പുനർജ്ജനി ~ ഭാഗം – 32, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവൻ അവളുടെമുഖത്തേക്ക് ഒന്നു കൂടി നോക്കി…കവിളിൽ നിന്നും കണ്ണീരു ഒഴുകി ഇറങ്ങുന്നുണ്ട്…അവൾ  ഇടയ്ക്കിടെ ചുണ്ടുകൾ കടിച്ചു പിടിച്ചു വിതുമ്പി കൊണ്ടിരുന്നു..

അവൻ അവൾക്കടുത്തുള്ള  ചെയറിൽ ഇരുന്നു…ചെയർ വലിച്ച ശബ്ദം കേട്ടു അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി…പിന്നെ അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു..അവനെ കണ്ടിട്ട് ഒരു പരിചയ ഭാവവും കാണിച്ചില്ല..കുറച്ചു കഴിഞ്ഞു അവൾ  ഒരു അപരിചിതനെ നോക്കുന്ന പോലെ അവനെ നോക്കി..

അവളുടെ നോട്ടം കണ്ടു അവൻ ചെയറിൽ നിന്നെഴുനേറ്റു അവൾക്കടുത്തേക്ക് ചെന്നു…. Anjali are you okey!

അവൾ  അനങ്ങാതെ അവനെ തന്നെ തുറിച്ചു നോക്കി….

തന്നെ ഞാൻ ഒന്നും പറയില്ല. തനിപ്പോൾ okey അല്ലെ അവൻ വീണ്ടും ചോദിച്ചു..

അഞ്ജലി..തന്നോടാ ചോദിച്ചേ….തനിക്ക് എന്താ പറ്റിയെ.. താൻ എന്നെ ഇങ്ങനെ നോക്കുന്നെ?

Chi sei? (നി…..നിങ്ങൾ… ആരാ…) അവൾ വിക്കി വിക്കി ചോദിച്ചു…

“Anjali…..

What? you don’t  know me”

No…അവൾ തലയാട്ടി…

അല്ല നീ ഇപ്പോൾ ഏത് ലാംഗ്വേജിൽ  ആണു സംസാരിച്ചേ? നിനക്ക് ഇറ്റാലിയൻ ലാംഗ്വേജ് അറിയുമോ?

“Yes, l’m  italian “

“What? 🙄”

ദൈവമേ… ഇവളുടെ റിലേ അടിച്ചു പോയോ…എന്നാലും ഒന്ന്  തല ഇടിച്ചു വീണാൽ ഇറ്റലിയൻ ലാംഗ്വേജ് ഒക്കെ പറയുവോ…

അതോ ഇനി ഇവള്   അഭിനയിക്കുന്നതാണോ?

എന്നാലും എങ്ങനെ  ഇത്രയും  ഫ്ലൂവെൻറ് ആയി സംസാരിക്കും…

“Something  has happend….”

“Do you know malayalam”

“Yes, I know..”

“My parent’s are indians “.

“ഹോ ഭാഗ്യം..ഇവൾ അതെങ്കിലും മറന്നില്ലല്ലോ “..

അഞ്ജലി….തനിക്ക് എന്നെ മനസ്സിലായില്ലേ…

ഇല്ല…നിങ്ങൾ ആരാ?

“Who is anjali….”

അത് നീ അല്ലെ….

ഞാനോ?

Nooo….

“Iam not anjali….”

“Then who are you…”

“What is your name….”

എന്റെ പേരു…..അവൾ ഓർമ്മിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു..കുറച്ചു നേരം ആലോചിച്ചിട്ട്…അവൾ അവനെ നോക്കി….എനിക്ക് എന്റെ പേര് ഓർത്തെടുക്കാൻ കഴിയുന്നില്ല…

“ഞാൻ ആരാണ്…എന്നെ അറിയുമോ?”

നിഷ്കളങ്കമായി ചോദിക്കുന്ന അവളെ
ദേവ്..മിഴിച്ചു നോക്കി…

“ഇവളുടെ ഓർമ്മ പോയോ?” ശെരിക്കും..അതോ ഇനി അഭിനയമാണോ?

ഓഹ്.. ഈ പെണ്ണിന്റെ റിലേ വീണ്ടും അടിച്ചു പോയെന്ന തോന്നുന്നേ? കോ—പ്പ്… ഇതിപ്പോ ഈ കുരിശ്  ഞാൻ ചുമക്കേണ്ടി വരുമല്ലോ?

