മന്ത്രകോടി – ഭാഗം 31, എഴുത്ത്: മിത്ര വിന്ദ

നന്ദൻ വെറുതെ കട്ടിലിൽ കിടക്കുകയാണ്, പെട്ടന്നാണ് അവൻ ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടത്..നോക്കിയപ്പോൾ കുഞ്ഞാറ്റ,…..നന്ദൻ അവളെ കൈ കാട്ടി വിളിച്ചു..അവൾ അകത്തേക്ക് കയറി വന്നു….

കൊച്ചച്ചൻ വാങ്ങിയ ഉടുപ്പാണല്ലോ മോൾ ഇട്ടിരിക്കുന്നത് എന്നും പറഞ്ഞു കൊണ്ട് നന്ദൻ അവളെ എടുത്തു കട്ടിലിൽ ഇരുത്തി…

ദേവുചിറ്റ ആണ് ഇടുവിച്ചത്,കൊള്ളാമോ കൊച്ചാച്ചാ..അവൾ കിലുകിലെ ചിരിച്ചുകൊണ്ട് ചോദിച്ചു.

ആണോ….കൊള്ളാലോ… സൂപ്പർ ആയിട്ടുണ്ട് കെട്ടോ.

കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൻ മറുപടി പറഞ്ഞു.

” ആട്ടെ മോളുടെ പപ്പാ എന്നാണ് വരുന്നത് ഇങ്ങോട്ട്,” നന്ദൻ അവളോട് ചോദിച്ചു..

“പപ്പായി നെക്സ്റ്റ് വീക്ക്‌ വരും, അപ്പോൾ എനിക്ക് വലിയൊരു ബാർബിയും ടെഡി ബെയറും, പിന്നെ ചോക്ലേറ്റ് ഒക്കെ കൊണ്ട് വരും .. കുഞ്ഞാറ്റ അവളുടെ ഉണ്ട കണ്ണുകൾ ഒന്നുടെ മുഴുപ്പിച്ചു കൊണ്ടു പറഞ്ഞു..

ആണോ…. പപ്പായി അതെല്ലാം കൊണ്ട് വരുമോ കുഞ്ഞാറ്റയ്ക്ക്.

ഹ്മ്മ്.. കൊണ്ട് വരുല്ലോ… എന്നേ എന്റെ പപ്പയ്ക്ക് ഒരുപാട് ഇഷ്ടം ആണല്ലോ…..

ആഹ്ഹ അത് ശരി.

മ്മ്.. എന്നേ ഇഷ്ടം ആയോണ്ടാണ് എല്ലാം കൊണ്ട് വന്നു തരുന്നത്…

കുഞ്ഞാറ്റ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു ദേവു മുറിയിലേക്ക് വന്നത്..

ആഹ് ദേവു ചിറ്റേ..

മുറിയുടെ വാതിൽക്കലേക്ക് നോക്കി കൊണ്ട് കുഞ്ഞാറ്റ വിളിച്ചു.

“ഇങ്ങോട്ട് വന്നേ ചിറ്റേ… ഇവിടെ ഇരിയ്ക്കാം…” . ഓടി ചെന്നു കുഞ്ഞാറ്റ അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു.

നന്ദന് ദേഷ്യം ആണെന്ന് അറിയാമെങ്കിലും ദേവൂട്ടി വേറെ നിർവാഹം ഇല്ലാതെ അകത്തേക്ക് കയറി വന്നു. ബെഡിലേക്ക് അവളെ പിടിച്ചു ഇരുത്തിയ ശേഷം കുഞ്ഞാറ്റ നന്ദന്റെ അരികത്തു ചെന്നു നിന്ന്..

അപ്പോൾ കൊച്ചച്ചന് എന്താ കൊണ്ടു വരുന്നത് കുഞ്ഞി…പപ്പായി കൊണ്ട് വരുന്ന ചോക്ലേറ്റ് ഒക്കെ തരണം കേട്ടോ..

