എനിക്കൊരുപാട് ഇഷ്ടമാണ് ടീച്ചറെ, പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോകാൻ ഞാനായിരുന്നു മുന്നിൽ നിക്കാറുള്ളത്…

കയ്യെത്തും ദൂരത്ത്…

Story written by Rinila Abhilash

==================

സ്റ്റാഫ്‌ റൂമിൽ ടൂർ പോകുന്ന ഡിസ്കഷൻ തകൃതിയായി നടക്കുന്നുണ്ട്..സുമ ടീച്ചർ ഒന്നിലേക്കും ശ്രദ്ധിക്കാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ടൂറിനു വരാൻ താല്പര്യമില്ലെന്ന്….

പലരും അവരുടെ തിരക്കുകൾ പറയുന്നുണ്ട്…പ്രയാസങ്ങൾ പറയുന്നുണ്ട്…സ്ത്രീകൾക്കാണല്ലോ പ്രശ്നം കൂടുതൽ…കുടുംബം…കുട്ടികൾ…വീട്ടുകാര്യങ്ങൾ….അങ്ങനെ അങ്ങനെ……

സുമ ടീച്ചറിന്റെ അടുത്ത് പോയി ചുമ്മാ വിശേഷം ചോദിച്ചു ഇരിക്കുന്നതിനിടയിൽ വെറുതെ ചോദിച്ചു “ടീച്ചർക്ക്‌ യാത്ര ഇഷ്ടമല്ലേ “

ആ കണ്ണുകൾ വിടർന്നു “എനിക്കൊരുപാട് ഇഷ്ടമാണ് ടീച്ചറെ…പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോകാൻ ഞാനായിരുന്നു മുന്നിൽ നിക്കാറുള്ളത്..ഇവിടെ എല്ലാവർക്കും അതറിയാം…ടീച്ചർ ഇവിടെ ആദ്യമല്ലേ…പക്ഷെ ഇപ്പോൾ സാഹചര്യം മാറി….പണ്ടൊക്കെ ചേട്ടായീടെ അച്ഛനും അമ്മയും വീട്ടിലുണ്ടാകും….മക്കളെ അവരെ ഏൽപ്പിച്ചാണ് ടൂർ പോവുന്നത്….ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല….

“അയ്യോ മക്കളൊക്കെ ഒത്തിരി ചെറിയ കുട്ടികളാണോ?”

“അല്ലെന്നേ ഒരാൾ ഡിഗ്രി കഴിഞ്ഞു..എന്തോ ഗ്രാഫിക്സ് കോഴ്സ് പഠിക്കുന്നു..മറ്റെയാൾ ഡിഗ്രി 3rd ഇയർ  ആണ്… “

“മക്കൾ ഇത്രേം വലുതായല്ലോ ടീച്ചർ…പിന്നെന്തു പേടിക്കാൻ….ഒരു ട്രിപ്പ്‌ പോയി വരുന്നതിന് ഇത്ര പ്രശ്നം…എനിക്ക് മനസ്സിലാവുന്നില്ല…”

“എല്ലായിടത്തും എന്റെ കണ്ണെത്തണം  അവർ ഒന്ന് അനങ്ങുക കൂടെ ഇല്ല ഒരു സഹായത്തിനും വരില്ല…”

“അതേയ്…ടീച്ചറെ…നമ്മൾ…ഒരാഴ്ച ഇല്ലെങ്കിലും അവർ ആൺകുട്ടികളല്ലേ…പുറത്തുന്നു ഭക്ഷണം വാങ്ങിക്കോളും ടീച്ചർ എന്തായാലും ട്രിപ്പ്ന് വരണം….”

“…ഭക്ഷണം അവർ വാങ്ങിക്കോളും പക്ഷെ….ഒരാഴ്ച കഴിഞ്ഞുള്ള ആ വീടിന്റെ സ്ഥിതി ആലോചിക്കുമ്പോളാ….ഒരുത്തൻ രാവിലെ നടക്കാൻ പോകുമ്പോ ഒരു ഡ്രസ്സ്‌….വന്നു കുളി കഴിഞ്ഞ് മറ്റൊന്ന്…വൈകിട്ടു കളിക്കാൻ പോകുമ്പോ വേറെ….ഇതുപോലെ തന്നെ ചെറിയവനും…ഒക്കെ തോന്നിയ പോലെ അഴിച്ചു ഇടും…അതൊക്കെ കണ്ടുപിടിച്ചു….അലക്കണം…എത്ര തവണ പറഞ്ഞാലും അതൊന്നും ആ  ബാസ്കറ്റിൽ ഇടാനുള്ള ദയ പോലും കാണിക്കില്ല….ഭക്ഷണം കഴിച്ച പത്രം എടുത്തുവക്കില്ല…എന്റെ ചേട്ടായി എറണാകുളത്തു ബാങ്ക് മാനേജർ ആണ് വീക്കിലി വീട്ടിൽ വരുള്ളൂ…അദ്ദേഹം വളരെ ചിട്ടയോടെ ജീവിച്ച ആളാണ്…മക്കളെ പക്ഷെ അങ്ങനെ…പലവട്ടം ഉപദേശിച്ചു….പലപ്പോളും അസുഖം വന്നു കിടക്കുമ്പോൾ കരഞ്ഞുപോയിട്ടുണ്ട്….