“എന്താ സംഭവിച്ചതെന്നു ചോദിക്കാമെന്നു വെച്ചാൽ ഇവൾക്കു ഇപ്പൊ ഒന്നും ഓർമ്മയോട്ടില്ലാതാനും ….”

“അവൻ കുറച്ചു  നേരം അവളെ നോക്കി നിന്നിട്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി…”

അവൻ നേരെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു…

“ഡോക്ടർ….അവൾക്കു ഒന്നും ഓർമ്മയില്ല…അവൾ എന്നെ പോലും തിരിച്ചറിഞ്ഞില്ല..അവൾക്ക് എന്താ പറ്റിയെ? ആകുലതയോടെ അവൻ ചോദിച്ചു..

“സ്കാനിംഗ് റിപ്പോർട്ടിൽ തലയ്ക്കു കുഴപ്പം ഒന്നും ഇല്ല…തല ഇടിച്ചു  വീണതിന്റെ അഗാതത്തിൽ ചിലപ്പോൾ കുറച്ചു നേരത്തേക്ക് ഓർമ്മകുറവ് സംഭവിക്കാറുണ്ട്.. അത് ഒരു ദിവസം കഴിഞ്ഞു മാറും….അല്ലെങ്കിൽ ഒരു വീക്ക്‌ അതിനപ്പുറത്തേക്ക് പോകില്ല..”

Dont worry..Man…

ഡോക്ടർ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവന്റെ  മനസ്സ് കലുഷിതമായിരുന്നു…അവൾ എന്തിനാണ് അവിടേക്ക് പോയത്….താൻ കാറിൽ നിന്നും ഇറങ്ങി ഓടി ചെല്ലുമ്പോഴേക്കും അവൾ വെട്ടിയിട്ട വാഴപോലെ നിലത്തേക്ക് വീണിരുന്നു…അവിടെ എന്തായിരിക്കും സംഭവിച്ചത്…?

ഞാൻ എന്തിനാണോ ഇവിടേക്ക് വന്നത്…ആ കാര്യം ഒട്ടും നടന്നതും ഇല്ല..പുതിയ പ്രേശ്നത്തിൽ ചെന്നു ചാടുകയും ചെയ്തു…അവൻ തന്റെ കയ്യിലേക്ക് നോക്കി..ചന്ദ്രബിബം തെളിഞ്ഞു മങ്ങി പ്രകാശിച്ചു കൊണ്ടിരുന്നു..

ശ്വേത…നീ ഒന്ന് നിന്നെ…ഞാൻ പറയുന്നത് ഒന്ന് കേൾക്കു….

പറ്റില്ല…പ്രണവേ….?

ധ്രുവ് എവിടെ ഉണ്ടെന്നു നീ പറഞ്ഞില്ലെങ്കിൽ ഞാൻ അവനെ തിരക്കി ഇറങ്ങും…

നാളത്തെ ഡേ എന്റെയും അവന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ടതാണ്…അതിൽ നിന്നും ഓടി ഒളിക്കാൻ ധ്രുവിനു പറ്റില്ല..അതിനു ഞാൻ സമ്മതിക്കില്ല…അവനും കൂടി സമ്മതിച്ചിട്ടല്ലേ നാളത്തെ ദിവസം തിരഞ്ഞെടുത്തത്…അതിന്റെ കൂടെ നമ്മുടെ കമ്പനിയുടെ   ഇൻവെസ്റ്റേഴ്‌സും   പങ്കെടുക്കുന്നുണ്ട്..അവരുടെ ഒക്കെ മുന്നിൽ നാണംകെട്ടു നിൽക്കാൻ എനിക്ക് കഴിയില്ല…എന്റെ ഫാമിലി മാത്രം അല്ല നാണം കെടുന്നത് അവന്റെ  ഫാമിലിയും കൂടിയ..അവൻ അതെങ്കിലും ഓർക്കണ്ടേ..

“ശ്വേത…നീ ഞാൻ പറയുന്ന ഒന്നു കേൾക്കു അവൻ വരും അത് ഞാൻ ഉറപ്പ് തരുന്നു..ഇപ്പോൾ നീ ഇതൊരു വലിയ പ്രശ്നം ആക്കരുത്..”

