മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഒരുമിച്ചിരുന്നു അത്താഴം കഴിക്കുമ്പോഴും നന്ദുവിന്റെ കണ്ണുകൾ സിദ്ധുവിലായിരുന്നു
ഉമ്മ കൊടുത്ത എനിക്ക് ഇല്ലാത്ത നാണമാണ് കിട്ടിയ ആൾക്ക്….
ആയേ… അയയായെ….
ഇതുവരെ കക്ഷി വാ തുറന്നു ഒന്നും മിണ്ടിയിട്ടില്ല….
നന്ദു പാത്രങ്ങൾ കഴുകി വെച് റൂമിലെത്തുമ്പോൾ സിദ്ധു പതിവ് പോലെ ആട്ടുകട്ടിലിൽ ബുക്കിൽ കമിഴ്ന്നു കിടപ്പുണ്ട്….
ഇത്രയ്ക്കും വായിച്ചു കൂട്ടാൻ ഇങ്ങേർക്കെന്താ നാളെ പരീക്ഷയുണ്ടോ….
നന്ദു അവനടുത്തു ചെന്നിരുന്നു വായിച്ചു കൊണ്ടിരുന്ന ബുക്ക് പിടിച്ചു വാങ്ങി…
“എന്താ….
“അതന്നെ ഞാനും ചോദിക്കുന്നെ…. നിങ്ങൾക്ക് എന്താണ്….ഞാനൊരു ഉമ്മയല്ലേ തന്നോളൂ അല്ലാതെ ചുണ്ടില് ഫെവിക്യുക്കൊന്നുമല്ലല്ലോ ഒട്ടിച്ചു തന്നത് ഇങ്ങനെ മിണ്ടാട്ടം മുട്ടിയിരിക്കാൻ…
ഇ കുരുപ്പ് ..
അവൻ തലയില് കൈ കൊടുത്തു പോയി…
“ശെരി ഞാനെന്താ പറയേണ്ടത്….
“ടെൽ മി ദി ട്രൂത്… എന്നെ ഇഷ്ടമാണോ അല്ലെ….എനിക്കത്രേയും അറിഞ്ഞാൽ മതി…
“അല്ല….
“അങ്ങനെ പറയരുത്…
“അങ്ങനെ പറയൂ…..
“സിദ്ധു ഏട്ടാ പ്ലീസ്…. ഐ ആം വെരി സീരിയസ്…
“എങ്കിൽ വാ ഹോസ്പിറ്റലിൽ പോകാം…
“എന്തിന്….
“തനിക്കു സീരിയസ് അല്ലെ
“അയ്യേ… നല്ല ചളി….
“അതി മഴയൊക്കെ പെയ്യ്തൊണ്ട….കുറച്ചു ദിവസം കഴിയുമ്പോ ശെരിയാവും..
“നിങ്ങളോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതി…
അവളെഴുനേറ്റു പോയി… പോവുന്ന കൂട്ടത്തിൽ ആട്ടുകട്ടിലിനിട്ട് ഒരു ചവിട്ടും കൊടുത്തു…
“മൂശാട്ട…. പിറുപിറുത്തു കൊണ്ടവൾ ബെഡിലേക്ക് കമിഴ്ന്നു കിടന്നു….
**********
“ഹാ ഹാ ഹാ…. ശ്രെദ്ധയുടെ ചിരി അങ്ങേതലയ്ക്കൽ നിന്ന് മുഴങ്ങുന്നുണ്ടായിരുന്നു…
‘”ഇത്ര ചിരിക്കാനെന്താ….
“അല്ല പിന്നെ… മൗനംസമ്മതത്തിലെ സുവിതയാവാൻ പോയതാ…. അവസാനം ഓംശാന്തി ഓശാനയിലെ ഗിരിയോട് ഇഷ്ടം പറഞ്ഞ പൂജയെ പോലെ ചെക്കൻ ശശിയാക്കി വിട്ട്…
“ഒരബദ്ധം എല്ലാർക്കും പറ്റും….
“നിനക്ക് പിന്നെ പറ്റുന്നതെല്ലാം അതയൊണ്ട് കൊഴപ്പില്ല….
