പുനർജ്ജനി ~ ഭാഗം – 39, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ഇളം പ്രകാശത്തിൽ അകത്തേക്ക് കടന്നു വരുന്നവരെ കണ്ട് എല്ലാവരും ഒരുപോലെ ഞെട്ടി പകച്ചു..

ദേവിന്റെ കണ്ണുകൾ തിളങ്ങി..ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.. പാന്റ്സിന്റെ പോക്കറ്റിലേക്ക് കൈകൾ രണ്ട് വെച്ചു കൊണ്ട് അവൻ ചിരിയോടെ  സൈഡിൽ നിൽക്കുന്ന പ്രണവിനെ നോക്കി..

അവന്റെ കണ്ണിൽ വിരിഞ്ഞത് ടെൻഷൻ ആയിരുന്നു…

“ശ്വേതയ്‌ക്കൊപ്പം വളരെ ശ്രെദ്ധിച്ചു ഓരോ കാലടിയും എടുത്തുവെച്ചു അകത്തേക്ക് വരുന്ന അഞ്ജലിയെ കണ്ണെടുക്കാനാവാതെ എല്ലാവരും നോക്കി നിന്നു..”

അതിനിടയിലും പലരും അവളെ  പകപ്പോടെ നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതമായിരുന്നു…നിറഞ്ഞു നിന്നത്…

ആ ഹാളിലെ ഓരോ ഡെക്കറേഷൻസും  അത്ഭുതത്തോടെ നോക്കി കാണുന്ന തിരക്കിൽ ആയിരുന്നു ആ വെള്ളാരം മിഴികൾ..ആദ്യമായി ഇതെല്ലാം കാണുന്നതുപോലെയുള്ള അവളുടെ നോട്ടവും ശ്രെദ്ധയും കണ്ട് ദേവ് പോലും ഒന്ന് പകച്ചു..

മറ്റേതോ ലോകത്തു നിന്നും വന്നതുപോലെ ആയിരുന്നു അവളുടെ നോട്ടവും ഭാവവും..

“പെട്ടന്ന് ശ്വേതയുടെ കണ്ണുകൾ സ്റ്റേജിൽ കാണുന്ന ആ വലിയ സ്‌ക്രീനിൽ ഉടക്കി നിന്നു..”

അവളുടെ കണ്ണുകൾ ദേഷ്യത്താൽ  വിറകൊണ്ടു…

ഇതേസമയം ശേഖരന്റെയും പത്മയുടെയും പാർഥിയുടെയും  ഗായത്രിയുടെയും കണ്ണുകൾ ശ്വേതയ്ക്കൊപ്പം നിൽക്കുന്ന പെൺകുട്ടിയിൽ ആയിരുന്നു…

“അവളുടെ നീണ്ട വെള്ളാരം മിഴികൾ ചുറ്റിലും ആരെയോ തിരയുന്ന പോലെ തോന്നി..അകലെ നിൽക്കുന്ന ദേവിനെ കണ്ടതും അവൾ പുഞ്ചിരിച്ചുകൊണ്ട്  ആ സ്ക്രീനിലേക്ക് നോക്കി..’

അവൾ ഞെട്ടലോടെ വീണ്ടും വീണ്ടും അതിലേക്ക് ഉറ്റു നോക്കി…നിന്നു..

ദേവിനോപ്പമുള്ള അവളുടെ മനോഹരമായ ചിത്രങ്ങൾ..ചില ചിത്രങ്ങൾ അവനുമായി ഇഴുകി ചേർന്നുള്ളത് ആണെങ്കിൽ മറ്റുള്ളവ അവനെ കുറുമ്പോടെ നോക്കുന്നതായിരുന്നു…ഇരുവരിലും പ്രണയം നിറഞ്ഞു നിന്നു….

