മുന്ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതേ സമയം ബാംഗ്ലൂരിൽ… ഒരേപോലെ തന്നെ സ്വപ്നത്തിൽ ഈ ക്ഷേത്രവും അതിന്റെ പരിസരവും സ്വർണത്തിൽ മുങ്ങി നിൽക്കുന്ന ക്ഷേത്ര പടവുകളും ക്ഷേത്രവും, സ്വർണനാഗത്തെയും കണ്ടു അവർ രണ്ടു പേരും ഞെട്ടി ഉണർന്നിരുന്നു..
മൂന്നു ദിവസം കഴിഞ്ഞു….
അഞ്ചു……പ്രിയെ……..ഇങ്ങോട്ട് വന്നേ… മക്കളെ ദേ രണ്ടാളെയും വിളിക്കുന്നു..
എടി… അഞ്ചു…. എണീറ്റു വന്നേ..ആന്റി വിളിക്കുന്നു…
പോ പെണ്ണെ ഞാൻ ഒന്നു ഉറങ്ങട്ടെ നീ പോയി എന്തിനാണെന്ന് ചോദിച്ചിട്ട് വാ…അവൾ പുതപ്പു ഒന്നുകൂടി മൂടി..
എന്നെ മാത്രം അല്ല നിന്നേം വിളിച്ചു…
എഴുനേൽക്കെടി.. ക-ള്ളി….
ഹോ… ഒന്നുറങ്ങാനും സമ്മതിക്കില്ല..പോ അവിടുന്ന്..നേരം വെളുത്തിട്ട് കൂടി ഉണ്ടാവില്ല..
നിനക്ക് മാത്രം.നേരം വെളുത്തിട്ടില്ല. നീ കണ്ണ് തുറന്നു ഒന്നു നോക്കെടി അപ്പോൾ കാണാം കുറ്റാകൂരിരുട്ട്..
എടി… എണീക്ക്….ശല്യപ്പെടുത്താതെ പോ…ടി തെ-ണ്ടി. കുറച്ചൂടി നേരം കിടന്നോട്ടെടി..നേരം വെളുക്കട്ടെടി…
മൂട്ടിൽ വെയിൽ അടിച്ചിട്ടും നിനക്ക് മാത്രം നേരം വെളുത്തിട്ടില്ല… മണി 11 കഴിഞ്ഞു…
അപ്പോഴേക്കും ധന്യാ റൂമിലേക്ക് വന്നു..
എന്റെ പൊന്ന് ആന്റി..ഈ കുംഭകർണയെ വിളിച്ചു ഞാൻ കുഴഞ്ഞു ആന്റി..ആന്റി വിളിച്ചു നോക്ക്…
അഞ്ചു…എണീറ്റെ…നിന്നോടാ അഞ്ചു എണീക്കാൻ പറഞ്ഞെ…ദാ.. അച്ഛൻ കലിച്ചു വരുന്നുണ്ട്..
സ്വിച്ച് ഇട്ടപോലെ അവൾ എണീറ്റിരുന്നു..
വേഗം പോയി ഫ്രഷ് ആയി താഴേക്കു വാ രണ്ടാളും..10 മിനിറ്റിനുള്ളിൽ എത്തിയേക്കണം. അഞ്ചു അല്ലെങ്കിൽ
അച്ഛന്റെ കൈയിൽ നിന്നും തല്ലു കൊള്ളും..
അല്പനേരത്തിനു ശേഷം..
ഇതുവരെ പിള്ളേര് റെഡി ആയി വന്നില്ലേ ധന്യേ?
പ്രിയ മോൾ റെഡി ആയിക്കാണും..നിങ്ങടെ പുത്രിടെ കാര്യം സംശയമാ..
അപ്പോഴേക്കും അഞ്ജുവും പ്രിയയും വന്നു.
ആഹാ പ്രിഞ്ചുമാരെത്തിയല്ലോ?(ചന്ദ്രൻ )
ടി..വന്നു ഫുഡ് കഴിക്ക്.. പ്രിയമോൾ നേരത്തെ കഴിച്ചതാ…
എവിടെ പോവാന അമ്മേ ഒരുങ്ങി വരാൻ പറഞ്ഞെ.
അത് നിന്റെ അച്ഛനോട് ചോദിക്ക്..വേഗം ഫുഡ് കഴിച്ചു അവൾ അച്ഛനെ തോണ്ടി..