“എടി… എടി…. പൊടി പട്ടി…. സാരില്ല…. ഇനിയും ഏറെ അമ്പുകൾ എന്റെ ആവനാഴിയിൽ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്….
ഏതെങ്കിലും ഒന്ന് ലക്ഷ്യം സ്ഥാനത് എത്താതിരിക്കില്ല…
അല്ലെങ്കിലും പറഞ്ഞാലുടനെ അങ്ങേർക്ക് എന്നോട് ഇഷ്ടം വരുമെന്നൊന്നും ഞാനും വിചാരിച്ചിരുന്നില്ല… പിന്നെ അ ഹരിയേട്ടനോട് സംസാരിക്കുന്നത് കണ്ടപ്പോ ഉള്ള ഫേസ് എക്സ്പ്രെഷൻ വെച് ഒന്ന് ട്യൂൺ ചെയ്തതാ…. ചീറ്റിപോയെന്നെ ഉള്ളു… പ്രേമമാവുമ്പോ ഇച്ചിരി കഷ്ട്ടപെടണം….
“ഉവ്വ…. ഇനിയെന്താ നിന്റെ പ്ലാൻ…
“അങ്ങേരെ എങ്ങനെയെങ്കിലും ഞാനെന്റെ പ്രേമപൂജയിൽ വീഴ്ത്തും … അവസാനം പുള്ളിക്കാരൻ പറയും… നന്ദു ഐ ലവ് യു…. നീ ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിവെള്ളം പോലെയാണെന്ന്….
“എന്റെ എല്ലാ വിധ സപ്പോർട്ടും നിനക്കുണ്ട്….
“താങ്കു… പിന്നെ നിങ്ങളെന്ന ഇങ്ങോട്ട് വിരുന്നിനു വരുന്നേ….
“നാളെ വരാനാ പ്ലാൻ ആദ്യം നമ്മുടെ വീട്ടിൽ പോയിട്ട് അടുത്ത ദിവസം അങ്ങോട്ടേക്ക് വന്ന് ഒരു അഞ്ചാറ് ദിവസം നിന്റെ കൂടെ….നിന്നിട്ടേ ബാംഗ്ലൂർക്ക് പോവൂ…
“ങേ… അപ്പോ നിങ്ങളുടെ ഹണിമൂന്നോ… ആ പ്ലാൻ ഒന്നുല്ലേ….
“ജിത്തു ഏട്ടന് കമ്പനിയിൽ അടുത്താഴ്ച കേറണം ടി…കല്യാണം പ്രമാണിച്ചു കൊറേ നാളായില്ലേ…. പോയിട്ട്…
“നിന്റെ ജിത്തു ഏട്ടന്റെ വീട്ടുകാരൊക്കെ എന്ത് പറയുന്നു
“എല്ലാരും നല്ല സ്നേഹം ഉള്ളവരാടി… പ്രേതെകിച്ചു അമ്മ… അമ്മയെപ്പഴും നിന്നെ കുറിച്ച് ചോദിക്കാറുണ്ട്… ആ ലക്ഷ്മി അമ്മച്ചി ഒഴിച്ചു ബാക്കി എല്ലാരും നല്ല സ്വഭാവമാ…അവര് വെറുതെ വഴക്കിന് വരും.. ജിത്തുവേട്ടനെന്ന് നല്ലത് കിട്ടുമ്പോ അവരടങ്ങും…
“അവർക്കെന്താ നിന്നോട് കലി…
“ഞാൻ നിന്റെ ചേച്ചിയല്ലേ…. അവരെ നീ അന്ന് പറഞ്ഞതൊക്കെ തിരിച്ചു പറയാൻ നമ്മുടെ അവിടുന്ന് ഞാനല്ലേ ഉള്ളു ആ ഒരിത് കാണിക്കുന്നതാ….ഞാനതൊന്നും മൈൻഡ് കൂടെ ചെയ്യാറില്ല…
“മ്മ്… നന്ദു അതിനൊന്ന് മൂളിയതെ ഉള്ളു…
*********
?കിതച്ചെത്തും കാറ്റേ… കൊതിച്ചി പൂങ്കറ്റെ…..
