പുനർജ്ജനി ~ ഭാഗം – 31, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അടുത്ത നിമിഷം ആ കണ്ണുകളിൽ ഭയം നിഴലിച്ചു. അവളുടെ കണ്ണുകൾ ഭയത്താൽ തുറിച്ചുന്തി മുകളിലേക്ക് വന്നു..മുന്നിലെ കാഴ്ചയിലേക്ക് അവൾ ശ്വാസം അടക്കി പിടിച്ചു നോക്കി…സ്വർണപ്രഭയിൽ അഞ്ചു ഫണവും വിടർത്തി നിൽക്കുന്ന  നാഗത്തെ കണ്ടു അവൾ ഭയന്നു വിറങ്ങലിച്ചു നിന്നു..

പെട്ടന്ന് അന്ധകാരം മാറി  നിലാവ് പരന്നു….ആ രണ്ടു താരകൾ മിന്നി തെളിഞ്ഞു കൊണ്ട് അതിന്റെ പ്രകാശം  ഒന്നുകൂടി ചൊരിഞ്ഞു..അവൾ പേടിയോടെ ആ നാഗത്തെ നോക്കി….തന്റെ നേരെ ഫണവും വിടർത്തി പാഞ്ഞു വരുന്ന നാഗത്തെ കണ്ടു അവൾ ഭയന്നു…ഓടാൻ ശ്രെമിച്ചെങ്കിലും കാലുകൾ അനക്കാൻ കഴിയുന്നില്ല..അവൾ ഒരു ശില പോലെ നിന്നു പോയി.. മനസ്സിൽ നിറയെ ഭയം മാത്രം ആയിരുന്നു….പെട്ടന്ന് പാഞ്ഞാടുത്ത നാഗം അവൾക്കു   തൊട്ടു പിറകിലായി നിന്നു. അവൾ പേടിയോടെ തിരിഞ്ഞു പിന്നിലേക്ക് നോക്കി..അവളുടെ കണ്ണുകൾ ഭയത്താൽ തുറിച്ചു…ശരീരം വിറകൊണ്ടു…അവളെ നോക്കി ആർത്തിയോടെ പാഞ്ഞടുക്കുന്ന ആ കൂറ്റൻ കറുത്ത ശലഭത്തെ അവൾ ഒരിക്കൽ കൂടി നോക്കി….അതിന്റെ  ഭീമകരമായ ചിറകുകൾ മുള്ളുപോലെ തോന്നി. അതിന്റെ കണ്ണുകൾക്കു പോലും കടും ചുവപ്പായിരുന്നു..അത് നിയോൺ ലൈറ്റ് പോലെ പ്രകാശിച്ചു..അതിന്റെ വായിൽ നിന്നും കൂ-ർത്ത ദം-ഷ്ട്രകൾ  പോലെ തോന്നിക്കുന്ന കൊമ്പിയിൽ നിന്നും എന്തോ വഴുവഴുത്ത ദ്രാവാകം ഇറ്റ് വീണു കൊണ്ടിരുന്നു…

ആ രണ്ടു ശക്തികളും തങ്ങളുടെ ബലം കാട്ടിക്കൊണ്ടിരുന്നു…

നാഗം തീ വർഷിക്കുമ്പോൾ.. ആ ശലഭം തന്റെ വായിൽ നിന്നും തണുത്ത കാറ്റു പുറപ്പെടുവിക്കും.ഒരാൾ കാറ്റാകുമ്പോൾ മറ്റൊരാൾ പേമാരിയാകും , ഭൂമിയും ആകാശവും  പൊട്ടിച്ചിതറുന്ന രീതിയിൽ ഇടിയയും മിന്നാലായും അവർ തമ്മിൽ ആഞ്ഞടിച്ചു.. അപ്പോഴെല്ലാം തന്റെ  വാലുകൊണ്ട് അവൾക്കൊരു സംരക്ഷണ തീർത്തുകൊണ്ട് ആ നാഗം ഒരു കവചം അവൾക്കു വേണ്ടി സൃഷ്ടിച്ചിരുന്നു…

“സൂര്യക്ഷ……”

ആ ശബ്ദം കാറ്റിൽ അലയടിച്ചു…നിനക്ക് അവളെ ഒരിക്കലും രക്ഷിക്കാൻ ആവില്ല….
അവളെ കൊണ്ട് പോകാനാണ് വന്നതെങ്കിൽ ഞാൻ അവളെ കൊണ്ടു പോകുക തന്നെ ചെയ്യും തടയാമെങ്കിൽ തടഞ്ഞോ?