“പ്രണയം വല്ലാത്തൊരു മായയാണ്…ഒരിക്കലെങ്കിലും ആ മായവലയത്തിൽ പെട്ടു പോയാൽ പുറത്തുകടക്കാൻ പ്രയാസമായിരിക്കും പിന്നെ പ്രവർത്തികൾ എല്ലാം ആ മായയിൽ ലയിച്ചിരിക്കും ..”

ശെരിക്കും ദേവ് പറഞ്ഞത് സത്യം ആണോ? അവൾ  ആകാംഷയോടെ അവനെ നോക്കി…

അവൻ പറഞ്ഞത് പോലെ ഞാൻ അവന്റെ പ്രാണൻ ആണോ?

അപ്പോഴേക്കും ലൈറ്റ് തെളിഞ്ഞു….

സ്‌ക്രീനിൽ കാണുന്ന ഫോട്ടോയും മുന്നിൽ കാണുന്ന അഞ്ജലിയെയും ശ്വേത ദേഷ്യത്തിൽ നോക്കി..

അപ്പോഴും അഞ്ജലി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയാണ്..

പ്രണവ് ദേവിനാടുത്തേക്ക് വന്നു…എടാ…. ഇത് ആകെ പ്രോബ്ലം ആകും…ശ്വേതയെ നിനക്ക് അറിയാല്ലോ….അവൾ ഈ ഫോട്ടോ ഒന്നും കണ്ടാൽ വിശ്വസിക്കില്ല…അഞ്ജലിയെ അവൾ ഇന്ന് പൊരിച്ചെടുക്കും..നീ പോയി എന്തേലും ഒന്ന് ചെയ്യ്….

അവൻ അവൾക്കടുത്തേക്ക് പോകാൻ തുടങ്ങിയതും പിന്നിൽ നിന്നും ദേഷ്യത്തിൽ ഉള്ള അമ്മയുടെ വിളി അവനെ ഞെട്ടിച്ചു…

ഡാ… ദേവേ…..!അവിടെ നിന്നെ…..!
എന്തൊക്കെയാടാ..ഈ കാണുന്നെ ആരാടാ ഈ പെണ്ണ്…

അമ്മ അവനെ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു..

അപ്പോഴേക്കും ശേഖരനും പത്മയും  പാർഥിയും അവന്റെ അടുത്തേക്ക് വന്നു..

ഡാ. മോനേ ആരെങ്കിലും  നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണെങ്കിൽ അവനുള്ള പണി അങ്കിൾ കൊടുക്കുമെടാ…..

അവൻ ഒന്നും മിണ്ടാതെ നിന്നു…

എന്തെങ്കിലും നീ  ഒന്നു പറയ്..ഏതാ ആ പെണ്ണ്…? നിന്റെ ആരാ അവൾ…?

അങ്ങനെ പല ചോദ്യങ്ങളും അവനു മുന്നിൽ ഉയർന്നു..

ദേവ് എന്തോ പറയാൻ വന്നതും ശ്വേത അഞ്ജലിയെ  പിടിച്ചു വലിച്ചു അവർക്കടുത്തേക്ക് വന്നു..

അഞ്ജലിക്ക് കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണ് നിറഞ്ഞു..ചുറ്റും നിൽക്കുന്നവർ കാഴ്ചക്കരെ പോലെ പരസ്പരം എന്തൊക്കെയോ പറഞ്ഞു കൊണ്ട് നിന്നു..

ശ്വേത അഞ്ജലിയെ വലിച്ചു അവന്റെ മുന്നിലേക്ക്‌ ഇട്ടു..അവളുടെ പെട്ടന്നുള്ള തള്ളലിൽ അഞ്ജലി ദേവിന് കുറച്ചു അപ്പുറത്തായി ഊക്കോടെ വന്നു വീണു പോയി..