എവിടെ പോവാ അച്ഛാ…
ഇരു അപ്ലിക്കേഷൻ കൊടുക്കാൻ രണ്ടാളും സർട്ടിഫിക്കേറ്റസും പ്രൂഫ്മ് എടുത്തോ..?
ഇല്ല..
എന്നാൽ പോയി വേഗം എടുത്തിട്ട് വാ..
എടി.. പ്രിയേ എന്തിനാടി നമ്മുടെ സർട്ടിഫിക്കറ്റ് ഒക്കെ…
എനിക്ക് എങ്ങനെ അറിയാം അങ്കിളിന് അല്ലെ അറിയൂ..
എനിക്ക് തോന്നുന്നത് എന്റെ ജോലി പോയി കാണുമെന്ന..ഇന്നലെ ആ കരടി അച്ഛനെ വിളിച്ചോണ്ട് പോയപ്പോഴേ തോന്നിയാരുന്നു…ഹോ.. ഭാഗ്യം…ജോലി പോയത് കൊണ്ട് ഇനി അങ്ങോട്ട് പോകണ്ടല്ലോ?
ആദ്യമായിട്ടാ…ജോലി പോയെന്നും പറഞ്ഞു ഒരാൾ സന്തോഷിച്ചു കാണുന്നെ…നീ ശരിക്കും ഹാപ്പി ആണോടി…
അതേടി….
അപ്ലിക്കേഷൻ അയക്കാൻ ചെന്നു കഴിഞ്ഞാണ് അറിഞ്ഞത്..പാസ്സ്പോർട്ടിനു അപ്ലൈ ചെയ്യാനാണ് വന്നതെന്ന്..കണ്ട സ്വപ്നങ്ങൾ എല്ലാം ഒറ്റനിമിഷം കൊണ്ട് ഒലിച്ചു പോയി…
അഞ്ചു ദയനീയമായി പ്രിയയെ നോക്കി..പ്രിയ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു..അവൾ അടുത്തിരുന്നു അങ്കിളിനോട് പതിയെ ചോദിച്ചു..
എന്തിനാ അങ്കിളെ പാസ്പോർട്ട് എടുക്കുന്നെ?
അഞ്ചുന് അടുത്ത ആഴ്ച കാനഡയ്ക്ക് പോകണ്ടേ..
അത് കേട്ടുകൊണ്ട് ഇരുന്ന അഞ്ജുവിന്റെയും പ്രിയയുടെയും കണ്ണുകൾ മിഴിഞ്ഞു..വന്നു
കാനഡയ്ക്കോ… ആരു.. ഇവളോ…?
ഞാനോ?
പക്ഷെ അങ്കിളെ അതിനു എനിക്ക് എന്തിനാ പാസ്സ് പോർട്ട്..?
മോൾക്കും അവിടെ ജോലി ശരിയായി അതുകൊണ്ട് മോളും പോണം..
സന്തോഷത്താൽ പ്രിയയുടെ കണ്ണുകൾ വിടർന്നു ..
അങ്കിളെ സത്യം ആണോ? ശരിക്കും അവിടെ എനിക്ക് ജോലി കിട്ടിയോ അങ്കിളെ..
കിട്ടി മോളെ ഇന്നലെയാ എന്നോട് പറഞ്ഞത്..അഞ്ചു ആകെ പെട്ട അവസ്ഥയിൽ ആയി..അങ്ങേരുടെ മാസ്റ്റർ മൈൻഡിൽ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നോ അതാണോ അച്ഛനോട് ഇന്നലെ പറഞ്ഞെ? അവൾക്കു സങ്കടവും ദേഷ്യവും ഒരുപോലെ തോന്നി..
എടി.. അഞ്ചു.. ഇനി മുതൽ നമ്മൾ ഒരുമിച്ചു ഒരു കമ്പനിയിൽ അടിച്ചു പൊളിക്കും..
അടിച്ചു പൊളിക്കാൻ അങ്ങോട്ട് ചെന്നേച്ചാലും മതി അങ്ങേരു പൊളിച്ചടുക്കും നിന്നെ…
എന്താടി അഞ്ചു നീ എന്തേലും പറഞ്ഞോ..
ഒന്നും പറഞ്ഞില്ല.. നീ വാ..