നിനക്കതിനു കഴിയില്ല ശ്യാമലി…നീ എത്ര തന്നെ വിചാരിച്ചാലും എന്നെ മറി കടന്നു അവളിലേക്ക് എത്തില്ല..

നീയോ നിന്റെ മഹാദേവനോ വിചാരിച്ചാൽ പോലും അവളെ രക്ഷിക്കാൻ കഴിയില്ല….സൂര്യക്ഷ…..

പെട്ടന്നു ആകാശത്തു ഇടി വെട്ടി..മിന്നൽ  പിണരുകൾ ഉണ്ടായി…അതിനോടൊപ്പം താഴേക്കു പതിച്ച  മഴത്തുള്ളികളിൽ നിന്നും തൃശൂലം പാഞ്ഞു വന്നു ആ നാഗത്തിനും ശലഭത്തിനും മധ്യേ… നിലകൊണ്ടു..

മഴനൂലു പോലെ നേർത്തു തിളങ്ങുന്ന ആ തൃശൂലം  ഒരു വജ്രം പോലെ തിളങ്ങി അതിന്റെ ആഗ്രത്തു നിന്നും ഒരു  മഞ്ഞ പ്രകാശം പുറത്തേക്കു   വമിച്ചു കൊണ്ടിരുന്നു..അപ്പോഴും അതിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു നിലത്തേക്ക് ചെറിയ താളത്തോടെ പതിച്ചു…

അവൾ പേടിയോടെ ആഞ്ഞു ശ്വാസം അടക്കി നോക്കി നിന്നു..താൻ മുന്നിൽ കാണുന്ന കാഴച അവൾക്കു വിശ്വസിക്കാനേ തോന്നിയില്ല.. അവൾ  ഭയന്ന് വീണ്ടും അവിടേക്ക് നോക്കി…അവളുടെ ഹൃദയമിടിപ്പ് വീണ്ടും ഉയർന്നു..

“ശ്യാമലി…..”

നിനക്ക് പുനർജ്ജന്മം തന്നവളെ തന്നെ നീ കൊ- ല്ലാൻ ശ്രെമിക്കുന്നോ? നീ ആർക്ക് വേണ്ടി ആണ് ഇത് ചെയ്യുന്നതെങ്കിലും എന്നെ മറികടന്നു അവളിലേക്ക് എത്താൻ നിനക്ക് ആവില്ല. അവൾ എന്തിനു വേണ്ടിയാണോ വീണ്ടും പുനർജനിച്ചത് അവളത് പൂർത്തീകരിച്ചിരിക്കും..നിനക്കൊരിക്കലും അവളെ തടയാൻ ആവില്ല…

അന്തരീക്ഷത്തിൽ എന്തൊക്കെയോ മന്ത്രിക്കുന്നത് പോലെ അവൾക്കു തോന്നി..

സൂര്യക്ഷ..ആ പേരു താൻ എവിടെയോ കേട്ടിട്ടുണ്ട്..പക്ഷെ ശ്യാമലി..അതാരാണ്…അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു…

