്റെ വിളിയിൽ അവൾ ഞെട്ടി അമ്മയെയും അച്ഛനെയും നിറ കണ്ണുകളോടെ നോക്കി കൊണ്ട്  പ്രിയക്കൊപ്പം അകത്തേക്ക് നടന്നു..കാർത്തികയും പ്രിയയും പരിചയപെടുന്ന തിരക്കിൽ ആയിരുന്നു..

ടാ…ദേവേ ഇവടെ കരച്ചിൽ കണ്ടാൽ തോന്നും അവൾ അവിടെ സ്ഥിരതാമസത്തിനു പോവാണെന്നു..

നീ പറഞ്ഞത് ശരിയാടാ…എന്തൊരു ഡ്രാമയാ ഇവൾ ഇവിടെ കാട്ടി കൂട്ടിയെ..എല്ലാവരുടെയും നോട്ടം നമ്മളിലേക്ക് ആയിരുന്നു..

സ്റ്റാൻഡേർഡ് ഇല്ലാത്ത മിഡിൽ ക്ലാസ്സ്‌ ഫാമിലി…ദേവ് കലിപ്പിൽ പറഞ്ഞു കൊണ്ട് അഞ്ചുനേ നോക്കി..

അവന്റെ ആ സംസാരം അവളെ വല്ലാതെ ചൊടിപ്പിച്ചു…അതുവരെ അവനു തന്റെ മനസ്സിൽ രക്ഷകനായി നൽകിയ എല്ലാ സ്ഥാനമാനങ്ങളും തകർന്നു തരിപ്പണം ആയി…അവൾക്കു ദേഷ്യം നിയന്ത്രിക്കാൻ ആയില്ല..

അവൾ ദേവിനെ നോക്കി..ദേവ് അപ്പോഴും കലിപ്പിൽ എന്തൊക്കെയോ പ്രണവിനോട് പറഞ്ഞു കൊണ്ടിരുന്നു..

ബോസ്സ് ഒന്നു നിന്നെ…അല്പം മുൻപ് നിങ്ങൾ എന്താ പറഞ്ഞെ..സ്റ്റാൻഡേർഡ് ഇല്ലാത്ത മിഡിൽ ക്ലാസ്സ്‌ ഫാമിലിയെന്നോ? അതെ.. ഞാൻ മിഡിൽ ക്ലാസ്സ്‌ ഫാമിലി തന്നെയാ…പിന്നെ ആവിശ്യത്തിനുള്ള സ്റ്റാൻഡേർഡ് എനിക്ക് ഉണ്ട്.. എന്റെ സ്റ്റാൻഡേർഡ് നിങ്ങൾ എനിക്ക് പറഞ്ഞു തരേണ്ട.

ചുറ്റും കൂടി ഇരുന്ന പലരും അവരെ ശ്രെദ്ധിക്കുന്നുണ്ട്. ദേവിന് ദേഷ്യം വന്നു..പ്രണവ് അവന്റെ കയ്യിൽ പിടിച്ചു രംഗം ശാന്തമാക്കാൻ ശ്രെമിച്ചു..അഞ്ജുനോട് അവൻ മിണ്ടാതെ ഇരിക്കാൻ പറഞ്ഞു..പക്ഷെ അവൾ വായും വെച്ചു അങ്ങനെ മിണ്ടാതെ ഇരിക്കാൻ തയ്യാറായില്ല..കാരണം അവൻ പറഞ്ഞത് അവളെ ആണ്..അവളുടെ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹത്തെ ആണ് കുറ്റം പറഞ്ഞത്..പ്രിയയും കാർത്തിയും കാര്യം എന്താണെന്നു അറിഞ്ഞിലെങ്കിലും ആളുകൾ ശ്രെദ്ധിക്കുന്നത് കൊണ്ട് അഞ്ചുനേ അനുനയിപ്പിക്കാൻ ശ്രെമിച്ചു..പക്ഷെ എന്ത് ചെയ്യാനാ നന്മുടെ കാന്താരി ആകെ കലിപ്പിൽ ആണ്..അവൾ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുകയാണ്.