ടീച്ചർ കണ്ണിൽ വെള്ളം നിറച്ചു…

ടീച്ചറെ….ട്രിപ്പ്‌ അടുത്ത മാസം അല്ലേ….ടീച്ചർ ഹാപ്പി ആയിട്ട് വരും….ഞാൻ രാത്രി വിളിക്കാം….. ബെല്ലടിച്ചു…ഇനി ഫ്രീ പിരിയഡ് ഇല്ല…

സുമ ടീച്ചർക്ക്‌ മായ ടീച്ചറെ വല്ലാതെ ഇഷ്ടപ്പെട്ടു…വന്നിട്ടിപ്പോ ഒരു മാസം ആയുള്ളുവെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ട ടീച്ചറായി മാറിയിട്ടുണ്ട്..കുട്ടികൾക്കും അതെ…

രാത്രി മായ സുമ ടീച്ചറെ വിളിച്ചു…അര മണിക്കൂറോളം സംസാരിച്ചു…മാറ്റമുണ്ടാകാൻ ഒരു ചെറിയ ശ്രമം….ഐഡിയ പഴറ്റി നോക്കാൻ തന്നെ തീരുമാനിച്ചു….ചേട്ടായിയോട് പറഞ്ഞപ്പോൾ ഡബിൾ ഒക്കെ..

ഇതൊക്കെ നിനക്ക് പണ്ടേ ആകാമായിരുന്നു എന്നൊരു കളിയാക്കലും…അതോടെ സുമ ടീച്ചർ ഉഷാറായി…

പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചർ .ടീച്ചറുടെ വസ്ത്രം അലക്കി. മക്കളുടെ റൂമുകൾ നിലം മാത്രം തൂത്തു…തുടച്ചു….അലങ്കോലമായി കിടക്കുന്ന ഷെൾഫുകളിലേക്കോ…മറിഞ്ഞുകിടക്കുന്ന പുസ്തക ഷെൾഫുകളിലേക്കോ നോക്കിയില്ല…ബെഡ് ഷീറ്റ്  മുഴുവൻ താഴെ വരെ കിടക്കുന്നു..അതൊന്നും ശ്രദ്ധിക്കാനെ പോയില്ല…അവിടേം ഇവിടെമായി അഴിച്ചു വലിച്ചെറിയുന്ന  മുഴുവൻ വസ്ത്രങ്ങളും ഒരാഴ്ചയായിട്ടും അലക്കാൻ എടുത്തില്ല….ഭക്ഷണം ഉണ്ടാക്കി വക്കും ആവശ്യമുള്ളപ്പോൾ എടുത്തുകഴിക്കാം എന്ന് പറഞ്ഞപ്പോൾ മുതൽ അമ്മയിലെ മാറ്റം മക്കൾ ചെറുതായി മനസ്സിലാക്കി. പക്ഷെ തോറ്റു കൊടുക്കാൻ പറ്റാത്തപോലെ കഴിച്ചു പത്രം മേശപുരത്തുതന്നെ വച്ചപ്പോൾ കഴുകി വച്ചേക്കണം എന്ന് പറഞ്ഞെങ്കിലും കേട്ടില്ല…മാറ്റാൻ ശ്രമിച്ചു. പക്ഷെ മാറാൻ അവർ തയ്യാറായില്ലെന്നേയുള്ളു…

അടുത്ത ആഴ്ചയിൽ അഴിച്ചിട്ട അതെ വസ്ത്രം തന്നെ ഉടുത്തു മക്കൾ പുറത്തുപോയത് ടീച്ചറെ വല്ലാതെ അലോസരപ്പെടുത്തി…

“””ഇതൊരു സൈക്കോളജിക്കൽ മൂവ്മെന്റ് ആണ് ടീച്ചറെ…അങ്ങനെ കണ്ടാൽ ടീച്ചർ നയം മാറ്റുമെന്നവർ ചിന്തിക്കുന്നു….ഇനി ചെയ്യേണ്ടത് ടീച്ചറുടെ യുക്തിക്കു വിടുന്നു “”””

പിന്നീട് ഉള്ള ദിവസത്തിൽ  അഴിച്ചിടുന്ന വസ്ത്രങ്ങൾ മുഴുവൻ കെട്ടി ഒരു ഭാണ്ഡമാക്കി ടെറസിലെ അനാവശ്യ വസ്തുക്കൾ കൊണ്ട് വയ്ക്കുന്ന  സ്ഥലത്തേക്ക് വച്ചു.

