പുനർവിവാഹം ~ ഭാഗം 27, എഴുത്ത്: ആതൂസ് മഹാദേവ്

ആ ചുവരിലെ ഫ്രെയിം ചെയ്തിരിക്കുന്ന ചിത്രത്തിലേയ്ക്ക് അവൻ അതീവ കോപത്തോടെ നോക്കി..!! അവന്റെ കണ്ണുകൾ ചുവന്ന് കലങ്ങി ഞെരമ്പുകൾ തെളിഞ്ഞു വന്നു..!! കഴുത്തിലെയും നെറ്റിയിലെയും ഞരമ്പുകൾ പിടഞ്ഞു പൊങ്ങി..!!

കൈയിൽ ഇരുന്ന ക, ത്തി ഒന്നു കൂടെ മുറുകെ പിടിച്ചു കൊണ്ട് അവൻ ആ ചിത്രത്തിൽ നീട്ടി വരച്ചു..!! എന്നാൽ ഞെട്ടിപ്പിക്കുന്ന സത്യം എന്തെന്നാൽ നേത്രയുടെ ചിത്രം ആയിരുന്നു അത്..!!

” വീണ്ടും വീണ്ടും നീ തെറ്റ് ചെയ്തു നേത്ര..!! പാടില്ലായിരുന്നു..!! എന്റെ വാക്ക് ധിക്കരിച്ച് നീ ഇത് ചെയ്യാൻ പാടില്ലായിരുന്നു..!! ഇതിന് നീ അനുഭവിക്കേണ്ടി വരുന്ന ശിക്ഷ വളരെ വലുത് ആയിരിക്കും നേത്ര “

അവളുടെ കഴുത്തിലൂടെ ആ കു, ത്തി മു, റുക്കി വരച്ചു കൊണ്ട് അവൻ പുലമ്പി..!!

” ഇല്ല നേത്ര നിന്നെ എങ്ങനെ എന്റെ വരുതിക്ക് കൊണ്ട് വരണം എന്ന് എനിക്ക് അറിയാം..!! അതിന് ഞാൻ ഏത് അറ്റം വരെയും പോകും..!! നീ അവന്റെ കൂടെ ജീവിക്കില്ല..!! ജീവിക്കാൻ ഞാൻ അനുവദിക്കില്ല..!! അവന്റെ ഉള്ളിലെ ഭ്രാന്ത് എങ്ങനെ പുറത്ത് കൊണ്ട് വരണം എന്ന് എനിക്ക് അറിയാടി ഹാ… ഹാ…. ഹാ… ഹാ “

അവന്റെ അട്ടഹാസ ചിരി അവിടെ എങ്ങും പൊട്ടുമാറുച്ചത്തിൽ മുഴങ്ങി കേട്ടു..!!

****************

ബദ്രി റൂമിലേയ്ക്ക് വരുമ്പോൾ കാണുന്നത് ജനാലയുടെ സൈഡിൽ നിന്ന് പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന നേത്രയേ ആണ്..!! എന്തോ ഗഹനമായ ചിന്തയിൽ ആണ് അവൾ..!! അവൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല..!!

ബദ്രി ബെഡിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞി പെണ്ണിനെ ഒന്ന് നോക്കി കൊണ്ട് ഡോർ അടച്ച് ലോക്ക് ചെയ്തു..!! ശേഷം നേത്രയുടെ അരികിലേയ്ക്ക് നടന്നു..!!

“നേത്ര “

തൊട്ടു പുറകിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും അത്രയും നേരം എന്തോ കാര്യമായി ആലോചിച്ചു നിന്ന നേത്ര നേരിയ ഞെട്ടലോടെ തിരിഞ്ഞു നോക്കി..!!

“എന്താ ഉറങ്ങുന്നില്ലേ നീ “

അവന്റെ ആ ചോദ്യം എന്ത് കൊണ്ടോ അവൾക്ക് അങ്ങോട്ട് ദഹിച്ചില്ല..!!

