പുനർജ്ജനി ~ ഭാഗം – 28, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ    

ഇടി വെട്ടു ഏറ്റവനെ പാമ്പ് കടിച്ചു എന്നരീതിയിൽ ദേവ് ഇരുന്നു..ദേവ് അഞ്ചുനേ ഇടം കണ്ണിട്ടു നോക്കി അവൾ കലിപ്പിൽ ആണ്. അവൻ ശ്വേതയെ നോക്കി അവൾ ചിരിയോടെ അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചു…ദേവ് ഉമിനീരീറക്കി  കൊണ്ട് അഞ്ചുനേ നോക്കി..അവളിൽ നിന്നും ദഹിപ്പിക്കുന്ന  ഒരു നോട്ടം ആണ് ഉണ്ടായത്.

റൂമിൽ എത്തിയിട്ടും അഞ്ജുവിന്റെ കലിപ്പ് അടങ്ങിയില്ല. അതവൾ കയ്യിൽ ഇരുന്ന ബാഗിനോട് കാട്ടി..എന്റെ അഞ്ചു..നീ ആ ബാഗിനോട്  ദേഷ്യം കാട്ടിയാൽ നിന്റെ പ്രശ്നം തീരുമോ?കാർത്തു സ്നേഹത്തോടെ ചോദിച്ചു..എന്റെ ദേഷ്യം ഈ ജന്മം തീരില്ല ആ ക-രടിയോട്..അങ്ങേർക്കു കാശിന്റെ അഹന്തയാണ്.

അപ്പോഴാണ് പ്രണവും ദേവും കൂടി അവിടേക്ക് വന്നത്..ഡോറിൽ പിടിച്ചതും അത് തുറന്നു പോരുന്നു.

അഞ്ചു ആണെങ്കിൽ കലിപ്പിൽ ദേവിനെ വായിൽ വന്നതെല്ലാം പറഞ്ഞോടിരിക്കുവാണ്..

എടി…പ്രിയേ അങ്ങേരുടെ കൂടെ ഇന്നു കണ്ട ആ സാധനത്തിന്റെ പേരെന്തോന്നാ പറഞ്ഞെ..

ഏത് സാധനത്തിന്റെ ആടി..

എടി..ആ തുണി  ഉടുക്കാൻ  അറിയാത്ത ആ പെണ്ണില്ലേ അവടെ പേര്..

ആ..ശ്വേത..കാർത്തി പറഞ്ഞു..

ആ…അവൾ തന്നെ..അങ്ങേർക്കു പറ്റിയത് ആ സാധനമാണ്..രണ്ടിനും പണത്തിന്റെ അഹങ്കാരം നന്നായി അസ്ഥിക്കു പിടിച്ചിട്ടുണ്ട്..

എടി…മതിയെടി…

പിന്നെ എന്ത് മതിയെന്ന്..അവൾ എന്നെ നോക്കിയ നോട്ടം കണ്ടാൽ വിചാരിക്കും അവൾ തുണി ഇട്ടിട്ടുണ്ട് ഞാൻ തുണി ഉടുത്തിട്ടില്ലെന്നു..ആ മാതിരി വൃത്തികെട്ട നോട്ടം അല്ലെ ആ കോത നോക്കിയത്..

പോട്ടെടി അവരൊക്കെ ക്യാഷ് ഉള്ളവരല്ലേ എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴാണ് ഡോറിൽ ചാരി ഇതെല്ലാം കേട്ടുകൊണ്ട് പരസ്പരം നോക്കി നിൽക്കുന്ന പ്രണവിനെയും ദേവിനെയും കാർത്തുവും പ്രിയയും കണ്ടത്.

അഞ്ചുനേ വിളിക്കാൻ ഒരുങ്ങിയ അവരെ ദേവ് കണ്ണുകൾ കൊണ്ട് തടഞ്ഞു..

കേട്ടോടാ..ദേവേ നിന്നെയ അവൾ വർണിക്കുന്നത്..എന്തായാലും പേര് കൊള്ളാം ക-രടി..നിന്റെ സ്വഭാവത്തിന് ചേരുന്നുണ്ട്. പ്രണവ്  പതിയെ ദേവിനോട് പറഞ്ഞു..ദേവ് കലിപ്പിൽ അവനെ നോക്കി..

അവൾ നിലത്തുനിന്നും ബാഗ് എടുത്തു  ടേബിളിന് മുകളിൽ വെച്ചു തുറന്നു ഡ്രസ്സ്‌ തിരഞ്ഞു കൊണ്ട് തുടർന്നു.