നിങ്ങടെ മുന്നിൽ ഡ്രാമ കളിക്കേണ്ട കാര്യം എനിക്കില്ല..ഞാൻ പറഞ്ഞോ എന്നെ നിങ്ങടെ കൂടെ കൊണ്ടുപോകാൻ. എന്റെ അച്ഛനേം അമ്മയെയും വിട്ടു വരാൻ എനിക്ക്  ഒട്ടും താല്പര്യം ഇല്ലായിരുന്നു..അതെങ്ങനെയാ…നിങ്ങൾക്ക് മാതാപിതാക്കളുടെ വില അറിയില്ലല്ലോ? ജനിച്ചപ്പോഴേ കാശിന്റെയും ആടമ്പരത്തിന്റെയും  പട്ടുമെത്തയിൽ ജനിച്ച നിങ്ങൾക്  ഞങ്ങളെ പോലുള്ള മിഡിൽ ക്ലാസുകാരെപറ്റി എന്തറിയാം. ഞങ്ങടെ വീട്ടിലെ സന്തോഷത്തെ പറ്റി എന്തറിയാം..

ച്ചി….നിർത്തേടി പു-ല്ലേ? കൊറേ നേരമായി നീ കിടന്നു തുള്ളുന്നല്ലോ?കൂടെ വന്ന ഇവർക്കെല്ലാം ഇല്ലാത്ത എന്താടി  നിനക്കുള്ളെ.ഇങ്ങനെ കിടന്നു തുള്ളാൻ മാത്രം?

“ആത്മാഭിമാനം ” അതാ ഇവർക്കില്ലാത്തതും എനിക്ക് ഉള്ളതും…

അവസാനം പ്രണവ് ദേവിനെ വലിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി നിന്നു. പ്രിയയും കാർത്തിയും ഒരുവിതത്തിൽ അഞ്ചുനേം കൊണ്ട് മാറി നിന്നു സമാധാനിപ്പിച്ചു..ഫ്ലൈറ്റിൽ കയറിയിട്ടും അഞ്ചു ദേവിനെ നോക്കിയതെയതേയില്ല. ദേവും അവളെ നോക്കാനേ പോയില്ല..രണ്ടു പേരും നല്ല ദേഷ്യത്തിൽ ആയിരുന്നു..

സന്തോഷത്തെ പോകാമെന്നു ആഗ്രഹിച്ചു വന്ന പ്രിയക്ക് അവസാനം സങ്കടപ്പെട്ടു ഇരിക്കേണ്ടി വന്നു..അഞ്ചു വിൻഡോയിൽ കൂടി കാണുന്ന  ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു.. അവളുടെ കണ്ണ്  ഇടക്കിടെ നനഞ്ഞു കൊണ്ടിരുന്നു..ആദ്യത്തെ ഫ്ലൈറ്റ് യാത്ര ഒരിക്കൽ പോലും ആസ്വദിക്കാൻ അവൾക്കയില്ല. ദേവിനും അങ്ങനെ തന്നെയായിരുന്നു..ഒരുപാട് തവണ ഫ്ലൈറ്റിൽ പോയിട്ടുണ്ടെകിലും ആദ്യമായിട്ടാണ് ആകെ കൂടി വല്ലാത്തൊരു വീർപ്പു മുട്ടൽ അനുഭവപ്പെടുന്നത്..എല്ലാത്തിനും കാരണം അവളാണെന്ന തോന്നൽ അവനു ഒന്നു കൂടി ദേഷ്യം കൂട്ടി…

