പുനർജ്ജനി ~ ഭാഗം – 57, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവർ നോക്കി നിൽക്കെ നിമിഷ നേരം കൊണ്ട് അരയാലിൽ പടർന്നു പന്തലിച്ച വള്ളിപടർപ്പുകൾ അരയാലിൽ നിന്നും ഉതിർന്നു ദേവിനെയും അഞ്ജലിയെയും അവരിൽ നിന്നും മറച്ചു കൊണ്ട്  ഒരു  കർട്ടൺ പോലെ  നിന്നു..

മാധവിയും രാഗിണിയും അമ്പാട്ടേക്ക് ചെല്ലുമ്പോൾ ഉമ്മറക്കോലായിൽ ഇരുന്നു ധനലക്ഷ്മിയും ധന്യയും ജയയും കാര്യമായി എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്നു..

രാഗിണിയെയും മാധവിയെയും കണ്ടതും ധനലക്ഷ്മി അവരുടെ അടുത്തേക്ക് ഓടി ചെന്നു കുശലന്വേഷണത്തോടെ അകത്തേക്ക്ക്ഷെണിച്ചു..

ധന്യാ അവരെ മനസ്സിലാകാത്തപോലെ നിന്നു.

ജയ അവരോട് എന്തൊക്കെയോ സംസാരിച്ചു..

(അമ്പാട്ടു മനയിലെ കഥാപാത്രങ്ങൾ ചെറുതായിട്ട് ഒന്നു പരിചയപ്പെടാം..ഇനി മുന്നോട്ടുള്ള പാർട്ടുകളിൽ അവർ വേണം..)

അമ്പാട്ടു മന..

വാമദേവ പണിക്കർ ഭാര്യ സുലോചന
(അവർ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു )

മക്കളും മരുമക്കളും

1.ദിവാകരൻ –  ഭാര്യ -..സിന്ധു
മക്കൾ.. മനു, മീര

2. ദേവനാരായണൻ-  ഭാര്യ -രാധിക
മക്കൾ – തരുൺ, തരുണി

3. ധനലക്ഷ്മി – ഭർത്താവ് -മാധവമേനോൻ
മക്കൾ. രാഹുൽ, രോഹിത്

4. ധന്യ ലക്ഷ്മി -ഭർത്താവ് രഘുനാഥ്‌
മകൾ അഞ്ജലി..

5. ചന്ദ്രശേഖരൻ -ഭാര്യ – ജയലക്ഷ്മി
മകൾ.-പ്രിയ..

(വാസുദേവനും വാമദേവനും ചേട്ടന്റെയും അനിയന്റെയും മക്കൾ ആണ്..

വാമദേവന്റെ അനിയൻ വേണുദേവപ്പണിക്കാരുടെയും ജാനകിയുടെയും മകൻ ആണ് ചന്ദ്രശേഖരൻ. ചെറുപ്പത്തിൽ തന്നെ അമ്മയും അച്ഛനും മരിച്ചത് കൊണ്ട് ചന്ദ്രൻ അമ്പാട്ടു മനയിൽ ആണ് വളർന്നത്..

ഇനി നമുക്ക് കഥയിലേക്ക് പോകാം..

ധനലക്ഷ്മി അവരെ ധന്യക്ക് പരിചയപ്പെടുത്തി കൊടുത്തു..

കാര്യം പറയുന്നതിനിടയിൽ ധനലക്ഷ്മി ഗായത്രിയെയും പവിത്രയെയും പഞ്ചമിയെയും  തിരക്കി..

ഗായത്രിയെ തിരക്കിയത്  രാഗിണിക്ക് ദാഹിച്ചില്ല..

അവർ ഗായത്രിയുടെ കുറ്റം പറയാൻ തുടങ്ങി അതിനു സപ്പോർട്ട് ആയി മാധവിയും നിന്നു..