എന്നാലും അച്ഛാ… ഒരാഴ്ച കൊണ്ടൊന്നും പാസ്പോർട്ട് കിട്ടില്ല…അവൾ അച്ഛനെ നീരുത്സാഹപ്പെടുത്താതെ പറഞ്ഞു..
അത് ദേവ് മോൻ ശരിയാക്കിക്കോളാം എന്ന് പറഞ്ഞു..
മോനോ..ആരുടെ മോൻ.. കാലനാ.. എന്റെ കാ-ലൻ. അവൾക്കു ദേഷ്യം വരുന്നുണ്ടായിരുന്നു. മനസ്സിൽ തോന്നിയതെല്ലാം പറഞ്ഞു കൊണ്ട് അവൾ തിരികെ വീട്ടിലേക്ക് പോയി..
ബാഗും ഫയലും കൂടിഎടുത്ത് ബെഡിലേക്ക് ഒരേറു കൊടുത്തു..
പ്രിയ അവളെ അന്തിച്ചു നോക്കി..
എന്താടി നിനക്ക് പറ്റിയെ? നിന്നെ ഇങ്ങനെ ഇത്രേം ദേഷ്യത്തിൽ ഞാൻ ആദ്യമായ കാണുന്നെ…
അഞ്ചു പ്രിയയുടെ തോളിൽ ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.എനിക്ക് ഇഷ്ടം അല്ല അങ്ങേരുടെ കൂടെ പോകാൻ..
അതിനു അയാൾ എന്ത് ചെയ്തു..നിന്നെ എന്തെകിലും വേണ്ടാതെ പറഞ്ഞോ?
അയാൾ ഒരു മുഷിടാൻ ആണ്..അയാൾക്ക് പണത്തിന്റെ അഹങ്കാരമാണ്. ആരോടെങ്കിലും അയാൾക്ക് പക തോന്നിയാൽ അത് വീട്ടാൻ എന്തും ചെയ്യും..അന്ന് ആ രാത്രി ഓഫീസിൽ നിന്നും പേടിച്ചാണ് ഞാൻ വന്നത്..ഇപ്പോൾ കൂടി ആ പക വീട്ടാൻ ആണ് അയാൾ എന്നെ കൂടെ കൊണ്ടുപോകുന്നത്…എന്നെ പണി എടുപ്പിച്ചു കൊ-ല്ലും അയാൾ.എനിക്ക് ഇഷ്ടം അല്ല അയാളെ…അയാളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്..
അതാണോ കാര്യം.. നീ വിഷമിക്കാതെ ഞാൻ ഇല്ലേ നിന്റെ കൂടെ.. നമുക്ക് അയാൾക്കൊരു നല്ല പണി കൊടുക്കാം.
അതുപോരെ.. അയാളുടെ ആ അഹന്ത മാറ്റണ്ടേ?
മ്മ്..എന്നാലും എനിക്ക് എന്തോ പേടി പോലെ..
നീ പേടിക്കാതെ അയാടെ പണത്തിന്റെ അഹങ്കാരം നമുക്ക് മാറ്റി കൊടുക്കാം..
അതും പറഞ്ഞു രണ്ടാളും കൈ കൊടുത്തു..
ടി അഞ്ചു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു നിന്നോട്..
എന്താടി പറയ്…
അന്ന് നീ ഇല്ലാതെ ഞാൻ വീട്ടിൽ പോയില്ലേ? പ്രണവിനെ കണ്ട അന്ന്….
മ്മ് നീ പറഞ്ഞാരുന്നല്ലോ?
അന്നൊരു സംഭവം ഉണ്ടായി….
എന്താടി.. ഉണ്ടായേ….
അപ്പോൾ അഞ്ജുവിന്റെ ഫോൺ അടിച്ചു..
കോ-പ്പ് അത് അവിടെ കിടന്നു അടിക്കട്ടെ.. നീ പറയെടി അന്ന് എന്തുണ്ടായി..അവൻ നിന്നെ എന്തേലും പറഞ്ഞോ?
ആര്?
ആ വായിനോക്കി.. പ്രണവ്..
************
എന്താടാ ദേവേ കലിച്ചു തുള്ളി നില്കുന്നെ…
ടാ… അവൾ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ?
വാട്സാപ്പിൽ മെസ്സേജും ഇട്ടു. എന്നിട്ടും നോ റെസ്പോൺസ്…
ആരാടാ?
ശ്വേതയാണോ?
