രണ്ടാമത്തെ കുട്ടി എന്റെ ആഗ്രഹം പോലെ തന്നെ പെൺകുഞ്ഞാണ്. ഈ കുഞ്ഞിനെങ്കിലും അവളുടെ പേരിടണം….

Story written by Shafeeque Navaz

====================

രണ്ടാമത്തെ കുട്ടി എന്റെ ആഗ്രഹം പോലെ തന്നെ പെൺകുഞ്ഞാണ്. ഈ കുഞ്ഞിനെങ്കിലും അവളുടെ പേരിടണം എന്ന് സൽമാൻ തീരുമാനിച്ചു…..

ആദ്യത്തെ കുഞ്ഞും പെണ്കുട്ടിയായിരുന്നു. പക്ഷേ അതിന് കെട്ടിയോൾ ഷാഹിനാടെ ഉപ്പ അങ്ങേരുടെ ഉമ്മുമാടെ പേരിട്ട് നശിപ്പിച്ചന്നേ,,സുഹ്റാ ബീവീന്ന്….

ഇത് എന്തായലും ഞാൻ സമ്മയിക്കൂല..എനിക്ക് ഓളുടെ പേരിടണം..അതെ “എന്റെ ആദ്യ പ്രണയിനിയുടെ പേര് “…

പ്രണയം എന്ന ലഹരി തലക്ക് പിടിച്ചത് ഓളെ സ്നേഹിക്കാൻ തുടങ്ങിയ കാലം തൊട്ടായിരുന്നു വല്ലാത്തപ്രേമം ആയിരുന്നു രണ്ടിനും….

ഇപ്പോഴത്തെ നൂ ജെനറേഷൻ  ട്രെന്റ് പോലെ തന്നെ അവൾ അഞ്ചു വർഷം മുമ്പ് എന്നെ അങ്ങ് തേച്ച് പോയ്…..

ഒരു പുത്തൻ പണക്കാരന്റെ കാശ് കണ്ട് അവൾ എന്നെ മറന്നു..എന്നിട്ട് കല്യാണം എന്നയും  വിളിച്ച്..പക്ഷേ ഞാൻ പോയില്ലാ..എന്തോ കല്യാണ പെണ്ണായി ഒരുങ്ങി മറ്റൊരുവന്റെ  കൂടെ ചേർന്നിരിക്കുന്നത് കാണാനുള്ള കരുത്ത് എന്റെ ഹൃദയത്തിന് ഇല്ലാഞ്ഞിട്ട് തന്നെയാ..

അന്നേ ദിവസം ഞാൻ മുറി അടച്ചിട്ട് കൂറെ വിശമിച്ചുകരഞ്ഞു.. ഇത് കണ്ടുനിന്ന ഉമ്മ  ഇജ്ജ് എന്താ ഇങ്ങനെ  പെണ്കുട്ടികളെ പോലെ കരയണത് മണി പത്ത് കഴിഞ്ഞില്ലേ വല്ലതുംവന്നു കഴിച്ചേ..നിനക്ക് ഇഷ്ടമുള്ള അപ്പവും മുട്ടറോസ്റ്റും ഇരിപ്പുണ്ട്.. “ഉമ്മ യുടെ മരുമകളായ് ഞാൻ ആദ്യം മനസ്സിലുറപ്പിച്ചത് അവളെയാ..”

ഓളെപറ്റി..ഞാൻ ഉമ്മ യോട് കുറേ  പറഞ്ഞിട്ടുണ്ടായിരുന്നു”….

ഡാ..സൽമാനെ കഴിക്കുന്നങ്കിൽ വന്നു കഴി..ഇനി ഉപ്പവന്ന് വാതിൽ ചവിട്ടി പോളിക്കുവേ….

ഉമ്മ ഒന്ന് പോ..നെക്ക് വിശപ്പില്ലാ,, ഇങ്ങള് പോയ് കഴിചോളിന്,,

കുറച്ചു കഴിഞ്ഞു ഉപ്പവന്നു രണ്ടു ചീത്തായും വിളിച്ചിട്ട് വതിൽ ചവിട്ടി പൊളികും എന്നക്കെ പറഞ്ഞുപോയ്….

വെറുതെയാ….ഉപ്പ പൊളിക്കൂലാ..പൊളിച്ചാ ഉപ്പതന്നെ കാശ് മുടക്കണ്ടേ അതാ..

എനിക്ക് എന്തോ,,അവളെ അങ്ങ് മറക്കാൻ  കഴിയുന്നില്ലാ.. “പഴയ കത്തുകൾ കണ്ടപ്പോൾ ” ഫോൺ ഉണ്ടായിരുന്നങ്കിലും കത്തുകളാ ഞങ്ങൾ കൂടുതലും ഉപയോഗിച്ചത് പഴയ എല്ലാ കത്തുകൾ എടുത്ത്  ഒന്നൂടെ വായിച്ചു..