ഒന്നും പറയണ്ട ധനേ….ഗായത്രിടെ മോൻ പെണ്ണുകെട്ടി  ഒരുത്തിയെ കൊണ്ടുവന്നിട്ടുണ്ട്..

ഹോ…ആ പെണ്ണിന് എന്താ ജാട…

നിലത്തൂടെ നടക്കുന്നെന്നെ ഉള്ളു..സത്യമാ…ധനേട്ടത്തി രാഗിണി ഏട്ടത്തി പറഞ്ഞത്..വന്ന അന്ന് തന്നെ  അവൾ  നമ്മുടെ ദിവ്യ മോളെ  നോക്കി പേടിപ്പിച്ചുന്നൊക്കെ പിള്ളേര് തമ്മിൽ പറയുന്നത് ഞാൻ ഒന്ന് കേട്ടു..

അവൾ ആളു ശെരിയല്ല…എപ്പ കണ്ട നേരവും ഒന്നുകിൽ റൂമിൽ അല്ലെങ്കിൽ  തൊടിയിലും പറമ്പിലും എല്ലാം കറങ്ങി നടക്കും..നമ്മളെ കണ്ടാൽ പോലും ആ കുട്ടിക്ക് മുതിർന്നവർ ആണെന്നുള്ള ഒരു ബഹുമാനവും ഇല്ല..

ധന്യായും ജയയും മുഖത്തൊരു മുഖം നോക്കി ഇരുന്നു..

പിന്നെ….പാർഥി പവിത്രട്ടനോടും പ്രഭാകരനോടും പറഞ്ഞെന്നു..ദേവിന്റെ ഇഷ്ടത്തിനാണ് കല്യാണം കഴിച്ചതെന്നു..പ്രേമിച്ചു കെട്ടിയതാണെന്നു..

ആണോ? ധനലക്ഷ്മി തടിക്ക് കയ്യും കൊടുത്തുകൊണ്ട് ചോദിച്ചു..

അത് മാത്രം അല്ല…ആ പെണ്ണിന്റെ ജാതിയും നാടും ഒന്നും അറില്ലാ..

നമ്മടെ തറവാട്ടിൽ കേറ്റാൻ കൊള്ളാവുന്നിടത്തെ ആണോന്നു ആരു കണ്ടു…മാധവി പുച്ഛത്തോടെ പറഞ്ഞു..

ധന്യക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു..

ഈ ജാതിയും മതവുമൊക്കെ പണ്ടാരുന്നു…ഏട്ടത്തിമാരെ..

ഇപ്പോൾ അങ്ങനെ ജാതി ഭ്രഷ്ട് ഒന്നും ഇല്ല…

എന്നാലും അതല്ല ധന്യേ….നമ്മുടെ ചെറുക്കനെ ആ അലവലാതി പെണ്ണ് കണ്ണുകയ്യും കാണിച്ചു വളച്ചെടുത്തതാണ്..

ഇനിയിപ്പോ എന്തിനാ ഏട്ടത്തിമാരെ അതും ഇതുമൊക്കെ പറയണേ….അവരുടെ കല്യാണം കഴിഞ്ഞില്ലേ അവർ സന്തോഷമായി ജീവിക്കട്ടെ…ജയ അത്രേം പറഞ്ഞിട്ട്   ധന്യേ നോക്കി..

പിന്നേം പിന്നേം പരദൂഷണം പറയുന്ന കേൾക്കാനാവാതെ ധന്യയും ജയയും ചായ എടുക്കാൻ കിച്ചണിലേക്ക് പോയി..

ബാക്കി ഉള്ളവർ അവിടെ ചുറ്റും കൂടിയിരുന്നു സംസാരിച്ചു..

കിച്ചണിൽ ചെന്നു ചായകുള്ള വെള്ളം ഗ്യാസിലേക് വെച്ചിട്ട് ജയയും ധന്യയും സ്ലാബിന് മുകളിൽ ഇരുന്നു..