ദേവ് അവൾക്കടുത്തേക്ക്  പോകാൻ തുടങ്ങിയതും ശ്വേത തടഞ്ഞു…

രണ്ടിന്റെയും നാടകം എന്തിനാണെന്ന് പറഞ്ഞിട്ട് അവളെ അവിടുന്ന് എഴുനേൽപ്പിക്കാം…പക്ഷെ അപ്പോഴേക്കും പ്രണവ് അവളെ പിടിച്ചു എഴുനേൽപ്പിച്ചു…കഴിഞ്ഞിരുന്നു….

അഞ്ജലി കണ്ണും നിറച്ചു ദേവിനെ നോക്കി..ആ നോട്ട് അവന്റെ നെഞ്ചിൽ കൊണ്ടു വല്ലാതെ വേദനിച്ചു..

പി.എ.ആണെന്നും പറഞ്ഞല്ലേ നിങ്ങൾ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നത്..നിങ്ങടെ ഓഫീസിൽ ഉള്ളവരും പറയുന്നു ഇവൾ നിങ്ങടെ പി.എ.ആണെന്ന്…പിന്നെ എങ്ങനെയാണു ഇത്ര പെട്ടന്ന് ഇവൾ നിങ്ങടെ കാമുകി ആയത് അവൾ പുച്ഛത്തോടെ അഞ്ജലിയെ നോക്കി കൊണ്ട് ചോദിച്ചു..പിന്നെ നടന്നു അവൾക്കടുത്തേക്ക് ചെന്നു…

“എന്ത് കാണിച്ചാടി നീ ഇവനെ മയക്കിത്..”ഒരു ദിവസത്തെ നിന്റെ റേറ്റ് എത്രയാ… ഞങ്ങളും കൂടി അറിഞ്ഞിരിക്കട്ടെ….നീ കാശുള്ളവരെ മയക്കി എടുക്കാൻ. വാങ്ങുന്ന വില…”

അത് കേട്ടു ദേവിന്റെ കൈകൾ തരിച്ചു   അവൻ അവളെ അടിക്കാനായി ഓങ്ങിയതും അതിനു മുന്നേ അവളുടെ ചെക്കിടടക്കം വലിയ ശബ്ദസത്തോടെ പടക്കം പൊട്ടി..ശ്വേത നിലത്തേക്ക് വീണു പോയി..”

“ഒരു നിമിഷം എല്ലാവരും  ഞെട്ടി നിദബ്ദരായി…’

ശ്വേതയെ അടിച്ച കൈ കുടഞ്ഞു കൊണ്ട് അഞ്ജലി ദേവിനെ നോക്കി ..

അവൻ ആകെ പകപ്പിൽ ആയിരുന്നു..

അതിന്റെ ഞെട്ടൽ അവനിൽ നിന്നും മാറിയിട്ടില്ല..

ഇങ്ങനെ ഒരു നീക്കം അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചതായിരുന്നില്ല…

പ്രണവ് ആകെ കിളി പോയി ദേവിനെ നോക്കി പിന്നെ പതിയെ അവന്റെ അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു..

ഡാ..നമ്മൾ പെട്ടു..

അവൾ ഇപ്പോൾ ആ പഴയ അഞ്ജലി ആയി..കണ്ടില്ലേ വെട്ടൊന്നു മുറി രണ്ടെന്നു  നിലത്തു കിടക്കുന്ന ശ്വേതയെ നോക്കി കൊണ്ട് അവൻ പറഞ്ഞു.

അടുത്തത് നിനക്കാ…നീ സൂക്ഷിച്ചോ?

അപ്പോഴേക്കും ശ്വേതയെ ഗായുവും പത്മയും പിടിച്ചു എഴുനേൽപ്പിച്ചു..

അവൾ  അഞ്‌ജലിക്കു നേരെ ചീറി..