മണിതുമ്പപൂവിൻ തേനും തായോ….
ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകചക്കം…… ?
കണ്ണാടിക്ക് മുന്നില് നിന്ന് പാട്ട് പാടി കോളേജിൽ പോവാൻ ഒരുങ്ങുന്ന നന്ദു വിനെ സിദ്ധു ചിരിയോടെ നോക്കി നിന്നു…
അവൾ തിരിഞ്ഞപ്പഴേക്കും അവൻ മുഖം വെട്ടിച്ചിരുന്നു…
അച്ഛനോടും അമ്മയോടും ടാറ്റാ പറഞ്ഞു ഇരുവരും കാറിലേക്ക് കയറി…
ബസ്സ്റ്റോപ്പിന്റെ അവിടെ വണ്ടി നിർത്തവേ നന്ദു അവന്റെ മുഖത്തേക്ക് നോക്കി….
അവനെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ
അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു കൊണ്ട് ചാടിയിറങ്ങി..ഓടിയിരുന്നു….
ഒരു നിമിഷം കവിളില് കയ്യും വെച് വാ തുറന്നു ഇരുന്നു പോയവൻ…
ഇ കുരുപ്പ്….
ചുറ്റും ഒന്ന് നോക്കിയ ശേഷം…അവൻ വണ്ടിയെടുത്തു
നന്ദു അന്ന് വളരെ ഉത്സാഹത്തിലാണ് ഗായുവിനോടൊപ്പം കോളേജിലേക്ക് നടന്നു കയറിയത്
“നിന്റെ മുഖത്ത് പതിവില്ലാത്തൊരു ട്യൂബ് ലൈറ്റ് കത്തി കിടപ്പുണ്ടല്ലോ… എന്താണ് മോളെ വല്ല വള്ളികെട്ടും തലയിൽ കയറിയോ….
നന്ദു തല കുനിച്ചു ചിരിക്കുക മാത്രം ചെയ്തു കൊണ്ടവളുടെ ഒപ്പം നടന്നു…
“അമ്പടി.. ആരാണ് ആ കക്ഷി….
“അതൊക്കെ സസ്പെൻസ്…. പുള്ളി തന്നെ എന്റെ പ്രണയം അംഗീകരിക്കുന്നത് വരെ ഞാനത് പറയില്ല…
“എങ്കിലും ഒരു ക്ലൂ എങ്കിലും താ… നമ്മുടെ കോളേജിൽ ഉള്ളയാളാണോ…. അതോ വീടിനടുത്തോ മറ്റൊ…
ഗായു അവിടെയുള്ള കണിക്കൊന്നയ്ക്ക് കീഴിലായി ഇരുന്നു….
“ഒന്ന് ക്ഷേമിക്ക് പൊന്നെ… ആളാരാണെന്ന് അറിയുമ്പോ നിങ്ങള് ഞെട്ടിപോവും…. പ്രേതെകിച്ചു ദിയ….