അവൾ ദേഷ്യത്തിൽ അവനെ നോക്കി…”

പ്രണവേ നിനക്ക് എന്നെ അറിയാല്ലോ…നാളെ അവൻ വന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല…

അവൾ ദേഷ്യത്തിൽ ഡോറും വലിച്ചു തുറന്നു പുറത്തേക്കു പോയി..

പ്രണവിനെ തിരക്കി പോയ പ്രിയ ദേഷ്യത്തിൽ ഇറങ്ങി പോകുന്ന ശ്വേതയെ കണ്ടു ഞെട്ടി…

ഓഹ്ഹ്….ഇവൾ എന്താ പ്രണവിന്റെ റൂമിൽ ? അവൾ അനിഷ്ടതത്തോടെ ശ്വേത പോകുന്നത് നോക്കി കൊണ്ട്  ഡോറിൽ നോക്ക് ചെയ്തു..

പ്രണവ് കലിപ്പിൽ വന്നു വാതിൽ തുറന്നു…എടി നിന്നോട് ഞാൻ പറഞ്ഞില്ലേ നാളെ എല്ലാം ശെരിയാക്കാമെന്നു….

അതും പറഞ്ഞു കലിപ്പിൽ നോക്കിയത്  പ്രിയയെ ആണ്…

എന്റെ അത്തിപ്പറ അമ്മച്ചിയെ ഈ ശൂ-‘ർപ്പണക ആയിരുന്നോ? ഇനി ഇവളുടെ വക എന്താണാവോ? പൂരപ്പട്ടാണോ അതോ ഇനി ചവിട്ടു നാടകം ആണോ?അതൊക്കെ കേൾക്കാനുള്ള ശക്തി തരണേ?

“എന്തായാലും എന്റെ ദേവേ നീ എനിക്കിട്ട് തന്നിട്ട് പോയത് എന്നെ കുഴിലോട്ട് എടുക്കാനുള്ള പണിയാണെന്ന് ഞാൻ അറിഞ്ഞില്ലടാ തെ—ണ്ടി….”

എടോ…..അഞ്ജലി എവിടെ?

അവൾ വരും…

ഞാൻ വിളിച്ചിട്ട് അവളെ കിട്ടുന്നും ഇല്ലല്ലോ?..താൻ കൊറേ നേരമായി എന്നോട് പറയുന്നു അവൾ വരുമെന്ന്…എന്നിട്ട് ഇതുവരെ കണ്ടില്ലല്ലോ….

എന്റെ പൊന്നു കൊച്ചേ.. അവൾ വരും…

എനിക്ക് തന്നെയും തന്റെ ഫ്രണ്ടിനെയും തീരെ വിശ്വാസം ഇല്ല…അതുകൊണ്ട് താൻ ഒന്നു വിളിച്ചു താ…

അവൻ ഫോൺ എടുത്തു ദേവിനെ വിളിച്ചു..എന്റെ ദൈവമേ അവനെ  വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ …ഇവൻ ഇതെവിടെ പോയി കിടക്കുവാ…ഈ രാ–ക്ഷസി ഇന്ന് എന്നെ കൊ—ന്നു തിന്നുമെന്നാ തോന്നുന്നേ….

“എടി….അവൻ എടുക്കുന്നില്ല…മീറ്റിംഗ് കഴിഞ്ഞു കാണില്ല.. അതാവും എടുക്കാതെ…”

“അതൊക്കെ പറഞ്ഞു എന്നെ പറഞ്ഞു വിടാമെന്ന് താൻ കരുതണ്ട…”

മീറ്റിംഗ് നടക്കുന്ന സ്ഥലം ഇയാൾക്ക് അറിയാല്ലോ? നമുക്ക് അങ്ങോട്ട് പോകാം…

എന്റെ പൊന്നു കൊച്ചേ…അങ്ങോട്ടൊന്നും പോകാൻ പറ്റില്ല…

അതെന്താ പോയാൽ….അവൾ ദേഷ്യത്തിൽ ചോദിച്ചു…

ഇവളെന്താ…നാഗവല്ലിയോ?

“ഇയാള് വെറുതെ നിന്നു നൃത്തം ചവിട്ടാതെ വരാൻ നോക്ക്.”

എന്റെ ഈശ്വരാ…. ഇവൾ എന്നേം കൊണ്ടേ പോകൂ….

