പുനർജ്ജനി ~ ഭാഗം – 38, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അഭിനയിച്ചു കൊളമാക്കാതെ അവളെ പോയി നോക്കെടാ..ഒന്നാമാതെ അരപിരി ലൂസ് ആയിരുന്നു..ഇപ്പോൾ ഓർമ്മ കൂടി ഇല്ലാത്ത കൊണ്ട് കംപ്ലയിന്റ് റിലേ ഔട്ട്‌ ആണ്..അതുകൊണ്ട് അവളെ ഭദ്രമായി നീ നോക്കണം..

അകത്തേക്ക് പോകുന്ന ദേവിനെ ചുണ്ടുകോട്ടി കൊണ്ട് പ്രണവ് നോക്കി നിന്നു…

അതേസമയം അഞ്ജലി അവിടെ കാണുന്ന ഒരോ ചെറിയ വസ്തുക്കളും കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കി നിന്നു…

പ്രണവ് ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു..

ഇവൾ ശെരിക്കും സുന്ദരിയാണ്..ഒരു രാജകുമാരിയെ പോലെയുണ്ട് കാണാൻ..എന്നാലും ഇവൾക്ക് എങ്ങനെ ഓർമ്മപ്പോയി അവൻ അതെങ്ങനെ എന്നു പറഞ്ഞില്ലല്ലോ?എന്റെ ദൈവമേ….. പ്രിയ അവിടെ എന്തൊക്കെ കാണിച്ചു കൂട്ടുമോ ആവോ? ആകെ മൊത്തത്തിൽ പുലിവാലയല്ലോ? ഇവൾ ആണെങ്കിൽ ഒന്നും മിണ്ടാതെ ചുറ്റുപാടും നോക്കി നിൽക്കുവാ…അവിടെ എന്താ ……ഇത്ര നോക്കാനായിട്ട്…..

അവനും അവൾ നോക്കുന്നിടത്തേക്ക് നോക്കി ശ്വേതയെ കണ്ടതും അവൻ ഞെട്ടി..

അവൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്..

എന്റെ ദൈവമേ ഇപ്പൊ പടക്ക പുരയ്ക്കു തീ പിടിക്കും പിടിച്ചില്ലെങ്കിൽ ഇവൾ പിടിപ്പിക്കും…

ഇപ്പൊ എങ്ങോട്ടാ പോവുക….അവൻ അഞ്ജലിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്  അവിടെ നിന്നും എസ്‌കേപ്പ് ആവാൻ തുടങ്ങിയതും ശ്വേത അവരെ കണ്ടു..

അവൾ വേഗം സംസാരം നിർത്തി ഫോൺ വെച്ചു കൊണ്ട്  പ്രണവിനെ നോക്കി..

പ്രണവേ…..

ആ വിളി കേട്ടു പെട്ടല്ലോ എന്ന രീതിയിൽ അവൻ തിരിഞ്ഞു നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി..

അപ്പോഴേക്കും അഞ്ജലി അവന്റെ കയ്യിൽ നിന്നും അവളുടെ കയ്യിലെ പിടി വിടുവിച്ചു കൊണ്ട് അവനെ നോക്കി…

അല്ല…. ഇത്…. ആ പെണ്ണ് അല്ലെ?ദേവിന്റെ….

അവൾ എന്തേലും പറയുന്നതിന് മുന്നേ പ്രണവ് ഇടക്ക് കയറി പറഞ്ഞു..

ഇതാണ് ദേവിന്റെ അഞ്ജലി…..

അവൾ മിഴിച്ചു അവനെ നോക്കി. ദേവിന്റെ അഞ്‌ജലിയോ അവൾ എടുത്ത് ചോദിച്ചതും  അവൻ പറഞ്ഞു..

ദേവ് എത്തിയിട്ടുണ്ട്..നീ കണ്ടില്ലേ?