“ഞാൻ ഉറങ്ങിയില്ല എങ്കിൽ നിങ്ങൾക്ക് എന്താണ് നഷ്ടം..!! എന്നെ ഉറക്കാനും എന്റെ മേൽ അധികാരം സ്ഥാപിക്കാനോ ശ്രെമിക്കേണ്ട നിങ്ങൾ..!! അതൊക്കെ വെറുതെ ആയ് പോവുകയെ ഒള്ളൂ..!! അതുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കൂ പ്ലീസ് “

നീരസം കലർത്തി അവൾ അത് പറയുമ്പോൾ ബദ്രിക്ക് വല്ലാത്ത അമർഷം ആണ് തോന്നിയത്..!! എങ്കിലും അവൻ അത് സ്വയം നിയന്ത്രിച്ചു..!!

” നേരം ഒരുപാട് ആയ് നീ വന്ന് കിടക്കാൻ നോക്ക്..!! പിന്നെ നീ എന്റെ ഭാര്യ ആണെങ്കിൽ നിന്റെ മേൽ എനിക്ക് അവകാശവും അതിന്റെ അധികാരവും ഉണ്ട് നേത്ര “

“ഹ്മ്മ് എന്ത് അവകാശം ആണ് നിങ്ങൾക്ക് ഉള്ളത് 😡😡..!! സ്നേഹം നടിച്ച് എന്നെ വഞ്ചിച്ചതോ?? അതോ ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചതോ?? അതും അല്ലെങ്കിൽ ജനിപ്പിച്ച സ്വന്തം മകളെ പോലും തിരിഞ്ഞു നോക്കാത്തതോ?? ഇതിൽ എന്ത് അവകാശം ആണ് നിങ്ങൾക്ക് എന്നിൽ ഉള്ളത്..!!

അവകാശം പറയാൻ വന്നേക്കുന്നു..!! മേലിൽ ഇമ്മാതിരി വേഷം കെട്ടലും കൊണ്ട് എന്റെ അടുത്തേയ്ക്ക് വരരുത്..!! ഈ ജന്മം നിങ്ങൾക്ക് ഇനി എന്നിൽ ഒരു അവകാശവും ഇല്ല..!! അത്രയും വെറുത്തു പോയി ഞാൻ നിങ്ങളെ “

വല്ലാത്തൊരു ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൾ ബെഡിൽ ആയ് വന്ന് ഇരുന്നു..!! വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു അവൾ..!! ബദ്രി അവളെ ഒന്ന് നോക്കി കൊണ്ട് ആ റൂമിൽ നിന്ന് ഇറങ്ങി പോയി..!!

അവൻ പോയി എന്ന് കണ്ടതും അവളുടെ കണ്ണുകൾ കലങ്ങി ചുണ്ടുകൾ വിതുമ്പി..!!

“കഴിയുന്നില്ലല്ലോ നാഥേട്ടാ..!! നിങ്ങളെ വെറുക്കാൻ ഈ നേത്രയേ കൊണ്ട് കഴിയുന്നില്ല..!! പക്ഷെ നിങ്ങളെ എനിക്ക് സ്നേഹിക്കാനും കഴിയുന്നില്ല..!! അത്രമേൽ ആഴത്തിൽ മുറിവ് പറ്റില്ല ഹൃദയമാണ് എന്റേത്..!! അത്ര പെട്ടന്ന് ഒന്നും ആ മുറിവ് ഇനി ഉണങ്ങില്ല “

അവൾ അവളോട് തന്നെ മന്ദ്രിച്ചു..!!

****************

ബദ്രി ആ റൂമിൽ നിന്ന് ഇറങ്ങി ഓപ്പോസിറ്റ് ഉള്ള മറ്റൊരു റൂമിലേയ്ക്ക് ആണ് പോയത്..!! ബെഡിൽ കിടക്കുക ആയിരുന്ന ശിവ ചാടി എഴുന്നേറ്റു..!! കാരണം ബദ്രി അങ്ങനെ അവിടെക്ക് വരാറില്ല..!!

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ കല്യാണും മുന്നിൽ നിൽക്കുന്ന ബദ്രിയെ കണ്ട് ഒന്ന് ഞെട്ടി..!!

“എന്താ ഏട്ടാ “

ആദ്യത്തെ പകപ്പ് വിട്ട് മാറിയതും ശിവ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!!

“Give me a sleeping pills “

( ശിവ ഒരു ഡോക്ടർ ആണ് )

“ഏട്ടാ അത് “

അവൻ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഒരു മടിയോടെ ചോദിച്ചു..!! എന്നാൽ അത് കേൾക്കെ ബദ്രിയുടെ ഭാവം മാറി..!! അവിടെ വല്ലാത്ത ദേഷ്യം വന്ന് നിറഞ്ഞു..!!