അവളല്ലടാ…ആ കുഞ്ചേലി…
ആ.. നിനക് അങ്ങനെ തന്നെ വേണം.
അവൾ ഇന്ന് വന്നിട്ട് ഇല്ലല്ലോ?ലീവിൽ ആണോ? ഇന്നലെ വരെ ലീവ് ഉള്ളായിരുന്നു.
ഇതിപ്പോ ഈ ഉച്ച സമയത്ത് നീ എന്തിനാ അവളെ വിളിക്കുന്നെ…
എനിക്ക് അവളെ കാണാൻ..
കാരണം ഇല്ലാതെ ആ അലവലാതി പെണ്ണിനെ ഞാൻ വിളിക്കില്ലെന്നു നിനക്കറിയില്ലേ പ്രണവേ?
ഓ..മൂക്കാത്ത അവന്റെ കു–ണ്ടി…അല്ല ശുണ്ഠി എന്തോന്നാടാ…
ഒന്നും ഇല്ല അളിയാ..
എന്നോട് ദേഷ്യപ്പെടാൻ നിനക്ക് നല്ല മിടുക്കാണ്…
അവളെ ഇന്നെന്റെ കയ്യിൽ കിട്ടിയാൽ ഭിത്തിക്കുന്നു വടിച്ചെടുക്കേണ്ടി വരും..
പ്രിയയോട് സംസാരിക്കുന്നതിനിടയിൽ അഞ്ചു ഫോണിലേക്ക് നോക്കി..ക-രടി 7 തവണ വിളിച്ചിട്ടുണ്ടെന്നു കണ്ടെത്തും അവൾ ഞെട്ടി അപ്പോഴാണ് വഹട്സപ്പിലെ മെസ്സേജ് കണ്ടതു..
Come to my office..Some urgent.
അവൾ പ്രിയയെ നോക്കി..
എന്താടി…
എടി ഞാൻ പോയിട്ട് വന്നിട്ട് നമുക്ക് സംസാരിക്കാം എനിക്ക് ഓഫീസിൽ വരെ ഒന്ന് പോണം..
ഞാൻ വരണോടി…
വേണ്ട ഞാൻ പോയിട്ട് ഉടനെ വരാം..അവൾ വേഗംബാഗും ഹെൽമെറ്റ് കീയും എടുത്തു പുറത്തേക് ഇറങ്ങി..
ഓഫീസിൽ ചെന്നപ്പോൾ 3 മണി കഴിഞ്ഞിരുന്നു. കോൺഫറൻസ് ഹാളിൽ നിന്നും മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പുറത്തേക്ക് ഇറങ്ങി വരുന്നത് അവൾ കണ്ടു.. അവൾ വേഗം ലിഫ്റ്റിലേക്ക് കയറി …
അവൻ അകത്തു ഉണ്ടോ എന്ന് നോക്കി കൊണ്ട് ക്യാബിനിലേക്ക് കയറി…
അവൻ ഇല്ലെന്നു കണ്ടതും അവൾക്കു ആശ്വാസം തോന്നി..ഈ കരടി എന്ത് പണി തരാനാ വരാൻ പറഞ്ഞെ…ആർക്കറിയാം…അവൾ തന്റെ സീറ്റിൽ ഇരുന്നു ലാപ് ഓൺചെയ്തു. എന്നിട്ട് കാർഡ് ഗെയിം കളിക്കാൻ തുടങ്ങി..ഈ ഗെയിം ഇങ്ങനെ എങ്കിലും പഠിച്ചെടുത്തിട്ട് വേണം rummy കളിക്കാൻ.. എന്നിട്ട് കുറെ ക്യാഷ് ഉണ്ടാക്കണം എന്നിട്ട് വേണം ഈ കരടിടെ മുന്നിൽ കൂടി ഗമയിൽ നടക്കാൻ..
കോൺഫറൻസ് ഹാളിൽ നിന്നും എല്ലാവരും പോയി കഴിഞ്ഞിട്ടും ദേവ് ഇറങ്ങിയില്ല..അവൻ കലിപ്പിൽ അവിടെ തന്നെ ഇരുന്നു. അവന്റെ ആ ഇരുത്തം കണ്ട് പ്രണവ് പതിയെ വിളിച്ചു.. ടാ.. മീറ്റിംഗ് കഴിഞ്ഞു..