ഇതേസമയം അഞ്ജലിയുടെ കണ്ണ് ശ്വേതയിൽ ഉടക്കി നിന്നു.. ശ്വേതയുടെ കണ്ണും അഞ്‌ജലിയിൽ തന്നെ ആയിരുന്നു…

വിങ്സ് സ്റ്റൈലിൽ നീട്ടി വരച്ച നീല ഐ ലൈനറും അതിനു  മുകളിൽ ആയി   ഇളം പിങ്ക് and sky ബ്ലൂ കളർ ഐഷാഡോ  സ്മാഷ് ചെയ്ത വിടർന്ന ചാരകണ്ണുകളും, നീണ്ട നാസികയും ഇളം റോസ് ചായം തേച്ച ചുണ്ടുകളോട് കൂടിയ മെലിഞ്ഞ മുഖം….അരയൊപ്പം എത്തുന്ന ഗോൾഡൻറെഡ് ഷെയ്ക്കോട്  കൂടിയ സ്ട്രൈറ്റ് and വേവി മുടിയിഴകൾ ഇളം കാറ്റിൽ പറന്നു കൊണ്ടിരുന്നു…ഒരു  മിഡിലെങ്ത്  backless  ഗോൾഡൻ ബ്ലൂ കളർ പേൾ വർക്ക് ചെയ്ത ബാൾഗൗൺ ആണ് വേഷം.. ആ ഗൗണിന്റെ തിളക്കത്തോട് ചേർന്നു നിൽക്കുന്ന ഹൈ ഹീൽ മിറർ ബ്ലൂ ഷൂ…അവളുടെ ചാരുത ഒന്നുകൂടി കൂടിയത് പോലെ തോന്നി..

അഞ്ജലിയെ ഉഴിഞ്ഞു നോക്കി കൊണ്ടു നിന്ന ശ്വേതയിൽ അഞ്ജലിയുടെ സൗന്ദര്യം കണ്ട് കണ്ണുകളിൽ അസൂയ തെളിഞ്ഞു…

വിടർന്ന നിറയെ പീലിയോട് കൂടിയ വെള്ളാരം കണ്ണിൽ കറുത്തിരുണ്ട ഡാർക്ക്‌ ഷെയ്ഡോട് കൂടിയ ഐ ലൈനർ  സ്‌മോക്ക് and സ്‌മേജ്ഡ് ചെയ്തിരിക്കുന്നത് അവളുടെ കുഞ്ഞി കണ്ണുകളുടെ തിളക്കം കൂട്ടിയിട്ടുണ്ട്..നീണ്ട നാസികയിൽ ഇടതു ഭാഗത്തായി ഒരു ചെറിയ മറുകും ചുണ്ടിൽ ബെറി നൂഡ് പിങ്ക് കളർ  ലിപ്സ്റ്റിക്കും ബ്ലാക്ക് കളർ മുടി thick sided -French braid ന്റെ മോഡലിൽ ഒരു സൈഡിലേക്ക്  പിണച്ചു കെട്ടി പുറകിലായി ബൺ മോഡലിൽ പഫ് ചെയ്തിരിക്കുന്നു അതിൽ  മെറൂൺ and വൈറ്റ്  സ്റ്റോൺ പൂക്കൾ കൊണ്ട് പിൻ ചെയ്തിരിക്കുന്നു..അവളുടെ നെറ്റിയിൽ നിന്നും ഇരു സൈഡിലേക്കും മുടിയിഴകൾ ചുരുളുകളായി  കിടക്കുന്നു.. റെഡ്മെറൂൺ ലോങ്ങ്‌ elegant v neck ഗൗൺ  ആണ് വേഷം.. അതിന്റെ കൈകൾ നെറ്റ് and ജ്യൂവൽ ബ്ലഡ്‌ റെഡ് ലേസ് flower കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.. ഗൗണിൽ  അവിടവിടയായി തിളങ്ങുന്ന വൈറ്റ്  സ്മാൾ സ്റ്റോൺ ഫ്ലവറുകൾ കൊണ്ട് തിളങ്ങുന്നത് അവളുടെ ഡ്രെസ്സിന്റെ മനോഹാരിത വർധിപ്പിച്ചു…ആകെയുള്ള പൊരുത്തക്കേട് അവളുടെ കാലിൽ കിടക്കുന്ന നോർമൽ bright റെഡ് കളർ ഷൂ ആണ് പക്ഷെ എന്നിരുന്നാലും മൊത്തത്തിൽ അവളെ ആര് കണ്ടാലും  അസൂയയോടെ നോക്കി പോകും. ആ ഡ്രെസ്സിൽ അവളുടെ മുഖത്തിന്റെ കാന്തി ഒന്നു കൂടി വർധിച്ചത് പോലെ   ശ്വേതയ്ക്ക് തോന്നി..ആ ഗൗൺ ഒരു രാജാകീയ പ്രൗടി അവൾക്കു നൽകുന്നുണ്ട്..