എടാ…തെ—-ണ്ടി…. നീ ഈ രണ്ടു മാരണങ്ങളുടെ കൂടെ എന്നെ ഒറ്റയ്ക്കാക്കിയിട്ട് മുങ്ങിയതാണോടാ…പ്രണവ് മനസ്സിൽ ദേവിനെ നന്നായി സ്തുതിച്ചു..പാടി….

ഇതേസമയം മറ്റൊരിടത്തു..

നിലാവെളിച്ചം അസ്‌തമിക്കാറായിരിക്കുന്നു….ചുറ്റും ഇരുട്ടു പരന്നു തുടങ്ങി എങ്കിലും അവർ രണ്ടാളും നടപ്പു തുടർന്നു ഇടക്കിടെ ചുറ്റും നോക്കുന്നുണ്ട് തങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്നു…ഉള്ളിലെ പേടി നേരിപ്പോട് പോലെ പിടഞ്ഞു കൊണ്ടിരുന്നു…അമ്പാട്ടു മനയെയും ചന്ദ്രോത് മനയെയും തമ്മിൽ വേർതിരിച്ചിരുന്ന ആ മതിൾക്കെട്ടിനു  ഇടതു ഭാഗത്തു കൂടിയുള്ള ഇടവഴിയിലൂടെ വാമദേവനും വാസുദേവനും നടന്നു…ഇടയ്ക്കിടെ തന്റെ കണ്ണട ഒന്നുകൂടി മൂക്കിലേക്ക് ഉറപ്പിച്ചു കൊണ്ട് വാസുദേവൻ വല്ലാത്ത ഭയത്തോടെ നടന്നു…

മൂത്തേട്ട….ഈ വഴി തന്നെ പോകാനാണോ കുറുപ്പ് അദ്ദേഹം പറഞ്ഞെ?

അതേടാ….വാസു….അദ്ദേഹം പറഞ്ഞത് അനുസരിച്ചു വഴി ഇതു തന്നെയാണ്…നിനക്ക് പേടി ഉണ്ടോ?

എനിക്ക് ഭയമൊന്നും ഇല്ല്യ..മൂത്തേട്ട….അല്ലെങ്കിലും മരണം മുന്നിൽ കണ്ടാ ഞാൻ നടക്കുന്നെ..

കുറുപ്പദ്ദേഹം തന്ന രക്ഷ കയ്യിൽ ഇല്ലേ?

ഉണ്ട്…

‘എന്നാൽ തിരിഞ്ഞു നോക്കി ശങ്കിക്കാതെ മുന്നോട്ടു നടന്നോളു ഒപ്പം ഞാനുണ്ട്…”

“മഹാദേവൻ നമ്മളെ കൈ വിടില്ല…”

കാടും വള്ളിപടർപ്പും നിറഞ്ഞ മനയുടെ ഇടതു ഭാഗത്തു കൂടി അവർ  നടന്നു  പടവരമ്പിലേക്ക് കയറി.. വാമദേവൻ ചുറ്റും ഒന്നു നോക്കി..നെല്പാടങ്ങളെ തഴുകി ഒരു ഇളം കാറ്റു കടന്നു പോയതും ഒന്നാടി ഉലഞ്ഞു കൊണ്ട് നെൽചെടികൾ ശീൽക്കാരം ശബ്ദം ഉണ്ടാക്കി..അതിന്റെ കൂടെ കാ–ലൻ കോഴിയുടെ കൂകലും നായയുടെയും നരിയുടെയും ഓരിയിടലും അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു..അതുവരെ ഭയം ഇല്ലെന്നു പറഞ്ഞ വാസുദേവന്റെ മുഖം ഭയത്താൽ വിറച്ചു.. മുന്നോട്ടു വെക്കുന്ന ഓരോ കാലടികൾ പോലും വിറകൊണ്ടു പലപ്പോഴും അയാൾ  വരമ്പിൽ നിന്നും പാടത്തേക്ക് വേച്ചു വീഴാൻ പോയി..അപ്പോഴെല്ലാം വാമദേവൻ അയാളെ വീഴാതെ പിടിച്ചു…

വാസു….കുറപ്പ് അദ്ദേഹം പറഞ്ഞത് ഓർമ്മയില്ലേ? വഴിയിൽ പലതടസ്സങ്ങളും വരും  ചിലപ്പോൾ ഇതിനോടകം അവൾ അറിഞ്ഞിട്ടുണ്ടാവും അതുകൊണ്ട് അവൾ നമ്മെ തിരഞ്ഞു വരും..പക്ഷെ പേടിക്കുകയോ നമ്മുടെ ദൗത്യത്തിൽ നിന്നും പിന്മാറുകയോ ചെയ്യരുത്…നമുക്ക് ചെയ്യാൻ പറ്റുന്ന അവസാനത്തെ ആശ്രയം ആണിത്..ഇവിടെ പിഴച്ചാൽ അവൾ സർവ്വതും നശിപ്പിക്കും..