“How dare you…
You.. Hit me…
I will show you…”

നിനക്ക് എന്നെ അറിയാഞ്ഞിട്ടാടി….നീ ഇവന്റെ കാമുകി ആണെങ്കിൽ ഞാൻ ഇവന്റെ ഭാര്യ ആണ്..ചെറുപ്പം മുതലേ പറഞ്ഞു വെച്ചതാ ഞങ്ങടെ കല്യാണം..അവൾ വീറോടെ പറഞ്ഞു കൊണ്ട് അഞ്ജലിയെ നോക്കി…

അവളുടെ മുഖം ശാന്തം ആയിരുന്നു..വലിയ കൊടുംകാറ്റു അടിക്കുന്നതിനു മുന്നേയുള്ള ശാന്തത..

അവൾ ദേവിനെ നോക്കി..

‘”ദേവേട്ടാ….”

അവളുടെ ആ വിളിയിൽ ദേവ് ഞെട്ടി  കണ്ണും മിഴിച്ചു അവളെ നോക്കി..

ശരിക്കും ഇവടെ പോയ റിലേ തിരിച്ചു വന്നോ? അവൻ ദയനീയായി പ്രണവിനെ നോക്കി..

അനുഭവിച്ചോ..എല്ലാം നിന്റെ പ്ലാൻ അല്ലെ എന്നമട്ടിൽ പ്രണവ് നിന്നു..

“ദേവേട്ടാ…. ഞാൻ നിങ്ങടെ ആരാണ്…?കാമുകിയോ? ഭാര്യയോ?”

അവളുടെ ചോദ്യം കേട്ടു ദേവ് അവളെ തുറിച്ചു നോക്കി..

ഭാര്യ….”!

ഇത്തവണത്തെ അവന്റെ പറച്ചിൽ കേട്ടു പ്രണവ് പോലും ഞെട്ടി പോയി..

ഇത് സ്ക്രിപ്റ്റിൽ ഇല്ലാത്തത് ആണല്ലോ അവൻ ഞെട്ടലോടെ ദേവിനെ നോക്കി..

അവന്റെ വായിൽ നിന്നും കേട്ടകാര്യത്തിന്റെ ഞെട്ടലിൽ ആയിരുന്നു വീട്ടുകാർ..

ഡാ,. ദേവേ നീ പറഞ്ഞ സത്യം ആണോ?ഈ കുട്ടി നിന്റെ ഭാര്യ ആണോ?

അതെ അമ്മേ ഞാൻ ഇവളെ ബാംഗ്ലൂർ വെച്ചു സ്നേഹിച്ചു കെട്ടിയതാണ്..

ഇത്തവണ പ്രണവിന്റെ കിളികൾ കൂട്ടത്തോടെ എങ്ങോട്ടോ പലയാനം ചെയ്തു..

ദേവ് അഞ്ജലിയെ ചേർത്ത് പിടിച്ചു..അവൾ അവനോട് ചേർന്ന് നിന്നു…

എല്ലാവരും ക്ഷെമിക്കണം ഞാൻ കല്യാണം കഴിച്ച കാര്യം ആരോടും പറയാൻ പറ്റിയില്ല..ഇവളുടെ വീട്ടുക്കാരുടെ  എതിർപ്പ് കാരണം ഞങ്ങൾക്ക് രജിസ്റ്റർ മാര്യേജ് ചെയ്യേണ്ടി വന്നു..

‘നിങ്ങളുടെ മനസ്സിൽ പല സംശയങ്ങളും കാണും…എന്റെ സ്ഥാനത്തു നിങ്ങളിൽ ആരെങ്കിലും ആണെങ്കിൽ ആത്മാർഥമായി പ്രണയിച്ച ആളെ ഉപേക്ഷിക്കുമോ?”

ഉപേക്ഷിക്കും എന്നാണെങ്കിൽ നിങ്ങൾക്ക് പോകാം..അല്ലെന്നു ആണെങ്കിൽ എന്റെ കൂടെ നിൽക്കാം..പിന്നെ…എന്തായാലും തീരുമാനം ഇന്ന് വേണം.. നാളെ ചിലപ്പോൾ വേറെ ആരെങ്കിലും പറഞ്ഞു നിങ്ങൾ പോകുന്നതിലും നല്ലതല്ലേ അത്…

അവൻ എല്ലാവരെയും നോക്കി പറഞ്ഞു…നിർത്തി….