പെട്ടന്ന് ആ അന്തരീക്ഷിത്തിലും പൊടി കാറ്റടിക്കാൻ തുടങ്ങി അഞ്ജുവിന്റെ കയ്യിലെ ചന്ദ്രബിബം തെളിഞ്ഞു… അതിൽ നിന്നൊരു പ്രകാശം ആ സ്പടികം പോലെ തിളങ്ങി നിന്ന തൃശൂലത്തിൽ പതിച്ചു…പെട്ടന്നൊരു ശബ്ദത്തോടെ തൃശൂലത്തിൽ നിന്നും ഒരു നീല വെളിച്ചം ആ കറുത്ത ശലഭത്തിൽ പതിച്ചു..പെട്ടന്നു ആ ശലഭം വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി  തെറിച്ചു. നിലത്തേക്കു വീണ ഭാഗങ്ങളിലേക്ക് തൃശൂലത്തിൽ നിന്നും പതിച്ച പ്രകാശം തട്ടി അവിടെയൊരു ഗർത്താം രൂപപ്പെട്ടു അവിടേക്ക് ചിനിശ്ചിതറിയ ഭാഗങ്ങൾ വീണു  ആ ഗർത്തം അടഞ്ഞു അവിടം വീണ്ടും  പൂർവ സ്ഥിതിയിൽ ആയി..സൂര്യക്ഷ അത് നോക്കി നിന്നു..പക്ഷെ അതിലൊന്നും പെടാതെ  ദൂരേക്ക് തെറിച്ചു വീണ ഒരു ചെറിയ അവശിഷ്ടത്തിൽ നിന്നും വീണ്ടുമോരു   കറുത്ത ശലഭം പുനർജനിച്ചു..അതിന്റെ കണ്ണുകൾ പകയോടെ  ജ്വലിച്ചു..

അഞ്ജുവിന്റെ കണ്ണുകൾ ആ തൃശൂലത്തിലേക്ക് നീണ്ടു. പെട്ടന്ന് ആ തൃശൂലം മഞ്ജുകട്ട ഉരുകും പോലെ ഉരുകി ആ വെള്ളത്തിലേക്കു ലയിച്ചു…അത് കണ്ടു അഞ്ചു വിന്റെ ബോധം മറഞ്ഞു അവൾ നിലത്തേക്ക് വീണു..

എന്തൊരുരിപ്പാണ് ധന്യേ….നീ ഈ വെള്ളമെങ്കിലും കുടിച്ചു ആ തൊണ്ട ഒന്ന് നനയ്ക്ക്…പ്രിയമോൾ വിളിച്ചപ്പോൾ പറഞ്ഞല്ലോ അഞ്ചുമോളു എന്തോ മീറ്റിംഗിന് പോയെന്നു അവൾ വരുമ്പോൾ വിളിക്കുമെന്ന്…

അതൊക്കെ ശെരിയാണ്  ജയേ..പക്ഷെ മോളുടെ ശബ്ദം കേൾക്കാതെ എനിക്ക് പറ്റില്ല..ഒരിറ്റു വെള്ളം പോലും ഇറങ്ങില്ല…

ഞങ്ങൾ ഇന്ന് വൈകിട്ട് നാട്ടിലോട്ട് ഒന്നു പോകാമെന്ന വിചാരിക്കുന്നത്. ഇവിടെ വന്നിട്ട് കൊറേ നാൾ ആയില്ലേ?
കടയൊക്കെ എത്രനാളാ അവരെ പേടിച്ചു അടച്ചിടുന്നെ…മോള് വരുമ്പോളേക്കും  അവിടുത്തെ പ്രേശ്നങ്ങൾ തീർക്കണം..

മ്മ്….സൂക്ഷിക്കണം…ആരോടും വഴക്കിനു നിൽക്കണ്ട…അവരെയൊക്കെ അറിയാല്ലോ?

അറിയാം ധന്യയെ……ഒന്നും നടക്കില്ലെന്നു വെച്ചാൽ അവിടം കിട്ടണ കാശിനു കൊടുത്തിട്ട് മോളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകും…

മ്മ്….നാഗപൗര്ണമിക്ക് ഇനി അധിക ദിവസം ഇല്ല…നാളെ കഴിഞ്ഞാൽ നാഗ പൗർണമി ആണ്..