എന്തെക്കെ തള്ളാ ഓള് തള്ളിയത്,,ആനയാണ് ചേനയാണ്, നി എന്റെതാണ് കോ.പ്പാ ണ്..കള്ളി ഇന്നാ എല്ലാം മനസ്സിലായത്…..

ഉപ്പ പിന്നയും വിളി തുടങ്ങി,,എന്തായലും  വാതിൽ തുറക്കാം ഇനി ചവിട്ടി പൊളികാൻ നേരം ഉപ്പാടെ കാലൊടിഞ്ഞാൽ വീട് പട്ടിണിയാകും കൂടെ ഞാനും…

അങ്ങനെ വാതിൽ തുറന്നു..തീന് മേശയുടെ അരുകിൽ എത്തിയപ്പോൾ  ഉപ്പ നല്ല ഫുഡ്ഡിങ്ങ്…എന്തോ പറയുന്നുണ്ട് ഭക്ഷണം വായിലുള്ളത് കൊണ്ട് ഒന്നും മനസ്സിലായില്ല..ഇറക്കി കഴിഞ്ഞ് ഒന്നുകൂടി പറഞ്ഞു..

നീ എന്തിനാടാ സൽമാനെ ഏതങ്കിലും ഒരു പെണ്ണ് ഇട്ടേച്ച് പോയതിന്..ഇങ്ങനെ വിശമിക്കുന്നേ,,അതിലും നല്ലതിനേ ഞാൻ  കണ്ടുപിടിച്ച് തരാം, എന്ന് ഉപ്പാ..

ഉപ്പ ഞങ്ങൾ ഇപ്പോഴത്തെ ആണുങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണ് ഇട്ടേച്ച് പോയാൽ ഞങ്ങൾ പുറമേ എത്ര സന്തോഷം പ്രകടിപിച്ചാലും.മനസ്സുകൊണ്ട് ഒരായിരം വെട്ടം എങ്കിലും കരയും,,….

വേറെ ഒരു പെണ്ണ് കിട്ടാഞ്ഞിട്ടല്ല ഞങ്ങളുടെ സ്നേഹം അവൾ മനസ്സിലാകതേ പോകുന്നത് കൊണ്ടാ…എന്നു പറഞഞു ഞാൻ ഉപ്പയുടെ അടുത്ത് മാറി ഇരുന്നു..

ദേഷ്യത്തോടെ എന്നെ നോക്കി ഉപ്പ,,,ഡാ സൽമാനെ നിന്റെ ഉമ്മ നിന്നെ പെറ്റിട്ടത് നിന്നെ ഇട്ടേച്ചുപോയ പെണ്ണിനെ കണ്ടിട്ട്  അല്ലാ..അത് എന്താ നീ ഒ൪ക്കാത്തത്…

ഇത് കേട്ട് നിന്ന ഉമ്മ…

നിന്റെ ഉപ്പാ…നിനക്ക് ചിലവിന് തന്നതും നിന്നെ പഠിപ്പിച്ചതും വളർത്തിയതും അവളെ കണ്ടിട്ടല്ലടാ സൽമാനേ…

ഉപ്പയും ഉമ്മ യുംകൂടെ പറഞ്ഞ പഞ്ച് ഡയലോഗ് കേട്ട് സൽമാന്റെ മനസ്സ് ഒന്ന് ശാന്തമായി….

അതുകൊണ്ട് അല്ലേ ഞങ്ങൾ നിനക്ക് സൽമാൻ എന്ന് പേര് ഇട്ടത്..നീ ഒരു കൊച്ച് ദുല്ക്ക൪ സൽമാൻ അല്ലേടാ എന്നു ഉമ്മ കൂട്ടി ചേർത്തപ്പോൾ ഒരു ആത്മവിശ്വാസം കിട്ടിയപോലെ…

ഉപ്പപറഞ്ഞതും കൂടെ ഞാൻ ഒന്നു ചിന്തിച്ചു,,

ശെരിയാ..ഉമ്മ എന്നെ പെറ്റട്ടത് അവൾക്ക്  വേണ്ടിയല്ലലോ…പിന്ന എന്തിനാ ഞാൻ  അവളെ ഓർത്ത് കരയണത് എന്തോ എല്ലാകൂടെ കൂട്ടി നോക്കിയപ്പോൾ മനസ്സിൽ നിന്ന് അവളുടെ ഓർമ്മകൾ പതിയെ കൊഴിഞ്ഞു തുടങ്ങി….

ദിവസങ്ങൾ കടന്നുപോയ്….