നന്ദൻ അവളുടെ ഓമനത്തം ഉള്ള കവിളിൽ രണ്ടിലും കൈകൾ ചേർത്ത്കൊണ്ടു പറഞ്ഞു ….

ചോക്ലേറ്റ് തരാം, പിന്നെ എല്ലാം ദേവുചിറ്റയ്ക്കാണ് ഞാൻ കൊടുക്കുന്നത്..ദേവു ചിറ്റ പാവം ആണേ.. എനിക്ക് ഒരുപാട് ഇഷ്ടം ആണ്… ദേവൂനെ നോക്കി കൊണ്ട് കുട്ടി പറഞ്ഞത് .

പെട്ടന്ന് എന്തോ ഓർത്തത് പോലെ അവിടെ ഇരുന്ന ഓരോരോ കവർ എടുത്തു കുഞ്ഞാറ്റ തിരയാൻ തുടങ്ങി.

എന്താടാ… വാവ എന്താ നോക്കുന്നത്.. ദേവു എഴുനേറ്റു അവളുടെ അടുത്തേക്ക് ചെന്നു. നന്ദൻ വാങ്ങി കൊണ്ട് വന്ന ഡ്രെസ് എല്ലാം ആയിരുന്നു അത്.

“ദേവു ചിറ്റേടെ ഉടുപ്പ് ഒന്ന് കാണിച്ചേ.. നോക്കട്ടെ ഞാനൊന്നു…”

അത് കേട്ടതും ദേവൂന്റെ മുഖം വാടിയത് നന്ദൻ ശ്രദ്ധിച്ചു. അവൻ അത് ഒന്നും ഗൗനിക്കാതെ എഴുന്നേറ്റു.

വാവച്ചി…ഇങ്ങു വന്നെടാ.. നമ്മൾക്ക് താഴേക്ക്പോയാലോ…

അവൻ വന്നു കുട്ടിയേ എടുക്കാൻ നോക്കി.

കൊച്ചാച്ചാ… ചിറ്റേടെ ഉടുപ്പ് കാണിച്ചേന്നേ…

ചിറ്റയ്ക്ക് ഉടുപ്പ് ഒന്നും മേടിച്ചില്ലലോ കുഞ്ഞാറ്റ കുട്ടാ… ഞാനേ എന്റെ കുഞ്ഞിയ്ക്ക് മാത്രം മേടിച്ചുള്ളൂ.

അയ്യോ.. അത് കഷ്ടമായല്ലോ, കൊച്ചച്ചന് ചിറ്റയെ ഇഷ്ടമില്ലല്ലേ അതുകൊണ്ടല്ലേ ഉടുപ്പ് ഒന്നും മേടിക്കാഞ്ഞത് എനിക്ക് എല്ലാം മനസ്സിലായി, എന്തോ വലിയ കണ്ടുപിടിത്തം നടത്തിയതുപോലെ ആ പിഞ്ചു കുഞ്ഞു പറഞ്ഞതും, ദേവുവിന്റെ നെഞ്ചിൽ ആരോ മുള്ളു കൊണ്ട് തറച്ചത് പോലെയാണ് തോന്നിയത്..

നിറഞ്ഞു തൂവിയ മിഴികൾ ആ കുഞ്ഞിൽ നിന്നും മറയ്ക്കുവാൻ പാടുപെട്ടുകൊണ്ട് അവൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി പോയിരിന്നു…

കണ്ടൊ കൊച്ചാച്ചാ… പാവം ന്റ് ദേവു ചിറ്റ .. സങ്കടം ആയില്ലോ ചിറ്റയ്ക്ക്… അതാണ് ഓടി പോയത് കേട്ടോ…

നന്ദന്റെ കയ്യിൽ നിന്നും ഊർന്ന് താഴേക്ക് ഇറങ്ങിയശേഷം , കുഞ്ഞാറ്റയും ദേവൂട്ടിയുടെ അടുത്തേക്ക് ഓടി പോയി. കുറച്ചു കഴിഞ്ഞതും നന്ദൻ രണ്ടു മൂന്നു ചോക്ലേറ്റ് ഒക്കെ എടുത്തു കൊണ്ട് ഇറങ്ങി വന്നു.