“Give me a sleeping pills “

അതൊരു അലർച്ച ആയിരുന്നു..!! ശിവ എന്തെങ്കിലും ചെയ്യും മുൻപ് കല്യാൺ വേഗം കാബോർഡ് തുറന്ന് ഒരു ബോട്ടിൽ എടുത്ത് അതിൽ നിന്ന് ഒരു pill എടുത്ത് ബദ്രിക്ക് നേരെ നീട്ടി..!!

അവൻ വേഗം അതും വാങ്ങി വന്നതിനേക്കാൾ വേഗത്തിൽ പുറത്തേയ്ക്ക് പാഞ്ഞു..!! ശിവയും കല്യാണും അത് കണ്ട് പരസ്പരം നോക്കി..!!

****************

രാത്രി എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നേത്രയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..!! അല്ലി മോളെ കെട്ടിപിടിച്ചു കിടന്നു നോക്കി എങ്കിലും നിദ്ര അവളെ തലോടിയതെ ഇല്ല..!! ഒട്ടും പറ്റാതെ ആയതും അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു..!!

ശേഷം എഴുന്നേറ്റ് ജനാലയ്ക്ക് അടുത്തേയ്ക്ക് നടന്ന് അത് തുറന്ന് പുറത്തേയ്ക്ക് നോക്കി നിന്നു..!! തണുത്ത കാറ്റ് അവളുടെ ശരീരത്തിലേയ്ക്ക് തുളഞ്ഞ് കയറുമ്പോൾ ശരീരം പോലെ തന്നെ മനസ്സും തണുക്കുന്നത് അവൾ അറിയുന്നുണ്ടയിരുന്നു..!!

അവൾ കണ്ണുകൾ അടച്ച് ആ ജനൽ കമ്പിയിൽ ചാരി നിന്നു..!! നിമിഷങ്ങൾ കടന്ന് പോയി..!! പെട്ടന്ന് ഗേറ്റ് തുറക്കും പോലെ ഒരു ശബ്ദം കേട്ടതും അവൾ കണ്ണുകൾ വലിച്ച് തുറന്ന് താഴേയ്ക്ക് നോക്കി..!!

അവിടെ നിന്ന് നോക്കിയാൽ തറവാടിന്റെ ഫ്രണ്ട് ഭാഗം ഏകദേശം കാണാം..!! അവളുടെ കണ്ണുകൾ ഗേറ്റിന്റെ അവിടെക്ക് ആണ് പോയത്..!! ഗേറ്റിന് പുറത്ത് നിൽക്കുന്ന കാർ കണ്ട് അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!! അവൾ അവിടെക്ക് തന്നെ സൂക്ഷിച്ചു നോക്കി നിന്നു..!!

പെട്ടന്ന് ആണ് തറവാട്ടിൽ നിന്ന് ഇറങ്ങിയ പോലെ ആ വശത്ത് നിന്ന് ഒരാൾ ഗേറ്റിന്റെ അടുത്തേയ്ക്ക് പോയത്..!! നേത്ര ഒന്ന് സൂക്ഷിച്ചു നോക്കി..!! ഒരു ആണാണെന്ന് അല്ലാതെ അത് ആരാണെന്ന് അവൾക്ക് മനസിലായില്ല..!!

ഗേറ്റ് തുറന്ന് അയാൾ പുറത്തേയ്ക്ക് ഇറങ്ങുന്നതും കാറിന്റെ ബാക്ക് ഡോർ തുറന്ന് അകത്തേയ്ക്ക് കയറുന്നതും അവൾ ആ കാറിന്റെ ലൈറ്റ് വെട്ടത്തിൽ കണ്ടു..!! എങ്കിലും അപ്പോഴും അത് ആരാണെന്ന് മാത്രം അവൾക്ക് മനസിലായില്ല..!!