നീ….തറവാട്ടിലേക്ക് വരുന്നോ? നമുക്ക് ഒന്നിച്ചു പോകാം…കാവിൽ ഒരു വിളക്കൊക്കെ കൊളുത്തിയിട്ട്  തിരിച്ചു പോരാം…

മോൾ ഇല്ലാതെ എങ്ങനെ ആടി…

മോള് വരുമ്പോഴേക്കും  നിനക്ക് ഇങ്ങു തിരിച്ചു വരല്ലോ? നിന്റെ ഈ ടെൻഷനും കുറച്ചു മാറി കിട്ടും…

ഞാൻ രഘുവേട്ടനോട് ചോദിക്കട്ടെ…അച്ഛനെ കാണണമെന്ന് വല്ലാത്തൊരു മോഹം..ഇതുവരെ തോന്നിയിട്ടില്ല…പക്ഷെ ഇപ്പോൾ തോന്നുന്നുണ്ടെടി…

മ്മ്…എന്തായാലും ഞാനുടി പറഞ്ഞു നോക്കാം. നീ വിഷമിക്കാതെ….

പ്രിയേ…..നീ ഇപ്പോഴും എന്നോട് പിണക്കത്തിൽ ആണോ….

അവൾ മുഖം വീർപ്പിച്ചു അവനെ നോക്കി…

എടോ..അഞ്ചു ഇതുവരെ വന്നില്ലല്ലോ?

അവൾ വരും…ദേവിന്റെ കൂടെ അല്ലെ പോയത്…

അതുകൊണ്ടാ ചോദിച്ചത്..

അവൻ അവളെ പിടിച്ചു തിന്നതൊന്നും ഇല്ല…

അത് ചിലപ്പോൾ പറയാൻ പറ്റില്ല തന്റെ ഹൈ ക്ലാസ്സ്‌ ഫ്രണ്ട് അല്ലെ… അയാളെ നമ്പാൻ പ്രയാസമാണ്..അവൾക് എന്തെകിലും പറ്റിയാൽ …..തന്റെ ഹൈ ക്ലാസ്സ്‌  ഫ്രണ്ടിനെ ഞാൻ കൊ–ല്ലും…കൂടെ തന്നെയും….അവൾ കണ്ണുരുട്ടി അവനെ നോക്കി കൊണ്ട് പറഞ്ഞു..

ഇങ്ങനെ ഉണ്ടകണ്ണ്  ഉരുട്ടി  നോക്കാതെടി…പെണ്ണെ…..

പ്രണവ് ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു…

അല്ല..മോന്റെ ഉദ്ദേശം എന്താണ്..അവൾ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു..

എന്ത് ഉദ്ദേശം…ഞാൻ നിന്നെ ഒന്ന് ഹെൽപ് ചെയ്യാമെന്ന് കരുതി..

അത്  താൻ നേരത്തെ പറഞ്ഞതല്ലേ….

ഓ….അതൊക്കെ നിനക്ക് ഓർമ്മയുണ്ട്…

അതൊക്കെ ഇരിക്കട്ടെ താൻ എങ്ങനെ അവരുടെ കയ്യിന്നു എന്നെ രക്ഷിക്കും.

അതൊക്കെ സിമ്പിൾ അല്ലെ……ഞാൻ നിന്നെ അങ്ങ് കെട്ടും.. അതോടെ അവൻ നിന്നെ കെട്ടാൻ വരില്ലല്ലോ?

അവൾ ഞെട്ടി അവന്റെ മുഖത്തോട്ടു നോക്കി….

ഡോ….വൃത്തികെട്ടവനെ തനിപ്പോൾ എന്താ പറഞ്ഞെ….

എന്റെ അത്തിപ്പറ അമ്മച്ചി പറഞ്ഞത് കുരിശയോ…ഛെ….ഛെ…..ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ…പു-ല്ലു…..

ഇവൾ ഒന്നാമത്തെ ഒരു വായാടിയാണ് ഇനി ഇതുടി ആകുമ്പോൾ എന്റെ കാര്യം ഫിനിഷ് ആയി…

എടോ…താൻ എന്തോന്നാ ഇപ്പോൾ പറഞ്ഞെ….

ഞാൻ എന്തുപറഞ്ഞു….

