എഴുത്ത്: അംബിക ശിവശങ്കരൻ
=========================
ആദ്യമായി കണ്ട അപരിചിതന്റെ കാ–മ ചേഷ്ടകൾക്ക് എല്ലാം മൗനമായി കിടന്നു കൊടുക്കുമ്പോൾ അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.
ആരോടും പരാതി പറയാൻ ഇല്ല. കാ–മം തേടി വന്നവർ ആരും ഇതുവരെയും തന്റെ മനസറിയാനും ശ്രമിച്ചിട്ടില്ല. അവർക്ക് അത് അറിയേണ്ട കാര്യവുമില്ല, കാരണം താനൊരു വേ–ശ്യയാണല്ലോ..പണവുമായി കയറിവരുന്ന ഏതൊരുത്തന്റേയും കാ–മം തീർക്കാൻ മാത്രം വിധിക്കപ്പെട്ടവളായ വെറുമൊരു വേ–ശ്യ.
പലവിധമാളുകൾ ദിവസവും തന്റെ ശരീരത്തെ പ്രാപിക്കാറുണ്ട്. അതിൽ കൂലിപ്പണിക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെയുണ്ട്. കൂടുതൽ പൈസയുമായി ആരു വരുന്നുവോ അവർക്ക് മുന്നിൽ കിടന്നു കൊടുക്കാൻ വിധിക്കപ്പെട്ടവരാണ് താൻ ഈ വേ—ശ്യാലയത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള വേ—ശ്യ.
ആ അപരിചിതൻ കാ -മം അടങ്ങാതെ വീണ്ടും അവളുടെ മേൽ എന്തൊക്കെയോ പരാക്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അറപ്പ് തോന്നുന്ന പലതരം പ്രവർത്തികളും നിർബന്ധിച്ചാണ് അയാൾ അവളെ കൊണ്ട് അന്ന് ചെയിച്ചത്. ഒടുക്കം സംതൃപ്തി നേടി അയാൾ തന്റെ ശരീരത്തിൽ നിന്നും അടർന്നു മാറിയപ്പോഴാണ് അവൾക്ക് ശ്വാസം തിരികെ കിട്ടിയത് പോലെ തോന്നിയത്.
അഴിച്ചു മാറ്റിയ വസ്ത്രങ്ങൾ ഉടുത്ത് മാന്യതയോടെ അയാൾ പുറത്തേക്ക് പോകുമ്പോൾ ഒരു നോട്ടം പോലും അവൾക്ക് സമ്മാനിച്ചില്ല. അവൾ അപ്പോഴും ആ കട്ടിലിൽ തന്നെ തളർന്നു കിടന്നു. ശരീരമാകെ ആരോ തല്ലിയൊടിച്ചതുപോലെ വേദനിക്കുന്നു. കൈകാലുകൾ ഒന്നും അനക്കാൻ പോലും ആകുന്നില്ല. ഇന്നിപ്പോൾ രണ്ടാമത്തെ ആളാണ് തന്റെ ശരീരം തേടി വന്നത്. തന്നെ ആവശ്യപ്പെട്ടുകൊണ്ട് മാത്രം ഇവിടെ വന്നു കയറുന്നവരും ഉണ്ട്. അവൾ പതിയെ അവിടെ നിന്നും എഴുന്നേറ്റ് കട്ടിലിന് താഴെ അലസമായി കിടന്ന തന്റെ സാരി വാരിചുറ്റി. ശേഷം ഫ്രഷ് ആയി വന്നു.
എത്ര ക്ഷീണതയാണെങ്കിലും മറ്റൊരാൾ തന്റെ ശരീരത്തെ പ്രാപിച്ചാൽ കുളി കഴിഞ്ഞശേഷം മാത്രമേ ഒന്നു വിശ്രമിക്കുക പോലും ചെയ്തിരുന്നുള്ളൂ അവൾ. മറ്റൊരാളുടെ ഗന്ധം തന്റെ ശരീരത്തെ അത്രമേൽ അസ്വസ്ഥയാക്കാറുണ്ട്.
