മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
“അങ്ങനെ നല്ല കാര്യം വല്ലോം ചെയ്യ് ” അവൻ കുസൃതിയോടെ പറഞ്ഞു. ഓരോ വിരലുകളിൽ ഓരോ കുഞ്ഞുമ്മകൾ. പിന്നെ ആ കൈ അവൾ കവിളിൽ ചേർത്ത് പിടിച്ചു.
“എനിക്ക് എന്തിഷ്ടമാണെന്നോ ” മെല്ലെ പറഞ്ഞു
“അറിയാം “അവൻ ഇടതു കൈ കൊണ്ടവളെ ചേർത്തിരുത്തി
പിന്നെ നെറ്റിയിൽ ചൂണ്ടു വിരൽ കൊണ്ട് തൊട്ടു
“ഇവിടെ താ ” അവൾ കുനിഞ്ഞു
നെറ്റിയിൽ ഒരുമ്മ..കണ്ണുകളിൽ…കവിളിൽ…ചുണ്ടിൽ…കഴുത്തിൽ…കിഷോർ കണ്ണുകളിറുക്കിയടച്ചു കളഞ്ഞു. ഉള്ളിലൊരു കടലിരമ്പുന്നു. പ്രണയതിന്റെ മുഴക്കങ്ങൾ. അവനവളെ തന്നോടണച്ചു പിടിച്ചു.
എന്റെ പ്രാണനെ…അടക്കി വിളിച്ചു..വാതിലിൽ ഒരു തട്ട് കേട്ട് അവൾ പെട്ടെന്ന് നേരെയിരുന്നു
വിനു
“വിനുവേട്ടൻ എന്റെ അപ്പച്ചിയുടെ മോനാ “
“‘അറിയാം മിട്ടു..സോറി പൗർണമി പറയും എപ്പോഴും “
വിനു ചിരിച്ചു
“ഏയ് അത് മാറ്റിപറയണ്ട ..അവളെന്നോട് പറയും കിച്ചു പയർമണിന്നു വിളിക്കുന്നതും മീട്ടുന്നു വിളിക്കുന്നതുമൊക്കെ ..ഫോൺ വിളിക്കുമ്പോൾ തന്റെ കാര്യം പറയണേ ഇവൾക്ക് നേരമുള്ളൂ ..”
കിഷോർ സ്നേഹത്തോടെ അവളെ നോക്കി
“ഞാൻ പറയുകയായിരുന്നു വേണെങ്കിൽ ഇപ്പൊ രക്ഷപ്പെട്ടോളാൻ ..എനിക്ക് സാധാരണ സ്ഥിതിയാലാവാൻ കുറച്ചു മാസങ്ങൾ എടുക്കും “
കിഷോർ വിനുവിനോട് പറഞ്ഞു
“ഒന്ന് വെറുതെയിരിക്ക് കിച്ചു “അവൾ ശാസിച്ചു
“അങ്ങനെ രക്ഷപ്പെട്ട് എവിടെ പോകാൻ ?അങ്ങനെ നമുക്ക് ഒരാളിൽ നിന്നൊന്നും രക്ഷപ്പെട്ട് പോകാൻ കഴിയില്ല കിച്ചു .പ്രത്യേകിച്ച് പ്രണയത്തിൽ നിന്ന് .പ്രണയം സത്യമെങ്കിൽ അത് നമ്മളെ കൊളുത്തി വലിച്ചു കൊണ്ടേയിരിക്കും .ഒരു മുള്ളു പോലെ നോവിച്ചു കൊണ്ട് .ര-ക്തം പൊടിച്ചു കൊണ്ട്…പ്രണയം നഷ്ടപ്പെടുത്താതിരിക്കാൻ നോക്കുന്നതാണ് നല്ലത് ..”വിനുവിന്റെ മുഖത്ത് ഒരു വിഷാദം നിറഞ്ഞു
“നഷ്ടപ്പെടുന്ന പ്രണയം നമ്മളെ മാറ്റിക്കളയും ..നമ്മൾ ക്രൂ+രതയുള്ളവരാകും കൊ-ല-പാതകികളാവും .എന്തും ചെയ്യാൻ ഒരുങ്ങുന്ന ഒരു മനസ്സ് വരും ..എന്തിനാ അതൊക്കെ ..അതൊന്നും വേണ്ട ..ഞാൻ എല്ലാരോടും പറയും നിങ്ങൾ പ്രണയിക്കുന്നുണ്ടെങ്കിൽ ..അത് നഷ്ടമാക്കാത്തിരിക്കുക .കൂടെ കൂട്ടുക…”കിഷോർ അമ്പരന്നു കിടക്കുകയായിരുന്നു
പൗർണമി ചിരിച്ചു കൊണ്ടവനെ തോണ്ടി
“അതേയ് വിനുവേട്ടൻ ഭയങ്കര ഫിലോസോഫിയ പണ്ടേ. പേടിക്കണ്ട..അസുഖമൊന്നുമല്ല അല്ലെ വിനുവേട്ടാ ?”