ശേഖരൻ എല്ലാവരെയും നോക്കി..

പക്ഷെ ആരും നിന്നിടത്തു നിന്നു അനങ്ങിയില്ല..എല്ലാവരും അവരുടെ പ്രണയത്തെ അംഗീകരിച്ചു..

പ്രണവ്…. അത്ഭുതത്തോടെ ദേവിനെ നോക്കി..എന്റെ അഭിനയ ഗുരുവേ.. നിന്നെ ഞാൻ നമിച്ചു.. ഒരു വെടിക്ക് രണ്ടു പ്രേശ്നങ്ങൾ പരിഹരിച്ചു..

കമ്പനിയുടെ ഷെയർ എങ്ങും പോകത്തുമില്ല ഇൻവെസ്റ്റേഴ്സ് കൂടെ നിൽക്കുകയും ചെയ്യും…ശ്വേത ഔട്ടും ആയി…..

കുറെ കഴിഞ്ഞു എല്ലാവരും food ഒക്കെ കഴിച്ചു സന്തോഷത്തോടെ പിരിഞ്ഞു..

ദേവിന്റെ ഫാമിലിയും ശ്വേതയുടെ ഫാമിലിയും മാത്രം ആയി അവിടെ..

ശ്വേത..ഇടക്കിടെ ദേഷ്യത്തിൽ അഞ്ജലിയെ നോക്കി..

ആന്റി…ഇതെല്ലാം ദേവിന്റെയും ഇവളുടെയും നാടകമാ..ആന്റി അതൊക്കെ വിശ്വസിച്ചോ?

അവൾ കണ്ണുനീർതുടച്ചു കൊണ്ട് ഗായത്രിയോട് ചോദിച്ചു…

മോളെ…ഞാൻ എന്ത് പറയാനാ..മോളും കേട്ടതല്ലേ അവൻ പറഞ്ഞത്…

താലികെട്ടാതെ ഈ പെണ്ണ് എങ്ങനെ നമ്മുടെ ദേവിന്റെ ഭാര്യയാകും ഗായു..പത്മ ഇർഷ്യത്തോടെ  ചോദിച്ചു..

ശേഖരനും പാർഥിയും അത് ശെരിവെച്ചു..

ഇതൊക്കെ അവൻ നമ്മുടെ കണ്ണിൽ പൊടീ ഇടനായിട്ട് പറയുന്നതാ … പാർഥി പറഞ്ഞു..

അത് കേട്ടതും ശ്വേതയ്ക്ക് ആശ്വാസം തോന്നി..അവൾ അതിനെ കൂടുതൽ ബലപെടുത്തുന്ന രീതിയിൽ സംസാരിച്ചുകൊണ്ടിരുന്നു….

അവരുടെ സംസാരം പ്രണവും ദേവും കേൾക്കുന്നുണ്ടായിരുന്നു..

നിനക്കുള്ള അടുത്ത പണി വരുന്നുണ്ട് ഇതിൽ നിന്നു നീ എങ്ങനെ രക്ഷപെടും..

പ്രണവ് പതിയെ ദേവിനോട്‌ ചോദിച്ചു…ദേവ് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകലെ ആകാശത്തേക്ക് നോക്കി നിൽക്കുന്ന അഞ്ജലിയെ നോക്കി..

അവൻ അവൾക്കടുത്തേക്ക് ചെന്നു..

തന്റെ അടുത്ത് ആരുടെയോ നിഴൽ വീണതും അവൾ തല ഉയർത്തി നോക്കി..