ടൌണിൽ വെച്ച് പുതിയ പെണ്ണിന്റെ കൂടെ ചെക്കന കണ്ടാപോൾ മനസ്സിന് ഒരു സന്തോഷം..ആരോ പറഞ്ഞത് പോലെ നമ്മുടെ പഴയ കാമുകിയുടെ ഭർത്താവ് ഒരു ഊളയാണങ്കിൽ അതിൽപരം സന്തോഷം ഒന്നും ഇല്ലന്ന്…

ഞാൻ ഇപ്പോൾ ആ സന്തോഷത്തിലാ..അവളെ കെട്ടിയത് അങ്ങനെ ഒരുത്തന് തന്നെയായിരുന്നു..എന്നുകൂടെ അറിഞ്ഞപ്പോൾ…ഒരു മനസുഖം…

അന്ന് ഞാനെടുത്ത തീരുമാനമാണ് എനിക്ക് ഒരു മോൾ ജനിക്കുമ്പോൾ അവൾക്ക് ഓളുടെ പേരിടണമെന്ന്…വേറെ ഒന്നിനും അല്ലാ..

എന്നെങ്കിലും അവൾ അറിയണം എന്റെ മോൾക്ക്‌ അവളുടെ പേരാണന്ന്. ഞാൻ അവളെ അത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഓൾ  മനസ്സിലാക്കണം….

“പിന്നിട് ഒരു വർഷത്തിനുള്ളിൽ ഉപ്പയും ഉമ്മ യും ഒരു മൊഞ്ജത്തി കുട്ടിയെ എനിക്ക് കെട്ടിച്ചുതന്നു പേര് ഷാഹിനാ “

മനസ്സിൽ കരുതി വെച്ചതും ബാക്കിയുള്ളതുമായ എല്ലാ സ്നേഹവും ഞാൻ ഷാഹിനക്ക് കൊടുത്ത്..

ഇപ്പോൾ…രണ്ടാമത്തെ കുഞ്ഞ് പിറന്നു,,ആദ്യത്തെ കുഞ്ഞു പിറന്നപോൾ ഷഹിനയോട് ഞാൻ  പറഞ്ഞതാ ഓളുടെ പേര്…

അന്ന് അവളുടെ വാപ്പാടെ അവസാനത്തെ ആഗ്രഹമാ ഉ മ്മുമ്മാടെ പേര് ഇടണം എന്നക്കെ, അന്ന്ഞാൻ അത് അങ്ങ് സമ്മതിച്ചു കൊടുത്തു

പക്ഷെ, ഇന്ന് ഞാൻ അവളോട് പറഞ്ഞു..ഇനി അവസാനത്തെ ആഗ്രഹവും കൊണ്ടു നിന്റെ, വാപ്പ വന്നാൽ ത ന്തപടിയെ ഞാൻ  കായലിൽ പിടിച്ച് മുക്കും കേട്ടാ ഷഹിനാന്ന്…

അപ്പോൾ ഷാഹിന ചിരിച്ച് കൊണ്ട് പറഞ്ഞു,, ഇക്കാ..ഇക്കാടെ ഉമ്മ യും ഒരു പേര് പറയുന്നുണ്ട്..

അങ്ങനെ കുറേപേര്  പേരുംപറഞ്ഞു വന്നു..അവസാനം മൂന്നു പേരുകൾ സെലക്റ്റു ചെയ്ത് ഞാൻ പറഞ്ഞ പേര്, എന്റെ ഉമ്മ പറഞ്ഞപേര്..പിന്നെ ഒരു പരിജയം ഇല്ലാത്ത ഏതോ ഒരാളുടെ  പേരും..അവസാനം മൂന്ന് പേര് എഴുതി കുറി ഇടാന് തീരുമാനിച്ചു….

ഷാഹിന അകത്തുപോയ് മൂന്ന് പേരും എഴുതി മടക്കി. ഒരു ഗ്ളാസിലിട്ട് കുലിക്കി.

“അപ്പോ സൽമാൻ അവളെ ഒന്നു നോക്കി “

ഇത് വീണില്ലങ്കിൽ….അടുത്തതായി ഒരു പെണ് കുഞ്ഞിനേ പെറാന് കരുതിഇരുന്നോ എന്ന അർത്ഥത്തിൽ…

അർത്ഥം മനസ്സിലാക്കി ഷാഹിന സൽമാനെ തിരിച്ച് നോക്കി മറുചിരി കൊടുത്തു..

മൂന്ന് എണ്ണത്തിൽ നിന്ന് ഒരെണ്ണം എടുത്ത് വാപ്പി ഷാഹിനക്ക് കൊടുത്ത്..എന്റെ നെഞ്ചിടി കൂടി….അവൾ അത് വായിച്ച്.. “സമീഹത്ത് “

ഹോ എന്റ് ശ്വാസം ഒന്ന് നേരെ വീണു..ഓളുടെ പേര്….