പിന്നെ..ആ കരടിടെ കൂടെയുള്ള  ആ ഹിപ്പപോട്ടമസ് ഉണ്ടല്ലോ അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഇടിച്ചു അവന്റെ  മൂക്ക് പരത്തും ഞാൻ…അവനാ എന്റെ സ്കൂട്ടിയിൽ ആ പരട്ട വണ്ടി കൊണ്ടിടിച്ചത്. എന്നെ ആ ക-രടിടെ മുന്നിൽ പെടുത്തിയത് അവനെ ഇഞ്ച ചതയ്ക്കുന്ന പോലെ ചതയ്ക്കണം..

അവളുടെ പറച്ചിൽ കേട്ടു കാർത്തിയും പ്രിയയും ദയനീയമായി അവളെ നോക്കി..

ദേവ് ഹി-പ്പ-പോട്ടമസ് എന്ന പേര് കേട്ടപ്പോൾ മുതൽ ചിരി അടക്കാൻ പാട് പെട്ടുകൊണ്ട് പ്രണവിനെ നോക്കി..അവൻ ആണെങ്കിൽ ഉരുകി ഒലിച്ച ഐസ് പോലെ ദേഷ്യത്തിൽ വിറ കൊണ്ടു..

പ്രിയ കണ്ണുകൾ കൊണ്ട്  കഥകളി നടത്തി..അതൊക്കെ എവിടെ നമ്മടെ കൊച്ചിന് മനസ്സിലാവാൻ..

എനിക്ക് ആ പ’രട്ട ക-രടിയെ പേടി ഒന്നും ഇല്ല…അങ്ങേരു എന്റെ മുന്നിൽ വന്നു നിന്നാൽ ഞാൻ അങ്ങേരുടെ പല്ലടിച്ചു കൊഴിക്കും..എന്നിട്ട് ആ കരടിടെ മൂക്കിന്റെ പാലം ഇടിച്ചു ഓടിച്ചെടുക്കും…എനിക്ക് അങ്ങേരോടുള്ള ദേഷ്യം തീരുന്നില്ലെടി പ്രിയേ എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയത്  ദേവിന്റെയും പ്രണവിന്റെയും മുഖത്തേക്ക് ആണ്..

ആ സമയം അഞ്ജുവിന്റെ മുഖത്ത്  വിരിഞ്ഞ എക്സ്പ്രഷൻസ്  നമ്മുടെ ജഗതിയുടെ  നവരസത്തിൽ പോലും വിരിഞ്ഞിട്ടില്ല..

എന്റെ ഈശ്വരാ..ഞാൻ പെട്ടു..എന്റെ ഈശ്വയെ…എന്താ..ഇവരൊക്കെ ഇവിടെ ഇവരൊക്കെ ഇതെപ്പോ എത്തി…

നീയൊന്നും പറഞ്ഞില്ലല്ലോടി തെ-ണ്ടി-കളെ.. ഈ ക-രടിടെ മുന്നിൽ എന്നെ ഇട്ടു കൊടുത്തല്ലോടി ദുഷ്ടകളെ…അഞ്ചു കാർത്തിയെയും  പ്രിയയെയും നോക്കി..

ദേവ്..അഞ്ജുവിന്റെ അടുത്തേക്ക് വന്നു..

അവൾ ഞെട്ടി…എന്റെ ഈശ്വരാ.. ഈൗ.. കരടി ഇന്നെന്നെ കൊ–ല്ലും..ഇവിടുന്നു എങ്ങോട്ട് ഓടനാ..നാട് ആയിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും ഓടിപ്പോകാരുന്നു…

ദേവ് അഞ്ജുവിന്റെ തൊട്ടു മുന്നിൽ വന്നു നിന്നു..അവന്റെ മൂക്ക് അവളുടെ മുഖത്തിന്‌ അടുത്തേക്ക് കൊണ്ടുപോയി…

ഇടിക്കെടി..ഇടിച്ചു പരത്തേടി… ദാ എന്റെ പല്ലു..ഈഈഈ….അടിച്ചു കൊഴിക്കെടി….ഞാൻ നിന്റെ മുന്നിൽ അല്ലെ നിൽക്കുന്നത്..നിനക്ക് എന്നെ പേടി ഇല്ലെന്നു അല്ലെ പറഞ്ഞെ..കാണട്ടടി…നിന്റെ ധൈര്യം..