തനിക്കെന്താ താൻ പറഞ്ഞകാര്യം ഓർമ്മയില്ലേ….

ആഹ്… ആാാാ….. എനിക്ക് ഓർമ്മയില്ല…ഇടക്കിടെ എനിക്ക് അൽഷിമെഴ്‌സ് ഉണ്ട്…

തന്റെ അൽഷിമെഴ്‌സ് ഞാൻ തീർത്തു തരാട്ടോ?

അതും പറഞ്ഞവൾ അവന്റെ കാലിനു ഇട്ടൊരു ചവിട്ടു കൊടുത്തു…

ഹെന്റമ്മച്ചിയെ….ഈ പി–ശാശ്…..

എടി… എടി….എന്തിനടി ശൂ—ർപ്പണകെ എന്നെ ചവിട്ടിയത്…

താൻ പറഞ്ഞ കാര്യം ഓർമ്മ വരാൻ..
അതിനാണോടി നീ എന്നെ ഇങ്ങനെ  ചവിട്ടി പരത്തിയത്..

ആഹാ.. തനിക് അപ്പോൾ ഓർമ്മ ഉണ്ടല്ലോ?

എന്ത്…..

താൻ പറഞ്ഞത്….

ഞാൻ എന്തോന്നാടി പുല്ലേ പറഞ്ഞെ…

താൻ എന്നെ കെട്ടും എന്ന് പറഞ്ഞില്ലേ..

ഓഹ്.. അതോ..അത് നിന്നെ രക്ഷിച്ചു  ഒരു ജീവിതം കൊടുക്കാമെന്നു കരുതിയാ..പാവം അല്ലെ ഞാൻ കാരണം അല്ലെ നീ  അവരുടെ കയ്യിൽ പെട്ടത്. അതുകൊണ്ട് ഞാൻ എന്റെ ജീവിതം സാക്രിഫൈസ് ചെയ്യാമെന്ന് കരുതി..

അയ്യേ… പോ-ടാ.. ഊ-ളെ….അവന്റെ ഒരു സാക്രിഫൈസ്….

നിന്നെ കെട്ടാൻ എനിക്കെന്താ പ്രാന്തല്ലേ. അതിലും നല്ലത് മറ്റവനെ കെട്ടുന്നതാണ്…

എന്തോന്നടി പറഞ്ഞെ…നിനക്ക് ഇപ്പൊ…എന്നെക്കാളും  അവനാണോ നല്ലത്..എന്ന എനിക്ക് അതൊന്നു കാണണം..അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് വന്നതും പ്രിയ ഞെട്ടി അവനെ നോക്കി…

എടോ…തനിക്ക് വട്ടാണോ? താനെന്താ ഈ ചെയ്യുന്നത്…എന്റെ കയ്യിന്നു വിട്ടേ…അവൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി….

നീ..എന്തിനാടി പ്രിയേ നിന്നു വിയർക്കുന്നെ…..ശരിക്കും നിനക്കെന്നെ ഇഷ്ടം അല്ലെ….ഒരു തരി പോലും ഇഷ്ടം തോന്നിയിട്ടില്ലേ  ഒരിക്കൽ പോലും എന്നോട് ?

പ്രിയ അവന്റെ മുഖത്തേക്ക് നോക്കി…അവന്റെ കണ്ണികളിലേക്ക് നോക്കുമ്പോൾ ഹൃദയം മിടിപ്പ്  ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….അവളുടെ മുഖത്ത് വല്ലാത്തൊരു പതർച്ച…

ഹോ…..നീ…. പേടിച്ചു പോയല്ലേ…..അയ്യോ… എനിക് വയ്യേ…..എന്റമ്മച്ചിയെ ഞാൻ ചിരിച്ചു ചാവും..അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു…..

അവന്റെ ചിരി കേട്ടതും അവൾക്കു ദേഷ്യം വന്നു അവന്റെ രണ്ടുകാലിലും അമർത്തി ചവിട്ടി കൊണ്ട് അവൾ മുഖവും വീർപ്പിച്ചു  ചവിട്ടി തുള്ളി റൂമിലേക്ക് കയറി പോയി..