ഗേറ്റ് കടന്നു അവര്കടുത്തേക്ക് വരുന്ന ദിയയെ നോക്കികൊണ്ട് നന്ദു ചിരിയോടെ പറഞ്ഞു…
ഗായു തന്നെ ദിയയോടും കാര്യങ്ങൾ പറഞ്ഞു…
“എങ്കിൽ പിന്നെ അതൊന്നു കണ്ടു പിടിച്ചിട്ട് തന്നെ കാര്യം…. ആഹാ… വിഷ് മി ലക്ക്… പെണ്ണെ
“ഓൾ ദി ബെസ്റ്റ്….ചങ്കെ…..അല്ല ഫസ്റ്റ് പീരിയഡ് നിന്റെ സിദ്ധു ഏട്ടനല്ലേ.. ക്ലാസ്സിലേക്ക് പോയല്ലോ…
“വോ… വേണ്ട… നീ പറഞ്ഞ പോലെ അത് നമ്മടെ സാർ അല്ലേടി അതോണ്ട് ഞാനിപ്പോ പുതിയ മേച്ചിൽപുറങ്ങളുടെ പിറകിലാണ്…. ആ ബി ബി എ തേർഡ് ഇയറിലെ ദ്രുവ് എന്ന് പറയണ ചേട്ടനെ നിങ്ങള് കണ്ടിട്ടുണ്ടോ….ഓഹ്… എന്റെ പൊന്നെ…. എന്നാ ഗ്ലാമറാടി…. സച് ആ ഹോട്ട് ഗായി…
നന്ദു വും ഗായുവും മുഖത്തോട് മുഖം നോക്കി
“ഇതല്ലേ നീ സിദ്ധാർഥ് സാർ നെ കണ്ടപ്പഴും പറഞ്ഞത് ഗായു ചോദിച്ചു
“അത് വേറെ ഹോട്ട് … ഇത് വേറെ ഹോട്ട്….നമുക്ക് കാണാൻ കൊള്ളാവുന്ന ആണുങ്ങളെല്ലാം ഹോട്ടാണ്… ഡോണ്ട് യു നോ എബൌട്ട് വായ്‌നോട്ടം തിയറി ഗേൾസ്…
“അതെന്താണാവോ
“അക്കോർഡിങ് ടു വായിനോട്ടം തിയതി…ഓൾ കാണാൻ കൊള്ളാവുന്ന ബോയ്സ് ആർ സെയിം ഫോർ വായിനോക്കിസ്… ആസ്വാദനമാണ് ലക്ഷ്യം..വിശേഷണങ്ങൾ പലർക്കും ഒരു പോലെ കൊടുക്കേണ്ടി വരും…
“ഓഹ്…. നീ ഒരു അൽ വായിനോക്കി തന്നെ….
“ഇതൊക്കെ എന്ത്….
“എന്നെക്കൂടി അടിയന്റെ കീഴിൽ ശിക്ഷണം നൽകണം… ഗേൾസ് സ്കൂളിൽ ആയിരുന്നോണ്ട് ഇതിലത്ര പിടിയില്ല….
ഗായു പറയുന്നത് കേട്ട് നന്ദു വിന് ചിരി വന്നു….
“പിന്നെന്താ…. ഇതൊക്കെ നിസാരം….. നമ്മളെ കൊണ്ട് പറ്റും…. നമ്മളെകൊണ്ടെ പറ്റു എന്നങ്ങു വിചാരിച്ചാൽ മതി… അതിപ്പോ പ്രേമിക്കുന്ന കാര്യത്തിലായാലും വായ്‌നോക്കുന്ന കാര്യത്തിലായാലും കോൺഫിഡൻസ് ആണ് വേണ്ടത് കൺഫ്യൂഷൻ അല്ല…
നന്ദു അവള് പറയുന്നത് ശ്രെധിച്ചിരുന്നു…
**************
നന്ദു വും കൂട്ടരും ക്ലാസ്സിലെത്തുമ്പോൾ സിദ്ധു പഠിപ്പിച്ചു തുടങ്ങിയിരുന്നു…
“മേ കമിങ് സാർ… ദിയയാണ് ചോദിച്ചത്
നന്ദു വിനെ കണ്ടതും സിദ്ധു വിന്റെ കൈകൾ അറിയാതെ കവിളിലേക്ക് നീണ്ടു….
നന്ദുവിന് അത് കണ്ട് ചിരി വന്നു…
അവൻ അവരോടു കയറാൻ അനുവാദം നൽകി….
മൂവരും സീറ്റിൽ ചെന്നിരുന്നു തങ്ങളുടെ പരിപാടി പുനരാരംഭിച്ചു….
വായിട്ടലയ്ക്കൽ തന്നെ…. രാവിലെ ദിയ പറഞ്ഞ കക്ഷിയാണ് വിഷയം…. അല്ലെങ്കിൽ ഇങ്ങേരുടെ ക്ലാസ്സിൽ ഞാനും ഗായുവും ബിൻഗോ കളിചോണ്ടിരിക്കുകയാണ് പതിവ്… ദിയയായെങ്കിൽ അങ്ങേരുടെ അസ്ഥിവാരം വരെ കണ്ണുകൾ കൊണ്ട് ഉറ്റിഎടുക്കുന്ന തിരക്കിലും
ഇങ്ങേരുടെ ഡിമാൻഡ് ഇടിഞ്ഞ സ്ഥിതിക്ക് ഇനി രക്ഷയില്ല…
സിദ്ധു വിന്റെ കൂർത്ത നോട്ടം ഇടയ്ക്കിടെ തന്റെ നേർക്ക് വരുന്നത് നന്ദു ശ്രെധിച്ചിരുന്നു….