ഹോ..എന്തൊരു സ്ത്രീകൾ ആണ് ജയേ അത്…അവർക്കും ഇല്ലേ പെമ്പിള്ളേര്…

ഇവരെപോലുള്ള ത–ള്ളമാരുള്ള വീട്ടിലേക്ക് എങ്ങനെയാ പെമ്പില്ലാരെ കെട്ടിച്ചു വിടണേ…ഹോ എനിക്ക് ഓർത്തിട്ട് തന്നെ പേടി വരുന്നു..അഞ്ജലിമോളെ കെട്ടിച്ചു വിടാൻ..

എന്റെ ധന്യേ…ചിലർ അങ്ങനെയാ..കേട്ടിട്ടില്ലേ പഠിച്ചതെ പാടുന്നു…ഇവർക്കൊക്കെ നല്ല മരുമകളെ കിട്ടിയാൽ അവർ പരദൂഷണം പറയും.

നീ അതൊന്നും കേട്ടു വിഷമിക്കാതെ ആ തേയില ഇങ്ങോട്ട് ഇടു..

മ്മ്…

നീ ചായ ഒഴിക്കുമ്പോളേക്കും ഞാൻ പിള്ളേരെ ഒന്ന് വിളിച്ചു നോക്കാം ചിലപ്പോൾ കിട്ടിയാലോ..

മ്മ്..

നീ വിളിക്കു ജയേ..

ഇതേ സമയം പ്രിയ തേക്കിനിയിലെ  ജനൽ പടിയിൽ ഇരുന്നു പ്രണവിനോട് സംസാരിക്കുകയായിരുന്നു..

അപ്പോഴാണ് അവളുടെ കയ്യിൽ ഇരുന്ന ഫോൺ റിങ് ചെയ്തത്…

അവൾ ഫോണിലേക്ക് നോക്കിയിട്ട് ജനല്പടിയിൽ നിന്നും ചാടി എണീറ്റു..

അവളുടെ കണ്ണുകളിൽ ഒരേ സമയം സങ്കടവും സന്തോഷവും നിറഞ്ഞു..

എന്താടി പ്രിയേ..

എന്താ പറ്റിയെ?

അമ്മ വിളിക്കുന്നു…ഞാൻ എന്ത് പറയും…

നീ…അബ്രോട് ആണെന്ന് പറ…

അഞ്ജലിയെ ചോദിച്ചാലോ….

നീ കാൾ എടുക്ക് ഞാൻ പറഞ്ഞോളാം..അവൾ വേഗം കാൾ എടുത്തു..

ഹലോ…
അമ്മേ….

അവളുടെ വിറയാർന്ന ശബ്ദം കേട്ടതും അവർ സന്തോഷത്തോടെ ധന്യേ നോക്കി..

മോളേ..മോൾക്ക്  സുഗാണോ?

അതെ അമ്മേ…

എന്റെ ജയേ അഞ്ചു എന്തെന്ന് ചോദിച്ചേ അവളുടെ സ്വരം കേൾക്കാഞ്ഞിട്ട് എനിക്ക് വയ്യാ..

പ്രിയ മോളെ….അഞ്ചുന്റെ കൈയിൽ ഒന്നു കൊടുത്തേ….ചായ ഗ്ലാസ്സിലേക്ക് പകരുന്നതിനിടയിൽ  ധന്യാ പറഞ്ഞു..

ആന്റി അവൾ…അവൾ….മീറ്റിംഗിൽ ആണ്..

പെട്ടന്നു പ്രണവ് ഫോൺ വാങ്ങി..

ഹലോ….ആന്റി…സുഖമാണോ?

ആ മോനേ സുഖമാണ്…ധ്രുവു മോൻ ആണോ? അല്ല.. ആന്റി ഞാൻ പ്രണവ് ആണ്…

ആ മോൻ ആയിരുന്നോ? അഞ്‌ജലിയും ധ്രുവും ഒരു മീറ്റിംഗിൽ ആണ്..ഞാൻ വിളിക്കാം ആന്റി…

ഇവിടെ എന്തോ റേഞ്ചിന്റെ പ്രോബ്ലം ഒന്നും വ്യക്തമാകുന്നില്ല..അതും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു..

