എത്ര വിളിച്ചിട്ടും ചാർലി ഫോൺ എടുക്കതായപ്പോ അവൾ ഓടി രുക്കുവിന്റെ അരികിൽ ചെന്നു
“ഇച്ചായൻ കാൾ എടുക്കുന്നില്ല വല്ല കൂടുതലും ആണോ?”
“അല്ലല്ലോ ഞാൻ ഇപ്പൊ വിളിച്ചു വെച്ചല്ലേയുള്ളു “
അന്ന് കോളേജ് അവധിയായിട്ടും. അവൾ ഓടി വന്നതാണ്
രുക്കുവിന്റെ വീട്ടിൽ അവൾ ആദ്യമായി വരികയായിരുന്നു
“ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ “
രുക്കു വിളിച്ചു
“നീ എന്താ കൊച്ചു വിളിച്ചിട്ട് ഫോൺ എടുക്കാത്തത്?”
സാറ നോക്കി നിൽക്കുകയാണ്. ഫോൺ സ്പീക്കറിലിട്ടു രുക്കു
“അവൾക്ക് എന്നെ വേണ്ട. വേറെ കല്യാണം കഴിച്ചോ എന്ന് പറഞ്ഞു കത്തും തന്നു പിന്നെ. ഞാൻ എന്തിനാ അവളുടെ ഫോൺ കാൾ എടുക്കുന്നത്?”
“എന്താഡാ ഇത്? അത് കൊച്ചല്ലേ..അതിനോടാണോ നിന്റെ വാശി?,
“വാശിയൊന്നുമില്ല. എന്നെയവൾക്ക് വേണ്ട..അവള് ഈ നാട്ടിൽ നിന്ന് പോകുകയാണ് എന്നും പറഞ്ഞു. ഞാൻ എന്തിനാടി ഇനിയും വിഡ്ഢി ആകുന്നത്..അവള് പോട്ടെ. അതാ അവൾക്കും നല്ലത് “
സാറ ഇപ്പൊ പൊട്ടും എന്നുള്ള ഭാവത്തിലാ എന്ന് കണ്ട് രുക്കു
“എടാ ഫോൺ സ്പീക്കറിലാ. അവൾ എല്ലാം കേൾക്കുന്നുണ്ട്. കരയുവാ ട്ടോ ഇങ്ങനെ ദുഷ്ടത കാണിക്കരുത് ചാർലി “
“ഞാനാണോ അവളാണോ അത് കാണിക്കുന്നത്? വേറെ പെണ്ണിനെ കല്യാണം കഴിച്ചോളാൻ പറഞ്ഞാ അർത്ഥം എന്താ? അവൾക്ക് വേണ്ട എന്ന്..അവളോട് പറഞ്ഞേക്ക് ചാർളിയെ ഇനി അന്വേഷിച്ചു വരണ്ടാന്നു..ചാർളി മരിച്ചു “
സാറ പൊട്ടിക്കരഞ്ഞു കൊണ്ട് സെറ്റിയിൽ ഇരുന്നു മുഖം പൊത്തി
രുക്കു എന്ത് ചെയ്യണമെന്നറിയാതെ പതറി പോയി
“അവളോട് പറഞ്ഞേക്ക് എന്റെ ഭാര്യ ആകാൻ പറ്റുമെങ്കിൽ മാത്രം മിണ്ടിയാൽ മതിന്ന്. അല്ലാതെ ഫ്രണ്ട് ഷിപ്പിനൊന്നും എനിക്ക് ഒരു താല്പര്യവുമില്ല എന്നും പറഞ്ഞേക്ക്..ഇനി മിണ്ടണമെങ്കിൽ അവൾ എന്റെ പെണ്ണ് ആയിരിക്കണം. അത് എനിക്ക് ഉറപ്പ് വേണം .”
“എടാ അത് എങ്ങനെ പെട്ടെന്ന് പറ്റുമോ? അവൾക്ക് ആലോചിക്കണ്ടേ?”