അത്കൊണ്ട് തന്നെ അവള് ഏറെക്കുറെ സൈലന്റ് ആയിട്ട് ഇരിക്കാൻ ശ്രെമിച്ചെങ്കിലും ബാക്കി രണ്ടാളും സമ്മതിച്ചില്ല….
ഗായു പറഞ്ഞ എന്തോ തമാശയ്ക്ക് കണ്ട്രോൾ തെറ്റി വാ പൊത്തി ചിരികവേ ഒരബശബ്‌ദം വെളിയിൽ പോയി
മൂശാട്ട കൃത്യമായി ഞങ്ങളുടെ നേരെ തന്നെ നോക്കിയതും
ഞങ്ങള് മൂന്നാളും ഉടനെ ഡെസ്കിൽ തല ചായ്ച്ചു കിടന്നു ചിരിക്കാൻ തുടങ്ങി
ചിരിയൊക്കെ കഴിഞ്ഞു തല ഉയർത്തി നോക്കുമ്പോഴുണ്ട് മൂശാട്ട നമ്മുടെ സൈക്കോഷമ്മിയെ പോലെ ഞങ്ങളെ നോക്കികൊണ്ട് അടുത്തു നില്കായിരുന്നു
“ഗെറ്റ് ഔട്ട് “!!!!!!!!!!!!!!
ഒരു ദയദാക്ഷണ്യവും ഇല്ലാതെ മൂശാട്ട മൂന്നു പേരെയും ബഗോടെ കിണ്ടിയെടുത്തു വെളിയിൽ കളഞ്ഞു
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ബാഗും കെട്ടിപിടിച്ചു അവിടെ നിന്നായി ബാക്കി ചർച്ച….
ദിയയാണെങ്കിൽ വഴിയിൽ കൂടി പോകുന്ന ഒറ്റൊരാളെയും വെറുതെ വിടുന്നുണ്ടായിരുന്നില്ല….
ഗായുവും അവൾക്കൊപ്പം കൂടിയിട്ടുണ്ട്…. അവസാനം ഞാനും അവർക്കൊപ്പം ചേർന്ന് വായ്‌നോട്ടം ആരംഭിച്ചതും മൂശാട്ടയുടെ ശബ്ദം ഉയർന്നതും ഒരുമിച്ചായിരുന്നു….
പുള്ളി നോട്ട് പറയുവാന്….. കോളേജ് മൈക്കിൽ അനൗൺസ്മെന്റ് പോലും ഇത്ര ഉറക്കെ പറയുലെന്നു തോന്നുന്നു..
എന്തൊരു ഒച്ച….
ഞാൻ പിന്നെ അത് കാര്യമാക്കാതെ കലാപരിപാടി കന്റിന്യു ചെയ്തു പോന്നു…
കൊള്ളാം വായ്‌നോട്ടം ഒരു കല തന്നെ…. എന്ന് പറയുന്നത് വെറുതെയല്ല….
അതിനിടയിൽ കടുവയെ പിടിച്ച കിടുവയെന്ന് പറഞത് പോലെ ബോയ്സ് ന്റെ ഒരു അൽ കോഴികൂട്ടം അവിടെ കൊത്തിപെറുക്കാൻ തുടങ്ങി….
ഞങ്ങളുടെ മുന്നിലൂടെ നടന്ന് പാട്ടും… മേളവും ചിരിയും…
മൂശാട്ട അവിടെ നിന്ന് ഇതെല്ലാം കണ്ട് തറയിൽ ചവിട്ടി തൊഴിക്കുന്നുണ്ട് ഇ കുതിരകളെ പോലെ
അപ്പഴേ ഞാനത് വിട്ടു…. വായ്‌നോട്ടത്തിൽ എന്റെ തിയതി അനുസരിച്ചു ഞാൻ നോക്കിയാൽ മതി എന്നെ നോക്കണ്ട…. ഒൺലി ഔട്ട്ഗോയിംഗ് സർവിസസ്…. നോ ഇൻകമിങ്…
പെട്ടെന്ന് ഒരുത്തൻ എന്റടുത്തു വന്നു നിന്നു…ഓരോന്ന് സംസാരിക്കാൻ തുടങ്ങിയതും മൂശാട്ട വെളിയിലേക്ക് വന്നു..