എടാ, ദ്രോഹി നീ എന്തിനാ ഫോൺ വെച്ചേ…ഞാൻ എന്റെ അമ്മയോട് ഒന്ന് സംസാരിച്ചത് കൂടിയില്ല..പ്രിയ നിന്നു ചൂടാവാൻ തുടങ്ങി..

എന്റെ പൊന്നു പെണ്ണെ…ഒന്ന് അടങ്ങേടി…ഒന്നും അല്ലെങ്കിലും നാളെ നീ എന്റെ ഭാര്യ ആവേണ്ടത് അല്ലെ…

പ്രിയ കണ്ണും മിഴിച്ചു അവനെ നോക്കി…

പിന്നെ…മോന്റെ ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി..എനിക്കെങ്ങും വേണ്ട ഈ കിഴങ്ങനെ….വായി നോക്കി തെ–ണ്ടി..

പ്രണവിന്റെ മുഖത്തെ തെളിച്ചം മങ്ങി അവൻ ചുണ്ടുകൾ കൂർപ്പിച്ചു പിണക്കഭാവത്തിൽ അവളെ നോക്കി…

നിനക്ക് ഒരു തരി പോലും ഇഷ്ടം എന്നോട് ഇല്ലേ…പറയ് പ്രിയ…അവൻ അവളുടെ അടുത്തേക്ക് നിന്നു കൊണ്ട് ചോദിച്ചു..

ഇല്ല…അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…

നീ എന്റെ കണ്ണിൽ നോക്കി പറഞ്ഞാൽ ഞാൻ വിശ്വസികാം..

പോ.. ചെറുക്കാ… എനിക്ക്  നിന്നെ വിശ്വസിപ്പിച്ചിട്ട് കാര്യം ഒന്നും ഇല്ല..അവൾ മുന്നിൽ നിൽക്കുന്ന അവനെ പിടിച്ചു തള്ളി മാറ്റികൊണ്ട്  താഴേക്ക് ഓടി..

അവൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു..

എനിക്കറിയാട്ടോടി വായാടി നിനക്ക് എന്നെ ഇഷ്ടം ആണെന്നു..

ഓടുന്നതിനിടയിൽ അവൻ പറഞ്ഞത് കേട്ടതും അവളുടെ ചുണ്ടിൽ ചിരി വിടർന്നു..

അവൾ ഓടിച്ചെന്നു നിന്നത് ഗോകുലിന്റെ മുന്നിൽ ആണ്..

അവൻ അവളെ വല്ലാതെ നോക്കിയതും അവൾ വേഗം വീണ്ടും പിന്നിലേക്ക് തിരിഞ്ഞു ഓടി  ഇടിച്ചു നിന്നത് പ്രണവിന്റെ നെഞ്ചിൽ ആണ്..അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

ഇതു ഡൈനിങ് ടേബിളിൽ ഇരുന്നു വട്ടസമ്മേളനം നടത്തിയ പെൺപടകൾ കണ്ടു…

ദിവ്യയുടെ മുഖം പെട്ടന്നു കടന്നൽ  കുത്തിയപോലെ വീർത്തു..അവൾ ദേഷ്യത്തിൽ പ്രിയയെ നോക്കി…

വർഷങ്ങൾക്കു ശേഷം ചന്ദ്രോത്മനയിലെ തുളസിതറയിലും ഉമ്മറകോലയിലും  ഗായത്രിയോടും പവിത്രയോടും പഞ്ചാമിയോടും ഒപ്പം അഞ്‌ജലിയും പ്രിയയും കല്യാണിയും ദീപങ്ങൾ തെളിച്ചു…കൊണ്ടു നിന്നു
ആ കത്തിജ്വലിക്കുന്ന തിരി നാളം ഇളം കാറ്റിൽ അണയാതെ ആടികളിച്ചു..