“രുക്കു നീ ഫോൺ വെയ്ക്ക്..എനിക്ക് ഒറ്റ സംസാരമേയുള്ളു സാറയ്ക്ക് എന്റെ ഭാര്യ ആകാൻ സമ്മതം ആണോ. ആണെങ്കിൽ മാത്രം അവൾക്ക് എന്നെ വിളിക്കാം. അല്ല ഒരു പാട് ഒഴിവു കഴിവുകൾ പ്രാരാബ്ധ കണക്കുകൾ ത്യാഗം ഒന്നുമെനിക്ക് കേൾക്കണ്ട…അവളോട് അത് പറഞ്ഞേക്ക്. തമാശ കാണിക്കാൻ പ്രേമിക്കാൻ എനിക്ക് സമയം ഇല്ല “
സാറ പെട്ടെന്ന് ഫോൺ വാങ്ങിച്ചു
“ഞാൻ എല്ലാം പറഞ്ഞത് ഇപ്പൊ അബദ്ധം ആയോ? എന്തിനാ ഈ വാശി കാണിക്കുന്നേ…ആരോടാ ഇച്ചാ വാശി?”
“എന്റെ കൂടെ ജീവിക്കാൻ പറ്റുമോടി നിനക്ക്? അത് പറ്റുമെങ്കിൽ മാത്രം സംസാരിക്ക് നീ…”
“ഇപ്പോഴോ?”
“ഇപ്പൊഴല്ല രണ്ടു വർഷം കഴിഞ്ഞു മതി..പക്ഷെ വാക്ക് ഇപ്പൊ വേണം അത് തെറ്റിച്ചാ ഞാൻ ഒരു തവണ കൂടി ജയിലിൽ പോകും നിന്നെ കൊന്നിട്ട്. “
സാറ ദയനീയമായി രുക്കുവിനെ നോക്കി
“എടാ നീ ടോക്സിക്ക് ആണ് കേട്ടോ ആ കൊച്ചിനെ ഇട്ടു വിഷമിപ്പിക്കുവാ..അത് കൊച്ചു കൊച്ചാടാ എന്താ ചാർലി ഇങ്ങനെ?”
“ഇപ്പൊ ഞാൻ ശ്രമിച്ചാൽ കൊച്ച് ഒന്നാകും അവൾക്ക്. കൊച്ചു പോലും. രുക്കു നീ അവൾക്ക് ഫോൺ കൊടുക്ക് “
രുക്കു തല പെരുത്തിട്ട് ഫോൺ അവൾക്ക് കൊടുത്തിട്ട് മുറി വിട്ടു പോയി
“ഇച്ചാ “
“നീ എന്നെ അങ്ങനെ വിളിക്കണ്ട “
“എനിക്ക് അങ്ങനെ വിളിക്കാൻ വേറെ ഒരാളില്ല “
“കണ്ടു പിടിക്കെടി ഒരുത്തനെ. നിന്റെ പിന്നാലെ നടക്കുന്നുണ്ടല്ലോ ആ നിവിൻ അവനെ പോയി വിളിക്ക്. അല്ലെങ്കിൽ കോളേജിൽ നിന്റെ ഒരു ആന്റണി സാറില്ലേ, മോനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ നടക്കുന്നവൻ അയാളുടെ മോനെ പോയി വിളിക്ക് എന്നെ നീ വിളിക്കണ്ട “
“ഇച്ചായൻ അല്ലെ എന്നോട് മിണ്ടാതെ എന്നെ ഒഴിവാക്കാൻ നോക്കിയത്. വേറെ പെണ്ണിനെ പോയി കണ്ടത്
അപ്പൊ ഇച്ചായന് ആണ് അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നത്..എന്നോടുള്ളത് സ്നേഹം ആയിരുന്നു എങ്കി വേറെ പെണ്ണിനെ കാണാൻ പോയതെങ്ങനെയാ? അതിനു കുഴപ്പമില്ല
വേറെ കല്യാണം കഴിക്കണം ഇപ്പൊ. അതായിരിക്കാം ആഗ്രഹം അതിനാ ഇങ്ങനെ ഒക്കെ പറയുന്നത് “
“അതെ എനിക്ക് കല്യാണം കഴിക്കണം.. നിന്നെ…നിന്നെ തന്നെ…ഇച്ചാ എന്ന് വിളിച്ചു എന്നെ സ്നേഹിച്ചു ഭ്രാന്ത് പിടിപ്പിച്ചിട്ട് ചുമ്മാ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു പോകാൻ നോക്കിയാൽ ഉണ്ടല്ലോ..നിനക്ക് ശരിക്കും അറിഞ്ഞൂടാ എന്നെ..”