അത് കണ്ടതും കുഞ്ഞാറ്റ വീണ്ടും അവന്റെ അടുത്തേക്ക് വന്നു.. കളിയും ചിരിയുമൊക്കെ ആയിരുന്നു.

നന്ദേട്ടന് കുഞ്ഞിനെ കൊഞ്ചിക്കാൻ ഒക്കെ അറിയാമോ…എന്തൊരു സ്നേഹവും വാത്സല്യവും ആണ് അവളോട്… ദേവു നോക്കി നിൽക്കുകയാണ് അവരെ…

എല്ലാവരോടും ഏട്ടന് സ്നേഹം ആണ്, ഏട്ടനോട് വഞ്ചന കാണിച്ച ലെച്ചു ചേച്ചിക്ക് പോലും വില കൂടിയ ചുരിദാറ് ആണ് മേടിച്ചു വെച്ചിരിക്കുന്നത്…

പക്ഷേ തന്നോട് മാത്രം ഒള്ളു ഈ അകൽച്ച……എല്ലാ തെറ്റും ചെയ്തത് ഇപ്പൊ താൻ മാത്രം ആയി…വേദനകൾ വന്നു ഒരു കുംബാരം പോലെ മൂടുകയാണെന്ന് അവൾക്ക് തോന്നി..

കുഞ്ഞാറ്റയുടെ കളിയിലും ചിരിയിലും അപ്പോളും ആ വീട് ആകെ ബഹളമയം ആയിരുന്നു…രാത്രിയിൽ കിടക്കുന്ന നേരത്ത് ആയിരുന്നു ദേവുട്ടിയെ ലെച്ചു വിളിച്ചത്.

ആഹ് ദേവു… ഓണക്കോടി ഒക്കെ എടുത്തോടി….

ഹ്മ്മ് എടുത്തു ചേച്ചി.. അവിടോ..

ഇവിടെ നാളെ പോയി മേടിക്കാം എന്ന് പറഞ്ഞു ആണ്, ആഹ് പിന്നേ നിനക്ക് എന്താ വാങ്ങേണ്ടാത്..

എനിക്ക് ഒന്നും വേണ്ട ചേച്ചി.. കുറെ ഡ്രസ്സ്‌ ഇവിടെ തയ്യ്ക്കാൻ വേണ്ടി ഇരിയ്ക്കാണ്, വെറുതെ കാശ് കളയണ്ടാ….അവൾ പറയുന്നത് കേട്ട് കൊണ്ടുനന്ദൻ അവിടെ കിടപ്പുണ്ട്..

അത് ഒന്നും പറഞ്ഞാൽ പറ്റില്ല.. നിനക്ക് ഏത് കളർ ആണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി.

ചേച്ചി ടേ ഇഷ്ടം പോലെ എടുത്തോ… എനിക്ക് ചേരുന്ന കളർ ഒക്കെ അറിയാല്ലോ ചേച്ചിയ്ക്ക്…

ഹ്മ്മ്.. അത് ശരിയാ, ഞാൻ നോക്കി എടുത്തോളാം കേട്ടോ.. ആ പിന്നെ നന്ദൻ അടുത്ത് ഉണ്ടോ ദേവൂട്ടിയേ…

ഉവ്വ് ചേച്ചി ഉണ്ടല്ലോ…

ഒന്നു കൊടുക്കാമോ.. എനിക്ക് നന്ദന്റെ ഷർട്ട്‌ ന്റെ സൈസ് ചോദിക്കാൻ വേണ്ടിയാ.

ഹ്മ്മ്… ഇപ്പൊ കൊടുക്കാം…എന്ന് പറഞ്ഞു കൊണ്ട് ദേവൂട്ടി നന്ദന്റെ അടുത്തേക്ക് ചെന്നു.