വാസുദേവൻ പൂമുഖത്ത് നിന്നു  തുളസിതറയിലേക്ക് നോക്കി കൈകൾ കൂപ്പി മഹാദേവനെ സ്മരിച്ചു..ആ കണ്ണുകൾ നിറഞ്ഞു നീർമുത്തുകൾ അടർന്നു മണ്ണിലേക്ക് വീണു..

നീലയിൽ സ്വർണ്ണാകരയുള്ള ദവാണി ചുറ്റി,തിരി തെളിച്ചു തുളസിതറയെ  ചുറ്റിവരുന്ന അഞ്‌ജലിയിൽ നിന്നും നോട്ടം മാറ്റാതെ ദേവ് നോക്കി നിന്നു..

തൊട്ടടുത്തു നിന്ന പ്രണവിന്റെ നോട്ട   പ്രിയയിൽ ആയിരുന്നു..അവന്റെ നോട്ടം കണ്ടതും അവൾ നെറ്റി ചുളുക്കി  അവനെ കലിപ്പിൽ നോക്കി..

അവൻ വേഗം നോട്ടം മാറ്റി സൈഡിലേക്ക് നോക്കിയതും ദിവ്യ അവനെ ചെറു ചിരിയോടെ വശ്യതയാർന്ന നോട്ടം നോക്കിയതും പ്രണവ് തല വെട്ടി കുടഞ്ഞുകൊണ്ട് ദേവിനെ നോക്കി..ദേവിന്റെ നോട്ടം അപ്പോഴും അഞ്‌ജലിയിൽ ആണ്..

ക-ള്ള തെ-ണ്ടി..അവൻ സൈഡിൽ കൂടി ലൈൻ വലിക്കുന്നു…അതും സ്വന്തം പ്രോപ്പർട്ടിയെ..ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല..ഞാൻ ഒരുത്തിയെ നോക്കിയപ്പോൾ അവൾക്ക് ഭയങ്കര ജാട..ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോൾ നീ അങ്ങനെ റൊമാൻസ് കളിച്ചു സന്തോഷിക്കണ്ടടാ തെ–ണ്ടി..

എന്നോടാ കളി..നിനക്കുള്ള പണി ഇപ്പൊ തരാട്ടോ….

പ്രണവ് പതിയെ ദേവിനെ തട്ടി വിളിച്ചു..

എടാ..അളിയാ…നീ അവളെ ഇങ്ങനെ നോക്കി വെള്ളം ഇറക്കാതെ..ആരെങ്കിലും കണ്ടാൽ നീ ഒരു കോഴിയാണെന്നു കരുതും.

നിന്നെ പോലെ ഒരു കാട്ടു കോ-ഴി ഉള്ളപ്പോൾ എന്നെ ആരും മൈൻഡ് ചെയ്യില്ലേടാ…മോനേ…

അത് വെറുതെയ അളിയാ നിന്നെ ദാണ്ടേ അവിടെ നിൽക്കുന്ന പെണ്ണ് നോക്കുന്നു..

ഏത് പെണ്ണാട തെ–‘ണ്ടി ദേവ് പതിയെ  ചോദിച്ചു…

നമ്മൾ നിൽക്കുന്നതിനു വലതു വശത്തു..നീ ഒന്ന് നോക്കിയേ..

ദേവ് തല ചരിച്ചു അങ്ങോട്ട്‌ നോക്കി..പ്രണവ് മനസ്സിൽ ഊറി ചിരിച്ചു

ദിവ്യയോട് സംസാരിച്ചു തൊട്ടപ്പുറത്തു നിന്ന അഖില മിഴികൾ ഉയർത്തി നോക്കിയത് ദേവിനെയാണ്..രണ്ടുപേരും പരസ്പരം നോക്കി…

ദേവ് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ചിരിയോടെ  പ്രണവിനെ നോക്കി…

അപ്പോഴേക്ക് അഖില അവന്റെ അടുത്തേക്ക് വന്നു കൂടെ ദിവ്യയും..ദിവ്യയുടെ കണ്ണുകൾ പ്രണവിൽ ആയിരുന്നു..അഖില മാക്സിമം ദേവിനോട് ചേർന്നു നിന്നുകൊണ്ട് ഓരോന്ന് സംസാരിച്ചു..