“എന്താ ഇവിടെ…
“ഒന്നുല്ല സാർ ഞങ്ങൾ വെറുതെ ഇവരെ പരിചയപെടുവായിരുന്നു….
എന്റടുത്തു നിന്നവൻ പറഞ്ഞു
“അതൊക്കെ പിന്നെയാകാം…. ഇപ്പൊ എല്ലാരും ക്ലാസ്സിലേക്ക് ചെല്ലൂ….
കോഴികള് ഒരു വിധത്തില് തപ്പി തടഞ്ഞു ഞങ്ങളെ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി നടന്നു പോയി…
മൂശാട്ട ഞങ്ങള് മൂന്നാളെയും മൂന്നു മൂലയ്ക്ക് കൊണ്ടിരുത്തി….
അപ്പോഴേക്കും ബെല്ലടിച്ചു…..
എന്നെ ഒന്ന് തറപ്പിച്ചു നോക്കി പുള്ളിയങ് പോയി…
ഞങ്ങള് ഞങ്ങളുടെ വഴിക്കും..
*************
പിറ്റേന്ന് ഉറക്കമുണർന്ന സിദ്ധു കണ്ടത് കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങുന്ന നന്ദു വിനെയാണ്…
ഇന്ന് അവധി ദിവസമായത് കൊണ്ട് തന്നെ ഇതൊരു പുതിയ കാഴ്ചയാണല്ലോ….
അല്ലെങ്കിൽ 10മണി വരെ കിടന്നുറങ്ങുന്നവളാ
അവനൊന്നുടി കണ്ണ് തിരുമി നോക്കി…
ഇതാ കുരുപ്പ് തന്നെ….
ഇതെന്ത് പറ്റി…
അവളവനെ നോക്കിയതും അവനുടനെ വെളിയിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി…
“എന്തേയ്….
“അല്ല… വല്ല കാക്കയും മലന്നു പറക്കുന്നുണ്ടോന്ന് നോക്കിയതാ….
അതിന് മറുപടി പറയാതെ അവനെ ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് പുള്ളിക്കാരി വീണ്ടും കണ്ണാടിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു….
ഇവൾക്കിനി ദിവസം വല്ലതും മാറിപോയോ
“അതെ ഇന്ന് ശനിയാഴ്ച ആ കോളേജ് അവധിയാ…
“അതെനിക്ക് അറിയാം….
“പിന്നെങ്ങോട്ടാ ഇത്ര രാവിലെ
“ഞാൻ പോവാ…
“എങ്ങോട്ട്…
“എങ്ങോട്ടായാലും നിങ്ങൾക്കെന്താ… നിങ്ങൾക്കെന്നെ വേണ്ടല്ലോ… ബൈ…
അതും പറഞ് പേഴ്സ് എടുത്തു നന്ദു താഴേക്ക് പോയി
ഇവളിനി ശെരിക്കും പോവോ… ഏയ്യ്…. വെറുതെ പറഞ്ഞതാവും…. എന്തായാലും ഒന്ന് നോക്കാം
സിദ്ധു സ്റ്റെയർ കേസിന് മുകളില് നിന്ന് നോക്കവേ കണ്ടത് യശോദയുടെയും നാരായണന്റെയും കാല് തൊട്ട് വന്ദിക്കുന്ന നന്ദുവിനെയാണ്
എന്റെ ദൈവമെ… കുരുപ്പ് അച്ഛന്റെയും അമ്മേടേയും അനുഗ്രഹം ഒക്കെ മേടിച്ചു നാടു വിടുവാനെന്ന തോന്നുന്നേ
അവൻ പടികൾ ശരവേഗത്തിൽ താഴെയിറങ്ങി…
നന്ദു അപ്പോഴേക്കും പുറത്തേക്ക് ഇറങ്ങിയിരുന്നു…
“നന്ദു… സ്റ്റോപ്പ്… നിൽക്കവിടെ….