കുളികഴിഞ്ഞ് വിരിപ്പ് എല്ലാം മാറ്റി വിശ്രമിക്കാൻ നേരമാണ് ദേവമ്മ മുറിയിലേക്ക് വന്നത്. ഹിന്ദി കലർന്ന മലയാളത്തോടെ അവർ അവളെ വിളിച്ചു.
“സുധ ബേട്ടി നിന്റെ കുളി കഴിഞ്ഞുവോ? ഞാൻ നേരത്തെ വന്നപ്പോൾ നീ കുളിക്കുകയായിരുന്നു. വേഗം റെഡിയാക് നിനക്കൊരു കസ്റ്റമർ ഉണ്ട്..” വശ്യ മായ ചിരിയോടെ അത് പറഞ്ഞുകൊണ്ട് അവരവളെ നോക്കി.
“ദേവമ്മ ഞാൻ ആകെ അവശയാണ്. എനിക്ക് കുറച്ച് വിശ്രമം അത്യാവശ്യമാണ് ഇന്നിനി ആരുടെ മുന്നിലും ചെന്ന് നിൽക്കാൻ തക്കതായ ആരോഗ്യം എനിക്കില്ല. ദയവുചെയ്ത് എന്നെ നിർബന്ധിക്കരുത്. മറ്റാരെയെങ്കിലും അവർക്ക് കാണിച്ചുകൊടുക്കു.. ” ഇരു കൈകളും കൂപ്പി കൊണ്ട് അവൾ ആ സ്ത്രീയുടെ മുന്നിൽ നിന്ന് കെഞ്ചി.
അവളുടെ കണ്ണുനീർ കണ്ടു മനസ്സ് അലിവ് തോന്നിയെങ്കിലും സാധ്യമല്ല എന്ന അർത്ഥത്തിൽ നിസഹായതയോടെ അവർ തലയാട്ടി.
“സുധ ബേട്ടി പറ്റില്ലെന്നു മാത്രം പറയരുത്. നിന്നെയാണ് അവർക്ക് ആവശ്യം.”
“ദേവമ്മാ ഞാനും ഒരു മനുഷ്യസ്ത്രീയാണ്. ഒരല്പം ദയവ് എന്നോട് കാണിച്ചു കൂടെ..ദേവമ്മ വിചാരിച്ചാൽ അതിന് സാധിക്കില്ല എന്നാണോ?” ഒരല്പം ദേഷ്യം കലർന്ന ശബ്ദത്തോടെ അവൾ ചോദിച്ചു.
“സാധ്യമല്ല ബേട്ടി. രവിയാണ് വന്നിരിക്കുന്നത്. മറ്റാരാണെങ്കിലും ഞാൻ ഒഴിഞ്ഞുമാറിയേനെ..പക്ഷേ എനിക്ക് നിന്നെ നൽകിയത് അയാളാണ്. നീ വന്നതിനുശേഷം ആണ് ഇവിടെ ആളുകൾ കൂടുതലും വന്നു തുടങ്ങിയത്. പിന്നെ ഞാൻ എങ്ങനെയാണ്….”
പൂർത്തിയാക്കാൻ കഴിയാതെ അവർ ഒരു നിമിഷം നിർത്തി.
ആ പേര് കേട്ടതും ഒരു ഇടിമിന്നൽ തലയിൽ വന്നു പതിച്ചത് പോലെ അവൾക്ക് തോന്നി. ഒന്നും ചെയ്യാനോ പറയാനോ ആകാതെ അവൾ ഒരു നിമിഷം നിലത്തേക്ക് ഇരുന്നു പോയി.
“സുധാ ബേട്ടി വേഗം റെഡിയായിരിക്ക്. അവർ കുറച്ചു നേരമായി വെയിറ്റ് ചെയ്യുന്നു. പത്ത് മിനിറ്റിനുള്ളിൽ ഞാൻ രവിയെ ഇങ്ങോട്ട് പറഞ്ഞു വിടാം.” അതും പറഞ്ഞുകൊണ്ട് അവർ ഗോവണികൾ ഇറങ്ങി താഴേക്ക് പോയി. അവൾക്കപ്പോഴും യാഥാർത്ഥ്യത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞിരുന്നില്ല.