Milan Malpensa airport

അവിടെ ഇറങ്ങുമ്പോൾ സമയം വെളുപ്പിനെ മൂന്നു മണി കഴിഞ്ഞിരുന്നു..എല്ലാവരും തങ്ങളുടെ ലെഗേജൂമായി നിരന്നു നിന്നു..അഞ്ജലിയെ കാണുമ്പോൾ ഓഫീസിലെ പലരുടെയും മുഖം ദേഷ്യം കൊണ്ട് ഇരുണ്ടു…അവളെ നോക്കി തമ്മിൽ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നവരെ അവൾ മൈൻഡ് ചെയ്യാൻ പോയില്ല.. പ്രിയയും കാർത്തിയും നിഴൽ പോലെ അവളോടൊപ്പം നിന്നു..

കുറച്ചുകഴിഞ്ഞു  ഒരു ചെറിയ കാരവാൻ അവരുടെ മുന്നിൽ വന്നു നിന്നു..ദേവ് ഫോണിൽ ആരോടോ സംസാരിക്കുന്ന തിരക്കിൽ ആണ്..ഇടക്കിടെ അവന്റെ ചിരി കേൾക്കുന്നുണ്ട്..അഞ്ചുനെ നോക്കിയിട്ട് അവൻ ഒന്നൂടി ഉറക്കെ ചിരിച്ചു..

ഇങ്ങനെ ചിരിക്കാൻ ഇങ്ങേർക്കു വട്ടായോ അതോ ഇങ്ങേരു എന്നെ ആക്കി ചിരിക്കുന്ന ആണോ? എന്ത് കുന്തം ആയാലും എനിക്കെന്താ..ഏതേലും പ്രാന്തന്മാർ എവിടേലും കിടന്നു ചിരിച്ചാൽ  ആരു മൈൻഡ് ചെയ്യാൻ പോകുന്നു..

അപ്പോഴേക്കും ആ കാരവാന്റെ വാതിൽ തുറന്നു ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി ഒരു  പിങ്ക്ഫ്രോക്ക്  ആണ് അവൾ ധരിച്ചിരിക്കുന്നത്..അതും കഷ്ടിച്ച്  മുട്ടിനു മുകളിൽ എത്തി നിൽക്കുന്ന ഫ്രോക്കിൽ കൂടി അവൾ നടക്കുമ്പോൾ അവളുടെ തുട കാണാൻ പറ്റുന്നുണ്ടായിരുന്നു..അഞ്ജലിഅത് കണ്ടു വല്ലാതെ ആയി..അവളുടെ കാലിൽ കിടന്ന തിളങ്ങുന്ന ഹൈ ഹീൽ ചെരുപ്പ് കണ്ടു പ്രിയ അഞ്ചുനേ തോണ്ടി വിളിച്ചു..

എന്താടി….ആ പെണ്ണിന്റെ കാലിൽ കിടക്കുന്ന ചെരുപ്പ് കണ്ടോ? ഇവൾ എങ്ങനെ ആ കുന്തം ഇട്ടോണ്ട്  ഇത്ര വേഗത്തിൽ നടക്കുന്നു.അത് നീ അവളോട് ചോദിക്ക്

അഞ്ചു ദേഷ്യപ്പെട്ടു….അവൾ പെട്ടന്ന് ദേവിനെ ഹഗ്ഗ് ചെയ്തു കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അത് കണ്ട അഞ്ചു വിന്റെ കണ്ണുകൾ മിഴിച്ചു പുറത്തേക്ക് ഉന്തി വന്നു..പ്രിയ അറിയാതെ ഉമിനീരിറക്കി പോയി…പ്രണവ് അവളെ നോക്കി ചിരിച്ചു…കാർത്തി ഞാൻ ഒന്നും കണ്ടിട്ടില്ലേ എന്ന മട്ടിൽ വേറെ എവിടേക്കോ നോക്കി നിന്നു…

ധ്രുവ്….അവളുടെ കൊഞ്ചിയുള്ള വിളി കേട്ടു അഞ്ചു തല ഒന്നു കുടഞ്ഞു കൊണ്ട് പ്രിയയെയും കാർത്തിയെയും നോക്കി…

ദേവ് ആണെങ്കിൽ അവളെ പിടിച്ചു മാറ്റികൊണ്ട് പ്രണവിനെ നോക്കി..അവൾ അപ്പോഴും അവനോട് ഒന്ന് കൂടി ചേർന്നു നിന്നു കൊണ്ട് എല്ലാവരെയും നോക്കി..

