മന്ത്രകോടി – ഭാഗം 33, എഴുത്ത്: മിത്ര വിന്ദ

ഒരു ദിവസം കാലത്തെ ദേവു എഴുന്നേറ്റപ്പോൾ നന്ദൻ കിടക്കയിൽ ഇല്ല…ഇത്ര നേരത്തെ എവിടെ പോയി ഏട്ടൻ എന്ന് ഓർത്തു കൊണ്ടു ദേവു വേഗം എഴുനേറ്റു വെളിയിലേക്ക് ചെന്നു..

നോക്കിയപ്പോൾ നന്ദൻ എങ്ങോട്ടോ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..

ആഹ് മോളെഴുനേറ്റല്ലേ ….. മോനേ എങ്കിൽ പിന്നെ നിന്റെ ഒപ്പം ദേവൂട്ടിയെ കൂടി കൊണ്ടുപോകു,അമ്മ പറഞ്ഞത് കേട്ടുകൊണ്ട് അവൾ ഇറങ്ങി വന്നു…..

അവൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കി

ഇന്ന് നന്ദന്റെ പിറന്നാൾ ആണ് കുട്ടി,അമ്പലത്തിൽ പോകുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ….. അവർ പറഞ്ഞു..

അത് കേട്ടതും,നിറ പുഞ്ചിരിയോട് കൂടി അവൾ നന്ദനെ നോക്കി..

മോളു കൂടി പോകുന്നോ?അമ്മ ചോദിച്ചു.

ദേവു അതീവസന്തോഷത്തോടെ അനുവാദത്തിനായി നന്ദനെ നോക്കി..

അമ്മേ, ഞാൻ ഇറങ്ങുവാ കേട്ടോ, എനിക്ക് ഇന്ന് കുറച്ചു തിരക്ക് ഉള്ള ദിവസം ആണ് എന്നും പറഞ്ഞു നന്ദൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

ദേവുവിന്റെ മിഴികൾ നിറഞ്ഞു വന്നു, അവൾ മുഖം ഉയർത്തിയില്ല…

സാരമില്ല കുട്ടി, അവൻ പോയി വരട്ടെ, തിരക്ക് ഉണ്ടാവും കേട്ടോ,എന്നും പറഞ്ഞു സരസ്വതി അവളെ സമാധാനിപ്പിച്ചു…

മറുപടിയായി അവരെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. ഉച്ചക്ക് ശേഷം നന്ദൻ വന്നപ്പോൾ ദേവു അവനിഷ്ടമുള്ള പാലടപ്രഥമനാണ് ഉണ്ടാക്കി വെച്ചിരുന്നത്…ഗുപ്തന്നായരും സരസ്വതി അമ്മയും കൂടി എന്തോ ഷോപ്പിംഗിനു പോയതാണ്…

അമ്മ എവിടെ? ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ നന്ദൻ ഭാര്യയോട് തിരക്കി..

നാളെ നിരുപമയുടെ കല്യാണത്തിന് പോകേണ്ടതുകൊണ്ട് അവർ എന്തൊക്കെയോ മേടിക്കുവാനായി പോയതാണ്…. അവൾ മറുപടി കൊടുത്തു..

തിരുവനന്തപുരം വരെ പോകണം സരസ്വതി യ്ക്കും ഭർത്താവിനും, അവരുടെ ബന്ധുവിന്റെ കല്യാണത്തിന്…നന്ദൻ ഭക്ഷണം കഴിച്ചിട്ട് എഴുനേറ്റുപോയി,ആകെ വല്ലപോളും ഒന്നോ രണ്ടോ വാചകങ്ങൾ ആണ് ചോദിക്കുന്നത്…താൻ കഴിച്ചോ എന്ന് ഒരിക്കൽ പോലും ഏട്ടൻ ചോദിച്ചിട്ടില്ല…അവൾ നന്ദന്റെ പാത്രങ്ങൾ എല്ലാം എടുത്തുകൊണ്ടു പോയി കഴുകി വെച്ചു….

അമ്മയുണ്ടാക്കിയ പായസത്തിനു നല്ല ടേസ്റ്റ് ആണ്, ഒരു ഗ്ലാസും കൂടി കുടിക്കാം എന്നോർത്തുകൊണ്ട് നന്ദൻ അടുക്കളയിൽ ചെന്നപ്പോൾ ദേവു അവിടെ ഇരുന്നു ഭക്ഷണം കഴിക്കുക ആയിരുന്നു…

അവനെ കണ്ടതും അവൾ പിടഞ്ഞെഴുനേറ്റു…നന്ദൻ ഒന്നും മിണ്ടാതെ പോയി പായസം എടുത്തുകൊണ്ടു പോയി…

നിനക്ക് ആ ഡൈനിങ്ങ് റൂമിൽ പോയിരുന്നു ഭക്ഷണം കഴിക്കാൻ വയ്യേ, വല്യക്കാരുടെ കൂട്ട് ഇരിക്കാതെ…അടുക്കളയുടെ വാതിൽക്കൽ ചെന്നിട്ടു നന്ദൻ ചോദിച്ചു…അവൾ പക്ഷെ ഒന്നും തിരിച്ചു പറഞ്ഞില്ല..