ദേവ് കഴിവതും അവളിൽ നിന്നും അകന്നു നിൽക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു..

പക്ഷെ അതിനു സമ്മതിക്കാതെ അവൾ അവനോട് ഒട്ടി നിന്നു..

തുളസിതറയിൽ തൊഴുതു പൂമുഖത്തേക്ക് വന്ന അഞ്ജലി  ദേവിനോട് ചേർന്നു നിന്നു സംസാരിക്കുന്ന അഖിലയെ കണ്ട്  കോപത്തിൽ ദേവിനെ നോക്കി..

പിന്നെ ഉറഞ്ഞു തുള്ളി അവൾ റൂമിലേക്ക് പോയി..

ദേവ് ആകെ പെട്ട അവസ്ഥയിൽ പ്രണവിനെ നോക്കി..പിന്നെ കലിപ്പിൽ അവനെ പിടിച്ചു  വലിച്ചു മാറ്റി നിർത്തി ദേഷ്യത്തിൽ ചോദിച്ചു..

എന്റെ കഞ്ഞിയിൽ പാറ്റ ഇട്ടപ്പോൾ നിനക്ക് സമാധാനം അയോടാ പുല്ലെ…

നിനക്കുള്ളത് ഞാൻ പോയിട്ട് വന്നു തരാം അതും പറഞ്ഞു അവൻ അഞ്ജലിയുടെ പിന്നാലെ റൂമിലേക്ക്‌ പോയി..

മനയ്ക്ക് മീതെ കരിനിഴൽ വീഴ്ത്തികൊണ്ട് രാത്രിയുടെ വരവറിയിച്ചു കൊണ്ട് മേലെ ആകാശത്തു നിലാവ് തെളിഞ്ഞു..കൂമ്പി അടഞ്ഞു നിന്ന നിശാഗന്ധി തന്റെ പ്രിയതമാനായി വീണ്ടും പൂത്തു വിടർന്നു പരിമളം പരത്തി..

ഊട്ടുപുരയോട് ചേർന്നുള്ള  പത്തായപുരയുടെ ജാലകത്തിലൂടെ നഹുഷൻ അത് നോക്കി നിന്നു…ആ കണ്ണുകൾ വല്ലാതെ ജ്വലിച്ചു..

മുറ്റത്തെ അത്തിമരത്തിനു മുകളിൽ ഇരുന്നു മൂങ്ങ പതിയെ മൂളി കരഞ്ഞു കൊണ്ടിരുന്നു..

ചന്ദ്രോത് മന ദീപങ്ങൾ കൊണ്ടു പ്രകാശപൂരിതമായി..കാവിൽ നിന്നും ഉയർന്നു വന്ന ഭീ-കര സ-ത്വം ഇതു കണ്ട് പകയോടെ ചന്ദ്രോത് മനയെ നോക്കി..

നാഗ കാവിലെ നാഗതന്മാർ സന്തോഷത്താൽ ഫണം വിടർത്തി ആടി..ആലിൽ കൊരുതിട്ട മണികൾ ഇളംകാറ്റിൽ ആടി ശബ്ദിച്ചു കൊണ്ടിരുന്നു..കാവിൽ കുടികൊള്ളുന്ന പരദേവത സർവഭരണ വിഭൂഷിതയായി  ശിലയിൽ നിന്നും ഉയർന്നു വന്നു..ആ ഉയർന്നു വരുന്ന പ്രകാശം കണ്ടു ആ ഭീ–കര സത്വം പതിയെ കാവിലേക്ക് മറഞ്ഞു..

തുടരും