എന്റമ്മച്ചിയെ…ഈ ശൂ-ർപ്പണക എന്റെ രണ്ടു കാലും പഞ്ചർ ആക്കി….നിന്നെ ഞാൻ പിന്നെ എടുത്തോളാടി…..അവൻ  ഞൊണ്ടി ഞൊണ്ടി തൊട്ടടുത്ത റൂമിലേക്ക് പോയി..

എന്താടി പ്രിയേ…ഒരു വശപിശക്…..

ഒന്നുമില്ലെടി കാർത്തി..

എന്തായിരുന്നു പ്രണവ് സാറുമായി  പുറത്തൊരു ബഹളം…ആരുടെയോ നിലവിളി കേട്ടല്ലോ..എന്താ പറ്റിയെ…

അതൊരു തേങ്ങ വീണതാ….

തേങ്ങയോ? ഇവിടെയോ?

എന്താ ഇവിടെ തേങ്ങ ഇല്ലേ?

അവളുടെ പറച്ചിൽ കേട്ടു തലയും ചൊറിഞ്ഞു കാർത്തി അവളെ നോക്കി..

ഹോസ്പിറ്റലിനു പുറത്ത്  അക്ഷമനായി  ദേവ് നിന്നു…ടെൻഷൻ കാരണം അവൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..

ഡോക്ടർ…അവൾക്കിപ്പോ എങ്ങനെ ഉണ്ട്…

ഷിവെറിങ് നിന്നിട്ടില്ല..എന്തോ ഭയം തട്ടിയത് പോലെ ഉണ്ട്…ശെരിക്കും പേടിച്ചിട്ടുണ്ട് അതുകൊണ്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്..എന്താണെന്നു എനിക്ക് മനസ്സിലായില്ല..

എനിക്കൊന്നു കാണാൻ പറ്റുമോ?

കാണുന്നതിൽ കുഴപ്പം ഒന്നും ഇല്ല വയലന്റ് ആകാതെ നോക്കണം…പ്രകോപിപ്പിക്കുന്ന തരത്തിൽ ഒന്നും സംസാരിക്കരുത്,   അതിന്റെ ഹെൽത്ത്‌ കണ്ടിഷൻ കൂടുതൽ കംപ്ലീക്കേറ്റഡ് ആക്കും..

Ok…

പോയി കണ്ടോ…അവൻ  അകത്തേക്ക് ചെന്നു ..അവൾ കണ്ണുകൾ അടച്ചു കിടക്കുകയാണ്.. Iv  ഇട്ടിട്ടുണ്ട്…നെറ്റിയിൽ ചെറിയൊരു മുറിവേ കാണുന്നുള്ളൂ. പക്ഷെ അവളുടെ മുഖം കൂടുതൽ ക്ഷീണമുള്ളതു പോലെ തോന്നി…വെള്ളത്തിൽ നിന്നും പൊട്ടിച്ചെടുത്ത  താമര പൂ പോലെ അവൾ വാടിയിരുന്നു…

അവൻ അവളുടെമുഖത്തേക്ക് ഒന്നു കൂടി നോക്കി…കവിളിൽ നിന്നും കണ്ണീരു ഒഴുകി ഇറങ്ങുന്നുണ്ട്…അവൾ  ഇടയ്ക്കിടെ ചുണ്ടുകൾ കടിച്ചു പിടിച്ചു വിതുമ്പി കൊണ്ടിരുന്നു..

അവൻ അവൾക്കടുത്തുള്ള  ചെയറിൽ ഇരുന്നു…ചെയർ വലിച്ച ശബ്ദം കേട്ടു അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി…പിന്നെ
അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു..അവനെ കണ്ടിട്ട് ഒരു പരിചയ ഭാവവും കാണിച്ചില്ല..കുറച്ചു കഴിഞ്ഞു അവൾ ഒരു അപരിചിതനെ നോക്കുന്ന പോലെ അവനെ നോക്കി..

തുടരും…