പാടം പിന്നിട്ടു  ചെമ്മൺ പാതയിലേക്ക് കയറി മുന്നോട്ടു നടന്നതും കയ്യിൽ ഇരുന്ന ചൂട്ടു അണഞ്ഞു…വാമദേവൻ കയ്യിൽ കരുതിയ ടോർച് തെളിച്ചു…പെട്ടന്ന് കാറ്റടിക്കാൻ തുടങ്ങി ആ കാറ്റിനൊപ്പം ചീഞ്ഞ  മാം—സത്തിന്റെ ഗന്ധം പരന്നു..വാസുദേവന്റെ ഭയം അതിന്റെ ഉച്ചസ്ഥായിൽ എത്തി…അയാൾ മഹാദേവ മന്ത്രം ഉരുവിട്ടു…

….ഓം നമശിവായ.. ഓം നമശിവായ….
…..ഓം നമശിവായ.. ഓം നമശിവായ…
…..ഓം നമശിവായ.. ഓം നമശിവായ…
…..ഓം നമശിവായ.. ഓം നമശിവായ….

പെട്ടന്ന് ആ ടോർച്ചു വെട്ടത്തിൽ ഇരുട്ടിൽ കുളിച്ചു ഭീമകരമായി നിൽക്കുന്ന ആ രൂപത്തെ കണ്ടു അവർ രണ്ടാളും ഭയന്നു വിറച്ചു..വാസുദേവന്റെ ഹൃദയ താളം ഉയർന്നു കണ്ണുകളിൽ ഇരുട്ടു കയറി.. ഹൃദയത്താളം  അനുസരണ ഇല്ലാതെ വർധിച്ചു… കർണ്ണപടം പൊട്ടുമാറുച്ചതിൽ നായ ഓരിയിടാൻ തുടങ്ങി..മൂടൽ മഞ്ഞു നിറഞ്ഞ ആ രാത്രിയിലെ കുറ്റകൂരിരുട്ടിൽ പെട്ടന്ന് ദിബന്ധങ്ങൾ പൊട്ടുമാറുച്ചതിൽ ആകാശത്തൊരു വെള്ളിടി വെട്ടി….ഭൂമിയും ആകാശവും സമസ്ത ലോകങ്ങൾ പോലും ആ വെള്ളിടിയിൽ വിറകൊണ്ടു..

പെട്ടന്ന് വാമദേവൻ തന്റെ മനസ്സിലെ ഭയത്തെ പാടെ തൂത്തെറിഞ്ഞു കൊണ്ട്  വാസുദേവ്ന്റെ കയ്യിൽ പിടിച്ചു ആ ചെമ്മൺ പാതയിലൂടെ മുന്നോട്ടു നീങ്ങി..

പെട്ടന്ന് ആ ടോർച്ചു വെളിച്ചം ഒന്ന് കുറഞ്ഞു പിന്നെ പതിയെ പതിയെ മിന്നാൻ തുടങ്ങി…ആ മിന്നി മിന്നി തെളിയുന്ന വെളിച്ചത്തിൽ തങ്ങളുടെ മുന്നിൽ നിൽക്കുന്ന ഭീമകരമായ സത്വത്തെ കണ്ടു  വാസു ഭയന്നു വിറച്ചു.. ആ വൃദ്ധന്റെ ശരീരം തളരുന്ന പോലെ തോന്നി..തൊണ്ട കുഴിയിൽ നിന്നും നേർത്ത ശബ്ദം പോലും പുറത്തേക്ക് വന്നില്ല…തങ്ങളുടെ അടുത്തേക്ക് പാഞ്ഞു വരുന്ന ആ സത്വത്തെ അയാൾ ഭീതിയോടെ മിഴിച്ചു നോക്കി..

തുടരും..