ഹാ… മോള് പോട്ടെടാ….നാരായണൻ പറഞ്ഞു
“വേണ്ട…. നന്ദു.. നീ കേറി പോകുന്നുണ്ടോ അകത്ത്…
“മോളെ നീ പൊയ്ക്കോ
“അച്ഛനെന്താണ്… നീ ഒരിടത്തേക്കും പോകുന്നില്ല…. അകത്തേക്ക് വരാനാ പറഞ്ഞെ….
“ഹാ… ഇത് കൊള്ളാം പിറന്നാൾ ആയിട്ട് ആ കൊച്ചൊന്ന് അമ്പലത്തിൽ പോയിട്ട് വരട്ടെടാ…
“അമ്പലത്തിലോ….. അല്ല… അപ്പൊ… പിറന്നാള്….
“എന്തോന്നാടാ ഉറക്കപായെന്ന് എഴുനേറ്റു വന്നു പുലമ്പുന്നെ…. പോയി പല്ലെങ്കിലും തേയ്ക്കട നാറി…
അച്ഛനത് പറയവേ സിദ്ധു ചമ്മി പോയി…
നന്ദുവിനെ നോക്കുമ്പോൾ അവൾ ചിരി അടക്കി പിടിച്ചു നിൽപ്പുണ്ട്…. കുരുപ്പ് പണി തന്നതാണ്…
“അത്… പിന്നെ…. ഞാൻ… പറയായിരുന്നു… നമുക്ക് ഒരുമിച്ചു അമ്പലത്തിൽ പോവാന്ന്….
“ബെസ്റ്റ്… എന്നാ പോയി അടിച്ചു നനച്ചു കുളിച്ചു വാടാ….
സിദ്ധു ചമ്മലോടെ തല കുടഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോകുന്നതും നോക്കി നന്ദു നിന്നു
“എന്നോടപ്പോ സ്നേഹമൊക്കെയുണ്ട്….
കാറിൽ അമ്പലത്തിലേക്ക് പോകവെ നന്ദുവിന്റെ ചോദ്യം കേട്ട് സിദ്ധു ചിരിച്ചു
“ഒന്നും പറഞ്ഞില്ലെങ്കിലും ഇ ചിരിയിലുണ്ട് എല്ലാം…..
അവനവളുടെ മുഖത്തേക്ക് നോക്കി…
അതിൽ നിറയെ തന്നോടുള്ള സ്നേഹം നിറഞ്ഞു നില്കുന്നത് അവന് കാണാൻ കഴിഞ്ഞു…
എന്നാൽ അടുത്ത നിമിഷം അവന്റെ കാതുകളിൽ മുഴങ്ങിയത് ഒരു ശാപമായിരുന്നു….
ജനിച്ചു നാള് മുതൽ തന്നെ പിടികൂടിയിരിക്കുന്ന ശാപം…
അതിൽ ഇവളെയും ബലി നൽകുവാൻ തനിക്കാവുമോ
ഒരിക്കലുമില്ല….. അതിനുത്തരം ഒട്ടുമാലോചിക്കേണ്ടി വന്നിലവന്
കൺകോണിൽ പടരുന്ന നനവ് അവനറിയാമായിരുന്നു…
“എന്നോടുളള ഇഷ്ടക്കുറവ് കൊണ്ട് എന്നെ ഒഴിവാക്കികൊള്ളൂ… പക്ഷെ ഒരിക്കലും ആരുടെയും പൊള്ളയായ വാക്കുകളിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് ത്യഗമെന്ന പേരിൽ എന്നെ അകറ്റി നിർത്തല്ലേ സിദ്ധുവേട്ടാ….
അമ്പലത്തിലെ അരയാലിന്റെ ചുവട്ടിൽ നിന്നുകൊണ്ട് അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി കൊണ്ടവനോട് പറയവേ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…
തന്നെ കടന്നു പോകുന്ന അവളെ സിദ്ധു നോക്കി നിന്നു..
തുടരും….