സരസ്വതിയും ഗുപ്തന്നായരും വന്നപ്പോൾ നന്ദൻ ഉച്ച മയക്കത്തിൽ ആയിരുന്നു..

മകനെ അമ്മ വിളിച്ചുണർത്തി കൊണ്ടു വന്നു…. ദേവു അപ്പോൾ കേക്ക് എടുത്തു വെയ്ക്കുന്നുണ്ടായിരുന്നു..

എല്ലാ വർഷവും ഞങ്ങൾ മൂന്നുപേരും ഒള്ളു കേട്ടോ ദേവൂട്ടി കേക്ക് കട്ട്‌ ചെയ്യുവാനായി, ഇപ്പോൾ ഒരാളും കൂടി ആയി എന്നും പറഞ്ഞു സരസ്വതി അമ്മ മകനുമായി ഇറങ്ങി വന്നു..

നന്ദൻ കേക്ക് മുറിച്ചപ്പോൾ അച്ഛനും അമ്മയും കൂടി മകന് വായിൽ വെച്ചു കൊടുത്തു…അവൻ തിരിച്ചും കൊടുത്തു.. ഇരുവരും മാറി മാറി അവന്റെ കവിളിൽ ഉമ്മ വെയ്ക്കുന്നത് നോക്കി ദേവു ഒരു നനുത്ത പുഞ്ചിരിയോടെ നിന്നു.

ദേവു മോളെ,,, ഇത് നന്ദന് കൊടുക്ക് എന്നുപറഞ്ഞു അമ്മ ഒരു കഷ്ണം എടുത്തു അവളുടെ കൈയിൽ കൊടുത്തു…

നന്ദൻ പെട്ടന്ന് തിരിഞ്ഞു പോകാൻ തുടങ്ങിയതും അമ്മ അവന്റെ കൈയിൽ കടന്നുപിടിച്ചു..

നീ എങ്ങോട്ടാ ഈ ഓടുന്നത്, അവിടെ നിക്കേടാ….മോളെ ഇത് കൊടുക്കു… അവർ പറഞ്ഞു..

ദേവു നോക്കിയപ്പോൾ നന്ദൻ താല്പര്യം ഇല്ലാത്ത മട്ടിൽ മുഖം തിരിച്ചു.

“സാരമില്ല അമ്മേ, അച്ഛനും അമ്മയും കൊടുത്തല്ലോ അത് മതി “
എന്നും പറഞ്ഞു ദേവു ആ കേക്ക് കഷ്ണം അവിടെ വെച്ചു…

ദേവൂട്ടി ഉണ്ടാക്കിയ പാലടപ്രഥമൻ സൂപ്പർ ആണ് കേട്ടോ…. ഗുപ്തൻ നായർ മരുമകളെ അഭിനന്ദിച്ചപ്പോൾ ആണ നന്ദൻ അറിഞ്ഞത് അത് ദേവു ഉണ്ടാക്കിയതാണെന്ന്….

പിറ്റേദിവസം കാലത്തെ നന്ദനോട് അമ്മ പറഞ്ഞു മോനേ ഇന്ന് നീ നേരത്തെ വന്നേക്കണം കെട്ടോ, ദേവൂട്ടി തനിച്ചേ ഒള്ളു എന്ന്….അവർ രണ്ടുപേരും കൂടി കല്യാണത്തിന് പോകുവാണ് എന്ന് ഉള്ളത് നന്ദന് അറിയാമായിരുന്നു

ഉച്ചയോടുകൂടി അമ്മയും അച്ഛനും ദേവുട്ടിയോട് യാത്ര പറഞ്ഞു പോയി..ഫോൺ അടിക്കുന്ന ശബ്ദം കേട്ട ദേവു നോക്കിയപ്പോൾ ലെച്ചു ചേച്ചി ആണ് വിളിക്കുന്നത്..