കിഷോറും വിനുവും പൊട്ടിച്ചിരിച്ചു.
“ഈ പെണ്ണ്…അപ്പൊ ഞങ്ങൾ ഇറങ്ങുകയാ കിച്ചു .ഇന്നലെ വന്നതല്ലേ ?ഇവളൊന്നും കഴിച്ചിട്ടുമില്ല ..പിന്നെ നിശ്ചയം ചിലപ്പോ മൂന്നാലു ദിവസം മാറ്റി വെയ്ക്കും അത്ര തന്നെ ..എന്നാലും ഈ കല്യാണം നടക്കും .ഞങ്ങൾ മാളികപ്പുറത്തുകാർ പ്രണയത്തിനും വാക്കിനും വേണ്ടി ജീവൻ വേണേൽ കൊടുക്കും അതാ ശീലം .അല്ലെ മോളെ ?”
അവൾ ചിരിച്ചതേയുള്ളു
“ഞാൻ പാർക്കിംഗ് സ്ഥലത്തു നിന്ന് കാർ കൊണ്ട് വരുമ്പോഴേക്കും മോൾ അങ്ങോട്ട് വന്നേയ്ക്ക് “
അവൾ തലയാട്ടി
അപ്പോൾ തന്നെ കിഷോറിന്റെ അച്ഛനും അമ്മയും വന്നു.വിനു അവരോടും യാത്ര പറഞ്ഞു. അവളുട ക്ഷീണിച്ച മുഖത്തേക്ക് കിഷോറിന്റെ അമ്മ ഒന്ന് നോക്കി
തന്റെ മകന്റെ പുണ്യം..ഇങ്ങനെ ഒരു മരുമകൾ. തന്റെയും പുണ്യം. അവർ അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു മുഖത്തോടു ചേർത്ത് വെച്ച് നിന്ന് കുറച്ചു നേരം.
“എന്താ അമ്മെ ?”
കൈകളിൽ കണ്ണീരു വീഴുന്നതറിഞ്ഞ് അവൾ അമ്മയുടെ മുഖം പിടിച്ചുയർത്തി
“എന്നുമുണ്ടാകണം എന്റെ മോന്റെ കൂടെ കേട്ടോ “അവർ മെല്ലെ പറഞ്ഞു
“അത് പിന്നെ ‘അമ്മ പറയണോ അമ്മേ ..”അവൾ കരുണയോടെ അമ്മയെ ചേർത്ത് കെട്ടിപ്പിടിച്ചു
“പോട്ടെ ഞാൻ …അച്ഛാ കിച്ചു,അമ്മെ ..പോയിട്ട് വരാം ട്ടോ ” അച്ഛനും അമ്മയും അവളെ കാറിനിരികിൽ വരെ അനുഗമിച്ചു. അവൾ കാറിൽ കയറി പോകുമ്പോൾ അവർ കൈ വീശി യാത്രയാക്കി.
“ഇപ്പോഴത്തത്തെ കാലത്തുമുണ്ടല്ലേ ഇത്തരം കുട്ടികൾ ?” അച്ഛൻ അമ്മയോട് ചോദിച്ചു
“എല്ലാ കാലത്തുമുണ്ട് ..പുതിയ കുട്ടികൾ കാര്യഗൗരവമില്ലാത്തവരാണെന്നു വെറുതെ പറയുന്നതാ. അവർക്ക് നല്ല അറിവുണ്ട് .സ്നേഹമുണ്ട് ..കരുതലുമുണ്ട്..”‘അമ്മ പുഞ്ചിരിയോടെ പറഞ്ഞു
“വിനുവേട്ടാ “
“ഉം “കാർ ഓടിക്കുന്നതിനിടക്ക് അവൻ ഒന്ന് മൂളി
“വിനുവേട്ടനിപ്പോഴും ഒന്നും മറന്നിട്ടില്ല അല്ലെ ?” ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു
എല്ലാം ….