“രവി” ആ പേര് കേട്ട മാത്രയിൽ തന്നെ തന്റെ ഹൃദയം ഇത്രമേൽ പിടയ്ക്കുന്നത് എന്താണ്? അത്രയ്ക്ക് പ്രിയപ്പെട്ട ഒരാളായിരുന്നോ തനിക്ക് അയാൾ?” അവൾ മിഴികൾ ഇറക്കി അടച്ചു
“ആയിരുന്നോ എന്ന് ചോദിച്ചാൽ ആയിരുന്നു എന്ന് തന്നെയാണ് ഉത്തരം. അത്രമേൽ ഹൃദയം പകുത്തു നൽകിയത് കൊണ്ടായിരുന്നല്ലോ താലികെട്ടാൻ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടി കൊടുത്തതും തന്നെക്കാൾ ഏറെ അയാളെ വിശ്വസിച്ചതും.
അതെ…ആ മനുഷ്യൻ തന്റെ ഭർത്താവായിരുന്നു. ഈ ലോകത്ത് മറ്റാരെക്കാളും താൻ സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ്. അതുവരെ സ്നേഹം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു ഇരുപത്തിമൂന്ന്കാരിയുടെ മുന്നിലേക്ക് ആവോളം സ്നേഹവും നിറച്ചുകൊണ്ട് അയാൾ വന്നു. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ച് ബന്ധുവീട്ടിൽ അധികപ്പറ്റായി നിൽക്കുന്ന തന്റെ മനസ്സിനു ചാഞ്ചാടാൻ ആ കപട സ്നേഹം മാത്രം മതിയായിരുന്നു. മരണംവരെ കണ്ണിലുണ്ണി പോലെ കാത്തുകൊള്ളാം എന്ന വാക്ക് നൽകി അയാൾ വിളിച്ചപ്പോൾ എല്ലാം മറന്ന് ഇറങ്ങി വന്നതും അയാളോടുള്ള വിശ്വാസം കൊണ്ടായിരുന്നു.
ഒരു വർഷത്തോളം മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാതെയാണ് ജീവിതം കടന്നുപോയത്. കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളിൽ എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്ന അയാളോട് കാര്യം തിരക്കിയപ്പോൾ ദൂരെ ഒരിടത്ത് നല്ലൊരു ശമ്പളമുള്ള ജോലി ശരിയായിട്ടുണ്ട് അത് കിട്ടിയാൽ നിന്നെയും കൊണ്ട് ഞാൻ അങ്ങോട്ട് പോകും എന്നിട്ട് മതി കുഞ്ഞുങ്ങളൊക്കെ എന്ന് ആയിരുന്നു മറുപടി. അയാളുടെ വാക്കുകളിൽ പ്രത്യേകിച്ച് സംശയിക്കേണ്ടതായ ഒന്നുമില്ലാതിരുന്നതിനാൽ അന്ന് ഒന്നും തോന്നിയില്ല.
പിന്നീട് ജോലി ശരിയായി പിറ്റേന്ന് പുറപ്പെടണം തയ്യാറായി ഇരുന്നോളാൻ പറഞ്ഞപ്പോഴും സന്തോഷിച്ചു. കാരണം തന്റെ ഭർത്താവ് ഉണ്ടല്ലോ കൂടെ…പിന്നെ എന്തിനാണ് പേടിക്കുന്നത്? എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും ചോദിക്കാതെ അന്നിറങ്ങി പുറപ്പെട്ട താനെത്ര വിഡ്ഢിയാണെന്ന് പിന്നീടാണ് മനസ്സിലായത്. ഇവിടെ വന്ന് വണ്ടി ഇറങ്ങിയതും അയാൾ പിന്നെ മറ്റൊരു വ്യക്തിത്വമായിരുന്നു. അതുവരെ കണ്ട സ്നേഹമോ കരുണയോ ഒന്നും തന്നെ അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. എന്താണ് ഇവിടെ എന്ന് ചോദിക്കും മുന്നേ തന്നെ വലിച്ചിഴച്ചാണ് അയാൾ ദേവമ്മയുടെ മുന്നിലേക്ക് തന്നെ കൊണ്ടുപോയത്.
“ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി. ഞാൻ പറഞ്ഞ പണം എനിക്ക് കിട്ടിയിരിക്കണം. പിന്നെ വൺ കണ്ടീഷൻ മറ്റൊരുത്തൻ ഇവളെ തൊടും മുൻപ് ഒന്നുകൂടി എനിക്ക് ഇവളെ വേണം.” അയാൾ പറഞ്ഞത് അത്രയും ചങ്ക് തകർന്നാണ് അന്ന് കേട്ടു നിന്നത്. എത്ര സമർത്ഥമായാണ് സ്നേഹം വെച്ച് കാട്ടി അയാൾ തന്നെ വഞ്ചിച്ചത്.
അന്ന് ഈ വേ—-ശ്യാലയത്തിനുള്ളിൽ സ്വന്തം ഭർത്താവിന്റെ കൈക്കുള്ളിൽ കിടന്നുകൊണ്ട് പിടയുമ്പോഴാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവതി താനാണെന്ന സത്യം തിരിച്ചറിഞ്ഞത്. അന്ന് ഇറങ്ങിപ്പോയ മനുഷ്യനാണ് വീണ്ടും തന്നെ തിരഞ്ഞ് വന്നിരിക്കുന്നത്. അതും കാ*-മം തീർക്കാൻ.
സത്യത്തിൽ ആ പഴയ സ്നേഹം കൊണ്ടാണോ വീണ്ടും അയാളുടെ പേര് കേട്ടപ്പോൾ ഹൃദയം വിറച്ചത്? അല്ല…ഇന്ന് ഈ ശരീരം മുഴുവനും അയാളോടുള്ള വെറുപ്പ് മാത്രമേയുള്ളൂ..തീർത്താൽ തീരാത്ത അത്ര വെറുപ്പ്.ഏതൊരുത്തനു മുന്നിൽ കിടന്നു കൊടുക്കേണ്ടി വന്നാലും അയാൾ ഇനി ഒരിക്കലും തന്നെ തൊടരുത്.
അവൾ പതിയെ അവിടെ നിന്ന് എഴുന്നേറ്റു മുടിയെല്ലാം ഒതുക്കി വെച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു വഷളൻ ചിരിയുമായി അയാൾ മുറിയിലേക്ക് കടന്നു വന്നു. അയാളുടെ മുഖം കണ്ടതും അവളുടെ പെരുവിരൽ മുതൽ കോപം അരിച്ചുകയറി. മുഖം കാണാതിരിക്കാൻ വെറുപ്പോടെ അവൾ തിരിഞ്ഞു നിന്നു.
“ഇവിടെ നീ രാജ്ഞയായി വാഴുകയാണല്ലോടി പെണ്ണേ..ദിവസവും എത്ര ആളുകളാ നിന്നെ തേടി വരുന്നത്? നീ ആകെ ഒന്ന് ഉടഞ്ഞല്ലോടി, മുൻപേ വന്നവൻ നല്ലപോലെ കേറി അങ്ങ് മേഞ്ഞെന്ന് തോന്നുന്നു. അല്ലെങ്കിലും നിന്നെ കണ്ടാൽ ആർക്കാ വെറുതെ വിടാൻ തോന്നുക? അതുകൊണ്ടല്ലേ ഇവിടെ ഉപേക്ഷിച്ചു പോയിട്ടും ഞാൻ നിന്നെ തന്നെ തേടി വന്നത്.”
പരിഹാസത്തോടെ അയാൾ പറഞ്ഞ വാക്കുകൾ അത്രയും അവൾ കണ്ണുകൾ ഇറുക്കി പിടിച്ചു കേട്ടിരുന്നു.