“ലെച്ചു ചേച്ചിയാണ്…ഏട്ടന്റെ ഷർട്ട്‌ ന്റെ സൈസ് ചോദിക്കുവാൻ വേണ്ടി “

“42… നി പറഞ്ഞാൽ മതി “

അവൻ ഫോൺ മേടിക്കാതെ കൊണ്ട് അവളോട് പറഞ്ഞു.

“ആഹ് ചേച്ചി…42ആണെന്ന് നന്ദേട്ടൻ പറഞ്ഞത്…”

“ആഹ് ok ok…. പിന്നെ ദേവൂട്ടി, നന്ദന് ഏത് കളറും മാച്ച് ആകും ല്ലോ അല്ലേടി..നിന്റെ കാര്യത്തിൽ ആണ് ഇനി കൺഫ്യൂഷൻ…”

“ഹ്മ്മ്….” ലെച്ചു പറയുന്നത് നന്ദൻ കേട്ടതായി തോന്നിയതും ദേവു നു ചെറിയ സങ്കടം തോന്നി.

“ചേച്ചി.. എന്നാൽ ഞാൻ വെച്ചോട്ടെ,,,”

“ആഹ് ഓക്കേ ദേവൂട്ടി.. ഗുഡ് നൈറ്റ്‌…”

“ഗുഡ് നൈറ്റ്‌ ചേച്ചി “

അവൾ ഫോൺ കട്ട്‌ ചെയ്ത മേശമേൽ വെച്ച്.

എന്നിട്ട് നന്ദന്റെ അരികിൽ നിന്നും മാറി ചുവരിലേക്ക് ചേർന്നു കൊണ്ട് കിടന്നു..

തനിക്ക് ചേരുന്ന നിറം ഏതാണ് എന്ന് അറിയാൻ പാടില്ലാത്ത കൊണ്ട് ആവും നന്ദേട്ടനും ഓണക്കോടി ഒന്നും വാങ്ങി തരാത്തത് എന്ന് ദേവൂട്ടി ഓർത്തു..

ഈശ്വരാ.. ഞാൻ എന്ത് തെറ്റാണ് ചെയ്തത്.. എന്തിനാണ് എന്നോട് നന്ദേട്ടൻ ഇങ്ങനെ ഒക്കെ പെരുമാറുന്നത്… സഹിയ്ക്കാൻ പറ്റുന്നില്ല കണ്ണാ… പാവം അല്ലേ ഞാന്… ആരെയും ഒരു വാക്ക് കൊണ്ട് പോലും ദ്രോഹിക്കാൻ എനിക്ക് കഴിയില്ല ഭഗവാനെ… എല്ലാവരെയും അനുസരിച്ചു മാത്രം എനിക്ക് ശീലം ഒള്ളു… അതുകൊണ്ട് ആണോ എനിക്ക് ഇങ്ങനെ ഒക്കെ പറ്റിയത്….. എന്റെ അച്ഛന്റെ നാണക്കേട് ഓർത്തു കൊണ്ട് നന്ദേട്ടന്റെ മുന്നിൽ തല കുനിച്ചു കൊടുത്തു.. അതിനു പകരം നി എനിക്ക് വേണ്ടി കരുതിയത് ഇത്ര വലിയൊരു ചതി കുഴി ആയിരുന്നോ…ഇതിൽ ഭേദം നി എന്നേ അങ്ങ് വിളിക്കുന്നത് ആണ് കണ്ണാ…..

അത് വരെയും അടക്കി പിടിച്ച തേങ്ങൽ മിഴി നീരായി പുറത്തേക്ക് വന്നു..

അന്നും അവളുടെ ദുഃഖങ്ങൾ കേട്ട് കൊണ്ട് തലയിണ കണ്ണീരിൽ കുതിർന്നു..

അവളിൽ നിന്നു ഉതിർന്ന നെടുവീർപ്പ് അറിയാതെ കൊണ്ട് നന്ദൻ അരികിലായി കിടന്ന് ഉറങ്ങിയിരിന്നു.

തുടരും…