“മരിക്കണം വിനു എല്ലാം മറക്കണമെങ്കിൽ ” അവൻ മൂർച്ചയോടെ പറഞ്ഞു
അവളുടെ മനസ്സിൽ ഒരു വല്ലയ്മ നിറഞ്ഞു
“എത്ര വർഷമായി എല്ലാം കഴിഞ്ഞിട്ട് ..വിനുവേട്ടന് അതൊക്കെ മറന്നൂടെ ?”.അവൾ ആ കൈ പിടിച്ചു
“പാർവതിയെ മറക്കുന്ന അന്ന് ..വിനുവേട്ടൻ ഇല്ല മോളെ ..വിനു മരിച്ചു എന്ന് കരുതിയാ മതി…”
പൗർണമി ഒരു ഞെട്ടലോടെ അവനെ നോക്കിയിരുന്നു. വിനു കാറിന്റെ വേഗത കൂട്ടി.
********************
ഇക്കുറി പക്ഷെ ശന്തനു അമ്മാവന്റെ മനസ്സായിരുന്നു തറവാട്ടിൽ പലർക്കും .ഈ കല്യാണം നടത്തേണ്ടതില്ല എന്നൊരു അഭിപ്രായം അവിട പൊങ്ങി വന്നു .വേണുവും നകുലനും മനുവും പോലും ആശയക്കുഴപ്പത്തിലായി
“നീ ഒന്നാലോചിച്ചു നോക്ക് .കല്യാണം നടക്കുമ്പോ ഇ ഫിസിയോ കൊണ്ടൊന്നും ശരിയായില്ലെങ്കിൽ …നമ്മുടെ കുഞ്ഞിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് ..ഒന്നല്ലേയുള്ളു ഇത് ?വേണു ജാനകിയോട് ചോദിച്ചു
ജാനകിയും അതാലോചിക്കായ്കയില്ല
വേണമെങ്കിൽ പറയാം കല്യാണം കഴിഞ്ഞു വന്നെങ്കിൽ ഉപേക്ഷിക്കില്ലായിരുന്നു അപ്പൊ വിധി എന്ന് കരുതിയേനെ എന്നൊക്കെ. ഇത് പക്ഷെ അങ്ങനെയല്ലല്ലോ? മുന്നേ കൂട്ടി അറിഞ്ഞിരിക്കുന്നു. ചെക്കന്റെ ഒരു വശത്തിനു തളർച്ചയുണ്ട് .അവർ എന്താ വേണ്ടതെന്നു അറിയാതെ ഉരുകി ഉരുകി അങ്ങനെ ഇരുന്നു.
വീണ്ടും ഒരു സഭ കൂടുമ്പോൾ നന്ദന്റെ അഭിപ്രായത്തിനു പിന്താങ്ങാൻ പ്രത്യക്ഷത്തിൽ ആരുമുണ്ടായിരുന്നില്ല.
“നമുക്ക് കുറച്ചു കൂടി ആലോചിച്ചു ചെയ്യാം നന്ദ “എന്ന് വേണുവും നകുലനും കൂടി പറഞ്ഞതോടെ അവൻ നിസഹായനായി.
നന്ദൻ മുറിയിലേക്ക് പോരുന്നു.
“ഇനിഎന്തെങ്കിലും ചെയ്യാൻ കഴിയുക വിനുവിനും പൗർണമിക്കും ആണ്” അവൻ പാർവതിയോടു പറഞ്ഞു
“അവർ പറയുന്നത് കേൾക്കുമോ ഇവർ ?” അവൾ ആശങ്കയോടെ ചോദിച്ചു.