ചേച്ചി ഒരു സന്തോഷവാർത്തമാനം പറയുവാൻ വിളിച്ചതാണ്, അവൾ ഒരു അമ്മയാകുന്നു എന്ന്.. ദേവു സന്തോഷംകൊണ്ട് തുള്ളിച്ചാടി,

അച്ഛനുമമ്മയും വരുന്ന കൂടെ ദേവുട്ടിയോടും ബാംഗ്ലൂർക്ക് വരാൻ ലെച്ചു പറഞ്ഞു…

അവൾ വരാമെന്നും സമ്മതിച്ചു..

എന്നും മൂന്നുമണി ആകുമ്പോൾ വരുന്ന നന്ദൻ അന്ന് വൈകിട്ട് എട്ടു മണി ആയിട്ടും എത്തിയില്ല..ദേവൂട്ടിക്ക് പേടിയാകാൻ തുടങ്ങി..അവൾ ഫോൺ എടുത്തു

“ഹെലോ…”

“നന്ദേട്ടാ…. എവിടെ എത്തി, ഞാൻ കാണാഞ്ഞത് കൊണ്ട് വിളിച്ചതാ “

അതിനു അവൻ മറുപടി പറയും മുന്നേ മുറ്റത്തു അവന്റെ car വന്നു നിന്നത് അവൾ അറിഞ്ഞു…ഓടി പോയി അവള് വാതിൽ തുറന്നു.നന്ദൻ അകത്തേക്ക് കയറിവന്നു…

ഏട്ടൻ കുടിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം പോലെ ദേവുവിന് തോന്നി..

കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ട് അവൻ ടീവി കണ്ടുകൊണ്ട് കിടക്കുകയാണ്…

അപ്പോളാണ് ആശോക് ഫോൺ വിളിച്ചു നന്ദനോട് വിവരങ്ങൾ ഒക്കെ പറഞ്ഞത്..

“ഓഹ്..കൺഗ്രാട്സ് അശോക്…” കുറച്ചു സമയം സംസാരിച്ച ശേഷം അവൻ ഫോൺ കട്ട്‌ ചെയ്തു..

ദേവു പതിയെ നന്ദന്റെ അടുത്തേക്ക് വന്നു..

അച്ഛനും അമ്മയും കൂടി മറ്റന്നാൾ ലെച്ചുചേച്ചിടെ അടുത്ത് പോകുവാണ്, ഞാനും കൂടി പൊയ്ക്കോട്ടേ… ചേച്ചിയ്ക്ക് വിശേഷം ഉണ്ടന്ന് വിളിച്ചുപറഞ്ഞു, എന്നെയും കൂടി വിടാമോ…. അവൾ ചോദിച്ചു..

നിപോയ്ക്കോടി , പക്ഷേ അവിടെ കൂടിക്കോണം , പിന്നെ ഇങ്ങോട്ട് തിരിച്ചു വന്നേക്കരുത്…നന്ദൻ എടുത്തഅടിച്ചതു പോലെ പറഞ്ഞു…

രണ്ട് ദിവസത്തിനുള്ളിൽ ഞാൻ മടങ്ങി വരാം ഏട്ടാ.. അതിൽ കൂടുതൽ ഒറ്റ ദിവസം പോലും നിൽക്കില്ല… ഉറപ്പ്.അവൾ പറഞ്ഞു . .

നീ തത്കാലം ഒരിടത്തും പോകുന്നില്ല…. നന്ദൻ ടീവി ഓഫ്‌ ചെയ്തിട്ട് എഴുനേറ്റു…

“ഇതെന്താ നന്ദേട്ടാ ഇങ്ങനെ.. എനിക്ക് എന്റെ വീട്ടിൽ ഒന്ന് പോകാൻ എത്ര മാത്രം ആഗ്രഹം ഉണ്ടെന്ന് അറിയാമോ….”

“നിന്റെ ആഗ്രഹം ഒക്കെ നീ തത്കാലം നിന്റെ മനസ്സിൽ വെച്ചാൽ മതി…”

“ഞാൻ അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് പോകും, വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായി, എന്റെ വീട്ടിൽ പോലും ഞാൻ ഒന്നു പോയില്ല, പക്ഷേ ഇതത് പോലെയല്ല കെട്ടോ, എനിക്ക് എന്റെ ചേച്ചിയെ കാണണം,,, ദേവു പറഞ്ഞു..

നീ പോകുമോടി….. നന്ദൻ അവളുടെ നേർക്ക് ചെന്നു..പോകണം എന്നാണ് ന്റെ ആഗ്രഹം… ദേവു അവനെ നോക്കി പറഞ്ഞു..

നന്ദന്റ വലതുകരം ദേവുവിന്റെ കരണത്തിൽ പതിഞ്ഞത് പെട്ടന്നായിരുന്നു…

തുടരും…