അവൾക്ക് ദേഷ്യവും സങ്കടവും കൊണ്ട് കണ്ണ് കാണാതെയായി
“എന്നെ കൊ- ല്ല് അതാ ഇതിലും നല്ലത്.”
“വെച്ചിട്ട് പോടീ..വിളിക്കണ്ട നീ എന്നെ. ഞാൻ ചത്താൽ നിനക്ക് എന്താ ജീവിച്ചാൽ എന്താ?”
“എന്റെ പൊന്ന് ഇച്ചാ എനിക്ക് വയ്യ…”
അവൾ കരഞ്ഞു
“എനിക്കു മിണ്ടാണ്ടെ ജീവിക്കാൻ വയ്യ ഇച്ചാ….എന്നോട് പിണങ്ങല്ലേ “
“എങ്കിൽ നീ സമ്മതിക്കോ എന്റെ പെണ്ണ് ആണെന്ന്…” അവന്റെ ശബ്ദം അടഞ്ഞു
“ഞാൻ മിണ്ടണോ നിന്നോട് “
” ഉം “
“എന്നെ കാണണോ?”
“ഉം “
“എന്നെ ഇഷ്ടമാണോ നിനക്ക്?”
“ഉം “
“എന്റെ ഭാര്യയാകാൻ ഇഷ്ടം ആണോ?”
അവളുടെ നെഞ്ചിടിച്ചു
“പറയ് “
“പേടിയാ..”
“എന്നാ വെച്ചോ ഇനി വിളിക്കണ്ട “
അവൻ പെട്ടെന്ന് പറഞ്ഞു
“ഇച്ചാ..ഞാൻ…കുറച്ചു ദിവസം കഴിഞ്ഞു പറഞ്ഞ മതിയോ?”
“എത്ര ദിവസം?,
“മൂന്ന് “
“ഉം “
“അത് വരെ എന്നോട് മിണ്ടാമോ?”
അവനു താൻ ദുർബലനാകുമോ എന്ന് തോന്നി
ഈ വാശി കാണിക്കുന്നത് അവൾക്ക് വേണ്ടിയാ. അവളെ സ്വന്തം ആക്കാൻ വേണ്ടി. തന്നെ നഷ്ടപ്പെട്ട അവളുടെ അവസ്ഥ എന്താകുമെന്ന് അവളെക്കാൾ കൂടുതൽ തനിക്ക് അറിയാം. വെറുതെ പറയുന്നതാണ് വേറെ കല്യാണം കഴിച്ചോ എന്നൊക്ക. ജീവനാണ് തന്നെ
“ഇച്ചായാ “
“എന്താടി?’
“എന്റെ ഇച്ചായൻ അല്ലെ?”
“ആണോ?”
“പിന്നല്ലാതെ “
“അങ്ങനെ അല്ലല്ലോ നീ എഴുതിയത് “
“അതും സത്യാ. എന്റെ കാര്യങ്ങൾ ഞാൻ ഇച്ചായനോടല്ലാതെ ആരോടാ പറയുക..എന്റെ വിഷമങ്ങളും സന്തോഷങ്ങളും ഒക്കെ ഞാൻ ഇച്ചായനോട് പറയുമ്പോ ഒരു സമാധാനം കിട്ടും. അത് കേൾക്കുമ്പോ എന്നെ സമാധാനിപ്പിക്കുമെന്നാ എന്റെ വിചാരം. പകരം എന്നെ പിന്നേം നോവിക്കുവാ ഇച്ചായൻ “
“സാറ?”