അവന്റെ നോട്ടം കണ്ടതും ദേവ് കലിപ്പിൽ ആണെന്ന് അവനു മനസ്സിലായി..
ടാ….അവൾ വന്നില്ലെങ്കിലും മീറ്റിംഗിന് കുഴപ്പം ഒന്നും വരാതെ നമ്മൾ അഡ്ജസ്റ്റ് ചെയ്തില്ലേ…നാളെ അവർക്കു പ്രോജെക്ടിന്റെ data കൊടുത്താൽ മതിയല്ലോ?
എല്ലാം അവൾ കാരണമാണ്..ആദ്യമായിട്ടാ… ഇങ്ങനെ എല്ലാവരുടേം മുന്നിൽ ഞാൻ ചൂളി നിൽക്കുന്നത്. അതും ഒരു പീറ പെണ്ണ് കാരണം..എന്റെ പ്രെസ്റ്റീജ് എല്ലാം പോയി..
അവൻ കലിപ്പിൽ ടേബിളിൽ ആഞ്ഞു ഇടിച്ചു….
ടാ.. നീ ഇവിടെ നിൽക്ക് ഞാൻ പോയി നിന്റെ ക്യാബിൻ അടച്ചു മറ്റേ ഫയലും എടുത്തിട്ട് വരാം..ഇന്ന് നീ ഇവിടെ നിന്നാൽ ശരിയാവില്ല..പെട്ടന്ന് ദേവ് എഴുന്നേറ്റു ഞാനും വരുന്നു ക്യാബിനിലേക്ക് നിന്റെ കൂടെ..
അവർ രണ്ടും കൂടി റൂമിലേക്ക് വരുമ്പോൾ അഞ്ചു ലാപ്പിൽ എന്തോ ചെയ്യുന്നതാണ് കണ്ടത്..അഞ്ചുനേ കണ്ടതും പ്രണവ് ഞെട്ടി…ദേവ് കലിപ്പിൽ അവളെ നോക്കി…
ദൈവമേ..ഇവൾ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ? ഇവൻ ഒന്നാമത്തെ കലിപ്പിലാ.. ഇവിടെ എന്തൊക്കെ നടക്കുമോ എന്തോ…അവൻ ദയനീയമായി അവളെ നോക്കി..
അവളുവർ വന്നത് അറിയാതെ ചീട്ടു കളിക്കുന്ന തിരക്കിൽ ആയിരുന്നു..ച്ചേ.. തോറ്റു.. ഈ കുന്തം ഇതെങ്ങനെയാ എടുക്കേണ്ടത്..അപ്പോഴേക്കും ദേവ് അവൾക്കരുകിലേക്ക് വന്നു…
അവന്റെ കണ്ണുകൾ ലാപിന്റെ സ്ക്രീനിലേക്ക് നീണ്ടു..Rummy കളിക്കുന്ന അവളെ കണ്ടതും അവന്റെ ക്രോധം ഒന്നുകൂടി വർധിച്ചു…തന്റെ പിന്നിൽ ആരുടെയോ നിഴൽ വീണതും അവൾ സ്ക്രീനിൽ നിന്നും കണ്ണുകൾ ഉയർത്തി നോക്കി…തീപാറുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന അവനെ കണ്ട് അവൾ വേഗം ആ പേജ് ക്ലോസ് ചെയ്കുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.
ടി.. അവന്റെ അലർച്ച കേട്ടു അവൾ നടുങ്ങി..
അപ്പോഴേക്കും പ്രണവ് വന്നവനെ പിടിച്ചു വലിച്ചു.. മാറ്റി…
ടാ…വേണ്ട. ഇവടെ വെച്ചു ഒരു വഴക്ക് വേണ്ട വാ പോകാം..
കാര്യം അറിയാതെ അഞ്ചു മിഴിച്ചുപ്രണവിനെ നോക്കി..
അഞ്ജലി…താൻ പൊയ്ക്കോ.. പ്രണവ് പറഞ്ഞതും അവൾ ദേവിനെ നോക്കി..
അവനെ നോക്കണ്ട..താൻ..പൊയ്ക്കോ?
അവൾ ബാഗും എടുത്തു പോകാൻ തിരിഞ്ഞതും ദേവ് അവളുടെ കയ്യിൽ പിടിച്ചതും ഒരുമിച്ച് ആയിരുന്നു..
തുടരും…