കോ–പ്പ്..ഇങ്ങേരു മിക്കവാറും എന്റെ കൈയിൽ നിന്നും വാങ്ങും..പക്ഷെ… ഇങ്ങേരെ ഇടിച്ചിട്ട് ഞാൻ ഇവിടെ ജയിലിൽ ആയിപോയാൽ എന്ത് ചെയ്യും ഇതിപ്പോ എന്നെ ചതിച്ചപോലെ ആയല്ലോ എന്റെ പുണ്യാളാ…അറിയാത്ത നാടായി പോയി അല്ലെങ്കിൽ ഞാൻ  കാണിച്ചു തരരുന്നെടാ മിഡിൽ ക്ലാസുകാരുടെ കയ്യുടെ പവർ ഈ കരടിയുടെ സുന്ദര മുഖത്തിന്റെ ഷേപ്പ്  ഞാൻ മാറ്റിയേനെ…

സർ…കാർത്തി വിളിച്ചതും ദേവ് കലിപ്പിൽ അവരെവനോക്കി..

സർ…അവൾ പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാ..

പെട്ടന്ന് ദേവ് തിരിഞ്ഞു …

Out….All of you out..

കാർത്തിയും പ്രിയയും ഞെട്ടി..അഞ്ചു പറഞ്ഞത് ശെരിയാണ്..ഇങ്ങേരു ടെറർ ആണ്..

അഞ്ചു ആശ്വാസത്തിൽ പോകാൻ തിരിഞ്ഞതും ദേവ് അവളുടെ കയ്യിൽ പിടിച്ചു നിർത്തി..നിന്നോട് പോകാൻ ആരാടി പറഞ്ഞെ. അവൻ കലിപ്പിൽ പറഞ്ഞതും അഞ്ചു പേടിച്ചു വിറച്ചു.

അപ്പോഴേക്കും പ്രണവ് പ്രിയയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറക്കി..അവൾ അവനെ തുറിച്ചു നോക്കി..ദേവിന്റെ അലർച്ചെയിൽ തന്നെ കാർത്തി പുറത്ത് ഇറങ്ങി കഴിഞ്ഞിരുന്നു..

പ്രണവ് അകത്തേക്ക് വന്നതും ദേവ് കലിപ്പിൽ അവനെ നോക്കി..

എന്റമ്മോ…ഞാൻ പോവാ…ഇവനു എന്താ…ആരെങ്കിലും മുളകരച്ചു  കൊടുത്തോ? ഇങ്ങനെ എരിഞ്ഞു കേറാൻ..ഹോ..ഇവൻ എന്താ.. ഇങ്ങനെ നോക്കുന്നെ ? നീ കാരണം അവൻ എന്നെയും അടിച്ചു പുറത്താക്കി..പ്യാവം ഞാൻ നിന്നെ പിന്നെ എടുത്തോളാടി വട്ടു കേസെ….

അഞ്ചു ഭയന്നു ദേവിനെ നോക്കി..അവൻ അടുത്തേക്ക് വരും തോറും അവളിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു..അവൾ ഉമിനീരിറക്കി അവനെ നോക്കി.

എന്താടി..തല്ലുന്നില്ലേ നീ എന്നെ? നിനക്ക് എന്നെ പേടിയില്ലെന്നു അല്ലെ പറഞ്ഞെ പിന്നെ എന്തിനാടി ഈയലിനെ പോലെ നിന്നു വിറയ്ക്കുന്നത്..

എനിക്ക് നിങ്ങളെ പേടി ഒന്നും ഇല്ല…വിറച്ചു വിറച്ചു അവൾ ഒരുവിധം പറഞ്ഞു ഒപ്പിച്ചു…പറഞ്ഞു കഴിഞ്ഞാണ് ഓർത്തത്..തന്റെ നാക്കു ചതിച്ചെന്നു..എന്റെ അഞ്ചു നിനക്ക് എന്തിന്റെ കേടായിരുന്നു..ക-രടിയെ നോക്കി പേടി ഇല്ലെന്നു പറയാൻ.

അവൻ  വീണ്ടും ചോദിച്ചു..നിനക്ക് എന്നെ ഒട്ടും പേടി ഇല്ലേ…അവൾ പതിയെ പുറകിലേക്ക് മാറി..അവൻ അടുത്തേക്ക് വരും തോറും അവൾ  ചുമരിലേക്ക് ഒതുങ്ങി..

അത് കണ്ടു അവൻ ചിരിച്ചു കൊണ്ട് അവളുടെ ഫോട്ടോ തന്റെ ഫോണിൽ പകർത്തി..