അവളിൽ ഒരേ നിമിഷം അസൂയയും സംശയവും വർധിച്ചു…

ഇവൾക്ക് ഇത്രയും വില കൂടിയ ഡ്രസ്സ്‌ ആരാവും  വാങ്ങി കൊടുത്തത്…ദേവ് ആയിരിക്കുമോ?അതോ  പ്രണാവോ?
ആണെങ്കിൽ എന്തിനു?

അവളുടെ ഇടഞ്ഞുള്ള നോട്ടം കണ്ട്  പ്രണവ് അവളെ പാർട്ടി ഹാളിലേക്ക് പറഞ്ഞു വിടാൻ തിടുക്കം കൂട്ടി.

അഞ്ജലി എന്താ തനിച്ചു നിൽക്കുന്നെ…നമുക്ക് ഒരുമിച്ചു പോകാം….

നിന്റെ ഫ്രണ്ട്സൊക്കെ ഹാളിൽ അല്ലെ നീ എന്തിനാ ഇവിടെ നിൽക്കുന്നെ?

പ്രണവ് എന്തെകിലും പറയുന്നതിന് മുന്നേ..ശ്വേത അഞ്ജലിയുടെ കയ്യിൽ പിടിച്ചു ഹാളിലേക്ക് നടന്നു..അഞ്ജലി എന്ത് ചെയ്യണമെന്നറിയാതെ പ്രണവിനെ നോക്കി..അവൻ തലയിൽ കയ്യും വെച്ചു നിന്നു പോയി..

അകത്തേക്ക് ചെന്ന ദേവിനെ എല്ലാവരും നോക്കി നിന്നു…ഡാർക്ക്‌ മെറൂൺ കളർ പാന്റും  വൈറ്റ് ഷർട്ടും മെറൂൺ ബ്ലാസ്സറും അതിനു മുകളിൽ മെറൂൺ കോട്ടും, കോട്ടിൽ അർത്ഥചന്ദ്രകൃതിയിൽ ഉള്ള ബ്രൂച്ചും  കുത്തി…കറുത്ത മുടിയിഴകൾ പ്രേത്യക രീതിയിൽ സ്പൈക്ക് ചെയ്തുമുകളിലേക്കു  വെച്ചിരിക്കുന്നു..അവന്റെ പകുതി ഷേവ് ചെയ്ത താടിയുടെ കുറ്റിരോമങ്ങൾ അവന്റെ ബ്രീഡ്സിന്റെ ഭംഗി കൂട്ടി..കണ്ണിനു മുകളിൽ ബ്ലാക്ക്  കളർ റായ്ബാൻ സൺഗ്ലാസ്  സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇളം ചുവന്ന ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു..
അവനെ കണ്ടതും ഇൻവെസ്റ്റേഴ്സിൽ പലരും വന്നു കുശലം ചോദിച്ചു..
അവരോട് സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ അച്ഛനെയും അമ്മയെയും തിരഞ്ഞു…

അവസാനം ആരോടോ കാര്യം പറഞ്ഞു നിൽക്കുന്ന അവരിൽ അവന്റെ കണ്ണുകൾ വന്നു നിന്നു..