പ്രണവ് ആണെങ്കിൽ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല രാമനാരായണ എന്ന മട്ടിൽ ദേവിനെ നോക്കി..ഇടക്ക്  ദേവ് അഞ്ചു നിന്നിടത്തേക്ക് നോക്കി അവൾ അപ്പോഴും എന്തോ വലിയ ചിന്തയിൽ ആണ്..

ശ്വേത…..ദേവ് വിളിച്ചതും

എന്താ…ബേബി…നീ ഇങ്ങനെ നിൽക്കാനാണോ ഇങ്ങോട്ട് വന്നത്…

ഓ.. സോറി ബേബി…നിന്നെ കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു..

ഗാർഡ്സ് അവൾ വിളിച്ചതും ബ്ലാക്ക് കളർ ഷർട്ടും പാന്റ്സും കോട്ടും ധരിച്ച കുറച്ചു ആളുകൾ അവൾക്കു മുന്നിൽ നിന്നു..അഞ്ചു ഞെട്ടി കാർത്തിയെയും പ്രിയയെയും നോക്കി..

K ഡ്രാമയിൽ  കാണുന്നപോലെയുണ്ട് അല്ലേടി അവൾ പതിയെ അവരോട് ചോദിച്ചു..

Mm..അതേടി…ശരിക്കും സ്‌ക്രീനിൽ കാണുന്നപോലുണ്ട്.ഇനി വല്ല ഷൂട്ടിംങും ആണോ?

എന്ത് കുന്തമായാലും കൊള്ളാം..

എന്നാലും ആ പെണ്ണിന്റെ ഒരു ഭാഗ്യമേ..പ്രിയ നെടുവീർപ്പോടെ പറഞ്ഞു..

അവൾ എന്തൊക്കെയോ അവരോട് പറഞ്ഞു പെട്ടന്നവർ എല്ലാവരുടെയും ലെഗ്ഗാജുകൾ എടുത്ത് വാനിൽ വെച്ചു..അത് കഴിഞ്ഞു എല്ലാവരും വാനിലേക്ക് കയറി അഞ്ചു ലാസ്റ്റ് ആണ് കയറിയത്. മനഃപൂർവ്വം അവളെ ഓഫീസിലെ മറ്റു സ്റ്റാഫുകൾ ലാസ്റ്റ് കയറ്റിയത് ആണ്  അവൾ ഇരുന്നത് ദേവിനടുത് ആയിരുന്നു..ശ്വേത ദേവിന്റെ അപ്പുറത്തും..ദേവിന് ഇരുവശവും ഇരിക്കുന്ന അഞ്ചുനേം ശ്വേതയെയും കണ്ടു പ്രണവിന് ചിരി വന്നു..ഇടി വെട്ടു ഏറ്റവനെ പാമ്പ് കടിച്ചു എന്നരീതിയിൽ ദേവ് ഇരുന്നു..ദേവ് അഞ്ചുനേ ഇടം കണ്ണിട്ടു നോക്കി അവൾ കലിപ്പിൽ ആണ്. അവൻ ശ്വേതയെ നോക്കി അവൾ ചിരിയോടെ അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചു…ദേവ് ഉമിനീരീറക്കി  കൊണ്ട് അഞ്ചുനേ നോക്കി..അവളിൽ നിന്നും ദാഹിപ്പിക്കുന്ന ഒരു നോട്ടം ആണ് ഉണ്ടായത്.

തുടരും….