പിന്നെ..നീ…ശ്വേതയെപ്പറ്റി കുറച്ചു മുൻപ് പറഞ്ഞില്ലേ..അതെനിക്ക് ഇഷ്ടം ആയി…നിനക്ക് ഞാൻ ഒരു ജോലി തരാം. ആ ജോലി എന്താണെന്നു ഞാൻ നാളത്തെ പാർട്ടിയിൽ പറയാം..ജോലി അനുസരിക്കാതെ ഇരുന്നാൽ നീ ഇവിടുന്നു നാട്ടിലേക്ക് പോവില്ല..നിന്റെ പാസ്പോർട്ട്‌ എന്റെ കയ്യില..അത് മറക്കണ്ട..പാസ്പോർട്ട്‌ ഇല്ലാതെ ഇവിടുത്തെ പോലീസ് നിന്നെ പിടിച്ചാൽ പിന്നെ സ്ഥിരതാമസമാക്കാം ഇവിടെ അല്ല അങ്ങ് ജയിലിൽ…

അവൻ പുറത്തേക്ക് ഇറങ്ങിയതും പ്രിയും കാർത്തിയും അഞ്ചുന്റെ അടുത്തേക്ക് ഓടിച്ചെന്നു…

**********************

എന്താ.. ധന്യേ….സുഖമില്ലേ?ഹോസ്പിറ്റലിൽ പോണോ?

വേണ്ട ജയേ? മോൾ ഇറ്റലിക്കാണ് പോയതെന്ന് അറിഞ്ഞപ്പോൾ മുതൽ നെഞ്ചിന് വല്ലാത്തൊരു വിമ്മിട്ടം…

നീ ഇങ്ങനെ പേടിച്ചാലോ ധന്യേ? എനിക്ക് അവൾ പഴയതെന്തെകിലും ഓർക്കുമോ എന്നതാ പേടി….

ഓർക്കാൻ ആണെങ്കിൽ അവൾ അതൊക്കെ ഇത്രയും വർഷങ്ങൾക്കിടയിൽ ഓർക്കില്ലായിരുന്നോ? ഇത്രയും കാലത്തിനിടയിൽ അവൾ അതൊന്നും ഓർത്തിട്ടില്ലല്ലോ?

നീ എന്തൊക്കെപ്പറഞ്ഞാലും ജയേ മോളു വരുന്നവരെ എന്റെ മനസ്സിൽ തീ ആണ്..അതിന്റെ കൂടെ നാഗപൗർണമിക്ക് ഇനി വെറും 5 ദിവസം കൂടിയേ ഉള്ളു..

********************

ഭദ്രാ…. പ്രഭാകരാ…ധർമ്മ.. പവിത്ര…..നിങ്ങൾ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.. അതല്ലാച്ച നാലാളും എവിടേക്ക് ആണെന്ന് വെച്ചാൽ ഇറങ്ങിക്കോ…എനിക്കിവിടെ ആരുടെയും കൂട്ട് വേണ്ട….അച്ഛന്റെ ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി..അത് ഈ പ്രഭാകരന്റെ അടുത്തു നടക്കില്ല..

നിധികാക്കുന്ന ഭൂതത്തെ പോലെ ഇത്രയും കാലം ഈ ശാപം കിട്ടിയ മാളികയും കെട്ടിപിടിച്ചു ഈ പ്രഭാകരൻ നിന്നിട്ടുണ്ടെൽ അത് ശപമോക്ഷം മാറ്റാൻ വേണ്ടി അല്ല…മറിച്ചു ചിലതൊക്കെ കണക്കു കൂട്ടി തന്നെയാ….

അയാൾ അവനെ തുറിച്ചു നോക്കിയതും അവൻ പറഞ്ഞു..

നോക്കി പേടിപ്പിക്കേണ്ട…പേടിക്കുന്ന കാലമൊക്കെ മാറി..ഇതെന്റെ മാത്രം തീരുമാനം അല്ല…ദാ…ഇവന്മാരുടെയും കൂടിയ ഞങ്ങൾ എല്ലാരും തീരുമാനിച്ചു ഉറപ്പിച്ചതാ..ഈ ശാപംകിട്ടിയ മാളികയും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ വസ്തുവകകളും എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാം..ആരുടെയും ഉപദേശം ഞങ്ങൾക്ക് വേണ്ട…

അവരെ എതിർക്കാനോ തടയാനോ കഴിയാതെ ആ വൃദ്ധൻ ഉമ്മറത്തെ ചാരുകസേരയിൽ തളർന്നിരുന്നു. അയാളുടെ കണ്ണുകൾ കഴിഞ്ഞു പോയ നല്ല കാലത്തെ ഓർത്തു കണ്ണീർവാർത്തു…