പാർഥി സർ, മോൻ എത്തിയിട്ടുണ്ട്…അയാളുടെ അടുത്തു നിന്ന വ്യക്തി ചെറു ചിരിയോടെ പറഞ്ഞു..

ഗായത്രി…അവൻ  എത്തിയിട്ടുണ്ടെന്നു…അയാൾ പതിഞ്ഞ സ്വരത്തിൽ അടുത്തു നിന്ന ഭാര്യയോട് പറഞ്ഞു…

അവർ തലയുയർത്തി ചുറ്റുപാടും നോക്കി.. കാണാതെ പോയ നിധി തേടും പോലെ ആ കണ്ണുകൾ അവനിൽ എത്തി നിന്നതും അവരുടെ കണ്ണുകൾ തിളങ്ങി..

അവൻ അവർക്കടുത്തേക്ക് ചെന്നു രണ്ടാളെയും കെട്ടി പിടിച്ചു…

എവിടരുന്നെടാ….ദേവൂട്ടാ….നിന്നെ കാണുന്നില്ലെന്നും പറഞ്ഞു ശ്വേത എന്തൊരു ബഹളം ആയിരുന്നു..

ഇനിയിപ്പോ കൊഴപ്പമില്ല ഗായൂ.. ഇവൻ വന്നല്ലോ…അതും പറഞ്ഞുകൊണ്ട്  പത്മജ അവർക്കടുത്തേക്ക് വന്നു.. ഒപ്പം കയ്യിൽ ഒരു വൈ–ൻ ഗ്ലാസുമായി  ശേഖരൻതമ്പിയും…

കേട്ടോടാ മോനേ…നിന്നെ കാണാഞ്ഞപ്പോൾ പെണ്ണിവിടം ഇളക്കി മറിച്ചു….

ശേഖരൻ ചിരിയോടെ പറഞ്ഞു…

അതല്ലെങ്കിലും അങ്ങനെ അല്ലിയോ?ഇവൻ എന്ന് വെച്ചാൽ അവൾക്കു ജീവൻ അല്ലിയോ?

അതുക്കും മേലെ ആണെടി ഭാര്യേ നമ്മുടെ മോൾക്ക്‌..ഇവൻ….

കേട്ടോടാ..പാർഥി…. ദേവ് എന്ന് പറഞ്ഞാൽ…ഒരുതരം ഭ്രാന്ത്‌ ആണ്  അവൾക്കു…

അത് പിന്നെ മോളെ കുറ്റം പറയാൻ പറ്റുമോ ചെറുപ്പം മുതലേ അവൾക്കുള്ളതാ ഇവൻ എന്ന് പറഞ്ഞു വെച്ചേക്കുവല്ലേ…..

അത് കേട്ട് ദേവിന് ദേഷ്യം വന്നു.. അവൻ അമ്മയെ നോക്കി.. അമ്മ കണ്ണുകൾ കൊണ്ട് ഒന്നും പറയരുതെന്ന് അവനെ വിലക്കി അവൻ ദേഷ്യത്തിൽ അവിടെ നിന്നും  പോയി..

ഡാ.. പാർഥി….ഇന്നത്തെ മീറ്റിംഗിന് ക്ഷണിക്കപെട്ട എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ ഒരു പ്രസ്താവന അങ്ങ് നടത്തും നീ  സപ്പോർട്ട് ചെയ്തു കൂടെ കാണണം..