ചിരിയോടെ നിൽക്കുന്ന ദേവിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു…

എന്റെ ഭാര്യ കൊറേ നേരമായി എന്താ ഈ നിന്നു ആലോചിക്കുന്നെ..

ഞാനെല്ലാം ഒന്ന് റിവൈൻ ചെയ്തു നോക്കുവായിരുന്നു..എനിക്ക് എല്ലാം ഒരു സ്വപ്നം പോലെയാ തോന്നുന്നേ…

അതെന്താ….

അവൻ ചിരിയോടെ ചോദിച്ചു….

എനിക്ക് ഒന്നും ഓർമ്മയില്ലെന്നേ….നമ്മൾ എന്ന പ്രണയിച്ചേ..വിവാഹം കഴിച്ചേ….ഒന്നും…ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല…

പിന്നെ…നീ കുറച്ചു മുൻപ് ചോദിച്ചതോ?

ഞാൻ എന്താ ചോദിച്ചേ? കൊള്ളാം..അതും നീ മറന്നോ?

ഇങ്ങനെ പോയാൽ എന്നെയും നീ മറക്കുമോ? ഒരിക്കൽ ഞാൻ നിന്റെ ആരും അല്ലാതാവുമോ? പെട്ടന്ന് അവൾ അവന്റെ വാ പൊത്തി പിടിച്ചു….

ഇങ്ങനെ ഒന്നും പറയല്ലേ….. എനിക്ക് ഒന്നും ഓർമ്മ ഇല്ലാഞ്ഞിട്ടാ…

പക്ഷെ എന്നാലും ദേവേട്ടൻ കാറിൽ വെച്ചു കൊറേ കാര്യങ്ങൾ എന്നെ ഓർമ്മപെടുത്തിയില്ലേ?

ഞാൻ ദേവേട്ടന്റെ ആരാണെന്നൊക്കെ പറഞ്ഞു തന്നില്ലേ…

പിന്നെ ഇന്നത്തെ പാർട്ടിയെ പറ്റിയും പറഞ്ഞു തന്നില്ലേ..അപ്പോൾ പിന്നെ ഞാൻ എങ്ങനെയാ എന്റെ ഭർത്താവിനെ മറ്റുള്ളവരുടെ മുന്നിൽ തോൽപ്പിക്കുന്നത്..

എനിക്ക് ഒന്നും ഓർമ്മയില്ലെങ്കിലും എനിക്ക് അറിയാം ഒരു ഭാര്യ എങ്ങനൊക്കെ ഭർത്താവിനെ പ്രോട്ടക്ട്  ചെയ്യണമെന്ന്..

അവൻ അവൾ പറയുന്നത് കേട്ടു മനസ്സിൽ ഊറി ഊറി ചിരിച്ചു…

എന്റെ ദൈവമേ ഇവൾ എന്നെ ചിരിപ്പിച്ചു കൊ-ല്ലും…ഇവൾക്ക് ബോധം ഉണ്ടാരുന്നെങ്കിൽ ഇവളെന്റെ കൊ-ടൽമാല വ-ലിച്ചൂരി എടുത്തേനേ…ഇവൾക്ക് ബോധം ഇല്ലാത്തത് എന്റെ ഭാഗ്യം…

അപ്പോഴേക്കും അവൾ മറ്റൊന്നും ചിന്തിക്കാതെ ദേവിനെ കെട്ടിപിടിച്ചു…

അവൻ അന്തിച്ചു അവളെ നോക്കി.. പിന്നെ അവനും അവളെ കെട്ടിപിടിച്ചു…

ഇതെല്ലാം കണ്ടു ശ്വേതയ്ക്കു ദേഷ്യം വന്നു..

ഇതിലിപ്പോൾ രണ്ടിനും ഓർമ്മപോയോ?
എന്ന ഡൗട്ടിൽ ആകെ വട്ടായി പ്രണവ്   അവരെ നോക്കി നിന്നു…

തുടരും