“നീ എന്താടി പെണ്ണേ ഇങ്ങനെ മുഖം തിരിഞ്ഞു മാറി നിൽക്കുന്നത്? ഓഹ് ചെറുപ്പക്കാരെ കിട്ടി കിട്ടി നിനക്കിപ്പോൾ നമ്മളെയൊന്നും ബോധിക്കുന്നുണ്ടാകുന്നില്ല അല്ലേ? സാരമില്ല ഇന്നൊരു ദിവസത്തേക്ക് നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യു..പിന്നെ ഇപ്പോൾ അടുത്തൊന്നും ഞാൻ വരില്ല.”
അതും പറഞ്ഞ് കൊണ്ട് പുറകിലൂടെ ചെന്ന് അവളുടെ അരക്കെട്ടിൽ പിടിച്ചതും അവൾ അയാളുടെ കൈ തട്ടിമാറ്റി. ശേഷം സർവ്വശക്തിയുമെടുത്ത് അയാളെ കട്ടിലിലേക്ക് തള്ളിയിട്ടു.
മ*-ദ്യപിച്ചിരുന്നതിനാൽ ഒന്ന് ആഞ്ഞ് തള്ളിയപ്പോഴേക്കും അയാൾ മലന്നടിച്ചു വീണിരുന്നു. അവിടെ നിന്നും തിടുക്കത്തിൽ എഴുന്നേൽക്കാൻ തുനിയും മുന്നേ അവൾ തന്റെ അരയിൽ തിരുകിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞുകുത്തി. തന്റെ മുഖത്തേക്ക് ചിതറിത്തെറിച്ച ചോ–ര അവൾ സാരിതലപ്പിനാൽ തുടച്ചെടുത്തു. ഒന്ന് ശബ്ദിക്കും മുന്നേ തന്നെ അഞ്ചാറുവട്ടം വീണ്ടും വീണ്ടും അതേ സ്ഥലത്ത് തന്നെ അവൾ ആവർത്തിച്ചു കുത്തി. വേദന കൊണ്ട് അയാൾ കിടന്ന് പുളഞ്ഞു..അവൾ അത് വേണ്ടുവോളം ആസ്വദിച്ചു.
“ഇനിയും നീ എന്റെ ശരീരത്തിൽ തൊടുമോടാ നാ—യെ…? എന്റെ ജീവിതം ഇത്രമേൽപ്പിച്ച് പിച്ചി ചീന്തിയിട്ട് നിനക്ക് ഇനിയും എന്റെ ശരീരം വേണമല്ലേ? അതിന് നീ ഇനി ജീവിച്ചിരുന്നിട്ട് വേണ്ടേ എന്നെ പടുകുഴിയിലേക്ക് തള്ളിയിട്ട് നീ സന്തോഷത്തോടെ ജീവിക്കേണ്ട…”
അവൾ അലറിയതും അയാൾ അവസാന പിടച്ചിൽ പിടഞ്ഞു. അന്നേരവും ഭയം കൊണ്ട് അയാളുടെ കണ്ണുകൾ വിറച്ചിരുന്നു.
അപ്പോഴേക്കും ശബ്ദം കേട്ട് ദേവമ്മയും ആളുകളും ഓടിക്കൂടി..
ര**-ക്തത്തിൽ കുളിച്ച് കിടക്കുന്ന അയാളുടെ ശരീരം കണ്ടതും എല്ലാവരും ഒരുപോലെ കണ്ണുപൊത്തി. അപ്പോഴും അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നിലത്ത് വീണു കിടന്നിരുന്ന അയാളുടെ ചോ–രയിൽ വിരൽ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പോലീസ് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോഴും അവൾ അയാളുടെ ജീവിനറ്റ ശരീരം നോക്കി ഒന്ന് പുഞ്ചിരിച്ചു. ആദ്യമായി വിജയിച്ചവളുടെ ആത്മസംതൃപ്തിയോടെ…
~അംബിക ശിവശങ്കരൻ