ഒരു ടീച്ചറുടെ മക്കൾ….സ്വന്തം വീട്ടിൽ അമ്മയെ പോലും സഹായിക്കാൻ പറ്റില്ലെങ്കിൽ നാളെ ഇവരെങ്ങനെ ഒരു  സമൂഹത്തിൽ ജീവിക്കും..ഒരു നല്ല കുടുംബമുണ്ടാക്കും…തന്റെ  തെറ്റാണ്….ആൺകുട്ടികളല്ലേ..എന്നും പറഞ്ഞു ഒന്നും ചെയ്യിച്ചില്ല…ചേട്ടായി അന്ന് പറഞ്ഞതാ ശരി..ആണായാലും പെണ്ണായാലും. ഒറ്റക്ക് ജീവിക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക് എല്ലാം അറിയണം….അദ്ദേഹം ബാങ്ക്ഉദ്യോഗസ്ഥൻ ആണ്….എപ്പോളും ട്രാൻസ്ഫർ…മാറിമാറി പല സ്ഥലങ്ങളിൽ..അദ്ദേഹത്തിന് എല്ലാജോലികളും അറിയാം…നല്ല ഹെൽപ്പിങ് ആണ്….പക്ഷെ മക്കൾ….

പിറ്റേന്ന് മുതൽ മക്കൾ കാണാതായ അടിവസ്ത്രം വരെ തിരയാൻ തുടങ്ങി….എവിടെയും കാണുന്നില്ല…അമ്മയോട് മത്സരിച്ചു ഇട്ട വസ്ത്രം തന്നെ ഇട്ടു…ഒരാഴ്ച കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നാണ് ചിന്തിച്ചത്..പക്ഷെ…..

ഏട്ടനും അനിയനും ഒരുമിച്ചുള്ള തിരച്ചിലിൽ വലിയ ഒരു ഭാണ്ട കെട്ടിൽ വസ്ത്രങ്ങൾ കണ്ടെത്തി..മുഷിഞ്ഞു നാറുന്ന ആ വസ്ത്രങ്ങൾ അവർ  എടുത്തു കൊണ്ട് വന്നു…ആരോടും ഒന്നും മിണ്ടാതെ തന്നെ അവർ അലക്കി….ടെറസിൽ വിരിച്ചിട്ടു….

രാവിലെ തുടങ്ങിയ അലക്കൽ…ഉച്ചവരെ നീണ്ടു….മൗനമായിത്തന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചു….സ്വന്തം മുറി മാത്രം ക്ലീൻ ചെയ്തു….അവർ അവരുടെ മുറി വൃത്തിയാക്കിതുടങ്ങി…ആരും ചെയ്യാനില്ലെങ്കിൽ സ്വയം എല്ലാം ചെയ്തു തുടങ്ങും..മാറ്റങ്ങൾ നമ്മളായിട്ട്  ഉണ്ടാക്കണം…

**************

ടൂർ ദിവസം എത്തി….

“…മോനെ അച്ഛൻ രാത്രി എത്തും ഫുഡ്‌ നിങ്ങൾ ഉണ്ടാക്കുമല്ലോ അല്ലേ….ഒക്കെ മോനെ…”

സുമ ടീച്ചർ മായയുടെ കയ്യിൽ അമർത്തിയങ്ങു പിടിച്ചു…ഒരുപാട് സ്നേഹം…എന്റെ മക്കളെ ഞാൻ ആഗ്രഹിച്ചപോലെ ആക്കാൻ ഒരു  സഹായി ആയി നിന്നതിനു….മരണം വരെ മറക്കില്ല ഞാൻ….

സുമ ടീച്ചർ  ഇപ്പോൾ ഹാപ്പി ആണ്…രാവിലെ ടീച്ചർ ഫുഡ്‌ ഉണ്ടാക്കും…രാത്രി ഭക്ഷണം മക്കളും….

തൂക്കലും തുടക്കലുമെല്ലാം അവർ ചെയ്യും….ടീച്ചർക്കിപ്പോൾ വായിക്കാൻ ഒരുപാട് സമയമുണ്ട്..യാത്ര ചെയ്യണമെന്ന് തോന്നുമ്പോൾ ചേട്ടായിയും റെഡി…പഴയ സുമ ടീച്ചർ തിരികെ എത്തി….കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായിട്ട്…