“ഉം “
“എനിക്കു നിന്നെ വേണം. ജീവിതം മുഴുവൻ വേണം…എന്റെ ഭാര്യായിട്ട് എന്റെ മക്കളുടെ അമ്മയായിട്ട്…”
സാറ നെഞ്ചിൽ കൈ വെച്ചു
“എനിക്കു കുറെ പ്ലാൻസ് ഉണ്ട്. ഈ കട്ടിലിൽ നിന്ന് ഞാൻ ഒന്ന് എഴുനേറ്റ് വന്നോട്ടെ…അത് മുഴുവൻ നടപ്പിലാക്കാൻ എനിക്ക് തന്നെ രണ്ടു വർഷം മിനിമം എടുക്കും.. അത് കഴിഞ്ഞു മതി കല്യാണം.. പക്ഷെ വാക്ക് എനിക്ക് ഇപ്പൊ വേണം. ചാഞ്ചാടി കളിക്കാനുള്ളതല്ല ജീവിതം..ആലോചിച്ചു പറയ്. മൂന്ന് ദിവസം നിനക്ക് ഉണ്ട്. നോ ആണെങ്കിൽ വിളിച്ചു പറയണ്ട. യെസ് ആണെങ്കിൽ പറയണം. നീ നോ പറഞ്ഞാലും യെസ് പറഞ്ഞാലും ചാർളിക്ക് ഒരു പോലെയാ. എനിക്കു ഈ പെണ്ണെയുള്ളു ഇനിയങ്ങോട്ട്..നീ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് ജീവിക്കും അത്ര തന്നെ…”
“എന്തിനാ ഇച്ചാ ഇങ്ങനെ ഒക്കെ?”
“നിനക്ക് വേറെ ഒരുത്തന്റെ കൂടെ പൊറുക്കണോ പൊയ്ക്കോ. ഞാൻ വേണ്ടന്ന് പറഞ്ഞോ “
“എന്റെ കർത്താവെ എന്തൊക്ക കേൾക്കണം. ചട്ടമ്പിത്തരം ഒന്നും എന്റെ മുന്നിൽ കാണിക്കണ്ട കേട്ടോ “
“മുന്നിൽ ആയിരുന്നു എങ്കി ഞാൻ ഇങ്ങനെ അല്ല സംസാരിക്കുക. മിനിമം ഒരടി ഞാൻ ഞാൻ നിനക്ക് തന്നേനെ “
“തിരിച്ചു കിട്ടത്തില്ല എന്ന് വിചാരിച്ചു വെച്ചേക്കുവാണോ?”
അവനു ചിരി വന്നു
“നീ അടിച്ചോ അതിനുള്ള അവകാശം ഉണ്ട് നിനക്ക്..”
അവൾ മിണ്ടിയില്ല
“ഞാൻ എന്ത് ചെയ്യുന്നോ അത് തിരിച്ചു തന്നോ “
അവൾ മിണ്ടാത് നിന്നു
“ഞാൻ എന്ത് ചെയ്താലും തിരിച്ചു ചെയ്തോ..അടി ആണെങ്കിൽ അത്…ഉമ്മ ആണെങ്കിൽ അത് “
സാറയുടെ ഹൃദയത്തിൽ കൂടി ഒരു മിന്നൽ പിണരു പാഞ്ഞു പോയി
“ദേ വേണ്ട ട്ടോ “
അവളുടെ ശബ്ദം താഴ്ന്നു
“മൂന്ന് ദിവസം കഴിഞ്ഞു വിളിക്ക്. അത് കഴിഞ്ഞു മതി സംസാരം “
“അങ്ങനെ പറയാതെ ഇച്ചാ “
അവൾ കെഞ്ചി “കഷ്ടം ഉണ്ട് “
“എന്നോട് മിണ്ടാത് ഇരുന്ന എന്താ തോന്നുക?”
“ശ്വാസം മുട്ടും ” അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു
“അപ്പൊ ജീവിതം മുഴുവൻ മിണ്ടാത് ഇരുന്നാലോ.?”
“മരിച്ചു പോം ” അവളുടെ ശബ്ദം അടഞ്ഞു
അവന്റെ ഹൃദയം നിറഞ്ഞു
“എന്റെ കൊച്ചാടി നീ…ചാർളിയുടെ പെണ്ണ്..”
അവൾ ഒന്ന് മൂളി
“ഫോൺ വെച്ചോ.. നാളെ വിളിക്ക് “
അവൾ മിണ്ടാത് നിന്നു
“എടി?”
“ആ “
“നാളെ വിളിക്കാം..”
“ഉം “
“ശരി വീഡിയോയിൽ വാ “
അവളുടെ മുഖം..
“ദു-ഷ്ടൻ “
അവൾ ശുണ്ഠിയിൽ പറഞ്ഞു
അവൻ ചിരിച്ചു
“തെ- മ്മാടി “
അവൻ ആ മുഖം നോക്കി കിടന്നു
തുടരും….