“വിനുവിന്റെ വാക്കിന് കുറച്ചു കൂടി വില കൊടുത്തേക്കും “നന്ദൻ പറഞ്ഞു
“നന്ദന്റെ വാക്കിനില്ലാത്ത എന്ത് വില ?അങ്ങനെയൊന്നുമില്ല നന്ദ ..ഇത് ആദ്യത്തെ ഒരു ഷോക്കാ.അവൾ സ്ട്രോങ്ങ് ആയിട്ട് നിന്നാ മതി ആർക്കും ഒന്നും എതിർക്കാൻ കഴിയില്ല .കിച്ചുവിനെ അവൾക്കായി ഇവർ കണ്ടു പിടിച്ചതാണ് .അവൾ ഈ നാളുകളത്രയും മനസ്സിലിട്ടു നടന്നിട്ടു ഒരു സുപ്രഭാതതിൽ ഇങ്ങനെ പറഞ്ഞാൽ അവൾക്ക് പറ്റുമോ ?നമ്മൾ കടന്നതല്ലേ അവസ്ഥ ?അവൾ കൂടിയങ്ങു ഇറങ്ങി പോകും അത്ര തന്നെ അപ്പൊ പഠിച്ചോളും “
അവൾ അമർഷത്തോടെ പറഞ്ഞു
“ശേ നീയിതെന്താ പറയുന്നത്?.അങ്ങനെ പറയല്ലേ. അവർ അച്ഛനും അമ്മയുമല്ലേ? അവർക്കവരുടെ മോളുടെ ജീവിതമല്ല വലുത് ?അവൾക്കു ദോഷം വരാൻ അവർ എന്തെങ്കിലും ചെയ്യുമോ ?ശരിയാകും “
നന്ദൻ കിടക്കയിലേക്ക് വീണു കണ്ണുകളടച്ചു
“നല്ല ക്ഷീണം ഞാൻ ഒന്നുറങ്ങട്ടെ ..എന്തെണ്ടെങ്കിലും ഒരു രണ്ടു മണിക്കൂർ കഴിഞ്ഞേ എന്നെ വിളിക്കാവൂ..അറിയാമല്ലോ ഉറക്കം ഒട്ടും കിട്ടാതായിട്ടു മൂന്നാല് ദിവസമായി. ഇതിന്റെ പുറകെ കിടന്ന് ഓടുവായിരുന്നു .നല്ല തലവേദനയുണ്ട് ..”
പാർവതിയുടെ മുഖത്ത് ഒരു ആധി നിറഞ്ഞു
അയ്യോ …ഗുളിക തരട്ടെ നന്ദ? “
“വേണ്ട ഉറങ്ങിയാൽ മാറും നീ ആ വാതിലടച്ചിട്ട പൊയ്ക്കോ “
“ഉം “അവൾ എഴുനേറ്റു പോയി.
ആഗ ലൈബ്രറിയിലായിരുന്നു ഗോവിന്ദ് തൊട്ടടുത്ത് വന്നപ്പോഴേ അവൾ കണ്ടുള്ളു
“ഇതെന്താ ഇപ്പൊ ക്ലാസ് ഇല്ലേ ? ഇന്ന് തിങ്കളാഴ്ച ഈ സമയത്ത് ക്ലാസ് ഉളളതാണല്ലോ ” അവൾ അമ്പരപ്പിൽ ചോദിച്ചു
“എന്റെ ടൈം ടേബിൾ കാണാതെ പഠിച്ചിരിക്കുകയാണോ നീയ്?”അവൻ കുസൃതിയിൽ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു
“പിന്നല്ല ഞാൻ ആരാ മോൾ ?” അവൾ പുസ്തകം ഷെൽഫിൽ വെച്ച് പറഞ്ഞു.
“നിനക്ക് ഒരു വമ്പൻ സർപ്രൈസ് ഉണ്ട്.വൈകുന്നേരം ഫ്രീ ആവണം ” അവൾ പുരികം ചുളിച്ചു
“സർപ്രൈസ് ?”
“യെസ്”
“സർപ്രൈസ് ഒക്കെ ആൾക്കാർ മുൻകൂട്ടി പറയുമോ ?” അവൾ ചിരിച്ചു
“നീ ഫ്രീ ആവണ്ടേ?..അല്ലെങ്കിൽ എന്റെ സർപ്രൈസ് പൊളിയും” അവൻ പറഞ്ഞു
“എന്ന് വെച്ചാൽ ?” അവൾക്കൊരു കുന്തവും മനസിലായില്ല.
“എന്ന് വെച്ചാൽ ഭൂമി ഉരുണ്ടതാണെന്ന്.”അവൻ അവളുടെ മൂക്കിന്റെ തുമ്പിൽ വീണ്ടും ഒന്ന് നുള്ളി
“ആ ചുമ്മാതല്ല …അല്ല എന്ന അസുഖം തുടങ്ങിയത് …ഡോക്ടറെ കണ്ടാരുന്നോ ?”
“പൊടി ചളി അടിക്കാതെ “
“ചളി ആയി പോയി അല്ലെ ?” അവൾ ജാള്യതയോടെ ചോദിച്ചു
“ഡബ്ബിൾ ചളി ..”
“പിന്നെ ..ഇത് നന്നായിട്ടുണ്ടോ ?” ഗോവിന്ദ് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒന്നെടുത്തു കാട്ടി.
തുടരും…