“ആരാ ഈ നേരത്ത്..!! അതും അകത്തേയ്ക്ക് വരാതെ പുറത്ത് തന്നെ “

അവൾ ഒരു സംശയത്തോടെ ഓർത്തു..!! ഒരുപാട് നേരം അവൾ അവിടെക്ക് തന്നെ നോക്കി നിന്നു..!! പക്ഷെ അവിടെ നിന്ന് ഒരു അനക്കവും ഉണ്ടായില്ല എങ്കിലും എന്ത് കൊണ്ടോ അവൾക്ക് അവിടെ നിന്ന് മാറാൻ തോന്നിയില്ല..!!

കുറച്ച് സമയം പിന്നിടുമ്പോൾ ആ ആള് കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതും കൂടെ മറ്റൊരു പെൺ കുട്ടി അതെ ബാക്കി സൈഡിൽ നിന്ന് ഇറങ്ങുന്നതും അവൾ നോക്കി നിന്നു..!! അത്രയും നേരം ആ കാഴ്ച്ച തന്നെ നോക്കി നിന്ന നേത്ര അടുത്ത കാഴ്ച്ച അവളെ ഒന്ന് ഞെട്ടിച്ചു..!!

ആ പെൺ കുട്ടിയെ ചേർത്തു പിടിച്ചു ചുംബിക്കുന്ന അയാളെ കണ്ട് അവൾ വേഗം മുഖം തിരിച്ചു..!!

“ഈശ്വര എന്താ ഇത്?? ആരാ അയാൾ?? എനിക്ക് എനിക്ക് തോന്നിയത് ആണൊ ഇതൊക്കെ “

അവൾ നെഞ്ചിൽ കൈ വച്ച് ആഞ്ഞു ശ്വാസം വലിച്ചു കൊണ്ട് പറഞ്ഞു..!! പെട്ടന്ന് ഗേറ്റ് വീണ്ടും അടയുന്ന ശബ്ദം കേട്ട നേത്ര അവിടെക്ക് തിരിഞ്ഞു നോക്കാൻ ഒരുങ്ങിയതും ബെഡിൽ കിടന്ന അല്ലി മോള് ചിണുങ്ങി കൊണ്ട് എഴുന്നേറ്റത്തും ഒന്നിച്ചു ആയിരുന്നു..!!

നേത്ര വേഗം കുഞ്ഞിന്റെ അടുത്തേയ്ക്ക് പോയ്‌ അവളെ വാരി എടുത്ത് നെഞ്ചിളോട് ചേർത്തു തട്ടി ഉറക്കി..!! കുഞ്ഞി പെണ്ണ് അവളുടെ നെഞ്ചിൽ പതുങ്ങി കിടന്ന് ഉറങ്ങി..!!

നേത്ര മോളെയും കൊണ്ട് ബെഡിൽ ഇരുന്ന് ഹെഡ് ബോർഡിലേയ്ക്ക് ചാഞ്ഞിരുന്നു..!! അവളുടെ മനസിലൂടെ അൽപ്പം മുൻപ് കണ്ട കാഴ്ച്ചകൾ ഉള്ളിലേയ്ക്ക് തെളിഞ്ഞു വന്നു..!!

“”എന്നാലും ആരാകും അത്?? ആരായാലും ഈ തറവാട്ടിൽ ഉള്ള ആളാണ്..!! അതിൽ സംശയം ഇല്ല..!! ഈ തറവാട്ടിൽ നിന്നാണല്ലോ ഇറങ്ങി പോയത്..!! പക്ഷെ പുറത്ത് കാറിൽ വന്ന പെൺ കുട്ടി ഏതാ..!! അവൾ എന്തിന് ഈ രാത്രി ഇവിടെ വന്നു?? ആര് വിളിച്ചിട്ട്?? ഒന്നും മനസിലാവുന്നില്ലാലോ ഈശ്വര “

അവൾ അസ്വസ്തതയോടെ പറഞ്ഞു കൊണ്ട് തന്റെ കണ്ണുകൾ അടച്ച് ചാരി ഇരുന്നു..!! ഒരു വേള അവളുടെ മനസിലൂടെ പല മുഖങ്ങളും കടന്ന് പോയി..!! കാശിയുടെയും ശിവയുടെയും കല്യാണിന്റെയും ഒടുവിൽ ആയ് ബദ്രിയുടെയും..!!

അവന്റെ മുഖം മനസിലേയ്ക്ക് തെളിഞ്ഞതും അവൾ ഒരു ഞെട്ടലോടെ തന്റെ മിഴികൾ വലിച്ചു തുറന്നു..!!

തുടരും….