അതെന്തോ പറച്ചിലാട…നിന്നെ സപ്പോർട്ട് ചെയ്ത് നിന്നിട്ടല്ലേ ഉള്ളു ഞാൻ. എന്നെങ്കിലും നിന്നെ സപ്പോർട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ടോ…

അതല്ലടാ..പക്ഷെ.. എന്നാലും..ഇത് ബിസ്സിനെസ്സ് കാര്യങ്ങൾ അല്ല…

പിന്നെ എന്തോന്നാടാ…

അത് കുറച്ചു കഴിഞ്ഞു നീ അറിയും….

അപ്പൊ നീ അറിഞ്ഞാൽ മതി  അയാൾ ചിരിയോടെ പറഞ്ഞു..

അയാൾ പോയി കഴിഞ്ഞതും ഗായത്രി പാർഥിപനോട് പറഞ്ഞു..

മക്കളുടെ കല്യാണക്കാര്യം ആവും ശേഖരേട്ടൻ പറയനിരിക്കുന്നതു. ദേവ് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?

പണ്ടും അവനു സമ്മതം അല്ലായിരുന്നല്ലോ? അവൻ സ്നേഹിച്ചത് ആരോഹിയെ അല്ലെ?

നീ ഒന്ന് പതിയെ പറ എന്റെ ഗായു….അവനിപ്പോൾ അതൊന്നും ഓർമ്മയില്ല..അവനെ നീ ആയിട്ട് അതൊന്നും ഓര്മിപ്പിക്കല്ലേ…ഇല്ല ഒന്നും ഓർമ്മ വരാതിരിക്കാൻ അല്ലെ നിങ്ങൾ അവനെ ബാംഗ്ലൂർ ഒരു ഓഫീസ് ഉണ്ടാക്കി അങ്ങോട്ട് പറഞ്ഞു വിട്ടത്..

ഇനി അവൻ ഇല്ലാതെ എനിക്ക് പറ്റില്ല..അവൻ എവിടെ ആണോ? അവിടെ ഞാനും കാണും..നിറഞ്ഞു വന്ന കണ്ണുകൾ  ആരും  കാണാതിരിക്കാൻ അവർ ശ്രമിച്ചു…കൊണ്ട് പറഞ്ഞു….

ഗായു നിനക്ക് അറിയാല്ലോ അവന്റെ ഷെയർ കൂടി ഉണ്ടെങ്കിലേ നമ്മുടെ കമ്പനി മുന്നോട്ട് പോകു..അവനെ പിണക്കാൻ പറ്റില്ല.. ഇൻവെസ്റ്റേഴ്സ് അവൻ പറയുന്നതേ കേൾക്കു…

പിന്നെ ശ്വേതമോൾക്ക് എന്താ ഒരു കുറവ്? കാണാൻ സൗന്ദര്യം ഇല്ലേ?നിറമില്ലേ?വിദ്യാഭ്യാസമില്ലേ? അവൾക്ക് നമ്മളോട് നല്ല സ്നേഹം അല്ലെ….പിന്നെ എന്താ.. അവളുടെ ഒരു കുറവ്…

അവളുടെ സ്വഭാവം… അത് തന്നെയാ അവളിലെ ഒരേ ഒരു കുറവ്…

അതൊക്കെ പ്രായത്തിന്റെ കുറമ്പായിട്ട് കണ്ടാൽ മതി..

ഹാളിൽ കമ്പനിയുടെ പ്രൊമോഷനും  ഇൻവെസ്റ്റഴ്‌സുമായുള്ള ചർച്ചകളും ബിസ്സിനെസ്സ് മീറ്റിങ്ങും നടന്നു കൊണ്ടിരുന്നു..അതിനിടയിൽ പെട്ടന്ന്  ലൈറ്റ്റുകൾ അണഞ്ഞു..എല്ലാവരും ഞെട്ടി നിശബ്ദരായി മൈക്കിലൂടെ ശേഖരൻ സ്റ്റേജിൽ നിന്നും എല്ലാവരോടുമായി ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട് എല്ലാവരും നോക്കി..