മറ്റുള്ളവരുടെ മുഖം എല്ലാം വാടി..എല്ലാരും പലവഴിക്ക് പോയിക്കഴിഞ്ഞപ്പോൾ ഷാഹിന പറഞ്ഞു ഇക്ക നമ്മുക്ക് ഇവളെ സമിമോളു എന്നു വിളിക്കാം,,….

അത് എന്തിന് ? നെഞ്ചിടിപ്പോടെ സൽമാന്റെ ചോദ്യം..

അങ്ങനെ ആണല്ലോ ഓൾ നിങ്ങൾക്ക് എഴുതിയ കത്തുകളിൽ എല്ലാം അവസാനം “എന്ന് നിങ്ങളുടെ സ്വന്തം സമി എന്ന് “

മനസ്സിൽ സംശയങ്ങൾ ഒരുപാട് നിറഞ്ഞുകൊണ്ട് സൽമാൻ അത്..അത് നിന്നോട് ആരു പറഞ്ഞു…..

ആദ്യത്തെ പ്രസവത്തിന് ഇക്കസമീഹ എന്ന് പേര് പറഞ്ഞപോഴെ എനിക്കു സംശയം തോന്നി പിന്നെ  ഇങ്ങളുടെ ഉമ്മ യോട് ചോദിച്ചപോൾ വള്ളി പുള്ളി വിടാതെ..ആ തേപ്പ് കഥ എന്നോട് പറഞ്ഞു തന്നു,,

അന്നു ഞാനും ഒരു തീരുമാനം എടുത്ത്..ഇനിയൊരു പെണ്ണ് കുഞ്ഞ് ജനിക്കുവാണേല് സമീഹാ എന്ന പേര് ഇടണമെന്ന്….

അതാണ് ഇന്ന് ഞാൻ മൂന്ന് പേപ്പറിലും സമീഹ എന്ന് എഴുതി ഇട്ടത്..

അത് എന്തിന് ഷാഹിനാ ?

ഒരിക്കൽ അവളുടെ മുന്നിൽ  വെച്ച് ഇക്ക നമ്മുടെ മോളെ അവളുടെ പേരു വിളിക്കണം. അന്നേരം ഓള് മനസ്സിലാക്കി കോളും ഇക്ക എത്രമാത്രം ഓളെ സ്നേഹിചചെന്ന്  പിന്നെ എനിക്ക് ഓളോട് ഒരു നന്ദിയും പറയണം

സൽമാൻ വീണ്ടും.അതെന്തിന് നന്ദി,,??

“ഇക്കാനെ തേച്ചുപോയതിന്”… ഇല്ലേ ഇതേപോലുള്ള സ്നേഹനിധിയായ ഒരു കെട്ടിയോനെ എനിക്ക് കിട്ടില്ലല്ലോ..അതിന്..

ഹോ..അതിന്റെ ഒന്നും ആവിശ്യം ഇല്ലാ ഇജ്ജ് സമി മോളെ ഇങ്ങു തന്നെ ഞാൻ ഒരു മുത്തം കൊടുക്കട്ടെ,,

സമി മോൾക്ക് കൊടുക്കാം..പക്ഷെ..ആദ്യം എനിക്ക്  ഒരു മുത്തം താ. ഷാഹിന അത്  നാണത്തോടെ പറഞ്ഞു…

ഷാഹിനക്ക് സൽമാൻ  മുത്തം സമ്മാനിച്ചപ്പോൾ സൽമാന്റെ മുണ്ടിൽ  പിടിച്ച് വലിച്ച മൂത്തകുട്ടി സുഹ്റാബീവീ..

വാപ്പിച്ചി.,…വാപ്പിച്ചി..എനിച്ച് ഇല്ലേ.,മുച്ചം..

അങ്ങനെ സുഹ്റക്കും സമിമോൾക്കും ഷാഹിനക്കും മാറി മാറി..മുത്തം കൊടുത്ത് ഉറങ്ങാനായ് കിടന്നപ്പോൾ ഷാഹിന പറഞ്ഞു.

അടുത്തതായി നമ്മുക്ക് ഒരു മകനുവേണ്ടി പ്രാ൪ത്തിക്കാം

ഒരാൺകുഞ്ഞിന് വേണ്ടി ശ്രമിക്കാം…

എന്തിന്..?

സൽമാന്റെ എന്തിനുള്ള ചോദ്യത്തിന് മറുപടി പറയാതെ കിടന്ന ഷാഹിനയുടെ കണ്ണുകളിൽ ഒരു പ്രതികാരകഥ..എരിയുന്നുണ്ടായിരുന്നു,

ഒരുപക്ഷേ ആ ആണ്കുഞ്ഞിന് ഷെഫീക്ക് എന്ന് പേരിടാന് ആയിരിക്കും..😃

~Shafeeque Navaz