എന്തോ ഓർത്തതുപോലെ അയാൾ ഇരുന്നു..പിന്നെ എഴുന്നേറ്റു തന്റെ  വടിയും എടുത്തു അയാൾ  മക്കൾക്കും മരുമക്കൾക്കും നേരെ തിരിഞ്ഞു..എന്നെ തടയാൻ വന്നാൽ മക്കൾ ആണെന്നോ മരുമക്കൾ ആണെന്നോ ഞാൻ നോക്കില്ല…

കാലങ്ങൾക്ക് മുന്നേ നീയൊക്കെ നിന്റെ ഭാര്യമാരെയും മക്കളെയും എന്നിൽ നിന്നും അകറ്റി നഗരത്തിന്റെ വിശാലതയിലേക്ക് പോയതല്ലേ ?.എന്നിട്ട് എന്തായി..അയാൾ പുച്ഛത്തോടെ അവരെ നോക്കി കൊണ്ട് തുടർന്നു ഈ കാണുന്ന സമ്പത്തോർത്താണ് നിയൊക്കെ വന്നതെന്നാണോ ധരിച്ചു വെച്ചേക്കുന്നത്..എന്നാൽ നിയൊക്കെ ചെവി തുറന്നു കേട്ടോ? നിന്നെയൊക്കെ വരുത്തിച്ചതാ. ഈ ചന്ദ്രോത്തുമനയുടെ സർവനാശം കാണാതെ ഒന്നും അവസാനിക്കില്ല..നിയൊക്കെ ഇത് വിറ്റലോ അതും അല്ലാച്ച കളഞ്ഞിട്ട് പോയാലോ അവസാനം നിയൊക്കെ ഈ മണ്ണിലേക്ക് തന്നെമടങ്ങി വരും..അത് തടുക്കാച്ച…തടുത്തോ?

എന്ന് വെച്ച് എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലാ…ചന്ദ്രോത്തു മനയ്ക്കും  അമ്പാട്ടു മനയ്ക്കും കുറുകെ അതിർ വരമ്പുപോലെ ഉയർന്നു കാണുന്ന ആ  വലിയ മതിൽകെട്ട് ഞാൻ അങ്ങ് പൊളിക്കും അതിനു ആരുടെയും സമ്മതം എനിക്ക് വേണ്ട…

അത്രയും പറഞ്ഞയാൾ തന്റെ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു വടിയും ഊന്നി കൊണ്ട്  അകത്തിണ്ണയിലേക്ക് കയറി.അയാളെ ദേഷ്യത്തിൽ നോക്കി കൊണ്ട് അവർ നാലുപേരും നിന്നു..

ചന്ദ്രോതുമനയെയും അമ്പാട്ടു മനയെയും തമ്മിൽ വേർതിരിക്കുന്ന ആ നൂൽപ്പാലം പൊളിച്ചു മാറ്റിയാൽ ഇവിടെ പഴയപോലെ ഐക്യം  കടന്നു വരുമെന്നാണോ നീരിച്ചു വെച്ചിരിക്കുന്നെ വിഡ്ഢിയായ  വൃദ്ധ. കാറ്റുപോലെ മൃദുവയൊരു ശബ്ദം അയാളുടെ കാതോരം മന്ത്രിച്ചു. അയാൾ ഒരു ഞെട്ടലോടെ ചുറ്റും നോക്കി…അയാളുടെ കൈകൾ വിറച്ചു…വീണ്ടും കാറ്റുപോലെ ഒരു അട്ടഹാസം അയാളുടെ ചെവിയിൽ തുളച്ചു കയറി കൊണ്ടിരുന്നു.. അയാൾ വിറയ്ക്കുന്ന കൈകളോടെ തന്റെ കഴുത്തിൽ കിടന്ന രക്ഷയിൽ പിടിമുറുക്കിയതും ഒരു ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു തന്റെ കഴുത്തിലെ ശിവ രക്ഷ നഷ്ടം ആയിരിക്കുന്നു..തനിക്കു ചുറ്റും പുകമറ സൃഷ്ടിച്ചു കൊണ്ട് ആ കാറ്റിൽ  ആ ശബ്ദം വീണ്ടും കാതിലേക്കു തുളച്ചു കയറുന്നു.

“എന്റെ ശപത്തിൽ നിന്നൊരു മോചനം നിനക്കോ നിന്റെ തല മുറയ്ക്കോ ഇല്ല….എല്ലാം ഞാൻ നശിപ്പിക്കും. നീ കാത്തിരുന്നോ അതിനിനി അധികം സമയം ഇല്ല..നിന്റെ നാശം അത് തുടങ്ങിക്കഴിഞ്ഞു….

തുടരും…