എല്ലാവരും അയാൾ പറയുന്ന കേൾക്കാനുള്ള ആകാംഷയോടെ ഇരുന്നു.

ദേവ് ഗ്രൂപ്പിന്റെ ഓണെറും എന്റെ സുഹൃത്തുമായ പാർഥിപനും ശ്വേത ഗ്രൂപ്പിന്റെ ഓണർ ആയ ഞാനും കൂടി ചേർന്നു ഒരു തീരുമാനം എടുത്തു ഞങ്ങടെ മക്കളായ ധ്രുവദേവിന്റെയും ശ്വേതയുടെയും എൻഗേജ്മെന്റ് ഇവിടെ വെച്ചു നടത്താമെന്നു…

ദേവ് അരിശത്തിൽ പല്ലുകൾ കടിച്ചു പിടിച്ചു…എല്ലാവരും അവനു കൺഗ്രസ്  പറഞ്ഞു കൊണ്ട് ഷേക്ക് ഹാൻഡ് നൽകി ആശംസകൾ അർപ്പിച്ചു കൊണ്ടിരുന്നു..

പെട്ടന്നു വീണ്ടും മൈക്കിൽ കൂടി ശേഖരൻ പാർഥിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു..അയാൾ ഗായത്രിയെ നോക്കി കൊണ്ട് സ്റ്റേജിലേക്ക് കയറി..

അവർ രണ്ടാളും കൂടി ചേർന്നു   പ്രൊജക്റ്റർ ഓൺ ചെയ്തു..

എല്ലാവരുടെയും കണ്ണുകൾ അവിടേക്കു  പാഞ്ഞു..

സ്റ്റേജിലെ big സ്‌ക്രീനിൽ  കുറെ ചിത്രങ്ങൾ മാറി മാറി തെളിഞ്ഞു..

ചിത്രങ്ങളിലേക്ക്  നോക്കിയ എല്ലാവരുടെയും മുഖത്ത് ഞെട്ടൽ തെളിഞ്ഞു..

അവർ അന്യോന്യം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..

ശേഖരനും പാർഥിയും പരസ്പരം ഒന്നും മനസ്സിലാകാതെ അവരെ നോക്കി കൊണ്ട് തിരിഞ്ഞു സ്ക്രീനിലേക്ക് നോക്കി..

രണ്ടാളുടെയും കണ്ണുകൾ മിഴിച്ചു പോയി…തൊണ്ടക്കുഴിയിൽ നിന്നും കാറ്റു മാത്രമേ വരുന്നുള്ളു.. ശബ്ദം വരുന്നില്ല വല്ലാത്ത പരവേഷം..

ഗായത്രിയും പത്മജയും ആ സ്‌ക്രീനിൽ കാണുന്ന ചിത്രത്തിലേക്ക് നോക്കി പരസ്പരം അന്തിച്ചു നിന്നു..

പെട്ടന്ന് ഹാളിലേക്ക് ആരുടെയോ കാലോച്ചകൾ  കേട്ടു..എല്ലാവരും തിരിഞ്ഞു അങ്ങോട്ട്‌ നോക്കി..

ഇളം പ്രകാശത്തിൽ അകത്തേക്ക് കടന്നു വരുന്നവരെ കണ്ട് എല്ലാവരും ഒരുപോലെ ഞെട്ടി പകച്ചു..

ദേവിന്റെ കണ്ണുകൾ തിളങ്ങി..ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.. പാന്റ്സിന്റെ പോക്കറ്റിലേക്ക് കൈകൾ രണ്ട് വെച്ചു കൊണ്ട് അവൻ ചിരിയോടെ  സൈഡിൽ നിൽക്കുന്ന പ്രണവിനെ നോക്കി..അവന്റെ കണ്ണിൽ വിരിഞ്ഞത് ടെൻഷൻ ആയിരുന്നു…

തുടരും